1
00:00:01,000 --> 00:00:03,760
ആത്മഹത്യ ഉൾപ്പെടെയുള്ള വൈകാരികവിഷയങ്ങൾ
ഈ എപ്പിസോഡിലുണ്ട്

2
00:00:03,840 --> 00:00:04,960
വിവേചനബുദ്ധിയോടെ കാണുക.

3
00:00:14,840 --> 00:00:17,800
199

4
00:00:22,800 --> 00:00:23,920
സട്ടൺ?

5
00:00:39,160 --> 00:00:40,320
ദൈവമേ.

6
00:00:56,160 --> 00:00:57,200
അച്ഛാ!

7
00:01:12,600 --> 00:01:13,760
അവൾ മരിച്ചു.

8
00:01:16,120 --> 00:01:17,240
സട്ടൺ മരിച്ചു.

9
00:01:20,840 --> 00:01:22,160
ഡോക്ടർ ലാസറസ്?

10
00:01:25,920 --> 00:01:28,840
ഇന്ന്

11
00:01:28,920 --> 00:01:30,840
പുതിയ രോഗി തയ്യാറാണ്.

12
00:01:33,040 --> 00:01:34,040
ആർലോ ജോൺസ് വിചാരണ - ഈവനിങ് മെയിൽ

13
00:01:34,120 --> 00:01:35,040
ജോൺസ് കുറ്റവാളി എന്ന് ജൂറി

14
00:01:35,120 --> 00:01:36,000
ജീവപര്യന്തം തടവു ശിക്ഷ

15
00:01:54,200 --> 00:01:57,160
സുരക്ഷിത മാനസികാരോഗ്യ വിഭാഗം

16
00:02:17,200 --> 00:02:19,880
ഡാഡിയുടെ കോൾ വരുന്നു
0770090082

17
00:02:37,400 --> 00:02:38,600
എങ്കിൽ ശരി.

18
00:02:40,160 --> 00:02:41,160
ആർലോ.

19
00:02:43,320 --> 00:02:44,600
എന്നെ ഇവിടുന്ന് ഇറക്കണം.

20
00:02:44,680 --> 00:02:46,960
എനിക്കിപ്പോൾ അത് ചെയ്യാനാവില്ല.

21
00:02:47,480 --> 00:02:49,160
പിന്നെ നിന്നെക്കൊണ്ട്
എന്താ പ്രയോജനം?

22
00:02:49,240 --> 00:02:53,000
നിങ്ങൾക്കെന്നോട്
നിങ്ങളുടെ വികാരങ്ങളെപ്പറ്റി സംസാരിക്കാം,

23
00:02:53,080 --> 00:02:57,000
പിന്നെ… നിങ്ങളുടെ
തലയിലുരുത്തിരിയുന്ന ചിന്തകളെപ്പറ്റിയും.

24
00:02:57,640 --> 00:02:58,680
എന്ത് ചിന്തകൾ?

25
00:02:58,760 --> 00:03:00,600
ഏതുതരം ചിന്തകളെപ്പറ്റിയാണ്
സംസാരിക്കേണ്ടത്?

26
00:03:03,520 --> 00:03:04,360
ദൈവത്തെപ്പറ്റി.

27
00:03:05,200 --> 00:03:06,880
ഞാൻ ദൈവത്തോട് സംസാരിക്കുകയായിരുന്നു.

28
00:03:06,960 --> 00:03:10,120
നിങ്ങൾ ദൈവത്തോട് എന്താണ്
സംസാരിച്ചുകൊണ്ടിരുന്നത്?

29
00:03:13,400 --> 00:03:14,400
ചെയ്ത കുറ്റങ്ങളെപ്പറ്റിയോ?

30
00:03:15,640 --> 00:03:16,640
നിന്നെപ്പറ്റി.

31
00:03:19,000 --> 00:03:20,240
എന്നെപ്പറ്റി എന്തിന്?

32
00:03:20,320 --> 00:03:23,160
നിന്നെ വിശ്വസിക്കാമോ എന്നു ഞാൻ
ദൈവത്തോട് ചോദിച്ചു.

33
00:03:23,240 --> 00:03:24,920
എന്നിട്ട് ദൈവം മറുപടി പറഞ്ഞോ?

34
00:03:25,400 --> 00:03:29,080
ഇല്ല എന്നു പറഞ്ഞു.

35
00:03:29,760 --> 00:03:32,400
നീ ഒരു വ്യാജനാണെന്ന് പറഞ്ഞു,

36
00:03:32,480 --> 00:03:35,680
നിന്നെ ശിക്ഷിക്കാൻ ഞാനാവശ്യപ്പെട്ടു,
ദൈവം എന്തുപറഞ്ഞെന്നറിയണോ?

37
00:03:36,720 --> 00:03:38,280
എന്തുപറഞ്ഞു?

38
00:03:40,520 --> 00:03:42,040
എനിക്കായി

39
00:03:42,760 --> 00:03:46,800
അത് ചെയ്തേക്കാമെന്ന്.

40
00:04:02,200 --> 00:04:03,160
ഹേയ്.

41
00:04:03,840 --> 00:04:05,000
ഡാഡിയുടെ വിവരമാണ്.

42
00:04:05,080 --> 00:04:08,240
അതേ, അദ്ദേഹം എന്നെ വിളിച്ചു.
ഞാനെടുത്തില്ല. എന്തുപറ്റി?

43
00:04:08,320 --> 00:04:10,600
ലാസ്, അദ്ദേഹം മരിച്ചു.

44
00:04:11,920 --> 00:04:12,800
എന്ത്?

45
00:04:12,880 --> 00:04:16,680
അദ്ദേഹം സ്വന്തം ഓഫീസിൽ വച്ച്
സ്വയം വെടിവച്ചു മരിച്ചു.

46
00:04:25,960 --> 00:04:27,800
നീ അവിടെയുണ്ടോ?

47
00:04:31,680 --> 00:04:37,680
ഹാർലൻ കോബൻസ് ലാസറസ്

48
00:04:46,600 --> 00:04:49,160
പ്രമുഖ മനോരോഗ വിദഗ്ദ്ധൻ,
ഡോക്ടർ ജോനാഥൻ ലാസറസ്

49
00:04:49,240 --> 00:04:51,160
ആത്മഹത്യ ചെയ്തതായി വിവരങ്ങൾ വരുന്നു.

50
00:04:51,240 --> 00:04:54,920
25 കൊല്ലം മുമ്പ് ദാരുണമായി കൊലചെയ്യപ്പെട്ട
സട്ടൺ ലാസറസിൻ്റെ പിതാവായാണ്

51
00:04:55,000 --> 00:04:57,680
അദ്ദേഹത്തെ നാം വിഷമത്തോടെ ഓർക്കുന്നത്.

52
00:04:57,760 --> 00:05:00,520
അവളുടെ കൊലയാളികൾക്കായുള്ള തെരച്ചിൽ
ദേശീയശ്രദ്ധ പിടിച്ചുപറ്റി.

53
00:05:00,600 --> 00:05:02,640
എന്നാൽ അവരിപ്പോഴും ഒളിവിൽത്തന്നെയാണ്.

54
00:05:02,720 --> 00:05:06,760
ഡോക്ടർ ജോനാഥൻ ലാസറസിന്
ഇനി രണ്ടുമക്കളാണുള്ളത്,

55
00:05:06,840 --> 00:05:08,440
ജോയലും ജെന്നയും.

56
00:05:10,560 --> 00:05:14,160
അടുത്തതായി കാലാവസ്ഥ,
നമുക്ക്…

57
00:05:29,720 --> 00:05:31,200
ഇടതുവശത്തേക്ക് മാറുക.

58
00:05:31,920 --> 00:05:33,360
വേഗമാകട്ടെ സുഹൃത്തേ.

59
00:05:33,440 --> 00:05:34,960
റൗണ്ട് ചുറ്റി ഇടത്തോട്ട് പോവുക.

60
00:06:18,120 --> 00:06:20,240
ഒന്നും മനസ്സിലാകുന്നില്ല.

61
00:06:22,120 --> 00:06:23,600
എന്നാണദ്ദേഹം തോക്ക് വാങ്ങിച്ചത്?

62
00:06:25,000 --> 00:06:25,960
വാങ്ങിച്ചിട്ടില്ല.

63
00:06:27,200 --> 00:06:28,360
ആത്മഹത്യാക്കുറിപ്പെവിടെ?

64
00:06:28,440 --> 00:06:31,760
പോലീസിൻ്റെ കയ്യിലാണ്,
പക്ഷേ അവരെനിക്ക് ഈ പകർപ്പ് തന്നു.

65
00:06:31,840 --> 00:06:34,400
മനസ്സുകളെ ആഴത്തിൽ പഠിക്കുന്നത്
തൊഴിലായി സ്വീകരിച്ചയാൾക്ക്,

66
00:06:34,480 --> 00:06:36,640
നമുക്ക് കുറച്ചുകൂടി
വ്യക്തത നൽകാമായിരുന്നു.

67
00:06:37,120 --> 00:06:38,120
"ഒന്നും അവസാനിച്ചിട്ടില്ല"

68
00:06:39,840 --> 00:06:41,320
അതിൻ്റെ അർത്ഥം എന്താണ്?

69
00:06:42,400 --> 00:06:43,280
നീ പറയൂ.

70
00:06:43,360 --> 00:06:46,760
ആ മേശ? മൂന്നു കാലുകൾ.
എന്തോ കോഡ് പോലെ.

71
00:06:47,960 --> 00:06:49,800
ഇത്…

72
00:06:52,640 --> 00:06:54,520
അദ്ദേഹത്തിൻ്റെ മേശയിൽ ഉണ്ടായിരുന്നു.

73
00:07:02,240 --> 00:07:06,480
വിദ്യാർത്ഥിനിയുടെ കൊലയിൽ സംശയിക്കുന്നയാളെ
വെറുതേവിട്ടു, കൂടുതൽ തെളിവില്ലെന്ന് പോലീസ്

74
00:07:06,560 --> 00:07:08,240
അദ്ദേഹം സട്ടനെപ്പറ്റി സംസാരിച്ചോ?

75
00:07:08,320 --> 00:07:09,840
ഒരിക്കലും അവളെപ്പറ്റി സംസാരിച്ചില്ല.

76
00:07:10,680 --> 00:07:13,120
അദ്ദേഹം ഇതെന്തിനാണ് ചെയ്തതെന്ന്
മനസ്സിലാകുന്നില്ല.

77
00:07:16,360 --> 00:07:18,960
ഒന്നും അവസാനിച്ചിട്ടില്ല.

78
00:07:29,080 --> 00:07:30,240
സട്ടൻ?

79
00:07:48,480 --> 00:07:49,520
എന്താണിത്?

80
00:09:06,720 --> 00:09:08,160
സേത്ത് മക്ഗവേൺ
ജോലി കഴിയാറായി. നീയോ?

81
00:09:08,240 --> 00:09:13,360
പെണ്ണുങ്ങളേ, ഇന്നൊരു ദുഃഖകരമായ ദിവസമാണ്,
കാരണം സേത്തിനെ ഇന്നുമുതൽ കിട്ടില്ല.

82
00:09:13,720 --> 00:09:15,800
ഞാനെന്തു പറയാനാ?
ജെന്നയുടെ സെലക്ഷൻ ഗംഭീരമാണ്.

83
00:09:16,400 --> 00:09:17,640
-മിണ്ടാതിരിക്ക്.
-അതെനിക്കു തരൂ.

84
00:09:21,360 --> 00:09:22,320
സേത്ത്!

85
00:09:22,400 --> 00:09:25,600
വന്നല്ലോ. ഒന്ന് കെട്ടിപ്പിടിക്കെടാ.

86
00:09:25,680 --> 00:09:27,920
-നീയങ്ങ് നന്നായല്ലോ.
-പല്ലു കൊള്ളാം. മാറ്റിവച്ചോ?

87
00:09:29,080 --> 00:09:31,760
നിൻ്റെ താടി കൊള്ളാം.
ഇരട്ടത്താടി മറയ്ക്കും.

88
00:09:31,840 --> 00:09:32,800
നിനക്കിത്ര ധൈര്യമോ?

89
00:09:34,000 --> 00:09:35,840
അഭിനന്ദനങ്ങൾ. എന്നാണ് പ്രസവം?

90
00:09:35,920 --> 00:09:38,960
മാറ്. അത് ബിയർ കുടിച്ച് വലുതായതാ.
വാ. റോസീ ക്യൂവിൽ പോകാം?

91
00:09:39,360 --> 00:09:40,480
വേറെവിടെ പോകാൻ?

92
00:09:56,280 --> 00:09:59,000
റിയലെസ്റ്റേറ്റുകാരുടെ കടന്നാക്രമണം
ഇവിടെ ഇല്ലാത്തത് നന്നായി.

93
00:09:59,080 --> 00:10:01,160
അതേ. ബെല്ല പറയുന്നതുപോലെ.
"മാറ്റം മരണമാണ്."

94
00:10:04,640 --> 00:10:05,880
നീ എന്താ കുടിക്കുന്നത്?

95
00:10:06,440 --> 00:10:07,440
വോഡ്ക ടോണിക്.

96
00:10:08,920 --> 00:10:10,080
അതെന്താ?

97
00:10:10,160 --> 00:10:12,200
ഫോഡ്മാപ്പ് ഭക്ഷണരീതി. ഗോതമ്പ് ഒഴിവാക്കി.

98
00:10:13,200 --> 00:10:16,360
നമ്മളൊരു ഡൈവ് ബാറിലാണ്,
നീയാണെങ്കിൽ ഫോഡ്മാപ്പ് ഭക്ഷണരീതിയിലും.

99
00:10:16,440 --> 00:10:19,160
കുടവയറും കുടിയുമായി
നീയൊന്ന് ജീവിച്ചു നോക്ക്.

100
00:10:22,360 --> 00:10:23,680
അതാ ബെല്ല.

101
00:10:24,800 --> 00:10:27,160
ഞാൻ ഡ്രിങ്ക്സ് എടുക്കാം. പോയി ഹലോ പറയ്.

102
00:10:38,640 --> 00:10:39,680
നീ ഓക്കെയാണോ?

103
00:10:39,760 --> 00:10:40,880
-ഒരു കുഴപ്പവുമില്ല.
-ശരി.

104
00:10:45,080 --> 00:10:46,080
ഹലോ സുന്ദരീ.

105
00:10:48,280 --> 00:10:51,400
ലാസ്! സൈക്കോളജിസ്റ്റ് തിരിച്ചെത്തി.

106
00:10:51,480 --> 00:10:52,840
സൈക്യാട്രിസ്റ്റ്.

107
00:10:52,920 --> 00:10:54,960
എന്തേലുമാവട്ടെ. നീയിവിടെ എന്തു ചെയ്യുന്നു?

108
00:10:56,280 --> 00:10:57,840
എൻ്റെ ഡാഡി മരിച്ചു.

109
00:11:00,000 --> 00:11:01,200
എൻ്റെ ദൈവമേ.

110
00:11:02,640 --> 00:11:06,040
നമ്മൾ പിരിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് ഇതിലും
നല്ലൊരാളെ ഇനിയെനിക്ക് കിട്ടില്ലെന്നാണ്.

111
00:11:08,000 --> 00:11:09,280
അദ്ദേഹം പറഞ്ഞത് ശരിയായിരുന്നു.

112
00:11:11,080 --> 00:11:12,320
ഒരുപക്ഷേ ആയിരുന്നു.

113
00:11:13,280 --> 00:11:14,280
ബെല്ല!

114
00:11:16,160 --> 00:11:17,440
എനിക്ക് വിളമ്പാൻ പോകണം.

115
00:11:23,240 --> 00:11:24,880
എനിക്ക് ദുഃഖമുണ്ട് ലാസ്.

116
00:11:30,360 --> 00:11:32,760
റോസീ ക്യു

117
00:11:33,640 --> 00:11:35,760
ഡാഡി തീർച്ചയായും
സട്ടണെപ്പറ്റി ഓർക്കുകയായിരുന്നു.

118
00:11:36,680 --> 00:11:38,280
ഇത് അദ്ദേഹത്തിൻ്റെ ഡെസ്കിലുണ്ടായിരുന്നു.

119
00:11:46,120 --> 00:11:49,600
അന്നു രാത്രി നടന്നതിൽനിന്നും നമ്മളിലാരും
മോചിതരായെന്ന് എനിക്കു തോന്നുന്നില്ല.

120
00:11:52,120 --> 00:11:54,680
അതദ്ദേഹത്തെ തകർത്തു.
സട്ടണായിരുന്നല്ലോ പ്രിയമകൾ.

121
00:11:54,760 --> 00:11:55,880
അല്ലെടോ.

122
00:11:55,960 --> 00:11:57,760
പറഞ്ഞില്ല,
പക്ഷേ ഞങ്ങൾക്കറിയാമായിരുന്നു.

123
00:11:57,840 --> 00:12:01,200
"ഇഷ്ടമില്ലാത്ത ഇരട്ട" ആയിരിക്കെ,
നമ്മൾ എന്തായാലും അത് ശ്രദ്ധിക്കും.

124
00:12:02,840 --> 00:12:06,160
ആരെയെങ്കിലും പിടിച്ചിരുന്നെങ്കിൽ
അതോർത്ത് അദ്ദേഹം സമാധാനിച്ചേനേ.

125
00:12:08,720 --> 00:12:10,400
ജെന്ന എങ്ങനെയിരിക്കുന്നു?

126
00:12:11,600 --> 00:12:12,880
അവൾ ഓക്കെയാണ്.

127
00:12:13,960 --> 00:12:15,200
ഞാനവളെ വിളിക്കണോ?

128
00:12:15,280 --> 00:12:17,960
നോക്ക്, അത് ദുഃഖം മൂലമുള്ള
ശാരീരികബന്ധത്തിലേക്ക് നയിക്കുമോ എന്ന്.

129
00:12:18,040 --> 00:12:20,360
എന്താ? അവൾ വെറുമൊരു സുഹൃത്താണ്, ഓക്കേ?

130
00:12:20,440 --> 00:12:22,080
ഞാൻ ചോദിച്ചത്,

131
00:12:22,160 --> 00:12:24,560
ഞാൻ വിളിക്കുന്നത്
അവൾക്കിഷ്ടമാകുമോ എന്നാണ്.

132
00:12:25,600 --> 00:12:27,480
ഉവ്വ്, നീ വിളിക്കണം.

133
00:12:29,000 --> 00:12:31,840
ദുഃഖം മൂലമുള്ള ശാരീരികബന്ധം നല്ലതാണ്.
സത്യത്തിൽ അതൊക്കെ പതിവാണ്.

134
00:12:32,240 --> 00:12:34,400
ജീവിച്ചിരിക്കയാണെന്ന്
തോന്നാനായി എന്തെങ്കിലും.

135
00:12:34,480 --> 00:12:35,560
ശരിയാണ്.

136
00:12:36,640 --> 00:12:37,720
കേട്ടിട്ട് കൊള്ളാം, അല്ലേ?

137
00:12:41,480 --> 00:12:43,080
-ഒരെണ്ണം കൂടി?
-പിന്നല്ലാതെ.

138
00:12:43,160 --> 00:12:44,400
ഫോഡ്മാപ്പോ അരാജകത്വമോ?

139
00:12:45,520 --> 00:12:46,920
നമുക്ക് കുടിച്ചു മരിക്കാം.

140
00:13:02,920 --> 00:13:05,280
അദ്ദേഹം സ്വന്തം ഓഫീസിൽവച്ച്
സ്വയം വെടിവച്ചു മരിച്ചു.

141
00:14:09,800 --> 00:14:12,360
ദ ജൂനിപെർ ബുഷ്

142
00:14:45,040 --> 00:14:46,800
ഡോക്ടർ എൽ? സോറി, ഞാൻ വൈകി.

143
00:14:47,160 --> 00:14:48,600
അല്ല, ഞാനദ്ദേഹത്തിൻ്റെ മകനാണ്.

144
00:14:48,680 --> 00:14:52,440
ഞാനെന്നെ വെറുക്കുന്നു. ഞാൻ സ്വയം പറയും,
"കസാൻഡ്ര, നിനക്കുപോകാൻ പത്തുമിനിറ്റുണ്ട്."

145
00:14:52,520 --> 00:14:55,360
-ഞാനദ്ദേഹത്തിൻ്റെ മകനാണ്…
-ഒരു മിനിറ്റുള്ളതുവരെ ഞാൻ നിന്ന് തിരിയും.

146
00:14:55,440 --> 00:14:58,320
-കസാൻഡ്ര, ഞാനദ്ദേഹത്തിൻ്റെ മകനാണ്.
-പിന്നെനിക്കൊന്ന് മൂത്രമൊഴിക്കണം…

147
00:14:58,400 --> 00:15:01,600
-എക്സ്ക്യൂസ് മീ?
-അങ്ങനെ ഞാൻ മൂന്നുമിനിറ്റ് വൈകും.

148
00:15:01,680 --> 00:15:03,040
അതാണെങ്കിൽ…

149
00:15:04,200 --> 00:15:05,720
നീയിത് മനഃപൂർവ്വം ചെയ്യുകയാണ്.

150
00:15:05,800 --> 00:15:10,920
അതേ! ഞാൻ സമ്മർദ്ദത്തിലാകാം,
എനിക്ക് ആശങ്കകളുണ്ടാകാം.

151
00:15:11,000 --> 00:15:12,880
എനിക്ക് മറ്റൊരു രീതിയിലും
ജീവിച്ചുപോകാനാവില്ല.

152
00:15:17,760 --> 00:15:21,440
എനിക്ക് ഡോക്ടർ എല്ലിനെപ്പറ്റി
ഒരു വിവരം പറയാനുണ്ട്--

153
00:15:21,520 --> 00:15:23,560
എനിക്ക് വീണ്ടും ആ ചിന്തകൾ വരുന്നു.

154
00:15:28,480 --> 00:15:31,240
നിങ്ങൾ കേൾക്കുന്നുണ്ടോ, എനിക്ക്
വീണ്ടും ആ ചിന്തകൾ വരുന്നെന്നാ പറഞ്ഞത്.

155
00:15:34,880 --> 00:15:36,400
ഏത് ചിന്തകൾ?

156
00:15:36,960 --> 00:15:40,320
ആ… കൊലപാതകത്തിൻ്റെ.

157
00:15:42,680 --> 00:15:43,800
അതുശരി.

158
00:15:51,760 --> 00:15:54,320
ഈ ചിന്തകളിൽ എന്താണുള്ളത്?

159
00:15:56,480 --> 00:15:58,880
അവൻ. മരിച്ചു.

160
00:15:59,480 --> 00:16:01,800
ഞാനവൻ്റെ മരിച്ച മുഖത്തേക്ക് നോക്കുന്നു.

161
00:16:01,880 --> 00:16:04,520
ഞാനവൻ്റെ തലയിൽ അടിച്ച ഇടത്തുനിന്ന്
രക്തം കുതിച്ചൊഴുകുന്നു,

162
00:16:04,600 --> 00:16:07,200
താഴെക്കിടക്കുന്ന അവനെ നോക്കി
ഞാൻ നിൽക്കുന്നു, എനിക്ക്…

163
00:16:10,720 --> 00:16:12,040
ഒന്നും തോന്നുന്നില്ല.

164
00:16:12,920 --> 00:16:14,960
സന്തോഷമില്ല,
ആശ്വാസമില്ല, ഒന്നുമില്ലായ്മ മാത്രം.

165
00:16:15,680 --> 00:16:16,920
ആരാണയാൾ?

166
00:16:20,280 --> 00:16:21,280
അവൻ.

167
00:16:22,840 --> 00:16:26,400
നീൽ, എൻ്റെ കാമുകൻ. ആ വട്ടൻ.

168
00:16:27,040 --> 00:16:31,520
ഈ ചിന്തകൾ, അവ ഓർമ്മകളാണോ?

169
00:16:31,600 --> 00:16:33,480
ആയിരുന്നെങ്കിൽ. അവനിപ്പോഴും ജീവനോടുണ്ട്.

170
00:16:34,840 --> 00:16:37,960
എന്നെയും കാത്ത് വീട്ടിലുണ്ട്,
വൈകരുതെന്ന് പറഞ്ഞു.

171
00:16:39,720 --> 00:16:43,080
അതുമല്ല, ഇപ്പോൾ
ഒരാൾ എന്നെ പിന്തുടരുന്നുണ്ട്.

172
00:16:44,800 --> 00:16:45,800
പിന്തുടരുന്നോ?

173
00:16:45,880 --> 00:16:49,360
അവനെന്നെ നോക്കിനിൽക്കും,
ചിലപ്പോൾ പിന്തുടരും,

174
00:16:49,440 --> 00:16:51,200
എൻ്റെ മനസ്സിൽ ഞാനവനെ കൊല്ലുന്നു.

175
00:16:52,360 --> 00:16:57,320
നേരെ തിരിഞ്ഞ് അവനെ കുത്തുന്നു,
എനിക്ക് ഒന്നും തോന്നുന്നില്ല.

176
00:17:00,360 --> 00:17:03,920
അതായത്… ഞാനെന്തിന്
ഇത്തരം കാര്യങ്ങൾ ആലോചിക്കണം?

177
00:17:04,000 --> 00:17:05,920
ഒരർത്ഥവുമില്ല.

178
00:17:06,000 --> 00:17:08,600
കസാൻഡ്ര, ആ മനുഷ്യൻ എന്നത്,

179
00:17:08,680 --> 00:17:12,520
നീലിനെപ്പറ്റിയുള്ള നിൻ്റെ വികാരങ്ങൾ

180
00:17:13,200 --> 00:17:16,520
ഈ പുതിയ ആരാധകനിൽ
ആരോപിക്കപ്പെടുകയാണോ?

181
00:17:21,160 --> 00:17:22,240
ഇത് ഞാനെടുക്കട്ടേ?

182
00:17:25,960 --> 00:17:26,960
നിങ്ങൾക്ക് ഒരെണ്ണം വേണോ?

183
00:17:34,600 --> 00:17:36,280
പിന്നെന്താ? ഒരു ചെറുത്.

184
00:17:50,160 --> 00:17:54,360
ഞാനവനെ കൊല്ലുന്നു,
പിന്നെ ഞാനവനെ നോക്കുന്നു,

185
00:17:57,600 --> 00:17:59,520
എനിക്ക് ഒന്നും തോന്നുന്നില്ല.

186
00:18:09,200 --> 00:18:11,080
ഞാൻ ഒന്നുകൂടി ഒഴിക്കാം.

187
00:18:15,240 --> 00:18:16,800
ഇത് നിങ്ങൾ മുമ്പ് പറഞ്ഞതുപോലെയാണ്.

188
00:18:17,400 --> 00:18:21,920
ജീവിതം വേദനയോടെ ജീവിച്ചു തീർക്കുന്നതിനെ
കുറിച്ച് നിങ്ങൾ എന്താ പറഞ്ഞിരുന്നത്?

189
00:18:23,400 --> 00:18:24,560
എന്നെ ഓർമ്മിപ്പിക്കൂ.

190
00:18:38,440 --> 00:18:39,280
കസാൻഡ്ര?

191
00:19:08,800 --> 00:19:10,400
നീ കഴിഞ്ഞ രാത്രി എന്താ ചെയ്തത്?

192
00:19:14,240 --> 00:19:17,840
ഞാൻ… ബെല്ലയെ കണ്ടു.

193
00:19:17,920 --> 00:19:20,320
എന്ത്? അവളുടെ ബാറിലോ?

194
00:19:21,760 --> 00:19:23,720
തികച്ചും അപ്രതീക്ഷിതമായിട്ടാവും.

195
00:19:24,920 --> 00:19:27,320
അവൾ… ഇപ്പോഴും അവൻ്റെ കൂടെ…

196
00:19:27,400 --> 00:19:30,000
അവൻ്റെ പേരെന്താ? പോൾ.

197
00:19:31,120 --> 00:19:33,360
"അവൻ്റെ പേരെന്താ?"
എന്നു ചോദിക്കാതെ പറ്റില്ല. അല്ലേ?

198
00:19:33,680 --> 00:19:34,720
പോൾ.

199
00:19:35,520 --> 00:19:37,680
പിന്നെന്തിനാ "അവൻ്റെ പേരെന്താ?"
എന്ന് ചേർക്കുന്നത്?

200
00:19:37,760 --> 00:19:41,680
അതേ, അവളിപ്പോഴും പോളിനൊപ്പമാണ്.
നിനക്കവനോട് വെറുപ്പാണ്.

201
00:19:42,400 --> 00:19:46,080
അവനെ വെറുപ്പൊന്നുമില്ല. അത്…
അവനൊരു ബോറനാണെന്ന് തോന്നുന്നു.

202
00:19:46,160 --> 00:19:49,640
"ബോറനോ?" എന്ത്,
പഴയ മിടുക്കനായ ലാസിനെപ്പോലെ അല്ലേ?

203
00:19:50,520 --> 00:19:53,200
ഹേയ്, ബെല്ല കൂളാണ്. അവൾ…

204
00:19:54,040 --> 00:19:55,440
അവൾ വളരെ കൂളായ ഒരു വ്യക്തിയാണ്.

205
00:19:55,520 --> 00:20:00,520
പോൾ സത്യത്തിൽ ഒരു ഗോൾഫ് ഭ്രാന്തനാണ്.
അവരെങ്ങനെ ഒത്തുപോകുന്നെന്നറിയില്ല.

206
00:20:00,600 --> 00:20:02,920
അവർ വിവാഹിതരായിട്ട്
നിങ്ങളെക്കാൾ കൂടുതൽ കാലമായി.

207
00:20:03,000 --> 00:20:05,720
പ്രതീക്ഷ കടന്നുപോയി ജെൻ. ഞങ്ങൾ
തീരെ ചെറുപ്പത്തിൽ വിവാഹിതരായതാണ്.

208
00:20:05,800 --> 00:20:09,520
അതൊരിക്കലും നിലനിൽക്കില്ലായിരുന്നു, ഞങ്ങൾ
ഇപ്പോഴാണ് കണ്ടിരുന്നതെങ്കിൽ, ആർക്കറിയാം.

209
00:20:12,800 --> 00:20:16,280
കുട്ടിക്ക് എത്ര വയസ്സുണ്ട്…
അവൻ്റെ പേരെന്താണ്?

210
00:20:18,560 --> 00:20:21,680
എയ്ഡൻ. പതിനഞ്ചു വയസ്സ്.

211
00:20:23,080 --> 00:20:24,440
അവൻ്റെ കിറുക്കിപ്പോൾ കൂടിയോ?

212
00:20:24,520 --> 00:20:30,360
അവന് കിറുക്കില്ല ലാസ്. അവൻ
തൻ്റേതായ രീതിയിൽ വ്യത്യസ്തനാണ്.

213
00:20:31,040 --> 00:20:32,200
അതായത് അവൻ്റെ കിറുക്ക് കൂടി.

214
00:20:32,960 --> 00:20:34,120
ഉവ്വ്.

215
00:20:36,000 --> 00:20:40,840
നോക്ക്… എനിക്ക് മാർഗോയോട്
സംസാരിക്കണമായിരുന്നു,

216
00:20:40,920 --> 00:20:45,040
ഡാഡിയുടെ അവസാനദിവസങ്ങളെപ്പറ്റിയും മറ്റും.

217
00:20:46,480 --> 00:20:51,120
അവരിപ്പോഴും ഡാഡിയെ അവിടെ കണ്ടതിൻ്റെ
ആഘാതത്തിൽത്തന്നെയാണെന്ന് ഓർക്കണം.

218
00:20:52,120 --> 00:20:53,760
ഞാനവർക്ക് റെയ്ക്കി നൽകാൻ നോക്കി.

219
00:20:53,840 --> 00:20:58,280
അവരുടെ പ്രഭാവലയം…
ചാരനിറം കലർന്ന മഞ്ഞയായിരുന്നു.

220
00:20:58,360 --> 00:20:59,960
ദൈവമേ, ആണോ?

221
00:21:00,960 --> 00:21:05,400
അതേ, ആയിരുന്നു. നീ ഈ പ്രപഞ്ചത്തിലെ
ശക്തികളെ അറിയാൻ ശ്രമിച്ചാൽ,

222
00:21:05,480 --> 00:21:06,880
അത് നിൻ്റെ ജീവിതം മാറ്റിമറിക്കും.

223
00:21:07,480 --> 00:21:09,840
-ആണോ?
-അതേ.

224
00:21:11,400 --> 00:21:13,240
എൻ്റെ പ്രഭാവലയത്തിൻ്റെ നിറമെന്താണ്?

225
00:21:17,800 --> 00:21:19,560
നിൻ്റെ ആസനത്തിൻ്റെ നിറം.

226
00:21:21,000 --> 00:21:22,440
വല്ലാത്തൊരുത്തരം തന്നെ.

227
00:21:47,240 --> 00:21:49,840
രോഗികളുടെ ഫയലുകളെല്ലാം ഇവിടെ മുകളിലാണ്.

228
00:21:49,920 --> 00:21:53,840
നിൻ്റെ പിതാവിന്
അടുക്കും ചിട്ടയും അന്യമായിരുന്നു.

229
00:21:54,640 --> 00:21:57,360
എനിക്കറിയാം മാർഗോ, പക്ഷേ ഭാഗ്യത്തിന്
സഹായിക്കാൻ നിങ്ങളുണ്ടായിരുന്നല്ലോ.

230
00:21:57,440 --> 00:21:58,600
ഉണ്ടായിരുന്നു.

231
00:22:02,560 --> 00:22:04,320
ഞങ്ങളൊരു നല്ല ടീമായിരുന്നു.

232
00:22:08,640 --> 00:22:11,240
ക്ഷമിക്കണം, അത്…
ഇങ്ങോട്ടു തിരിച്ചുവരുന്നത്…

233
00:22:12,240 --> 00:22:15,000
കസാൻഡ്ര എന്നല്ലേ പറഞ്ഞത്? കുടുംബപ്പേര്?

234
00:22:15,640 --> 00:22:16,600
അറിയില്ല.

235
00:22:16,680 --> 00:22:19,760
ശരി, എങ്കിലൽപ്പം പ്രയാസമാകും. കുടുംബപ്പേര്
വച്ചാണ് ഫയലുകൾ സൂക്ഷിക്കുന്നത്.

236
00:22:19,840 --> 00:22:22,280
അപ്പോ, ഇവിടൊരു ഡാറ്റബേസോ
കമ്പ്യൂട്ടർ സിസ്റ്റമോ ഇല്ലേ?

237
00:22:22,360 --> 00:22:23,840
നിൻ്റെ പിതാവിന്
പേപ്പറായിരുന്നു ഇഷ്ടം.

238
00:22:23,920 --> 00:22:28,440
സെഷനുകൾ റെക്കോഡ് ചെയ്തിരുന്നു. എന്നാൽ
സാങ്കേതികതയിൽ വലിയ താത്പര്യമില്ലായിരുന്നു.

239
00:22:33,800 --> 00:22:35,640
നീ ഒരു നല്ലവനാണ് ജോയൽ.

240
00:22:37,480 --> 00:22:40,560
നിങ്ങൾ രണ്ടാളും വളരെ തിരക്കിലായതിനാൽ
പരസ്പരം സംസാരിക്കാൻ സമയം ലഭിച്ചിരിക്കില്ല,

241
00:22:40,640 --> 00:22:42,920
എങ്കിലും, തൊഴിൽ പരമായി
അദ്ദേഹം നിന്നിൽ അഭിമാനിച്ചിരുന്നു.

242
00:22:45,720 --> 00:22:48,680
നീ ഈ മേഖല തെരഞ്ഞെടുത്തത് നിനക്കും
അദ്ദേഹത്തെപ്പോലെ ആകാനാവും.

243
00:22:49,480 --> 00:22:50,840
ആയിരിക്കാം.

244
00:22:52,880 --> 00:22:55,840
മനസ്സുകളിൽ കടന്നുകയറാൻ
അദ്ദേഹം മിടുക്കനായിരുന്നു.

245
00:22:57,080 --> 00:22:58,400
നിങ്ങൾ അദ്ദേഹത്തിൻ്റെ ഉള്ളിലും?

246
00:23:00,760 --> 00:23:01,920
ഇടയ്ക്കിടയ്ക്ക്.

247
00:23:02,600 --> 00:23:08,280
സട്ടനെയും അവൾ മരിച്ച രാത്രിയെപ്പറ്റിയും
അദ്ദേഹം എപ്പോഴെങ്കിലും പറയുമായിരുന്നോ?

248
00:23:10,320 --> 00:23:12,920
വല്ലപ്പോഴും. എന്തുപറ്റി?

249
00:23:14,160 --> 00:23:16,120
എനിക്കെപ്പോഴും തോന്നിയിരുന്നത് അദ്ദേഹം…

250
00:23:16,200 --> 00:23:17,760
നിന്നെ കുറ്റപ്പെടുത്തി എന്നല്ലേ?

251
00:23:22,040 --> 00:23:24,320
എനിക്കതെപ്പറ്റി ഒന്നുമറിയില്ല.

252
00:23:26,960 --> 00:23:28,840
എങ്കിൽ, ഞാനിറങ്ങട്ടേ?

253
00:23:29,360 --> 00:23:31,920
ഇങ്ങോട്ടു വന്നതിൽ
വല്ലാത്തൊരു ബുദ്ധിമുട്ടു തോന്നുന്നു.

254
00:24:00,240 --> 00:24:02,680
രോഗിയുടെ പേര്
കസാൻഡ്ര റോഡ്‌സ്

255
00:24:05,680 --> 00:24:06,520
അവസാന സെഷൻ

256
00:24:06,600 --> 00:24:07,920
1999.

257
00:24:12,880 --> 00:24:14,480
എന്തോന്നിത്.

258
00:24:20,920 --> 00:24:23,960
കേസ് അവസാനിച്ചു
12/06/99

259
00:24:29,320 --> 00:24:32,680
രോഗിയുടെ പേര്: കസാൻഡ്ര റോഡ്‌സ്
വിലാസം: ഫ്ലാറ്റ് 43, 68 ഹേസിൽടൺ സ്ട്രീറ്റ്

260
00:24:32,760 --> 00:24:38,760
ഹേസിൽടൺ സ്ട്രീറ്റ്

261
00:24:51,320 --> 00:24:52,680
ഹായ്. അത്…

262
00:24:53,440 --> 00:24:55,320
ഞാൻ കസാൻഡ്രയെ അന്വേഷിച്ചു വന്നതാണ്.

263
00:25:10,800 --> 00:25:11,880
ഹലോ.

264
00:25:11,960 --> 00:25:16,360
ഹേയ്. കസാൻഡ്ര ഇപ്പോഴും
ഇവിടെയാണോ താമസിക്കുന്നത്?

265
00:25:16,960 --> 00:25:18,280
കസാൻഡ്രയോ?

266
00:25:18,360 --> 00:25:20,200
അതേ, കസാൻഡ്ര റോഡ്‌സ്.

267
00:25:21,760 --> 00:25:24,160
ശരി. കൊള്ളാം.

268
00:25:25,680 --> 00:25:26,920
നിങ്ങൾക്ക്…

269
00:25:29,760 --> 00:25:31,240
അത്, ഒരു 20 കൊല്ലം മുമ്പായിരുന്നു.

270
00:25:31,320 --> 00:25:33,720
എനിക്കറിയാം. അവർ
എൻ്റെ പിതാവിൻ്റെ രോഗിയായിരുന്നു

271
00:25:33,800 --> 00:25:36,720
അടുത്തിടെ എൻ്റെ പിതാവ് മരിച്ചുപോയി,
അപ്പോ ഞാൻ…

272
00:25:36,800 --> 00:25:39,840
നോക്കൂ, എന്നോട് ക്ഷമിക്കണം,
പക്ഷേ അവർ മരിച്ചുപോയി.

273
00:25:42,600 --> 00:25:43,440
മരിച്ചുപോയോ?

274
00:25:44,920 --> 00:25:45,920
കൊല്ലപ്പെട്ടതാണ്.

275
00:25:51,480 --> 00:25:52,640
ഇല്ല…

276
00:25:55,680 --> 00:26:00,160
ഞാനിന്നലെ… അവർക്കൊപ്പമുണ്ടായിരുന്നു.

277
00:26:01,760 --> 00:26:03,400
കസാൻഡ്ര റോഡ്‌സിനൊപ്പമോ?

278
00:26:03,480 --> 00:26:06,720
വിശ്വസിക്കൂ,
അവർ 20 കൊല്ലം മുമ്പ് കൊലചെയ്യപ്പെട്ടു.

279
00:26:08,080 --> 00:26:10,720
ഞങ്ങൾ മാത്രമേ
ഈ സ്ഥലം വാങ്ങാൻ ഉണ്ടായിരുന്നുള്ളൂ.

280
00:26:10,800 --> 00:26:12,840
വളരെ കുറഞ്ഞ വിലയ്ക്ക് ലഭിക്കുകയും ചെയ്തു.

281
00:26:12,920 --> 00:26:15,280
ഒരുപാടു നാളായി ഒഴിഞ്ഞു കിടക്കുകയായിരുന്നു.

282
00:26:15,360 --> 00:26:18,000
മച്ചിൽ കൂട്ടിയിട്ട
പഴയ സാധനങ്ങൾ മാത്രം അവിടെയുണ്ട്.

283
00:26:19,280 --> 00:26:22,640
നിങ്ങളിന്നലെ അവരെക്കാണാൻ
ഒരു സാദ്ധ്യതയുമില്ല.

284
00:26:23,480 --> 00:26:24,640
ശരിയാണ്.

285
00:26:41,360 --> 00:26:43,520
കൊലചെയ്യപ്പെട്ട ഇര
പീഡിപ്പിക്കപ്പെട്ടിരുന്നെന്ന് വാദം

286
00:26:49,000 --> 00:26:51,480
കസാൻഡ്രയുടെ കൊലയാളിയെ കണ്ടെത്തുക

287
00:26:54,600 --> 00:26:55,440
മാർഗോയെ വിളിക്കുന്നു

288
00:26:55,520 --> 00:26:57,560
-ഹലോ.
-കസാൻഡ്ര റോഡ്സിനെ കഴുത്തു ഞെരിച്ചു കൊന്നു,

289
00:26:57,640 --> 00:26:59,440
അവളുടെ കൊലയാളിയെ ഇതുവരെ പിടിച്ചിട്ടില്ല.

290
00:26:59,520 --> 00:27:01,920
ഒരു രോഗി കൊലചെയ്യപ്പെട്ട കാര്യം?
നിങ്ങൾക്ക് ഓർമ്മയില്ലേ?

291
00:27:02,000 --> 00:27:03,800
കാരണം അത് മറക്കാൻ വഴിയില്ല.

292
00:27:03,880 --> 00:27:06,040
സോറി, എനിക്ക് കേൾക്കാനാവുന്നില്ല.

293
00:27:06,120 --> 00:27:08,120
കസാൻഡ്ര റോഡ്‌സ്
കൊലചെയ്യപ്പെട്ടതാണെന്നാ ഞാൻ പറഞ്ഞത്.

294
00:27:08,200 --> 00:27:10,560
-എന്നിട്ട് നിങ്ങൾ--
-സോറി, ശരിക്കു കേൾക്കാനാവുന്നില്ല.

295
00:27:11,440 --> 00:27:12,440
ഹലോ?

296
00:27:17,680 --> 00:27:20,560
അതുമല്ല, ഇപ്പോൾ
ഒരാൾ എന്നെ പിന്തുടരുന്നുണ്ട്.

297
00:27:31,320 --> 00:27:33,200
സേത്ത് മക്ഗവേൺ വിളിക്കുന്നു

298
00:27:33,880 --> 00:27:34,760
പറയൂ.

299
00:27:34,840 --> 00:27:39,040
എടോ. നിൻ്റെ ഡാഡിയുടെ ജഡം ശവസംസ്കാര
പ്രവർത്തകർക്ക് വിട്ടുകൊടുത്തിട്ടുണ്ട്.

300
00:29:27,120 --> 00:29:32,880
സട്ടൺ ലാസറസ്
1980-1998

301
00:30:05,040 --> 00:30:08,040
ഡാഡിയുടെ ഓഫീസ് വൃത്തിയാക്കിയപ്പോൾ കിട്ടിയ
പഴയ ഫയലുകൾ നോക്കുകയായിരുന്നു,

302
00:30:08,120 --> 00:30:09,760
അപ്പോ ഇത് കിട്ടി.

303
00:30:09,840 --> 00:30:14,080
നാലുമൈൽ അകലെ ചുരുളഴിയാത്ത
മറ്റൊരു കൊലപാതകം, 1999ൽ.

304
00:30:14,560 --> 00:30:16,960
പക്ഷേ ഇത് സട്ടൻ്റെ സാഹചര്യങ്ങളിൽ നിന്ന്
തികച്ചും വ്യത്യസ്തമാണ്.

305
00:30:17,040 --> 00:30:19,840
ശരിയാണ്, പക്ഷേ ചുരുളഴിയാത്ത
രണ്ട് കൊലപാതകങ്ങൾ.

306
00:30:19,920 --> 00:30:23,040
ഒരു വർഷത്തെ ഇടവേളയിൽ,
രണ്ടിലും കൊലപാതകിയെ പിടിച്ചിട്ടില്ല.

307
00:30:23,520 --> 00:30:25,120
25 വർഷം മുമ്പ്, ശരിയാണ്.

308
00:30:25,880 --> 00:30:29,800
അവർ ഡാഡിയുടെ രോഗിയായിരുന്നു. ആരോ
അവരെ പിന്തുടരുന്നു എന്നവർ കരുതിയിരുന്നു.

309
00:30:29,880 --> 00:30:31,520
അത് സ്വകാര്യവിവരമല്ലേ ലാസ്?

310
00:30:31,600 --> 00:30:32,840
അവർ മരിച്ചു സേത്ത്.

311
00:30:34,240 --> 00:30:38,600
നിനക്ക്… അവരുടെ കേസിൽ
എന്തു സംഭവിച്ചെന്ന് ഒന്ന് നോക്കാമോ?

312
00:30:38,680 --> 00:30:41,720
ഞാൻ 1999ലെ ഫയലുകളും
അന്വേഷിച്ചു പോകണമെന്നാണോ നീ പറയുന്നത്?

313
00:30:41,800 --> 00:30:45,200
ഞാനാ അന്വേഷണത്തിൻ്റെ
ഭാഗം പോലുമല്ലായിരുന്നു. നിനക്ക് വട്ടാണോ?

314
00:30:45,280 --> 00:30:46,440
ഞാൻ…

315
00:30:47,200 --> 00:30:48,200
ജോയൽ.

316
00:30:48,920 --> 00:30:50,160
അലിസൺ.

317
00:30:50,240 --> 00:30:51,720
എനിക്ക് ദുഃഖമുണ്ട്.

318
00:30:56,520 --> 00:30:58,280
-മാഡം.
-സേത്ത്.

319
00:31:01,080 --> 00:31:03,680
അദ്ദേഹം പോയെന്നു വിശ്വസിക്കാനാവുന്നില്ല.
അതും ഇങ്ങനെ.

320
00:31:04,160 --> 00:31:05,920
ആ കുറിപ്പിൽ നിന്ന് എന്താ മനസ്സിലായത്?

321
00:31:06,000 --> 00:31:10,200
അൽപ്പം കുഴപ്പിക്കുന്നതാണ്.
ഒരുപക്ഷേ ഒരു… പുനർജ്ജന്മ വിശ്വാസം?

322
00:31:10,280 --> 00:31:12,400
ഡാഡിക്ക് എപ്പോഴും
നിഗൂഢതയിൽ താത്പര്യമുണ്ടായിരുന്നു,

323
00:31:12,480 --> 00:31:14,800
പക്ഷേ അവസാനം
കാര്യം കൈവിട്ടുപോയെന്നു തോന്നുന്നു.

324
00:31:14,880 --> 00:31:18,960
പക്ഷേ തലയ്ക്കുള്ളിലെന്താ നടക്കുന്നതെന്ന്
നമുക്കാർക്കും അറിയാനാവില്ലല്ലോ.

325
00:31:22,920 --> 00:31:24,320
കണ്ടതിൽ സന്തോഷം.

326
00:31:29,480 --> 00:31:30,800
-ജെന്ന, ഹായ്.
-ഹലോ അലിസൺ.

327
00:31:30,880 --> 00:31:32,640
നിൻ്റെഡാഡിയും അവരുമായി
എന്തോ ഉണ്ടെന്ന് തോന്നി.

328
00:31:34,920 --> 00:31:37,880
മമ്മ മരിച്ചശേഷം വീട്ടിൽ വന്ന ഓരോ സ്ത്രീയും
എൻ്റെ പുതിയ അമ്മയായിരിക്കുമെന്ന്

329
00:31:37,960 --> 00:31:39,600
ഞാൻ കരുതിയിരുന്നു.

330
00:31:40,240 --> 00:31:43,520
വിഭാര്യന്മാരെ ഇഷ്ടപ്പെടുന്നത് ചില പ്രത്യേക
തരം സ്ത്രീകളാണെന്ന് ഇപ്പോഴെനിക്കറിയാം.

331
00:31:46,520 --> 00:31:48,600
നിനക്ക് ആ വിവരം കണ്ടെത്തി തരാനാകുമോ?

332
00:31:49,120 --> 00:31:52,400
ഒരുപോലീസുകാരനെ അഴിമതിക്കാരനാക്കാനുള്ള
നിൻ്റെ ശ്രമത്തെപ്പറ്റി സംസാരിക്കണം…

333
00:31:53,400 --> 00:31:56,560
പിന്നീട്, രണ്ടെണ്ണം അടിച്ചുകൊണ്ട്.

334
00:31:58,760 --> 00:31:59,600
എന്താ?

335
00:32:06,880 --> 00:32:09,040
ലാസ്, ചടങ്ങ് നന്നായിരിക്കുന്നു.

336
00:32:09,480 --> 00:32:12,200
നന്ദി. ഹേയ് പോൾ.

337
00:32:12,280 --> 00:32:13,440
ജോയൽ.

338
00:32:13,840 --> 00:32:16,240
നിനക്ക്-- ലാസ് എന്നു വിളിക്കാം.

339
00:32:16,320 --> 00:32:17,640
ഞാൻ ജോയലെന്നു വിളിച്ചോളാം.

340
00:32:19,440 --> 00:32:21,960
അപ്പോ, ഗോൾഫ് എങ്ങനെ പോകുന്നു?

341
00:32:22,040 --> 00:32:24,000
നന്നായി പോകുന്നു.
ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്.

342
00:32:24,920 --> 00:32:25,840
കൊള്ളാം.

343
00:32:25,920 --> 00:32:28,640
അതേ. മോണ്ട്ഗോമറിയിലെ
പുൽമേടുകൾ മികച്ചവയാണ്.

344
00:32:28,720 --> 00:32:31,320
അവർ പൊട്ടാസ്യവും ഫോസ്ഫേറ്റുമാണ്
വളമായി ഉപയോഗിക്കുന്നത്.

345
00:32:31,400 --> 00:32:33,760
വളരുന്ന സമയത്തെ കുറവുകൾ അത് പരിഹരിക്കും.

346
00:32:34,880 --> 00:32:36,080
ഞാൻ ഒരു ഡ്രിങ്ക് എടുക്കട്ടേ?

347
00:32:36,760 --> 00:32:38,720
വേണ്ട. നന്ദി.

348
00:32:39,040 --> 00:32:41,240
-നമുക്ക് ഓരോന്നും കൂടി എടുക്കാം.
-ശരി.

349
00:32:41,840 --> 00:32:44,120
-പോൾ നീ എൻ്റെകൂടെ വരുന്നോ?
-ശരി, വരാം.

350
00:33:14,200 --> 00:33:17,760
അന്നു രാത്രി നടന്നതിൽനിന്നും നമ്മളിലാരും
മോചിതരായെന്ന് എനിക്കു തോന്നുന്നില്ല.

351
00:33:27,720 --> 00:33:28,960
ലാസ്.

352
00:33:32,520 --> 00:33:33,520
ലാസ്, വരൂ നമുക്ക് പോകാം.

353
00:33:48,840 --> 00:33:50,840
സാം ഓൾസെൻ, സട്ടൺ ലാസറസിൻ്റെ
കൊലപാതകത്തിൽ സംശയിച്ച്

354
00:33:50,920 --> 00:33:53,360
ഞാൻ നിന്നെ അറസ്റ്റ് ചെയ്യുകയാണ്.

355
00:33:54,000 --> 00:33:55,760
നീ ഒന്നും പറയേണ്ടതില്ല.

356
00:33:55,840 --> 00:33:57,640
പറഞ്ഞാൽ, അത് നിനക്കെതിരേ ഉപയോഗിക്കപ്പെടും.

357
00:34:00,760 --> 00:34:02,240
അവരവനെ വിട്ടയച്ചു.

358
00:34:02,720 --> 00:34:04,480
അവരവനെ വെറുതേയങ്ങ് വിട്ടയച്ചു!

359
00:34:18,200 --> 00:34:21,240
ഇന്നലെ രാത്രി പോയശേഷം
ഞാൻ സാം ഓൾസെൻ്റെ വീടുവഴി പോയി.

360
00:34:23,280 --> 00:34:26,560
നിൻ്റെ പിതാവിൻ്റെ ശവമടക്ക് ദിവസം,
സഹോദരിയുടെ കൊലയാളിയെന്ന് സംശയിക്കുന്നവൻ്റെ

361
00:34:26,640 --> 00:34:28,520
വീട്ടിലേക്ക് പോയെന്നോ?

362
00:34:28,600 --> 00:34:30,960
ഇതു രണ്ടിനും ബന്ധമുണ്ടെന്നല്ല.

363
00:34:31,040 --> 00:34:33,160
ഞാൻ അതുവഴി പോയെന്ന് മാത്രം.

364
00:34:33,760 --> 00:34:36,400
എനിക്കാ സ്ഥലം ഒന്നുകൂടി കാണണമെന്നു തോന്നി.

365
00:34:37,520 --> 00:34:39,400
അവനെ വെറുതേ വിട്ടതാണ് ലാസ്.

366
00:34:39,840 --> 00:34:43,880
ഫോറൻസിക് തെളിവില്ല, സാക്ഷികളില്ല,
ഡാഡ് അതവനാണെന്ന് വിശ്വസിച്ചിട്ടുമില്ല.

367
00:34:44,440 --> 00:34:47,400
വ്യക്തിപരമായി, ഞാനവനെ അവനിടുന്ന
ടീഷർട്ടുകളുടെ പേരിൽ ജയിലിലിടും,

368
00:34:47,480 --> 00:34:49,520
പക്ഷേ ഞാനല്ലല്ലോ നിയമമുണ്ടാക്കുന്നത്.

369
00:34:52,720 --> 00:34:55,640
ചടങ്ങിന് നീ നന്നായിരുന്നു.

370
00:34:57,560 --> 00:35:00,960
പ്രസംഗം നന്നായിരുന്നു.
ഹിപ്പികളെപ്പറ്റി പറഞ്ഞത് എനിക്കിഷ്ടമായി.

371
00:35:03,320 --> 00:35:07,200
ഈ ശരീരം വിട്ടുപോയാലും
നമ്മൾ ജീവിക്കുന്നത് തുടരും ലാസ്.

372
00:35:09,800 --> 00:35:10,960
ശരിക്കും?

373
00:35:11,040 --> 00:35:12,040
ശരിക്കും.

374
00:35:13,560 --> 00:35:15,080
സട്ടൺ ഇവിടെയുണ്ടെന്ന് എനിക്കറിയാം.

375
00:35:16,680 --> 00:35:18,640
ചിലപ്പോൾ എനിക്കവളുടെ
സാമീപ്യം അറിയാനാകുന്നുണ്ട്.

376
00:35:24,200 --> 00:35:26,320
ശരി, അപ്പോ ഞാനിത് ചോദിക്കട്ടെ.

377
00:35:27,920 --> 00:35:32,640
മരിച്ച ആളുകളെ ആർക്കെങ്കിലും കാണാനാവുമോ?

378
00:35:34,480 --> 00:35:37,040
ശരിക്കും കാണാൻ. അതായത് അവർ….

379
00:35:38,480 --> 00:35:40,400
നമ്മുടെ കണ്മുന്നിൽ നിൽക്കുന്ന പോലെ?

380
00:35:41,760 --> 00:35:46,800
നീ ദുഃഖാചരണത്തിലാണ്. ഡാഡിയെ
കാണുന്നുണ്ടെന്ന് നിനക്ക് തോന്നിയാൽ--

381
00:35:46,880 --> 00:35:50,680
വേർപാടുമൂലമുണ്ടാകുന്ന മതിഭ്രമത്തെപ്പറ്റി
എനിക്കറിയാം. ഞാനതല്ല ചോദിക്കുന്നത്.

382
00:35:50,760 --> 00:35:52,680
ശരി, പിന്നെ നീ എന്താ ചോദിക്കുന്നത്?

383
00:35:55,560 --> 00:35:59,200
അതു വിട്. മരിച്ചവർ മരിച്ചു, അതുതന്നെ.

384
00:36:04,840 --> 00:36:07,960
കസാൻഡ്ര റോഡ്സിനെ കഴുത്തു ഞെരിച്ചു കൊന്നു,
അവളുടെ കൊലയാളിയെ ഇതുവരെ പിടിച്ചിട്ടില്ല.

385
00:36:08,040 --> 00:36:10,560
ഒരു രോഗി കൊലചെയ്യപ്പെട്ട കാര്യം
നിങ്ങൾക്ക് ഓർമ്മയില്ലേ?

386
00:36:10,640 --> 00:36:13,360
നിങ്ങളിന്നലെ അവരെക്കാണാൻ
ഒരു സാദ്ധ്യതയുമില്ല.

387
00:36:41,600 --> 00:36:43,080
ഓയ്! നീ എയ്ഡൻ അല്ലേ?

388
00:36:47,480 --> 00:36:49,000
നീ ബെല്ലയുടെ മകനാണ്.

389
00:36:52,520 --> 00:36:53,880
നീയെന്താ ഇവിടെ?

390
00:36:55,400 --> 00:36:57,640
നിങ്ങൾ എങ്ങനെയിരിക്കുമെന്ന്
കാണാൻ വന്നതാണ്.

391
00:37:05,440 --> 00:37:07,440
നിങ്ങളിങ്ങോട്ട് തിരിച്ചു വരരുതായിരുന്നു.

392
00:37:11,840 --> 00:37:13,120
എൻ്റെ ഡാഡി മരിച്ചു.

393
00:37:14,440 --> 00:37:17,200
അറിയാം. ഞാൻ കേട്ടു.

394
00:37:20,320 --> 00:37:22,880
നിൻ്റെ മമ്മ
അടക്കത്തിനു വന്നിരുന്നു. ഡാഡിയും.

395
00:37:24,160 --> 00:37:25,640
ഞാനും കൂടി വരട്ടേ എന്ന് ചോദിച്ചതാണ്.

396
00:37:25,720 --> 00:37:27,120
എൻ്റെ ഡാഡിയുടെ അടക്കത്തിനോ?

397
00:37:28,440 --> 00:37:29,760
എനിക്കവ ഇഷ്ടമാണ്.

398
00:37:29,840 --> 00:37:31,560
സാധാരണപോലെ മാത്രമായിരുന്നു.

399
00:37:31,640 --> 00:37:33,760
നീ എത്ര ചടങ്ങിന്
പോയിട്ടുണ്ടെന്ന് അറിയില്ല,

400
00:37:34,480 --> 00:37:36,720
പക്ഷേ എല്ലാം
പതിവു കാര്യങ്ങൾ തന്നെയായിരുന്നു,

401
00:37:37,760 --> 00:37:41,800
ഒരു ശവപ്പെട്ടി, കുറച്ച് നല്ല വാക്കുകൾ,
അൽപ്പം സംഗീതം.

402
00:37:42,720 --> 00:37:43,640
നിനക്കറിയാം.

403
00:37:46,000 --> 00:37:47,360
നിങ്ങൾക്കെന്താ ജോലി?

404
00:37:49,160 --> 00:37:53,280
ഞാനൊരു ഫോറൻസിക് സൈക്യാട്രിസ്റ്റാണ്.

405
00:37:54,920 --> 00:37:56,120
ഭ്രാന്തുള്ളവരോട് സംസാരിക്കുമോ?

406
00:37:57,080 --> 00:37:58,480
ഉവ്വ്, ഏതാണ്ടങ്ങനെയാ.

407
00:37:58,920 --> 00:37:59,880
പരമ്പര കൊലയാളികളോടോ?

408
00:38:01,280 --> 00:38:03,760
മിക്കവരും പരമ്പര കൊലയാളികളല്ല.

409
00:38:06,400 --> 00:38:11,160
ഭ്രാന്തന്മാരോട് സംസാരിച്ചാൽ
നമുക്കും ഭ്രാന്താവും.

410
00:38:12,800 --> 00:38:14,240
നീ പറയുന്നത് ശരിയാണ്.

411
00:38:16,720 --> 00:38:18,320
വീടെത്തിയല്ലോ.

412
00:38:18,920 --> 00:38:21,000
നിങ്ങൾ തിരിച്ചു വരരുതായിരുന്നു.

413
00:38:21,520 --> 00:38:23,360
എനിക്ക് ഒരു ദുഃശകുനം പോലെ തോന്നുന്നു.

414
00:38:28,600 --> 00:38:31,840
അകത്തു പോകൂ എയ്ഡൻ. ഞാൻ--

415
00:38:31,920 --> 00:38:35,920
ക്ഷമിക്കൂ. നീയിവിടെയുണ്ടെന്ന് ഞാനിവനോട്
പറഞ്ഞു, ഇവൻ ഓരോന്ന് ചിന്തിച്ചുണ്ടാക്കും.

416
00:38:36,000 --> 00:38:38,480
അതു സാരമില്ല. ഹേയ് പോൾ.

417
00:38:38,560 --> 00:38:39,640
ജോയൽ.

418
00:38:39,720 --> 00:38:41,160
അകത്തേക്ക് നടക്ക്.

419
00:38:41,440 --> 00:38:43,240
ശരി എങ്കിൽ. ഞാൻ പോകട്ടെ.

420
00:38:43,320 --> 00:38:46,240
അവനെ തിരിച്ചു കൊണ്ടുവന്നതിനു നന്ദി.
വലിയ കാര്യമായി.

421
00:38:47,560 --> 00:38:49,840
എനിക്ക് രണ്ട് ഭർത്താക്കന്മാരുണ്ടെന്നത്
അവന് സഹിക്കുന്നില്ല.

422
00:38:50,400 --> 00:38:52,840
കുട്ടികൾക്ക് അത് വിചിത്രമായി തോന്നും.

423
00:38:52,920 --> 00:38:54,080
ശരിയാണ്,

424
00:38:55,480 --> 00:38:56,320
എന്താ?

425
00:38:56,400 --> 00:38:58,720
നീ "ശരിയാണ്," എന്നു പറഞ്ഞത്.

426
00:38:59,440 --> 00:39:01,280
ഞാൻ പഴയ പത്തൊമ്പതുകാരനാണെന്നു തോന്നി.

427
00:39:03,760 --> 00:39:05,920
ശരി, എനിക്കറിയാം. സോറി.

428
00:39:10,680 --> 00:39:11,720
ബൈ.

429
00:39:22,440 --> 00:39:25,720
എടോ. റോസീ ക്യുവിൽ വാ.
ഒരു കാര്യമുണ്ട്.

430
00:39:27,080 --> 00:39:28,360
ആസ്വദിക്ക്.

431
00:39:28,440 --> 00:39:29,480
നീയൊരു കില്ലാടിയാണ്.

432
00:39:31,160 --> 00:39:33,640
ശരി. നിനക്ക് ചുരുക്കത്തിൽ പറഞ്ഞുതരണോ?

433
00:39:33,720 --> 00:39:38,480
അവൾക്ക് വട്ടായിരുന്നു, കസാൻഡ്ര, മുഴുവട്ട്.
പ്രശ്നക്കാരി, പല വീടുകളിലായി വളർന്നു.

434
00:39:38,560 --> 00:39:39,400
കസാൻഡ്ര റോഡ്‌സ്

435
00:39:39,480 --> 00:39:41,960
പ്രശ്നത്തിലവസാനിച്ച ഒന്നുരണ്ട് ബന്ധങ്ങൾ,
അവസാനം മരിക്കുന്നു,

436
00:39:42,040 --> 00:39:44,760
തീർച്ചയായും അവളുടെ കാമുകൻ
നീൽ ക്രോഫ്റ്റിൻ്റെ കൈകൾകൊണ്ടാവണം.

437
00:39:44,840 --> 00:39:46,440
കുറ്റം ചുമത്തിയില്ല,
അവനെ കാണാതെ പോയി.

438
00:39:46,520 --> 00:39:47,400
സംശയിക്കുന്നവർ

439
00:39:47,480 --> 00:39:49,400
ഇതൊരു ദുരന്തകഥയാണ്.

440
00:39:50,160 --> 00:39:52,280
അത് രേഖകളിലെ കഥ. പക്ഷേ അവളൊരു
മനുഷ്യജീവിയായിരുന്നു.

441
00:39:53,600 --> 00:39:57,200
ഞാനിത് ജയിലുകളിൽ കാണാറുണ്ട്,
യഥാർത്ഥ സംഭവം രേഖകളിൽ കാണാറില്ല.

442
00:39:57,280 --> 00:39:59,240
ചിലപ്പോൾ, നമുക്കിവരോട് ഇഷ്ടം തോന്നും.

443
00:39:59,320 --> 00:40:01,440
അതും ഇതുമായി എന്തുബന്ധം?

444
00:40:01,520 --> 00:40:02,800
നിൻ്റെ ഡാഡിക്ക് അവളുമായി…?

445
00:40:02,880 --> 00:40:04,680
നിനക്കിതു മാത്രമേ ചോദിക്കാനുള്ളോ?

446
00:40:04,760 --> 00:40:07,200
സെക്സും പണവും നീക്കിക്കഴിഞ്ഞാൽ,
പിന്നെനിക്ക് പണിയില്ല.

447
00:40:07,760 --> 00:40:10,720
എനിക്കറിയില്ല. സട്ടൻ്റെ കാര്യം, ആ ബന്ധം…

448
00:40:10,800 --> 00:40:12,880
ഒരു ബന്ധവുമില്ല.
ഈ പെണ്ണ് പ്രശ്നക്കാരിയായിരുന്നു.

449
00:40:12,960 --> 00:40:17,040
ഇവൾ പ്രശ്നത്തിൽ ചാടി, കൊല്ലപ്പെട്ടു.
കേസ് തീർന്നു. ഇരുപത്തിയഞ്ച് വർഷം മുമ്പ്.

450
00:40:19,360 --> 00:40:20,480
നീ പോവുകയാണോ?

451
00:40:20,560 --> 00:40:21,960
കാര്യമുണ്ടെടോ.

452
00:40:23,120 --> 00:40:24,880
നീ ജെന്നയെ കാണും, അല്ലേ?

453
00:40:25,480 --> 00:40:26,360
എന്താ?

454
00:40:26,440 --> 00:40:31,560
നിൻ്റെ മുഖത്ത് എഴുതിവച്ചിട്ടുണ്ട്.
കുറ്റമൊന്നും ചെയ്തേക്കല്ലേ സേത്ത്.

455
00:40:31,640 --> 00:40:35,040
ശരി. ആകെ വിചിത്രമായിരുന്നു,
കാരണം അവൾ

456
00:40:35,120 --> 00:40:39,360
പ്രപഞ്ചം അവളുടെ ജീവിതത്തിലേക്ക്
ദയവ് കൊണ്ടുവരുമെന്ന് പറഞ്ഞതും

457
00:40:39,440 --> 00:40:43,200
ഞാനവളെ വിളിച്ച് ഡ്രിങ്ക് കഴിക്കാൻ
പുറത്തുപോകാമെന്ന് പറയുകയുമായിരുന്നു.

458
00:40:43,280 --> 00:40:44,600
ഭാഗ്യം.

459
00:40:44,680 --> 00:40:48,080
അതേ ലാസ്, ഭാഗ്യമാണ്. ഭാഗ്യം തന്നെ.

460
00:40:48,160 --> 00:40:51,240
-നിനക്കതിൻ്റെ അർത്ഥം അറിയാമോ?
-ഒരു പിടിയുമില്ല.

461
00:40:51,320 --> 00:40:53,200
പക്ഷേ ഞാനത് നിൻ്റെ സഹോദരിയോട് പറയും.

462
00:40:54,480 --> 00:40:56,640
എങ്കിൽ പിന്നെ കാണാമെടോ. ബൈ!

463
00:41:53,160 --> 00:41:54,200
ഹേയ്!

464
00:41:56,680 --> 00:41:59,000
നീയെന്നെ പിന്തുടരുകയാണോ? ഓയ്!

465
00:42:00,600 --> 00:42:03,120
ഹേയ്!

466
00:42:08,320 --> 00:42:09,160
കുഴപ്പമില്ലല്ലോ?

467
00:42:23,000 --> 00:42:24,720
ഓയ്!

468
00:43:08,440 --> 00:43:09,840
ഹലോ!

469
00:43:17,080 --> 00:43:18,120
നീ എവിടെയാണ്?

470
00:43:33,240 --> 00:43:38,200
ദ ജൂനിപെർ ബുഷ്
ദ ലോസ് ഓഫ് ഇന്നസെൻസ്

471
00:44:19,160 --> 00:44:22,280
"നീയൊരു തീവെപ്പുകാരനെ വീട്ടിലേക്ക്
ക്ഷണിക്കുകയാണെങ്കിൽ,

472
00:44:23,280 --> 00:44:25,520
അവൻ്റെ മുറിയിൽ
ഒരിക്കലും തീപ്പെട്ടികൾ വയ്ക്കരുത്."

473
00:44:41,560 --> 00:44:43,720
അപ്പോ, നീ കസാൻഡ്രയെ കണ്ടോ?

474
00:44:44,720 --> 00:44:46,840
മറ്റുള്ളവരുമുണ്ടാകും മകനേ.

475
00:44:47,920 --> 00:44:49,240
അവരും നിൻ്റടുത്ത് വരും.

476
00:44:50,800 --> 00:44:53,240
കൊലചെയ്യപ്പെട്ട മറ്റുള്ളവരും.

477
00:44:54,640 --> 00:44:56,160
കസാൻഡ്രയെപ്പോലെ.

478
00:45:00,160 --> 00:45:01,360
എന്നെപ്പോലെ.

479
00:45:56,960 --> 00:45:58,960
ഉപശീർഷകം വിവർത്തനംചെയ്തത് ശ്രീദേവി പിള്ള

