1
00:00:01,000 --> 00:00:03,800
ആത്മഹത്യ ഉൾപ്പെടെയുള്ള
വൈകാരികവിഷയങ്ങൾ ഈ എപ്പിസോഡിലുണ്ട്.

2
00:00:03,880 --> 00:00:04,960
വിവേചനബുദ്ധിയോടെ കാണുക.

3
00:00:10,080 --> 00:00:11,520
അവരും നിൻ്റടുത്ത് വരും.

4
00:00:11,600 --> 00:00:14,520
കസാൻഡ്രയെപ്പോലെ കൊല്ലപ്പെട്ട മറ്റുള്ളവർ.

5
00:00:15,360 --> 00:00:16,520
പിന്നെ ഞാനും.

6
00:00:20,240 --> 00:00:21,320
ഡാഡീ?

7
00:00:29,280 --> 00:00:30,280
ഡാഡീ!

8
00:00:33,680 --> 00:00:38,680
സോറി, എനിക്കു പോകണം

9
00:00:45,560 --> 00:00:48,640
മറ്റുള്ളവരും ഉണ്ടാകും.
കൊലചെയ്യപ്പെട്ട മറ്റുള്ളവർ.

10
00:00:50,080 --> 00:00:51,280
കസാൻഡ്രയെപ്പോലെ.

11
00:00:52,920 --> 00:00:54,040
എന്നെപ്പോലെ.

12
00:00:54,120 --> 00:00:55,880
ലാസ്!

13
00:01:04,760 --> 00:01:06,920
മാറിപ്പോകൂ!

14
00:01:07,000 --> 00:01:09,280
-പച്ചകത്തി, സഹോദരാ.
-മാറിപ്പോകൂ!

15
00:01:09,760 --> 00:01:13,120
മാറിപ്പോകൂ!

16
00:01:17,120 --> 00:01:18,280
നീ ഓക്കെയാണോ?

17
00:01:20,160 --> 00:01:21,280
സോറി.

18
00:01:22,440 --> 00:01:23,840
ഞാൻ സഹായിക്കട്ടേ?

19
00:01:25,160 --> 00:01:26,200
വേണ്ട.

20
00:01:30,320 --> 00:01:34,280
എൻ്റെ ഡാഡി… അദ്ദേഹം മരിച്ചു.

21
00:01:42,480 --> 00:01:46,320
വാർത്തകൾക്കു മുമ്പ് നമുക്ക് പഴയ
ഒരു സുവർണ്ണഗാനം കൂടി കേൾക്കാൻ സമയമുണ്ട്.

22
00:02:11,840 --> 00:02:14,520
അദ്ദേഹം എന്തിനിങ്ങനെ ചെയ്തെന്ന്
എനിക്കു മനസ്സിലാകുന്നില്ല.

23
00:02:24,400 --> 00:02:30,400
ഹാർലൻ കോബൻസ് ലാസറസ്

24
00:02:34,520 --> 00:02:36,400
ഡൈലാന് കടുത്ത മാനസികരോഗമുണ്ട്,
അവൻ അതുകാരണം

25
00:02:36,480 --> 00:02:38,400
ദൈനംദിന സമൂഹത്തിൽ
ജീവിച്ചുപോകാൻ പ്രയാസപ്പെടുകയാണ്.

26
00:02:38,480 --> 00:02:42,160
ഒന്നും അവസാനിച്ചിട്ടില്ല.

27
00:02:42,920 --> 00:02:47,400
അപ്പോ… എനിക്കായി വിശദീകരണം വല്ലതുമുണ്ടോ?

28
00:02:49,160 --> 00:02:52,160
ഞാൻ… വീട്ടിലേക്ക് പോവുകയായിരുന്നു.

29
00:02:52,640 --> 00:02:55,760
ശരി. കുഴപ്പമില്ല. എന്തുപറ്റി?

30
00:02:57,040 --> 00:02:59,480
ഇവിടെ നിന്നിട്ട് മനസ്സിനു സുഖമില്ല.

31
00:02:59,560 --> 00:03:02,920
ശരി, അപ്പോ മനസ്സ് ശരിയാക്കാനാണ്
നീ നിൻ്റെ പിതാവിൻ്റെ "അസ്വസ്ഥമാക്കും വിധം

32
00:03:03,000 --> 00:03:05,440
അവ്യക്തമായ"
ആത്മഹത്യാക്കുറിപ്പും കൊണ്ടിരിക്കുന്നത്.

33
00:03:11,920 --> 00:03:13,280
എനിക്ക് ഒരൂഹമുണ്ട്.

34
00:03:13,920 --> 00:03:14,840
എന്തിനെപ്പറ്റി?

35
00:03:15,400 --> 00:03:17,600
"അസ്വസ്ഥമാക്കുംവിധം അവ്യക്തമായ
ആത്മഹത്യാക്കുറിപ്പ്."

36
00:03:18,520 --> 00:03:19,520
എന്നുവച്ചാൽ?

37
00:03:20,680 --> 00:03:23,720
ഇത് ഡാഡിയുടെ കയ്യക്ഷരമാണെന്ന് എനിക്കറിയാം.

38
00:03:24,240 --> 00:03:27,360
പക്ഷേ അദ്ദേഹം എന്നുമുതലാണ് വല്യക്ഷരത്തിൽ
തുടങ്ങാത്ത ഒരു വാക്യം എഴുതിത്തുടങ്ങിയത്?

39
00:03:27,960 --> 00:03:29,520
ആത്മഹത്യാ പ്രവണതയുള്ളപ്പോൾ.

40
00:03:29,600 --> 00:03:32,200
വ്യാകരണത്തിന് ഒരുപക്ഷേ
അദ്ദേഹം പ്രാധാന്യം നൽകിയിരിക്കില്ല.

41
00:03:32,280 --> 00:03:35,360
ഇത് ഒരു വാക്യത്തിൻ്റെ അവസാനം
പോലെ തോന്നുന്നു. തുടക്കമല്ല.

42
00:03:35,440 --> 00:03:39,840
അപ്പോ… ഒരു ഒന്നാം താൾ ഉണ്ടായിരുന്നെങ്കിലോ?

43
00:03:39,920 --> 00:03:41,600
പോലീസ് ഇതുമാത്രമാണ് കണ്ടത്.

44
00:03:41,680 --> 00:03:44,320
ശരി. ഈ കുറിപ്പ് ആരാണാദ്യം കണ്ടത്,
പോലീസാണോ മാർഗോ ആണോ?

45
00:03:45,160 --> 00:03:46,160
മാർഗോ.

46
00:03:46,240 --> 00:03:48,920
അവർ മറ്റെന്തെങ്കിലും കാരണം കൊണ്ടാണ്
ഒരു താൾ എടുത്തതെങ്കിലോ?

47
00:03:49,320 --> 00:03:50,480
അവരെന്തിന് അത് ചെയ്യണം?

48
00:03:50,560 --> 00:03:52,520
എനിക്ക് ഒരു പിടിയുമില്ല. എനിക്കറിയില്ല.

49
00:03:53,000 --> 00:03:55,960
ഒന്നും വിശദീകരിക്കാത്ത പരിഹാസ്യമായൊരു
കുറിപ്പാണിതെന്നാ നീ പറഞ്ഞത്.

50
00:03:56,040 --> 00:03:57,880
മൂന്നു വാക്കുകളും വിചിത്രമായൊരു ചിത്രവും.

51
00:03:57,960 --> 00:04:00,920
ആളുകളുടെ മനസ്സു പഠിച്ച ഒരാളുടെ
അവസാന കുറിപ്പല്ല ഇത്!

52
00:04:02,960 --> 00:04:04,600
നിനക്ക് നല്ല ക്ഷീണമുണ്ട്.

53
00:04:05,760 --> 00:04:07,360
അദ്ദേഹം ഒരു പുസ്തകം വായിക്കുകയായിരുന്നു.

54
00:04:08,280 --> 00:04:11,520
ദ ജൂനിപെർ ബുഷ്: ദ ലോസ് ഓഫ് ഇന്നസെൻസ്
രചന സി സി അർണോൾഡ്

55
00:04:13,280 --> 00:04:14,680
പിന്നെ…

56
00:04:14,760 --> 00:04:19,560
അത് 1954ൽ പ്രസിദ്ധീകരിച്ച ഒരു മനഃശാസ്ത്ര
പുസ്തകമാണ്. ജൂനിപെർ ബുഷ് ഒരു സദൃശ കഥയാണ്.

57
00:04:19,640 --> 00:04:22,560
ബൈബിളിൽ ഉണ്ണിയേശുവിനെയും
മാതാപിതാക്കളെയും ഒരു ചൂരൽക്കാടായിരുന്നു

58
00:04:22,640 --> 00:04:24,640
ഹെറോദിൻ്റെ ഭടന്മാരിൽനിന്ന് ഒളിപ്പിച്ചത്.

59
00:04:24,720 --> 00:04:26,840
അത് നിഷ്കളങ്കതയുടെയും
നഷ്ടത്തിൻ്റെയും കഥയാണ്.

60
00:04:27,680 --> 00:04:28,920
സട്ടൺ?

61
00:04:32,200 --> 00:04:34,120
ലാസ്, നീയെന്നെ വിഷമിപ്പിക്കുകയാണ്.

62
00:04:34,840 --> 00:04:36,960
അപ്പോ, നിനക്ക് കുഴപ്പമില്ലെങ്കിൽ ഞാൻ…

63
00:04:37,680 --> 00:04:42,480
ഞാൻ ചായയുമുണ്ടാക്കി,

64
00:04:42,960 --> 00:04:44,880
കുറച്ച് കേക്കുകളും
ബേക്ക് ചെയ്യാൻ പോകുന്നു.

65
00:04:58,920 --> 00:05:00,600
-ഹേയ്, നിൽക്ക്.
-പോടോ.

66
00:05:00,680 --> 00:05:02,360
എവിടെപ്പോകുവാടാ ചെക്കാ?

67
00:05:03,880 --> 00:05:06,520
-നിനക്ക് പേടിയാണോ?
-ഹേയ്, എയ്ഡൻ!

68
00:05:06,600 --> 00:05:07,920
ഹേയ്.

69
00:05:10,360 --> 00:05:13,800
ഹേയ്! എടാ.

70
00:05:14,360 --> 00:05:16,320
-എന്താ, നിനക്ക് അടികൂടണോ?
-എന്താ?

71
00:05:16,400 --> 00:05:18,840
അവൻ പാവമാണ്. സുഖമില്ലാത്ത കുട്ടി.

72
00:05:18,920 --> 00:05:20,480
കുറച്ചുകൂടി വലിയവരെ നോക്കിയാലോ?

73
00:05:22,200 --> 00:05:27,720
നീ പൊക്കോളൂ.
ബാക്കിയുള്ളവരോട്… ഞാനിവിടുണ്ട്.

74
00:05:28,600 --> 00:05:29,640
പോടോ.

75
00:05:30,280 --> 00:05:31,480
പോകാനോ?

76
00:05:36,320 --> 00:05:37,640
സ്കൂളിൽ പോ.

77
00:05:52,560 --> 00:05:54,160
-കയറ്.
-ഞാൻ നടന്നോളാം.

78
00:05:54,680 --> 00:05:56,440
അവർ നിന്നെ പിടിക്കാതിരിക്കാനാണ്.

79
00:05:56,520 --> 00:05:58,800
പിടിക്കില്ല, കാരണം
ഞാൻ കഴിയുന്നത്ര വേഗത്തിലാ നടക്കുന്നത്.

80
00:05:58,880 --> 00:06:00,240
അവർ ഓടിയാലോ?

81
00:06:00,320 --> 00:06:02,640
അവർ ഓടില്ല. ഓടിയാൽ അവർക്ക് നാണക്കേടാണ്.

82
00:06:03,840 --> 00:06:05,240
സൂക്ഷിക്കണം, കേട്ടോ?

83
00:06:05,320 --> 00:06:10,760
അത് ഒരു അർത്ഥവുമില്ലാത്ത വാക്കാണ്,
ഞാൻ സൂക്ഷിക്കുന്നതിലല്ല കാര്യം.

84
00:06:11,840 --> 00:06:13,160
അത് ന്യായമാണ്.

85
00:06:32,080 --> 00:06:33,480
-കോഫി വേണോ?
-ഞാനിപ്പോൾത്തന്നെ വൈകി.

86
00:06:34,240 --> 00:06:36,080
അപ്പോ ഇനി അരമണിക്കൂറും
കൂടിയായാലും കുഴപ്പമില്ല.

87
00:06:38,440 --> 00:06:40,600
എനിക്ക് ഹാങ്ങോവറാണെന്ന് അവർ കരുതും.

88
00:06:40,680 --> 00:06:41,840
ശരിക്കും ആണോ?

89
00:06:41,920 --> 00:06:44,920
അതേ. പക്ഷേ അവരങ്ങനെ
ചിന്തിക്കേണ്ടല്ലോ, അല്ലേ?

90
00:06:45,880 --> 00:06:47,520
ഇത് വളരെ പ്രധാനമാണ്.

91
00:06:49,120 --> 00:06:52,640
ഞാൻ ഡാഡിയുടെ ആത്മഹത്യാക്കുറിപ്പിനെപ്പറ്റി
ആലോചിക്കുകയായിരുന്നു. എന്തോ കുഴപ്പമുണ്ട്.

92
00:06:52,720 --> 00:06:55,680
എൻ്റെ അനുഭവത്തിൽ,
സ്നേഹിക്കപ്പെടുന്നവർ ഇങ്ങനെ ചെയ്യാറില്ല.

93
00:06:56,880 --> 00:06:59,240
പക്ഷേ പ്രൊഫഷണലായി നോക്കിയാൽ,
അദ്ദേഹത്തിൻ്റെ തത്വശാസ്ത്രം,

94
00:06:59,320 --> 00:07:01,680
"അവരെ ഉപേക്ഷിച്ചെന്ന് അവർക്ക് തോന്നരുത്,"
എന്നാണ്.

95
00:07:01,760 --> 00:07:05,880
തകർന്ന മനുഷ്യരെ രക്ഷപ്പെടുത്താനാകുമെന്ന്
അദ്ദേഹം ശരിക്കും വിശ്വസിച്ചു.

96
00:07:05,960 --> 00:07:08,240
ശരിയാണ്. "സമാധാനിപ്പിക്കുന്നവനെ ആര്
സമാധാനിപ്പിക്കും?"

97
00:07:09,280 --> 00:07:11,280
അത് സ്നൂപ്പി കാർട്ടൂണിൽ നിന്നാണ്.

98
00:07:11,840 --> 00:07:15,320
നോക്ക്… അദ്ദേഹത്തിന്
തോക്കില്ലായിരുന്നു സേത്ത്.

99
00:07:16,160 --> 00:07:17,960
നീയത് വിരലടയാളപരിശോധന നടത്തിയോ?

100
00:07:18,560 --> 00:07:22,760
മറ്റാരെങ്കിലും, ഒരു രോഗിയോ മറ്റോ അവിടെ
ചെന്ന് ആത്മഹത്യ ആക്കിത്തീർത്തതാണെങ്കിൽ?

101
00:07:22,840 --> 00:07:26,560
ഇത് ഒരു തെരുവുതോക്ക്
നന്നാക്കിയതാണ്. കണ്ടുപിടിക്കാനാവില്ല.

102
00:07:27,280 --> 00:07:28,720
ഫോറൻസിക്സോ?

103
00:07:28,800 --> 00:07:31,320
കയ്യിലെ വെടിമരുന്നിൻ്റെ അംശം?
നിനക്കിതെല്ലാം പറയാനാകും.

104
00:07:31,400 --> 00:07:33,800
പറയാനാകും.
പക്ഷേ പഴയ ഒരുപാട് കേസുകളുണ്ട് ലാസ്.

105
00:07:33,880 --> 00:07:36,600
ക്ഷമിക്കണം, ആത്മഹത്യകൾ
അത്യാവശ്യഗണത്തിൽ പെടുത്തിയിട്ടില്ല.

106
00:07:36,680 --> 00:07:38,440
നിൻ്റെ ഡാഡിയെ ആര് കൊല്ലാനാണ്?

107
00:07:39,320 --> 00:07:42,640
ആദ്യമായി, കസാൻഡ്ര റോഡ്‌സ് സംഭവം,
അത് 25 കൊല്ലം മുമ്പാണ്.

108
00:07:42,720 --> 00:07:45,880
ഞാൻ തന്ന പോലീസ് ഫയലുകൾ നീ
തുറന്നെങ്കിലും നോക്കിയോ?

109
00:07:46,440 --> 00:07:49,120
ഇല്ലാത്ത കാരണങ്ങൾ തിരഞ്ഞു നടക്കുകയാണ് നീ.

110
00:07:50,240 --> 00:07:51,800
അത് നിനക്ക് ഉറപ്പാണോ?

111
00:07:53,080 --> 00:07:56,320
സട്ടണും കസാൻഡ്രയും പിന്നെ നിൻ്റെ ഡാഡിയും,
വർഷങ്ങളുടെ അന്തരമുണ്ട്.

112
00:07:56,880 --> 00:07:58,680
നീ നമ്മുടെ സൗഹൃദം ദുരുപയോഗം ചെയ്യുകയുമാണ്.

113
00:07:58,760 --> 00:08:00,920
ഞാൻ നിൻ്റെ സഹോദരിയെ
ലൈനടിക്കുന്നത് നിൻ്റെ ഭാഗ്യം.

114
00:08:09,800 --> 00:08:11,760
രഹസ്യാത്മകം
തുറക്കുക

115
00:08:11,840 --> 00:08:14,080
പഴയ പോലീസ് കേസ് ഫയൽ

116
00:08:15,760 --> 00:08:18,160
പോലീസ് കേസ് ഫയൽ പ്രാഥമികമായി
സംശയിക്കുന്നത്: നീൽ ക്രോഫ്റ്റ്

117
00:08:18,240 --> 00:08:20,240
എവിടെയാണെന്ന് അറിയില്ല

118
00:08:29,680 --> 00:08:31,240
കസാൻഡ്ര റോഡ്‌സ്

119
00:08:40,520 --> 00:08:44,600
മറ്റുള്ളവരുമുണ്ടാകും മകനേ.
അവരും നിൻ്റടുത്ത് വരും.

120
00:08:44,680 --> 00:08:46,640
വിദ്യാർത്ഥിനിയുടെ മരണം,
സംശയിക്കുന്നയാളെ വിട്ടയച്ചു

121
00:09:38,440 --> 00:09:40,600
ദൈവമേ.

122
00:10:06,560 --> 00:10:10,160
ഹായ് ഡോക്ടർ ലാസ്. ഇത് നീൽ ആണ്.

123
00:10:10,480 --> 00:10:11,600
ഡോക്ടർ ലാസറസ്.

124
00:10:12,320 --> 00:10:15,440
അവന് വരാൻ മടിയായിരുന്നു, പക്ഷേ
നിങ്ങൾ പറഞ്ഞെന്ന് ഞാൻ പറഞ്ഞു,

125
00:10:15,520 --> 00:10:19,240
പിന്നെ യുക്തിക്ക് നിരക്കാത്തതൊന്നും
പറയില്ലെന്ന് ഞാൻ ഉറപ്പുനൽകി.

126
00:10:19,320 --> 00:10:22,360
അതേ, എനിക്ക് മുറിയിൽ അടച്ചിരുന്ന്
സംസാരിക്കുന്നത് പരിചയമില്ല.

127
00:10:22,440 --> 00:10:23,720
അത്…

128
00:10:26,960 --> 00:10:30,400
ഞാൻ കാര്യങ്ങൾ വളച്ചുകെട്ടാതെ
പറയാൻ നോക്കാം.

129
00:10:32,200 --> 00:10:34,160
ഒരു ഡ്രിങ്ക് എടുക്ക്.
അവനൊരു ഡ്രിങ്ക് കൊടുക്കട്ടേ?

130
00:10:35,160 --> 00:10:36,040
ശരി.

131
00:10:36,120 --> 00:10:38,360
-ഞാനൊരു ഡ്രിങ്ക് എടുക്കുവാ.
-എനിക്ക് ഡ്രിങ്ക് വേണ്ട.

132
00:10:38,440 --> 00:10:40,000
-ഒരെണ്ണം എടുക്ക്.
-അതു വിട്.

133
00:10:40,080 --> 00:10:42,040
-നീൽ, ഒരെണ്ണം കുടിക്ക്.
-വിടാൻ പറഞ്ഞില്ലേ!

134
00:10:42,600 --> 00:10:47,680
നീൽ… ഇവിടെ ഇരുന്നുകൂടേ?

135
00:10:52,800 --> 00:10:54,240
കസാൻഡ്ര ഇവിടെ.

136
00:10:56,640 --> 00:10:57,920
കൊള്ളാം.

137
00:11:04,520 --> 00:11:08,800
അപ്പോ… രണ്ടുപേർക്കും കൂടിയാണോ കൗൺസലിങ്?

138
00:11:09,960 --> 00:11:13,800
നീൽ, നമുക്ക് നിന്നിൽ നിന്ന് തുടങ്ങിയാലോ?
നീയിവിടെ വന്നത് എന്തിനാണെന്നാ കരുതുന്നത്?

139
00:11:13,880 --> 00:11:17,080
ഇവളുടെ ആശയമായിരുന്നു.
ഞങ്ങളുടെ ബന്ധത്തെ സഹായിക്കാൻ.

140
00:11:20,440 --> 00:11:23,800
ശരി. കസാൻഡ്ര, അതേ ചോദ്യം.

141
00:11:23,880 --> 00:11:27,400
നമ്മുടെ സെഷനുകളിൽ നിങ്ങളെന്നെ
എപ്പോഴും എനിക്കുവേണ്ടി നിലകൊള്ളാൻ

142
00:11:27,480 --> 00:11:30,320
പ്രേരിപ്പിച്ചിരുന്നു…

143
00:11:32,320 --> 00:11:36,400
ഞാൻ എല്ലാ ദിവസവും എല്ലാക്കാര്യങ്ങളും ഒരു
കൊച്ചു ഡയറിയിൽ എഴുതി സൂക്ഷിച്ചിരുന്നു--

144
00:11:36,480 --> 00:11:37,680
ഞാൻ… സംസാരിക്കട്ടേ?

145
00:11:39,000 --> 00:11:40,320
പ്ലീസ്.

146
00:11:42,000 --> 00:11:44,680
എനിക്ക് കസാൻഡ്രയോട് ആരാധനയാണ്,

147
00:11:45,160 --> 00:11:47,800
പക്ഷേ ചിലപ്പോൾ, ഇവളുടെതന്നെ നന്മയ്ക്കായി,
അവൾക്ക് ആവശ്യമുള്ളത്--

148
00:11:48,680 --> 00:11:50,760
അതുപിന്നെ, പറഞ്ഞാൽ ഇവളുടെ അമ്മയിലെത്തും.

149
00:11:50,840 --> 00:11:52,720
-ദൈവമേ.
-നിശ്വസിക്കേണ്ട കാസി.

150
00:11:53,280 --> 00:11:56,320
ഇവളെ ഇവളുടെ അമ്മ നിയന്ത്രണമില്ലാതെയാണ്
വളർത്തിയത്. പറഞ്ഞുകൊടുക്കൂ.

151
00:11:56,880 --> 00:11:59,640
അവർ തെരുവിലിറങ്ങി
പണത്തിനുവേണ്ടി കണ്ടവൻ്റെ കൂടെക്കിടക്കും--

152
00:11:59,720 --> 00:12:01,480
-അങ്ങനെയല്ല.
-ഇദ്ദേഹത്തോട് കള്ളം പറയരുത്.

153
00:12:01,880 --> 00:12:05,040
അവർ പണത്തിനായി കണ്ടവൻ്റെ കൂടെക്കിടന്നു.

154
00:12:05,600 --> 00:12:07,400
കുട്ടികൾക്ക് ചെലവിനു നൽകാനാവാം,
പക്ഷേ അവർ--

155
00:12:07,480 --> 00:12:09,080
നീ കണ്ടോ?

156
00:12:10,320 --> 00:12:13,800
കുട്ടികൾ അത്
സാധാരണ കാര്യമാണെന്നു കരുതി വളർന്നു.

157
00:12:22,280 --> 00:12:27,240
നീ… സാധാരണയായി ജീവിതത്തിൽ
എല്ലാ കാര്യങ്ങളുടെയും നിയന്ത്രണം

158
00:12:27,840 --> 00:12:29,480
കയ്യിൽ വേണം എന്നാഗ്രഹമുള്ള ആളാണോ?

159
00:12:32,280 --> 00:12:35,520
ഈ ലോകം എങ്ങനെയിരിക്കണം എന്നതിനെപ്പറ്റി
എൻ്റെ തലയ്ക്കുള്ളിൽ ചിന്തകൾ ഉണ്ടാകാറുണ്ട്.

160
00:12:35,600 --> 00:12:38,120
ഒരിക്കൽ ആ ചിന്തകൾ വന്നുതുടങ്ങിയാൽ,
എനിക്ക് ലോകം അതായി മാറണം.

161
00:12:38,200 --> 00:12:39,640
-ഒരെണ്ണം മതി.
-കണ്ടോ?

162
00:12:39,720 --> 00:12:42,880
-ഒരെണ്ണം മതിയെന്നാ പറഞ്ഞത്--
-എനിക്ക് ഒന്നുകൂടി വേണം.

163
00:12:44,200 --> 00:12:46,880
ഞാൻ മദ്യം ഒരു ഗ്ലോബിലാണ് സൂക്ഷിക്കുക.

164
00:12:48,080 --> 00:12:50,240
അതെന്നെ ഈ മുറിക്കു പുറത്ത്
വലിയൊരു ലോകമുണ്ടെന്ന്

165
00:12:50,320 --> 00:12:52,320
ഓർക്കാൻ… സഹായിക്കുന്നു.

166
00:12:54,680 --> 00:12:58,080
നിനക്ക് ഒരിടവേള വേണമെങ്കിൽ
എങ്ങോട്ടു പോകും?

167
00:13:01,800 --> 00:13:02,840
ഇന്ത്യ.

168
00:13:02,920 --> 00:13:03,760
അതെന്താ?

169
00:13:03,840 --> 00:13:06,680
ജീവിക്കാൻ ചെലവ് കുറവ്, അലഞ്ഞുനടക്കാം,
ആരും നിങ്ങളെ അവിടെ കണ്ടെത്തില്ല.

170
00:13:07,440 --> 00:13:09,400
-നീ പോകണം.
-ഞാൻ പോകും.

171
00:13:10,240 --> 00:13:11,560
നിനക്കെന്നെ വിട്ടുപോകാനാവില്ല.

172
00:13:11,640 --> 00:13:13,800
ഞാൻ പോകും, പക്ഷേ നീയെന്തു ചെയ്യും?

173
00:13:13,880 --> 00:13:14,960
എനിക്ക് കുഴപ്പമില്ല.

174
00:13:15,040 --> 00:13:17,120
നിൻ്റമ്മയെപ്പോലെ
കണ്ടവൻ്റെ കൂടെക്കിടക്കാൻ തുടങ്ങും.

175
00:13:17,200 --> 00:13:18,720
അങ്ങനെ പറയുന്നത് നിർത്ത്.

176
00:13:18,800 --> 00:13:21,160
വെറുതെയല്ല പിന്നാലെ ഓരോരുത്തന്മാർ
വരുന്നത്. സത്യത്തെ നേരിടണം.

177
00:13:21,240 --> 00:13:24,200
നമ്മൾ ആരാണെന്നത് അംഗീകരിക്കാനും
കൂടിയല്ലേ ഇവിടെ വന്നത്?

178
00:13:24,280 --> 00:13:25,640
പണത്തിനായി കണ്ടവരുടെ കൂടെ കിടന്നു.

179
00:13:25,720 --> 00:13:29,360
ഇവളത് സമ്മതിക്കില്ല, കാരണം സ്വന്തം അമ്മ
വേശ്യയാണെന്നത് ആരും ഇഷ്ടപ്പെടില്ല.

180
00:13:29,440 --> 00:13:30,560
പക്ഷേ അവരങ്ങനെയായിരുന്നു.

181
00:13:30,640 --> 00:13:33,040
കസാൻഡ്ര ഒരു വേശ്യയുടെ മകളാണ്,
മത്തൻ കുത്തിയാൽ

182
00:13:33,120 --> 00:13:35,960
കുമ്പളം മുളയ്ക്കില്ല എന്ന സത്യം
നമ്മൾ മനസ്സിലാക്കണം--

183
00:14:02,200 --> 00:14:03,400
ജെൻ!

184
00:14:06,000 --> 00:14:08,600
മമ്മിയും ഡാഡിയും മധുവിധുവിനു
വാങ്ങിച്ച ആ പ്രതിമ…

185
00:14:08,680 --> 00:14:10,640
ഞാൻ… ഒരു കക്ഷിക്കൊപ്പമാണ്.

186
00:14:11,680 --> 00:14:12,720
ഹായ്.

187
00:14:13,760 --> 00:14:14,760
സോറി.

188
00:14:15,800 --> 00:14:17,920
അത് ഓർക്കുന്നുണ്ടോ?
കുഞ്ഞിനെ ഉറക്കുന്ന അമ്മ.

189
00:14:18,000 --> 00:14:18,960
ഉവ്വ്.

190
00:14:19,040 --> 00:14:21,800
അത് ഡാഡിയുടെ ഓഫീസിൽ ഉണ്ടായിരുന്നു,
പക്ഷേ ഇപ്പോൾ അതവിടെയില്ല,

191
00:14:21,880 --> 00:14:24,200
എനിക്കൊരു പിടിയുമില്ല. ദയവായി പോകൂ ലാസ്.

192
00:14:25,200 --> 00:14:26,240
ശരി.

193
00:14:27,120 --> 00:14:28,240
ഓക്കേ.

194
00:14:43,760 --> 00:14:46,960
നമ്മുടെ സെഷനുകളിൽ നിങ്ങളെന്നെ എപ്പോഴും
എനിക്കായി നിലകൊള്ളാൻ പ്രേരിപ്പിച്ചിരുന്നു.

195
00:14:47,080 --> 00:14:49,840
ഞാൻ എല്ലാ ദിവസവും എല്ലാക്കാര്യങ്ങളും ഒരു
കൊച്ചു ഡയറിയിൽ--

196
00:14:49,920 --> 00:14:51,920
ആ സ്ഥലം വാങ്ങാൻ
ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

197
00:14:52,000 --> 00:14:53,680
അത് കാലങ്ങളായി ഒഴിഞ്ഞു കിടക്കുകയായിരുന്നു.

198
00:14:53,760 --> 00:14:56,440
തട്ടിൻ പുറത്ത് ഉപേക്ഷിച്ചിരുന്ന
പാഴ്വസ്തുക്കളൊഴികെ.

199
00:15:00,520 --> 00:15:03,800
ബൈ. ഞാൻ… ഒന്ന് പുറത്തേക്ക് പോകുന്നു.

200
00:15:03,880 --> 00:15:05,440
ശരി, ഞാനിപ്പോഴും ഒരു കക്ഷിയുടെ കൂടെയാ.

201
00:15:06,160 --> 00:15:07,080
ഹായ്.

202
00:15:08,960 --> 00:15:09,960
ഒൻപത് വാളുകൾ.

203
00:15:12,000 --> 00:15:13,560
സൂക്ഷിക്കണം.

204
00:15:15,440 --> 00:15:17,360
ഞാൻ വിഷമിക്കേണ്ട എന്തെങ്കിലും ഉണ്ടോ?

205
00:15:17,440 --> 00:15:18,800
ഇല്ല.

206
00:15:18,880 --> 00:15:20,240
ശരി.

207
00:15:21,800 --> 00:15:23,400
അത്…

208
00:15:31,320 --> 00:15:33,480
-നിങ്ങൾ വീണ്ടും.
-അറിയാം. ക്ഷമിക്കൂ.

209
00:15:33,560 --> 00:15:36,080
ഈ വീടു വാങ്ങിയപ്പോൾ,

210
00:15:36,160 --> 00:15:38,720
തട്ടിൻപുറം ശരിക്ക് വൃത്തിയാക്കിയില്ല
എന്നു നിങ്ങൾ പറഞ്ഞില്ലേ?

211
00:15:38,800 --> 00:15:42,040
ശരിയാണ്. പക്ഷേ സുഹൃത്തേ, ഞാൻ
അത്താഴത്തിനിടയിലാണ്. കൗണ്ട്ഡൗണും കാണുന്നു.

212
00:15:42,120 --> 00:15:44,560
കസാൻഡ്ര.
ഇവിടെ മുമ്പ് താമസിച്ചിരുന്ന സ്ത്രീ…

213
00:15:45,040 --> 00:15:47,080
അവരുടെ സാധനങ്ങൾ നിങ്ങളെന്തു ചെയ്തു?

214
00:15:48,560 --> 00:15:51,800
അത് രണ്ടു പെട്ടികളേ ഉള്ളൂ.
അവ തട്ടിൻപുറത്താണ്.

215
00:15:55,760 --> 00:15:59,600
ഞാൻ കഴിഞ്ഞതവണ പറഞ്ഞെന്നു തോന്നുന്നു,
അവർക്ക് എൻ്റെ പിതാവിനെ അറിയാം,

216
00:15:59,680 --> 00:16:02,480
അതിനാൽ വൈകാരിക കാരണങ്ങളാൽ,

217
00:16:02,560 --> 00:16:04,920
അവർ എന്തൊക്കെയാണ് വിട്ടിട്ടു പോയതെന്ന്
കാണാൻ ആഗ്രഹമുണ്ട്.

218
00:16:08,320 --> 00:16:11,280
നിങ്ങൾ ആരുമാകാം. നിങ്ങളെൻ്റെ
വാതിൽക്കൽ വരുന്നു,

219
00:16:11,360 --> 00:16:13,880
നിങ്ങളൊരു കള്ളനോ
തട്ടിപ്പുകാരനോ അല്ലെങ്കിൽ--

220
00:16:13,960 --> 00:16:17,400
ഞാനെൻ്റെ പഴ്സ് തരാം.
പോകുമ്പോൾ തിരിച്ചുതന്നാൽ മതി.

221
00:16:22,640 --> 00:16:23,960
കാറിൻ്റെ താക്കോൽ?

222
00:16:26,440 --> 00:16:27,640
ശരി.

223
00:16:28,440 --> 00:16:30,280
ശരി. വരൂ.

224
00:16:54,600 --> 00:16:55,640
ഈ പ്രതിമ…

225
00:16:55,720 --> 00:16:56,920
അതിനെന്തുപറ്റി?

226
00:16:59,520 --> 00:17:00,920
ഇത് കസാൻഡ്രയുടേതാണോ?

227
00:17:01,000 --> 00:17:02,760
അതേ, തട്ടിൻ പുറത്തു നിന്നാണ്.

228
00:17:09,240 --> 00:17:10,720
ഇതെൻ്റെ പിതാവിൻ്റേതായിരുന്നു.

229
00:17:10,800 --> 00:17:13,600
ഇനി നിങ്ങൾ എൻ്റെ 65 ഇഞ്ച് ടിവിയും
നിങ്ങളുടെ പിതാവിൻ്റേതാണെന്ന് പറയും.

230
00:17:13,680 --> 00:17:14,880
അദ്ദേഹത്തിൻ്റെ
ഓഫീസിലിരുന്നതാണ്.

231
00:17:15,800 --> 00:17:18,800
എൻ്റെ ഭാര്യയ്ക്ക്
ഇതിഷ്ടമാണെന്നേ എനിക്കറിയൂ.

232
00:17:40,480 --> 00:17:42,120
മുകളിലേക്ക് സൂക്ഷിച്ചു കയറണം.

233
00:17:46,400 --> 00:17:48,360
നിങ്ങൾക്കു വേണ്ട വസ്തുക്കൾ അവിടെയുണ്ട്.

234
00:17:49,440 --> 00:17:51,120
-ആക്കാണുന്നതോ?
-അതേ. അവയാണ്.

235
00:17:53,720 --> 00:17:54,720
നാശം.

236
00:17:57,040 --> 00:17:58,360
ഞങ്ങളിത് വാങ്ങിയപ്പോൾ,

237
00:17:58,880 --> 00:18:00,760
എനിക്കുതോന്നി
ഇതൊരു ഗെയിംസ് മുറിയാക്കാമെന്ന്.

238
00:18:00,840 --> 00:18:06,400
എൻ്റെ പ്ലേസ്റ്റേഷനും ബിയർ ഫ്രിഡ്ജും ഒക്കെ
വച്ച്, പക്ഷേ നല്ല രീതിയിൽ ചെയ്യണം.

239
00:18:06,480 --> 00:18:10,960
തറയൊക്കെ ബലപ്പെടുത്തണം… പിന്നെ ഈ
താത്കാലിക ചുവര് പൊളിക്കണം.

240
00:18:11,400 --> 00:18:14,840
അവരെന്തിനാ ഇത് മൂടിക്കെട്ടിയതെന്നറിയില്ല.
ഭാര്യ വേണ്ടെന്ന് തീർത്തു പറഞ്ഞു.

241
00:18:15,280 --> 00:18:17,000
എന്നെ പിന്നൊരിക്കലും കാണില്ലെന്ന്.

242
00:18:17,080 --> 00:18:19,360
ഞാൻ പറഞ്ഞു, "നീയിതൊരു ചീത്തക്കാര്യം
പോലെയാണല്ലോ പറയുന്നത്."

243
00:18:22,240 --> 00:18:24,000
അവരത് മൂടിക്കെട്ടിയോ? കസാൻഡ്രയോ?

244
00:18:24,080 --> 00:18:28,520
അതേ, മുട്ടി നോക്കൂ. ആ വശത്ത് ഇഷ്ടികയാണ്,
നടുക്കുള്ളത് പ്ലാസ്റ്റർ ഓഫ് പാരീസാണ്.

245
00:18:32,120 --> 00:18:33,880
ഇതിനു പിന്നിൽ എന്തോ ഉണ്ട്.

246
00:18:33,960 --> 00:18:34,920
എന്ത്?

247
00:18:35,360 --> 00:18:36,360
ഒന്നു നോക്കൂ.

248
00:18:37,520 --> 00:18:39,320
പക്ഷേ നമുക്ക് ഇപ്പോൾ നോക്കണം!

249
00:18:40,720 --> 00:18:42,160
നമുക്ക് നോക്കണം!

250
00:18:42,240 --> 00:18:45,720
മാറിനിൽക്കെടാ ഭ്രാന്താ!

251
00:18:52,960 --> 00:18:54,800
ഇതിൻ്റെ പിന്നിൽ എന്തോ ഉണ്ട്.

252
00:19:04,760 --> 00:19:06,160
അത് ഭാരമുള്ളതാണ്.

253
00:20:39,320 --> 00:20:40,600
നീ ഓക്കെയാണോ?

254
00:20:42,160 --> 00:20:43,360
അതേ, ഞെട്ടലിലാണ്.

255
00:20:43,880 --> 00:20:45,200
നീയെന്തിനാ ഇങ്ങോട്ടു വന്നത്?

256
00:20:45,280 --> 00:20:50,320
കസാൻഡ്ര ഡാഡിയുടെ രോഗിയായിരുന്നു. ഞാൻ
അദ്ദേഹത്തിൻ്റെഓഫീസ് വൃത്തിയാക്കുകയാരുന്നു.

257
00:20:50,400 --> 00:20:54,040
ഒരു ഫയലിൽ അവളുടെ പേര് കണ്ടു.
എനിക്ക് ജിജ്ഞാസ തോന്നി.

258
00:20:57,200 --> 00:21:01,480
അത് നീലിൻ്റെ ജഡമാണെങ്കിലോ?
കാമുകൻ. നീൽ ക്രോഫ്റ്റ്.

259
00:21:01,560 --> 00:21:03,960
അവളുടെ കൊലപാതകശേഷം
അവൻ അപ്രത്യക്ഷനായിരുന്നു.

260
00:21:04,040 --> 00:21:07,960
പക്ഷേ അവൻ അവിടെയുണ്ടായിരുന്നെങ്കിൽ…
പിന്നെ കൊലപാതകി അവനാകാൻ സാദ്ധ്യതയില്ല.

261
00:21:08,040 --> 00:21:11,120
ധൃതിപിടിച്ച് നിഗമനങ്ങളിൽ എത്തേണ്ട.
ആരുടെ ജഡമാണെന്ന് തിരിച്ചറിഞ്ഞില്ലല്ലോ.

262
00:21:14,000 --> 00:21:17,000
ഒരു മൊഴിയെടുക്കണമെന്ന കാര്യം
നിനക്കറിയാമല്ലോ, അല്ലേ?

263
00:21:52,240 --> 00:21:53,640
കാറിൽ കയറൂ.

264
00:21:53,720 --> 00:21:55,000
ഞാൻ നടന്നോളാം സേത്ത്.

265
00:21:55,080 --> 00:21:58,000
കാറിൽ കയറെടാ കഴുവേറി!

266
00:22:10,960 --> 00:22:13,360
നീയെങ്ങനെയാ ആ ജഡം കണ്ടുപിടിച്ചത്?

267
00:22:13,440 --> 00:22:15,200
നീ ചോദിക്കേണ്ട ചോദ്യം,

268
00:22:15,280 --> 00:22:18,240
പോലീസ് ഇത് 1999ൽ
എന്തുകൊണ്ട് കണ്ടുപിടിച്ചില്ല എന്നാണ്.

269
00:22:19,000 --> 00:22:20,160
നീ എന്തിനാ അവിടെപ്പോയത്?

270
00:22:21,840 --> 00:22:24,960
എടാ തെണ്ടീ. ഇത് എൻ്റെ ജോലിയാണ്.

271
00:22:25,920 --> 00:22:29,360
നീ തിരിച്ചുവരുന്നു, കുറേ വിചിത്രമായ
ചോദ്യങ്ങൾ ചോദിക്കുന്നു, ശരി.

272
00:22:29,440 --> 00:22:33,080
നീ ദുഃഖത്തിലാണ്, ഞാനതിനുള്ള ഇളവുനൽകുന്നു.
പക്ഷേ ഇതിപ്പോ കളി കാര്യമായി.

273
00:22:33,160 --> 00:22:36,680
അതുകൊണ്ട് നീ കാര്യം പറഞ്ഞോ,
ഇല്ലെങ്കിൽ നമ്മൾ തമ്മിൽ തെറ്റും!

274
00:22:37,880 --> 00:22:39,440
ശരി, ഞാൻ സത്യം പറയാം.

275
00:22:43,160 --> 00:22:44,560
നമുക്കൊരു ഡ്രിങ്ക് എടുക്കേണ്ടിവരും.

276
00:22:52,360 --> 00:22:54,400
ഞാനെൻ്റെ ഡാഡിയുമായി സംസാരിച്ചു.

277
00:22:57,160 --> 00:22:58,560
കസാൻഡ്ര റോഡ്‌സുമായി സംസാരിച്ചു.

278
00:23:00,760 --> 00:23:02,400
എനിക്കറിയാം. അവരെല്ലാം മരിച്ചു.

279
00:23:06,040 --> 00:23:07,280
വിശദീകരിക്കാമോ?

280
00:23:09,640 --> 00:23:11,160
അത് കസാൻഡ്രയിലാണ് തുടങ്ങിയത്.

281
00:23:11,240 --> 00:23:14,640
ഞാനെൻ്റെ ഡാഡിയുടെ ഓഫീസിലായിരുന്നു,
ആകെ തളർന്നിരുന്നു,

282
00:23:14,720 --> 00:23:18,320
ഞാൻ സോഫയിൽ കിടന്നു, അദ്ദേഹത്തിൻ്റെ
സ്ഥലത്ത്… ഇരിക്കാനായി മാത്രം…

283
00:23:19,440 --> 00:23:22,640
എൻ്റെ കണ്ണുകൾ അടയാൻ തുടങ്ങി.
അപ്പോൾ, പെട്ടെന്ന്…

284
00:23:27,320 --> 00:23:29,560
അവൾ കടന്നുവരുന്നു. കസാൻഡ്ര.

285
00:23:29,640 --> 00:23:32,040
ചികിത്സയ്ക്കായി വരും പോലെ.

286
00:23:32,920 --> 00:23:34,240
ഇതൊരു സ്വപ്നമല്ലേ?

287
00:23:36,200 --> 00:23:37,560
സ്വപ്നമല്ല.

288
00:23:38,440 --> 00:23:39,920
സോറി, നീ മരുന്നെടുക്കുന്നുണ്ടോ?

289
00:23:40,600 --> 00:23:41,440
സേത്ത്.

290
00:23:41,520 --> 00:23:43,960
ശരി. അവൾ എന്താണ് പറയുന്നത്?

291
00:23:44,040 --> 00:23:46,800
-ആ… മരിച്ച സ്ത്രീയോ?
-താൻ മരിച്ചെന്ന് അവൾ കരുതുന്നില്ല.

292
00:23:46,880 --> 00:23:48,680
ചികിത്സയ്ക്കു വന്നതാണെന്നാണ്
അവൾ കരുതുന്നത്.

293
00:23:48,760 --> 00:23:51,040
ഞാൻ എൻ്റെ ഡാഡിയാണെന്ന് അവൾ കരുതുന്നു,
അവൾ പറയുന്നു…

294
00:23:52,400 --> 00:23:55,840
നിങ്ങൾ കേൾക്കുന്നുണ്ടോ? എനിക്കാ ചിന്തകൾ
വരുന്നുണ്ടെന്നാണ് ഞാൻ പറയുന്നത്.

295
00:23:57,120 --> 00:23:59,320
അപ്പോ നീ എന്തു ചെയ്തു?

296
00:23:59,640 --> 00:24:02,000
കാരണം നീ നിൻ്റെ പിതാവല്ലല്ലോ.

297
00:24:02,080 --> 00:24:04,280
-ഞാൻ കൂടെക്കൂടി.
-അതെന്തിനാ?

298
00:24:04,840 --> 00:24:06,280
എനിക്കറിയില്ല.

299
00:24:06,360 --> 00:24:09,800
ഒരുപക്ഷേ അവൾക്ക് എൻ്റെ ഡാഡി എന്തിന്
ജീവനൊടുക്കി എന്നു പറയാനാവുമെന്ന് കരുതി.

300
00:24:10,400 --> 00:24:11,320
എന്നിട്ടവൾ പറഞ്ഞോ?

301
00:24:12,040 --> 00:24:15,120
ഇല്ല, അവൾ അവളെ
പിന്തുടരുന്ന ആളെപ്പറ്റി പറഞ്ഞു.

302
00:24:15,200 --> 00:24:18,040
പിന്നെ ഇന്നവിടെക്കണ്ട
അവളുടെ കാമുകൻ നീലിനെപ്പറ്റിയും.

303
00:24:26,280 --> 00:24:28,400
ശരി. അപ്പോ ഇതിൽ നിൻ്റെ ഡാഡിയുടെ
പ്രവേശനം എപ്പോഴാണ്?

304
00:24:29,480 --> 00:24:31,960
കഴിഞ്ഞ രാത്രി, ഞാൻ
അദ്ദേഹത്തിൻ്റെ ഓഫീസിൽ തിരിച്ചെത്തി,

305
00:24:32,040 --> 00:24:33,840
അടക്കത്തെപ്പറ്റിയും
സട്ടനെയും ഒക്കെ ആലോചിച്ച്.

306
00:24:33,920 --> 00:24:36,480
പലവിധ ചിന്തകൾ. അപ്പോൾ ഞാനിത് കേൾക്കുന്നു…

307
00:24:40,320 --> 00:24:41,360
ഞാൻ നോക്കുന്നു.

308
00:24:44,000 --> 00:24:45,320
അതാ അദ്ദേഹം.

309
00:24:46,000 --> 00:24:47,560
അദ്ദേഹം എന്താണ് പറയുന്നത്?

310
00:24:48,320 --> 00:24:49,720
അദ്ദേഹം പറയുന്നു…

311
00:24:49,800 --> 00:24:51,320
മറ്റുള്ളവരും ഉണ്ടാവും മകനേ.

312
00:24:51,400 --> 00:24:53,360
കൊലചെയ്യപ്പെട്ട മറ്റുള്ളവർ.

313
00:24:54,040 --> 00:24:55,440
കസാൻഡ്രയെപ്പോലെ.

314
00:24:57,320 --> 00:24:58,480
പിന്നെ ഞാനും.

315
00:24:59,400 --> 00:25:00,760
ആരാണദ്ദേഹത്തെ കൊന്നതെന്നു പറഞ്ഞോ?

316
00:25:01,720 --> 00:25:02,680
ഇല്ല.

317
00:25:03,480 --> 00:25:04,880
നീ ചോദിച്ചോ?

318
00:25:10,240 --> 00:25:11,400
ഇല്ല.

319
00:25:14,240 --> 00:25:15,840
ഇതെല്ലാം ഭ്രാന്താണെന്ന് തോന്നുമെന്നറിയാം.

320
00:25:15,920 --> 00:25:19,040
പക്ഷേ ഞാൻ പറയുന്നത് കള്ളമാണെങ്കിൽ,
ഇന്നു നടന്നതിനൊക്കെ എങ്ങനെ അർത്ഥമുണ്ടാകും?

321
00:25:23,240 --> 00:25:25,400
അത് കണ്ടെത്താൻ ഒരേയൊരു വഴിയേയുള്ളൂ.

322
00:25:25,480 --> 00:25:28,000
ഇവിടെയായിരുന്നു ആ പ്രതിമ.

323
00:25:28,080 --> 00:25:32,360
നീൽ സംസാരിക്കുകയായിരുന്നു,
കസാൻഡ്രയ്ക്ക്… ദേഷ്യം വന്നു.

324
00:25:32,440 --> 00:25:36,800
അവളുടെ അമ്മയെ വേശ്യയെന്നു വിളിച്ചത്.
പെട്ടെന്നവൾ ആ പ്രതിമ കടന്നെടുത്ത്--

325
00:25:38,400 --> 00:25:41,560
അവളൊരു ചുവന്ന സ്കാർഫ് ധരിച്ചിരുന്നു,
അവളെ കൊന്ന അതേ സ്കാർഫ്.

326
00:25:41,640 --> 00:25:44,720
അപ്പോ നീ പറയുന്നത് അവൾ കൊന്നു--
അവളായിരിക്കാം കൊന്നത്,

327
00:25:44,800 --> 00:25:46,600
അവളുടെ കൊലയാളിയെന്ന്
നമ്മൾ കരുതുന്നവനെ എന്നാണ്.

328
00:25:46,680 --> 00:25:49,920
25 കൊല്ലം മുമ്പ് നടന്നിരിക്കാവുന്ന
ഈ കൊലപാതകം

329
00:25:50,000 --> 00:25:51,680
ഇന്ന് നടക്കുന്നത് നീ കണ്ടു.

330
00:25:52,240 --> 00:25:55,080
-ലാസ്…
-കേട്ടാൽ അത്ഭുതം തോന്നും സേത്ത്. അല്ലേ?

331
00:25:55,160 --> 00:25:58,000
ഒരു രോഗി എന്നോടിത് പറയാൻ തുടങ്ങിയാൽ
ഞാൻ ആശങ്കയിലാകും.

332
00:25:58,080 --> 00:26:01,880
ഈ മുറിക്കു വെളിയിൽ, ഞാൻ യുക്തിപരമായി
ചിന്തിക്കുന്നയാളാണ്, എന്നാൽ ഇതിനുള്ളിൽ…

333
00:26:01,960 --> 00:26:02,920
ശരി.

334
00:26:07,680 --> 00:26:09,680
നമുക്കീ സാഹചര്യം പുനർനിർമ്മിക്കാം.

335
00:26:09,760 --> 00:26:12,880
അവ പ്രത്യക്ഷമാകുന്ന കൃത്യമായ സാഹചര്യങ്ങൾ.

336
00:26:20,760 --> 00:26:22,760
നമ്മൾ കണ്ണുകൾ അടയ്ക്കണോ?

337
00:26:23,440 --> 00:26:26,760
വേണം.

338
00:26:32,440 --> 00:26:33,720
അപ്പോ അവരിങ്ങ് വരുമോ?

339
00:26:34,440 --> 00:26:37,600
ആദ്യമൊരു ശബ്ദം കേൾക്കും.
ആദ്യം എപ്പോഴും ഒരു ശബ്ദമാണ്.

340
00:26:37,680 --> 00:26:40,400
പിന്നെ അവരെത്തും.

341
00:26:58,960 --> 00:27:02,280
ശരി. ലാസ്…
എനിക്ക് വിശദീകരണമൊന്നും കിട്ടിയില്ല.

342
00:27:03,040 --> 00:27:05,400
എനിക്കറിയാവുന്നത്,
എനിക്കെൻ്റെ സഹപ്രവർത്തകരോട് പറയാനാവില്ല,

343
00:27:05,480 --> 00:27:07,800
നിൻ്റെ പിതാവിൻ്റെ ഓഫീസിൽ

344
00:27:07,880 --> 00:27:10,240
നീ മരിച്ചുപോയെന്നു കരുതുന്ന
ഒരാളെ കണ്ടെന്നും

345
00:27:10,320 --> 00:27:12,360
അയാളെ മരിച്ചുപോയ
ഒരു സ്ത്രീ ആക്രമിച്ചെന്നും

346
00:27:12,440 --> 00:27:16,440
നിൻ്റെ പിതാവ്, അദ്ദേഹം
ആത്മഹത്യ ചെയ്തതല്ല എന്ന് പറഞ്ഞെന്നും

347
00:27:16,520 --> 00:27:18,960
കൂടാതെ നമ്മൾ അദ്ദേഹത്തിൻ്റെ കൊലയാളിയെ
കണ്ടെത്തണമെന്നും മറ്റും.

348
00:27:27,240 --> 00:27:28,680
ഞാനൊന്നു മൂത്രമൊഴിച്ചിട്ടു വരാം.

349
00:27:37,160 --> 00:27:39,920
ദ ജൂനിപെർ ബുഷ്
ദ ലോസ് ഓഫ് ഇന്നസെൻസ്

350
00:28:00,840 --> 00:28:03,280
നീ പ്രേതങ്ങളെ കാണുന്നെന്ന്
മറ്റുള്ളവരോട് പറയരുത് മകനേ.

351
00:28:03,360 --> 00:28:05,160
അവർ നിന്നെ ഭ്രാന്താശുപത്രിയിൽ ഇടും.

352
00:28:10,120 --> 00:28:11,000
സേത്ത്?

353
00:28:11,080 --> 00:28:14,080
ഞാൻ "ഭ്രാന്താശുപത്രി"
എന്ന പേര് ഉപയോഗിക്കരുത്. ഈവന്ന കാലത്ത്.

354
00:28:14,160 --> 00:28:16,560
അതൊരു അപമാനകരമായ പരാമർശമോ മറ്റോ ആണ്.

355
00:28:16,640 --> 00:28:18,960
പക്ഷേ ഒന്നിനെയും എന്തു
വിളിക്കണമെന്ന് ആർക്കുമിപ്പോളറിയില്ല.

356
00:28:19,040 --> 00:28:22,800
പ്രത്യേകിച്ച് എൻ്റെ പ്രായത്തിലുള്ളവർക്ക്.
എൻ്റെ കാലത്ത് ഉണ്ടായിരുന്നവർക്ക്.

357
00:28:24,320 --> 00:28:25,800
നിങ്ങളെങ്ങനെ ഇവിടെ വന്നു?

358
00:28:28,880 --> 00:28:30,440
ഞങ്ങൾ നിങ്ങളെ അടക്കിയതാണ്.

359
00:28:33,680 --> 00:28:36,360
എനിക്കെന്താ സംഭവിക്കുന്നത് ഡാഡ്?
ഞാനെന്താ നിങ്ങളെ കാണുന്നത്?

360
00:28:36,440 --> 00:28:38,840
-നിനക്കെന്തു തോന്നുന്നു?
-ഞാനൊരു രോഗിയല്ല.

361
00:28:38,920 --> 00:28:42,840
എല്ലാവരും രോഗിയാണ് മകനേ.
ഈ മുറിയിലായാലും അല്ലെങ്കിലും.

362
00:28:44,640 --> 00:28:46,680
അപ്പോ, നീ എങ്ങനെയിരിക്കുന്നു?

363
00:28:46,760 --> 00:28:50,120
നന്നായിരിക്കുന്നു.
മരിച്ച മനുഷ്യരെ കാണുന്നതൊഴിച്ചാൽ.

364
00:28:50,640 --> 00:28:52,840
ശരി. കസാൻഡ്രയെപ്പറ്റി പറയൂ.

365
00:28:52,920 --> 00:28:54,320
കഴിഞ്ഞതവണ അവളിവിടെ വന്നപ്പോൾ,

366
00:28:54,400 --> 00:28:56,880
അവൾ സ്വന്തം കാമുകൻ്റെ തല
ഒരു പ്രതിമകൊണ്ട് അടിച്ചു തകർത്തു.

367
00:28:56,960 --> 00:28:58,160
ആണോ?

368
00:28:58,240 --> 00:29:00,720
അതേ. ഈ ഓഫീസിൽ വച്ച്.

369
00:29:00,800 --> 00:29:05,720
ഞാനവളോട് എപ്പോഴും അവൾക്കുവേണ്ടി
നിലകൊള്ളാൻ പ്രേരിപ്പിച്ചിരുന്നു.

370
00:29:07,080 --> 00:29:11,400
സട്ടൺ മരിച്ച് ഒരുകൊല്ലം കഴിഞ്ഞാണ് അവൾ
മരിക്കുന്നത്. ആരോ അവളെ പിന്തുടരുന്നെന്ന്.

371
00:29:11,480 --> 00:29:13,040
ഇതുതമ്മിൽ ബന്ധമുണ്ടെങ്കിൽ?

372
00:29:13,600 --> 00:29:15,680
കസാൻഡ്ര… നീൽ…

373
00:29:15,760 --> 00:29:17,160
അവർ കരുതുന്നത് ഞാൻ അങ്ങാണെന്നാണ്.

374
00:29:18,600 --> 00:29:22,920
അവരിവിടേക്ക് വരുന്നു, ഈ… പ്രേതങ്ങൾ,

375
00:29:23,000 --> 00:29:26,080
അതൊരു പുനരുജ്ജീവനം പോലെയാണ്,

376
00:29:26,160 --> 00:29:27,720
ഒരു ടൈം മെഷീൻ പോലെ.

377
00:29:27,800 --> 00:29:30,880
ഇങ്ങനെ നടക്കില്ലെന്നാണ്
എൻ്റെ തൊഴിൽപരമായ അനുഭവജ്ഞാനം പറയുന്നത്.

378
00:29:30,960 --> 00:29:33,480
ഇതെൻ്റെ മനസ്സിൻ്റെ കളിയാവാം,
പക്ഷേ ഞാനവരെ കാണുന്നു.

379
00:29:33,560 --> 00:29:35,720
-എൻ്റെ കണ്മുന്നിൽ.
-ശരി.

380
00:29:35,800 --> 00:29:37,760
നമുക്കൊരു സൂത്രവാക്യമുണ്ടാക്കാം.

381
00:29:39,040 --> 00:29:42,240
ഈ ആളുകൾ എൻ്റെ സെഷനുകളിൽ

382
00:29:43,080 --> 00:29:45,640
സംസാരിച്ചപോലെയാണ് സംസാരിക്കുന്നത്.

383
00:29:47,160 --> 00:29:52,000
ഈ മുറി ധാരാളം കഥകൾ കേട്ടിട്ടുണ്ട്.

384
00:29:52,080 --> 00:29:55,920
എത്രയോ കദനകഥകൾ പറഞ്ഞിരിക്കുന്നു,
അവ ഈ ചുമരുകളിലേക്ക് അരിച്ചിറങ്ങി,

385
00:29:56,000 --> 00:29:59,000
എന്നിട്ടവ അവയെ പുറത്തുപോകാതെ സൂക്ഷിച്ച
അതേ കെട്ടിടത്തിൻ്റെ ഭാഗമായി.

386
00:29:59,080 --> 00:30:03,760
ഇപ്പോളെന്താ, നിങ്ങൾ മരിച്ചതുകൊണ്ടാണോ
അവ പുറത്തുവരുന്നത്?

387
00:30:03,840 --> 00:30:05,240
ആയിരിക്കാം.

388
00:30:05,320 --> 00:30:07,240
നീ ഞാനാണെന്ന്
അവർ കരുതുന്നതായി നീ പറയുന്നു,

389
00:30:07,320 --> 00:30:09,520
പക്ഷേ അതിനർത്ഥം അവർ
ഇന്നിൽ ജീവിക്കുന്നു എന്നാണ്.

390
00:30:10,160 --> 00:30:11,760
അവരുടെ ഇന്നിൽ.

391
00:30:11,840 --> 00:30:15,440
അപ്പോ, അവർ പ്രേതങ്ങളല്ല.
പ്രേതങ്ങൾക്ക് അവർ മരിച്ചവരാണെന്നറിയാനാകും.

392
00:30:15,520 --> 00:30:16,680
ഡാഡി മരിച്ചെന്ന് ഡാഡക്കറിയാമോ?

393
00:30:16,760 --> 00:30:21,560
പക്ഷേ ഞാൻ ഒരു
മാനസികരോഗവിദഗ്ദ്ധൻ്റെ പ്രേതമാണ്,

394
00:30:21,640 --> 00:30:25,080
പ്രതികാരത്തിനു വന്നിരിക്കുന്നു,
"എൻ്റെ ചങ്ങലകൾ എവിടെ?"

395
00:30:27,360 --> 00:30:30,200
ഡാഡി… പ്ലീസ്.

396
00:30:33,320 --> 00:30:35,800
സോറി. ഞാൻ അധികം പുറത്തുപോകാറില്ല.

397
00:30:38,680 --> 00:30:40,840
നീയിത് മിസ് ചെയ്യുന്നു, അല്ലേ?

398
00:30:41,880 --> 00:30:45,320
നമ്മൾ തമ്മിലുള്ള ഈ സംസാരം.

399
00:30:47,680 --> 00:30:49,480
പക്ഷേ നീയൊരു മാനസികരോഗ വിദഗ്ദ്ധനാണ്.

400
00:30:51,040 --> 00:30:52,480
മരണം അന്തിമമാണെന്ന് നിനക്കറിയാം.

401
00:30:54,840 --> 00:30:58,400
ഞാനും നീയും
ഇനിയൊരിക്കലും ഒന്നിക്കില്ലെന്നും.

402
00:30:59,200 --> 00:31:04,480
അത് നമുക്കിരുവർക്കും
അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്.

403
00:31:05,200 --> 00:31:07,000
അപ്പോ നിങ്ങൾ പറയുന്നത്…

404
00:31:09,440 --> 00:31:12,320
ഞാൻ നിങ്ങളെ മിസ് ചെയ്യുന്നതിനാലുള്ള
തോന്നലുകളാണോ ഇതെല്ലാം?

405
00:31:16,480 --> 00:31:19,920
നിങ്ങളെ ആരാണ് കൊന്നത്? പ്ലീസ് ഡാഡ്.

406
00:31:21,520 --> 00:31:24,400
ആത്മഹത്യ ചെയ്തതല്ലെങ്കിൽ, നിങ്ങളെ ആരാണ്
കൊന്നതെന്ന് നിങ്ങൾക്കറിയാം.

407
00:31:27,360 --> 00:31:28,720
ഡാഡ്, നിങ്ങളെ ആരാണ് കൊന്നത്?

408
00:31:28,800 --> 00:31:31,680
-എനിക്കറിയില്ല.
-പ്ലീസ് ഡാഡ്.

409
00:31:31,760 --> 00:31:34,760
ആത്മഹത്യയല്ല നിങ്ങളുടെ മരണകാരണമെങ്കിൽ,
നിങ്ങളെ കൊന്നത് ആരെന്നറിയണം.

410
00:31:34,840 --> 00:31:36,280
നിങ്ങളെ ആരെങ്കിലും കൊന്നതാണെങ്കിൽ,

411
00:31:36,360 --> 00:31:39,680
അതിനർത്ഥം, അതിന്
സട്ടൻ്റെ മരണവുമായി ബന്ധമുണ്ടെന്നാണ്.

412
00:31:39,760 --> 00:31:40,960
പ്ലീസ്.

413
00:31:45,120 --> 00:31:47,000
എൻ്റെ സുന്ദരിയായ സട്ടൺ.

414
00:31:51,600 --> 00:31:55,200
"ഒന്നും അവസാനിച്ചിട്ടില്ല,"
എന്ന് നിങ്ങൾ പറഞ്ഞു…

415
00:31:56,080 --> 00:31:57,200
ആ കുറിപ്പിൽ.

416
00:31:57,280 --> 00:31:58,880
അത് സട്ടനെപ്പറ്റിയാണോ?

417
00:32:00,800 --> 00:32:02,040
ഡാഡി?

418
00:32:06,480 --> 00:32:09,440
ഡാഡി? അത് സട്ടനെപ്പറ്റിയാണോ?

419
00:32:13,120 --> 00:32:13,960
ലാസ്.

420
00:32:17,400 --> 00:32:18,400
നീ ഓക്കെയാണോ?

421
00:32:20,680 --> 00:32:21,880
നീ ആരോടാ സംസാരിച്ചത്?

422
00:32:32,040 --> 00:32:33,520
നമുക്കിവിടുന്ന് ഇറങ്ങാം.

423
00:33:01,160 --> 00:33:02,240
വീണ്ടും ബേക്ക് ചെയ്യുകയാണോ?

424
00:33:03,200 --> 00:33:04,240
അതേ.

425
00:33:06,360 --> 00:33:08,840
ഞാൻ ദ ജൂനിപെർ ബുഷ് നോക്കുകയായിരുന്നു.

426
00:33:08,920 --> 00:33:11,360
അത് വെറുമൊരു പുസ്തകമാണ്.
ഞാനക്കാര്യം പറയരുതായിരുന്നു.

427
00:33:11,440 --> 00:33:13,320
ഇല്ല, കേൾക്ക്.

428
00:33:13,400 --> 00:33:17,200
ചില രാജ്യങ്ങളിൽ അത്
പുനർജന്മത്തെ സൂചിപ്പിക്കുന്നു.

429
00:33:17,280 --> 00:33:19,280
ചൂരൽപ്പഴം കത്തിക്കുന്ന ചില ചടങ്ങുകളുണ്ട്,

430
00:33:19,360 --> 00:33:22,680
ആ പുക ഒരു ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമാണ്,

431
00:33:22,760 --> 00:33:26,720
ചിലർ കരുതുന്നത് അതുവഴി
മറ്റു ലോകങ്ങളുമായി ബന്ധപ്പെടാമെന്നാണ്.

432
00:33:27,920 --> 00:33:30,640
പിന്നെ മറ്റൊരു ഭീകര വിശകലനവുമുണ്ട്.

433
00:33:31,200 --> 00:33:32,120
എന്താണ്?

434
00:33:32,200 --> 00:33:34,360
ചൂരൽ വടി പിശാചിനെ ഒഴിപ്പിക്കുമെന്ന്.

435
00:33:34,920 --> 00:33:36,360
അത് മഹാ മണ്ടത്തരമാണ്.

436
00:33:36,440 --> 00:33:39,200
അല്ല, പക്ഷേ അദ്ദേഹം ആ പുസ്തകം
ഒരു സന്ദേശമായി വച്ചതാവാം.

437
00:33:39,280 --> 00:33:42,720
അദ്ദേഹത്തിന് വീണ്ടും അവളെ കാണാനാകും
എന്ന ചിന്തയുണ്ടായിരുന്നെന്ന് കരുതുന്നോ?

438
00:33:42,800 --> 00:33:44,720
അത് സാദ്ധ്യമാണ്. എന്തും സാദ്ധ്യമാണ്.

439
00:33:44,800 --> 00:33:46,960
ഡാഡിയും സട്ടനും പുനർജനിക്കുമെന്ന്
ഡാഡി കരുതിയെന്ന്--

440
00:33:47,040 --> 00:33:48,120
ജെൻ!

441
00:33:51,160 --> 00:33:54,360
സോറി, എനിക്ക് നല്ല ക്ഷീണമുണ്ട്,
ഞാൻ മുകളിലേക്ക് പോകുന്നു.

442
00:34:11,800 --> 00:34:13,200
ഡിറ്റക്ടീവ് അലിസൺ ബ്രൗൺ

443
00:34:13,280 --> 00:34:14,480
വരൂ.

444
00:34:19,800 --> 00:34:23,080
ഫോറൻസിക്സ് ആ ജഡം നീൽക്രോഫ്റ്റിൻ്റേതാണെന്ന്
ഔദ്യോഗികമായി തിരിച്ചറിഞ്ഞാൽ,

445
00:34:23,600 --> 00:34:27,200
ഇതാണ് കൊലചെയ്യാനുപയോഗിച്ച ആയുധമെന്ന
കാര്യം നമുക്ക് പരിഗണിക്കേണ്ടിവരും.

446
00:34:29,400 --> 00:34:30,680
അവളാന് അവനെ കൊന്നതെങ്കിൽ,

447
00:34:32,160 --> 00:34:33,960
പിന്നെ അവളെ ആരാണ് കൊന്നത്?

448
00:34:37,400 --> 00:34:40,320
ആ കുറിപ്പിൽ, "ഒന്നും അവസാനിച്ചിട്ടില്ല,"
എന്നുപറഞ്ഞു. അത് സട്ടനെപ്പറ്റിയാണോ?

449
00:34:44,080 --> 00:34:46,120
ഡാഡ്. അത് സട്ടനെപ്പറ്റിയാണോ?

450
00:34:50,120 --> 00:34:53,000
അഭിനന്ദനങ്ങൾ
ക്ലാസ് 1998

451
00:35:39,720 --> 00:35:40,680
ഹലോ?

452
00:35:51,440 --> 00:35:52,600
ഹലോ?

453
00:37:08,480 --> 00:37:09,520
ജോയൽ ലാസറസ്?

454
00:37:10,480 --> 00:37:12,840
ക്ഷമിക്കണം. ഞാൻ അകത്തേക്ക് വരരുതായിരുന്നു.

455
00:37:15,800 --> 00:37:17,160
ഞാൻ കതകിൽ മുട്ടിയിരുന്നു.

456
00:37:23,400 --> 00:37:25,120
നിനക്ക് നാരങ്ങാവെള്ളം വേണോ?

457
00:37:30,240 --> 00:37:33,600
നീയെന്നെപ്പറ്റി എന്താ കരുതുന്നതെന്നറിയാം.
കുറഞ്ഞപക്ഷം എന്ത് കരുതിയെന്ന്.

458
00:37:35,280 --> 00:37:38,000
എന്തായാലും എൻ്റെ അനുശോചനം നേരുന്നു.
നിൻ്റെ പിതാവിനായി.

459
00:37:41,320 --> 00:37:42,280
നന്ദി.

460
00:37:44,280 --> 00:37:45,240
പിന്നെ, ശരിയാണ്…

461
00:37:47,440 --> 00:37:50,080
വളരെക്കാലം ഞാൻ കരുതി,
നീയാണെൻ്റെ സഹോദരിയെ കൊന്നതെന്ന്.

462
00:37:52,120 --> 00:37:53,480
നീ മാത്രമല്ലായിരുന്നു അത്.

463
00:37:56,720 --> 00:38:01,000
നാരങ്ങാവെള്ളം കുടിച്ചുകൊണ്ടിരിക്കുമ്പോൾ
ചോദിക്കുന്നത് വിചിത്രമായിരിക്കാം, പക്ഷേ…

464
00:38:04,960 --> 00:38:05,880
നീ അത് ചെയ്തോ?

465
00:38:07,920 --> 00:38:09,680
ഞാൻ സട്ടനെ കണ്ടതെങ്ങനെയെന്ന് പറയട്ടേ?

466
00:38:11,120 --> 00:38:14,400
അവളൊരു നല്ല കുട്ടിയായിരുന്നു.
നല്ല പെരുമാറ്റം.

467
00:38:15,360 --> 00:38:17,120
അവളൊരു നായയെ തിരഞ്ഞു നടക്കുകയായിരുന്നു.

468
00:38:18,120 --> 00:38:21,120
റാസിൽസിനെ. നിൻ്റെ മുത്തച്ഛൻ്റെ നായ.

469
00:38:22,880 --> 00:38:25,520
പൂന്തോട്ടങ്ങളിലും പറമ്പുകളിലും തിരയാൻ
ഞാനവളെ സഹായിച്ചു.

470
00:38:27,200 --> 00:38:30,280
പിന്നീട് ഞങ്ങളവനെ കണ്ടെത്തി.
അവൾക്ക് സന്തോഷമായി.

471
00:38:31,800 --> 00:38:35,520
അവളെനിക്ക് നന്ദിസൂചകമായി
ആ നായ്ക്കുട്ടിയുടെ പാവ തന്നു.

472
00:38:38,000 --> 00:38:40,720
നീ ഞങ്ങളുടെ തെരുവിൽ എന്തിന്
വന്നു എന്നായിരുന്നു എൻ്റെ പ്രശ്നം.

473
00:38:40,800 --> 00:38:43,800
അവൾ മരിച്ച രാത്രിയിൽ
നീ അവിടെ ചുറ്റിത്തിരിയുന്നുണ്ടായിരുന്നു.

474
00:38:43,880 --> 00:38:45,520
"ചുറ്റിത്തിരിയുന്നു." കണ്ടോ?

475
00:38:46,200 --> 00:38:48,080
പത്രഭാഷ.

476
00:38:48,160 --> 00:38:50,600
"വിചിത്രസ്വഭാവി," "ഏകാകി,"

477
00:38:51,640 --> 00:38:53,800
എന്തെങ്കിലും വ്യത്യസ്തതയുള്ളവരെ
അവർക്കിഷ്ടമല്ല.

478
00:38:54,320 --> 00:38:56,120
നിനക്കെതിരേ
മുൻപൊരു പരാതിയുണ്ടായിരുന്നു,

479
00:38:56,200 --> 00:38:59,720
ഒരു പെൺകുട്ടിയുടെ അടിവസ്ത്രങ്ങൾ കട്ടത്,
അപ്പോ ആരോപണങ്ങൾ വെറുതെയല്ല.

480
00:38:59,800 --> 00:39:01,800
നീ അത്തരം കാര്യങ്ങളൊന്നും ചെയ്തിട്ടില്ലേ?

481
00:39:02,560 --> 00:39:03,680
ഞാൻ ചെറുപ്പമായിരുന്നു.

482
00:39:07,200 --> 00:39:08,800
പിന്നെ നീയെന്തിനവിടെ വന്നു?

483
00:39:10,000 --> 00:39:11,080
ജോയൽ…

484
00:39:15,720 --> 00:39:17,320
ഞാനൊരു ഇരുപതുകാരനായിരുന്നു.

485
00:39:18,480 --> 00:39:19,880
ഒരു പെണ്ണിനെ അറിയാത്തവൻ.

486
00:39:20,600 --> 00:39:23,040
അഞ്ചാം നമ്പർ വീട്ടിലെ പെണ്ണിനോട്
എനിക്കൊരു സ്നേഹമുണ്ടായിരുന്നു.

487
00:39:23,120 --> 00:39:26,760
എനിക്ക് അത്ര ആത്മവിശ്വാസമില്ലായിരുന്നു,
പക്ഷേ പോസ്റ്റ് ഓഫീസിൽ വച്ച് അവൾ

488
00:39:26,840 --> 00:39:28,920
രാത്രി പുറത്തുപോകുന്നുണ്ട്
എന്നു പറയുന്നത് ഞാൻ കേട്ടു,

489
00:39:29,840 --> 00:39:32,200
അപ്പോ ഞാനവളോട് സംസാരിക്കാൻ
ഒരവസരം ഉണ്ടാക്കാൻ നോക്കിയതാണ്.

490
00:39:32,840 --> 00:39:35,240
അവളുടെ കാറിന് ഒരു തകരാറുണ്ടെന്ന്
പറയാമെന്നു വച്ചു.

491
00:39:35,640 --> 00:39:37,160
തകരാറ് ഞാൻ തന്നെ ഉണ്ടാക്കിയതാണ്.

492
00:39:38,120 --> 00:39:40,920
പക്ഷേ അവൾ എപ്പോഴാണ് പുറത്തുപോവുക
എന്നെനിക്കറിയില്ലായിരുന്നു.

493
00:39:41,000 --> 00:39:41,840
ശരി.

494
00:39:42,360 --> 00:39:45,440
പിന്നെ, നിങ്ങളെല്ലാവരും
പ്രോമിന് പോകുന്നതും ഞാൻ കണ്ടിരുന്നു.

495
00:39:45,520 --> 00:39:47,400
ഞാനിത് പോലീസിനോട് പറഞ്ഞു.

496
00:39:47,480 --> 00:39:50,880
പിന്നീട് ബില്ലി മാക്ലിൻ്റയർ അവിടെ
വരുന്നതും കണ്ടെന്ന് ഞാനവരോട് പറഞ്ഞു,

497
00:39:50,960 --> 00:39:53,480
അവൻ്റെ കാറിൽ നിൻ്റെ വീട്ടിലെത്തി,
നിൻ്റെ സഹോദരി അതിൽ കയറി.

498
00:39:53,560 --> 00:39:54,400
ബില്ലിയോ?

499
00:39:56,800 --> 00:39:58,200
അവനവളോട് അത്ര രസത്തിലായിരുന്നില്ല.

500
00:40:01,600 --> 00:40:03,600
അവരൊരു വലിയ വഴക്കിട്ടു.

501
00:40:07,680 --> 00:40:10,880
ബില്ലി അവളോട് ഒച്ചവച്ചു,
പിന്നെ ഒരു റാലി ഡ്രൈവറെപ്പോലെ ഓടിച്ചുപോയി.

502
00:40:13,240 --> 00:40:15,560
അത് കണ്ടതിനു ശേഷം നീ എന്തുചെയ്തു?

503
00:40:16,120 --> 00:40:17,280
ഒന്നും ചെയ്തില്ല.

504
00:40:17,880 --> 00:40:19,880
അതെൻ്റെ ജീവിതത്തിലെ
ഒരു നിസ്സാര സംഭവമായിരുന്നു.

505
00:40:20,600 --> 00:40:23,720
എല്ലാവരെയുംപോലെ ഞാനും അത് കാമുകിയും
കാമുകനും തമ്മിലുള്ള വഴക്കാണെന്ന് കരുതി.

506
00:40:24,560 --> 00:40:26,040
-എന്നിട്ട് വീട്ടിൽ പോയോ?
-അതേ.

507
00:40:27,320 --> 00:40:30,600
അഞ്ചാം നമ്പരിലെ സ്ത്രീക്കുവേണ്ടി
കാത്തിരിക്കാതെ?

508
00:40:37,720 --> 00:40:39,800
നീ എൻ്റെ വീട്ടിൽ അനുവാദമില്ലാതെ കയറിവന്നു.

509
00:40:43,040 --> 00:40:44,280
ഞാൻ പോലീസിനെ വിളിച്ചോ?

510
00:40:46,000 --> 00:40:47,000
ഇല്ല.

511
00:40:48,240 --> 00:40:50,960
ഞാൻ നിനക്ക് നാരങ്ങാവെള്ളവും തന്ന്
നിൻ്റെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞു.

512
00:40:52,920 --> 00:40:55,680
അപ്പോ ഇനിയും നിനക്ക് 1998 ആണെന്നു കരുതി
എന്നെ ചോദ്യം ചെയ്യണമെങ്കിൽ…

513
00:40:59,760 --> 00:41:01,200
നീ പോകുന്നതാണ് നല്ലത്.

514
00:41:10,200 --> 00:41:12,200
എനിക്ക് സട്ടൻ്റെ ടെഡിയെ വേണം.

515
00:41:15,480 --> 00:41:16,920
ഞാൻ എടുത്തുതരാം.

516
00:41:26,800 --> 00:41:28,120
ഞാൻ താമസം മാറേണ്ടതായിരുന്നു.

517
00:41:28,200 --> 00:41:30,280
പക്ഷേ അത്
കുറ്റം ചെയ്തെന്ന് തോന്നിപ്പിക്കും.

518
00:41:32,360 --> 00:41:34,360
ഞാൻ കരുതി ഇത് ഇല്ലാതാകുമെന്ന്.

519
00:41:37,120 --> 00:41:40,640
ബില്ലി മാക്ലിൻ്റയർ എൻ്റെ പേര്
ചീത്തയാക്കാനുള്ള ഒരവസരവും പാഴാക്കിയില്ല.

520
00:41:43,080 --> 00:41:45,880
ആദ്യദിവസം മുതൽ പോലീസ്
എൻ്റെ പിന്നാലെയായിരുന്നു.

521
00:41:46,440 --> 00:41:50,040
എവിടെയെങ്കിലും മോഷണമോ പീഡനമോ നടന്നാൽ
ആരെയാവും അന്വേഷിച്ചു വരിക എന്നറിയാമോ?

522
00:41:51,040 --> 00:41:53,360
ഓൺലൈനിൽ ഇപ്പോഴും വ്യാജവാർത്തകൾ,

523
00:41:53,440 --> 00:41:55,720
ഒരു തെളിവുമില്ല,
പക്ഷേ ആരും കാര്യമാക്കുന്നില്ല.

524
00:42:02,000 --> 00:42:04,160
ആളുകൾ നമ്മളെ സംശയത്തോടെ നോക്കുന്ന ഒരവസ്ഥ,

525
00:42:06,280 --> 00:42:08,800
നിനക്ക് ഊഹിക്കാനാവുമോ?

526
00:42:12,040 --> 00:42:13,360
ഇപ്പോഴും.

527
00:42:29,200 --> 00:42:30,760
യോ, എന്തുണ്ട്?

528
00:42:31,280 --> 00:42:35,040
ഒരു ചോദ്യം. നീ ഇപ്പോഴും
ബില്ലി മാക്ലിൻ്റയറിനോട് സംസാരിക്കാറുണ്ടോ?

529
00:42:35,120 --> 00:42:38,120
കൊള്ളാം, അതെവിടുന്നു വന്നു?
നീ അവനെയും സ്വപ്നത്തിൽ കണ്ടോ?

530
00:42:38,640 --> 00:42:41,360
അവൻ നിൻ്റെ ഡാഡിൻ്റെ അടക്കത്തിന്
വന്നിരുന്നു, പക്ഷേ പെട്ടെന്നു പോയി.

531
00:42:41,800 --> 00:42:45,080
-അവൻ്റെ നമ്പർ ഇപ്പോഴും കയ്യിലുണ്ടോ?
-കാണും. അവൻ മാറ്റിയിട്ടില്ലെങ്കിൽ.

532
00:42:46,440 --> 00:42:47,840
മാർഗോയോട് ചോദിക്കാം.

533
00:42:48,360 --> 00:42:52,160
അവൻ്റെ മമ്മയുടെ കയ്യിൽ കാണും, പക്ഷേ നീയവനെ
ഒരുദിവസം പെട്ടന്നങ്ങു വിളിക്കുകയാണോ?

534
00:42:52,240 --> 00:42:55,240
പിന്നെന്താ? ബെല്ലയോട് സംസാരിച്ചു പിന്നെ
എന്തുകൊണ്ട് ബില്ലിയോട് ആയിക്കൂടാ?

535
00:42:55,320 --> 00:42:58,640
ശരി, ഞാനൊന്നാലോചിക്കട്ടെ.
കാരണം ബില്ലി ഒരു ജഗജില്ലിയാണ്.

536
00:43:00,240 --> 00:43:02,160
അത് കൊള്ളാം.

537
00:43:02,240 --> 00:43:05,480
പക്ഷേ ഞാൻ ജഗജില്ലികളോട് സംസാരിക്കുന്നത്
നിർത്തിയാൽപ്പിന്നെ പലരോടും--

538
00:43:08,560 --> 00:43:09,960
നന്നായി.

539
00:43:13,440 --> 00:43:14,480
വരൂ.

540
00:43:16,080 --> 00:43:17,080
ചിയേഴ്സ്.

541
00:43:19,680 --> 00:43:21,200
ഫയൽ: ഡോ. ജോനാഥൻ ലാസറസ്
കേസ് നം 4899

542
00:43:21,280 --> 00:43:23,280
വെടിമരുന്ന് പരിശോധന
ആദ്യ ഔദ്യോഗിക ഫലങ്ങൾ

543
00:44:05,280 --> 00:44:06,360
സട്ടൺ?

544
00:44:08,480 --> 00:44:09,640
ഹായ് ഡാഡീ.

545
00:45:07,040 --> 00:45:09,040
ഉപശീർഷകം വിവർത്തനംചെയ്തത് ശ്രീദേവി പിള്ള

