1
00:00:05,000 --> 00:00:09,040
19
ഗാലറി

2
00:00:12,000 --> 00:00:13,920
നീ അന്നുരാത്രി ആരോടൊപ്പമായിരുന്നു ബില്ലി?

3
00:00:16,280 --> 00:00:17,320
ജെന്ന.

4
00:00:36,680 --> 00:00:37,680
എന്ത്?

5
00:00:39,480 --> 00:00:40,880
നീ ആ രാത്രിയെപ്പറ്റി കള്ളം പറഞ്ഞു.

6
00:00:43,240 --> 00:00:44,200
നീ ബില്ലിയെ ചുംബിച്ചു.

7
00:00:47,360 --> 00:00:48,280
എന്ത്?

8
00:00:50,160 --> 00:00:53,400
-ഇല്ല--
-നീ ബില്ലിയെ ചുംബിച്ചു.

9
00:00:53,720 --> 00:00:55,280
എനിക്കൊരു നിമിഷം തരൂ.

10
00:00:55,800 --> 00:00:59,240
-കള്ളം പറയുന്നത് നിർത്ത്!
-ഞാൻ കള്ളം പറയുകയല്ല. ഞാൻ…

11
00:01:00,760 --> 00:01:03,080
എനിക്കത് ഓർമ്മയേയില്ല. അത്…

12
00:01:04,320 --> 00:01:06,200
അവിടെയും ഇവിടെയുമൊക്കെയേ ഓർക്കുന്നുള്ളൂ.

13
00:01:06,280 --> 00:01:09,160
-ഞാനവയെ വെറുക്കുന്നു, ഞാൻ--
-കൃത്യമായി എന്താണ് നടന്നത്?

14
00:01:10,080 --> 00:01:10,920
ഞാൻ കുടിച്ചിരുന്നു.

15
00:01:15,240 --> 00:01:17,880
എനിക്ക് ബോധം പോയതോ മറ്റോ ആവും
പിന്നെ ഞാൻ…

16
00:01:23,240 --> 00:01:24,560
ഞാൻ ബില്ലിയെ ചുംബിച്ചു.

17
00:01:28,920 --> 00:01:30,040
ബില്ലി.

18
00:01:30,720 --> 00:01:33,800
എടാ പന്നത്തെണ്ടീ!

19
00:01:39,080 --> 00:01:40,200
ആ ഭാഗം ഞാനോർക്കുന്നു.

20
00:01:41,320 --> 00:01:42,440
അത് നടന്നെന്ന് എനിക്കറിയാം,

21
00:01:42,520 --> 00:01:45,680
കാരണം സട്ടൺ ഞങ്ങളെ
പിടികൂടിയത് ഞാനോർക്കുന്നു…

22
00:01:47,400 --> 00:01:49,120
അവളുടെ മുഖത്തെ നോട്ടം, അത്…

23
00:01:50,240 --> 00:01:52,720
അതായിരുന്നു അവൾ
പാർട്ടിയിൽ നിന്ന് പോകാൻ കാരണം.

24
00:01:54,200 --> 00:01:55,760
അവിശ്വസനീയം.

25
00:01:55,840 --> 00:01:57,880
ലാസ്, ഞാൻ ചെറുപ്പമായിരുന്നു, ഞാൻ--

26
00:01:57,960 --> 00:02:01,240
ശരിയും തെറ്റും തിരിച്ചറിയാനുള്ള പ്രായം
നിനക്കുണ്ടായിരുന്നു ജെന്ന!

27
00:02:01,320 --> 00:02:03,280
എനിക്ക് എന്നെത്തന്നെ വെറുപ്പാണ്!

28
00:02:04,120 --> 00:02:04,960
കേട്ടോ?

29
00:02:08,720 --> 00:02:09,760
പിന്നെ…

30
00:02:10,400 --> 00:02:14,320
ഞാൻ സട്ടനെ വീട്ടിലേക്ക് പിന്തുടർന്നുകാണും,
കാരണം ഞാൻ മുറിയിലുണ്ടായിരുന്നപ്പോഴാണ്…

31
00:02:17,960 --> 00:02:20,080
നീ നിലവിളിക്കുന്നത് കേട്ടത്.

32
00:02:24,880 --> 00:02:25,920
നിൽക്ക്.

33
00:02:28,800 --> 00:02:29,640
നീ…

34
00:02:30,480 --> 00:02:31,760
അപ്പോൾ നീ വീട്ടിലുണ്ടായിരുന്നു…

35
00:02:33,560 --> 00:02:36,040
അവൾ കൊല്ലപ്പെടുന്ന സമയത്ത്
നീ വീട്ടിലുണ്ടായിരുന്നോ?

36
00:02:38,680 --> 00:02:40,400
ഉവ്വ്. ഞാൻ ഒരുപക്ഷേ…

37
00:02:42,040 --> 00:02:44,640
-എൻ്റെ ദൈവമേ.
-പക്ഷേ ഞാൻ ഒന്നും കാണുകയോ…

38
00:02:45,160 --> 00:02:47,320
കേൾക്കുകയോ ചെയ്തില്ല, ഞാൻ…

39
00:02:48,000 --> 00:02:48,920
ഞാൻ…

40
00:02:49,000 --> 00:02:50,280
ഞാൻ മുറിയിൽനിന്ന്
പുറത്തുവന്നപ്പോ,

41
00:02:50,360 --> 00:02:53,520
നീ ഡാഡിയെ വിളിക്കാൻ പോയിക്കാണണം,
കാരണം അപ്പോഴാണ്…

42
00:02:57,720 --> 00:02:59,280
അപ്പോഴാണ് ഞാൻ കണ്ടത്…

43
00:03:09,040 --> 00:03:11,560
ഇല്ല. സട്ടൻ ഒന്നെഴുന്നേൽക്കൂ.

44
00:03:18,240 --> 00:03:19,720
അവിടെ
ഒരുപാട് രക്തമുണ്ടായിരുന്നു.

45
00:03:20,800 --> 00:03:25,840
പിന്നെ ഞാൻ പുറത്തിറങ്ങിയത് ഓർക്കുന്നു,
സഹായം തേടാൻ പോയതാവണം.

46
00:03:25,920 --> 00:03:31,400
പിന്നെ ഞാൻ തിരിച്ചു വീട്ടിൽ വന്നു,
പോലീസ് എത്തിക്കഴിഞ്ഞിരുന്നു.

47
00:03:31,880 --> 00:03:34,800
പിന്നെ… ഞാനെൻ്റെ കൈകൾ കഴുകിയിരുന്നു…

48
00:03:35,920 --> 00:03:36,760
ഞാൻ…

49
00:03:39,920 --> 00:03:43,400
ഞാൻ നിന്നോട് ഒരിക്കലും പറഞ്ഞില്ല ലാസ്,
ക്ഷമിക്കൂ. ഞാൻ…

50
00:03:44,200 --> 00:03:46,000
എനിക്കത് ഉറക്കെപ്പറയാൻ കഴിഞ്ഞില്ല.

51
00:03:47,440 --> 00:03:49,680
അരുത്, നീയങ്ങനെ ചെയ്യരുത്.

52
00:03:49,760 --> 00:03:51,840
എന്നോട് ക്ഷമിക്ക് ലാസ്. പ്ലീസ്, ഞാൻ…

53
00:03:53,160 --> 00:03:54,600
-എനിക്കിത് കേൾക്കേണ്ട.
-നിൽക്ക്!

54
00:04:03,520 --> 00:04:09,520
ഹാർലൻ കോബൻസ് ലാസറസ്

55
00:04:13,520 --> 00:04:16,720
റോസീ ക്യു

56
00:04:16,800 --> 00:04:18,520
ഇതിൽനിന്ന് എങ്ങനെ
മുന്നോട്ടുപോകുമെന്നറിയില്ല.

57
00:04:19,240 --> 00:04:22,960
അതായത്, ഞാൻ…
അവളെങ്ങനെ ഇതെന്നോട് പറയാതിരുന്നു?

58
00:04:23,040 --> 00:04:26,000
ലാസ്, ആളുകൾക്ക് ഓരോന്നു ചെയ്യുന്നതിനും
സ്വന്തം കാരണങ്ങൾ കാണും.

59
00:04:26,080 --> 00:04:29,600
നിനക്കിപ്പോഴും അവളെ ഇഷ്ടമാണെന്നറിയാം
സുഹൃത്തേ. പക്ഷേ, അവൾ ചെയ്തത് തെറ്റാണ്.

60
00:04:29,680 --> 00:04:30,640
അതേ.

61
00:04:31,520 --> 00:04:33,400
അത് ഞാൻ സമ്മതിക്കുന്നു. പക്ഷേ അത് വെറും…

62
00:04:35,240 --> 00:04:38,040
എന്താണ് സംഭവിച്ചതെന്ന്
അവൾ ആരോടും പറഞ്ഞിട്ടില്ലെങ്കിൽ,

63
00:04:38,120 --> 00:04:40,800
അവൾക്കത്
യഥാർത്ഥമായി തോന്നിയിട്ടുണ്ടാവില്ല.

64
00:04:43,600 --> 00:04:46,040
ചിലപ്പോൾ നമുക്ക് ഒരു കഥ
സ്വയം പറഞ്ഞു വിശ്വസിപ്പിക്കേണ്ടിവരും.

65
00:04:46,400 --> 00:04:49,840
അല്ല. അത് കള്ളത്തെ ന്യായീകരിക്കുന്ന
ഒരു സുന്ദരമായ വഴിയാണ്.

66
00:04:52,800 --> 00:04:54,960
നീ എപ്പോൾ മുതലാണ്
ആത്മപരിശോധനയൊക്കെ നടത്തിത്തുടങ്ങിയത്?

67
00:04:55,040 --> 00:04:57,600
ഹേയ്, എനിക്ക്
അതിനൊക്കെയുള്ള കഴിവുണ്ട്. കേട്ടോ?

68
00:04:57,680 --> 00:04:59,360
നീയെവിടുന്നാ ആ വാക്ക് പഠിച്ചത്?

69
00:05:00,200 --> 00:05:01,160
ട്വീറ്റുകളിൽ നിന്ന്.

70
00:05:03,920 --> 00:05:07,720
ബെല്ലയുടെ കൂടെ നിന്നതുകാരണം ഞാൻ
സട്ടൻ്റെ കൂടെ വീട്ടിലേക്ക് വരാഞ്ഞതിന്

71
00:05:07,800 --> 00:05:09,320
അവളെന്നെ ഒരുപാട് കാലം
കുറ്റപ്പെടുത്തി.

72
00:05:09,960 --> 00:05:14,000
ആ കൗമാരനാടകം കണ്ട് അസ്വസ്ഥയായ അവളെ
എനിക്ക് ആശ്വസിപ്പിക്കേണ്ടിവന്നു,

73
00:05:15,960 --> 00:05:18,120
അതേസമയം, സട്ടൻ പോയതിൻ്റെ

74
00:05:18,200 --> 00:05:20,360
അതിൻ്റെ പ്രധാന കാരണം തന്നെ
ജെന്നയായിരുന്നു.

75
00:05:30,000 --> 00:05:30,840
എൻ്റെ ദൈവമേ.

76
00:05:32,560 --> 00:05:33,560
നീയവളെ കണ്ടോ?

77
00:05:35,440 --> 00:05:37,440
ഉവ്വ്. ഞാൻ കണ്ടു. സുന്ദരിതന്നെ.

78
00:05:37,880 --> 00:05:39,320
അപ്പോ അവൾ
യഥാർത്ഥത്തിൽ ഉള്ളതാണോ?

79
00:05:43,480 --> 00:05:45,200
എന്താ, നീയവളെ ഒരു പ്രേതമായി കണ്ടിരുന്നോ?

80
00:05:45,920 --> 00:05:47,280
ഇപ്പോ
സുന്ദരികളായ പ്രേതങ്ങളും വരുമോ?

81
00:05:48,280 --> 00:05:51,280
എനിക്ക് സുന്ദരികളെ കാണാനാവും.

82
00:05:51,360 --> 00:05:53,160
അതവളാകാൻ വഴിയില്ല.

83
00:05:57,320 --> 00:05:58,800
എങ്കിൽ ശരി.
ഞാൻ വീട്ടിൽ പോകുന്നു.

84
00:05:59,920 --> 00:06:01,080
അത് സാദ്ധ്യമല്ല.

85
00:06:04,640 --> 00:06:05,720
ഇത് രസകരമായിരുന്നു.

86
00:06:06,280 --> 00:06:08,600
ഇനിയും ഇതുപോലെ പണിതരാൻ
എന്നെ വിളിച്ചേക്കണം.

87
00:06:39,960 --> 00:06:41,720
-ഓ, ഹായ്.
-ഹായ്.

88
00:06:44,240 --> 00:06:46,120
എനിക്ക് മാപ്പുപറയണം.

89
00:06:46,200 --> 00:06:47,200
വേണ്ട. സത്യമായും.

90
00:06:48,240 --> 00:06:49,520
ഞാനൊന്ന്…

91
00:06:49,600 --> 00:06:51,040
വേണ്ട, ഞാൻ കൊടുത്തോളാം.

92
00:06:51,800 --> 00:06:52,800
നന്ദി.

93
00:06:54,800 --> 00:06:55,760
ചിയേഴ്സ്.

94
00:06:56,560 --> 00:06:57,400
അപ്പോ,

95
00:06:57,920 --> 00:07:00,080
എൻ്റെ പിതാവ് മരിച്ചതേയുള്ളൂ.

96
00:07:00,160 --> 00:07:03,480
അതെനിക്ക് നിങ്ങളിൽ നിന്ന്
സഹതാപം നേടാനല്ല.

97
00:07:03,560 --> 00:07:04,720
ഞാൻ പറയുന്നതിനു കാരണം…

98
00:07:06,040 --> 00:07:09,640
നിങ്ങൾ കാണാനായി ബുക്ക് ചെയ്ത
ഡോക്ടർ ലാസറസ് അദ്ദേഹമായിരുന്നു.

99
00:07:10,760 --> 00:07:11,680
ഞാനല്ല.

100
00:07:13,800 --> 00:07:14,640
എനിക്കറിയാം.

101
00:07:15,440 --> 00:07:18,280
ഞാൻ സെഷൻ കഴിഞ്ഞ് നോക്കി. അഥവാ,
നിങ്ങളുടെ പിതാവിനെപ്പറ്റി തിരഞ്ഞു.

102
00:07:20,560 --> 00:07:22,560
-ശരി.
-നിങ്ങളുടെ നഷ്ടത്തിൽ എനിക്ക് ദുഃഖമുണ്ട്

103
00:07:24,280 --> 00:07:25,360
എന്നാൽ, നിങ്ങൾ…

104
00:07:27,080 --> 00:07:28,960
-അദ്ദേഹമായി നടിക്കുകയുമായിരുന്നു.
-അതേ.

105
00:07:30,880 --> 00:07:32,680
കുറച്ച് വിശദീകരിക്കാം.

106
00:07:33,960 --> 00:07:37,200
ആദ്യമായി, ഞാനൊരു സൈക്യാട്രിസ്റ്റ് ആണ്.

107
00:07:39,240 --> 00:07:42,120
രണ്ടാമതായി ഞാൻ അദ്ദേഹമായി
നടിക്കുകയായിരുന്നില്ല. സത്യമായും.

108
00:07:43,240 --> 00:07:44,240
അതു പിന്നെ…

109
00:07:45,160 --> 00:07:47,000
എൻ്റെ ഡാഡിയുടെ ചില രോഗികൾ…

110
00:07:48,440 --> 00:07:49,520
എന്നോട് സംസാരിക്കാനായി…

111
00:07:50,280 --> 00:07:51,320
വരുമായിരുന്നു.

112
00:07:52,000 --> 00:07:52,920
അദ്ദേഹത്തോടല്ല.

113
00:07:54,280 --> 00:07:58,000
നിങ്ങൾ ഇപ്പോഴും… ഒരു അപ്പോയിൻ്റ് മെൻ്റ്
എടുക്കാൻ നോക്കുന്നില്ലല്ലോ…

114
00:07:59,800 --> 00:08:03,680
ഇല്ല. എനിക്കറിയാം. നിങ്ങൾ
മറ്റൊരു ഡോക്ടറെ കാണാൻ പോവുകയാണ്.

115
00:08:06,600 --> 00:08:08,200
നിങ്ങളെപ്പറ്റി ആദ്യകാഴ്ചയിൽ…

116
00:08:09,280 --> 00:08:11,040
നല്ലൊരഭിപ്രായമാണ് തോന്നിയത്.

117
00:08:12,240 --> 00:08:14,160
രണ്ടാമതൊന്നു കൂടി
ആ അഭിപ്രായത്തിന് അവസരമുണ്ടാകുമോ?

118
00:08:18,560 --> 00:08:19,800
മമ്മ അവരുടെ വീട് എനിക്കു തന്നു.

119
00:08:20,840 --> 00:08:23,720
ലിൻ്റാൽ സ്ട്രീറ്റിൽ, മുകളിലാണ്
ഗംഭീര കാഴ്ചയാണ് അവിടുന്ന്,

120
00:08:24,080 --> 00:08:25,480
എന്നാൽ മുൻവാതിൽ മഹാവൃത്തികേടാണ്.

121
00:08:26,800 --> 00:08:30,280
ലോകത്തെ സകല നിറങ്ങളും
കുറേ കുഞ്ഞുപൂക്കളും നിറഞ്ഞത്.

122
00:08:30,360 --> 00:08:31,400
അത് കേട്ടിട്ട്…

123
00:08:31,480 --> 00:08:33,960
"അരോചകം" എന്നുള്ള വിശേഷണമാകും
നിങ്ങൾ തിരയുന്നത്.

124
00:08:34,040 --> 00:08:35,680
അരോചകം, അതുതന്നെ.

125
00:08:36,920 --> 00:08:39,240
മമ്മയ്ക്ക് അയൽക്കാരെ
ദേഷ്യം പിടിപ്പിക്കാൻ ഇഷ്ടമായിരുന്നു.

126
00:08:41,640 --> 00:08:43,280
എന്തായാലും, ഞാൻ സ്വയം പറഞ്ഞു…

127
00:08:44,760 --> 00:08:47,920
അമ്മയുടെ സാധനങ്ങൾ എല്ലാം
മാറ്റുന്നതുവരെയേ ഞാനവിടെ നിൽക്കൂ, അങ്ങനെ…

128
00:08:48,000 --> 00:08:51,000
അതു പറഞ്ഞിട്ട്… ഇപ്പോ രണ്ടുകൊല്ലമായി.

129
00:08:51,080 --> 00:08:52,040
രണ്ടുകൊല്ലമോ?

130
00:08:55,120 --> 00:08:59,720
അപ്പോ… രണ്ടുകൊല്ലം കൊണ്ട്, ഞാനും
ഈ ദുഃഖത്തിൽ നിന്ന് മോചിതനാകില്ല എന്നാണോ?

131
00:09:00,480 --> 00:09:04,120
എൻ്റെ മനസ്സിൽ ഞാൻ കരുതിയത്
ഞാൻ വേഗം മോചിതനാകുമെന്നാണ്.

132
00:09:08,720 --> 00:09:09,560
അതേ.

133
00:09:11,400 --> 00:09:12,240
അത്…

134
00:09:13,080 --> 00:09:14,440
അതങ്ങനെയല്ല.

135
00:10:31,240 --> 00:10:32,160
മാർഗോ.

136
00:10:37,560 --> 00:10:38,400
നാശം.

137
00:10:45,080 --> 00:10:46,160
നിങ്ങൾക്കറിയാമെന്നറിയാം.

138
00:10:48,200 --> 00:10:50,520
എന്ത്? എന്തറിയാമെന്ന്?

139
00:10:54,160 --> 00:10:57,640
എന്നെ വിഷമിപ്പിക്കാതിരിക്കാൻ നോക്കുന്നതിന്
എനിക്ക് നന്ദിയുണ്ട് ഡോക്ടർ എൽ.

140
00:11:03,040 --> 00:11:05,400
പക്ഷേ ശരിക്കും ഒരു
പ്രശ്നമുണ്ടെന്ന് സമ്മതിക്കാൻ സമയമായി.

141
00:11:05,480 --> 00:11:07,600
ഇന്നത്തെ കൂടിക്കാഴ്ചകൾ
1998 ജൂലൈ 13

142
00:11:08,960 --> 00:11:10,320
ബില്ലിയുടെ കാര്യമാണ് പറഞ്ഞത്.

143
00:11:11,640 --> 00:11:12,480
ശരി.

144
00:11:15,880 --> 00:11:16,720
ബില്ലിയുടെ കാര്യം.

145
00:11:17,400 --> 00:11:19,680
അവന് ശരിയായ സഹായം വേണം.

146
00:11:20,480 --> 00:11:21,760
അത് നിങ്ങൾ ചെയ്യണം.

147
00:11:21,840 --> 00:11:24,400
പക്ഷേ അവനതിന്
സമ്മതിക്കുമെന്ന് തോന്നുന്നില്ല,

148
00:11:26,120 --> 00:11:28,000
കാരണം അവൻ നിങ്ങളുടെ
മകളുമായി ഇഷ്ടത്തിലാണ്.

149
00:11:29,160 --> 00:11:32,440
അവൻ അടുത്തയാഴ്ചത്തെ ഡാൻസിൻ്റെ
ആവേശത്തിലുമാണ്.

150
00:11:32,920 --> 00:11:38,920
ശരിയാണ്, ഒരുപക്ഷേ… ബില്ലിയും സട്ടനും
ഡാൻസിന് പോകാത്തതാണ് നല്ലത്.

151
00:11:39,000 --> 00:11:43,720
നമുക്ക് വേഗം ബില്ലിയെ ചികിത്സിക്കാം,
എന്നിട്ട്--

152
00:11:43,800 --> 00:11:45,600
രണ്ട് കൗമാരക്കാരോട് അവരുടെ കൂട്ടുകാർ

153
00:11:45,680 --> 00:11:48,040
ചെയ്യുന്ന കാര്യങ്ങൾ ചെയ്യരുത്
എന്ന് നമ്മൾ പറയണോ?

154
00:11:48,960 --> 00:11:50,520
എന്തായാലും ഞാൻ വന്നത്…

155
00:11:51,280 --> 00:11:53,920
ബില്ലിയുടെ പെരുമാറ്റത്തിന്
ഔപചാരികമായി മാപ്പുചോദിക്കാനാണ്.

156
00:11:54,360 --> 00:11:58,240
മാർഗോ, സത്യത്തിൽ ബില്ലി
എന്തുചെയ്തെന്നാണ് പറയുന്നത്?

157
00:12:03,160 --> 00:12:05,160
ബില്ലി ഇവിടെല്ലാം ചുറ്റിനടക്കുകയായിരുന്നു.

158
00:12:07,760 --> 00:12:08,840
വരാന്തകളിൽ.

159
00:12:10,640 --> 00:12:11,560
ശുചിമുറികളിൽ.

160
00:12:14,360 --> 00:12:15,200
കാത്തുനിന്നു.

161
00:12:17,600 --> 00:12:18,960
നിങ്ങളുടെ രോഗികളെ നിരീക്ഷിച്ച്.

162
00:12:20,880 --> 00:12:22,520
അകത്തുകയറാനായി എൻ്റെ പാസ്സ് മോഷ്ടിച്ചു.

163
00:12:26,400 --> 00:12:27,560
ഈയിടെയായി അവൻ്റെ പെരുമാറ്റം…

164
00:12:29,600 --> 00:12:30,840
ദുരൂഹമാണ്.

165
00:12:30,920 --> 00:12:31,880
ഞാൻ പോകട്ടെ.

166
00:12:33,240 --> 00:12:35,640
വേണ്ട. മാർഗോ, അതിൻ്റെ ആവശ്യമില്ല.

167
00:12:35,720 --> 00:12:37,800
ആർക്കും ഒന്നും സംഭവിക്കാൻ
ഞാൻ സമ്മതിക്കില്ല ഡോക്ടർ എൽ.

168
00:12:38,360 --> 00:12:39,200
ഞാൻ ഉറപ്പുതരുന്നു.

169
00:12:40,520 --> 00:12:42,160
സംഭവിക്കുകയോ? ബില്ലി കാരണമോ?

170
00:12:42,800 --> 00:12:44,080
അരുത്, മാർഗോ.

171
00:12:53,840 --> 00:12:55,840
മാർഗോ മാക്കിന്‍റയറെ വിളിക്കുന്നു.

172
00:12:55,920 --> 00:12:58,840
ഹലോ, ഇത് മാർഗോ മാക്കിന്‍റയറാണ്.
ദയവായി ഒരു സന്ദേശം അയയ്ക്കുക.

173
00:12:58,920 --> 00:12:59,760
ക്യാൻസൽ ചെയ്തു.

174
00:13:00,720 --> 00:13:02,080
നാശം!

175
00:13:11,240 --> 00:13:12,120
മാർഗോ?

176
00:13:36,280 --> 00:13:37,120
മാർഗോ?

177
00:13:51,120 --> 00:13:52,040
മാർഗോ!

178
00:15:22,680 --> 00:15:23,520
കർത്താവേ!

179
00:15:43,600 --> 00:15:45,280
-കർത്താവേ.
-നിങ്ങളെന്താ ചെയ്യുന്നത്?

180
00:15:46,040 --> 00:15:46,880
എന്നുവച്ചാൽ?

181
00:15:46,960 --> 00:15:49,040
-നീയെന്താ ചെയ്യുന്നതെന്ന്?
-നിങ്ങൾ കയറുന്നത് ഞാൻ കണ്ടു.

182
00:15:49,120 --> 00:15:50,800
അപ്പോ നീയും കയറാൻ തീരുമാനിച്ചോ?

183
00:15:51,680 --> 00:15:52,640
അതേ.

184
00:15:53,120 --> 00:15:55,840
നോക്ക്. നീ ഇവിടെ എന്തുചെയ്യുകയായിരുന്നു?

185
00:15:55,920 --> 00:15:58,400
ഞാൻ സൈക്കിളിൽ വരികയായിരുന്നു.
വഴിക്ക് നിങ്ങളെ കണ്ടു.

186
00:15:59,400 --> 00:16:02,080
നമുക്കൊന്നിച്ച്
സമയം ചെലവഴിക്കാമെന്നു കരുതി.

187
00:16:02,560 --> 00:16:06,840
അത്… ഇപ്പോൾ അതിനു പറ്റിയ സമയമല്ല എയ്ഡൻ.

188
00:16:08,400 --> 00:16:10,800
സേത്ത് മക്ഗവേൺ.
ബീപ്പിനു ശേഷം ഒരു സന്ദേശമയയ്ക്കുക.

189
00:16:12,160 --> 00:16:14,400
സേത്ത്, എന്നെ വിളിക്ക്. കേട്ടോ?
വളരെ പ്രധാനമാണ്.

190
00:16:15,000 --> 00:16:17,360
ഡാഡിയുടെ സഹായി മാർഗോ. അവർ…

191
00:16:19,920 --> 00:16:21,440
അവർ മരിച്ചെന്നു തോന്നുന്നു.

192
00:16:23,000 --> 00:16:24,160
എന്നെ വിളിക്ക്!

193
00:16:25,240 --> 00:16:28,480
കോക്കേഷ്യൻ പുരുഷൻ. മുപ്പതുകളിലുള്ളയാൾ,
നീൽ ക്രോഫ്റ്റാണെന്ന് കരുതുന്നു.

194
00:16:30,280 --> 00:16:32,080
മരിച്ചിട്ട് എത്രകാലമായെന്ന് തോന്നുന്നു?

195
00:16:32,560 --> 00:16:34,840
ഇരുപതോ മുപ്പതോ കൊല്ലങ്ങൾക്കിടയിലാവണം.

196
00:16:36,160 --> 00:16:37,280
എങ്ങനെ ഇയാളെ കണ്ടെത്തി?

197
00:16:37,360 --> 00:16:39,120
ഒരൂഹം. കൂട്ടുകാരൻ്റെ.

198
00:16:39,760 --> 00:16:41,120
ഒരു ചുവരിനു
പിന്നിലാണ് കണ്ടെത്തിയത്.

199
00:16:43,320 --> 00:16:44,320
മരണകാരണം?

200
00:16:45,000 --> 00:16:47,120
തലയിൽ അതിശക്തമായ അടി കിട്ടിയതാവണം.

201
00:16:50,880 --> 00:16:54,920
ഇതായിരിക്കാം കൊലയ്ക്കുപയോഗിച്ച ആയുധം
എന്ന് തോന്നുന്നുണ്ടോ?

202
00:16:55,480 --> 00:16:58,040
അത് നന്നായി ചേരുന്നുണ്ട്.
അതെങ്ങനെ നിങ്ങൾക്ക് കിട്ടി?

203
00:16:58,640 --> 00:16:59,680
മറ്റൊരൂഹം.

204
00:17:01,000 --> 00:17:02,160
ഒരുപാട് ഊഹങ്ങളുണ്ടല്ലോ?

205
00:17:13,160 --> 00:17:15,520
സേത്ത്, എന്നെ വിളിക്ക്. കേട്ടോ?
വളരെ പ്രധാനമാണ്.

206
00:17:16,400 --> 00:17:17,720
ഡാഡിയുടെ സഹായി മാർഗോ.

207
00:17:18,520 --> 00:17:21,240
അവർ… അവർ മരിച്ചെന്നു തോന്നുന്നു.

208
00:17:22,040 --> 00:17:22,880
ഒന്ന് വിളിക്ക്.

209
00:17:27,400 --> 00:17:28,240
ഓയ്.

210
00:17:29,680 --> 00:17:31,160
-നീ ഫോണെടുക്കുന്നില്ല.
-ശരിയാണ്,

211
00:17:31,240 --> 00:17:34,720
കാരണം, ഞാൻ ഒരു ശവത്തിനു പിന്നാലെയാരുന്നു,
നീൽ ക്രോഫ്റ്റിൻ്റേതെന്ന് ഉറപ്പാണ്.

212
00:17:34,800 --> 00:17:36,920
-ഞാൻ പറഞ്ഞതാണ്!
-അതേ, അതെനിക്കറിയാം.

213
00:17:37,440 --> 00:17:39,200
അത് സത്യമായി,
അതെന്നെ വട്ടാക്കുന്നു.

214
00:17:40,880 --> 00:17:41,960
എല്ലാം ഓക്കെയാണോ?

215
00:17:42,640 --> 00:17:45,280
അതേ മാഡം. ലാസിന് ഒന്ന്…

216
00:17:46,120 --> 00:17:47,080
സംസാരിക്കണമെന്ന്.

217
00:17:48,720 --> 00:17:51,680
ഒരു കാര്യം പറയട്ടേ ലാസ്?
എനിക്കും നിന്നോടൊന്ന് സംസാരിക്കണം.

218
00:17:59,200 --> 00:18:00,480
എന്തൊക്കെയാ നടക്കുന്നേ ലാസ്?

219
00:18:05,160 --> 00:18:06,000
ഞാൻ…

220
00:18:08,360 --> 00:18:10,520
ബില്ലി മാക്കിന്‍റയർ
എൻ്റെ ഡാഡിയെ കൊന്നിരിക്കാം.

221
00:18:12,880 --> 00:18:14,040
അതെന്തിന്?

222
00:18:14,120 --> 00:18:14,960
അത്,

223
00:18:15,600 --> 00:18:18,960
ഇവിടെ കഴിഞ്ഞ കുറേ വർഷങ്ങളിൽ
സംശയാസ്പദമായ കുറേ മരണങ്ങൾ ഉണ്ടായിട്ടുണ്ട്.

224
00:18:19,040 --> 00:18:22,320
ബില്ലിക്ക് എല്ലാ ഇരകളുമായും ബന്ധമുണ്ട്.

225
00:18:23,560 --> 00:18:26,000
എൻ്റെ ഡാഡി ചോദ്യങ്ങൾ
ചോദിക്കാൻ ആരംഭിച്ചിരുന്നെങ്കിലോ?

226
00:18:26,480 --> 00:18:28,440
നീ ഏതൊക്കെ സംശയാസ്പദ
മരണങ്ങളെപ്പറ്റിയാണ് പറയുന്നത്?

227
00:18:28,520 --> 00:18:30,880
സട്ടൺ. കസാൻഡ്ര റോഡ്‌സ്.

228
00:18:31,320 --> 00:18:34,080
ബില്ലി മാക്കിന്‍റയർക്ക്
സട്ടനുമായുള്ള ബന്ധം എനിക്കറിയാം,

229
00:18:34,840 --> 00:18:37,120
പക്ഷേ കസാൻഡ്ര റോഡ്‌സുമായി
അവനെന്താണ് ബന്ധം?

230
00:18:37,200 --> 00:18:38,840
അവളും ബില്ലിയും തമ്മിൽ
പരിചയമുണ്ടായിരുന്നോ?

231
00:18:39,640 --> 00:18:42,040
അവൾ ഡാഡിയുടെ രോഗിയായിരുന്നു,

232
00:18:42,120 --> 00:18:44,640
ബില്ലി അദ്ദേഹത്തിൻ്റെ ഓഫീസിൽ
എപ്പോഴും ചുറ്റിത്തിരിയുമായിരുന്നു.

233
00:18:44,720 --> 00:18:46,240
തീർച്ചയായും അവർ തമ്മിൽ സംസാരിച്ചൂകാണും.

234
00:18:46,320 --> 00:18:50,840
ലാസ്, ബില്ലി മാക്കിന്‍റയറിനെപ്പറ്റി പുതിയ
വിവരമെന്തെങ്കിലും പുറത്തുവന്നിട്ടുണ്ടോ?

235
00:18:50,920 --> 00:18:53,920
അയാളെപ്പറ്റി ഇത്ര പെട്ടെന്ന് നിനക്ക്
സംശയങ്ങളുണ്ടാവാൻ?

236
00:18:54,000 --> 00:18:58,560
സട്ടൺ അവനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ
പോവുകയാണെന്ന് ഞാൻ കണ്ടെത്തി.

237
00:18:58,640 --> 00:19:01,440
അവനത് മനസ്സിലായി.
അവനതിൽ വിഷമത്തിലായിരുന്നു.

238
00:19:02,080 --> 00:19:04,400
എൻ്റെ ഡാഡിക്ക്
ബില്ലിയെപ്പറ്റി മനസ്സിലായിരുന്നെങ്കിൽ

239
00:19:04,920 --> 00:19:08,200
ബില്ലി അദ്ദേഹത്തെ കൊന്നതിന്
ന്യായമുണ്ടാകും. അല്ലേ? അതായത്…

240
00:19:09,280 --> 00:19:10,960
ആത്മഹത്യയെക്കാൾ കൂടുതൽ സാദ്ധ്യതയുണ്ടാകും.

241
00:19:12,640 --> 00:19:14,400
അദ്ദേഹം ഒരിക്കലും ആത്മഹത്യ ചെയ്യില്ല.

242
00:19:19,560 --> 00:19:22,480
എനിക്ക് മാർഗോയെപ്പറ്റിയും ആശങ്കയുണ്ട്.
ബില്ലിയുടെ അമ്മ.

243
00:19:22,560 --> 00:19:25,560
അവർ ഫോണെടുക്കുന്നില്ല.
ഞാൻ പോയി നോക്കി, അവർ വീട്ടിലില്ല.

244
00:19:28,320 --> 00:19:30,600
ബില്ലി അവരെ എന്തെങ്കിലും ചെയ്തുകാണും
എന്നു ഞാൻ കരുതുന്നു.

245
00:19:33,160 --> 00:19:34,720
ശരി, ഞങ്ങളത് പരിശോധിക്കാം.

246
00:19:35,720 --> 00:19:36,880
ലാസ്.

247
00:19:36,960 --> 00:19:41,200
ഇവിടെ നടന്ന മരണങ്ങളിൽ ബില്ലിക്ക്
ബന്ധമുണ്ടാകുമെന്ന് നീ പറഞ്ഞു.

248
00:19:41,280 --> 00:19:42,440
ശരിയാണ്.

249
00:19:43,760 --> 00:19:44,640
അതുപോലെ നിനക്കുമുണ്ട്.

250
00:19:54,840 --> 00:19:58,600
ശരി, നീ പറയുന്നതിനുമുമ്പ്, ഞങ്ങൾ
മാർഗോയെ സിസിറ്റിവിയിൽ തിരയുകയാണ്,

251
00:19:58,680 --> 00:20:00,920
നാളെ ഞങ്ങളൊരു അന്വേഷണ സംഘത്തെയും
ഏർപ്പെടുത്തും. സന്തോഷമായോ?

252
00:20:01,680 --> 00:20:04,600
ഏതായാലും അത് വളരെ വൈകി.
അവരിപ്പോൾ മരിച്ചുകാണും.

253
00:20:04,680 --> 00:20:08,480
ശരി, നീ ഇത്തരം മണ്ടത്തരങ്ങൾ
പറയുന്നത് നിർത്തണം ലാസ്.

254
00:20:09,120 --> 00:20:10,600
നിനക്കെന്താ ഇത്ര പ്രശ്നം?

255
00:20:10,680 --> 00:20:13,120
നീ എന്നെ പെടുത്തിയിരിക്കുന്നത്
എന്തിലാണെന്നറിയുമോ?

256
00:20:15,960 --> 00:20:19,680
എൻ്റെ ദൈവമേ. ശരി, ഞാൻ പറഞ്ഞുതരാം.

257
00:20:19,760 --> 00:20:25,160
മാർഗോ മരിച്ചുകാണും എന്നുപറഞ്ഞ്
നീ അയച്ച മെസേജ് എൻ്റെ ഫോണിലുണ്ട്.

258
00:20:25,240 --> 00:20:27,080
അപ്പോ, അവർ മരിച്ചെന്നു
കണ്ടെത്തിയെന്നിരിക്കട്ടെ.

259
00:20:27,160 --> 00:20:29,520
ആ മെസേജുകൾ അവരുടെ മരണസമയവുമായി
ഒത്തുപോകുന്നു എന്നിരിക്കട്ടെ.

260
00:20:29,600 --> 00:20:31,000
ഞാൻ എന്തുചെയ്യണം?

261
00:20:32,360 --> 00:20:36,280
നിന്നെ രക്ഷിക്കാൻ അതെല്ലാം മായ്ക്കണോ,
എന്നിട്ട്? ഞാൻ ജയിലിൽ പോകാനോ?

262
00:20:36,360 --> 00:20:39,320
-ശരി. അത് മണ്ടത്തരമായിരുന്നു.
-അബദ്ധവശാൽ

263
00:20:39,400 --> 00:20:41,600
20 കൊല്ലം പഴക്കമുള്ള ഒരു ശവം
കണ്ടെത്തുന്നത് സമ്മതിക്കാം.

264
00:20:41,680 --> 00:20:45,360
പക്ഷേ ഒരു കൊലപാതക സാദ്ധ്യത,
തൽസമയം പ്രവചിക്കുന്നത് വലിയ പ്രശ്നമാണ്.

265
00:20:45,440 --> 00:20:47,840
അതിൻ്റെ കൂടെ ഇരയുടെ വീട്ടിൽ
പരിശോധനയ്ക്ക് പോകുന്നു.

266
00:20:47,920 --> 00:20:50,320
-ഞാനാ മെസേജുകൾ അയച്ചതിൽ സോറി.
-പിന്നെ നീ ഇവിടെ വന്ന്,

267
00:20:50,400 --> 00:20:53,240
ബില്ലി മാക്കിന്‍റയറിനെപ്പറ്റി എൻ്റെ
ബോസിനോട് പറയാൻ ധൈര്യം കാണിക്കുന്നു,

268
00:20:53,320 --> 00:20:55,760
അതിന് യാതൊരു ന്യായീകരണവുമില്ല!

269
00:20:55,840 --> 00:21:00,200
-ബില്ലിയുടെ പെരുമാറ്റം സംശയാസ്പദമാണ്.
-നീയും അങ്ങനെയാണ് ലാസ്! നീയും.

270
00:21:01,240 --> 00:21:04,680
ഇതിപ്പോ, നിൻ്റെ പിതാവിൻ്റെ മരണശേഷം
നിനക്ക് ഭ്രാന്തായി, നീ മാർഗോയെ കൊന്നു,

271
00:21:04,760 --> 00:21:09,280
പിന്നെ അവരുടെ ജഡം കണ്ടെത്തും മുമ്പ്
നീ പോലീസിനോട്

272
00:21:09,360 --> 00:21:11,880
ബില്ലിയെ സംശയമാണെന്ന് പറയുന്നു,
അങ്ങനെയാ തോന്നുക.

273
00:21:11,960 --> 00:21:14,320
നീ പെട്ടു.

274
00:21:14,400 --> 00:21:15,280
അയ്യോ.

275
00:21:16,400 --> 00:21:21,000
നാശം, ഞാൻ…

276
00:21:22,000 --> 00:21:23,560
നോക്ക്, എന്നോട് ക്ഷമിക്കൂ സേത്ത്.

277
00:21:23,640 --> 00:21:25,680
നോക്ക്, പറ്റിയത് പറ്റി. ഓക്കേ?

278
00:21:26,360 --> 00:21:29,520
ഇനി ആകെ ചെയ്യാവുന്നത് മാർഗോ വേഗം
തിരിച്ചുവരാൻ പ്രാർത്ഥിക്കുകയാണ്,

279
00:21:29,600 --> 00:21:32,720
കാരണം അവർ ശരിക്കും മരിച്ചിട്ടുണ്ടെങ്കിൽ
ലാസ്, നീ പെടും.

280
00:21:38,640 --> 00:21:41,400
പിന്നെ, സട്ടൻ മരിച്ച രാത്രിയിൽ
കാര്യങ്ങൾ വളച്ചൊടിച്ചതിന്

281
00:21:41,480 --> 00:21:43,920
ജെന്നയുടെ മെക്കിട്ട് കയറേണ്ട, കാരണം

282
00:21:44,000 --> 00:21:48,840
വർഷങ്ങളായി നീയും അതുതന്നെയാണ്
ചെയ്യുന്നത്, ഞാൻ നിന്നെ തിരുത്തിയിട്ടില്ല.

283
00:21:48,920 --> 00:21:51,200
അന്നുരാത്രി അവിടെ തങ്ങിയത്
എന്തിനായിരുന്നെന്ന് നിനക്കറിയാം.

284
00:21:51,280 --> 00:21:52,960
അത് ബെല്ലയെ ആശ്വസിപ്പിക്കാനല്ല.

285
00:22:20,080 --> 00:22:24,840
നിന്നോട് ഡാൻസ് കഴിഞ്ഞ് സട്ടനെ കൊണ്ടാക്കാൻ
പറഞ്ഞതിൻ്റെ കാരണം ഇപ്പോ നിനക്കറിയാം.

286
00:22:26,000 --> 00:22:29,200
എനിക്ക് ബില്ലി മാക്കിന്‍റയറിനെപ്പറ്റി
ആശങ്കയുണ്ടായിരുന്നു.

287
00:22:30,920 --> 00:22:32,280
എനിക്ക് നിന്നെ അറിയാം, മകനേ.

288
00:22:33,120 --> 00:22:36,200
ബില്ലിയെപ്പറ്റിയുള്ള
വിശദാംശങ്ങൾ നിനക്കറിയണം.

289
00:22:37,560 --> 00:22:40,880
മാർഗോ എന്തിനെപ്പറ്റിയായിരുന്നു
വിഷമിച്ചിരുന്നത്?

290
00:22:43,160 --> 00:22:47,520
ആ വിശദാംശങ്ങൾ അറിയാൻ
നീ ആഗ്രഹിക്കുന്നതിനു കാരണം,

291
00:22:47,600 --> 00:22:50,880
നീ എന്നെ കുറ്റക്കാരനാക്കാൻ
കിണഞ്ഞു പരിശ്രമിക്കുകയാണ്,

292
00:22:50,960 --> 00:22:53,200
എൻ്റെ മകളെ അവൻ്റെകൂടെ ഡാൻസിന് വിട്ടതിന്.

293
00:22:54,080 --> 00:22:55,760
പക്ഷേ നീ ഒന്നും തുറന്നു പറയില്ല,

294
00:22:57,640 --> 00:23:01,040
"സട്ടൻ്റെ കൊലപാതകം
നിങ്ങളുടെ കുറ്റമാണ് ഡാഡ്," എന്ന്.

295
00:23:01,120 --> 00:23:03,040
പക്ഷേ നീ അത് ആവർത്തിക്കും

296
00:23:03,120 --> 00:23:05,680
നമ്മൾ രണ്ടാളും അതിൽത്തന്നെ
കടിച്ചു തൂങ്ങിയിരിക്കാൻ,

297
00:23:05,760 --> 00:23:09,200
അതായത്, നിന്നെപ്പറ്റി…

298
00:23:11,520 --> 00:23:12,360
പറയാതിരിക്കാൻ.

299
00:23:14,000 --> 00:23:17,960
കൂടാതെ നീ അന്നു രാത്രി
സട്ടൻ്റെ കൂടെ പോയില്ല

300
00:23:18,880 --> 00:23:20,760
എന്ന വസ്തുതയും.

301
00:23:30,920 --> 00:23:32,280
ബെല്ലയ്ക്ക് വിഷമമായി

302
00:23:32,800 --> 00:23:36,880
എന്നു പറഞ്ഞ് നീ അവിടെ നിന്നത്
ഒന്നാംതരം ഒരു കഥയാണ്.

303
00:23:37,360 --> 00:23:41,920
അങ്ങനെയാകാൻ കാരണം, അത് നിന്നെ

304
00:23:42,000 --> 00:23:43,240
നല്ലപിള്ളയാക്കുന്നു.

305
00:23:43,880 --> 00:23:49,240
അതായത് ഒരു നല്ല പയ്യൻ
കാമുകിക്ക് വിഷമം വരുമ്പോൾ

306
00:23:49,320 --> 00:23:50,760
അവളെ ഒരിക്കലും കൈവിടില്ല.

307
00:23:52,360 --> 00:23:53,200
അല്ലേ?

308
00:23:55,280 --> 00:23:56,120
പ്രശ്നം എന്തെന്നാൽ,

309
00:23:58,200 --> 00:23:59,760
അവൾക്കൊരു വിഷമവുമില്ലായിരുന്നു.

310
00:24:02,120 --> 00:24:02,960
ഉണ്ടായിരുന്നോ?

311
00:24:05,880 --> 00:24:09,560
അവൾ വിഷമിക്കുകയായിരുന്നെന്ന് ഇപ്പോൾ
നിനക്ക് ശരിക്കും തോന്നിത്തുടങ്ങി, അല്ലേ?

312
00:24:10,200 --> 00:24:11,880
അതിന് മായിക സത്യപ്രഭാവം എന്നു പറയും,

313
00:24:11,960 --> 00:24:14,720
-അതൊരു മനഃശാസ്ത്ര പ്രതിഭാസമാണ്.
-എന്താണെന്നെനിക്കറിയാം ഡാഡ്.

314
00:24:14,800 --> 00:24:16,120
എനിക്കത് പറഞ്ഞുതരേണ്ടതില്ല.

315
00:24:16,200 --> 00:24:19,400
ഒരു കള്ളം നീ ആവർത്തിക്കുമ്പോൾ
അത് സത്യമാണെന്ന് തോന്നുന്നു.

316
00:24:21,760 --> 00:24:24,080
ആ കള്ളം സത്യത്തെക്കാൾ സമാധാനം തരുമെങ്കിൽ,

317
00:24:25,880 --> 00:24:27,840
അത് പറഞ്ഞുകൊണ്ടിരിക്കാൻ നമുക്ക് തോന്നും.

318
00:24:30,400 --> 00:24:32,320
പക്ഷേ സത്യം എന്താണ് ജോയൽ?

319
00:24:32,400 --> 00:24:34,960
-അതെനിക്ക് സംസാരിക്കേണ്ട.
-എങ്കിലും അത് സംസാരിച്ചേ പറ്റൂ.

320
00:24:36,960 --> 00:24:39,360
ഇതുതന്നെയാണ് ഞാൻ പറഞ്ഞുകൊണ്ടിരുന്നത്.

321
00:24:40,440 --> 00:24:42,760
നിങ്ങൾ ആളുകളെ ദേഷ്യം പിടിപ്പിക്കും.

322
00:24:42,840 --> 00:24:45,440
നിൻ്റെ ഉള്ളറിയാതിരിക്കാൻ നീ
വിമർശകരെ തള്ളുകയാണ്.

323
00:24:45,520 --> 00:24:48,680
-നീയെന്തിനാണ് അവിടെ നിന്നത്?
-നിങ്ങൾ സ്വന്തം രോഗികളെ ഭീഷണിപ്പെടുത്തി.

324
00:24:48,760 --> 00:24:51,160
-കൂട്ടുകാർക്കുവേണ്ടിയാരുന്നോ?
-നിങ്ങളെന്നെ ഭീഷണിപ്പെടുത്തുന്നു.

325
00:24:51,240 --> 00:24:53,600
നീ കുടിച്ചിരുന്നോ?
അതുകൊണ്ടാണോ സട്ടൻ ഒറ്റയ്ക്ക് പോന്നത്?

326
00:24:53,680 --> 00:24:55,400
-പറയുന്നത് കേൾക്കൂ.
-മരുന്നടിച്ചിരുന്നോ?

327
00:24:55,480 --> 00:24:57,160
എനിക്കത് സംസാരിക്കേണ്ട.

328
00:24:57,240 --> 00:25:00,640
നീയെന്താ അന്നുരാത്രി
സട്ടൻ്റെ കൂടെ വീട്ടിലേക്ക് വരാഞ്ഞത്?

329
00:25:00,720 --> 00:25:02,520
എനിക്കത് സംസാരിക്കേണ്ടെന്ന്!

330
00:25:06,400 --> 00:25:09,080
അന്നു ഞാൻ ബെല്ലയ്ക്കൊപ്പം പോകാനിരുന്നതാ!
മനസ്സിലായോ?

331
00:25:10,040 --> 00:25:11,480
അതാണ് സത്യം!

332
00:25:16,760 --> 00:25:21,200
ഞാനൊരു കൗമാരക്കാരനായിരുന്നു,
ബെല്ല പറഞ്ഞു അവൾക്ക്…

333
00:25:32,360 --> 00:25:35,960
ഞാൻ എൻ്റെ കാര്യം നോക്കിപ്പോയി,
അവൾ മരിച്ചു. അവൾ…

334
00:25:54,560 --> 00:25:55,400
ദൈവമേ.

335
00:26:03,320 --> 00:26:06,080
മാർഗോ മാക്കിന്‍റയറിനെ അവസാനമായി
കാണുന്നത് ഇവിടെയാണ്.

336
00:26:07,600 --> 00:26:08,480
അത് സാം ഓൾസെനല്ലേ?

337
00:26:09,240 --> 00:26:11,320
ആവാം. അവൻ അവിടെയാ താമസിക്കുന്നത്.

338
00:26:11,400 --> 00:26:13,400
അവനോട് സംസാരിക്കാം.
അവന് അറിയാമോ എന്ന് ചോദിക്കാം.

339
00:26:14,560 --> 00:26:18,400
ശരി. ഈ ഫുട്ടേജ് പൊതുജനങ്ങൾക്ക് നൽകൂ.
എന്തെങ്കിലും ഫലം കിട്ടുമോ എന്ന് നോക്കാം.

340
00:26:18,960 --> 00:26:19,800
ശരി.

341
00:26:40,720 --> 00:26:42,960
അവൻ്റെ ഈയിടെയുള്ള പെരുമാറ്റം
ദുരൂഹമാണ്.

342
00:26:58,400 --> 00:27:01,520
-എനിക്കിപ്പോഴും സംസാരിക്കാനുള്ള മൂഡില്ല.
-നീയൊരു നല്ല കൂട്ടുകാരനാ. ഞാനൊരു മണ്ടനും.

343
00:27:01,600 --> 00:27:03,560
ശരി, അതിൽ തർക്കമില്ല.
പക്ഷേ എനിക്ക് പോകണം.

344
00:27:03,640 --> 00:27:06,400
രണ്ടു ദിവസം മുമ്പ് മാർഗോ നായയുമായി
സിറ്റി പാർക്ക് ട്രെയിലിലേക്ക്

345
00:27:06,480 --> 00:27:07,960
പ്രവേശിക്കുന്നത് കണ്ടവരുണ്ട്.

346
00:27:08,040 --> 00:27:10,280
-ഒരു തിരച്ചിൽ സംഘം അങ്ങോട്ടുപോയിട്ടുണ്ട്.
-ബില്ലിക്കറിയാമോ?

347
00:27:10,360 --> 00:27:13,200
തീർച്ചയായും അവനറിയാം. അവൻ ഉടനേ എത്തും.

348
00:27:13,280 --> 00:27:14,360
ഞാനും വരുന്നു.

349
00:27:14,440 --> 00:27:15,880
വരേണ്ടതില്ല. കുഴപ്പമില്ല.

350
00:27:15,960 --> 00:27:16,920
സേത്ത്?

351
00:27:17,000 --> 00:27:17,960
ബൈ ലാസ്.

352
00:27:31,040 --> 00:27:34,760
മാർഗോ മാക്കിന്‍റയറിൻ്റെ കുടുംബം അവരുടെ
തിരോധാനത്തിൽ ആശങ്കയറിയിച്ചു,

353
00:27:34,840 --> 00:27:37,720
അത് അവരുടെ സ്വഭാവവുമായി
ഒരിക്കലും ചേർന്നു പോകില്ലെന്നവർ പറഞ്ഞു.

354
00:27:37,800 --> 00:27:40,560
രണ്ട് കുഞ്ഞുങ്ങളുടെ മുത്തശ്ശിയായ
അറുപതുകാരിയെ

355
00:27:40,640 --> 00:27:43,160
കാണാതായി ഇപ്പോൾ 24 മണിക്കൂറാവുമ്പോൾ,

356
00:27:43,240 --> 00:27:45,600
അടുത്തുള്ള വനപ്രദേശത്ത്
വിശദമായ തെരച്ചിലിനായി

357
00:27:45,680 --> 00:27:48,200
പോലീസ് പൊതുജനങ്ങളുടെ സഹായം തേടുകയാണ്.

358
00:28:11,880 --> 00:28:14,200
ബില്ലിക്ക് ശരിക്കും ഒരു പ്രശ്നമുണ്ട്.

359
00:28:14,280 --> 00:28:17,720
-ഞാൻ ബില്ലിയുമായി പിരിയാൻ പോകുന്നു.
-എനിക്കവളെ വേദനിപ്പിക്കണമായിരുന്നു.

360
00:28:43,080 --> 00:28:43,920
മാർഗോ!

361
00:28:47,880 --> 00:28:48,720
മാർഗോ!

362
00:28:51,040 --> 00:28:51,880
മാർഗോ!

363
00:29:08,600 --> 00:29:09,800
മാർഗോ!

364
00:29:49,120 --> 00:29:49,960
ടെഡ്ഡി.

365
00:29:55,480 --> 00:29:56,840
ഹേയ് ടെഡ്ഡി. മാർഗോ എവിടെ?

366
00:30:04,640 --> 00:30:05,960
വരൂ, അവൻ ആ വഴിയാണെന്ന് തോന്നുന്നു.

367
00:30:07,600 --> 00:30:08,720
ബില്ലി, അത് നീയാണോ?

368
00:30:09,280 --> 00:30:10,400
അവൻ ആ വഴിയാണെന്ന് തോന്നുന്നു.

369
00:30:12,240 --> 00:30:13,080
വരൂ.

370
00:30:23,640 --> 00:30:25,760
വരൂ. അങ്ങോട്ട് പോകൂ.

371
00:30:25,840 --> 00:30:26,680
ബില്ലി!

372
00:30:29,320 --> 00:30:30,200
ഇങ്ങുവരൂ.

373
00:30:30,920 --> 00:30:32,640
നീയിവിടെ ഉണ്ടെന്നറിയാം. എനിക്കു കേൾക്കാം.

374
00:30:35,320 --> 00:30:36,880
വരൂ, അവൻ ആ വഴിയാണെന്ന് തോന്നുന്നു.

375
00:30:36,960 --> 00:30:38,080
നിങ്ങൾക്കെന്താണ് വേണ്ടത്?

376
00:30:56,680 --> 00:30:58,080
അവനെ രക്ഷപ്പെടാൻ വിടരുത്.

377
00:31:00,480 --> 00:31:01,320
ഹേയ്.

378
00:31:01,400 --> 00:31:02,560
ഇവൻ പെട്ടു.

379
00:31:02,640 --> 00:31:05,640
എന്താണിത്? എന്താ നടക്കുന്നത്? ഓൾസെൻ?

380
00:31:05,720 --> 00:31:07,400
ഓൾസെൻ, എടാ കൊലയാളി!

381
00:31:07,880 --> 00:31:10,880
-അവരെവിടെ? എൻ്റെ മമ്മ എവിടെ?
-ഹേയ് ബില്ലി, സമാധാനിക്ക്.

382
00:31:11,840 --> 00:31:14,600
-ഹേയ്! അയാളെ വെറുതേ വിട്!
-ഇത്തവണ നീ രക്ഷപ്പെടില്ല.

383
00:31:14,680 --> 00:31:15,880
-അവരെവിടെ?
-ബില്ലി! ഹേയ്!

384
00:31:15,960 --> 00:31:17,280
എടാ തെണ്ടീ!

385
00:31:18,320 --> 00:31:19,640
എൻ്റെ മമ്മ എവിടെ?

386
00:31:48,280 --> 00:31:49,440
സൂക്ഷിച്ചുവേണമെന്ന് പറയൂ.

387
00:31:49,960 --> 00:31:50,800
ശരി ബില്ലി.

388
00:31:52,640 --> 00:31:53,480
വരൂ.

389
00:31:56,560 --> 00:32:00,320
ബില്ലി മാക്കിന്‍റയർ, ആക്രമണത്തിനും അതിന്
പ്രേരിപ്പിച്ചതിനും നിങ്ങൾ അറസ്റ്റിലാണ്.

390
00:32:01,040 --> 00:32:03,000
നിങ്ങൾക്ക് മൗനമായിരിക്കാം, പക്ഷേ
ചോദ്യം ചെയ്യലിൽ

391
00:32:03,080 --> 00:32:05,800
പറയാതിരുന്നത് കോടതിയിൽ പറഞ്ഞാൽ
നിങ്ങളുടെ വാദത്തെ അത് ബാധിച്ചേക്കാം.

392
00:32:44,840 --> 00:32:45,680
വലിയ പരുക്കാണോ?

393
00:32:46,280 --> 00:32:48,400
രാത്രി ആശുപത്രിയിൽ കിടക്കണം എന്നു പറഞ്ഞു.

394
00:32:51,120 --> 00:32:52,520
പക്ഷേ അത്ര വേദനയില്ല.

395
00:32:53,480 --> 00:32:55,120
നീ ഇത് ചെയ്യേണ്ട ഒരാവശ്യവും ഇല്ലായിരുന്നു.

396
00:32:55,600 --> 00:32:56,600
ഞാൻ അധികമൊന്നും ചെയ്തില്ല.

397
00:32:57,240 --> 00:32:58,520
അവൻ നിന്നെ കൊന്നേനെ.

398
00:32:59,680 --> 00:33:03,120
അവൻ നിന്നെ ആക്രമിക്കാൻ ഒരു സംഘം
ഗുണ്ടകളെയും കൊണ്ടാണ് വന്നത് ഓൾസെൻ.

399
00:33:03,200 --> 00:33:04,640
നിനക്ക് ഒരു വിഷമവുമില്ലേ?

400
00:33:05,920 --> 00:33:06,840
എനിക്കിത് ശീലമായി.

401
00:33:13,400 --> 00:33:15,120
അതൊരു നല്ല കാര്യവുമാവാം.

402
00:33:15,640 --> 00:33:18,120
കാരണം പോലീസിന്
എന്നോട് സംസാരിക്കണം എന്നുപറഞ്ഞു.

403
00:33:20,440 --> 00:33:22,240
അപ്പോ പരദൂഷണക്കാർക്ക് പറയാനുമായല്ലോ?

404
00:33:24,400 --> 00:33:26,760
അതിരിക്കട്ടെ, നീയവിടെ
എന്തു ചെയ്യുകയായിരുന്നു? നീ…

405
00:33:26,840 --> 00:33:28,280
നീ തെരച്ചിൽ സംഘത്തിൽ ഉണ്ടായിരുന്നോ?

406
00:33:30,000 --> 00:33:31,240
ഞാനത് പ്ലാൻ ചെയ്തില്ല,

407
00:33:31,680 --> 00:33:34,360
പക്ഷേ റേഡിയോയിൽ കേട്ടപ്പോ
ചേരാമെന്ന് വിചാരിച്ചു.

408
00:33:36,320 --> 00:33:37,920
ഞാൻ നഗരത്തിനു വെളിയിൽ പോവുകയായിരുന്നു.

409
00:33:39,160 --> 00:33:41,040
ആർട്ടിക് ചാറിനെ പിടിക്കാൻ.

410
00:33:42,240 --> 00:33:43,080
മീൻ പിടിക്കാനോ?

411
00:33:44,160 --> 00:33:45,000
രാത്രിയിലോ?

412
00:33:47,440 --> 00:33:48,280
മീനുകൾക്ക് കാണാം.

413
00:33:49,680 --> 00:33:51,920
പകൽ അവയ്ക്ക് നമ്മൾ
കരയിലിരിക്കുന്നത് കാണാം.

414
00:33:55,320 --> 00:33:56,680
അങ്ങനൊരു കാര്യം ആലോചിച്ചിട്ടില്ല.

415
00:33:57,880 --> 00:33:58,880
കൂടാതെ, ശാന്തവുമാണ്.

416
00:34:01,200 --> 00:34:02,200
ഒറ്റയ്ക്കിരിക്കുന്നത്.

417
00:34:14,520 --> 00:34:15,400
ലാസ്.

418
00:34:17,640 --> 00:34:18,480
നന്ദി.

419
00:34:43,560 --> 00:34:44,960
കർത്താവേ.

420
00:34:50,080 --> 00:34:52,480
-നീയിങ്ങനെ ഇനി ചെയ്യരുത്.
-എനിക്ക് സംസാരിക്കണം.

421
00:34:53,280 --> 00:34:54,200
ശരി, കയറൂ.

422
00:34:57,080 --> 00:34:58,000
എൻ്റെ ദൈവമേ.

423
00:35:10,640 --> 00:35:11,480
നിങ്ങളെൻ്റെ ഡാഡിയാണ്.

424
00:35:18,160 --> 00:35:19,840
ഞാനൊരു ഡി എൻ എ പരിശോധന നടത്തി.

425
00:35:19,920 --> 00:35:22,240
നിൽക്ക്. നീ എന്തുചെയ്തെന്ന്?

426
00:35:22,960 --> 00:35:24,160
നിങ്ങളുടെ
ടൂത്ത്ബ്രഷ് എടുത്തു.

427
00:35:24,240 --> 00:35:26,400
നീ എടുത്തോ-- കർത്താവേ, എയ്ഡൻ. നീ…

428
00:35:26,960 --> 00:35:28,920
-എനിക്കറിയണമായിരുന്നു.
-എന്ത്, അപ്പോ അത്…

429
00:35:32,280 --> 00:35:36,360
പോസിറ്റീവായിരുന്നോ? ചേർന്നോ?

430
00:35:36,840 --> 00:35:39,160
നീയിത് ഞാനുമായി
പ്രശ്നമുണ്ടാക്കാൻ പറയുകയല്ലല്ലോ?

431
00:35:42,360 --> 00:35:43,880
ഞാൻ ഫലം ഇമെയിലിൽ അയയ്ക്കാം.

432
00:35:43,960 --> 00:35:46,720
-ശരി.
-അപ്പോ നിങ്ങൾക്ക് കാണാം.

433
00:35:50,640 --> 00:35:51,480
ശരി.

434
00:35:54,840 --> 00:35:56,240
എനിക്ക് ഒരൂഹവുമില്ലായിരുന്നു.

435
00:35:57,920 --> 00:35:59,000
എനിക്കറിയില്ലായിരുന്നു.

436
00:36:01,080 --> 00:36:02,960
കേട്ടോ? സത്യമായും, ഞാനറിഞ്ഞില്ല.

437
00:36:03,040 --> 00:36:04,120
ശരി.

438
00:36:04,200 --> 00:36:05,200
നിൻ്റെ മമ്മയ്ക്ക് എങ്ങനെ--

439
00:36:06,800 --> 00:36:08,760
നിൽക്ക്, എങ്ങനെ-- ഇതെങ്ങനെ…

440
00:36:11,600 --> 00:36:14,800
ഞങ്ങൾ പിരിഞ്ഞുകഴിഞ്ഞ്
ആകെ ഒരുതവണയായിരുന്നു.

441
00:36:15,720 --> 00:36:17,240
ഞങ്ങൾ ശ്രദ്ധിച്ചിരുന്നു.

442
00:36:21,080 --> 00:36:22,080
ശരി…

443
00:36:25,240 --> 00:36:27,480
നീയെന്തിനാ ടെസ്റ്റ് ചെയ്തത്?

444
00:36:31,240 --> 00:36:32,600
ഞാൻ വേറെയാണെന്ന് തോന്നുന്നു.

445
00:36:33,960 --> 00:36:35,040
ഒരു അന്യഥാത്വം.

446
00:36:36,160 --> 00:36:39,600
എങ്കിൽ ഞാനെവിടുന്ന് വന്നു എന്നറിഞ്ഞാൽ
അത് സഹായിച്ചേക്കുമെന്ന് തോന്നി.

447
00:36:40,200 --> 00:36:41,720
-സഹായിച്ചോ?
-അറിയില്ല.

448
00:36:42,600 --> 00:36:43,680
നിങ്ങൾക്കറിയില്ലായിരുന്നോ?

449
00:36:44,160 --> 00:36:45,440
ഇല്ല.

450
00:36:49,600 --> 00:36:52,160
-നിങ്ങൾക്ക് എൻ്റെ മമ്മയോട് ദേഷ്യമുണ്ടോ?
-അറിയില്ല എയ്ഡൻ.

451
00:36:52,240 --> 00:36:53,640
അവൾ ചിലപ്പോൾ അറിയുകപോലുമില്ല.

452
00:36:53,720 --> 00:36:56,040
പോളാണ് നിൻ്റെ ഡാഡി എന്നുതന്നെയാവും
അവൾ കരുതുക.

453
00:36:57,600 --> 00:36:58,440
നാശം.

454
00:37:03,360 --> 00:37:04,200
ശരി, നോക്ക്.

455
00:37:06,760 --> 00:37:09,280
നിൻ്റെ മനസ്സിൽ ഇപ്പോൾ
ഒരായിരം ചിന്തകളുണ്ടാവും.

456
00:37:09,880 --> 00:37:12,760
തലയ്ക്കുള്ളിൽ വിങ്ങൽ തോന്നുന്നത്
സാധാരണമാണ്.

457
00:37:13,320 --> 00:37:14,600
എന്നോട് എപ്പോഴെങ്കിലും

458
00:37:16,240 --> 00:37:17,080
സംസാരിക്കണമെങ്കിൽ,

459
00:37:18,560 --> 00:37:19,560
ഞാനിവിടുണ്ട്, ഓക്കേ?

460
00:37:25,560 --> 00:37:27,160
നിങ്ങളാണെൻ്റെ ഡാഡിയെന്നറിഞ്ഞിരുന്നെങ്കിൽ,

461
00:37:28,320 --> 00:37:29,480
ഒപ്പമുണ്ടാകുമായിരുന്നോ?

462
00:37:35,400 --> 00:37:38,920
എനിക്ക് ഒരുപാട് കാര്യങ്ങളെപ്പറ്റി
ഉറപ്പില്ല എയ്ഡൻ.

463
00:37:39,000 --> 00:37:39,840
എന്നാൽ…

464
00:37:41,280 --> 00:37:42,120
ഇത് അങ്ങനെയല്ല.

465
00:37:46,920 --> 00:37:49,800
നീ ജനിച്ച സമയത്ത്
ഞാൻ നിന്നെ കണ്ടിരുന്നെങ്കിൽ,

466
00:37:52,600 --> 00:37:57,560
നീ എൻ്റേതാണെന്ന് അറിഞ്ഞിരുന്നെങ്കിൽ,
കുഞ്ഞായ നിന്നെ കയ്യിലെടുത്തിരുന്നെങ്കിൽ…

467
00:37:59,680 --> 00:38:01,640
ഈ ലോകത്തെ ഒന്നും
എന്നെ അകറ്റുകയില്ലായിരുന്നു.

468
00:39:16,520 --> 00:39:17,360
ഞാൻ…

469
00:39:19,120 --> 00:39:21,240
നിങ്ങളുടെ നമ്പർ ചോദിക്കാനുള്ള
ധൈര്യമില്ലായിരുന്നു.

470
00:39:21,320 --> 00:39:23,360
അപ്പോ എൻ്റെ വീട്ടുവാതിൽക്കൽ
വരാമെന്നു കരുതിയോ?

471
00:39:24,360 --> 00:39:26,080
ഇൻ്റർനെറ്റിൽ പിന്തുടരുന്നതിലും നല്ലതല്ലേ?

472
00:39:29,560 --> 00:39:31,480
ഞാൻ നിങ്ങളെ കൂട്ടി
പുറത്തു പോകാമെന്ന് കരുതി.

473
00:39:31,560 --> 00:39:33,600
അതായിരുന്നു പ്ലാൻ.

474
00:39:33,680 --> 00:39:37,360
പക്ഷേ എനിക്ക് വേണ്ടതൊരു ഡേറ്റല്ല.
എനിക്കുവേണ്ടത്…

475
00:39:38,400 --> 00:39:39,440
ഒരു തെറാപ്പിസ്റ്റിനെയാണ്.

476
00:39:42,960 --> 00:39:43,800
ഞാൻ…

477
00:39:45,200 --> 00:39:48,320
ഞാൻ കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ
രണ്ട് ജഡങ്ങൾ കണ്ടു,

478
00:39:48,920 --> 00:39:53,320
പക്ഷേ അവയ്ക്കെന്നെ തകർക്കാനായില്ല,
കാരണം ഞാൻ ഇതിനകം തന്നെ തകർന്നിരിക്കുന്നു.

479
00:39:56,560 --> 00:39:58,520
എൻ്റെ സഹോദരി കൊല്ലപ്പെട്ടു.

480
00:39:59,760 --> 00:40:01,360
പണ്ട്, ഹൈസ്കൂളിൽ വച്ച്.

481
00:40:02,680 --> 00:40:04,240
എനിക്കതൊരിക്കലും മറക്കാനായില്ല…

482
00:40:05,040 --> 00:40:06,400
അത് വിട്ട് പോരാനാകുന്നില്ല.

483
00:40:06,960 --> 00:40:09,680
പിന്നെ സ്ത്രീകളുമായുള്ള ബന്ധത്തിൽ,

484
00:40:10,520 --> 00:40:13,160
ഒരാൾ മാത്രമേ എനിക്ക് പറ്റിയതാണെന്ന്
തോന്നിയിട്ടുള്ളൂ,

485
00:40:13,240 --> 00:40:15,200
പക്ഷേ ഒന്നിച്ചുള്ളപ്പോ
സന്തോഷവുമില്ലായിരുന്നു.

486
00:40:15,280 --> 00:40:16,760
അതെന്താ അങ്ങനെ?

487
00:40:18,480 --> 00:40:19,680
എനിക്ക്…

488
00:40:20,320 --> 00:40:22,160
എനിക്കിതെല്ലാം മറക്കണം.

489
00:40:23,200 --> 00:40:24,600
പക്ഷേ അതിനു സാധിക്കുന്നില്ല…

490
00:40:26,440 --> 00:40:27,440
സഹായമില്ലാതെ.

491
00:40:30,920 --> 00:40:31,760
ഒരു നിമിഷം.

492
00:40:38,600 --> 00:40:40,120
ഇൻ്റർനെറ്റിൽ പിന്തുടരേണ്ട.

493
00:40:43,720 --> 00:40:45,040
ശരി. നന്ദി.

494
00:40:47,560 --> 00:40:48,400
ബൈ.

495
00:40:50,680 --> 00:40:51,640
ലാസ്.

496
00:40:53,120 --> 00:40:55,040
ഒന്നിച്ചപ്പോൾ സന്തോഷം തരാത്ത ആ സ്ത്രീ,

497
00:40:55,360 --> 00:40:57,360
നിങ്ങളിരുവരും ഹൈസ്കൂളിൽ ഒന്നിച്ചായിരുന്നോ?

498
00:40:57,840 --> 00:40:58,960
അതേ.

499
00:40:59,040 --> 00:41:02,280
അവൾ നിൻ്റെ സഹോദരി ജീവിച്ചിരുന്ന
കാലവുമായി ബന്ധപ്പെട്ടിരിക്കുന്നു.

500
00:41:03,680 --> 00:41:07,400
അതാണ് ശരിയല്ലെങ്കിലും
അത് ശരിയാണെന്ന് തോന്നുന്നത്.

501
00:41:12,440 --> 00:41:13,800
സോറി, എനിക്കിതെടുക്കണം.

502
00:41:14,520 --> 00:41:15,600
ബൈ.

503
00:41:18,760 --> 00:41:20,040
-ഹായ്.
-ഹായ്.

504
00:41:20,960 --> 00:41:24,200
നീ സ്റ്റേഷൻ വഴി വരാമോ എന്ന് ചോദിക്കുകയാണ്.

505
00:41:24,280 --> 00:41:25,800
ബില്ലി എന്നെ ആക്രമിച്ച കാര്യത്തിനാണോ?

506
00:41:27,120 --> 00:41:27,960
അതേ.

507
00:41:31,080 --> 00:41:32,560
നീയൊരു പെരും കള്ളനാണ് സേത്ത്.

508
00:41:50,920 --> 00:41:53,560
മാർഗോ മാക്കിന്‍റയറിന്
നെഞ്ചിൽ കുത്തുകൊണ്ടിരുന്നു,

509
00:41:54,400 --> 00:41:56,720
വിചിത്രമായ പല്ലുകളുള്ള
ഒരു കത്തിയുപയോഗിച്ച്.

510
00:41:56,800 --> 00:42:00,440
കൊലകഴിഞ്ഞ് അവരുടെ മൃതദേഹം
അധികം അകലേക്ക് നീക്കിയിട്ടുമില്ല.

511
00:42:00,520 --> 00:42:03,200
-അതായത്, ഞങ്ങൾ കരുതുന്നത്--
-ആരോ കാട്ടിൽ ഒരു കത്തി കൊണ്ടുവന്നു.

512
00:42:06,120 --> 00:42:07,400
അത് മുൻകൂട്ടിയുള്ളതായിരുന്നു.

513
00:42:08,960 --> 00:42:12,920
എൻ്റെ പിതാവ് കൊല്ലപ്പെട്ടപ്പോൾ
ബില്ലി കരീബിയനിലായിരുന്നെന്ന് പറഞ്ഞു,

514
00:42:13,000 --> 00:42:14,520
പക്ഷേ എനിക്ക് സംശയമുണ്ട്.

515
00:42:14,600 --> 00:42:16,360
നീ പറഞ്ഞത് ശരിയാണ്,
അവൻ കള്ളം പറഞ്ഞതാണ്.

516
00:42:17,400 --> 00:42:21,080
നിൻ്റെ പിതാവ് മരിക്കുമ്പോൾ
ബില്ലി മാക്കിന്‍റയർ റീഹാബിലായിരുന്നു.

517
00:42:21,160 --> 00:42:22,000
റീഹാബിലോ?

518
00:42:22,080 --> 00:42:24,240
ബില്ലി അവൻ്റെ മാതാവിനെ
കൊന്നെന്നുതന്നെ വയ്ക്കാം.

519
00:42:24,320 --> 00:42:28,400
നിൻ്റെ മാനസികവിശകലന കഴിവുകൾ
കൃത്യമാണെന്നും വയ്ക്കാം.

520
00:42:28,800 --> 00:42:31,840
അതൊന്നും ആ കൊല അപ്പോൾ നടക്കുമെന്ന് നീ
എങ്ങനെ അറിഞ്ഞെന്ന് വ്യക്തമാക്കുന്നില്ല.

521
00:42:32,400 --> 00:42:35,080
ഞാൻ ഈയിടെ ബില്ലിയെ കണ്ടിരുന്നു.

522
00:42:35,880 --> 00:42:37,680
ഞങ്ങൾ സംസാരിച്ചു, അപ്പോ എനിക്ക്…

523
00:42:39,200 --> 00:42:40,920
ഒരു തോന്നലുണ്ടായി.

524
00:42:41,000 --> 00:42:42,320
തോന്നലോ?

525
00:42:42,400 --> 00:42:47,960
പറയട്ടേ? നിങ്ങൾക്ക് ആകെയുള്ളത്
തോന്നലുകളാണ്. നിങ്ങൾക്കെന്നെ സംശയമാണ്.

526
00:42:48,560 --> 00:42:51,320
പക്ഷേ എനിക്കെതിരേ
ശരിയായ തെളിവുകളില്ല, ഉണ്ടാവുകയുമില്ല,

527
00:42:51,400 --> 00:42:54,000
കാരണം ഞാൻ മാർഗോയെ കൊന്നിട്ടില്ല.

528
00:42:54,080 --> 00:42:57,080
-ഞങ്ങൾ അന്വേഷണം ആരംഭിച്ചിട്ടില്ല.
-എങ്കിൽ ആരംഭിക്കാം.

529
00:42:57,160 --> 00:42:58,840
എൻ്റെ വിരലടയാളവും ഡിഎൻഎയും എടുക്കൂ.

530
00:42:58,920 --> 00:43:01,800
എൻ്റെ പഞ്ചേന്ദ്രിയങ്ങളിൽ നിന്നും
കലകളെടുക്കൂ, ഞാൻ നിന്നുതരാം.

531
00:43:04,920 --> 00:43:07,040
നീ മാർഗോയെ കൊന്നില്ലെന്ന് എനിക്കറിയാം.

532
00:43:09,200 --> 00:43:10,800
കാരണം
ഞാൻ നിന്നെ പിന്തുടർന്നിരുന്നു.

533
00:43:20,400 --> 00:43:21,320
എന്താണെന്ന്?

534
00:43:24,360 --> 00:43:25,680
ഞാൻ നിന്നെ വിശ്വസിച്ചില്ല.

535
00:43:26,320 --> 00:43:27,320
ഇപ്പോഴും വിശ്വാസമില്ല.

536
00:43:42,760 --> 00:43:44,760
ഞാൻ മുമ്പ് തമാശ പറഞ്ഞതല്ല.

537
00:43:46,800 --> 00:43:50,280
നീയൊരു നല്ല കൂട്ടുകാരനും
ഞാനൊരു മരമണ്ടനുമാണ്.

538
00:43:55,600 --> 00:43:56,440
അത് സാരമില്ല.

539
00:43:57,000 --> 00:43:57,840
സാരമുണ്ട്.

540
00:43:58,760 --> 00:43:59,600
ഉണ്ട്.

541
00:44:01,000 --> 00:44:02,600
മാർഗോ മരിച്ചെന്ന് നീയെങ്ങനറിഞ്ഞു ലാസ്?

542
00:44:04,840 --> 00:44:05,680
ഞാനവരെ കണ്ടു.

543
00:44:09,080 --> 00:44:10,000
ഒരു പ്രേതമായി.

544
00:44:12,040 --> 00:44:14,600
ഓ പിന്നേ. നിനക്കെങ്ങനെ മനസ്സിലായി?

545
00:44:18,200 --> 00:44:20,920
നീയെന്നെ വിശ്വസിച്ചിട്ടേയില്ലേ?
ഇത്രയും കാലം?

546
00:44:21,640 --> 00:44:24,440
നോക്ക്, സട്ടൻ മരിച്ചതിനു ശേഷം
നിനക്ക് മനസ്സിനു സുഖമില്ലാതായി,

547
00:44:24,520 --> 00:44:26,640
അതുതന്നെയാണ് വീണ്ടും
ഇവിടെ സംഭവിക്കുന്നതെങ്കിൽ,

548
00:44:26,720 --> 00:44:28,560
എനിക്കു നിന്നെ സഹായിക്കണം. അത്രേയുള്ളൂ.

549
00:44:30,800 --> 00:44:31,760
പക്ഷേ…

550
00:44:33,920 --> 00:44:35,520
പ്രേതങ്ങളെ കാണുന്നെന്നോ?

551
00:44:36,480 --> 00:44:37,520
ചുമ്മാതിരിക്ക്.

552
00:44:38,200 --> 00:44:39,480
എനിക്ക് മനസ്സിലാകും സേത്ത്.

553
00:44:41,560 --> 00:44:42,520
നീ എന്നെ കളിപ്പിച്ചു.

554
00:44:43,320 --> 00:44:47,160
അല്ല, ഞാനങ്ങനെയല്ലായിരുന്നു, ലാസ്. ഞാൻ…

555
00:44:48,080 --> 00:44:52,840
നീ നിൻ്റെ പിതാവ് മരിച്ചതിൻ്റെ
ആഘാതത്തിലായിരിക്കുമെന്ന് ഞാൻ കരുതി.

556
00:44:53,520 --> 00:44:56,840
അല്ലെങ്കിൽ ഉറക്കമില്ലായ്മ മൂലം
സ്വപ്നങ്ങൾ സത്യമാണെന്ന് തോന്നുന്നു,

557
00:44:56,920 --> 00:44:59,320
അല്ലെങ്കിൽ നീയേതോ പുതിയ
മരുന്നുപയോഗിച്ചതിൻ്റെ ഫലമായി

558
00:44:59,400 --> 00:45:01,560
വിചിത്രമായ ചില ഓർമ്മകൾ തിരികെ വരുന്നു,

559
00:45:01,640 --> 00:45:04,240
അവ മതിഭ്രമം പോലെ തോന്നിപ്പിക്കുന്നു
എന്നൊക്കെ ഞാനോർത്തു.

560
00:45:05,360 --> 00:45:10,320
പ്രേതങ്ങളെ കാണുന്നു എന്നു പറയുന്നതിനപ്പുറം
ഒരുപാട് വിശദീകരണങ്ങളുണ്ട്.

561
00:45:11,080 --> 00:45:12,160
പ്രേതങ്ങളോ?

562
00:45:12,880 --> 00:45:16,640
ഞാനാകെ പെട്ടിരിക്കൂവാ ലാസ്,
കാരണം മാർഗോ ഇപ്പോൾ മരിക്കുന്നു,

563
00:45:17,240 --> 00:45:18,760
നീയത് മുൻകൂട്ടി അറിയുന്നു,

564
00:45:18,840 --> 00:45:22,240
എനിക്കറിയാവുന്ന ഒന്നിനും
അത് വിശദീകരിക്കാനാവുന്നില്ല.

565
00:45:25,040 --> 00:45:26,040
അതുകൊണ്ട് പ്ലീസ്…

566
00:45:27,320 --> 00:45:29,200
എന്താണിവിടെ നടക്കുന്നത്?

567
00:45:29,840 --> 00:45:31,600
എൻ്റെ ഉത്തരം മാറില്ല സുഹൃത്തേ.

568
00:45:35,360 --> 00:45:36,200
അത് സത്യമാണ്.

569
00:45:42,240 --> 00:45:45,120
നോക്ക്, ഔദ്യോഗികമായി എനിക്കിത്
നിന്നെ കാണിക്കാനാവില്ല.

570
00:45:45,920 --> 00:45:49,720
പക്ഷേ നിൻ്റെ ഡാഡി20 കൊല്ലം മുമ്പ്
ബില്ലിക്കുള്ള റഫറൽ ലെറ്റർ എഴുതിയത്

571
00:45:50,440 --> 00:45:51,480
പുറത്തുവന്നിരിക്കുന്നു.

572
00:45:53,960 --> 00:45:57,240
ബില്ലി എന്തിനാണദ്ദേഹത്തിൻ്റെ ഓഫീസിൽ
കറങ്ങി നടന്നതെന്ന് ഇതിൽ പറഞ്ഞിട്ടുണ്ട്.

573
00:46:01,840 --> 00:46:05,040
ബില്ലി അവിടുന്ന് ടെമാസെപാം
മോഷ്ടിക്കുമായിരുന്നു.

574
00:46:07,600 --> 00:46:11,120
മാർഗോ ഡാഡിയെക്കൊണ്ട്
ഒരു റഫറൽ ലെറ്റർ എഴുതിച്ചു…

575
00:46:12,160 --> 00:46:13,720
ലഹരി- മദ്യ
ചികിത്സയ്ക്കുള്ള കത്ത്

576
00:46:13,800 --> 00:46:15,880
ബെൻസോഡിയാസെപൈൻ
ആസക്തിക്കുള്ള ചികിത്സയ്ക്കായി.

577
00:46:16,960 --> 00:46:19,320
അവന് ജീവിതകാലം മുഴുവനുമുണ്ടായിരുന്ന
ഒരു സ്വഭാവം.

578
00:46:22,800 --> 00:46:24,240
നീയെന്തിനാ എന്നോടിത് പറയുന്നത്?

579
00:46:26,880 --> 00:46:28,880
അത് നിൻ്റെ കുറ്റമല്ലായിരുന്നു ജെന്ന…

580
00:46:30,160 --> 00:46:31,160
നീ ബില്ലിയെ ചുംബിച്ചത്.

581
00:46:32,840 --> 00:46:33,680
കാരണം…

582
00:46:35,000 --> 00:46:37,560
ഡാൻസിൻ്റെയന്ന് അവൻ
നിൻ്റെ ഡ്രിങ്കിൽ മരുന്ന് ചേർത്തിട്ടുണ്ട്.

583
00:46:39,120 --> 00:46:41,640
ബില്ലി കരുതി സട്ടൺ
അവനുമായി പിരിയുകയാണെന്ന്.

584
00:46:41,720 --> 00:46:45,600
നിനക്കവനോടുള്ള ഇഷ്ടം അവനറിയാമായിരുന്നു.
അതുകൊണ്ടവൻ മരുന്ന് നൽകി നിന്നെ ഉപയോഗിച്ചു,

585
00:46:46,800 --> 00:46:48,040
സട്ടനെ അസൂയപ്പെടുത്താൻ.

586
00:46:49,920 --> 00:46:50,840
എൻ്റെ ദൈവമേ.

587
00:46:52,800 --> 00:46:55,160
അവനെനിക്കൊരു ഡ്രിങ്ക് തന്നിരുന്നു.

588
00:46:57,200 --> 00:46:58,600
ഞാനോർക്കുന്നു, അവൻ…

589
00:47:06,960 --> 00:47:08,040
അതിൽ മരുന്നിട്ടിരുന്നോ?

590
00:47:09,920 --> 00:47:11,720
അതുകൊണ്ടാണ് നിനക്ക്
നല്ല ഓർമ്മയില്ലാത്തത്.

591
00:47:12,480 --> 00:47:14,880
അത് നിന്നെ വല്ലാതെ ബാധിച്ചു.

592
00:47:20,360 --> 00:47:25,160
വിവേകപൂർവം തീരുമാനങ്ങളെടുക്കുന്ന
തലച്ചോറിൻ്റെ ഭാഗങ്ങളെ അത് ബാധിച്ചു.

593
00:47:25,240 --> 00:47:29,480
നിനക്ക് നിൻ്റെ ശരീരത്തിലുള്ള നിയന്ത്രണം
ഏതാണ്ട് പൂർണ്ണമായി നഷ്ടപ്പെട്ടു.

594
00:47:39,120 --> 00:47:42,720
സട്ടൻ ഡാൻസ് വിട്ടുപോയത്
നിൻ്റെ തെറ്റല്ലായിരുന്നു.

595
00:47:45,440 --> 00:47:46,360
എനിക്കറിയാം…

596
00:47:49,920 --> 00:47:51,600
അവളത് മനസ്സിലാക്കുമെന്ന്.

597
00:47:55,400 --> 00:47:56,240
ദൈവമേ.

598
00:47:59,920 --> 00:48:00,760
നന്ദി.

599
00:48:04,960 --> 00:48:06,760
എങ്കിലും ഞാൻ നിന്നോട് സത്യം
പറയേണ്ടതായിരുന്നു.

600
00:48:11,360 --> 00:48:12,200
എനിക്ക് വിഷമമുണ്ട്.

601
00:48:15,480 --> 00:48:16,320
എനിക്കും.

602
00:48:19,880 --> 00:48:22,040
പെണ്ണുങ്ങളേ, ഇന്നൊരു ദുഃഖകരമായ ദിവസമാണ്,

603
00:48:22,120 --> 00:48:23,600
കാരണം സേത്ത് ഇന്ന്

604
00:48:23,680 --> 00:48:25,680
-ഔദ്യോഗികമായി വിപണിക്ക് പുറത്തായി.
-നീയും സേത്തും.

605
00:48:25,760 --> 00:48:28,280
നീ കാരണമാണ് എൻ്റെ മുടി അങ്ങനെ വെട്ടിയത്.

606
00:48:29,280 --> 00:48:31,600
നിൻ്റെ തലയിലുള്ളതിന്
ഞാനെങ്ങനെ കുറ്റക്കാരിയാകും?

607
00:48:32,600 --> 00:48:34,160
നീ മിണ്ടാതിരുന്നത് കാരണമാണ്.

608
00:48:36,160 --> 00:48:37,000
ഇങ്ങുവരൂ ഡാഡി.

609
00:48:38,080 --> 00:48:39,560
അവൾ എത്ര സുന്ദരിയായിരുന്നു.

610
00:48:41,960 --> 00:48:42,880
ശരിയാണ്.

611
00:48:45,920 --> 00:48:46,760
ഹലോ?

612
00:48:48,160 --> 00:48:49,000
എന്നെ നോക്കേണ്ട.

613
00:48:51,640 --> 00:48:56,160
ആണോ? നന്നായിരിക്കുന്നു.
കുറച്ച് തിളക്കം കൂടുതലല്ലേ?

614
00:49:03,320 --> 00:49:05,760
അത്ര തിളക്കമില്ല.
നിനക്ക് ഫാഷനെപ്പറ്റി ഒന്നുമറിയില്ല.

615
00:49:06,720 --> 00:49:07,560
നിനക്കതിഷ്ടമായോ?

616
00:49:08,400 --> 00:49:09,320
എന്താ?

617
00:49:11,320 --> 00:49:12,520
എനിക്കിഷ്ടമായി!

618
00:49:21,360 --> 00:49:23,480
ഞാൻ കുറച്ചുദിവസം മുമ്പ്
സാം ഓൾസെൻ്റെ വീട്ടിൽ പോയിരുന്നു.

619
00:49:24,520 --> 00:49:27,640
അവൻ്റെ കയ്യിൽ
ആ നായക്കുട്ടിയുടെ പാവ ഉണ്ടായിരുന്നു.

620
00:49:29,360 --> 00:49:31,800
ഓൾസെൻ പറഞ്ഞു കുട്ടിക്കാലത്ത്
മുത്തശ്ശിയുടെ നായയെ കണ്ടെത്താൻ

621
00:49:31,880 --> 00:49:33,160
സട്ടനെ സഹായിച്ചെന്ന്.

622
00:49:33,640 --> 00:49:36,000
അതിന് നന്ദിസൂചകമായി അവളാ
നായയുടെ പാവയെ കൊടുത്തെന്ന്.

623
00:49:37,440 --> 00:49:38,400
ശരി…

624
00:49:39,600 --> 00:49:40,520
അതുകൊണ്ട്?

625
00:49:40,600 --> 00:49:41,440
അപ്പോ…

626
00:49:44,880 --> 00:49:46,640
അതാ അവിടെ.

627
00:49:48,680 --> 00:49:49,520
അതാണാ നായ.

628
00:49:52,400 --> 00:49:53,560
അവളുടെ കിടപ്പുമുറിയിൽ.

629
00:49:56,120 --> 00:49:57,600
അവൾ കൊല്ലപ്പെട്ട രാത്രിയിൽ.

630
00:49:59,000 --> 00:50:01,240
അപ്പോ അതവൾക്ക് കുട്ടിക്കാലത്ത്
കൊടുക്കാനാവില്ലല്ലോ.

631
00:50:03,600 --> 00:50:05,240
അവനത് അവളുടെ മുറിയിൽ നിന്ന് എടുത്തതാകണം…

632
00:50:07,000 --> 00:50:08,120
അവൾ കൊല്ലപ്പെട്ടപ്പോൾ.

633
00:51:07,920 --> 00:51:09,920
ഉപശീർഷകം വിവർത്തനംചെയ്തത് ശ്രീദേവി പിള്ള

