1
00:00:59,640 --> 00:01:01,240
റേച്ചൽ ലാസറസ്
1953-1992

2
00:01:01,320 --> 00:01:03,880
സട്ടൺ ലാസറസ്
1980-1998

3
00:01:18,720 --> 00:01:24,720
ഹാർലൻ കോബൻസ് ലാസറസ്

4
00:01:35,240 --> 00:01:36,080
ലാസ്.

5
00:01:38,080 --> 00:01:39,720
-നീ എന്താ ചെയ്യുന്നത്?
-സോറി.

6
00:01:44,120 --> 00:01:45,080
ലാസ്!

7
00:01:46,120 --> 00:01:48,200
ലാസ്, വേണ്ട, നീ ഒരുപാട് കുടിച്ചിട്ടുണ്ട്.

8
00:01:50,840 --> 00:01:52,560
-ലാസ്.
-വഴിയിൽ നിന്ന് മാറ്!

9
00:01:54,400 --> 00:01:56,520
ഞാൻ നിൻ്റെ
വിൻഡ് സ്ക്രീൻ ഇടിച്ചു പൊട്ടിക്കും.

10
00:01:57,000 --> 00:01:59,320
-എഞ്ചിൻ ഓഫ് ചെയ്യ്.
-വഴിയിൽ നിന്ന് മാറാൻ!

11
00:01:59,400 --> 00:02:02,560
ഞാൻ കാര്യമായിട്ട് പറയുകയാണ്.
എന്നെ പരീക്ഷിക്കരുത്.

12
00:02:12,320 --> 00:02:13,560
നീ എന്താ ചെയ്യുന്നത്?

13
00:02:14,040 --> 00:02:16,440
സട്ടൻ മരിച്ച രാത്രി ഇത്
അവളുടെ മുറിയിലുണ്ടായിരുന്നു,

14
00:02:16,520 --> 00:02:18,320
ആ തെണ്ടി ഓൾസെൻ അത് കൈക്കലാക്കി.

15
00:02:18,400 --> 00:02:19,400
ഇതവൻ്റെ
വീട്ടിലുണ്ടായിരുന്നു.

16
00:02:19,480 --> 00:02:20,960
അവനത് കഴിഞ്ഞദിവസം എനിക്കു തന്നു.

17
00:02:21,040 --> 00:02:23,280
-അതേ, എനിക്കറിയാം.
-കർത്താവേ!

18
00:02:23,360 --> 00:02:26,200
ഞാൻ ഇന്നുരാത്രി ബില്ലിയെ പിടികൂടാനും
ഓൾസെനെ രക്ഷിക്കാനുമാ നോക്കിയത്.

19
00:02:26,280 --> 00:02:28,200
അവൻ മാർഗോയുടെ
ജഡത്തിനടുത്തുണ്ടായിരുന്നു.

20
00:02:28,280 --> 00:02:30,600
ഓൾസെനാണ് സട്ടനെയും
മാർഗോയെയും കൊന്നതെന്നാണോ നീ കരുതുന്നത്?

21
00:02:30,680 --> 00:02:33,280
അല്ല, ഞാൻ കരുതുകയല്ല,
അവനാണത് ചെയ്തത്.

22
00:02:33,680 --> 00:02:34,960
നീ എവിടെപ്പോവുകയായിരുന്നു?

23
00:02:35,440 --> 00:02:36,840
അവൻ എവിടെയാണെന്ന് എനിക്കറിയാം.

24
00:02:37,880 --> 00:02:40,200
അവൻ ആശുപത്രിയിലുണ്ട്,
ഞാനവനെ ഇത് കാണിച്ചുകൊടുത്ത്,

25
00:02:40,280 --> 00:02:41,760
അവൻ ചെയ്തത് എനിക്കറിയാമെന്ന് പറയും.

26
00:02:41,840 --> 00:02:44,680
ശരി. പക്ഷേ അത് നടക്കില്ല.

27
00:02:44,760 --> 00:02:47,400
പക്ഷേ അവൻ നമ്മുടെ സഹോദരിയെ കൊന്നു ജെൻ.

28
00:02:47,480 --> 00:02:49,920
എന്നിട്ട് ഇന്നുരാത്രി ഞാനവൻ്റെ
ജീവൻ രക്ഷിച്ചു.

29
00:02:50,000 --> 00:02:53,920
ഹേയ്, പോലീസ് അവനെ പിടിക്കും മുമ്പ്
നീയത് കാണിച്ചാൽ,

30
00:02:54,000 --> 00:02:56,000
നീയവന് മുന്നറിയിപ്പു നൽകുകയാവും.

31
00:03:01,240 --> 00:03:02,240
ശരിയാണ്.

32
00:03:02,840 --> 00:03:05,120
പക്ഷേ നീ ഒന്ന് കണ്ടെത്തിയല്ലോ.

33
00:03:05,680 --> 00:03:08,320
അപ്പോ നമുക്കത് എന്തുചെയ്യണം
എന്നറിയാവുന്നവരെ ഏൽപ്പിക്കാം.

34
00:03:11,640 --> 00:03:13,920
-ഹേയ്, ഇത് ഞാനാണ്.
-ശരി, അകത്തുണ്ട്.

35
00:03:16,040 --> 00:03:16,880
എന്തോന്നിത്…

36
00:03:22,840 --> 00:03:24,880
-ഹായ്.
-ഹായ്.

37
00:03:24,960 --> 00:03:26,160
നിന്നെ കണ്ടതിൽ സന്തോഷം.

38
00:03:26,240 --> 00:03:29,320
പക്ഷേ വെളുപ്പിനെ മൂന്നരയ്ക്ക് വിളിക്കുമ്പോ
എന്തോ പ്രശ്നമുണ്ടല്ലോ.

39
00:03:29,400 --> 00:03:30,360
നീയിത് കാണണം.

40
00:03:30,440 --> 00:03:33,640
-അരുത്. എന്നോടിത് വീണ്ടും ചെയ്യരുത് ലാസ്.
-സേത്ത്, ഇത് ശവം തീനികളോ പ്രേതങ്ങളോ അല്ല.

41
00:03:33,720 --> 00:03:35,760
ഇത് കൃത്യമായ തെളിവാണ്.

42
00:03:35,840 --> 00:03:37,120
നീയിതൊന്ന് നോക്ക്.

43
00:03:39,400 --> 00:03:41,320
ഇവിടെ. നീയത് കണ്ടോ?

44
00:03:42,080 --> 00:03:42,920
കണ്ടു.

45
00:03:43,400 --> 00:03:45,560
ശരി. ഇനി ഓൾസെൻ അന്ന്
എനിക്ക് തന്നത് നോക്ക്.

46
00:03:46,400 --> 00:03:48,360
അന്നുരാത്രി ഇതവളുടെ മുറിയിൽ ഉണ്ടായിരുന്നു.

47
00:03:48,960 --> 00:03:50,200
ഇപ്പൊ അവൻ എവിടെയുണ്ടെന്ന് നമുക്കറിയാം.

48
00:03:51,560 --> 00:03:54,920
ട്രോമ യൂണിറ്റ്

49
00:04:21,240 --> 00:04:22,880
വാർഡ് പ്ലാൻ
സാം ഓൾസെൻ

50
00:04:46,720 --> 00:04:50,120
ശരി, അവനെ എത്രയും പെട്ടെന്ന്
ശബ്ദമുണ്ടാക്കാതെ വരാന്തയിലെത്തിക്കണം.

51
00:05:08,480 --> 00:05:11,720
-ഇത് ഭ്രാന്താണ്. നമ്മൾ ചുമ്മാ ഇരിക്കുന്നു.
-ഇതിന് നടപടിക്രമമുണ്ട് ലാസ്.

52
00:05:15,960 --> 00:05:16,840
വൈകുന്നു.

53
00:05:18,080 --> 00:05:21,000
നന്ദി. ഞങ്ങൾക്കാ വീഡിയോ വേണം.

54
00:05:21,080 --> 00:05:23,680
തരാം. ഓൾസെൻ്റെ കാര്യം എന്തായി?
നിങ്ങളവനെ പൊക്കിയോ?

55
00:05:25,120 --> 00:05:26,600
ഞങ്ങൾ നിയമപ്രകാരമേ ചെയ്യൂ ജോയൽ.

56
00:05:26,680 --> 00:05:30,760
ഓക്കേ? ഉറപ്പില്ലാത്ത കാര്യത്തിന്
എങ്ങോട്ടും കയറിച്ചെല്ലാനാവില്ല.

57
00:05:31,360 --> 00:05:32,360
വാറണ്ട് വരുന്നുണ്ട്.

58
00:05:32,440 --> 00:05:33,680
അതിപ്പോ രണ്ട് മണിക്കൂറായി.

59
00:05:33,760 --> 00:05:35,640
-നടപടിക്രമമുണ്ടെന്നേ.
-അതും പറഞ്ഞതാണ്.

60
00:05:35,720 --> 00:05:37,040
നടപടിക്രമം ഉള്ളതുകൊണ്ടാ പറഞ്ഞത്.

61
00:05:37,120 --> 00:05:38,280
ശരി.

62
00:05:38,360 --> 00:05:40,680
നമ്മൾ കാത്തിരിക്കുമ്പോൾ, സട്ടൻ്റെ കൊലയാളി

63
00:05:40,760 --> 00:05:42,480
കസാൻഡ്ര, ഹാരി, മാർഗോ എന്നിവരെയും കൊന്നു.

64
00:05:42,560 --> 00:05:44,680
-അതിനർത്ഥം--
-സോറി, ഹാരിയോ? ആരാ ഹാരി?

65
00:05:44,760 --> 00:05:45,600
ഹാരി നാഷ്.

66
00:05:46,360 --> 00:05:49,680
അവനെ കൊന്നതിന് ഒരു പുരോഹിതനെ ശിക്ഷിച്ചു.
എന്നാലത് അയാളാണെന്ന് ഞാൻ കരുതുന്നില്ല.

67
00:05:49,760 --> 00:05:51,560
പുരോഹിതൻ അത്
നിഷേധിക്കുന്നതിന് പുറമേയാണിത്.

68
00:05:51,640 --> 00:05:55,160
കാരണം സട്ടൺ, കസാൻഡ്ര, ഹാരി, മാർഗോ,
എല്ലാവർക്കും ഡാഡിയുമായി ബന്ധമുണ്ടായിരുന്നു

69
00:05:55,240 --> 00:05:56,800
അപ്പോ ഓൾസെൻ അദ്ദേഹത്തെയും കൊന്നു.

70
00:05:56,880 --> 00:05:58,880
ദൈവമേ, ലാസ്.

71
00:05:58,960 --> 00:06:00,360
നിൻ്റെ ഡാഡിയെ ആരും കൊന്നതല്ല.

72
00:06:00,440 --> 00:06:03,640
-അദ്ദേഹം ആത്മഹത്യ ചെയ്തതാണ്. തെളിവുണ്ട്.
-അദ്ദേഹം ആത്മഹത്യ ചെയ്തില്ല!

73
00:06:03,720 --> 00:06:05,720
-നീ--
-ശരി. മതിയാക്കൂ.

74
00:06:07,280 --> 00:06:08,120
നന്ദി.

75
00:06:10,040 --> 00:06:11,760
ഓൾസെനെയും സട്ടനെയും പറ്റി

76
00:06:11,840 --> 00:06:15,040
നീ പറയുന്നത് വിശ്വസിക്കാനാവും,
പക്ഷേ തെളിവുകളില്ല.

77
00:06:15,120 --> 00:06:18,160
-ഒരു ഫോട്ടോ എന്താണ്--
-ഹേയ്. അവർ പറഞ്ഞു തീരട്ടെ.

78
00:06:18,240 --> 00:06:21,720
ഉദാഹരണത്തിന്, നീ പറയുന്നു
ഇത് ഓൾസെൻ്റെ വീട്ടിൽ ഉണ്ടായിരുന്നെന്ന്.

79
00:06:22,200 --> 00:06:23,120
അതേ, ഉണ്ടായിരുന്നു.

80
00:06:23,200 --> 00:06:26,040
അപ്പോ "ഇല്ല, ഞാനിത് കണ്ടിട്ടേയില്ല,"
എന്നാണ് ഓൾസെൻ പറയുന്നതെങ്കിൽ?

81
00:06:26,560 --> 00:06:29,320
ടെസ്റ്റ് നടത്ത്. ഇതിൽ മുഴുവനും
അവൻ്റെ ഡി എൻ എ കാണും.

82
00:06:29,400 --> 00:06:30,920
അപ്പോ അവൻ്റെ വക്കീൽ പറയും,

83
00:06:31,000 --> 00:06:33,440
"ഈ പാവ തന്നെയാണ്
ഫോട്ടോയിലുള്ളതെന്ന് ആരു പറഞ്ഞു?"

84
00:06:34,240 --> 00:06:36,240
സട്ടന് കുട്ടിക്കാലം മുതൽ
ഉണ്ടായിരുന്നതാണിത്.

85
00:06:36,320 --> 00:06:39,200
രണ്ട് പാവകളുണ്ടായിരിക്കണം.
അതാണവൾ ഒന്ന് നൽകിയത്.

86
00:06:39,280 --> 00:06:40,600
-പക്ഷേ അങ്ങനല്ല.
-അത് മണ്ടത്തരമാണ്.

87
00:06:40,680 --> 00:06:42,960
-അവൾക്കെന്തിനാ രണ്ടെണ്ണം?
-അവർ അങ്ങനെ പറയും.

88
00:06:43,040 --> 00:06:45,600
അതേ, ഇത്… ദൈവമേ.

89
00:06:47,200 --> 00:06:49,440
വാറണ്ട് എത്തി. പോയി അവനെ കൊണ്ടുവരൂ.

90
00:07:06,600 --> 00:07:08,920
സായുധ പോലീസ്! നിൽക്കുന്നിടത്ത് നിൽക്കൂ!

91
00:07:09,760 --> 00:07:12,240
ശരി, വേഗം, അവൻ എന്തെങ്കിലും
നശിപ്പിക്കുന്നതിനുമുമ്പ്.

92
00:07:12,320 --> 00:07:14,760
-എല്ലാവരും പുറത്തുവരൂ!
-ആരും അനങ്ങരുത്!

93
00:07:14,840 --> 00:07:16,360
-സായുധ പോലീസ്!
-സായുധ പോലീസ്!

94
00:07:18,800 --> 00:07:20,440
-മാറിനിൽക്ക്!
-സായുധ പോലീസ്!

95
00:07:21,360 --> 00:07:22,640
ആരുമില്ല!

96
00:07:22,720 --> 00:07:25,080
-ആരുമില്ല!
-സായുധ പോലീസ്! നിൽക്കുന്നിടത്ത് നിൽക്കൂ!

97
00:07:25,160 --> 00:07:26,000
ആരുമില്ല!

98
00:07:30,880 --> 00:07:32,320
സായുധ പോലീസ്, പുറത്തേക്ക് വരൂ!

99
00:07:35,000 --> 00:07:35,840
ആരുമില്ല!

100
00:07:52,760 --> 00:07:53,760
ഒന്നുമില്ലേ!

101
00:07:54,160 --> 00:07:55,240
അകത്തില്ല.

102
00:07:55,320 --> 00:07:58,680
ശരി, മുകളിൽ നിന്ന് താഴെവരെ.
വിശദമായ തിരച്ചിൽ നടത്തൂ. ഒന്നും വിടരുത്.

103
00:08:08,520 --> 00:08:09,360
എന്താ?

104
00:08:10,800 --> 00:08:12,120
അവൻ പോയെന്നോ?

105
00:08:13,000 --> 00:08:15,200
-അതേ, അവൻ്റെ പൊടിപോലുമില്ല.
-മിടുക്കൻ.

106
00:08:15,680 --> 00:08:18,000
നിയമപ്രകാരം ചെയ്ത്, അവന് രക്ഷപ്പെടാനും

107
00:08:18,080 --> 00:08:19,840
എവിടെ വേണമെങ്കിലും
പോകാനുമുള്ള സമയം കൊടുക്ക്.

108
00:08:20,600 --> 00:08:21,720
ലാസ്, എന്നോട് ക്ഷമിക്ക്.

109
00:08:21,800 --> 00:08:23,040
അപ്പോ പിന്നെ പ്രശ്നം തീർന്നല്ലോ.

110
00:08:30,400 --> 00:08:32,720
ഞങ്ങളവനെ പിടിക്കും. ഓക്കേ?
എന്നോട് ക്ഷമിക്ക്.

111
00:08:33,560 --> 00:08:34,400
എനിക്കറിയാം.

112
00:08:35,400 --> 00:08:36,320
ഞാനുംകൂടെ ചെല്ലട്ടെ.

113
00:08:43,160 --> 00:08:44,000
ഹേയ്.

114
00:08:46,520 --> 00:08:47,480
ഓ കൊള്ളാം.

115
00:08:48,320 --> 00:08:49,360
നിന്നെ മാത്രമാണ്

116
00:08:49,440 --> 00:08:51,840
ഇതെല്ലാം ബാധിച്ചിരിക്കുന്നത്
എന്ന പെരുമാറ്റം ഒന്ന് നിർത്താമോ?

117
00:08:51,920 --> 00:08:53,320
-അങ്ങനെയല്ല കാര്യങ്ങൾ.
-അല്ലേ?

118
00:08:53,400 --> 00:08:55,520
അല്ല. നിൻ്റടുത്തേക്ക് ഈ രൂപങ്ങൾ വരുന്നതായി

119
00:08:55,600 --> 00:08:56,840
നിനക്ക് തോന്നുന്നുണ്ടോ?

120
00:08:56,920 --> 00:08:58,160
-ഇല്ല.
-നീ വീണ്ടും തുടങ്ങി.

121
00:08:58,240 --> 00:08:59,480
ആണെന്ന് നിനക്ക് ഉറപ്പാണോ?

122
00:09:03,480 --> 00:09:04,400
അതായത്…

123
00:09:06,560 --> 00:09:08,120
നീ കാണുന്നതൊന്നും സത്യമല്ലെങ്കിലോ?

124
00:09:10,040 --> 00:09:12,880
ഞാൻ അങ്ങനെയൊരു സാദ്ധ്യതയെപ്പറ്റി
ആലോചിക്കുന്നില്ലെന്നാണോ?

125
00:09:13,720 --> 00:09:16,520
എൻ്റെ മനോനിയന്ത്രണം വീണ്ടും നഷ്ടമാകാമെന്ന്
ഞാൻ കരുതുന്നില്ലെന്നാണോ?

126
00:09:18,560 --> 00:09:19,640
ഇങ്ങുവരൂ.

127
00:09:26,640 --> 00:09:27,760
ടെഡാണ് ഇത് കണ്ടത് സാർജ്.

128
00:09:42,920 --> 00:09:43,960
എന്താണിവയൊക്കെ?

129
00:09:45,280 --> 00:09:47,280
വസ്ത്രങ്ങളോ? പെൺകുട്ടികളുടെ അടിവസ്ത്രങ്ങൾ.

130
00:09:50,480 --> 00:09:53,440
ഹേയ്, കൊള്ളാം. എല്ലാം എടുക്ക്.
മറ്റു ചിത്രങ്ങളും നോക്ക്.

131
00:09:53,520 --> 00:09:54,360
ശരി സർ.

132
00:10:50,200 --> 00:10:52,480
വാ, വാ.

133
00:11:08,160 --> 00:11:09,000
ഡാഡി?

134
00:11:16,680 --> 00:11:18,000
സോറി ഡാഡി.

135
00:11:21,880 --> 00:11:23,520
സോറി, ഒരു നിമിഷം തരുമോ?

136
00:11:25,560 --> 00:11:26,400
എൻ്റെ ദൈവമേ.

137
00:11:31,920 --> 00:11:33,720
അല്ല. നേരെ നോക്ക്.

138
00:11:36,000 --> 00:11:37,520
ഞാനദ്ദേഹത്തിൻ്റെ കണ്ണുകളിലേക്ക് നോക്കി.

139
00:11:38,520 --> 00:11:39,400
സോറി ഡാഡി.

140
00:11:40,680 --> 00:11:41,920
സോറി, ഒരു നിമിഷം തരുമോ?

141
00:11:43,200 --> 00:11:44,800
എനിക്കൊരു നിമിഷം തരുമോ?

142
00:11:45,280 --> 00:11:47,920
ഒരു നിമിഷം വളരെ ക്ഷണികമാണ്.

143
00:11:49,000 --> 00:11:50,960
അതാ. അത് പോയിക്കഴിഞ്ഞു.

144
00:11:51,480 --> 00:11:52,680
എനിക്കൊരു നിമിഷം തരുമോ?

145
00:11:53,800 --> 00:11:55,040
ഒരു നിമിഷം വളരെ ക്ഷണികമാണ്.

146
00:11:58,960 --> 00:11:59,800
അതാ.

147
00:12:01,040 --> 00:12:02,000
അത് പോയിക്കഴിഞ്ഞു.

148
00:12:02,600 --> 00:12:03,720
സോറി, ശരിയാ.

149
00:12:14,360 --> 00:12:15,320
നമുക്ക് സംസാരിക്കാമോ?

150
00:12:16,080 --> 00:12:16,960
തീർച്ചയായും.

151
00:12:19,120 --> 00:12:20,640
സട്ടനെ ഓർക്കാതിരിക്കാനാവുന്നില്ല.

152
00:12:22,360 --> 00:12:25,720
അന്നു നടന്നത് എനിക്ക് തടയാനാകുമായിരുന്നു
എന്നും ഞാൻ തടയണമായിരുന്നെന്നുമുള്ള…

153
00:12:27,000 --> 00:12:28,440
ചിന്ത എനിക്ക് തടയാനാകുന്നില്ല.

154
00:12:29,480 --> 00:12:33,080
അവൾ മരിച്ചത്, അവൾ കൊല്ലപ്പെട്ടത്,
എൻ്റെ കുറ്റമാണെന്ന ചിന്ത.

155
00:12:34,080 --> 00:12:35,200
നിൻ്റെ കുറ്റമോ, എന്തിന്?

156
00:12:35,760 --> 00:12:37,360
അവൾ പാർട്ടി വിട്ടു പോകുന്നത് ഞാൻ കണ്ടു,

157
00:12:39,000 --> 00:12:40,360
അവൾ വിഷമിച്ചാണ് പോയത്, പക്ഷേ…

158
00:12:41,800 --> 00:12:42,640
ഞാനവിടെ നിന്നു.

159
00:12:43,960 --> 00:12:46,000
അതിന് ഞാൻ എന്തു ചെയ്യാനാണ്?

160
00:12:47,200 --> 00:12:48,040
എനിക്കറിയില്ല.

161
00:12:49,080 --> 00:12:51,800
എനിക്ക് ഉറപ്പുനൽകണം.

162
00:12:51,880 --> 00:12:54,120
എന്ത്? സട്ടൻ്റെ മരണം
നിൻ്റെ കുറ്റമായിരുന്നെന്നോ?

163
00:12:54,640 --> 00:12:55,680
അല്ല.

164
00:12:56,680 --> 00:12:57,840
നിനക്ക് പാപമോചനം വേണം.

165
00:12:59,040 --> 00:13:00,160
"പിതാവേ, ക്ഷമിക്കേണമേ."

166
00:13:02,240 --> 00:13:04,120
ഞാനല്ല ആ പിതാവ്.

167
00:13:06,840 --> 00:13:08,520
ഞാനല്ല ആ പിതാവ്.

168
00:13:10,360 --> 00:13:13,280
നിൻ്റെ മനഃസാക്ഷിയെ സംബന്ധിച്ചവയെ
മാത്രമേ എനിക്ക് സഹായിക്കാനാവൂ.

169
00:13:14,360 --> 00:13:18,040
ഉദാഹരണത്തിന് നീ നിൻ്റെ സഹോദരിയുടെ കൂടെ
വീട്ടിലേക്ക് പോകുമെന്ന് ഉറപ്പു തന്നതിനാൽ

170
00:13:18,800 --> 00:13:21,520
നിനക്കു മാത്രമേ നിന്നോട് ക്ഷമിക്കാനാവൂ.

171
00:13:23,080 --> 00:13:24,160
കാരണം…

172
00:13:26,400 --> 00:13:27,520
നിനക്കു മാത്രമേ…

173
00:13:29,200 --> 00:13:32,040
നീയെടുത്ത, ഇപ്പോൾ നിന്നെ
അലട്ടുന്ന തീരുമാനങ്ങൾക്ക് ഉത്തരം പറയാനാവൂ.

174
00:13:35,120 --> 00:13:36,040
ഞാനവളെ മിസ് ചെയ്യുന്നു.

175
00:13:40,200 --> 00:13:41,960
ഞങ്ങൾ എപ്പോഴും ഒന്നിച്ചായിരുന്നു.

176
00:13:42,040 --> 00:13:42,880
അതേ.

177
00:13:44,200 --> 00:13:45,760
കാരണം, അവൾ നിൻ്റെ ഇരട്ടയാണ്.

178
00:13:46,960 --> 00:13:48,920
നിങ്ങൾ ശൂന്യതയിൽനിന്ന്
ഒന്നായി വളർന്നുവന്നവരാണ്.

179
00:13:50,400 --> 00:13:53,600
ഇപ്പോ, പെട്ടെന്ന് നിൻ്റെ
പകുതി ജീവൻ നഷ്ടപ്പെട്ടപോലെയായി, പക്ഷേ…

180
00:13:55,800 --> 00:13:57,040
നീയിപ്പോഴും ഇവിടെയുണ്ട്.

181
00:14:00,840 --> 00:14:01,880
അത് വിഷമിപ്പിക്കും.

182
00:14:08,200 --> 00:14:10,440
നമ്മളിരുവരും
അതുമായി ജീവിച്ചുപോകാൻ പഠിക്കണം.

183
00:14:26,920 --> 00:14:27,840
നീ ഓക്കെയാണോ മകനേ?

184
00:14:33,240 --> 00:14:34,840
നിങ്ങൾ എന്തിനാണതിന് അനുവദിച്ചത്?

185
00:14:36,680 --> 00:14:38,800
എന്നെ എന്താ സഹായിക്കാഞ്ഞത്?

186
00:14:40,600 --> 00:14:43,240
"നിൻ്റെ കുറ്റമല്ലെ"ന്ന്
ഒരുവാക്ക് പറഞ്ഞാൽ മതിയായിരുന്നല്ലോ.

187
00:14:44,640 --> 00:14:46,160
അതെൻ്റെ തെറ്റാണെന്ന് നിങ്ങൾ ഉറപ്പിച്ചു.

188
00:14:46,240 --> 00:14:47,440
ഇല്ല. ഒരിക്കലുമില്ല.

189
00:14:47,520 --> 00:14:50,400
പിന്നെന്തിനാണ് എൻ്റെ വിഷമങ്ങളിൽ
മുങ്ങിത്താഴാൻ നിങ്ങളെന്നെ വിട്ടുകളഞ്ഞത്?

190
00:14:50,480 --> 00:14:52,520
കാരണം, അതാണ് നിങ്ങൾ ചെയ്തത്!

191
00:14:53,240 --> 00:14:55,440
എൻ്റെ പിതാവ്, ഞാൻ
ഏറ്റവും വിലനൽകിയിരുന്ന വ്യക്തി,

192
00:14:55,520 --> 00:14:58,320
എൻ്റെ സഹോദരിയുടെ മരണത്തിൽ
എന്നെ കുറ്റക്കാരനാക്കി.

193
00:14:58,400 --> 00:14:59,680
-ഇല്ല.
-ഉവ്വ്!

194
00:14:59,760 --> 00:15:00,960
പക്ഷേ അത് നിനക്ക് തോന്നിയതാണ്.

195
00:15:01,040 --> 00:15:02,240
ഇപ്പോഴും അങ്ങനെത്തന്നെ!

196
00:15:02,320 --> 00:15:05,400
-എനിക്കങ്ങനെ തോന്നിയിട്ടില്ല. ഒരിക്കലും.
-പിന്നെന്താ എന്നെ രക്ഷിക്കാഞ്ഞത്?

197
00:15:05,480 --> 00:15:07,480
-ജോയൽ!
-എൻ്റെ അവസ്ഥ നിങ്ങൾ കണ്ടതാണ്!

198
00:15:07,560 --> 00:15:12,760
ജോയൽ, എൻ്റെ ഹൃദയത്തിൽ തൊട്ടു പറയുന്നു,
എൻ്റെ തെറ്റാണ്, സത്യം,

199
00:15:12,840 --> 00:15:16,720
പക്ഷേ നമുക്കൊരു കുഞ്ഞുണ്ടാവുമ്പോൾ,
പിന്നീട് ആ കുഞ്ഞ് മരിക്കുമ്പോൾ,

200
00:15:16,800 --> 00:15:20,200
നമുക്കു മുന്നിൽ ഒരു ശൂന്യത ഉടലെടുക്കുന്നു.

201
00:15:21,640 --> 00:15:25,880
കാരണം അവർ നിങ്ങളുടെ മക്കളാണ്.
അവർ നിങ്ങൾക്ക് മുമ്പേ മരിക്കാൻ പാടില്ല.

202
00:15:28,480 --> 00:15:29,920
അത് സട്ടനായിരുന്നു.

203
00:15:30,960 --> 00:15:32,680
പക്ഷേ ഞാനും നിങ്ങളുടെ കുഞ്ഞായിരുന്നു.

204
00:15:33,600 --> 00:15:38,080
എനിക്കറിയാം. നീയും ജെന്നയും.
ഞാൻ രണ്ടാളോടും തെറ്റുചെയ്തു.

205
00:15:40,000 --> 00:15:43,640
പ്രത്യേകിച്ച് നിന്നോട്, കാരണം എന്നെപ്പോലെ
നീയും സ്വയം പഴിക്കുകയായിരുന്നു.

206
00:15:43,720 --> 00:15:47,880
എന്നാൽ മനഃസമാധാനത്തിലേക്കുള്ള
ഏക മാർഗ്ഗം, സ്വയം അഭിമുഖീകരിക്കുകയും

207
00:15:47,960 --> 00:15:50,000
ക്ഷമിക്കുകയും ചെയ്യലാണ്
എന്ന് തിരിച്ചറിഞ്ഞിട്ടുപോലും,

208
00:15:50,080 --> 00:15:52,400
ഞാൻ എന്നെപ്പോലെത്തന്നെ
സകലതിനും നിന്നെയും പഴിച്ചു.

209
00:15:53,320 --> 00:15:56,400
ആ അനുഭവങ്ങളിലൂടെ
ഒരു ചെറുപ്പക്കാരനെ തനിയെ വിടാനാവില്ല.

210
00:15:56,480 --> 00:15:58,280
നിങ്ങളെന്നെപ്പറ്റി ചിന്തിച്ചില്ല.

211
00:15:58,360 --> 00:16:00,720
ഞാൻ തനിച്ചായിരുന്നു.
എനിക്ക് സഹിക്കാനായില്ല.

212
00:16:04,120 --> 00:16:05,200
ഞാൻ
നിന്നെപ്പറ്റി ചിന്തിച്ചു.

213
00:16:05,760 --> 00:16:07,960
പക്ഷേ നിങ്ങളത്
ഒരിക്കലും പ്രകടിപ്പിച്ചില്ല!

214
00:16:11,680 --> 00:16:13,960
നീ എല്ലാം തരണം ചെയ്തുവെന്ന്…

215
00:16:16,280 --> 00:16:17,520
കരുതാനാണ് ഞാനാഗ്രഹിച്ചത്.

216
00:16:22,200 --> 00:16:23,040
എൻ്റെ ദൈവമേ.

217
00:16:25,320 --> 00:16:26,200
പക്ഷേ
ഞാൻ ഓക്കെയല്ല.

218
00:16:42,000 --> 00:16:43,760
ജെൻ, നീയിവിടെ ഉണ്ടോ?

219
00:16:44,760 --> 00:16:46,160
ലാസ്, നീ എയ്ഡനെ കണ്ടോ?

220
00:16:46,440 --> 00:16:47,960
-ഞാൻ കണ്ടോ…
-അതേ.

221
00:16:49,480 --> 00:16:51,160
എപ്പോഴത്തെ കാര്യമാ നമ്മൾ സംസാരിക്കുന്നത്?

222
00:16:51,240 --> 00:16:54,200
അവനിന്നലെ രാത്രി വീട്ടിൽ ചെന്നില്ല,
ഫോണും എടുക്കുന്നില്ല.

223
00:16:54,280 --> 00:16:55,120
നീയവനെ കണ്ടോ?

224
00:16:56,120 --> 00:16:57,320
-ഉവ്വ്.
-കണ്ടോ?

225
00:16:57,400 --> 00:16:59,920
ഉവ്വ്. ജെൻ, ഞങ്ങൾക്ക് ഒരുമിനിറ്റ് തരാമോ?

226
00:17:01,600 --> 00:17:02,760
ശരി.

227
00:17:02,840 --> 00:17:05,240
സോറി, എന്താണിവിടെ നടക്കുന്നത്?
നീയവനെ കണ്ടോ?

228
00:17:05,320 --> 00:17:07,640
ജെൻ, അവിടെ നിൽക്ക്,
നീ മര്യാദയ്ക്ക് പറഞ്ഞോ.

229
00:17:07,720 --> 00:17:10,240
അവനിന്നലെ രാത്രി എന്നെ കാണാൻ വന്നു.

230
00:17:10,320 --> 00:17:13,200
-എന്നുവച്ചാൽ?
-ഞാനവനെ നിൻ്റെ വീട്ടിൽ കൊണ്ടുവിട്ടു.

231
00:17:13,280 --> 00:17:15,800
-നീയവനെ കൊണ്ടുവിട്ടില്ല.
-നീയവിടെ നിൽപ്പുണ്ടായിരുന്നു,

232
00:17:15,880 --> 00:17:17,720
ജനാലയ്ക്കരികെ, അതുകൊണ്ട് ഞാൻ പോയി.

233
00:17:17,800 --> 00:17:19,840
അവൻ വീട്ടിലെത്തിയില്ലെന്നാ
ഞാനിപ്പോ പറഞ്ഞത്!

234
00:17:21,000 --> 00:17:23,800
പിന്നെ, സോറി, അവനെന്തിന് നിന്ന കാണാൻ വരണം?

235
00:17:23,880 --> 00:17:25,400
നിന്നോടടുക്കരുതെന്ന് അവനോട് പറഞ്ഞതാ!

236
00:17:28,760 --> 00:17:30,720
അവനൊരു പിതൃത്വ പരിശോധന നടത്തി.

237
00:17:32,800 --> 00:17:37,160
അത് അവൻ്റെ ഇഷ്ടത്തിനു ചെയ്തതാണ്, ഓക്കേ?
എനിക്കിതിൽ പങ്കില്ല. അവൻ…

238
00:17:38,880 --> 00:17:41,840
അവനെൻ്റെ ടൂത്ത് ബ്രഷിൽ നിന്ന്
അവനാവശ്യമുള്ളത് എടുത്തു, അയച്ചു….

239
00:17:43,120 --> 00:17:46,560
ഇന്നലെ ഫലം വന്നു, അതിൽ പോളല്ല
ഞാനാണ് അവൻ്റെ അച്ഛനെന്ന് പറയുന്നു.

240
00:17:46,640 --> 00:17:48,640
-എന്താ?
-ഇപ്പോഴല്ല ജെൻ.

241
00:17:51,160 --> 00:17:54,880
നോക്ക്, എന്നോട് ക്ഷമിക്ക്.
ഞാൻ ഇതിൻ്റെ പിന്നാലെ പോയില്ല.

242
00:17:57,680 --> 00:17:58,600
പക്ഷേ നമ്മൾ…

243
00:18:00,040 --> 00:18:02,960
പോളും ഞാനും ഒന്നിച്ചതിൽപ്പിന്നെ
നമ്മൾ ഒരിക്കലേ കണ്ടിട്ടുള്ളൂ.

244
00:18:03,840 --> 00:18:04,680
അതേ.

245
00:18:07,160 --> 00:18:08,120
എയ്ഡൻ
പോളിൻ്റെ മകനാണ്.

246
00:18:10,360 --> 00:18:12,720
കേട്ടല്ലോ. പോളാണവനെ വളർത്തിയത്.

247
00:18:12,800 --> 00:18:16,200
നോക്ക്, അവനെ പറിച്ചുമാറ്റാൻ
എനിക്ക് ഉദ്ദേശമില്ല.

248
00:18:16,280 --> 00:18:17,120
-ഇല്ലേ?
-ബെല്ല, ഞാൻ--

249
00:18:17,200 --> 00:18:18,280
ഗൈസ്.

250
00:18:18,360 --> 00:18:19,320
സോറി.

251
00:18:20,440 --> 00:18:21,280
സോറി, ഞാൻ…

252
00:18:22,760 --> 00:18:24,880
ഇത് കേട്ടോ, സിസിറ്റിവി ഫുട്ടേജ് കിട്ടി.

253
00:18:25,880 --> 00:18:28,240
ഓൾസെൻ്റെ കാർ കഴിഞ്ഞ രാത്രി വൈകി
നഗരം വിട്ട് വടക്കോട്ട് പോയി.

254
00:18:29,320 --> 00:18:32,200
-എങ്ങോട്ട്? നിനക്കറിയാമോ?
-അവൻ നഗരം വിട്ടാൽ പിന്നെ കിട്ടില്ല.

255
00:18:32,280 --> 00:18:33,520
-ഒന്ന് കാണിക്കാമോ?
-ശരി.

256
00:18:36,280 --> 00:18:37,880
ശരിക്ക് കാണാൻ പറ്റില്ല, പക്ഷേ…

257
00:18:39,920 --> 00:18:41,640
അവൻ്റെ കൂടെ ആരോ ഉണ്ട്.

258
00:18:41,720 --> 00:18:43,880
അതേ, പക്ഷേ വീഡിയോ വ്യക്തമല്ല, കാണാനാവില്ല.

259
00:18:43,960 --> 00:18:45,000
-അയ്യോ.
-എന്താ?

260
00:18:47,240 --> 00:18:49,400
അത് എയ്ഡൻ കഴിഞ്ഞ രാത്രി ഇട്ടിരുന്ന
അതേ ജാക്കറ്റാണ്.

261
00:18:50,040 --> 00:18:50,880
നോക്കട്ടെ.

262
00:18:52,400 --> 00:18:53,720
പക്ഷേ… അവനെന്തിന്…

263
00:18:53,800 --> 00:18:55,800
സോറി, അത് എയ്ഡൻ ആണെന്നാണോ നീ പറയുന്നത്?

264
00:18:57,440 --> 00:18:59,120
-അവനിന്നലെ രാത്രി വീട്ടിൽ വന്നില്ല.
-അത്…

265
00:18:59,880 --> 00:19:00,720
ഞങ്ങളത് നോക്കുകയാ.

266
00:19:09,880 --> 00:19:12,720
അവൻ ഓൾസെൻ്റെ കൂടെയാണെന്നതിന്
എന്തോ കുഴപ്പമുണ്ടെന്നാണോ അർത്ഥം?

267
00:19:13,520 --> 00:19:14,440
നമ്മളവനെ കണ്ടെത്തും.

268
00:19:15,960 --> 00:19:19,120
ഞാൻ പോളിനെ അന്വേഷണത്തിൽ സഹായിക്കാം. അവൻ
വീട്ടിലെത്തുമ്പോഴേക്ക് നീ ഇവിടെ നിൽക്കൂ.

269
00:19:19,200 --> 00:19:21,320
ആ കുഞ്ഞ് എൻ്റെ ജീവനാണ്.

270
00:19:21,400 --> 00:19:23,600
അവൻ്റെ കാര്യത്തിൽ ഇടപെടരുത്,
നീ അവൻ്റെ പിതാവല്ല,

271
00:19:23,680 --> 00:19:25,400
അപ്പോ അവനിൽ
അവകാശമുന്നയിച്ച് സംസാരിക്കരുത്.

272
00:19:25,480 --> 00:19:27,320
-ബെല്ല, ഞാനതല്ല ഉദ്ദേശി--
-അതേ, അതുതന്നെയാണ്.

273
00:19:44,960 --> 00:19:47,200
ആദ്യദിവസം മുതൽ പോലീസ്
എൻ്റെ പിന്നാലെയായിരുന്നു.

274
00:19:47,280 --> 00:19:49,120
എവിടെയെങ്കിലും മോഷണം നടന്നാൽ

275
00:19:50,080 --> 00:19:51,480
ആരെയാവും അന്വേഷിച്ചു വരിക എന്നറിയാമോ?

276
00:19:53,280 --> 00:19:54,760
ആളുകൾ നമ്മളെ സംശയത്തോടെ നോക്കുന്ന ഒരവസ്ഥ,

277
00:19:54,840 --> 00:19:56,960
നിനക്ക് ഊഹിക്കാനാവുമോ?

278
00:19:58,360 --> 00:19:59,720
സിസിറ്റിവി ഫുട്ടേജ് കിട്ടി.

279
00:19:59,800 --> 00:20:02,280
ഓൾസെൻ്റെ കാർ കഴിഞ്ഞ രാത്രി വൈകി
നഗരം വിട്ട് വടക്കോട്ട് പോയി.

280
00:20:03,480 --> 00:20:04,960
ഞാൻ നഗരത്തിന് പുറത്ത് പോവുകയായിരുന്നു.

281
00:20:05,040 --> 00:20:07,280
ഞാൻ ആർട്ടിക് ചാറിനെ പിടിക്കാൻ
പോവുകയായിരുന്നു.

282
00:20:16,360 --> 00:20:18,400
ആർട്ടിക് ചാർ പ്രാദേശിക മത്സ്യബന്ധനം

283
00:20:18,480 --> 00:20:21,040
ടാൾ വാട്ടർ
ദിശാസൂചിക

284
00:20:21,440 --> 00:20:24,000
23 മിനിറ്റ് (6 മൈൽ)
ഏറ്റവും എളുപ്പമുള്ള വഴി

285
00:20:30,760 --> 00:20:31,600
സേത്ത്.

286
00:20:33,040 --> 00:20:34,000
ഓൾസൻ അപ്രത്യക്ഷനായി.

287
00:20:35,080 --> 00:20:37,560
അതേ, അവൻ്റെ കാർ നമ്പർപ്ലേറ്റ്
ക്യാമറകളിലൊന്നും കുടുങ്ങിയിട്ടില്ല,

288
00:20:37,640 --> 00:20:39,160
അതായത് അവൻ എവിടെയോ ഒളിച്ചിരിക്കുന്നു.

289
00:20:39,840 --> 00:20:41,800
ശരി, അത് ചെയ്യൂ. ഇത് നോക്കൂ.

290
00:20:43,120 --> 00:20:46,120
ഇത് ആ വീഡിയോയിൽ നിന്നാണ്, ഇവ
ഓൾസെൻ്റെ വീട്ടിൽനിന്ന് കിട്ടിയ ഫോട്ടോകളും.

291
00:20:47,640 --> 00:20:48,520
സട്ടൻ്റെ കിടപ്പുമുറി.

292
00:20:49,280 --> 00:20:50,320
അതേ.

293
00:22:05,680 --> 00:22:07,480
ഓൾസെൻ്റെ കാർ ഇവിടെയുണ്ട്!

294
00:22:18,320 --> 00:22:20,520
മാഡം? ലാസ് ഓൾസെൻ്റെ കാർ കണ്ടെത്തി.

295
00:22:41,480 --> 00:22:44,880
അരുത്!

296
00:23:02,240 --> 00:23:05,120
അരുത്! അയ്യോ, ദൈവത്തെയോർത്ത്.

297
00:23:05,200 --> 00:23:08,120
നിൽക്ക്, ഞാൻ പിടിക്കാം. തിരിച്ചു വലിക്കാം.

298
00:23:08,200 --> 00:23:09,800
തിരിച്ചു വലിക്കൂ. പതിയെ, അവളെ കൊണ്ടുവരൂ.

299
00:23:10,200 --> 00:23:11,440
നമ്മളെങ്ങനെ ഇതിനെ കൊല്ലും?

300
00:23:11,520 --> 00:23:13,440
തിന്നാൻ കഴിയാത്തതിനെ നാം കൊല്ലാറില്ല.

301
00:23:14,640 --> 00:23:15,920
നമുക്കിതിനെ തിരിച്ചു വിടാം.

302
00:23:16,640 --> 00:23:17,520
അതാ അവൾ പോകുന്നു.

303
00:23:18,800 --> 00:23:19,640
എയ്ഡൻ!

304
00:23:22,360 --> 00:23:25,960
എയ്ഡൻ,എൻ്റെ കാറിൽ പോയി കാത്തിരിക്കൂ.
നീ വന്ന കാറിനപ്പുറത്ത്.

305
00:23:26,600 --> 00:23:28,160
ഞാനിവിടെ നിന്നോളാം. കുഴപ്പമില്ല.

306
00:23:28,240 --> 00:23:30,280
എയ്ഡൻ, നിൻ്റെ ഡാഡിയും മമ്മിയും
വളരെ വിഷമിക്കുന്നു.

307
00:23:31,080 --> 00:23:32,200
നിങ്ങളാണെൻ്റെ ഡാഡി.

308
00:23:32,280 --> 00:23:33,200
നിൻ്റെ മമ്മിയും പോളും.

309
00:23:34,360 --> 00:23:36,080
-എനിക്ക് സാമിൻ്റെ കൂടെ നിൽക്കണം.
-എയ്ഡൻ.

310
00:23:36,160 --> 00:23:38,600
-ഞാൻ വീട്ടിൽ പോകുന്നില്ല.
-ഞാനിത് കൈകാര്യം ചെയ്യണോ?

311
00:23:40,800 --> 00:23:41,640
എന്താ പറഞ്ഞത്?

312
00:23:41,720 --> 00:23:44,520
നോക്ക്, ഒന്നും സംഭവിച്ചിട്ടില്ല, ഓക്കേ?

313
00:23:45,360 --> 00:23:46,280
ഒന്നും
സംഭവിക്കുന്നില്ല.

314
00:23:47,560 --> 00:23:50,160
ഞാനിവനോട് വീട്ടിൽ വിളിച്ച്
കുഴപ്പമില്ലെന്ന് പറയാൻ പറഞ്ഞു.

315
00:23:50,240 --> 00:23:51,440
പക്ഷേ അവനൽപ്പം ഇടം വേണം.

316
00:23:52,080 --> 00:23:54,240
അവനത് അർഹിക്കുന്നു.
എല്ലാവരും അർഹിക്കുന്നു.

317
00:23:56,240 --> 00:23:59,440
സട്ടൻ മരിച്ച രാത്രിയിൽ എടുത്തതാണ്.
ഇടതുവശത്ത് മുകളിൽ.

318
00:24:00,080 --> 00:24:02,160
ആ ബൊമ്മയുടെ പുറത്ത്. നീയത് കണ്ടോ?

319
00:24:03,400 --> 00:24:05,440
പോലീസ് അത് കണ്ടു,
അവരിങ്ങോട്ട് വരുന്നുണ്ട്.

320
00:24:09,000 --> 00:24:10,160
കാറിലേക്ക് പോകൂ.

321
00:24:11,840 --> 00:24:12,680
പോകാൻ!

322
00:24:20,120 --> 00:24:21,360
ഞാനൊന്നും ചെയ്തി--

323
00:24:23,560 --> 00:24:24,680
നീയവളെ കൊന്നു!

324
00:24:25,760 --> 00:24:27,840
അതിനി നിഷേധിക്കാൻ തുനിയരുത്!

325
00:24:28,240 --> 00:24:30,280
ഞാനവളെ സ്നേഹിച്ചു!

326
00:24:33,640 --> 00:24:35,760
സ്നേഹിച്ചു, സംരക്ഷിച്ചു,

327
00:24:36,880 --> 00:24:38,120
ജീവിതത്തിലും അതിനുശേഷവും.

328
00:24:38,200 --> 00:24:39,840
ഞാനാണവളുടെ കല്ലറ പരിപാലിക്കുന്നത്.

329
00:24:40,720 --> 00:24:41,640
മറ്റാരും അത് ചെയ്തില്ല.

330
00:24:42,720 --> 00:24:43,840
നീ നാടുവിട്ടുപോയി.

331
00:24:44,920 --> 00:24:47,520
അവൾക്കായി ചെയ്യുന്നത് കാണിക്കാൻ
ഞാനാ നിന്നെ അവിടേക്കെത്തിച്ചത്.

332
00:24:47,600 --> 00:24:49,160
ഹേയ്!

333
00:24:54,280 --> 00:24:55,840
സട്ടൺ ലാസറസ്
1980-1998

334
00:24:55,920 --> 00:24:57,000
നീ എവിടെയാണ്?

335
00:24:58,480 --> 00:24:59,440
നീയവളെ കൊന്നു.

336
00:24:59,920 --> 00:25:01,720
ഇല്ല, നിനക്ക് മനസ്സിലാകില്ല.

337
00:25:04,480 --> 00:25:06,760
ഞാൻ സട്ടനെ എപ്പോഴും ബഹുമാനിച്ചിരുന്നു.

338
00:25:11,480 --> 00:25:12,440
പറയ്.

339
00:25:12,520 --> 00:25:15,120
ആ രാത്രി എന്താ നടന്നതെന്ന് പറയ്!

340
00:25:15,760 --> 00:25:18,680
നീ ഞങ്ങളുടെ വീട്ടിൽ കയറി! എങ്ങനെ?

341
00:25:18,760 --> 00:25:21,200
-എങ്ങനെ?
-നിങ്ങൾ കല്ലിനടിയിലാ താക്കോൽ വച്ചിരുന്നത്.

342
00:25:22,920 --> 00:25:24,480
ഞാൻ വർഷങ്ങളോളം കയറിയിറങ്ങി.

343
00:25:26,520 --> 00:25:28,360
അത് ദുഷ്ടലാക്കോടെ അല്ലായിരുന്നു.

344
00:25:29,440 --> 00:25:32,440
ഞാൻ സട്ടൻ്റെ മുറിയിൽ പോയിരിക്കും,

345
00:25:33,200 --> 00:25:34,680
അവളുറങ്ങുന്നതിനടുത്ത് ഇരിക്കാൻ.

346
00:25:34,760 --> 00:25:35,840
ആ നായ,

347
00:25:37,280 --> 00:25:39,200
ഞാൻ ആദ്യം കാണുമ്പോൾ
അതവളുടെ കയ്യിലുണ്ടായിരുന്നു.

348
00:25:39,680 --> 00:25:42,680
എനിക്കത് ഒരോർമ്മയ്ക്കായി വേണമായിരുന്നു,
കാരണം അവൾ യൂണിയിൽ പോവുകയായിരുന്നു.

349
00:25:43,600 --> 00:25:45,280
-അതുകൊണ്ടാണ് ഞാനവിടെ പോയത്.
-കള്ളൻ!

350
00:25:45,680 --> 00:25:48,560
-നീയവളെ കൊല്ലാൻ പോയതാണ്!
-അതങ്ങനെയല്ലായിരുന്നു.

351
00:25:48,640 --> 00:25:50,040
അതങ്ങനെയല്ലായിരുന്നു.

352
00:25:50,120 --> 00:25:52,480
അതങ്ങനെയല്ലായിരുന്നു. പ്ലീസ്.

353
00:25:57,640 --> 00:25:58,600
സോറി.

354
00:25:59,520 --> 00:26:01,000
ശരി.

355
00:26:07,520 --> 00:26:08,760
പിന്നെങ്ങനെയായിരുന്നു?

356
00:26:10,200 --> 00:26:11,880
പ്ലീസ്.

357
00:26:15,720 --> 00:26:17,240
സട്ടൺ പാർട്ടിയിൽ നിന്ന്

358
00:26:18,560 --> 00:26:19,400
നേരത്തേ വന്നു,

359
00:26:20,200 --> 00:26:21,360
ഞാനാണയിടുന്നു,

360
00:26:23,040 --> 00:26:24,320
ഞാൻ മുറിയിൽ നിന്നിറങ്ങിയപ്പോൾ,

361
00:26:26,040 --> 00:26:27,120
അവളവിടെയുണ്ടായിരുന്നു.

362
00:26:28,880 --> 00:26:31,840
-വെറുതേയല്ല. എൻ്റെ കൈകളിലേക്ക് വീണു.
-നീയെങ്ങനെ അകത്തുകയറി?

363
00:26:32,640 --> 00:26:34,000
അവൾ ഞാനുമായി കൂട്ടിമുട്ടി,

364
00:26:35,000 --> 00:26:36,320
കൈകൾ എന്നെ ചുറ്റി വരിഞ്ഞു,

365
00:26:37,840 --> 00:26:39,040
എൻ്റെ കഴുത്തിൽ ചുറ്റി.

366
00:26:39,120 --> 00:26:40,720
അവൾ എന്നെ കെട്ടിപ്പിടിച്ചു.

367
00:26:40,800 --> 00:26:42,000
മാറ്!

368
00:26:42,560 --> 00:26:43,640
അവൾ എന്നെ ഇറുക്കിപ്പിടിച്ചു.

369
00:26:46,160 --> 00:26:47,280
അപ്പോ ഞാനവളെ ഉമ്മവച്ചു.

370
00:26:47,760 --> 00:26:50,960
ഞാനവളുടെ മുഖം കയ്യിലെടുത്ത്
ഈ ലോകത്തിലെ സകല സ്നേഹത്തോടെയും ഉമ്മവച്ചു.

371
00:26:51,040 --> 00:26:53,160
ദൈവമേ, നീയൊരു പരത്തെണ്ടിയാണ്!

372
00:27:05,840 --> 00:27:07,600
അവളാണത് തുടങ്ങിയത്!

373
00:27:08,400 --> 00:27:09,920
അവളെന്നെ പിടിച്ചുവലിച്ചു!

374
00:27:10,760 --> 00:27:12,120
അവൾ ചെയ്യുന്നത് അവൾക്കറിയാമായിരുന്നു.

375
00:27:14,800 --> 00:27:16,800
അപ്പോ നീ വരുന്നത് ഞാൻ കേട്ടു.

376
00:27:16,880 --> 00:27:18,560
ലാസ്!

377
00:27:19,000 --> 00:27:20,080
വേറേ വഴിയില്ലായിരുന്നു.

378
00:27:21,200 --> 00:27:22,160
അവൾ
എന്നെക്കൊണ്ട് ചെയ്യിച്ചതാണ്.

379
00:27:24,120 --> 00:27:25,320
അവളുടെ എനിക്ക് ഇടിക്കേണ്ടിവന്നു…

380
00:27:43,200 --> 00:27:45,000
നീയെന്തിനാ അവളെ പാർട്ടിയിൽ വിട്ടു പോന്നത്?

381
00:27:54,960 --> 00:27:56,120
എൻ്റടുത്തുനിന്ന് മാറ്!

382
00:27:56,200 --> 00:27:57,040
മാറ്!

383
00:27:59,360 --> 00:28:00,200
ഡാഡീ!

384
00:28:35,120 --> 00:28:35,960
ജോയൽ!

385
00:28:39,040 --> 00:28:40,120
ലാസ്!

386
00:29:08,000 --> 00:29:10,160
നന്ദി മോനേ.

387
00:29:20,920 --> 00:29:24,560
സട്ടൺ കൊല്ലപ്പെട്ട സമയത്തുള്ള
അവളുടെ മുറിയുടെയും വസ്തുക്കളുടെയും

388
00:29:25,760 --> 00:29:26,800
ചിത്രങ്ങളും

389
00:29:28,160 --> 00:29:29,880
ഞങ്ങൾ ഓൾസെൻ്റെ വീട്ടിൽ കണ്ടു.

390
00:29:33,280 --> 00:29:34,520
അപ്പോ ഓൾസെനാണ് കൊലയാളി.

391
00:29:38,080 --> 00:29:39,160
നിങ്ങൾക്കെന്നെ വിശ്വാസമായോ?

392
00:29:40,800 --> 00:29:41,960
വിശ്വാസമായി.

393
00:29:46,040 --> 00:29:48,480
ഞങ്ങളിപ്പോ ഇവിടെ വന്നില്ലായിരുന്നെങ്കിൽ
നീ എന്തു ചെയ്തേനെ?

394
00:30:02,000 --> 00:30:04,640
നിൻ്റെ ഡാഡിയുടെ ആഗ്രഹം
ഞാൻ നിന്നെ സഹായിക്കണമെന്നായിരുന്നു.

395
00:30:07,280 --> 00:30:09,640
എൻ്റെ നമ്പറുണ്ടല്ലോ.
എപ്പോൾ വേണമെങ്കിലും വിളിക്കൂ.

396
00:30:14,120 --> 00:30:15,200
ഡാഡിക്ക് നിങ്ങളെ കാര്യമായിരുന്നു.

397
00:30:17,400 --> 00:30:18,360
അത് അറിയാമായിരിക്കുമല്ലോ.

398
00:30:21,960 --> 00:30:22,880
അദ്ദേഹത്തെ
മിസ് ചെയ്യുന്നു.

399
00:30:42,400 --> 00:30:43,720
എയ്ഡൻ ഓക്കെയാണോ?

400
00:30:44,240 --> 00:30:45,160
എനിക്കറിയില്ല.

401
00:30:45,800 --> 00:30:47,240
അവൻ ഞങ്ങളോട് സംസാരിക്കുന്നില്ല.

402
00:30:49,880 --> 00:30:51,120
സോറി പറയേണ്ട.

403
00:30:51,200 --> 00:30:53,920
ഞാൻ അതു പറയാനല്ല വന്നത്.

404
00:30:55,040 --> 00:30:56,640
ഞാൻ പറയാൻ വന്നത്,

405
00:30:57,800 --> 00:30:59,280
ഞാനവനുവേണ്ടി എപ്പോഴും ഉണ്ടാവുമെന്നാണ്.

406
00:31:05,720 --> 00:31:06,920
എനിക്ക് എയ്ഡനെപ്പറ്റി വിഷമമുണ്ട്.

407
00:31:08,080 --> 00:31:09,120
എന്ത് വിഷമം?

408
00:31:11,760 --> 00:31:15,480
അവൻ മറ്റുള്ള കുട്ടികളെപ്പോലെയല്ല,
കുട്ടികൾക്കൊന്നും അവനെ ഇഷ്ടമല്ല,

409
00:31:15,560 --> 00:31:18,160
കൂടാതെ, അവനെ എല്ലാവരും
വിചിത്ര സ്വഭാവക്കാരനായി കാണുന്നു.

410
00:31:19,280 --> 00:31:20,120
ശരി.

411
00:31:22,320 --> 00:31:25,000
ഞാനാലോചിക്കുകയായിരുന്നു,
നീ അവനുമായി ചെലവഴിച്ച അൽപ്പസമയം കൊണ്ട്,

412
00:31:25,080 --> 00:31:29,520
നിൻ്റെ ഏതെങ്കിലും സ്വഭാവം അവനിൽ കാണാനായോ?

413
00:31:31,440 --> 00:31:33,240
സട്ടൻ്റെ മരണം
നിന്നെ തകർത്തിരുന്നെന്നറിയാം,

414
00:31:33,320 --> 00:31:35,640
എയ്ഡന് അങ്ങനെയൊന്നും പറ്റിയിട്ടില്ല,
പക്ഷേ ഞാൻ…

415
00:31:38,200 --> 00:31:41,040
പക്ഷേ എനിക്ക് സട്ടൺ മരിക്കുന്നതിനു മുമ്പ്
പ്രശ്നങ്ങളുണ്ടായിരുന്നോ?

416
00:31:41,120 --> 00:31:41,960
ഉവ്വ്.

417
00:31:43,080 --> 00:31:44,240
സോറി, എനിക്ക് ചോദിക്കണം.

418
00:31:47,320 --> 00:31:49,520
ഏറ്റവും സത്യസന്ധമായ ഉത്തരം
എനിക്കറിയില്ല എന്നാണ്.

419
00:31:51,120 --> 00:31:52,200
ശരി.

420
00:31:54,760 --> 00:31:57,960
നിൻ്റെ ഡാഡി അവനോട് രണ്ടുതവണ സംസാരിച്ചു.
അവർ ഒന്നു രണ്ട് സെഷൻ എടുത്തു.

421
00:31:59,520 --> 00:32:01,760
പക്ഷേ… എയ്ഡന് അതിൽ താത്പര്യമില്ലായിരുന്നു,

422
00:32:01,840 --> 00:32:04,160
അതിനവനെ നിർബന്ധിച്ചത്
നേർവിപരീത ഫലവുമുണ്ടാക്കി.

423
00:32:05,400 --> 00:32:06,600
ശരിയാണ്.

424
00:32:08,720 --> 00:32:10,920
അവന് സംസാരിക്കണം എന്ന ആഗ്രഹം വേണം.

425
00:32:16,560 --> 00:32:17,400
നമുക്ക്….

426
00:32:18,720 --> 00:32:20,680
നമുക്ക് ഇക്കാര്യത്തിനായി
പരസ്പരം വിളിക്കാമോ?

427
00:32:22,960 --> 00:32:23,960
വിളിക്കാം.

428
00:32:24,320 --> 00:32:25,280
ആണോ?

429
00:32:26,280 --> 00:32:27,600
പക്ഷേ എനിക്ക് പോളിനോട് പറയണം, അപ്പോ…

430
00:32:28,040 --> 00:32:29,000
തീർച്ചയായും.

431
00:33:04,600 --> 00:33:05,880
എനിക്ക് മനസ്സിലാകാത്തത്,

432
00:33:06,600 --> 00:33:09,280
എയ്ഡൻ സുരക്ഷിതനാണ്, ഓൾസെനെ പിടികൂടി,

433
00:33:09,360 --> 00:33:12,040
പക്ഷേ കാര്യങ്ങൾ
അവസാനിച്ചതായി തോന്നുന്നില്ല.

434
00:33:12,120 --> 00:33:13,240
ശരിയാ, എനിക്കറിയാം.

435
00:33:13,320 --> 00:33:16,240
കാരണം ഇതൊന്നും സട്ടനെ തിരിച്ചെത്തിക്കില്ല.

436
00:33:17,040 --> 00:33:17,880
അല്ല.

437
00:33:20,040 --> 00:33:22,800
നമ്മുടെ അതേ സാഹചര്യത്തിലൂടെ
കടന്നുപോകുന്നവർ ഈ സമയത്ത് പറയുന്നത്

438
00:33:23,840 --> 00:33:25,160
"ഇനി ശരിയായ ദുഃഖാചരണം നടത്താം," എന്നാണ്.

439
00:33:28,000 --> 00:33:29,560
നമ്മളിപ്പോൾ അവിടെയാണ്.

440
00:33:31,880 --> 00:33:35,880
ഹേയ്, എയ്ഡൻ ഡാഡീടടുത്ത് ഒന്നുരണ്ട്
സെഷനുകൾക്ക് പോയിരുന്നു എന്നറിയാമോ,

441
00:33:36,400 --> 00:33:37,360
രോഗിയായിട്ടോ?

442
00:33:39,680 --> 00:33:41,960
ഉവ്വ്, മാർഗോ പറഞ്ഞിരുന്നു.

443
00:33:42,520 --> 00:33:46,640
അവന് ശരിക്കും എന്തോ പ്രശ്നമുണ്ടെന്നും
സഹായം ആവശ്യമാണെന്നും പറഞ്ഞു…

444
00:33:46,720 --> 00:33:49,160
പക്ഷേ അത് നമ്മൾ
കാര്യമറിയുന്നതിനു മുമ്പാണ്.

445
00:33:53,080 --> 00:33:56,320
ലാസ്, നീയാണ് എയ്ഡൻ്റെ പ്രശ്നങ്ങൾക്ക്
കാരണമെന്ന് ചിന്തിക്കരുത്.

446
00:33:56,400 --> 00:33:57,920
അത് നടക്കില്ല. അതെങ്ങനെ നടക്കും?

447
00:34:00,680 --> 00:34:03,440
-ഒരുപക്ഷേമനഃപൂർവമല്ലാതെ.
-ഹേയ്, നോക്ക്,

448
00:34:04,520 --> 00:34:06,280
നിങ്ങൾ രണ്ടാളും ഒരുപാട് വിഷമിച്ചു.

449
00:34:07,080 --> 00:34:11,040
ഒരുപക്ഷേ നിങ്ങൾക്കൊരുമിച്ച് അതെല്ലാം
ഇനി മാറ്റിയെടുക്കാനാവും.

450
00:34:17,160 --> 00:34:19,360
നീയവിടെ ഇങ്ങനെ ഇരിക്കുന്ന സ്ഥിതിക്ക്,
ഞാൻ വാങ്ങാം.

451
00:34:19,440 --> 00:34:20,280
ശരി.

452
00:34:20,880 --> 00:34:21,800
എന്താ വേണ്ടത്?

453
00:34:22,240 --> 00:34:23,440
ഒരുപാട്.

454
00:34:30,920 --> 00:34:31,760
-ഓക്കേ?
-ശരി.

455
00:34:34,160 --> 00:34:35,080
കെട്ടിപ്പിടിക്കാമോ?

456
00:34:38,320 --> 00:34:39,360
-മുറുക്കെ.
-ശരി.

457
00:34:56,640 --> 00:34:58,760
-ഹലോ?
-ഹേയ്, ഇത് ലാസ് ആണ്.

458
00:35:00,680 --> 00:35:02,200
ഞാനാലോചിക്കുകയായിരുന്നു…

459
00:35:04,680 --> 00:35:08,480
നന്ദി. ഞാനിതിന് നന്ദി പറയുന്നു.

460
00:35:09,480 --> 00:35:10,560
-ശരിക്കും.
-ശരി.

461
00:35:10,640 --> 00:35:14,120
ലാസ്, ഞാൻ പറയട്ടേ, ഞാൻ സാധാരണ
സമയങ്ങളിലാണ് ജോലി ചെയ്യാറ്.

462
00:35:15,040 --> 00:35:19,960
ശരി. അപ്പോൾ ഇത് സാധാരണ സമയമല്ല, അല്ലേ?

463
00:35:20,040 --> 00:35:22,280
ഇത്… വളരെ വൈകി.

464
00:35:22,360 --> 00:35:23,960
ഒരുപാട് വൈകി.

465
00:35:24,360 --> 00:35:26,280
-ഒരുപാട്.
-ചികിത്സയ്ക്ക്.

466
00:35:27,000 --> 00:35:28,960
തീർച്ചയായും, ചികിത്സയ്ക്ക്.

467
00:35:30,040 --> 00:35:31,080
ശരിയാണ്.

468
00:35:32,160 --> 00:35:34,240
നമുക്ക് ഒരു ഡ്രിങ്ക് കഴിച്ച്…

469
00:35:36,720 --> 00:35:39,200
കുറച്ചു നേരം ഒന്നിച്ചിരുന്നാലോ?

470
00:35:41,400 --> 00:35:44,680
-അത് ധാർമ്മികമായിരിക്കില്ല, ഉവ്വോ?
-ഇല്ല, പക്ഷേ അത് നന്നായിരിക്കും.

471
00:35:45,240 --> 00:35:46,800
-അത് നന്നായിരിക്കുമോ?
-ഉവ്വ്,

472
00:35:47,400 --> 00:35:48,920
കാരണം ഇന്നു വൈകുന്നേരം,

473
00:35:49,440 --> 00:35:51,920
ഞാൻ നിന്നെ വിളിക്കും മുമ്പ്,
പെട്ടെന്ന് എനിക്കു തോന്നി…

474
00:35:53,160 --> 00:35:54,800
എനിക്ക് മറ്റൊരു
തെറാപ്പിസ്റ്റിനെ കണ്ടെത്താം,

475
00:35:55,640 --> 00:35:58,600
പക്ഷേ എനിക്ക് മറ്റൊരു നിന്നെ
കണ്ടെത്താനാകുമോ?

476
00:36:04,520 --> 00:36:05,800
ഇന്ന് എന്തെങ്കിലും സംഭവിച്ചോ?

477
00:36:06,560 --> 00:36:09,720
ഒരുപാട്. വളരെയധികം.

478
00:36:09,800 --> 00:36:13,360
ഇന്ന് ആകെ പ്രയാസകരമായൊരു ദിവസമായിരുന്നു.

479
00:36:14,320 --> 00:36:15,800
ശരി, എങ്കിൽ ഞാനെൻ്റെ ഡയറി എടുക്കാം,

480
00:36:15,880 --> 00:36:18,640
-നിങ്ങളെ ബുക്ക് ചെയ്യാം--
-വേണ്ട, ഡയറി എടുക്കേണ്ട.

481
00:36:18,720 --> 00:36:19,560
നമുക്ക്…

482
00:36:21,520 --> 00:36:22,600
ഒന്ന് പുറത്തുപോകാം.

483
00:36:27,560 --> 00:36:29,720
അല്ലെങ്കിൽ ഇവിടിരിക്കാം.

484
00:36:30,840 --> 00:36:32,760
അല്ലെങ്കിൽ, എനിക്കറിയില്ല, ഒരുപക്ഷേ…

485
00:36:34,760 --> 00:36:37,080
അറിയില്ല. നിനക്കെന്താ വേണ്ടതെന്നാൽ അത്.

486
00:36:38,680 --> 00:36:39,520
ശരി.

487
00:36:41,640 --> 00:36:43,320
ഇത് ഒട്ടും ശരിയല്ല.

488
00:36:44,120 --> 00:36:46,400
-സോറി.
-ഞാനിനി നിങ്ങളുടെ തെറാപ്പിസ്റ്റല്ല,

489
00:36:46,480 --> 00:36:48,000
മനസ്സിലായോ?

490
00:36:48,080 --> 00:36:49,240
നീ പിണങ്ങി.

491
00:36:49,320 --> 00:36:50,200
ഞാൻ പോയി

492
00:36:51,160 --> 00:36:55,000
മറ്റുരണ്ടുപേരുടെ നമ്പറുകൾ
എടുത്തിട്ട് വരാം.

493
00:36:55,080 --> 00:36:55,920
ശരിക്കും പിണങ്ങി.

494
00:36:56,000 --> 00:36:59,600
ശരി, ഞാൻ ക്ഷമചോദിക്കുന്നു.

495
00:37:03,360 --> 00:37:04,440
ഹൃദയപൂർവ്വം.

496
00:37:07,960 --> 00:37:08,920
എന്നോട് ക്ഷമിക്കൂ.

497
00:37:09,600 --> 00:37:11,120
ക്ഷമിച്ചിരിക്കുന്നു.

498
00:37:16,560 --> 00:37:17,800
ഇവർ രണ്ടുപേരും നല്ലതാണ്.

499
00:37:20,520 --> 00:37:21,520
ശരി, അപ്പോ…

500
00:37:23,720 --> 00:37:25,480
നമ്മളെവിടെയാ ഒരു ഡ്രിങ്കിന് പോകുന്നത്?

501
00:38:09,240 --> 00:38:10,200
എന്താണ്?

502
00:38:12,360 --> 00:38:14,920
നിൻ്റെ ഡാഡി മരിക്കുമ്പോൾ
ഓൾസെൻ 200 മൈൽ അകലെയായിരുന്നു.

503
00:38:15,960 --> 00:38:17,160
അതിശക്തമായ തെളിവുണ്ട്.

504
00:38:18,440 --> 00:38:20,320
വളരെ ശക്തം. രേഖാമൂലമുള്ള തെളിവുണ്ട്.

505
00:38:22,120 --> 00:38:23,200
അവൻ്റെ വീട് ശരിക്ക് പരിശോധിക്ക്.

506
00:38:24,520 --> 00:38:27,520
അവൻ വിജയസൂചകങ്ങൾ സൂക്ഷിക്കും. ഡാഡിയുടെ
കുറിപ്പിൻ്റെ ബാക്കി അവൻ്റെ കയ്യിൽ കാണും.

507
00:38:27,600 --> 00:38:31,240
നമുക്ക് ഒരു താൾ മാത്രമേയുള്ളൂ,
ബാക്കിയുണ്ട്, അത് ആ വീട്ടിൽ കാണും, ഉറപ്പ്.

508
00:38:31,840 --> 00:38:33,640
ഞങ്ങളവിടം അരിച്ചുപെറുക്കി.

509
00:38:34,960 --> 00:38:36,720
നിൻ്റെ ഡാഡിയുമായി ബന്ധമുള്ളത് ഒന്നുമില്ല.

510
00:38:38,120 --> 00:38:39,480
നിനക്കിത് അംഗീകരിക്കാൻ പ്രയാസമാവും,

511
00:38:40,800 --> 00:38:42,240
പക്ഷേ അത് ഉറപ്പിക്കാം ലാസ്.

512
00:38:44,240 --> 00:38:45,760
നിൻ്റെ ഡാഡി ആത്മഹത്യ ചെയ്തതാണ്.

513
00:38:48,680 --> 00:38:49,520
സോറി.

514
00:38:56,160 --> 00:38:58,480
ലാസ്, എന്തായിത് സുഹൃത്തേ.

515
00:39:01,240 --> 00:39:03,400
ഐ ലവ് യു, ഓക്കേ? അപ്പോ എന്നെ വിശ്വസിക്ക്,

516
00:39:04,080 --> 00:39:05,320
ഓൾസെൻ നിൻ്റെ ഡാഡിയെ കൊന്നില്ല.

517
00:39:05,400 --> 00:39:07,200
ആരും കൊന്നില്ല. സ്വയം മരിച്ചതാണ്.

518
00:39:07,280 --> 00:39:08,840
കസാൻഡ്രയോ?

519
00:39:08,920 --> 00:39:10,440
ഹാരിയും മാർഗോയുമോ?

520
00:39:10,520 --> 00:39:12,640
അതേ, അവനെ അതിലെല്ലാം സംശയിക്കുന്നുണ്ട്,
പക്ഷേ അവൻ…

521
00:39:13,680 --> 00:39:15,360
സട്ടൻ്റെ കാര്യം ഏറ്റുപറയുന്നുണ്ട്.

522
00:39:15,440 --> 00:39:16,400
സേത്ത്.

523
00:39:16,480 --> 00:39:19,000
ഞാൻ മരിച്ചവരെ കണ്ടുകൊണ്ടിരിക്കയാണ്.

524
00:39:19,080 --> 00:39:21,160
ഇപ്പോ നിന്നെ കാണുന്നതുപോലെ അവരെ കാണുന്നു.

525
00:39:21,240 --> 00:39:23,320
അവർ കൊലചെയ്യപ്പെട്ടവരാണ്. എല്ലാവരും.

526
00:39:23,400 --> 00:39:26,120
എൻ്റെ ഡാഡിയും അതിലുണ്ടായിരുന്നു,
അദ്ദേഹത്തെയും കൊന്നതാണെന്ന് പറഞ്ഞു.

527
00:39:26,600 --> 00:39:29,560
സുഹൃത്തേ, ഇതെല്ലാം കൂടി ഒരു ബന്ധമുണ്ട്.

528
00:39:30,000 --> 00:39:32,120
സട്ടനെ ഞാൻ കണ്ടു, അവൾ എൻ്റടുത്ത് വന്നു,

529
00:39:32,200 --> 00:39:34,040
അവളെ ഓൾസെൻ കൊന്നതാണെന്ന് മനസ്സിലായി.

530
00:39:36,400 --> 00:39:38,400
ഓൾസെൻ നിൻ്റെ ഡാഡിയെ കൊന്നില്ല.

531
00:40:19,280 --> 00:40:21,840
ശരി, വേഗം വരൂ.

532
00:40:26,520 --> 00:40:27,360
വരൂ.

533
00:40:28,080 --> 00:40:29,400
വരൂ വേഗമാകട്ടെ.

534
00:40:31,640 --> 00:40:35,240
ഡാഡി, നിങ്ങളെനിക്ക് ഒന്നും പറഞ്ഞുതരേണ്ട,
ഒന്ന് വഴികാട്ടിയാൽ മതി.

535
00:40:35,960 --> 00:40:37,600
പ്ലീസ്.

536
00:40:41,800 --> 00:40:43,840
ഡോക്ടർ.

537
00:40:47,040 --> 00:40:48,800
എനിക്ക് ഒരു നിമിഷം തരൂ, ഞാൻ തയ്യാറാകട്ടെ.

538
00:40:50,080 --> 00:40:52,480
ഞാൻ ഇതിനെപ്പറ്റിത്തന്നെ
ആലോചിക്കുകയായിരുന്നു.

539
00:40:53,920 --> 00:40:55,880
ഞാൻ വിളിക്കാതെ വരരുത്.

540
00:41:00,400 --> 00:41:01,240
ഒരു നിമിഷം നിൽക്കൂ.

541
00:41:02,400 --> 00:41:03,240
ഇല്ല.

542
00:41:05,160 --> 00:41:06,120
നീയാരാനെന്ന് എനിക്കറിയാം.

543
00:41:25,320 --> 00:41:26,960
വിശദാംശങ്ങൾ: ഇരയെ
ശ്വാസംമുട്ടിച്ചു കൊന്നനിലയിലായിരുന്നു

544
00:41:29,000 --> 00:41:31,080
ഇമജൻ കാർസ്‌വുഡിൻ്റെ കൊലപാതകത്തിന്
ശിക്ഷിക്കപ്പെട്ടു

545
00:41:33,080 --> 00:41:34,320
ആർലോ ജോൺസ്‌.

546
00:41:37,080 --> 00:41:38,960
വിശ്വാസവഞ്ചകൻ.

547
00:41:39,040 --> 00:41:41,880
"പ്രതികാരം എനിക്കുള്ളതാണ്,"
കർത്താവ് പറയുന്നു.

548
00:41:41,960 --> 00:41:44,520
"എൻ്റെയും ആർലോ ജോൺസിൻ്റെയും!"

549
00:41:55,680 --> 00:41:56,680
ഹേയ്, നോക്ക്,

550
00:41:58,160 --> 00:42:01,480
ഇതല്ലേ ആ ബോറടിപ്പിക്കുന്ന ജൂനിപെർ പുസ്തകം.

551
00:42:02,120 --> 00:42:04,440
നമുക്ക് അടുത്ത സെഷനിൽ ഇത്
മുഴുവനും വായിച്ചാലോ?

552
00:42:10,840 --> 00:42:12,160
നോക്കൂ,

553
00:42:12,240 --> 00:42:13,160
ഒരു വെളിപാടുണ്ടായി,

554
00:42:13,240 --> 00:42:16,080
വളരെയധികം കാര്യങ്ങളുള്ളതിനാൽ
ദൈവം ആകെ തിരക്കിലാണ്,

555
00:42:16,160 --> 00:42:19,800
അവൻ ചോദിച്ചു, അവനായി ആ "ശിക്ഷ
നടപ്പാക്കാൻ" എനിക്ക് വിരോധമുണ്ടോ എന്ന്.

556
00:42:20,360 --> 00:42:23,240
ഞാൻ പറഞ്ഞു, "സന്തോഷം മാത്രം."

557
00:42:23,320 --> 00:42:24,280
സത്യത്തിൽ,

558
00:42:24,960 --> 00:42:28,680
ബൈബിളിലെ ലാസറസിനെക്കാൾ മെച്ചമായി
ഡോക്ടർ ലാസറസിന് ഉയിർത്തെഴുന്നേൽക്കാനാവുമോ

559
00:42:29,160 --> 00:42:30,760
എന്ന് നമുക്ക് നോക്കാം.

560
00:43:14,400 --> 00:43:15,360
ലാസറസ്!

561
00:43:22,280 --> 00:43:23,560
നീ എന്താണെന്ന് എനിക്കറിയാം!

562
00:43:23,960 --> 00:43:26,200
-വാ!
-ഒന്നും അവസാനിച്ചിട്ടില്ല!

563
00:43:28,120 --> 00:43:29,360
ജോലിസ്ഥലത്തേക്ക് വിളിക്കുന്നു

564
00:43:29,800 --> 00:43:30,640
ലാസറസ്!

565
00:43:32,160 --> 00:43:34,000
-ഹലോ?
-ഇത് ജോയൽ ലാസറസ് ആണ്.

566
00:43:34,080 --> 00:43:37,360
-ഹായ് ഡോക്ടർ ലാസറസ്.
-ശരി, കേൾക്കൂ.

567
00:43:37,440 --> 00:43:40,440
-…ഒരുപാട് സമയമെടുത്തു.
-ആർലോ ജോൺസ്. മിണ്ടാതിരിക്ക്!

568
00:43:40,920 --> 00:43:43,480
നിങ്ങൾ ആർലോ ജോൺസിൻ്റെ മുറിയിലേക്ക്
വേഗം പോകൂ, എന്നിട്ട്,

569
00:43:43,840 --> 00:43:45,400
അയാളവിടെ ഉണ്ടോ എന്ന് പറയൂ.

570
00:43:45,480 --> 00:43:46,680
അയാൾ ജീവനോടുണ്ടോ?

571
00:43:48,720 --> 00:43:50,800
സുരക്ഷിത സൈക്യാട്രിക് യൂണിറ്റ്

572
00:44:08,080 --> 00:44:12,080
ഒന്നും അവസാനിച്ചിട്ടില്ല

573
00:44:12,160 --> 00:44:14,600
ഇതൊരു വാചകത്തിൻ്റെ അവസാനം പോലെ തോന്നുന്നു.
ആരംഭമല്ല.

574
00:44:15,760 --> 00:44:16,880
അപ്പോ ഒരു…

575
00:44:18,160 --> 00:44:19,480
ഒന്നാം താൾ ഉണ്ടായിരുന്നെങ്കിലോ?

576
00:44:21,280 --> 00:44:25,200
എൻ്റെ പ്രിയപ്പെട്ട ജോയലിനും ജെന്നയ്ക്കും

577
00:45:33,360 --> 00:45:35,360
ഉപശീർഷകം വിവർത്തനംചെയ്തത് ശ്രീദേവി പിള്ള

