1
00:00:12,012 --> 00:00:13,764
ദ സമ്മർ ഐ ടേൺഡ് പ്രെറ്റിയിൽ ഇതുവരെ…

2
00:00:13,848 --> 00:00:15,516
ബെല്ലിതന്നെയാവും ഇത് വേണ്ടെന്നു വച്ചത്.

3
00:00:15,599 --> 00:00:17,518
-വിവാഹമോ?
-നീ അവനെ നോക്കിക്കോളുമല്ലോ?

4
00:00:17,601 --> 00:00:19,311
കോൺറാഡിനൊപ്പമല്ലെങ്കിൽ അവളെവിടെപ്പോയി?

5
00:00:19,395 --> 00:00:20,688
പ്രോഗ്രാമിൽ ആള് തികഞ്ഞു.

6
00:00:20,771 --> 00:00:22,273
ഇല്ല. എനിക്കിത് കിട്ടിയേ പറ്റൂ.

7
00:00:22,356 --> 00:00:23,899
അത് സാദ്ധ്യമല്ല. ക്ഷമിക്കൂ.

8
00:00:23,983 --> 00:00:25,484
നീ "പാരീസ്" എന്നു പറഞ്ഞതുപോലെ തോന്നി.

9
00:00:25,568 --> 00:00:27,403
ഞാനൊരു വലിയ തെറ്റാണോ ചെയ്തത്?

10
00:00:27,486 --> 00:00:29,071
നാട്ടിലേക്കുള്ള അടുത്ത ടിക്കറ്റ് എടുത്തോ.

11
00:00:29,155 --> 00:00:30,614
ശരി.

12
00:00:30,698 --> 00:00:31,657
അവൾ വിളിച്ചില്ല.

13
00:00:31,741 --> 00:00:33,659
നീ ഇത്രയും വിഷമിച്ചിരിക്കുമ്പോൾ
ഞാൻ നിന്നെ ഒറ്റയ്ക്ക് വിടുന്നില്ല.

14
00:00:33,743 --> 00:00:34,577
നിങ്ങളെൻ്റെ മമ്മയല്ല.

15
00:00:34,660 --> 00:00:36,996
-നീ എന്താടോ ചെയ്യാൻ നോക്കുന്നത്?
-സഹായിക്കാൻ. എനിക്കെന്തെങ്കിലും ചെയ്യണം.

16
00:00:37,079 --> 00:00:38,914
ഇത് നിനക്ക്
പരിഹരിക്കാനാവുന്ന പ്രശ്നമല്ല.

17
00:00:38,998 --> 00:00:39,832
നീയാണ് പ്രശ്നം.

18
00:00:39,915 --> 00:00:43,043
ഇസബെൽ, എൻ്റെ കാമുകി മാക്സ്,
എൻ്റെ കൂട്ടുകാർ സെലിൻ, ബെനിറ്റോ.

19
00:00:43,127 --> 00:00:44,462
ഞാനിപ്പോ വരാം.

20
00:00:44,545 --> 00:00:46,422
നിൻ്റെ മോഷ്ടിക്കപ്പെട്ട ബാഗ് കണ്ടെത്തി,
ഒരുത്തനെ അടിച്ചു വീഴ്ത്തി.

21
00:00:46,505 --> 00:00:49,383
വേണമെന്നുണ്ടെങ്കിൽ പാരീസിൽ താമസിക്കാനുള്ള
വഴി നിനക്ക് കണ്ടെത്താം ഇസബെൽ.

22
00:00:49,467 --> 00:00:50,926
പക്ഷേ നിനക്കുവേണ്ടി അതു ഞാൻ ഏറ്റെടുക്കും.

23
00:00:51,010 --> 00:00:52,178
നമ്മളത് ഏറ്റെടുത്ത് മുന്നോട്ടു പോകും.

24
00:00:52,261 --> 00:00:54,305
നീ ഇവിടെ നിന്നതിൽ കാര്യമൊന്നുമില്ല.

25
00:00:54,388 --> 00:00:57,099
അപ്പോ നീ ഇവിടുന്ന് പോയി,
ഒരിക്കലും തിരിച്ചുവരാതിരുന്നൂടേ?

26
00:00:57,183 --> 00:00:59,351
അവനെനിക്ക് മാപ്പുതരും എന്നു
തോന്നുന്നില്ല, ഞാനത് വിട്ടുകളയുന്നു.

27
00:00:59,435 --> 00:01:00,519
അതോ നീയവന് ഇടം നൽകുകയാണോ?

28
00:01:00,603 --> 00:01:02,021
ചിലപ്പോൾ അതുമാത്രമാണ് നമുക്ക് ചെയ്യാനാവുക.

29
00:01:02,104 --> 00:01:04,356
വിവാഹം--
ഒരു മണ്ടൻ ആശയമായിരുന്നു,

30
00:01:04,440 --> 00:01:05,983
എന്നാൽ കാര്യങ്ങൾ അതുകൊണ്ട്
അവസാനിക്കണം എന്നില്ലല്ലോ.

31
00:01:06,066 --> 00:01:08,319
മുമ്പുണ്ടായിരുന്ന ആളല്ല ഞാനിപ്പോൾ.

32
00:01:08,402 --> 00:01:09,361
അതിൻ്റെ അർത്ഥം എന്താ?

33
00:01:09,445 --> 00:01:10,613
ഞാനിവിടെ നിൽക്കാൻ പോകുന്നു.

34
00:01:14,575 --> 00:01:20,581
ദ സമ്മർ ഐ ടേൺഡ് പ്രെറ്റി

35
00:01:22,583 --> 00:01:24,502
ഹേയ് മമ്മ. ഹാപ്പി താങ്സ് ഗിവിങ്!

36
00:01:24,585 --> 00:01:26,086
ഞാനും നിങ്ങളുടെ കൂടെയായിരുന്നെങ്കിൽ.

37
00:01:26,170 --> 00:01:29,632
എനിക്കെൻ്റെ പുതിയ ജോലിയും അപാർട്ട്മെൻ്റും
ഒക്കെയായി നിറയെ പ്രശ്നങ്ങളാണ്.

38
00:01:30,674 --> 00:01:32,843
എന്തായാലും എനിക്കെൻ്റെ സ്റ്റഫിങ്
ആരംഭിക്കണം.

39
00:01:32,927 --> 00:01:35,262
ഞാനിന്ന് കൂടെയുള്ളവർക്കായി
ഭക്ഷണമുണ്ടാക്കുന്നു. ലവ് യു. ബൈ.

40
00:01:39,850 --> 00:01:40,976
ശുഭദിനം റൊമാ.

41
00:01:42,353 --> 00:01:43,604
എന്താ എല്ലാം നാനാവിധമായിരിക്കുന്നത്?

42
00:01:43,687 --> 00:01:45,439
ഞാൻ നോക്കീട്ട് സ്റ്റവ് ടോപ്പ് കണ്ടില്ല.

43
00:01:46,398 --> 00:01:47,399
ഞാൻ സ്റ്റഫിങ് ഉണ്ടാക്കുവാ.

44
00:01:52,112 --> 00:01:53,656
"സ്റ്റഫിങ്" എന്ന് എങ്ങനെ പറയും?

45
00:01:55,908 --> 00:01:57,368
"ചെയർ ഫില്ലർ" തുടക്കം മുതൽ.

46
00:01:57,451 --> 00:01:59,245
എനിക്കിതിന് സമയമില്ല. ഞാൻ വൈകി.

47
00:02:00,120 --> 00:02:03,082
കുറച്ചൂടെ… പതുക്കെ?

48
00:02:03,165 --> 00:02:04,291
ഞാൻ വൈകി.

49
00:02:04,625 --> 00:02:06,001
ചൂടുവെള്ളം വീണ്ടും പ്രശ്നമായി.

50
00:02:06,085 --> 00:02:07,962
ഉടമസ്ഥനെ വിളിക്കേണ്ടത് നിൻ്റെ ഊഴമാണെടോ!

51
00:02:08,045 --> 00:02:09,463
അത് നീ ചെയ്യ്! ഞാൻ വൈകി.

52
00:02:10,714 --> 00:02:11,715
കഴുവേറി.

53
00:02:11,799 --> 00:02:13,008
ഹലോ മാനോൺ.

54
00:02:13,092 --> 00:02:14,176
ശുഭദിനം ഇസബെൽ.

55
00:02:17,888 --> 00:02:19,306
ഇതെന്താ ഒരു മണം?

56
00:02:19,390 --> 00:02:20,641
പഴകിയ മീനിൻ്റെ മണം.

57
00:02:22,434 --> 00:02:24,353
നിങ്ങൾ ഇതുവരെ സ്റ്റഫിങ് ചെയ്തിട്ടുണ്ടോ?

58
00:02:24,436 --> 00:02:26,897
ഇത് താങ്ക്സ് ഗിവിങ്ങിൻ്റെ
അമേരിക്കൻ ചടങ്ങുപോലെയാ,

59
00:02:26,981 --> 00:02:29,400
ഞാനിത് ജോലിസ്ഥലത്ത് കൊണ്ടുപോകുവാണ്,

60
00:02:29,483 --> 00:02:31,902
പക്ഷേ നിങ്ങൾക്കും കുറച്ച് തരാമെന്നു വച്ചു.
രുചിച്ചു നോക്കണമെങ്കിൽ?

61
00:02:31,986 --> 00:02:34,905
നിൻ്റെ സ്നേഹത്തിനു നന്ദി പക്ഷേ വേണ്ട.

62
00:02:35,573 --> 00:02:36,574
ശരി, കുഴപ്പമില്ല.

63
00:02:37,324 --> 00:02:39,285
ഇവളെന്താ ആ ബ്രഡിൽ കാണിച്ചുകൂട്ടുന്നത്?

64
00:02:39,910 --> 00:02:42,162
അവളുടെ വംശഹത്യാഘോഷം നടത്താൻ, അല്ലേ?

65
00:02:43,205 --> 00:02:44,790
കാപ്പി. കൊള്ളാം.

66
00:02:50,129 --> 00:02:51,005
സോറി.

67
00:02:53,340 --> 00:02:54,174
കുഴപ്പമില്ല.

68
00:02:54,258 --> 00:02:55,175
അതേ, അത് ശരിയാ.

69
00:02:55,676 --> 00:02:57,803
എനിക്കതിൻ്റെ അർത്ഥമൊന്നും അറിയില്ല.

70
00:03:03,100 --> 00:03:06,770
പാരീസിൽ പഠിക്കണം എന്ന ആശയം
മാസങ്ങൾക്കു മുമ്പ് രൂപം കൊണ്ടപ്പോൾ,

71
00:03:06,854 --> 00:03:09,899
എന്നിൽ ഒരേസമയം
ആവേശവും ഭയവും ജനിപ്പിച്ച കാര്യം

72
00:03:11,108 --> 00:03:13,277
ഞാൻ ആദ്യമായി എൻ്റെ ജീവിതത്തിൽ

73
00:03:13,360 --> 00:03:14,862
തനിയെ ചില കാര്യങ്ങൾ ചെയ്യും
എന്നതായിരുന്നു.

74
00:03:19,241 --> 00:03:21,160
അതെനിക്ക് സ്വയം
പരീക്ഷിക്കാനുള്ള ഒരവസരമായിരുന്നു,

75
00:03:21,869 --> 00:03:23,787
എനിക്ക് എന്തെല്ലാം
കഴിവുകൾ ഉണ്ടെന്ന് കണ്ടെത്താൻ.

76
00:03:26,373 --> 00:03:28,375
മൂന്നു മാസങ്ങൾക്കുള്ളിൽ മനസ്സിലായി…

77
00:03:28,459 --> 00:03:30,753
ഞാൻ ക്ഷീണിതയും ഗൃഹാതുരയും ആണെന്ന്…

78
00:03:30,836 --> 00:03:32,838
എൻ്റെ ഫ്രഞ്ച് വളരെ മോശമാണെന്ന്.

79
00:03:42,348 --> 00:03:46,769
ഓരോ തവണ ഫ്രഞ്ചിൽ സംസാരിക്കുന്നതിനു മുമ്പും
ഞാൻ പറയാൻ പോകുന്നത് ഒന്ന് പറഞ്ഞുനോക്കും.

80
00:03:50,731 --> 00:03:52,650
എനിക്കൊരു
ചോക്കലേറ്റ് ക്രോയിസൻ്റ് മതി.

81
00:03:54,026 --> 00:03:56,195
പക്ഷേ ഞാൻ
എത്ര പരിശീലിക്കുന്നു എന്നത് കാര്യമല്ല…

82
00:03:56,278 --> 00:03:57,112
വേറെ എന്തെങ്കിലും?

83
00:03:57,196 --> 00:03:59,281
…കാരണം അവർ എന്നോട്
ഇംഗ്ലീഷിൽ മാത്രമേ മറുപടി പറയൂ.

84
00:03:59,365 --> 00:04:00,783
വേണ്ട. നന്ദി.

85
00:04:08,624 --> 00:04:10,459
ഞാൻ സ്കൂളിൽ
മിക്കപ്പോഴും ഓൺലൈനായിരിക്കും.

86
00:04:11,293 --> 00:04:12,586
ഇസബെൽ, പോപ്കോൺ.

87
00:04:12,670 --> 00:04:14,254
ജോലിയും അതേസമയം തന്നെയാണ്.

88
00:04:18,384 --> 00:04:21,679
പാരീസിൽ ജോലി ചെയ്യുക എന്നത്
നിയമാനുസൃതം അല്ലാത്തതിനാൽ,

89
00:04:21,762 --> 00:04:23,222
ഞാൻ ഒരു ജോലിയല്ല ചെയ്തിരുന്നത്.

90
00:04:23,305 --> 00:04:24,306
രണ്ടെണ്ണമാണ്.

91
00:04:25,224 --> 00:04:27,810
ഗൃഹാതുരത്വവുമായി
ഞാൻ ഏറെക്കുറെ പൊരുത്തപ്പെട്ടുകഴിഞ്ഞു.

92
00:04:28,268 --> 00:04:30,396
അത് പൂർണ്ണമായും വിട്ടുമാറാത്ത
ഒരു വേദനപോലെയാണ്.

93
00:04:30,479 --> 00:04:33,482
ഫ്രഞ്ച് 76, ഇത് വോഡ്ക കൊണ്ട്
ഉണ്ടാക്കിയതാണ്. ഇത് ജിൻ ആണ്.

94
00:04:36,694 --> 00:04:38,654
ഫ്രഞ്ച് 76 ഉണ്ടാക്കുന്നത്
വോഡ്ക ഉപയോഗിച്ചാണ്.

95
00:04:38,737 --> 00:04:39,780
ഇത് ജിൻ ആണ്.

96
00:04:42,658 --> 00:04:43,575
വോഡ്ക.

97
00:04:43,659 --> 00:04:46,829
പക്ഷേ എന്നെയത്
ആഴത്തിൽ വേദനിപ്പിക്കുന്ന സമയങ്ങളും ഉണ്ട്.

98
00:04:50,708 --> 00:04:53,043
പെട്ടെന്ന് വീട്ടിലെത്താനുള്ള
തീവ്രമായ ഒരു ത്വര.

99
00:04:53,127 --> 00:04:55,004
ഹേയ്, നിങ്ങളിതുവരെ
എൻ്റെ സ്റ്റഫിങ് കഴിച്ചില്ല.

100
00:04:55,087 --> 00:04:56,630
എന്നെ അറിയാവുന്ന ആളുകൾക്ക്.

101
00:04:56,714 --> 00:04:58,966
അതെ. ഞാൻ… ഞങ്ങൾ മറന്നു.

102
00:04:59,049 --> 00:05:01,802
ഇത് പരീക്ഷിക്കാൻ പറ്റിയ സമയമാണ്, അല്ലേ?

103
00:05:02,344 --> 00:05:03,387
മാക്സ്, നീയും?

104
00:05:04,638 --> 00:05:06,432
-നിങ്ങൾക്കു വേണോ?
-എനിക്കു വേണ്ട.

105
00:05:10,019 --> 00:05:12,479
ഞാനിപ്പോൾ ഗ്ലൂട്ടൺ കഴിക്കുന്നില്ല,
അതുകൊണ്ടാ.

106
00:05:12,563 --> 00:05:13,397
എപ്പോൾ മുതൽ?

107
00:05:15,065 --> 00:05:19,111
എൻ്റെ കാമുകൻ ഇത് കഴിഞ്ഞ വർഷം
ഉണ്ടാക്കി, അടിപൊളിയായിരുന്നു.

108
00:05:19,194 --> 00:05:20,112
എങ്കിൽ ഒന്ന് നോക്കട്ടെ.

109
00:05:21,530 --> 00:05:22,531
കൊള്ളാം.

110
00:05:23,824 --> 00:05:25,159
കഴിഞ്ഞകൊല്ലം അടിപൊളിയാരുന്നു.

111
00:05:27,536 --> 00:05:29,913
അവരെല്ലാവരും ഇപ്പോൾ
കഴിക്കാൻ ഇരുന്നിട്ടുണ്ടാവും.

112
00:05:29,997 --> 00:05:30,998
നിൻ്റെ വീട്ടിലോ?

113
00:05:31,081 --> 00:05:32,583
അല്ല, ഇക്കൊല്ലം എല്ലാവരും പലയിടങ്ങളിലാ.

114
00:05:32,666 --> 00:05:35,627
എൻ്റെ ചേട്ടൻ എൻ്റെ കൂട്ടുകാരിയും എൻ്റെ മുൻ
കാമുകനുമായി ഫ്രണ്ട്സ്ഗിവിങ് ആഘോഷിക്കുന്നു.

115
00:05:35,711 --> 00:05:36,795
ഫ്രണ്ട്സ് ഗിവിങ്?

116
00:05:40,591 --> 00:05:44,094
എൻ്റെ ദൈവമേ. എനിക്ക് വീട്ടിൽ പോകണം.

117
00:05:45,512 --> 00:05:46,555
ഒറ്റയ്ക്കായപോലെ.

118
00:05:47,806 --> 00:05:49,266
വളരെ നന്ദി പുടെയ്ൻ!

119
00:05:49,349 --> 00:05:51,268
അല്ല. ഞാൻ ഉദ്ദേശിക്കുന്നത്
നിനക്കറിയാമല്ലോ.

120
00:05:52,311 --> 00:05:54,855
നീ കുറച്ചു ദിവസത്തേക്ക്
നാട്ടിൽ പോകാത്തതെന്താ മോളേ?

121
00:05:54,938 --> 00:05:58,400
കാരണം ഞാൻ ആഗ്രഹിച്ചത്
എനിക്ക് ഇതുവരെ കിട്ടിയില്ല.

122
00:05:59,193 --> 00:06:00,527
ഞാനിപ്പോഴും കണ്ടെത്താൻ ശ്രമിക്കുകയാണ്.

123
00:06:00,611 --> 00:06:03,781
പക്ഷേ നിനക്ക് നിൻ്റെ കുടുംബത്തിനൊപ്പം
ക്രിസ്മസെങ്കിലും ചെലവഴിക്കേണ്ടേ?

124
00:06:03,864 --> 00:06:06,408
തീർച്ചയായും വേണം, പക്ഷേ അതാണ് പ്രശ്നം.

125
00:06:06,492 --> 00:06:09,369
ഞാനിതുവരെ മാറുകയോ ആവശ്യമുള്ളത്
കാണുകയോ പഠിക്കുകയോ ചെയ്തിട്ടില്ല,

126
00:06:09,453 --> 00:06:12,915
ഇപ്പോ നാട്ടിൽ പോയാൽ,
തിരിച്ചുവരാനാകുമോ എന്നെനിക്ക് ഉറപ്പില്ല.

127
00:06:14,208 --> 00:06:15,959
ശുചിമുറിക്ക് എന്തോ പ്രശ്നമുണ്ട്.

128
00:06:27,096 --> 00:06:28,764
ഇത് പുതിയതാണല്ലോ, അല്ലേ.

129
00:06:30,140 --> 00:06:31,391
-ശരി.
-ധൈര്യമായിരിക്ക്.

130
00:06:31,475 --> 00:06:32,476
നന്ദി.

131
00:06:50,494 --> 00:06:52,621
ടെയ്‌ലർ
വീട്ടിലെത്തിയാൽ ഫേസ് ടൈം ചെയ്യ്

132
00:06:59,002 --> 00:07:01,463
ജോലി കഴിഞ്ഞ് എത്തിയതേയുള്ളൂ,
ഫേസ് ടൈം ചെയ്യട്ടേ?

133
00:07:18,730 --> 00:07:20,566
ചെയ്യ്!

134
00:07:30,617 --> 00:07:32,119
-ഹായ്!
-ഹായ്!

135
00:07:32,202 --> 00:07:33,203
ഹാപ്പി താങ്സ് ഗിവിങ്.

136
00:07:33,287 --> 00:07:34,621
ഹാപ്പി താങ്സ് ഗിവിങ് ബെല്ലി.

137
00:07:34,705 --> 00:07:36,957
അപാർട്ട്മെൻ്റിനകത്തുവച്ച്
ടർക്കി വറുക്കില്ല എന്ന്

138
00:07:37,040 --> 00:07:39,376
നീയെൻ്റെ സഹോദരനെക്കൊണ്ട്
അവസാനം സമ്മതിപ്പിച്ചോ?

139
00:07:39,459 --> 00:07:40,836
ഉവ്വ്, ദൈവത്തിനു നന്ദി.

140
00:07:41,628 --> 00:07:45,340
ജേർ ടിക്ടോക്കിൽ ഒരു ഗ്രില്ലിങ്ങ്
കണ്ടു, അത് ചെയ്യാമെന്ന് പറഞ്ഞു.

141
00:07:45,424 --> 00:07:46,466
കൊള്ളാം.

142
00:07:48,343 --> 00:07:49,386
മോളേ, നീയവിടെയുണ്ടോ?

143
00:07:52,472 --> 00:07:53,473
നീ ഓക്കെയാണോ?

144
00:07:54,391 --> 00:07:55,684
എന്നെ കാര്യമാക്കേണ്ട.

145
00:07:55,767 --> 00:07:56,643
ഹലോ?

146
00:07:57,269 --> 00:07:58,270
അവന് എങ്ങനെയുണ്ട്?

147
00:08:00,647 --> 00:08:01,899
അവനിങ്ങനെ…

148
00:08:02,608 --> 00:08:05,319
അവൻ… അതുപോലെതന്നെയിരിക്കുന്നു.

149
00:08:06,153 --> 00:08:08,572
അതേ, ക്ഷമിക്ക്.
ഇത് കുറച്ച്…

150
00:08:10,240 --> 00:08:11,950
വിചിത്രവും പ്രയാസകരവുമാണ്.

151
00:08:14,870 --> 00:08:16,413
ഹലോ? ബെല്ലി?

152
00:08:22,920 --> 00:08:26,965
എൻ്റെ മമ്മ ചർച്ച് ലേഡി പൈ കൊടുത്തയച്ചോ?

153
00:08:27,049 --> 00:08:30,385
ഉവ്വ്. മൂന്നെണ്ണം. എല്ലാരും പോയിട്ട്
കഴിക്കാൻ ഞാൻ ഒരെണ്ണം ഒളിപ്പിച്ചിട്ടുണ്ട്.

154
00:08:31,094 --> 00:08:32,095
ശരി മോളേ.

155
00:08:33,096 --> 00:08:34,264
നമുക്ക്
അഞ്ചുമിനിറ്റുണ്ട്.

156
00:08:34,348 --> 00:08:36,558
നിൻ്റെ ഉടുപ്പൂര്, പാവാട കിടന്നോട്ടെ. വാ.

157
00:08:36,642 --> 00:08:38,352
എൻ്റെ ദൈവമേ. സ്റ്റീവൻ!

158
00:08:38,435 --> 00:08:39,770
-ബെല്ലി?
-അതേ പൊട്ടാ,

159
00:08:39,853 --> 00:08:41,897
ഞാൻ നിൻ്റെ അനിയത്തിയുമായി
ഫേസ് ടൈം ചെയ്യുവാ.

160
00:08:41,980 --> 00:08:45,442
ഹേയ്-- സോറി,
ഞാനറിഞ്ഞില്ല…

161
00:08:45,525 --> 00:08:47,569
ഞങ്ങൾ ഫ്രണ്ട്സ് ഗിവിങ് ചെയ്യുവാ, അറിയാമോ?

162
00:08:47,653 --> 00:08:50,405
എനിക്കറിയാം. നിനക്കാ ഷർട്ട് ഒന്നിടാമോ?

163
00:08:50,489 --> 00:08:51,949
എനിക്ക്… സഹിക്കാൻ വയ്യ.

164
00:08:52,032 --> 00:08:54,826
സ്റ്റീവൻ, ഷർട്ട് ഇട്ടിട്ട്
വേഗം ഇവിടുന്ന് പൊക്കോ.

165
00:08:56,703 --> 00:08:57,955
വാ, നമുക്ക് എൻ്റെ മുറിയിൽ പോകാം.

166
00:09:00,707 --> 00:09:01,917
ഞാൻ നന്നായി കുടിച്ചിട്ടുണ്ട്.

167
00:09:02,000 --> 00:09:03,001
ഉം, ശുഭസായാഹ്നം.

168
00:09:03,085 --> 00:09:03,919
ശുഭസായാഹ്നം.

169
00:09:04,002 --> 00:09:08,966
പിന്നെ നിൻ്റെ 54 റൂം മേറ്റ്സും
കാക്കത്തൊള്ളായിരം ചവറ് ജോലികളും എങ്ങനെ?

170
00:09:09,049 --> 00:09:11,760
എൻ്റെ ജോലികൾ ചവറല്ല,

171
00:09:11,843 --> 00:09:15,305
പിന്നെ എൻ്റെ റൂം മേറ്റ്‍സ് എല്ലാം
വളരെ നല്ലവരാ.

172
00:09:15,389 --> 00:09:17,891
-അവർക്കു നിന്നെ വെറുപ്പാണെന്ന് പറഞ്ഞല്ലോ.
-അല്ലല്ല.

173
00:09:18,475 --> 00:09:20,769
ഇന്നു രാവിലെ ഞങ്ങൾ ഒരുമിച്ച് കോഫി കഴിച്ചു.

174
00:09:20,852 --> 00:09:23,146
ആണോ? നീ ക്രിസ്മസിനു നാട്ടിൽ വരുമെന്ന്
പറ ബെല്ലി.

175
00:09:25,357 --> 00:09:28,026
-അത്--
-ബെല്ലി. നീ ഞങ്ങളെ മിസ് ചെയ്യുന്നില്ലേ?

176
00:09:28,110 --> 00:09:33,240
അല്ല, തീർച്ചയായും മിസ് ചെയ്യുന്നു,
ഞാൻ ആലോചിക്കുന്നത്,

177
00:09:36,118 --> 00:09:38,287
നിനക്ക് പുതുവർഷത്തിന്
പാരീസിലേക്ക് വരാമല്ലോ എന്നാണ്.

178
00:09:39,121 --> 00:09:43,667
എൻ്റെ കൂടെയുള്ളവരെല്ലാം പോകും,
നമുക്കൊരു പാർട്ടി നടത്താം.

179
00:09:43,750 --> 00:09:48,630
ലുസിൻഡ എനിക്കു തരാനുള്ളതിൻ്റെ
പകുതി തന്നു, അപ്പോ.

180
00:09:49,423 --> 00:09:51,300
ശരി!

181
00:09:51,383 --> 00:09:53,885
-എന്നെ നിർബന്ധിക്ക് പെണ്ണേ!
-യായ്! ശരി.

182
00:09:53,969 --> 00:09:56,179
-എൻ്റെ ദൈവമേ.
-ശരി, നാശം. എനിക്കു പോകണം,

183
00:09:56,263 --> 00:09:57,556
പക്ഷേ ഞാൻ നിന്നെ സ്നേഹിക്കുന്നു.

184
00:09:57,639 --> 00:09:58,849
അതെ, ഞാനും…

185
00:09:59,433 --> 00:10:01,727
ഞാൻ ഹായ് പറഞ്ഞെന്ന് ജെറമയയോട് പറയാമോ?

186
00:10:04,062 --> 00:10:05,397
ശരി. തീർച്ചയായും.

187
00:10:05,480 --> 00:10:06,440
ശരി.

188
00:10:06,523 --> 00:10:07,524
-ബൈ.
-ബൈ.

189
00:10:16,950 --> 00:10:21,246
ഹേയ്. ബ്രെറ്റ്… നീ നിൻ്റെ ഷൂസ്
അഴിച്ചു വെക്കാമോ?

190
00:10:21,330 --> 00:10:22,372
കൊള്ളാം.

191
00:10:22,456 --> 00:10:23,540
ഹേയ് ബ്രെറ്റ്.

192
00:10:24,166 --> 00:10:25,042
നീയൊരു ചെറ്റയാണ്.

193
00:10:25,125 --> 00:10:27,044
ഹേയ്, അരുത്… എന്താ ഇത്.

194
00:10:27,127 --> 00:10:28,337
-ജേർ.
-അങ്ങനെ ചെയ്യരുത്. പ്ലീസ്.

195
00:10:28,420 --> 00:10:29,504
-അങ്ങനെയല്ല--.
-ഇത് കഴിഞ്ഞു.

196
00:10:29,588 --> 00:10:30,422
ശരിക്കും?

197
00:10:30,505 --> 00:10:32,382
വാ, നമുക്ക് സംസാരിക്കാം.
അകത്തുവാ, കഴിക്കാം.

198
00:10:32,466 --> 00:10:34,259
നീ കണ്ടപോലെയല്ല ഇത്.

199
00:10:34,343 --> 00:10:35,677
ഞാൻ പോകുന്നെടാ തെണ്ടീ.

200
00:10:35,761 --> 00:10:36,928
ഇവന് ചികിത്സ വേണം.

201
00:10:37,012 --> 00:10:38,263
ഹേയ്, അവളെവിടെപ്പോയി?

202
00:10:38,347 --> 00:10:40,223
അവൾ കോട്ടെടുക്കാൻ പോയതാ.

203
00:10:40,307 --> 00:10:42,684
എടോ എൻ്റെ സഹപ്രവർത്തകർക്കു
പിന്നാലെ പോകുന്നത് നിർത്ത്.

204
00:10:42,768 --> 00:10:44,728
എൻ്റെ കൂട്ടുകാർക്കു
പിന്നാലെ പോകുന്നത് നിർത്ത്.

205
00:10:44,811 --> 00:10:47,647
അതെ. നിൻ്റെ വികാരവിചാരങ്ങൾ
ഒന്ന് അടക്ക്, എനിക്കറിയില്ല,

206
00:10:47,731 --> 00:10:49,816
-അപരിചിതരുമായിട്ടെങ്കിലും. അല്ലേ?
-അതെ. ഒരു കാര്യം പറയട്ടേ?

207
00:10:49,900 --> 00:10:52,152
ഇത് ഫ്രണ്ട്സ് ഗിവിങ്ങാണ്,
രണ്ടുപേർ പോയിക്കഴിഞ്ഞു.

208
00:10:52,235 --> 00:10:54,404
കുടിക്കുന്ന കഞ്ഞിയിൽ മണ്ണുവാരിയിടരുത്.

209
00:10:55,739 --> 00:10:56,948
ബെല്ലി എങ്ങനിരിക്കുന്നു?

210
00:10:57,032 --> 00:10:59,076
അവൾ ഫ്രഞ്ചുകാരിയായി അടിച്ചുപൊളിക്കുന്നു,

211
00:10:59,743 --> 00:11:01,787
അവളെന്നെ പാരീസിലേക്ക് വിളിച്ചിരിക്കുവാ.

212
00:11:01,870 --> 00:11:03,163
-ആണോ?
-വിൻ്റർ ബ്രേക്കിന്.

213
00:11:03,246 --> 00:11:05,540
-എൻ്റെ ദൈവമേ. നീ പോകണം.
-തീർച്ചയായും.

214
00:11:06,917 --> 00:11:08,418
അവൾ ഹായ് പറഞ്ഞു കേട്ടോ.

215
00:11:08,502 --> 00:11:10,587
നീ ഇത്ര എളുപ്പം അതിന് സമ്മതം
മൂളിയത് എനിക്കിഷ്ടപ്പെട്ടില്ല.

216
00:11:10,670 --> 00:11:12,714
-നീയെന്നെ അത്ര വേഗം ഉപേക്ഷിച്ചു പോകുവാണോ?
-നിൽക്ക്…

217
00:11:12,798 --> 00:11:14,549
-ഞാൻ… നിർത്ത്…
-അത് ഭ്രാന്താണ്.

218
00:11:15,550 --> 00:11:18,261
ശരി, നിങ്ങൾ
ഒരു മുറിയിലേക്ക് പോകാമോ പ്ലീസ്?

219
00:11:20,347 --> 00:11:21,598
ഇതെല്ലാം എൻ്റെ മുറികളാണ്.

220
00:11:22,099 --> 00:11:24,434
അതെ. ഒരാളുടെ വീട്ടിൽ
തൽക്കാലത്തേക്ക് താമസിക്കാൻ വന്നാൽ,

221
00:11:24,518 --> 00:11:26,770
എപ്പോഴെങ്കിലും
അവിടുന്ന് ഇറങ്ങിക്കൊടുക്കണം.

222
00:11:26,853 --> 00:11:28,939
ജേർ, നിനക്ക് എന്നേക്കുമായി
ഫിഞ്ച് ഒഴിവാക്കാനാവില്ല.

223
00:11:29,022 --> 00:11:30,273
നിനക്ക് പറ്റില്ല. അത്… ഞാൻ പറയുന്നത്…

224
00:11:30,816 --> 00:11:32,484
ബെല്ലി ഏതായാലും അവിടെ ഇല്ലല്ലോ.

225
00:11:33,819 --> 00:11:34,903
ആരാ ബെല്ലി?

226
00:11:39,032 --> 00:11:41,827
ഹാപ്പി താങ്സ് ഗിവിങ് ജേർ.
നീ സുഖമായിരിക്കുന്നെന്ന് കരുതുന്നു.

227
00:11:46,331 --> 00:11:49,501
ടേയ്, ശരി, നീ
ഹാൻഡ് മിക്സർ ആണോ ഉപയോഗിച്ചത്,

228
00:11:49,584 --> 00:11:52,087
അതോ ഞാൻ പറഞ്ഞ റൈസറാണോ ഉപയോഗിച്ചത്?

229
00:11:52,170 --> 00:11:55,674
ഹാൻഡ് മിക്സർ. കാരണം അതായിരുന്നു എളുപ്പം.

230
00:11:55,757 --> 00:11:57,300
-ശരിക്കും?
-അതെ. ജോലി കഴിഞ്ഞു.

231
00:11:57,384 --> 00:11:59,469
ഇല്ല, കാരണം അവയിപ്പോ ഒട്ടിയിരിക്കുന്നു.

232
00:11:59,553 --> 00:12:04,766
ഇങ്ങനൊരു വിശാലമായ അത്താഴം
ഒരുക്കുന്നത് നീ പറഞ്ഞിട്ടാ.

233
00:12:04,850 --> 00:12:06,685
-ഞാൻ തായ് ഭക്ഷണം പറയാൻ പോയതാ…
-നീ--

234
00:12:06,768 --> 00:12:09,229
…അപ്പോ ഞാൻ സഹായിച്ചതിന് എന്നോട്
ദേഷ്യപ്പെടേണ്ട. വിചിത്രം തന്നെ.

235
00:12:09,312 --> 00:12:10,522
വാതിൽ മണി മുഴങ്ങുന്നു. ഞാൻ നോക്കാം.

236
00:12:10,605 --> 00:12:12,441
ഹാൻഡ് മിക്സർ ഉപയോഗിക്കാതെ
റൈസർ ഉപയോഗിക്കുന്നത്

237
00:12:12,524 --> 00:12:15,026
-എൻ്റെ ഐഡിയയായിരുന്നു. ഓക്കേ?
-എങ്കിൽ എന്നോട് സഹായം ചോദിക്കരുത്.

238
00:12:15,652 --> 00:12:16,778
-ഹേയ്, ഡി-നൈസ്.
-ഹായ്.

239
00:12:16,862 --> 00:12:18,655
ഗെയിം ചേഞ്ചിനെപ്പറ്റി
ഞാനയച്ച ഇമെയിൽ കിട്ടിയോ?

240
00:12:18,738 --> 00:12:22,617
താഴെവച്ച് ഞാൻ ആരെയാ
കണ്ടതെന്ന് നോക്ക്. നമ്മുടെ ബോസ് ആഡം.

241
00:12:22,701 --> 00:12:24,911
സർപ്രൈസ്.
ഞാൻ ഷാമ്പെയ്ൻ കൊണ്ടുവന്നിട്ടുണ്ട്.

242
00:12:24,995 --> 00:12:26,997
അതെ. അടിപൊളി. നന്ദി.

243
00:12:27,080 --> 00:12:28,832
-എന്തോന്നിത്?
-എനിക്ക് ഒരു പിടിയുമില്ല.

244
00:12:28,915 --> 00:12:30,625
ഷൂസ് ഊരിവയ്ക്കാമോ? സോറി.

245
00:12:30,709 --> 00:12:32,502
ശരി, പ്രശ്നമില്ല.
നിനക്കുവേണ്ടി ഞാനത് ചെയ്യാം.

246
00:12:32,586 --> 00:12:34,045
ഹലോ ജെറമയ.

247
00:12:34,129 --> 00:12:36,965
ഡാഡ്. നിങ്ങളെന്താ- ഇവിടെ…
നിങ്ങളിവിടെ എന്തു ചെയ്യുവാ?

248
00:12:37,048 --> 00:12:39,342
നിങ്ങൾ കെയ്‌ലിയുടെ മാതാപിതാക്കളുടെ
വീട്ടിൽ പോകേണ്ടതായിരുന്നില്ലേ?

249
00:12:39,426 --> 00:12:41,136
ചോദിക്കല്ലേ. അവളവിടെ, ഞാനിവിടെ.

250
00:12:41,219 --> 00:12:42,179
ഹേയ്.

251
00:12:42,262 --> 00:12:43,597
-ഹാപ്പി താങ്സ് ഗിവിങ്.
-ശരി.

252
00:12:43,680 --> 00:12:45,098
ഞാൻ ഷാമ്പെയ്ൻ കൊണ്ടുവന്നു.

253
00:12:46,516 --> 00:12:47,851
എൻ്റെ കല്യാണത്തിൻ്റെ.

254
00:12:48,935 --> 00:12:51,021
പിന്നെ ഞാൻ എന്തുചെയ്യണം? കളയണോ?

255
00:12:52,564 --> 00:12:56,234
സഹോ, സ്റ്റഫിങ് പൊളി.
കിളിർപ്പിച്ചവ പൊളി, ടർക്കിയും പൊളി.

256
00:12:56,318 --> 00:12:57,777
നീ പൊളിച്ചെടോ.

257
00:12:57,861 --> 00:12:59,279
-ഒരേ പൊളി.
-നീയാണോ ഇതെല്ലാം ഉണ്ടാക്കിയത്?

258
00:12:59,362 --> 00:13:02,699
അതെ. സ്റ്റീവനും ടെയ്‌ലറും സഹായിച്ചു.
അവരാണ് മാഷ്ഡ് പൊട്ടറ്റോ ഉണ്ടാക്കിയത്.

259
00:13:02,782 --> 00:13:03,742
സന്തോഷം.

260
00:13:03,825 --> 00:13:05,035
മാഷ്ഡ് പൊട്ടറ്റോ കൊള്ളൂല്ല.

261
00:13:05,118 --> 00:13:06,036
എന്നാൽ നീ പൊക്കോ.

262
00:13:06,119 --> 00:13:09,623
എനിക്കിഷ്ടപ്പെട്ടു, ഞാൻ എപ്പോഴും പറയും,
ഒരു നല്ല ടീമില്ലെങ്കിൽ നിങ്ങൾ ഒന്നുമല്ല.

263
00:13:09,706 --> 00:13:12,918
ഇവരെപ്പോലെ, എൻ്റെ സഹായികൾ.

264
00:13:13,001 --> 00:13:16,379
-മിടുക്കർ, സ്വപ്നം കാണുന്നവർ, വിശ്വസ്തർ.
-അതെ.

265
00:13:16,463 --> 00:13:18,590
അത് നിങ്ങൾക്ക് പഠിപ്പിച്ചുകൊടുക്കാനാവില്ല.

266
00:13:19,257 --> 00:13:22,886
അപ്പോ ഇത് ഞാൻ ബ്രേക്കറിലെ ജോലി
സ്വീകരിക്കാത്ത പ്രശ്നമാണോ ഡാഡ്?

267
00:13:22,969 --> 00:13:24,137
നല്ല ബെസ്റ്റ് സമയം.

268
00:13:24,221 --> 00:13:27,432
ഇല്ല, എനിക്ക് നീ സ്കൂൾ പൂർത്തിയാക്കാത്തതിൽ
ഒരു പ്രശ്നവുമില്ല ജെറമയ.

269
00:13:27,516 --> 00:13:28,517
നീ കോഴ്സ് പൂർത്തിയാക്കുന്നുണ്ടോ?

270
00:13:28,600 --> 00:13:31,102
ഈ സെമസ്റ്ററിൽ നീ ക്ലാസിനു പോകുന്നുണ്ടോ
എന്നുപോലും ഞാനറിഞ്ഞില്ല.

271
00:13:31,186 --> 00:13:34,105
ഉണ്ട്. പോകുന്നുണ്ട്.

272
00:13:34,189 --> 00:13:36,066
ഉണ്ട്. അവനിപ്പോൾ ഓൺലൈൻ ക്ലാസിലാ--

273
00:13:36,149 --> 00:13:39,653
നീ ഫ്രാറ്റ് ഹൗസിൽ വന്നില്ലല്ലോടോ.
എനിക്ക് വിഷമമായി.

274
00:13:39,736 --> 00:13:41,029
എന്തൊരു പൊട്ടനാ.

275
00:13:41,112 --> 00:13:45,283
അത് കൊള്ളാം. ഞാൻ കരുതി ജെറമയ
ഫ്രാറ്റ് ഹൗസിലാണ് താമസിക്കുന്നതെന്ന്.

276
00:13:48,161 --> 00:13:49,162
അയ്യോ.

277
00:13:50,121 --> 00:13:51,498
ഞാനുദ്ദേശിച്ചത്…

278
00:13:51,581 --> 00:13:53,041
നിന്നോട് ഒരു നിമിഷം സംസാരിക്കാമോ?

279
00:13:53,124 --> 00:13:54,376
ഉവ്വ്.

280
00:13:55,377 --> 00:13:56,461
നന്ദിയുണ്ടെടോ.

281
00:13:58,880 --> 00:14:01,007
എൻ്റെ മാഷ്ഡ് പൊട്ടറ്റോ ആണല്ലേ മോശം,
നീ ഡിന്നർ തന്നെ കുളമാക്കി.

282
00:14:01,091 --> 00:14:02,300
ഞാനിതെങ്ങനെ അറിയാനാ?

283
00:14:02,384 --> 00:14:05,554
ഞാൻ നിനക്ക് ഇളവുതരാൻ ഒരുപാട് ശ്രമിച്ചു.

284
00:14:05,637 --> 00:14:07,722
പക്ഷേ ഇത്… ഇത് കുറച്ച് കൂടിപ്പോയി!

285
00:14:07,806 --> 00:14:09,933
ഡാഡ്, പതുക്കെ. പ്ലീസ്.

286
00:14:10,767 --> 00:14:11,601
നമുക്ക്…

287
00:14:11,685 --> 00:14:17,482
അപ്പോ നീ എന്നോട്
കള്ളം പറയുകയായിരുന്നു… മാസങ്ങളായി.

288
00:14:17,566 --> 00:14:19,901
അതെ. അതിനെന്നെ കുറ്റപ്പെടുത്താനാകുമോ?

289
00:14:19,985 --> 00:14:20,902
എന്താണെന്ന്?

290
00:14:20,986 --> 00:14:23,905
നോക്ക്, സ്കൂളിൽ ഒരു അധിക സെമസ്റ്റർ
വേണമെന്ന് ഞാൻ പറഞ്ഞപ്പോൾ,

291
00:14:23,989 --> 00:14:26,575
ഈ ലോകത്തിലെ തന്നെ മണ്ടനായി
നിങ്ങളെന്നെ കണക്കാക്കി,

292
00:14:26,658 --> 00:14:28,410
പിന്നെ വിവാഹം വേണ്ടെന്നു വച്ചപ്പോൾ
നിങ്ങൾ കരുതി

293
00:14:28,493 --> 00:14:31,037
ഞാനെന്തോ കുഴപ്പമുണ്ടാക്കിയെന്ന്,
കാരണം ഞാനങ്ങനെയാണല്ലോ ചെയ്യുക.

294
00:14:31,121 --> 00:14:32,038
ഞാനങ്ങനെ പറഞ്ഞിട്ടില്ല.

295
00:14:32,122 --> 00:14:33,707
നിങ്ങളെന്നോട് നേരിട്ടു പറഞ്ഞില്ല.

296
00:14:34,583 --> 00:14:37,168
പിന്നെ നിങ്ങൾ പറഞ്ഞു എൻ്റെ ക്രെഡിറ്റ്
സ്കോർ എന്നേക്കുമായി തകർന്നെന്ന്,

297
00:14:37,252 --> 00:14:39,254
കാരണം എനിക്കും എൻ്റെ ഭാര്യയ്ക്കും കൂടി

298
00:14:39,337 --> 00:14:41,798
താമസിക്കാനെടുത്ത അപാർട്ട്മെൻ്റ്
കരാറിൽനിന്ന് പിന്മാറാൻ ഞാൻ ധൈര്യംകാണിച്ചു.

299
00:14:41,881 --> 00:14:44,259
അപ്പോ, ശരിയാണ്, സ്കൂളിൽ പോകുന്ന
കാര്യത്തിൽ ഞാൻ കള്ളം പറഞ്ഞു.

300
00:14:44,342 --> 00:14:46,261
നിർത്തണ്ട, ഞാൻ എത്ര മണ്ടനാണെന്ന്
ഇനിയും പറഞ്ഞോളൂ.

301
00:14:46,344 --> 00:14:49,097
എൻ്റെ തുലഞ്ഞ ഭാവിക്കായി നിങ്ങൾ
ചെലവാക്കുന്ന കാശിൻ്റെ കണക്കും പറഞ്ഞോളൂ.

302
00:14:49,180 --> 00:14:50,015
എന്താ ഞാൻ ചെലവാക്കുന്നില്ലേ?

303
00:14:51,099 --> 00:14:53,268
പണം മാത്രമല്ല ഡാഡ് പ്രധാനം.

304
00:14:53,810 --> 00:14:55,395
നീ പറഞ്ഞത് ശരിയാ. പണം അല്ല.

305
00:14:56,271 --> 00:14:58,148
അപ്പോ നമുക്കത് ഇതിൽ നിന്നങ്ങ് മാറ്റാം.

306
00:14:58,231 --> 00:15:00,191
-എന്താ?
-ഞാനിനി നിനക്ക് ചെലവിനു തരില്ല.

307
00:15:00,275 --> 00:15:02,110
അല്ല, ഒരു സുരക്ഷിത വലയമില്ലാതെ

308
00:15:02,193 --> 00:15:03,695
നീ സ്വയം കാര്യങ്ങൾ ചെയ്യാൻ പഠിക്കണം.

309
00:15:03,778 --> 00:15:05,447
നിങ്ങളെന്താ തമാശ പറയുകയാണോ?

310
00:15:05,530 --> 00:15:07,157
ഇത് ഞാൻ പണത്തിനു പ്രാധാന്യം
നൽകുന്നതുകൊണ്ട് പറയുകയല്ല--

311
00:15:07,240 --> 00:15:08,992
ശരി, എനിക്ക് ചെലവിനു തരില്ലെന്ന്
പറഞ്ഞ സ്ഥിതിക്ക്

312
00:15:09,075 --> 00:15:11,244
നിങ്ങളുടെ
ഉപദേശം കേൾക്കേണ്ട കാര്യം എനിക്കില്ല.

313
00:15:16,750 --> 00:15:20,086
പുള്ളി എന്നെ കൊള്ളരുതാത്തവനെന്ന് വിളിച്ചു.
ഇതൊക്കെ എങ്ങനെ പറയുന്നു?

314
00:15:20,170 --> 00:15:22,756
അതെ. അതായത് നിനക്ക് ഒരു ജോലിയില്ല.

315
00:15:22,839 --> 00:15:25,258
പിന്നെ നീ പഠനം പാതിവഴിക്ക് നിർത്തി.

316
00:15:25,342 --> 00:15:26,551
പിന്നെ നീ വാടക തരുന്നില്ല.

317
00:15:30,138 --> 00:15:33,058
ശരി. സത്യത്തിൽ--
ഒരു ജോലി നിനക്ക് ഗുണം ചെയ്യും.

318
00:15:33,141 --> 00:15:34,559
എല്ലാറ്റിനും ഒരു വ്യവസ്ഥവരും.

319
00:15:34,643 --> 00:15:36,645
ഇത് എന്നെ ഇവിടുന്ന്
ചവിട്ടിപ്പുറത്താക്കലാണോ?

320
00:15:36,728 --> 00:15:37,729
-അതെ.
-അല്ല.

321
00:15:38,521 --> 00:15:39,356
-അതെ.
-അതെ.

322
00:15:39,439 --> 00:15:42,025
ശരി കുഴപ്പമില്ല.
ഞാനെന്നാൽ ഡെനിസിൻ്റെ വീട്ടിൽ പൊക്കോളാം.

323
00:15:42,108 --> 00:15:42,942
എന്താ?

324
00:15:43,026 --> 00:15:44,319
ഒന്നു പോടോ.

325
00:15:45,987 --> 00:15:47,530
നീ അറിയാൻ വേണ്ടി, ഇവൻ
ഉറക്കത്തിനിടയിൽ ഭക്ഷണമുണ്ടാക്കും.

326
00:15:47,614 --> 00:15:49,282
ശരി, നോക്ക്, ഞാൻ
ഉറക്കത്തിനിടയിൽ ഭക്ഷണമുണ്ടാക്കില്ല.

327
00:15:49,366 --> 00:15:50,617
-അത് വിചിത്രം തന്നെ.
-എങ്കിൽ, അവൻ പാതിരാത്രി

328
00:15:50,700 --> 00:15:52,786
എഴുന്നേറ്റ് ഭക്ഷണമുണ്ടാക്കും,

329
00:15:52,869 --> 00:15:54,746
-ഒച്ചയുണ്ടാക്കിക്കൊണ്ട്.
-എൻ്റെ ദൈവമേ.

330
00:15:54,829 --> 00:15:56,748
നിക്കറിട്ടിട്ടുണ്ടാവും. അത് ഭാഗ്യം.

331
00:15:57,290 --> 00:15:58,208
എന്താ?

332
00:15:59,084 --> 00:16:02,420
ശരി. നോക്ക്,
ഇത് കുറച്ച് പ്രയാസമായിരിക്കും ഡി,

333
00:16:02,504 --> 00:16:05,548
പക്ഷേ കേൾക്ക്, എനിക്ക് പോകാൻ വേറെ ഇടമില്ല.

334
00:16:10,011 --> 00:16:14,182
ശരി, കുഴപ്പമില്ല.
നിനക്ക് എൻ്റെ കൂടെ ഒരാഴ്ച താമസിക്കാം.

335
00:16:14,265 --> 00:16:15,350
-ഒരാഴ്ച മാത്രം?
-അതെ, ഒരാഴ്ച മാത്രം.

336
00:16:15,433 --> 00:16:16,851
-അതിൽ കൂടുതൽ വേണ്ടെന്ന്…
-വേണ്ട.

337
00:16:16,935 --> 00:16:18,895
ശരി, ഒന്നുമതി.
പാക്ക് ചെയ്യാൻ സഹായിക്കുന്നോ?

338
00:16:18,978 --> 00:16:21,147
വേണ്ട, ഞാൻ നിൻ്റെ അമ്മയല്ല.

339
00:16:21,231 --> 00:16:23,066
ശരി. പ്ലീസ്?

340
00:16:24,192 --> 00:16:26,236
എൻ്റെ ദൈവമേ. എനിക്ക്
എന്നോടുതന്നെ ദേഷ്യം തോന്നുന്നു. ശരി.

341
00:16:26,945 --> 00:16:28,947
രണ്ടുപേരും പോയിത്തുലയ്.

342
00:16:29,030 --> 00:16:30,198
-നന്ദി.
-സന്തോഷം.

343
00:16:30,281 --> 00:16:31,199
-ആസ്വദിക്ക്.
-കർത്താവേ.

344
00:16:34,285 --> 00:16:35,203
ഇത് നോക്ക്.

345
00:16:39,791 --> 00:16:40,792
ഇതിന് ഉപ്പു വേണം.

346
00:16:45,505 --> 00:16:47,799
എനിക്ക് രാവിലെ മുതൽ നെഞ്ചെരിച്ചിലുണ്ട്.

347
00:16:50,176 --> 00:16:51,720
നീ പെപ്സിഡ് മാറ്റി വച്ചോ?

348
00:16:51,803 --> 00:16:52,971
ഇല്ല, അത് അവിടെയുണ്ട്.

349
00:16:54,764 --> 00:16:56,975
നോക്കിയിട്ട് കാണുന്നില്ല.
നീയത് മാറ്റിക്കാണും.

350
00:17:00,937 --> 00:17:01,855
മാറ്.

351
00:17:05,233 --> 00:17:06,276
ഇവിടുണ്ടെന്ന് ഞാൻ പറഞ്ഞതല്ലേ.

352
00:17:06,359 --> 00:17:07,360
നന്ദി.

353
00:17:12,323 --> 00:17:13,992
ഹായ് കോണി. ഹാപ്പി താങ്സ് ഗിവിങ്.

354
00:17:14,075 --> 00:17:14,951
ഹാപ്പി താങ്സ് ഗിവിങ്.

355
00:17:15,034 --> 00:17:16,911
ഹാപ്പി താങ്സ് ഗിവിങ്.

356
00:17:16,995 --> 00:17:19,622
-എന്താ?
-ലോറൽ, ക്രിസ്മസിൻ്റെ മെസ്സേജ് കിട്ടി.

357
00:17:19,706 --> 00:17:21,791
ഞാൻ വിളിച്ചതിൻ്റെ കാര്യം,

358
00:17:21,875 --> 00:17:25,211
ഞാൻ വന്നാൽ ജേറിന് കുഴപ്പമുണ്ടാവില്ല
എന്നുറപ്പിക്കണമായിരുന്നു.

359
00:17:26,755 --> 00:17:28,047
നിങ്ങളവനോട് സംസാരിച്ചോ?

360
00:17:28,715 --> 00:17:29,716
ഇല്ല.

361
00:17:29,799 --> 00:17:32,552
പക്ഷേ സ്റ്റീവൻ പറയുന്നു
അവന് കുഴപ്പമില്ലെന്ന്.

362
00:17:34,846 --> 00:17:35,847
പിന്നെ ബെല്ലി?

363
00:17:37,515 --> 00:17:42,687
ഞാൻ ഇന്നു രാവിലെ ബെല്ലിയോട് സംസാരിച്ചു.
അവൾ അവധിക്ക് പാരീസിൽത്തന്നെയാണ്.

364
00:17:45,857 --> 00:17:47,692
എത്ര നാൾ അവിടെയുണ്ടാകുമെന്ന് പറഞ്ഞോ?

365
00:17:48,610 --> 00:17:50,904
ഇല്ല, പക്ഷേ അവളെന്നോട് തണുപ്പിനുള്ള
ഉടുപ്പുകൾ അയയ്ക്കാൻ പറഞ്ഞു,

366
00:17:50,987 --> 00:17:54,699
അപ്പോൾ എനിക്കു തോന്നുന്നു…
കുറച്ചുനാൾ ഉണ്ടാവുമെന്ന്.

367
00:17:55,700 --> 00:17:58,453
അപ്പോ കാര്യങ്ങൾ നന്നായി പോകുന്നുണ്ടാവണം.
അത് കൊള്ളാം.

368
00:18:00,705 --> 00:18:02,207
ഞാനാലോചിക്കുകയായിരുന്നു…

369
00:18:03,374 --> 00:18:06,419
എനിക്കറിയില്ല. അവളെയൊന്ന് വിളിച്ചാലോ
എന്നൊക്കെ ആലോചിക്കുകയായിരുന്നു.

370
00:18:06,503 --> 00:18:09,756
അവൾ ഫോണെടുക്കുമെന്ന്
നിങ്ങൾക്ക് തോന്നുന്നോ?

371
00:18:10,423 --> 00:18:12,801
എനിക്കറിയില്ല കോണി. ബെല്ലിയുടെ അഭിപ്രായം
എനിക്കു പറയാനാവില്ലല്ലോ.

372
00:18:12,884 --> 00:18:15,678
ശരിയാണ്…

373
00:18:15,762 --> 00:18:18,431
പക്ഷേ അവൾക്ക് സംസാരിക്കാൻ
താത്പര്യമുണ്ടോ എന്നറിയണമെങ്കിൽ

374
00:18:19,474 --> 00:18:21,643
അത് നീ തന്നെ മുൻകൈ എടുത്ത് പരിശോധിക്കണം.

375
00:18:21,726 --> 00:18:24,229
എൻ്റെ ദൈവമേ. നിങ്ങളെൻ്റെ
തെറാപ്പിസ്റ്റിനെപ്പോലെ സംസാരിക്കുന്നു.

376
00:18:24,312 --> 00:18:27,607
പുള്ളി പറയുന്നത് അനിശ്ചിതാവസ്ഥകളുമായി
ഞാൻ പൊരുത്തപ്പെടാൻ പഠിക്കണമെന്നാണ്.

377
00:18:27,690 --> 00:18:31,152
എല്ലാം നിയന്ത്രിക്കാൻ
നോക്കുന്നത് നിർത്തണമെന്ന്.

378
00:18:31,903 --> 00:18:32,904
നീ എന്തു പറയുന്നു?

379
00:18:33,738 --> 00:18:35,532
"തുലയാനായിട്ട്!
അനിശ്ചിതാവസ്ഥ പ്രയാസകരമാണ്."

380
00:18:37,784 --> 00:18:38,952
നീ പറയുന്നത് തെറ്റല്ല.

381
00:18:39,577 --> 00:18:41,412
അതേ, പുള്ളി പറയുന്നതും തെറ്റല്ല.

382
00:18:42,288 --> 00:18:44,290
അപ്പോ നീ ക്രിസ്മസിനു വരുമോ?

383
00:18:45,416 --> 00:18:47,252
ഉവ്വ്. തീർച്ചയായും. ഞാൻ വരും.

384
00:18:47,335 --> 00:18:49,504
-ഞാൻ ഗ്രേവി ചൂടാക്കണോ?
-എനിക്കറിയില്ല ജോൺ.

385
00:18:49,587 --> 00:18:51,089
ശരി, ഞാൻ ഫോൺ വെക്കുവാ ലോർ.

386
00:18:53,258 --> 00:18:54,467
ശുഭരാത്രി, ഓക്കേ?

387
00:18:55,009 --> 00:18:56,386
നിനക്കും കോണി.

388
00:18:56,469 --> 00:18:57,470
നന്ദി.

389
00:18:58,721 --> 00:19:00,139
-ബൈ.
-ബൈ.

390
00:19:40,305 --> 00:19:41,431
പ്രിയപ്പെട്ട ബെല്ലി,

391
00:19:43,099 --> 00:19:45,894
ആദ്യമായി, ഞാൻ നിനക്ക് എഴുതണമോ
എന്നുപോലും എനിക്കറിയില്ല.

392
00:19:45,977 --> 00:19:47,228
ഇതിന് അനുവാദമുണ്ടെങ്കിൽ.

393
00:19:48,897 --> 00:19:51,524
അനുവാദമില്ലെങ്കിൽ, അത് പറയണം.
എനിക്കു മനസ്സിലാകും.

394
00:19:52,775 --> 00:19:55,445
ഞാനിപ്പോ കാർഡിയോ വാസ്കുലർ സിസ്റ്റം
പഠിക്കേണ്ടതാണ്,

395
00:19:56,821 --> 00:20:00,074
പക്ഷേ
നിനക്കൊരു കത്തെഴുതാമെന്നുവച്ചു.

396
00:20:01,951 --> 00:20:04,454
നിൻ്റെ അവിടുത്തെ ജീവിതം എങ്ങനിരിക്കുമെന്ന്
ചിലപ്പോൾ ഞാൻ ആലോചിക്കാറുണ്ട്.

397
00:20:04,537 --> 00:20:06,581
നിൽക്ക്! ഇത് ശരിയല്ല!

398
00:20:07,582 --> 00:20:10,251
നീയൊരു ചെറിയ കഫേയിലിരുന്ന് കുടിക്കുന്നത്…

399
00:20:11,794 --> 00:20:13,463
പാരീസിൽ ബെല്ലി എന്താവും കുടിക്കുക?

400
00:20:17,216 --> 00:20:20,929
ഒരുപാട് മധുരമിട്ട കഫേ ഓ ലേ,

401
00:20:21,012 --> 00:20:23,640
ഒപ്പം അറപ്പിക്കുന്നത്ര
മധുരമുള്ള പലഹാരങ്ങളും?

402
00:20:25,350 --> 00:20:27,101
അല്ലെങ്കിൽ സൗർ പാച്ച് കിഡ്സ് ആവും.

403
00:20:29,103 --> 00:20:30,605
അതൊക്കെ പാരീസിൽ കിട്ടുമോ?

404
00:20:32,398 --> 00:20:34,192
അവിടെയുണ്ടെങ്കിൽ
നീ ഉറപ്പായും കണ്ടുപിടിച്ചുകാണും.

405
00:20:37,570 --> 00:20:39,781
അല്ലെങ്കിൽ ഫ്രഞ്ച്കാരി ബെല്ലി
ജങ്ക് ഫുഡ് കഴിക്കില്ലായിരിക്കാം.

406
00:20:41,658 --> 00:20:43,534
അവിടെ നീ മറ്റൊരാളായിരിക്കാം.

407
00:20:49,123 --> 00:20:51,459
അവധിക്കാലത്ത് പാരീസ് മനോഹരിയായിരിക്കും.

408
00:20:52,543 --> 00:20:54,253
നീ ക്രിസ്മസിന്
അവിടെ നിൽക്കുകയാണെന്നറിഞ്ഞു.

409
00:20:54,337 --> 00:20:55,964
അതിനർത്ഥം നീ സന്തോഷവതിയാണെന്നാണ്.

410
00:20:58,257 --> 00:20:59,717
ഞാനത് ഭാവനയിൽ കാണാൻ ശ്രമിക്കുന്നു.

411
00:21:01,844 --> 00:21:03,096
ശരി എങ്കിൽ, മെറി ക്രിസ്മസ് ബെല്ലി.

412
00:21:04,681 --> 00:21:08,434
നീ സ്വപ്നം കണ്ടതെല്ലാം പാരീസ് നൽകട്ടെ.

413
00:21:09,435 --> 00:21:10,645
കോൺറാഡ്.

414
00:21:17,527 --> 00:21:20,321
ഹേയ്, ഞാനും കൂടെ നിന്ന് കടയടയ്ക്കാൻ
സഹായിക്കേണ്ടെന്ന് ഉറപ്പാണോ?

415
00:21:20,405 --> 00:21:23,324
വേണ്ട, സാരമില്ല. നീയത് ചെയ്യുന്നത്
ഞാനൊരു നൂറുവട്ടം കണ്ടിട്ടുണ്ട്.

416
00:21:23,408 --> 00:21:24,242
നിനക്ക് ഉറപ്പാണെങ്കിൽ.

417
00:21:24,325 --> 00:21:26,953
അതെ. വീട്ടിലേക്ക് പൊക്കോളൂ…

418
00:21:27,620 --> 00:21:30,456
പിന്നെ, എനിക്ക് ക്രിസ്മസ് തലേന്ന്
ഒറ്റയ്ക്കിരിക്കാനും ഒരു മോഹമുണ്ട്.

419
00:21:30,540 --> 00:21:31,958
ഞാനൊരു പ്ലാനിട്ടിട്ടുണ്ട്.

420
00:21:33,960 --> 00:21:35,962
എന്നാൽ ശരി. മെറി ക്രിസ്മസ്.

421
00:21:37,296 --> 00:21:38,297
കാണാം.

422
00:22:04,365 --> 00:22:08,244
മെറി ക്രിസ്മസ്!

423
00:23:04,759 --> 00:23:05,676
ഹായ്.

424
00:23:06,302 --> 00:23:07,261
ശരി.

425
00:23:16,938 --> 00:23:18,231
-ഹായ്.
-ഹേയ്.

426
00:23:18,314 --> 00:23:19,774
നീയെന്താ ഇവിടെ ചെയ്യുന്നേ?

427
00:23:19,857 --> 00:23:21,359
നിനക്കും മെറി ക്രിസ്മസ്.

428
00:23:21,859 --> 00:23:22,693
മെറി ക്രിസ്മസ്.

429
00:23:25,655 --> 00:23:26,823
അപ്പോ, എന്താ നിൻ്റെ പരിപാടി?

430
00:23:27,740 --> 00:23:31,994
നീ തുറന്നിട്ടുണ്ടാകുമെന്ന് കരുതി.
ക്രിസ്മസ് തലേന്ന് ഏത് ബാറാണ് പൂട്ടുക?

431
00:23:32,078 --> 00:23:34,705
ഞാൻ കരുതി നീ ലണ്ടനിൽ
കൂട്ടുകാരെ കാണാൻ പോവുകയാണെന്ന്.

432
00:23:34,789 --> 00:23:35,832
തീവണ്ടി സമരം.

433
00:23:35,915 --> 00:23:39,335
ഞാനിപ്പോൾ ഈ തണുത്തുറഞ്ഞ നഗരത്തിൽ
ഒറ്റപ്പെട്ടിരിക്കുന്നു, പ്രിയസുഹൃത്ത്

434
00:23:39,418 --> 00:23:40,920
ഇസബെൽ പോലും
എന്നെയീ തണുപ്പത്ത് വിട്ടിരിക്കുന്നു.

435
00:23:41,003 --> 00:23:43,214
ക്ഷമിക്കൂ. അകത്തേക്ക് വരൂ.

436
00:23:43,965 --> 00:23:44,799
ഒന്നു ചൂടാകട്ടെ.

437
00:23:47,176 --> 00:23:48,469
ഒരു ഗ്ലാസ് വൈൻ എടുക്കട്ടെ?

438
00:23:48,553 --> 00:23:49,595
തീർച്ചയായും.

439
00:23:52,014 --> 00:23:54,267
ഇങ്ങനാണോ നീ
ക്രിസ്മസ് സായാഹ്നം ചെലവഴിക്കുന്നത്?

440
00:23:54,809 --> 00:23:59,230
അതെ. ഇവിടെ തീകൂട്ടിയിട്ടുണ്ട്, വൈനുണ്ട്,

441
00:24:00,189 --> 00:24:05,194
പിന്നെ ദാ, സെലിൻ ക്രിസ്മസിനു
കൊണ്ടുവന്ന വലിയപെട്ടി ചോക്കലേറ്റുകളുണ്ട്.

442
00:24:07,488 --> 00:24:08,823
എന്താ?

443
00:24:08,906 --> 00:24:12,243
ഒന്നുമില്ല. ഒരു ആവേശം തോന്നുന്നില്ല.

444
00:24:13,494 --> 00:24:18,833
ആവേശം തോന്നുന്നില്ല. ശരി, തുറക്കാത്ത
ഒരു ബാറിനെ ചുറ്റിപ്പറ്റി നിൽക്കുന്നതല്ലാതെ

445
00:24:18,916 --> 00:24:22,044
പിന്നെ നിൻ്റെ അടിപൊളി പ്ലാനെന്താ?

446
00:24:22,628 --> 00:24:27,049
നഗരവീഥികൾ ഇന്ന് ശൂന്യമായിരിക്കും,
ആ ശൂന്യതയ്ക്കും ഒരു സൗന്ദര്യമുണ്ടാവും.

447
00:24:30,928 --> 00:24:31,762
എന്താ?

448
00:24:31,846 --> 00:24:34,348
വല്യ കലാകാരന്മാരെപ്പോലെ സംസാരിക്കുന്നു.

449
00:24:35,141 --> 00:24:38,227
പോകുന്ന വഴിക്ക് ബോഡുലെയറിൻ്റെ
കവിതകളും ചൊല്ലുമോ?

450
00:24:38,311 --> 00:24:42,440
ഇല്ല, ഞാൻ നെരൂദ ചൊല്ലാമെന്നാ കരുതിയത്.

451
00:24:42,523 --> 00:24:43,691
അയാളാണ് കവി.

452
00:24:43,774 --> 00:24:45,067
അതേ പ്രിയേ.

453
00:24:47,236 --> 00:24:49,655
എനിക്കിന്നു രാത്രി
അതീവ ദുഃഖകരമായ വരികളെഴുതാനാകും.

454
00:24:50,740 --> 00:24:52,116
ഞാനവളെ സ്നേഹിച്ചിരുന്നു,

455
00:24:52,200 --> 00:24:54,160
അവളുമെന്നെ സ്നേഹിച്ചുകാണും.

456
00:24:57,079 --> 00:25:00,124
എനിക്കിഷ്ടമായി. ബാക്കി അറിയുമോ?

457
00:25:00,208 --> 00:25:01,209
ഇല്ല.

458
00:25:02,710 --> 00:25:05,713
സാധാരണയായി ഒരു അമേരിക്കൻ പെൺകുട്ടിയെ
വീഴ്ത്താൻ ഇതു മതിയാവുന്നതാണ്.

459
00:25:06,881 --> 00:25:07,715
ഹേയ്.

460
00:25:09,842 --> 00:25:11,302
നീ ഇന്നു രാത്രി എൻ്റെ കൂടെ വരുന്നോ?

461
00:25:11,385 --> 00:25:14,388
ഇല്ല. ഇവിടെ നല്ല ചൂടുണ്ട്.

462
00:25:16,349 --> 00:25:18,100
നമുക്കത് ഒരു കളിയിലൂടെ തീരുമാനിക്കാം?

463
00:25:18,935 --> 00:25:21,229
ഞാൻ ജയിച്ചാൽ, നീ എൻ്റെ കൂടെ വരണം.

464
00:25:21,312 --> 00:25:24,607
നീ ജയിച്ചാൽ, ഞാൻ നിന്നെ
നിൻ്റെ വൈൻ കുപ്പിക്കും

465
00:25:24,690 --> 00:25:26,609
വലിയ പെട്ടി ചോക്കലേറ്റിനുമൊപ്പം
ഇവിടെ വിട്ടേക്കാം.

466
00:25:26,692 --> 00:25:27,526
ശരി, തുടങ്ങാം.

467
00:25:31,030 --> 00:25:33,616
അല്ല. രണ്ടെണ്ണം, അല്ലെങ്കിൽ ഒന്നുമില്ല.

468
00:25:33,699 --> 00:25:36,410
-രണ്ടെണ്ണം, അല്ലെങ്കിൽ ഒന്നുമില്ല.
-അല്ല, അത് നീ രണ്ടു ഗെയിം മുന്നേ പറഞ്ഞു!

469
00:25:36,494 --> 00:25:39,705
ഹേയ്, സമ്മതിക്ക്,
നിന്നെക്കൊണ്ട് പറ്റില്ല, ഞാൻ ജയിച്ചു.

470
00:25:42,667 --> 00:25:45,503
എന്നെക്കൊണ്ട് പറ്റാതെയല്ല, പക്ഷേ…
നീ മിടുക്കിയാണ്.

471
00:25:50,132 --> 00:25:51,300
ശരി.

472
00:25:54,178 --> 00:25:57,181
ശരി, നീ കോട്ടിട്.

473
00:25:57,640 --> 00:25:59,767
നീ ശരിക്കും എന്നെ പുറത്താക്കുകയാണോ?

474
00:25:59,850 --> 00:26:01,310
അല്ല, ഞാൻ നിൻ്റെ കൂടെ വരുന്നു.

475
00:26:03,813 --> 00:26:04,647
ശരി.

476
00:26:16,242 --> 00:26:17,076
നീ എന്താ ചെയ്യുന്നത്?

477
00:26:17,159 --> 00:26:18,494
നമുക്ക് പ്ലാസ് ഡേ വോഗ്സിലേക്ക് പോകാം.

478
00:26:21,080 --> 00:26:23,165
ഞാൻ എന്തിൽ പിടിച്ചിരിക്കും?

479
00:26:23,249 --> 00:26:24,458
എന്നെ.

480
00:26:25,668 --> 00:26:27,253
അത് അപകടമല്ലേ?

481
00:26:27,336 --> 00:26:30,381
നീ വീണാൽ അപകടമാകും അപ്പോ അത് ചെയ്യേണ്ട.

482
00:26:31,757 --> 00:26:34,385
വേണ്ട. നീ ഇത്രയും വൈൻ കുടിച്ചിട്ടോ?
വേണ്ട. നന്ദി.

483
00:26:35,428 --> 00:26:37,596
ശരി. എങ്കിൽ നമുക്ക് നടക്കാം.

484
00:26:38,806 --> 00:26:40,016
നടക്കുന്നതിനെപ്പറ്റി ആരു പറഞ്ഞു?

485
00:26:41,225 --> 00:26:43,811
വീഥികൾ ഒഴിഞ്ഞിരിക്കുന്നു,
മഞ്ഞും പെയ്യുന്നില്ല.

486
00:26:43,894 --> 00:26:45,021
എന്നെ ഇത് ഓടിക്കാൻ പഠിപ്പിക്ക്.

487
00:26:45,896 --> 00:26:46,856
ശരി.

488
00:26:50,776 --> 00:26:51,777
ശരിയായോ?

489
00:26:54,280 --> 00:26:55,281
പതുക്കെ.

490
00:26:55,364 --> 00:26:58,868
എക്സ്ക്യൂസ് മീ. ശരി. മുറുക്കിപ്പിടിച്ചോ.

491
00:27:15,468 --> 00:27:17,261
മമ്മ, എനിക്ക് വിശക്കുന്നു! അത്താഴം എവിടെ?

492
00:27:17,345 --> 00:27:18,929
ജെറമയ എത്തിയശേഷം നമുക്ക് കഴിക്കാം.

493
00:27:19,013 --> 00:27:20,973
അവന് റസ്റ്ററൻ്റിൽ ഷിഫ്റ്റ്
പൂർത്തിയാക്കാനുണ്ട്.

494
00:27:21,057 --> 00:27:23,768
ഹേയ് കോണി, നീ മുകളിൽ നിന്ന്
ആ അലങ്കാരങ്ങളൊക്കെ എടുത്തോ?

495
00:27:23,851 --> 00:27:25,394
ഇല്ല, ഞാൻ മറന്നു. ഇപ്പോ ചെയ്യാം.

496
00:27:25,478 --> 00:27:27,021
-ശരി, നന്ദി.
-ശരി.

497
00:27:31,067 --> 00:27:33,778
ഡാഡ് ജെറമയയ്ക്ക് പൈസ നൽകാത്തത്
മോശമായിപ്പോയി.

498
00:27:34,612 --> 00:27:35,780
അതെ.

499
00:27:36,405 --> 00:27:38,783
കാര്യങ്ങളൊക്കെ അവൻ സ്വയം
നോക്കിത്തുടങ്ങിയല്ലോ, അല്ലേ?

500
00:27:38,866 --> 00:27:40,159
അതേയതേ.

501
00:27:41,827 --> 00:27:43,287
എല്ലാവരും എന്നെ വെറുക്കുകയാണോ?

502
00:27:44,747 --> 00:27:46,457
നിനക്കിപ്പോഴും എന്നോട് ദേഷ്യമാണോടോ?
എന്തുപറ്റി?

503
00:27:46,540 --> 00:27:48,250
ശരി, എനിക്കിതിപ്പോൾ സംസാരിക്കേണ്ട.

504
00:27:49,085 --> 00:27:52,254
ശരി. നീ പറഞ്ഞത് ശരിയാണ്. സോറി.

505
00:27:56,133 --> 00:27:57,676
നിന്നോട് ആർക്കും വെറുപ്പില്ലെടോ.

506
00:27:58,928 --> 00:28:02,223
പക്ഷേ ജേർ വെറുക്കുന്നു,
പക്ഷേ ഞാൻ വെറുക്കുന്നില്ല.

507
00:28:02,932 --> 00:28:04,892
പക്ഷേ നിന്നോട്
എങ്ങനെ ഇടപെടണമെന്ന് മനസ്സിലാകുന്നില്ല.

508
00:28:04,975 --> 00:28:07,937
നീയും ജേറും തമ്മിലുള്ള പ്രശ്നങ്ങൾ
തീരാത്തപ്പോൾ, അറിയാമല്ലോ?

509
00:28:09,105 --> 00:28:10,147
എനിക്കറിയാം.

510
00:28:11,857 --> 00:28:14,860
അവന് നീ ഉള്ളതിൽ എനിക്ക് സന്തോഷമുണ്ട്.
ഞാൻ നിന്നെയും മിസ് ചെയ്യുന്നു.

511
00:28:14,944 --> 00:28:16,946
ഞാൻ ജേറിനെ മിസ് ചെയ്യുന്നു.

512
00:28:17,029 --> 00:28:18,155
ഇതിനെല്ലാം മുമ്പുതന്നെ.

513
00:28:18,239 --> 00:28:21,617
നമ്മൾ മൂന്നുപേരും കറങ്ങി നടന്ന്
ഓരോ കുഴപ്പങ്ങളിൽ ചെന്നു ചാടുന്നതൊക്കെ.

514
00:28:26,372 --> 00:28:32,086
ആ ജോലി കിട്ടിയതിൽപ്പിന്നെ,
അവൻ കുറച്ച്… ഭേദമായിട്ടുണ്ട്.

515
00:28:32,670 --> 00:28:35,256
അതെ. അതാണ് ടെയ്‌ലർ പറഞ്ഞത്.

516
00:28:35,339 --> 00:28:37,007
-ടെയ്‌ലറോ?
-അതെ.

517
00:28:37,091 --> 00:28:39,135
നിങ്ങൾ രണ്ടാളും ഇപ്പോഴും
സംസാരിക്കുന്നത് അതിശയം തന്നെ.

518
00:28:39,218 --> 00:28:41,220
അതെ, എന്തൊരു വിധി വൈപരീത്യം,

519
00:28:41,303 --> 00:28:43,889
എന്നോടിപ്പോൾ സംസാരിക്കുന്ന ഒരേയൊരാൾ
ടെയ്‌ലർ ജുവൽ മാത്രമാണ്.

520
00:28:43,973 --> 00:28:45,015
അതെ.

521
00:28:47,393 --> 00:28:48,477
നിനക്ക് പേടിയുണ്ടോ?

522
00:28:49,103 --> 00:28:50,938
അതായത് അവനെ കാണുന്നതിൽ
പേടിയുണ്ടോ എന്ന്.

523
00:28:51,689 --> 00:28:55,776
ഞാൻ പറയട്ടെ. നിൻ്റെ ഫോണിൽ
ഒരു പട്ടിക ഉണ്ടാക്കിവച്ചിട്ടുണ്ട്.

524
00:28:56,277 --> 00:28:57,278
പട്ടിക ഉണ്ടാക്കുന്നതിനെന്താ?

525
00:29:01,824 --> 00:29:03,409
എന്തോന്നിത്?

526
00:29:03,492 --> 00:29:04,493
എന്തുപറ്റി?

527
00:29:05,411 --> 00:29:08,289
ഇല്ല, ഒന്നുമില്ല. ജോലിക്കാര്യം.
ഞാൻ നോക്കിക്കോളാം.

528
00:29:10,291 --> 00:29:12,001
നോക്ക്, നിങ്ങൾ രണ്ടുപേരും ഓക്കെയാകും.

529
00:29:12,877 --> 00:29:14,712
ഓക്കേ? നിങ്ങൾ സഹോദരന്മാരാണ്,
നിങ്ങളിത് ശരിയാക്കും.

530
00:29:17,214 --> 00:29:18,132
നന്ദി.

531
00:29:18,966 --> 00:29:21,802
നീ ജോലിക്കാര്യം നോക്ക്.
ഞാനാ അലങ്കാരങ്ങൾ എടുത്തിട്ടു വരാം.

532
00:29:21,886 --> 00:29:22,970
ശരി.

533
00:29:32,104 --> 00:29:33,606
-ഹേയ്…
-ഇത് ഡെനിസ് റുസ്സോ ആണ്.

534
00:29:33,689 --> 00:29:34,940
ഒരു സന്ദേശം അയയ്ക്കൂ.

535
00:29:35,024 --> 00:29:36,901
ഹേയ് ഡെനിസ്, ഒന്ന് തിരിച്ചുവിളിക്കാമോ?

536
00:29:36,984 --> 00:29:38,903
ഇപ്പോ എന്താ സംഭവിച്ചത് എന്നറിയില്ല,

537
00:29:38,986 --> 00:29:41,280
പക്ഷേ ഡൻസ്റ്റർ ക്യാപ്പിറ്റലിലെ
ആളുടെ മെയിൽ വന്നു.

538
00:29:41,363 --> 00:29:43,699
അവർ നമ്മുടെ ഫണ്ടിങ്ങ് നിർത്തുകയാണെന്ന്.
എനിക്കു മനസ്സിലാകുന്നില്ല.

539
00:29:43,782 --> 00:29:45,576
നിനക്ക് പറ്റുമ്പോൾ
ഒന്ന് തിരിച്ചു വിളിക്കണേ?

540
00:29:45,659 --> 00:29:47,036
ഹോ, ഹോ, ഹോ.

541
00:29:48,204 --> 00:29:49,246
എല്ലാം ഓക്കെയാണോ?

542
00:29:49,330 --> 00:29:53,834
അതെ. ഞാനെൻ്റെ
കാമുകിയെ വിളിക്കുകയായിരുന്നു. ടെയ്‌ലറിനെ.

543
00:29:55,544 --> 00:29:59,006
എനിക്കു തെറ്റി. ഞാൻ കരുതി ഡൺസ്റ്ററിലെ
എൻ്റെ കൂട്ടുകാരൻ നിൻ്റെയും ഡെനിസിൻ്റെയും

544
00:29:59,089 --> 00:30:01,550
കമ്പനിക്കുള്ള ഫണ്ടിംഗ് നിർത്തിയതിൻ്റെ
ദേഷ്യത്തിലാണെന്ന്.

545
00:30:02,426 --> 00:30:06,263
അല്ല! എന്താ? ഞാൻ…

546
00:30:06,347 --> 00:30:09,725
വേണ്ട, നിർത്തേണ്ട, എൻ്റെ മുഖത്തു നോക്കി
കുറച്ചു കൂടി കള്ളം പറഞ്ഞോ.

547
00:30:10,726 --> 00:30:11,727
ഇത്--

548
00:30:12,811 --> 00:30:14,647
ഇതിൻ്റെ അർത്ഥം എന്നെ പിരിച്ചുവിട്ടെന്നാണോ?

549
00:30:16,524 --> 00:30:19,527
അല്ല. നിൻ്റെ ധൈര്യത്തെ ഞാൻ വിലമതിക്കുന്നു.

550
00:30:20,486 --> 00:30:22,905
സത്യത്തിൽ എനിക്കല്ല.
ഡെനിസിനായിരുന്നു ധൈര്യം.

551
00:30:22,988 --> 00:30:24,198
അത്ഭുതമില്ല.

552
00:30:24,281 --> 00:30:28,244
ശരി, ജനുവരി രണ്ടിന് ജോലിക്ക് കാണാം.
വിഷമമൊന്നും വേണ്ട.

553
00:30:28,327 --> 00:30:30,079
ശരി.

554
00:30:30,996 --> 00:30:32,831
ആഡം, സത്യത്തിൽ…

555
00:30:35,459 --> 00:30:36,460
ഞാൻ ജോലി വിടുന്നു.

556
00:30:37,545 --> 00:30:38,546
എന്ത്?

557
00:30:42,383 --> 00:30:43,884
നീയത് ചെയ്യാൻ തീരുമാനിച്ചോ സ്റ്റീവൻ?

558
00:30:44,760 --> 00:30:45,761
ഉവ്വ്.

559
00:30:51,183 --> 00:30:52,476
ദേഷ്യമില്ലല്ലോ?

560
00:30:59,900 --> 00:31:03,320
ശരി, നമുക്ക് കുറച്ച്
ഉരുളക്കിഴങ്ങ് തൊലി കളയാം.

561
00:32:24,818 --> 00:32:26,028
ജെറമയ വന്നു!

562
00:32:26,111 --> 00:32:28,030
-എല്ലാവരും വന്ന് ഓരോ ഭക്ഷണം എടുക്കൂ.
-വരുന്നു!

563
00:32:45,756 --> 00:32:46,674
മോനേ.

564
00:32:47,466 --> 00:32:48,300
ഹേയ്.

565
00:32:48,759 --> 00:32:50,844
ഹീറ്റ് ഓൺചെയ്യ്. മരവിച്ചു പോകുന്നു.

566
00:33:01,188 --> 00:33:03,065
എനിക്ക് അകത്തേക്ക്
വരാനാകുമെന്ന് ഞാൻ കരുതി.

567
00:33:04,316 --> 00:33:05,317
അത് സാരമില്ല.

568
00:33:05,776 --> 00:33:06,944
സാരമുണ്ട്.

569
00:33:08,320 --> 00:33:11,740
അവരെ രണ്ടുപേരെയും കുറിച്ച് ആലോചിക്കാതെ
എനിക്ക് ആ വീട്ടിനകത്തേക്ക് പോകാനാവില്ല.

570
00:33:11,824 --> 00:33:13,492
അവരത് നശിപ്പിച്ചു.

571
00:33:14,868 --> 00:33:20,708
ഇപ്പോ അവന് കുടുംബമുണ്ട്, ക്രിസ്മസുണ്ട്,
ഞാനിങ്ങനെ…

572
00:33:24,461 --> 00:33:25,671
എനിക്ക് എല്ലാവരെയും നഷ്ടപ്പെട്ടു.

573
00:33:26,588 --> 00:33:27,881
എല്ലാവരെയും നഷ്ടപ്പെട്ടില്ല.

574
00:33:28,841 --> 00:33:31,635
ഞങ്ങളും നിൻ്റെ കുടുംബമാണ്,
ഞാൻ എവിടെയും പോകുന്നില്ല.

575
00:33:35,472 --> 00:33:37,391
സോറി, ഞാൻ നിങ്ങളോട് വിവാഹദിവസം
വളരെ മോശമായി പെരുമാറി.

576
00:33:38,851 --> 00:33:41,186
സാരമില്ല മോനേ. നിനക്ക് വിഷമമായി
എന്നെനിക്ക് അറിയാമായിരുന്നു.

577
00:33:42,855 --> 00:33:44,106
ഇപ്പോഴും വിഷമമാണ്.

578
00:33:46,233 --> 00:33:48,652
അവളായിരുന്നു
എപ്പോഴും വിഷമം മാറ്റിയിരുന്നത്.

579
00:33:50,988 --> 00:33:52,740
അവൾക്ക് നിൻ്റെ വിവരങ്ങൾ അറിയണമെന്നുണ്ട്.

580
00:33:55,909 --> 00:33:57,578
ഞാനതിന് തയ്യാറായിട്ടില്ല.

581
00:33:59,747 --> 00:34:01,206
ഞാൻ അകത്തേക്കു വരാൻ തയ്യാറായിട്ടില്ല.

582
00:34:04,209 --> 00:34:05,419
എനിക്കു മനസ്സിലാകും.

583
00:34:07,045 --> 00:34:08,630
ഡാഡിന് നിന്നെ
മിസ് ചെയ്യുന്നതിൽ വിഷമമുണ്ടാകും.

584
00:34:09,798 --> 00:34:13,385
അതെ, ഉപകാരമില്ലാത്ത മകൻ പകൽ മുഴുവനും
ഉള്ളിയരിയുന്ന കഥകേൾക്കാൻ കാത്തിരിക്കയാവും.

585
00:34:13,469 --> 00:34:14,553
ഹേയ്.

586
00:34:15,304 --> 00:34:19,308
നീയിപ്പോൾ സ്വന്തം കാലിൽ നിൽക്കുന്നു.
പുള്ളിക്ക് അതിൽ അഭിമാനമില്ലെന്ന് പറയരുത്.

587
00:34:24,104 --> 00:34:25,272
എന്താ ഒരു നല്ല മണം?

588
00:34:28,817 --> 00:34:31,320
ഞാൻ ഗോജുജാങ്
ഗ്ലേസ്ഡ് റോസ്റ്റഡ് കാരറ്റ് ഉണ്ടാക്കി.

589
00:34:31,403 --> 00:34:32,404
അസാദ്ധ്യം.

590
00:34:33,822 --> 00:34:34,656
അതെ.

591
00:34:34,740 --> 00:34:39,161
ഹാൽമൊണി ഇവിടെ ഉണ്ടായിരുന്നെങ്കിൽ പറഞ്ഞേനേ,
"അവസാനം രുചിയുള്ള ഒരാഹാരം കിട്ടി."

592
00:34:49,379 --> 00:34:52,841
നിങ്ങൾ… കാരറ്റും സമ്മാനങ്ങളും എടുത്തോളൂ.

593
00:34:54,384 --> 00:34:56,053
ഞാൻ അകത്തേക്കു വരാൻ തയ്യാറായിട്ടില്ല.

594
00:34:57,679 --> 00:34:58,806
ശരി.

595
00:34:59,973 --> 00:35:01,558
നീ വീട്ടിലെത്തിയാൽ മെസ്സേജയക്കണം.

596
00:35:02,518 --> 00:35:03,393
ശരി.

597
00:35:07,815 --> 00:35:08,982
ഹേയ്, ഐ ലവ് യു ലോർ.

598
00:35:09,691 --> 00:35:10,692
ഐ ലവ് യു റ്റൂ.

599
00:35:16,490 --> 00:35:17,491
സൂക്ഷിച്ച് ഓടിക്കൂ.

600
00:35:35,259 --> 00:35:36,260
അവൻ വരുന്നില്ലേ?

601
00:35:50,065 --> 00:35:51,567
നമ്മൾ മാത്രമേ അത്താഴത്തിനുള്ളൂ.

602
00:35:53,235 --> 00:35:54,403
നമുക്ക് കഴിക്കാനിരിക്കാം.

603
00:36:00,200 --> 00:36:02,494
-നീയെന്താ ഇവിടെ ചെയ്യുന്നത്?
-നീയെന്താ ഇവിടെ ചെയ്യുന്നത്?

604
00:36:02,578 --> 00:36:05,497
ഞാനെൻ്റെ മരുമക്കൾക്കുള്ള
സമ്മാനങ്ങൾ മറന്നു,

605
00:36:05,581 --> 00:36:07,332
തിരിച്ചുവന്ന്
എടുത്തുകൊണ്ട് പോയില്ലെങ്കിൽ അടിയാകും.

606
00:36:08,292 --> 00:36:11,253
ഇതെന്താ വീട്ടിലെ വേഷത്തിലാണല്ലോ.
എന്തുപറ്റി? ആകെ പ്രശ്നമായിരുന്നോ?

607
00:36:11,336 --> 00:36:13,505
-എനിക്കതെപ്പറ്റി സംസാരിക്കേണ്ട.
-ശരി.

608
00:36:13,589 --> 00:36:18,343
എൻ്റെയും ദിവസവും അത്ര നല്ലതല്ലായിരുന്നു.

609
00:36:18,427 --> 00:36:22,431
നിൻ്റെ ഡാഡ് ഞാനും സ്റ്റീവനും
തുടങ്ങുന്ന കമ്പനിയെപ്പറ്റി അറിഞ്ഞു,

610
00:36:22,514 --> 00:36:26,059
അത് പൊളിക്കാൻ
കർത്താവിൻ്റെ ജന്മദിനം തന്നെ തെരഞ്ഞെടുത്തു.

611
00:36:26,143 --> 00:36:27,978
ക്രിസ്മസ് നാളെയാണ്.

612
00:36:28,562 --> 00:36:30,689
ശരി, പക്ഷേ ബെത്ലഹേമിൽ ഇപ്പോൾ സമയമെന്താണ്?

613
00:36:31,732 --> 00:36:32,774
ശരി.

614
00:36:36,111 --> 00:36:38,530
എൻ്റെ ഡാഡി ഒരു ശല്യക്കാരനായതിൽ സോറി.

615
00:36:39,281 --> 00:36:42,367
അത് സാരമില്ല. എല്ലാം ശരിയാകും.
ഞാനങ്ങനെ വീണുപോകുന്ന മണ്ടിയല്ല.

616
00:36:43,118 --> 00:36:44,703
അപ്പോ എന്തുപറ്റിയെന്ന് നീ പറയുന്നുണ്ടോ?

617
00:36:44,786 --> 00:36:46,622
ഇത്തവണ നിൻ്റെ ചേട്ടൻ തെണ്ടി എന്താ ചെയ്തത്?

618
00:36:47,664 --> 00:36:49,917
നിനക്കെന്താ,
നിൻ്റെ കുടുംബത്ത് കാര്യമൊന്നുമില്ലേ?

619
00:36:50,000 --> 00:36:51,668
എനിക്ക് അഞ്ചുമിനിറ്റുണ്ട്. നീങ്ങിയിരിക്ക്.

620
00:36:51,752 --> 00:36:52,794
-വേഗം.
-ശരി.

621
00:37:00,677 --> 00:37:01,678
എന്തുപറ്റി?

622
00:37:02,804 --> 00:37:04,348
ഞാൻ അകത്തു പോയില്ല.

623
00:37:05,807 --> 00:37:07,809
ഞാൻ പോർച്ചിൽ കാറിൽത്തന്നെയിരുന്നു.

624
00:37:08,644 --> 00:37:10,938
അവരിപ്പോ അത്താഴം കഴിക്കുകയാവും,

625
00:37:11,021 --> 00:37:12,731
"പാവം ജേർ, അവന് നമ്മളെ
അഭിമുഖീകരിക്കാനായില്ല," എന്നു പറഞ്ഞ്.

626
00:37:13,398 --> 00:37:15,817
അവനെ വീണ്ടും കാണുന്നതിൽ
എനിക്ക് കുഴപ്പമുണ്ടാകില്ലെന്നു കരുതി,

627
00:37:15,901 --> 00:37:18,820
പക്ഷേ അവനെന്നെ ബെല്ലി ആദ്യം ചതിച്ച

628
00:37:18,904 --> 00:37:20,572
ആ പതിനേഴുകാരൻ പയ്യനാക്കി മാറ്റുന്നു.

629
00:37:22,074 --> 00:37:25,827
അവളില്ലാതെ ഞാൻ ആരാണെന്ന് എനിക്ക്
സ്വയം മനസ്സിലാക്കണമെന്നറിയാം, പക്ഷേ--

630
00:37:25,911 --> 00:37:28,872
മുറിവുകളുണങ്ങാൻ ഓരോരുത്തർക്കും
അവരവരുടേതായ സമയം വേണം.

631
00:37:28,956 --> 00:37:30,248
പ്രണയത്തകർച്ച മരണം പോലെയാണ്.

632
00:37:30,332 --> 00:37:33,961
നന്ദി. നീ മാത്രമാണ് എന്നോടങ്ങനെ പറയുന്നത്.

633
00:37:34,878 --> 00:37:39,132
ഞാൻ പറയാൻ പോകുന്നത് മഹാ മോശമായിത്തോന്നാം,
പക്ഷേ എനിക്കു തോന്നുന്നു…

634
00:37:40,217 --> 00:37:44,388
ബെല്ലിയെ നഷ്ടമായത് എൻ്റെ മമ്മയെ
നഷ്ടമായതിനെക്കാൾ വേദനാജനകമായിരുന്നു,

635
00:37:45,138 --> 00:37:48,141
പിന്നെ എൻ്റെ മമ്മ ശരിക്കും മരിച്ചുപോയി.

636
00:37:48,809 --> 00:37:50,936
-അതെ.
-ബെല്ലി എൻ്റെ ജീവിതത്തിൽ നിന്ന് പോയി,

637
00:37:51,019 --> 00:37:53,313
പക്ഷേ അവൾ ഇപ്പോഴും അവിടെയുണ്ട്, അറിയാമോ?

638
00:37:53,397 --> 00:37:54,940
അതുകൊണ്ടാണ് നീയത് അനുഭവിച്ചു
തീർക്കണമെന്ന് പറയുന്നത്.

639
00:37:55,524 --> 00:37:56,525
എങ്ങനെ?

640
00:38:03,532 --> 00:38:04,700
സംഭവിച്ചത് ഉൾക്കൊള്ളണം.

641
00:38:05,951 --> 00:38:09,121
നിനക്ക് മാപ്പുനൽകണം, അവൾക്ക് മാപ്പുനൽകണം,
കോൺറാഡിനു മാപ്പുനൽകണം,

642
00:38:09,204 --> 00:38:13,250
നിന്നെ വേദനിപ്പിച്ചവർക്കെല്ലാം
മാപ്പുനൽകണം, അവർ നിൻ്റെ മാപ്പ്

643
00:38:13,333 --> 00:38:16,420
അർഹിക്കുന്നതുകൊണ്ടല്ല, പക്ഷേ…

644
00:38:17,170 --> 00:38:20,507
നീയത് കൂടുതൽ കാലം കൊണ്ടുനടക്കുമ്പോൾ,
അത് നിന്നെ കൂടുതൽ കീഴ്പെടുത്തും…

645
00:38:20,590 --> 00:38:23,218
നിന്നെ കീഴ്പെടുത്തുന്നവർക്ക്
നീ കീഴ്പെടരുത്.

646
00:38:26,138 --> 00:38:27,389
എന്താ?

647
00:38:27,472 --> 00:38:29,641
എനിക്കറിയില്ല.
ആകെപ്പാടെ അത്ഭുതം തോന്നുന്നു.

648
00:38:29,725 --> 00:38:32,185
എനിക്കെന്താ ഇതുവരെ ഹൃദയം തകർന്നിട്ടില്ല
എന്നാണോ നീ കരുതുന്നത്?

649
00:38:32,269 --> 00:38:34,312
-ഒരുവിധത്തിൽ. അതെ.
-എൻ്റെ ദൈവമേ.

650
00:38:34,396 --> 00:38:37,399
അതെ, നിനക്കും സ്റ്റീവനുമിടയിൽ
ഒന്നും നടക്കാതിരുന്നപ്പോൾ,

651
00:38:37,482 --> 00:38:38,775
നിനക്ക് ഒരു വിഷമവുമുള്ളതായി തോന്നിയില്ല.

652
00:38:38,859 --> 00:38:40,318
അതിനു കാരണം…

653
00:38:40,402 --> 00:38:42,362
അതിനു കാരണം എനിക്ക്
സ്റ്റീവനോട് ശരിക്കും ഒന്നും തോന്നിയില്ല.

654
00:38:44,156 --> 00:38:46,283
അറിയില്ല, ഞാൻ കരുതി…

655
00:38:46,366 --> 00:38:48,618
അവനൊരു സുന്ദരനും രസികനുമാണെന്ന്,

656
00:38:48,702 --> 00:38:51,621
എന്തോ ഒരു ആകർഷണം ഉണ്ടായിരുന്നു, പക്ഷേ…

657
00:38:52,539 --> 00:38:54,416
ഞാനൊരിക്കലും അവനിൽ വീണുപോയില്ല.

658
00:38:55,542 --> 00:38:59,129
ഞാനാരിലെങ്കിലും വീണുപോയാൽ,
ശരിക്കും, അത് വളരെ തീവ്രമായിരിക്കും,

659
00:38:59,921 --> 00:39:05,343
"ഒരു മലമുകളിൽ നിന്ന് താഴെവീണ്
അനേകായിരം കഷണങ്ങളായി മാറുന്നത്ര" തീവ്രം.

660
00:39:11,558 --> 00:39:12,392
എന്താ?

661
00:39:12,476 --> 00:39:14,936
അപ്പോ ഈ അപാർട്ട്മെൻ്റിൽ
ഞാൻ മാത്രമല്ല പ്രണയം തലയ്ക്കു പിടിച്ചത്.

662
00:39:15,645 --> 00:39:19,149
എൻ്റെ പൊളിഞ്ഞ പ്രണയകഥകൾ

663
00:39:19,232 --> 00:39:21,526
നിനക്കാവശ്യമുള്ള സമയത്ത്
സമാധാനം തരുന്നതിൽ സന്തോഷമുണ്ട്.

664
00:39:24,154 --> 00:39:27,491
ഡി, നമ്മൾ നല്ല സുഹൃത്തുക്കളാണല്ലേ?

665
00:39:28,158 --> 00:39:30,577
എന്നെ ഒരു മാസം നിൻ്റെ വീട്ടിൽ
താമസിക്കാൻ സമ്മതിച്ചു.

666
00:39:31,203 --> 00:39:33,371
എൻ്റെ പ്രശ്നങ്ങളെല്ലാം
ക്ഷമയോടെ കേട്ടിരുന്നു.

667
00:39:35,499 --> 00:39:37,793
അത് സാരമില്ല.
എനിക്ക് നിൻ്റെ പാചകം ഇഷ്ടമാണ്.

668
00:39:38,543 --> 00:39:41,838
നിൻ്റെ വൃത്തികെട്ട ടിഷ്യൂ
അവിടെയും ഇവിടെയും ഇടാതിരുന്നാൽ മതി, ഓക്കേ?

669
00:39:43,381 --> 00:39:44,633
ശരി ക്യാപ്റ്റൻ.

670
00:39:46,218 --> 00:39:48,845
ശരി. വാ, എഴുന്നേൽക്ക്.
നീ എൻ്റെ കൂടെ വരുവാ.

671
00:39:48,929 --> 00:39:49,930
-എന്താ?
-അതെ.

672
00:39:50,013 --> 00:39:52,265
ഇല്ല, ഞാൻ നിൻ്റെ കുടുംബത്തിൻ്റെ
ക്രിസ്മസിൽ കട്ടുറുമ്പാകാൻ വരുന്നില്ല.

673
00:39:52,349 --> 00:39:54,392
നീ വരുന്നുണ്ട്.
എൻ്റെ മുത്തശ്ശിക്ക് നിന്നെ ഇഷ്ടമാകും.

674
00:39:54,476 --> 00:39:56,353
നീ നല്ലവനും സുന്ദരനും
പാചകം ചെയ്യാൻ കഴിവുള്ളവനുമാണ്.

675
00:39:56,937 --> 00:39:58,105
ഞാൻ സുന്ദരനാണോ?

676
00:39:58,188 --> 00:40:01,525
എൻ്റെ മുത്തശ്ശി എന്നിൽ കാണാനാഗ്രഹിച്ച്
ലഭിക്കാഞ്ഞതെല്ലാം നിന്നിലുണ്ട്. എണീക്ക്.

677
00:40:02,359 --> 00:40:03,401
കേട്ടിട്ട് കൊള്ളാം.

678
00:40:04,111 --> 00:40:07,531
അഞ്ചു മിനിറ്റ് താ.
ഞാൻ നിൻ്റെ ഗ്രാൻ ഗ്രാനിനായി തയ്യാറാകാം.

679
00:40:07,614 --> 00:40:09,866
മേലാൽ "ഗ്രാൻ ഗ്രാൻ" എന്നു പറഞ്ഞേക്കരുത്.

680
00:40:09,950 --> 00:40:11,368
നിനക്കത് ഇഷ്ടമായിട്ടുണ്ട്.

681
00:40:38,520 --> 00:40:39,688
ഹായ്!

682
00:40:40,689 --> 00:40:42,023
ഹായ്!

683
00:40:43,817 --> 00:40:46,653
എൻ്റെ ദൈവമേ, ഞാൻ നിന്നെ മിസ്സ് ചെയ്തെടീ.

684
00:40:46,736 --> 00:40:49,156
-നമ്മൾ ഇന്നലെ ഫേസ്ടൈം ചെയ്തല്ലോ.
-ശരിയാ, പക്ഷേ അത് ഇതുപോലല്ല.

685
00:40:49,239 --> 00:40:52,159
അല്ല, എനിക്കറിയാം! ഞാൻ നിന്നെ
എത്ര മിസ്സ് ചെയ്തെന്ന് നിനക്കറിയില്ല.

686
00:40:53,076 --> 00:40:54,786
നിൻ്റെ മമ്മയുടെ കൂടെ
ക്രിസ്മസ് എങ്ങനുണ്ടായിരുന്നു?

687
00:40:54,870 --> 00:40:56,246
നന്നായിരുന്നു. പതിവുപോലെ.

688
00:40:56,329 --> 00:40:58,373
ഞങ്ങൾ ചൈനീസ് ഭക്ഷണം വാങ്ങി,
ലവ് ആക്ച്വലി കണ്ടു,

689
00:40:58,456 --> 00:41:00,792
പിന്നെ സോഫയിൽ കിടന്നുറങ്ങി.

690
00:41:01,418 --> 00:41:03,670
-കേട്ടിട്ട് അടിപൊളിയായിരുന്നപോലെ.
-സത്യമായും അതങ്ങനെയായിരുന്നു.

691
00:41:03,753 --> 00:41:06,006
അത്… അതെ.

692
00:41:06,089 --> 00:41:08,049
-ഹായ്!
-ഹായ്.

693
00:41:09,092 --> 00:41:10,802
-എനിക്കിത് ഇഷ്ടമായി. ഇത് ഇവിടുന്നാണോ?
-അതെ.

694
00:41:10,886 --> 00:41:13,013
നമ്മൾ എപ്പോഴാ ഷോപ്പിങ്ങിനു പോകുന്നത്?
എനിക്ക് പുതുവത്സര പാർട്ടിക്ക്

695
00:41:13,096 --> 00:41:15,348
അടിപൊളിയാകണം, കാരണം എനിക്ക് ഒന്നുമില്ല.

696
00:41:15,432 --> 00:41:18,393
-ശരി, നമുക്ക് നാളെ പോകാം. ഉറപ്പ്.
-ശരി.

697
00:41:18,476 --> 00:41:21,021
നമുക്ക് അകത്തുപോകാം,
നല്ല തണുപ്പുണ്ട്. നിൻ്റെ ബാഗ് താ.

698
00:41:21,104 --> 00:41:22,522
-ഭാരമുള്ളത് എടുക്കേണ്ട.
-ശരി.

699
00:41:26,234 --> 00:41:28,528
ഞാൻ മുമ്പ് ക്രോയിസൻ്റ് കഴിച്ചിട്ടുണ്ട്.
ഇതിനെന്താ സ്വാദ് കൂടുതൽ?

700
00:41:28,612 --> 00:41:30,947
ഞാൻ ദിവസവും ഇവിടുന്നാ കഴിക്കുന്നത്.

701
00:41:32,908 --> 00:41:34,201
നന്ദി.

702
00:41:34,284 --> 00:41:35,869
ശരി.

703
00:41:35,952 --> 00:41:37,412
ഞാനൊരു പാരീസ് സ്റ്റൈലിലാണ്.

704
00:41:37,495 --> 00:41:39,497
-അതെ.
-നീ ഒരു പാരീസ് സ്റ്റൈലിലാണ്.

705
00:41:39,581 --> 00:41:41,208
അല്ല. അതുവേണ്ട. അത്--

706
00:41:42,667 --> 00:41:43,752
ബോണിയും ക്ലൈഡും പോലെയാ.

707
00:41:44,586 --> 00:41:45,503
തയ്യാറാണോ?

708
00:41:48,673 --> 00:41:49,674
നന്ദി.

709
00:41:49,758 --> 00:41:51,676
-അടിപൊളി!
-ശരിയാ, അല്ലേ?

710
00:41:57,432 --> 00:41:59,351
ഹേയ്, അകത്തുവാ. പുറത്ത് തണുപ്പാണ്.

711
00:41:59,434 --> 00:42:02,646
നീ ഇവിടെയാ ജീവിക്കുന്നതെന്ന്
എനിക്കിപ്പോഴും വിശ്വസിക്കാൻ വയ്യ.

712
00:42:02,729 --> 00:42:03,855
പാരീസ് പൊളിയാണ്.

713
00:42:07,234 --> 00:42:10,612
ഞാൻ എൻ്റെ കയ്യിലുള്ളതൊക്കെ വച്ച്
പറ്റുന്നപോലൊക്കെ അലങ്കരിച്ചിട്ടുണ്ട്.

714
00:42:11,363 --> 00:42:13,657
ഞാൻ സ്റ്റീവൻ്റെ അപാർട്ട്മെൻ്റ്
അലങ്കരിച്ചത് നീയൊന്ന് കാണണം.

715
00:42:13,740 --> 00:42:14,741
നല്ല രസമാ.

716
00:42:14,824 --> 00:42:17,577
ഗ്രാജുവേഷൻ കഴിഞ്ഞാൽ നിങ്ങൾ ഒന്നിച്ചു
താമസിക്കാൻ പോകുന്നെന്ന് വിശ്വസിക്കാൻ വയ്യ.

717
00:42:17,661 --> 00:42:19,287
അതെ. പ്രായപൂർത്തിയായവരുടെ തീരുമാനങ്ങൾ.

718
00:42:19,955 --> 00:42:21,665
നിങ്ങളെപ്പറ്റി ഞാൻ ഏറെ സന്തോഷിക്കുന്നു.

719
00:42:21,748 --> 00:42:23,458
നന്ദി. ഓക്കേ.

720
00:42:24,793 --> 00:42:27,295
ശരി. എൻ്റെ കൂട്ടുകാരെ
കാണിച്ചുതരാൻ തിരക്കായി.

721
00:42:27,379 --> 00:42:29,965
കാണാൻ എനിക്കും. അവരെല്ലാവരും

722
00:42:30,048 --> 00:42:33,760
നമ്മളിന്നലെ ഷോപ്പിങ്ങിനു പോയ സെക്സി
ലാറ്റിനോ ഷാലമേയെപ്പോലെ പൊളിയാണോ?

723
00:42:33,843 --> 00:42:34,886
-ബെനിറ്റോ ആണോ?
-അതെ.

724
00:42:34,970 --> 00:42:36,972
അല്ല, അവൻ വെറുമൊരു സുഹൃത്താണ്.

725
00:42:37,055 --> 00:42:39,307
ശരി, അവനെ
"വെറുമൊരു സുഹൃത്ത്" മാത്രമാക്കേണ്ട.

726
00:42:39,391 --> 00:42:40,642
ഇല്ല.

727
00:42:40,725 --> 00:42:43,687
ഞാൻ പറയുന്നത്, പുതിയ പ്രണയബന്ധങ്ങൾ
പഴയ മുറിവുകളുണക്കുന്നതിൻ്റെ ഭാഗമാണ്.

728
00:42:43,770 --> 00:42:45,272
നീ അതെല്ലാം വിട്ട്…

729
00:42:45,355 --> 00:42:47,565
അതിപ്പോ,
ഞാനൊരു സന്യാസിനിയും മറ്റുമല്ലായിരുന്നു.

730
00:42:48,608 --> 00:42:50,402
നീയൊരു "പ്യൂട്ട്" ആണ്!

731
00:42:51,027 --> 00:42:52,153
"പ്യൂട്ട്" എന്ന് എങ്ങനെ പറയും?

732
00:42:52,237 --> 00:42:53,738
ഒരു സെക്കൻ്റ് നിൽക്ക്.

733
00:42:53,822 --> 00:42:56,658
നീ പ്ലെയിനിലിരുന്ന്
ഫ്രഞ്ച് അർബൻ ഡിക്ഷ്ണറി നോക്കിയാരുന്നോ?

734
00:42:56,741 --> 00:42:57,826
നോക്കിയെങ്കിൽ?

735
00:42:57,909 --> 00:42:59,744
-എനിക്ക് ചില വാക്കുകൾ അറിയണമായിരുന്നു…
-ശരി.

736
00:42:59,828 --> 00:43:01,621
…ഇവിടെ നിൽക്കാനായി,
അതിൽ ഒന്ന് "പ്യൂട്ട്" ആയിരുന്നു.

737
00:43:01,705 --> 00:43:04,791
"പ്യൂട്ട്." എൻ്റെ ഫോൺ ഇങ്ങു തരാമോ?

738
00:43:06,543 --> 00:43:07,669
ഇത് ജേർ ആണ്.

739
00:43:10,672 --> 00:43:11,673
എടുക്ക്.

740
00:43:11,756 --> 00:43:13,383
-നിനക്ക് എടുക്കണോ?
-എനിക്കുതാ. വേണം.

741
00:43:13,466 --> 00:43:14,467
അതെനിക്കു താ.

742
00:43:16,469 --> 00:43:17,429
ഹലോ?

743
00:43:17,512 --> 00:43:18,847
ഹേയ്, ഇത് ഞാനാണ്.

744
00:43:21,933 --> 00:43:24,894
നിൻ്റെ ശബ്ദം കേട്ടതിൽ വളരെ സന്തോഷമുണ്ട്.

745
00:43:25,812 --> 00:43:26,688
നീ എങ്ങനെ ഇരിക്കുന്നു?

746
00:43:26,771 --> 00:43:30,191
ഞാൻ ജോലി ചെയ്യുന്നു. നന്നായി പോകുന്നു.

747
00:43:31,609 --> 00:43:35,488
ടെയ്‌ലർ പറഞ്ഞു നീ ഏതോ
റസ്റ്ററൻ്റിൽ പാചകത്തിലാണെന്ന്.

748
00:43:35,572 --> 00:43:38,700
അതെ, ഞാൻ ഒരു സുന്ദരനായ
മേശ തുടപ്പുകാരനാണ്, അപ്പോ…

749
00:43:40,076 --> 00:43:41,578
എവിടെയെങ്കിലും ഒന്ന് തുടങ്ങണമല്ലോ, അല്ലേ?

750
00:43:42,537 --> 00:43:43,455
അതെ.

751
00:43:46,666 --> 00:43:49,085
പാരീസ് എങ്ങനെയുണ്ട്?

752
00:43:49,169 --> 00:43:50,587
ഞാൻ എസ്കാർഗോട്ട് പരീക്ഷിച്ചു.

753
00:43:50,670 --> 00:43:51,671
എന്നിട്ട്?

754
00:43:53,715 --> 00:43:54,632
എനിക്കിഷ്ടമായില്ല.

755
00:43:55,342 --> 00:43:57,010
-ഞാനത് നോക്കുമെന്ന് പറഞ്ഞിരുന്നു.
-അതെ.

756
00:44:03,141 --> 00:44:06,519
നീ വിളിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ഞാൻ…

757
00:44:08,646 --> 00:44:11,983
ഞാൻ നിന്നോട് സോറി പറയാൻ
ആഗ്രഹിച്ചിരിക്കയായിരുന്നു…

758
00:44:12,817 --> 00:44:16,863
പിന്നെ നമുക്കിടയിൽ കാര്യങ്ങൾ
ഇങ്ങനെ അവസാനിച്ചതിൽ എത്ര വിഷമമുണ്ടെന്നും.

759
00:44:16,946 --> 00:44:19,783
എനിക്ക് പഴയകാര്യങ്ങൾ പറയാൻ ആഗ്രഹമില്ല.
അതിനല്ല ഞാൻ വിളിച്ചത്.

760
00:44:20,575 --> 00:44:21,785
ശരി, പിന്നെന്തിനാ?

761
00:44:22,911 --> 00:44:25,163
വിളിക്കാനുള്ള ഭയം മൂലം
ഞാൻ നിരാശനായിരുന്നു.

762
00:44:26,331 --> 00:44:29,042
പിന്നെ എനിക്ക്
കുഴപ്പമില്ലെന്ന് നീ അറിയണം. ശരിക്കും.

763
00:44:30,043 --> 00:44:32,295
നിനക്കും കുഴപ്പമില്ലെന്ന് ഞാൻ കരുതുന്നു.

764
00:44:33,171 --> 00:44:34,172
കുഴപ്പമില്ല.

765
00:44:34,714 --> 00:44:36,925
ഹേയ് ഫിഷർ,
നിൻ്റെ ഇടവേള 90 സെക്കൻ്റു മുമ്പ് കഴിഞ്ഞു.

766
00:44:37,008 --> 00:44:40,011
നിനക്ക് തിരക്കാണെന്ന് തോന്നുന്നു.
ഞാൻ നിന്നെ പോകാൻ വിടുന്നു.

767
00:44:42,138 --> 00:44:44,891
ശരിയാ, എങ്കിൽ ഞാനും നിന്നെ പോകാൻ വിടുന്നു.

768
00:44:46,559 --> 00:44:47,894
പുതുവത്സരാശംസകൾ ജെറമയ.

769
00:44:49,020 --> 00:44:50,188
പുതുവത്സരാശംസകൾ ബെൽസ്.

770
00:45:06,413 --> 00:45:08,873
പുതുവത്സരാശംസകൾ

771
00:45:25,932 --> 00:45:27,934
നിൽക്ക്, ഇവരെല്ലാം നിൻ്റെ സുഹൃത്തുക്കളാണോ?

772
00:45:28,017 --> 00:45:31,604
എനിക്കറിയാവുന്ന നാലുപേരെ വിളിച്ചു,
അവരോട് അവർക്കറിയാവുന്നവരെ വിളിക്കാൻപറഞ്ഞു.

773
00:45:31,688 --> 00:45:32,939
ശരി.

774
00:45:35,775 --> 00:45:36,609
ഹേയ്.

775
00:45:37,986 --> 00:45:40,113
സോറി, ഞാൻ വൈകി, അവർ പകുതി റോഡുകളും അടച്ചു.

776
00:45:41,239 --> 00:45:43,116
നീ സുന്ദരിയായിരിക്കുന്നു.

777
00:45:43,575 --> 00:45:45,869
നന്ദി. ഞാൻ നിനക്ക്
ഷാമ്പെയ്ൻ എടുക്കാം, ഓക്കേ?

778
00:45:46,453 --> 00:45:47,287
ഹായ്.

779
00:45:47,370 --> 00:45:48,830
ടെയ്‌ലർ, എന്തുണ്ട്?

780
00:45:51,040 --> 00:45:53,460
ഇത് നിനക്കായി താഴെ വന്നതാണ്.

781
00:45:54,252 --> 00:45:56,588
ഞാനിതെടുത്തോളാം.

782
00:45:56,671 --> 00:45:57,755
നിനക്കാണ്.

783
00:46:00,758 --> 00:46:02,135
ഇത് കോൺറാഡ് അയച്ചതാണ്.

784
00:46:02,760 --> 00:46:05,680
കോൺറാഡ് ഫിഷർ നിനക്ക്
അന്താരാഷ്ട്ര പാഴ്സലുകൾ അയക്കുന്നോ?

785
00:46:05,763 --> 00:46:06,931
അവൻ
എഴുതുന്നുണ്ടായിരുന്നു.

786
00:46:07,557 --> 00:46:09,392
ഞാനിത് തുറക്കട്ടേ? ഞാനിത് തുറക്കുവാ.

787
00:46:19,235 --> 00:46:22,447
അവൻ നിനക്ക് സൗർ പാച്ച് കിഡ്സ്
അയച്ചേക്കുന്നു. എത്ര പാവം.

788
00:46:30,997 --> 00:46:35,126
എൻ്റെ ദൈവമേ… ജൂനിയർ മിൻ്റ്?
ഇത് കുഴപ്പമാകും.

789
00:46:41,132 --> 00:46:42,926
ഇതുകൊണ്ടാണോ
നിനക്ക് മുന്നോട്ടു പോകാനാവാത്തത്?

790
00:46:45,470 --> 00:46:48,056
കോൺറാഡ് ഫിഷർ
നിനക്ക് പ്രേമലേഖനങ്ങൾ അയയ്ക്കുന്നകൊണ്ട്?

791
00:46:48,139 --> 00:46:50,308
അല്ല. ഇങ്ങുവരൂ. ഒന്ന്--

792
00:46:55,563 --> 00:47:00,109
അവ പ്രേമലേഖനങ്ങളല്ല.
അവ പതിവ് കുറിപ്പുകൾ മാത്രം.

793
00:47:00,193 --> 00:47:04,280
ഞാനവന് ഇതുവരെ മറുപടി എഴുതിയിട്ടില്ല.
അപ്പോ, കോൺറാഡ് ഒരു പ്രശ്നമല്ല.

794
00:47:04,364 --> 00:47:06,741
ശരി. അപ്പോൾ
എന്താണ് നിന്നെ പിന്നോട്ട് വലിക്കുന്നത്?

795
00:47:06,824 --> 00:47:09,619
കാരണം നിനക്കും ബെനിറ്റോയ്ക്കും ഇടയിൽ
പ്രണയം മൊട്ടിടുന്നുണ്ട്.

796
00:47:10,328 --> 00:47:12,372
നിനക്ക് വിഷമിക്കാൻ ഭയമാണോ?

797
00:47:12,872 --> 00:47:13,706
അല്ല.

798
00:47:17,460 --> 00:47:19,295
ഇനി ഒരാളെ വിഷമിപ്പിക്കാൻ ഭയമാണ്.

799
00:47:20,755 --> 00:47:23,800
ശരി. എങ്കിൽ എന്താ പ്ലാൻ?

800
00:47:23,883 --> 00:47:26,427
നീയിനി ഒരിക്കലും ആരുമായും അടുക്കില്ല,

801
00:47:26,511 --> 00:47:28,805
കാരണം നീയവരെ വേദനിപ്പിക്കുമോ എന്ന ഭയമാണോ?

802
00:47:29,681 --> 00:47:32,559
മോളേ, ഇത് ഒഴിവാക്കാനാവില്ല. ഇത്…

803
00:47:34,143 --> 00:47:35,687
നീ കഴിയുന്നതും ശ്രമിക്കൂ, പക്ഷേ…

804
00:47:35,770 --> 00:47:38,815
എപ്പോഴെങ്കിലും ഒരു സമയത്ത്
അത് സംഭവിക്കും എന്നു നീ മനസ്സിലാക്കണം.

805
00:47:41,067 --> 00:47:42,026
നീ പറഞ്ഞത് ശരിയാണ്.

806
00:47:42,527 --> 00:47:43,528
ഞാൻ എപ്പോഴും ശരിയാണ്.

807
00:47:46,197 --> 00:47:48,157
ഈ വർഷത്തിൻ്റെ അവസാന ദിവസം

808
00:47:48,241 --> 00:47:50,326
അവർ രണ്ടുപേരും നിന്നെ ബന്ധപ്പെട്ടു,
അത് നല്ലതാണ്.

809
00:47:51,160 --> 00:47:54,205
അതായത് ഈ അദ്ധ്യായം
അവസാനിച്ചപോലെ തോന്നുന്നു.

810
00:47:56,165 --> 00:47:58,042
-ഒരു യുഗത്തിൻ്റെ അവസാനം.
-ശരിക്കും.

811
00:47:58,126 --> 00:48:01,379
ഫിഷർ സഹോദരന്മാർ പഴങ്കഥയായി.
പുതിയതെന്തെങ്കിലും വാങ്ങിക്ക്.

812
00:48:05,550 --> 00:48:06,926
-നമുക്ക് അങ്ങോട്ടു പോകാം.
-ശരി.

813
00:48:07,010 --> 00:48:08,094
പാതിരാത്രിയാകാറായി.

814
00:49:05,777 --> 00:49:07,945
-നമ്മൾ--
-വേണ്ട, അത് വിട്ടേരെ. അവർ പൊക്കോളും.

815
00:49:13,201 --> 00:49:14,118
എന്താ?

816
00:49:16,329 --> 00:49:17,789
ചോരുന്നു.

817
00:49:17,872 --> 00:49:19,374
കിച്ചൻ സിങ്കാണോ വീണ്ടും?

818
00:49:19,457 --> 00:49:21,376
അത് ഉടമസ്ഥൻ ശരിയാക്കിയില്ലേ?

819
00:49:21,459 --> 00:49:22,960
ബാത്ത് റൂമിലാണ്.

820
00:49:25,254 --> 00:49:26,172
നാശം!

821
00:49:27,548 --> 00:49:29,342
അയ്യോ, ഇവിടെയും ചോർച്ചയുണ്ട്. അടിപൊളി.

822
00:49:29,425 --> 00:49:31,094
ഇതെന്താ? ചോർച്ചയാണോ?

823
00:49:31,177 --> 00:49:32,178
അതെ, നോക്ക്.

824
00:49:32,261 --> 00:49:33,596
ശരിക്കും?

825
00:49:33,680 --> 00:49:35,223
ഞങ്ങൾ അർദ്ധനഗ്നരാണ്!

826
00:49:37,058 --> 00:49:38,309
പ്രശ്നം പരിഹരിച്ചു.

827
00:49:39,435 --> 00:49:40,353
എൻ്റെ കോഫി!

828
00:49:40,436 --> 00:49:42,021
വേറെ കുറച്ച് ഉണ്ടാക്കൂ.

829
00:49:42,105 --> 00:49:43,523
വീണ്ടും അതുതന്നെ.

830
00:49:45,274 --> 00:49:47,735
എനിക്ക് ജോലിക്കുപോകാൻ തയ്യാറാകണം, ഓക്കേ?

831
00:49:47,819 --> 00:49:49,821
നീ സൂപ്പർവൈസറെ വിളിച്ചാൽ നന്നായിരിക്കും.

832
00:49:51,656 --> 00:49:52,782
പിന്നെ നിൻ്റെ ഷാമ്പൂ തീർന്നു.

833
00:49:54,075 --> 00:49:55,868
എൻ്റെ സാധനം എടുക്കാതിരിക്കാമോ? നന്ദി.

834
00:49:58,371 --> 00:49:59,539
ക്ലോവിസിനെപ്പോലെ തന്നെ.

835
00:50:02,375 --> 00:50:04,794
-അയ്യോ! എനിക്കു പോകണം.
-നിൽക്ക്.

836
00:50:04,877 --> 00:50:06,337
കുറച്ചു സമയം കൂടി നിൽക്കാൻ പറ്റില്ലേ?

837
00:50:16,347 --> 00:50:17,765
-നീയത് വെച്ചോ.
-ആണോ?

838
00:50:17,849 --> 00:50:19,475
-അത് സഹായകമാകും.
-ബാത്ത് റൂമിൽ വെച്ചാൽ മതി.

839
00:50:19,559 --> 00:50:21,394
നിനക്ക് സാധനങ്ങളെല്ലാം ഇവിടെ വെക്കാം.

840
00:50:23,479 --> 00:50:24,313
കൊള്ളാം.

841
00:50:24,939 --> 00:50:26,691
-ഒരു കൊച്ചു സ്കാർഫ് നൽകുന്ന നിമിഷം.
-അതെ.

842
00:50:26,774 --> 00:50:28,776
ഗൈസ്, നിങ്ങൾ
വേഗം പാക്ക് ചെയ്ത് തീർക്കാമോ?

843
00:50:28,860 --> 00:50:30,987
എനിക്കിതെല്ലാം
താഴെയെത്തിക്കാനുണ്ട്, കേട്ടോ?

844
00:50:31,070 --> 00:50:34,490
ശരി. സോറി മോളേ.
ഞാൻ നിൻ്റെ പിന്നാലെയുണ്ട്.

845
00:50:37,827 --> 00:50:42,665
നീ ഇവിടം വിടുകയാണെന്ന് എനിക്ക്
വിശ്വസിക്കാൻ വയ്യ. എന്തുനല്ല സ്ഥലമാണിത്.

846
00:50:42,749 --> 00:50:46,127
അത്, മാക്സിൻ്റെ ഫ്ലാറ്റ് കുറച്ചു കൂടി
വലുതാണ്, ഓഫീസിനടുത്തും, അപ്പോ…

847
00:50:48,296 --> 00:50:49,714
എപ്പോഴാണ് ബെനിറ്റോ വരുന്നത്?

848
00:50:50,715 --> 00:50:51,966
ഉടൻ വരും.

849
00:50:53,718 --> 00:50:57,764
അവനെന്നോട് മുത്തശ്ശിയുടെ 80-ാം പിറന്നാളിന്
മെക്സിക്കോയ്ക്ക് ചെല്ലാൻ പറഞ്ഞു.

850
00:50:57,847 --> 00:50:59,015
എന്നിട്ട്?

851
00:50:59,098 --> 00:51:03,853
എനിക്ക് പോകാൻ പറ്റില്ല. ആ വാരാന്ത്യത്തിലാ
ഗ്രാജുവേഷൻ, പിന്നെ വീട്ടിലേക്ക്.

852
00:51:04,937 --> 00:51:07,607
പാവം ബെന്നി. അവന് നിന്നോട് പ്രേമമാണ്.

853
00:51:07,690 --> 00:51:09,817
അല്ല. അവന് കാര്യമറിയാം.

854
00:51:09,901 --> 00:51:14,197
എപ്പോഴെങ്കിലുമൊരിക്കൽ എനിക്കെൻ്റെ യഥാർത്ഥ
ജീവിതത്തിലേക്ക് മടങ്ങണമെന്ന് അവനറിയാം.

855
00:51:14,280 --> 00:51:16,073
ഇതായിരിക്കാം നിൻ്റെ യഥാർത്ഥ ജീവിതം.

856
00:51:17,325 --> 00:51:20,286
നോക്ക്, ഞാനൊരു കാര്യം പറയാം…

857
00:51:20,369 --> 00:51:24,123
നീ പാരീസ് വിടുന്നത് കഷ്ടമാണ്.
നീ ഇവിടെത്തന്നെ നിൽക്ക്.

858
00:51:26,000 --> 00:51:28,127
ഗ്രാജുവേഷന് ഞാൻ ചെല്ലുമെന്ന്
എല്ലാവരും കാത്തിരിക്കുന്നു.

859
00:51:28,211 --> 00:51:32,507
പിന്നെ ഞാൻ പറഞ്ഞല്ലോ, ക്ലോവിസ് എൻ്റെ മുറി
ഇപ്പോൾത്തന്നെ മറ്റാർക്കോ വാടകയ്ക്ക് നൽകി.

860
00:51:32,590 --> 00:51:34,550
എനിക്കറിയാം. അപ്പോ, ഇത് കേൾക്ക്.

861
00:51:35,843 --> 00:51:39,263
ഈ സ്ഥലം നശിച്ചുപോകുന്നത് കഷ്ടമാണ്.

862
00:51:39,347 --> 00:51:42,391
നീ എൻ്റെ അപാർട്ട്മെൻ്റ് എടുത്തോ.
ഒരു വർഷത്തെ കരാറുണ്ട്--

863
00:51:42,475 --> 00:51:45,853
നിൽക്ക്, എൻ്റെ മമ്മ വിളിക്കുന്നു.

864
00:51:45,937 --> 00:51:47,730
അവരോട് സംസാരിക്ക്, എന്നിട്ട് ആലോചിക്ക്.

865
00:51:47,814 --> 00:51:50,817
മാക്സ് എന്നെ ഒഴിവാക്കും മുമ്പ്
ഞാനീ പെട്ടി താഴെക്കൊണ്ടുപോകട്ടെ.

866
00:51:52,735 --> 00:51:53,653
ഹായ് മമ്മാ.

867
00:51:53,736 --> 00:51:56,322
ബീൻ, സോറി, നീ മുമ്പ് വിളിച്ചപ്പോൾ
കോൾ എടുക്കാനായില്ല.

868
00:51:56,405 --> 00:52:00,660
ഞാൻ ചോദിക്കാനിരിക്കുകയായിരുന്നു…
നീ എന്നാണ് നാട്ടിലേക്ക് വരുന്നത്?

869
00:52:00,743 --> 00:52:04,705
ഇല്ല… ഞാനെൻ്റെ
ടിക്കറ്റിൻ്റെ കാര്യം തീരുമാനിച്ചില്ല.

870
00:52:04,789 --> 00:52:06,791
നീ എന്തായാലും വരുമല്ലോ, അല്ലേ?

871
00:52:09,168 --> 00:52:11,629
സത്യത്തിൽ ജെമ്മ
എനിക്ക് അവളുടെ അപാർട്ട്മെൻ്റ് തന്നു.

872
00:52:12,505 --> 00:52:14,090
ഒരു വർഷത്തെ കരാർ.

873
00:52:16,008 --> 00:52:19,595
ഞാനത് എടുക്കുമോ എന്നുപോലും അറിയില്ല,

874
00:52:21,222 --> 00:52:25,268
പക്ഷേ എടുത്താൽ, അതിനർത്ഥം ഞാൻ
നാട്ടിലേക്ക് ഒരിക്കലും വരുന്നില്ല എന്നല്ല.

875
00:52:25,351 --> 00:52:26,352
ഞാൻ…

876
00:52:28,187 --> 00:52:30,189
എനിക്ക് ഇവിടെ കുറച്ചുകൂടി കാര്യങ്ങൾ
ഉണ്ടെന്നേ അർത്ഥമുള്ളൂ.

877
00:52:32,024 --> 00:52:33,526
അപ്പോ നിൻ്റെ വിസയോ?

878
00:52:34,068 --> 00:52:36,320
അതെ, അക്കാര്യം എനിക്ക് ആലോചിക്കണം.

879
00:52:38,781 --> 00:52:41,826
പക്ഷേ സോർബോണിൽ ഒരു കൊല്ലത്തെ
സൈക്കോളജി പ്രോഗ്രാമുണ്ട്,

880
00:52:41,909 --> 00:52:43,953
അതാണെങ്കിൽ
എനിക്ക് വിദ്യാർത്ഥി വിസ കിട്ടും.

881
00:52:44,036 --> 00:52:49,959
പിന്നെ, ഒരു ഇൻ്റർനാഷനൽ സ്കൂളിൽ
ജോലി ചെയ്യുന്ന ഒരാൾ ഇവിടെ ബാറിൽ വരും,

882
00:52:50,668 --> 00:52:53,337
അവർക്ക് അവരുടെ സ്പോർട്സ് പ്രോഗ്രാമിൽ
സഹായം വേണമെന്ന് പറഞ്ഞു.

883
00:52:54,338 --> 00:52:59,719
അതായത്-- എനിക്കത്
വേണമെങ്കിൽ ശരിയാക്കാവുന്നതേയുള്ളൂ.

884
00:53:01,554 --> 00:53:02,597
ശരി.

885
00:53:04,056 --> 00:53:06,392
ശരി, എന്തായാലും വിവരം അറിയിക്കണം.

886
00:53:07,768 --> 00:53:11,480
എന്താ? അത്രേയുള്ളൂ? നിങ്ങൾ എന്നെ
ഇതിൽ നിന്നും പിന്തിരിപ്പിക്കുന്നില്ലേ?

887
00:53:12,231 --> 00:53:13,399
വേണോ?

888
00:53:13,482 --> 00:53:15,651
ഇല്ല, എന്താ?

889
00:53:15,735 --> 00:53:17,069
അങ്ങനല്ല. ചുമ്മാ--

890
00:53:20,323 --> 00:53:21,908
എനിക്കിവിടെ നല്ല സന്തോഷമാണ്.

891
00:53:22,533 --> 00:53:24,952
എനിക്കറിയാം ബീൻ,
അത് നിൻ്റെ ശബ്ദത്തിൽ കേൾക്കാനുണ്ട്.

892
00:53:25,620 --> 00:53:27,955
നിനക്കിഷ്ടമുള്ളത് നീ അവിടെ കണ്ടെത്തി,

893
00:53:28,039 --> 00:53:31,083
പിന്നെ, ഉള്ളിൻ്റെയുള്ളിൽ എനിക്ക്
നീ കണ്ടെത്തുന്നതെന്തായാലും

894
00:53:31,167 --> 00:53:32,793
വീടിനടുത്തായിരുന്നെങ്കിൽ എന്നാഗ്രഹമുണ്ട്.

895
00:53:32,877 --> 00:53:35,171
എന്താ, ട്രെൻ്റണോ ന്യൂ ജെഴ്സിയോ മറ്റോ ആണോ?

896
00:53:35,671 --> 00:53:37,423
ഹാളിൻ്റെ അങ്ങേയറ്റത്തായാലും മതി,

897
00:53:37,506 --> 00:53:39,425
അതാവുമ്പോ എനിക്ക് നിൻ്റെ ബ്രാ നനയ്ക്കാൻ
നിന്നെ ഓർമ്മിപ്പിക്കാമല്ലോ.

898
00:53:41,761 --> 00:53:44,096
നീ നാട്ടിൽ വരുന്നത്
എനിക്ക് സന്തോഷമായിരുന്നു,

899
00:53:44,972 --> 00:53:48,893
പക്ഷേ സത്യത്തിൽ,
നീ അവിടെ നിൽക്കുന്നതും സന്തോഷം തന്നെ.

900
00:53:50,186 --> 00:53:51,103
നന്ദി മമ്മാ.

901
00:53:51,729 --> 00:53:53,648
നീ ഇന്ന് എങ്ങനെയിരിക്കുന്നു?

902
00:53:53,731 --> 00:53:54,732
ഇന്നോ?

903
00:53:57,443 --> 00:53:59,654
എൻ്റെ ദൈവമേ, ഇന്ന് 14 ആണ്.

904
00:53:59,737 --> 00:54:02,323
സുസേനയുടെ ചരമവാർഷികം.

905
00:54:02,406 --> 00:54:04,158
ഞാൻ…

906
00:54:06,077 --> 00:54:07,578
നിങ്ങൾ ഓക്കെയാണോ?

907
00:54:08,245 --> 00:54:11,999
ഞാൻ ഓക്കെയാണ് ബീൻ.
ഇനി അതോർത്ത് വിഷമിക്കേണ്ട.

908
00:54:12,083 --> 00:54:15,252
നാട് ലക്ഷക്കണക്കിനു മൈലുകൾ അകലെയാകാം.

909
00:54:15,336 --> 00:54:18,172
നീ പാരീസിലേക്ക് പോകുന്നതിൽ
ബെക്കിന് നല്ല ആവേശമുണ്ടായേനെ.

910
00:54:19,298 --> 00:54:23,678
ജെമ്മയുടെ അപാർട്ട്മെൻ്റിൽ നിന്ന് നോക്കിയാൽ
സബ്രിനയിലെപ്പോലെ സാക്രെ-കോർ കാണാം.

911
00:54:27,223 --> 00:54:28,557
എത്ര സുന്ദരം.

912
00:54:30,476 --> 00:54:35,022
ശരി. മമ്മാ, എനിക്ക് പോകണം,

913
00:54:37,108 --> 00:54:38,359
ഐ ലവ് യു.

914
00:54:39,235 --> 00:54:40,486
ഐ ലവ് യു റ്റൂ ബീൻ.

915
00:54:58,546 --> 00:55:01,340
ബെല്ലി, ഏതു രാജ്യം സന്ദർശിക്കാനാണ്
നിനക്ക് ഏറ്റവും കൂടുതൽ ഇഷ്ടം?

916
00:55:01,424 --> 00:55:03,551
ഈജിപ്ത്? ഇറ്റലി?

917
00:55:04,719 --> 00:55:08,222
എൻ്റെ ദൈവമേ, ആഡവും ഞാനും
ഹണിമൂണിന് ഇറ്റലിയിൽ പോയി,

918
00:55:08,305 --> 00:55:11,559
ഞാൻ എല്ലാ ദിവസവും ജെലാറ്റോ കഴിച്ചു.

919
00:55:11,642 --> 00:55:12,893
എന്താ ജെലാറ്റോ?

920
00:55:13,602 --> 00:55:16,647
അത്… ഐസ് ക്രീം പോലെതന്നെ,
പക്ഷേ കൂടുതൽ നല്ലത്.

921
00:55:16,731 --> 00:55:18,232
എനിക്ക് ജെലാറ്റോ വേണം.

922
00:55:18,315 --> 00:55:21,402
ഹേയ് ലോർ, നമുക്ക് അടുത്ത വേനലിൽ
ഇറ്റലിയിൽ ഒരു വീട് വാടകയ്ക്കെടുത്താലോ?

923
00:55:22,069 --> 00:55:23,571
നല്ല ചെലവായിരിക്കും.

924
00:55:24,280 --> 00:55:26,991
ആഡം നമുക്ക് അടുത്ത വേനലിൽ
ഇറ്റലിയിൽ ഒരു വീട് വാടകയ്ക്കെടുത്താലോ?

925
00:55:27,074 --> 00:55:28,492
അവനെ ഇവിടെയാക്കിയിട്ട് പോകാം?

926
00:55:29,869 --> 00:55:32,955
നമുക്ക് അമാൽഫി തീരത്ത്
ഒരു വീടെടുക്കാം, നിനക്കിഷ്ടപ്പെടും.

927
00:55:33,581 --> 00:55:35,833
എന്നും കടലിൽ നീന്താം.

928
00:55:35,916 --> 00:55:38,294
എനിക്ക് കടലിൽ എന്നും നീന്തേണ്ട.

929
00:55:38,377 --> 00:55:40,755
എനിക്ക് നിങ്ങളുടെയും
മറ്റുള്ളവരുടെയും കൂടെ…

930
00:55:42,089 --> 00:55:43,591
ഇവിടെ നീന്തിയാൽ മതി.

931
00:55:44,091 --> 00:55:45,176
മറ്റുള്ളവരോ?

932
00:55:46,052 --> 00:55:48,679
ശരി, നമുക്ക് ഇവിടെ വരാം,

933
00:55:48,763 --> 00:55:52,308
പക്ഷേ ഒരിക്കൽ നീ വലുതാകുമ്പോൾ,
നിൻ്റെ മനസ്സുമാറും.

934
00:55:53,184 --> 00:55:55,102
നിനക്ക് ലോകം കൂടുതൽ കാണാൻ തോന്നും.

935
00:55:56,062 --> 00:55:59,565
ഇല്ല, ഒരിക്കലുമില്ല.
എനിക്കെന്താ ഇഷ്ടമെന്ന് എനിക്കറിയാം.

936
00:56:02,443 --> 00:56:06,322
അതു ശരിയാ. നിനക്ക് എന്തുവേണമെന്ന്
ശരിക്കറിയാവുന്ന ഒരു പെണ്ണാണ് നീ.

937
00:56:25,132 --> 00:56:28,135
ബെല്ലി- നീയിന്ന് സുഖമായിരിക്കുന്നു
എന്നു കരുതുന്നു.

938
00:56:28,219 --> 00:56:29,428
നന്ദി ബെല്ലി.

939
00:56:45,277 --> 00:56:47,113
നീ വരുമെന്ന് ഞാൻ കരുതിയില്ല.

940
00:56:48,072 --> 00:56:49,698
ഞാൻ ആരോടും പറഞ്ഞില്ല. ക്ഷമിക്ക്.

941
00:56:51,367 --> 00:56:53,369
നീ വരുന്നതിനു മുമ്പ്
വന്നിട്ടു പോകാം എന്നു കരുതി.

942
00:57:02,753 --> 00:57:06,715
സുസേന ബെക്ക് ഫിഷറിൻ്റെ സ്നേഹസ്മരണയ്ക്ക്

943
00:57:20,563 --> 00:57:22,439
അഞ്ചുവർഷമായെന്ന് വിശ്വസിക്കാൻ വയ്യ.

944
00:57:23,566 --> 00:57:26,152
ഇന്ന് രാവിലെ എനിക്ക് മമ്മയുടെ
ചിരി ഓർക്കാനായില്ല.

945
00:57:28,404 --> 00:57:29,822
എനിക്കവരുടെ കൈകൾ ഓർക്കാനായില്ല.

946
00:57:33,325 --> 00:57:34,326
അവ നിൻ്റെ പോലെയാണ്.

947
00:57:40,249 --> 00:57:42,168
ജേർ, നോക്ക്, നിന്നെക്കൊണ്ട്
ക്ഷമിപ്പിക്കാൻ എനിക്കാവില്ല.

948
00:57:42,251 --> 00:57:43,127
ഇല്ല.

949
00:57:43,210 --> 00:57:47,506
പക്ഷേ ഞാൻ ശ്രമിക്കും,
ഫലമുണ്ടാകുന്നതു വരെ ഞാൻ ശ്രമിക്കും,

950
00:57:49,133 --> 00:57:50,259
കാരണം ഞാൻ നിന്നെ മിസ്സ് ചെയ്യുന്നു.

951
00:57:51,844 --> 00:57:56,473
ഞാൻ ക്ഷമചോദിക്കുന്നു. ഒരുപാടു തവണ.

952
00:57:57,683 --> 00:57:59,310
നിനക്കിത് ഇവിടെ വച്ചുതന്നെ ചെയ്യണോ?

953
00:58:01,145 --> 00:58:02,479
ശരി, ചെയ്തേക്കാം.

954
00:58:03,439 --> 00:58:06,483
വേനൽക്കാലം മുഴുവനും
എൻ്റെ വിവാഹത്തിനു സഹായിക്കാനെന്ന വ്യാജേന

955
00:58:06,567 --> 00:58:09,445
നീ പുല്ലിലൊളിച്ച പാമ്പിനെപ്പോലെ
പതുങ്ങിയിരുന്നത് സംസാരിക്കാം,

956
00:58:09,528 --> 00:58:11,155
വിവാഹം തകർത്ത്
ബെല്ലിയെ സ്വന്തമാക്കാനായി.

957
00:58:11,238 --> 00:58:13,073
-അതങ്ങനെയല്ലായിരുന്നു.
-നീയൊരു ചെറ്റയാണ്.

958
00:58:13,157 --> 00:58:14,909
ഞാനാണയിടുന്നു, അതങ്ങനെയല്ല സംഭവിച്ചത്.

959
00:58:14,992 --> 00:58:17,369
ഞാനവളെ സ്നേഹിച്ചു, നീയത് നശിപ്പിച്ചു.

960
00:58:17,453 --> 00:58:20,539
ആരുമായെങ്കിലും അത്രയും ദീർഘമായൊരു
ബന്ധത്തിലാകുന്നതും, പിന്നീടത്

961
00:58:21,957 --> 00:58:25,502
തകരുമ്പോൾ നഷ്ടമാകുന്നത് എന്താണെന്നും
നിനക്കറിയില്ല, അവളെൻ്റെ ലോകമായിരുന്നു.

962
00:58:25,586 --> 00:58:28,339
നീ അവളെ അത്ര സ്നേഹിച്ചിരുന്നെങ്കിൽ
എങ്ങനെ നീ മറ്റൊരാളിനൊപ്പം കിടക്കാൻ പോയി?

963
00:58:30,090 --> 00:58:32,092
ഞങ്ങൾ പിരിഞ്ഞതായിരുന്നു,
അതിനു കാരണം നിനക്കറിയാമോ?

964
00:58:34,094 --> 00:58:36,555
കാരണം ക്രിസ്മസിന് നിങ്ങൾ രണ്ടാളും
ഒന്നിച്ചുണ്ടായിരുന്നത് ഞാനറിഞ്ഞു.

965
00:58:38,599 --> 00:58:42,144
സമ്മതിക്ക് കോൺ, നിനക്ക് ബെല്ലിയെ തിരിച്ച്
വേണമായിരുന്നു, നീ അതിനൊരു വഴി കണ്ടെത്തി.

966
00:58:42,228 --> 00:58:44,563
നമുക്കാരെയും അങ്ങനെ എടുക്കാനാവില്ല ജേർ.

967
00:58:44,647 --> 00:58:46,065
അവൾ ഒരു വസ്തുവല്ല,

968
00:58:46,148 --> 00:58:48,651
പിന്നെ നിൻ്റെ വിവാഹം മുടങ്ങാനുള്ള
ഒരേയൊരു കാരണം

969
00:58:48,734 --> 00:58:50,361
നിനക്കവളെ നഷ്ടമാകുമോ എന്ന ഭയമായിരുന്നു.

970
00:58:51,153 --> 00:58:52,363
ഒരു മോതിരം നൽകി…

971
00:58:54,615 --> 00:58:56,075
ആരെയും സ്വന്തമാക്കാനാവില്ല.

972
00:58:56,158 --> 00:58:57,117
പോയിത്തുലയ്.

973
00:58:57,201 --> 00:58:59,745
ജേർ, എനിക്കവളെ സ്നേഹിക്കുന്നത്
നിർത്താനായില്ല,

974
00:58:59,828 --> 00:59:01,956
അത് നിന്നെ വിഷമിപ്പിച്ചു,
അത് ഞാൻ വെറുക്കുന്നു,

975
00:59:02,665 --> 00:59:04,333
പക്ഷേ നീയും അങ്ങനെതന്നെയായിരുന്നു.

976
00:59:06,669 --> 00:59:08,462
നിനക്കവളെ പ്രേമിക്കാൻ അവസരം ലഭിച്ചപ്പോൾ,

977
00:59:08,545 --> 00:59:11,966
ഞാനുമായി പിരിഞ്ഞിട്ട് വെറും ഒരു മാസം
കഴിഞ്ഞപ്പോൾ, നീയത് പ്രയോജനപ്പെടുത്തി.

978
00:59:13,676 --> 00:59:17,221
അതെന്നെ വിഷമിപ്പിച്ചില്ല എന്നാണോ?
അതെനിക്ക് എളുപ്പമായിരുന്നു എന്നാണോ?

979
00:59:17,304 --> 00:59:18,555
എനിക്കത് മനസ്സിലാകും,
കാരണം…

980
00:59:19,640 --> 00:59:23,102
അവളെ ഒരുപാട് സ്നേഹിച്ചപ്പോൾ, മറ്റുള്ളവരെ
എല്ലാം നീ മറന്നു. ഞാനും അങ്ങനെയായിരുന്നു.

981
00:59:32,945 --> 00:59:34,571
എനിക്ക് ക്രിസ്മസിനെപ്പറ്റി
സംസാരിക്കേണ്ടായിരുന്നു,

982
00:59:34,655 --> 00:59:36,991
കാരണം, അതറിഞ്ഞ നിമിഷം
എനിക്കു മനസ്സിലായി എല്ലാം കഴിഞ്ഞെന്ന്.

983
00:59:40,327 --> 00:59:43,330
എനിക്ക് പറ്റുന്നത്രയും നാൾ അവൾ എനിക്കൊപ്പം
ഉണ്ടാകണമെന്ന് ആഗ്രഹിച്ചത് തെറ്റാണോ?

984
00:59:45,082 --> 00:59:46,000
അല്ല.

985
00:59:46,583 --> 00:59:50,713
ജേർ, ഞാനവളെ സ്നേഹിക്കുന്നത് നിർത്താൻ
ശ്രമിച്ചു. എൻ്റെ വാക്കുപാലിക്കാൻ നോക്കി.

986
00:59:51,922 --> 00:59:53,507
എന്ത് വാക്ക്?

987
00:59:53,590 --> 00:59:56,260
മമ്മ മരിക്കുന്നതിനു മുമ്പ്,

988
00:59:56,343 --> 01:00:00,931
നിന്നെ നോക്കിക്കോളാം എന്നു ഞാൻ
മമ്മയ്ക്ക് വാക്കു കൊടുത്തിരുന്നു,

989
01:00:01,015 --> 01:00:04,184
നിനക്ക് വിഷമം വരാതെ
സംരക്ഷിച്ചു കൊള്ളാമെന്ന്.

990
01:00:05,227 --> 01:00:06,395
എനിക്കറിയാം…

991
01:00:08,439 --> 01:00:09,606
വിഷമകരം തന്നെ.

992
01:00:09,690 --> 01:00:10,858
അതെ…

993
01:00:13,527 --> 01:00:14,528
അതെ.

994
01:00:15,654 --> 01:00:18,115
പക്ഷേ ഞാനും മമ്മയ്ക്ക്
ഒരു വാക്കു നൽകിയിരുന്നു.

995
01:00:19,283 --> 01:00:21,618
നമുക്കിടയിൽ ഒന്നും അനുവദിക്കില്ലെന്ന്.

996
01:00:21,702 --> 01:00:23,120
അപ്പോ നമ്മൾ രണ്ടും അത് പാലിച്ചില്ല.

997
01:00:28,167 --> 01:00:30,002
മമ്മയ്ക്ക് നല്ല ദേഷ്യം വരും.

998
01:00:33,714 --> 01:00:37,051
വിവാഹം വേണ്ടെന്നു വച്ചപ്പോൾ
എൻ്റെ ആദ്യ ചിന്ത,

999
01:00:37,134 --> 01:00:38,510
"എനിക്കെൻ്റെ മമ്മയെ കാണണം" എന്നായിരുന്നു.

1000
01:00:42,014 --> 01:00:44,725
എൻ്റെ രണ്ടാമത്തെ ചിന്ത, "എനിക്ക് കോണിയോട്
സംസാരിക്കാനായെങ്കിൽ," എന്നായിരുന്നു,

1001
01:00:44,808 --> 01:00:46,352
അത് നിൻ്റെ
കുറ്റമായിരുന്നെങ്കിലും.

1002
01:00:47,061 --> 01:00:48,062
എനിക്കെൻ്റെ സഹോദരനെ വേണമായിരുന്നു.

1003
01:00:49,188 --> 01:00:50,189
എനിക്കിപ്പോഴും വേണം.

1004
01:00:54,068 --> 01:00:55,361
ഞാനിവിടുണ്ട്.

1005
01:01:00,866 --> 01:01:04,411
ബെല്ലി നിനക്ക് മെസ്സേജയച്ചോ? അയച്ചെങ്കിൽ
ഞാൻ നിന്നെ ഇടിക്കുകയും മറ്റുമില്ല.

1006
01:01:05,162 --> 01:01:06,163
ഇല്ല.

1007
01:01:07,373 --> 01:01:09,208
കഴിഞ്ഞ വേനലിനു ശേഷം
ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ടില്ല.

1008
01:01:12,544 --> 01:01:14,171
ഞാനവൾക്ക് കത്തുകൾ എഴുതുന്നുണ്ടായിരുന്നു…

1009
01:01:19,551 --> 01:01:22,638
അവളെനിക്ക് മറുപടി അയക്കാറില്ല,
ഒരുപക്ഷേ ഞാനത് ഒരുത്തരമായി എടുക്കണം.

1010
01:01:26,809 --> 01:01:29,436
എനിക്ക് നിങ്ങൾക്കിടയിലുണ്ടായിരുന്നതുമായി
ഒരിക്കലും മത്സരിക്കാനായില്ല.

1011
01:01:31,021 --> 01:01:33,273
ആ ബന്ധം, ഒരു കാന്തികക്ഷേത്രം പോലെയാണ്.

1012
01:01:35,275 --> 01:01:36,527
നീ ചെയ്യാനുള്ളത് നീ ചെയ്യൂ.

1013
01:01:37,861 --> 01:01:39,613
എനിക്കതിൽ വിഷമമുണ്ടാകില്ല എന്നല്ല,

1014
01:01:40,781 --> 01:01:42,783
പക്ഷേ അവളെ വിട്ടുകളയുകയും അരുത്.

1015
01:01:48,914 --> 01:01:50,207
-പിന്നീട് കാണാമെടോ.
-പിന്നീട് കാണാം.

1016
01:01:53,877 --> 01:01:58,090
പ്രിയപ്പെട്ട ബെല്ലി,
ഞാനിന്നലെ ജെറമയയെ കണ്ടു.

1017
01:02:00,259 --> 01:02:02,386
ഞങ്ങൾ രണ്ടാളും
മമ്മയുടെ കല്ലറയിൽ പോയിരുന്നു.

1018
01:02:03,846 --> 01:02:06,640
കഴിഞ്ഞതവണത്തേതിനെക്കാൾ ഞങ്ങൾ
തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടു.

1019
01:02:06,723 --> 01:02:08,183
അടിയൊന്നും പൊട്ടിയില്ല.

1020
01:02:09,101 --> 01:02:10,686
നിങ്ങൾ സംസാരിക്കാറുണ്ടെന്ന് അവൻ പറഞ്ഞു.

1021
01:02:12,729 --> 01:02:14,773
ഞാൻ തുറന്നു പറയാം,

1022
01:02:16,066 --> 01:02:18,735
എൻ്റെ കത്തുകൾ നീ
വായിക്കുന്നുണ്ടോ എന്നുപോലും അറിയില്ല…

1023
01:02:20,028 --> 01:02:23,449
നീ അവയെല്ലാം തുറന്നുപോലും നോക്കാതെ
കളഞ്ഞു കാണും, അത് നിൻ്റെ അവകാശമാണ്,

1024
01:02:25,075 --> 01:02:28,203
പക്ഷേ എനിക്കവകാശമില്ലെങ്കിലും
ഞാൻ തുറന്നു പറയാം…

1025
01:02:30,038 --> 01:02:32,416
ജേർ നിന്നോട് സംസാരിക്കുന്നുണ്ടെന്നത്
എന്നെ അൽപ്പം വേദനിപ്പിച്ചു.

1026
01:02:34,084 --> 01:02:37,504
എന്തായാലും അവനെന്നോട് ഇപ്പോൾ
വിരോധമില്ലെന്ന് തോന്നുന്നു, നല്ല കാര്യം.

1027
01:02:41,758 --> 01:02:45,137
എക്സ്ക്യൂസ്മീ, ദയവായി
എൻ്റെ പുതിയ വീട്ടിൽ ചെരുപ്പിട്ട് കയറരുത്.

1028
01:02:45,220 --> 01:02:46,638
ഇതൊരു ഏഷ്യൻ ഭവനമാണ്.

1029
01:02:47,514 --> 01:02:49,349
ശരി, പക്ഷേ നിൻ്റെ പഴയ വീടിനകത്ത്
ഷൂസിടുമായിരുന്നല്ലോ.

1030
01:02:50,100 --> 01:02:53,145
ശരിയാ, പക്ഷേ അതിനു കാരണം എൻ്റെ കാല്
ആ തറയിൽ ചവിട്ടാൻ എനിക്കിഷ്ടമല്ലായിരുന്നു,

1031
01:02:53,228 --> 01:02:57,357
തന്നെയുമല്ല, ഇത് എൻ്റെ സ്വന്തമാണ്,

1032
01:02:57,441 --> 01:02:59,359
അറിയാമോ, എൻ്റെ മാത്രം.

1033
01:02:59,443 --> 01:03:02,279
നമുക്ക് ആ കിടക്ക വിരിച്ചാലോ?
എൻ്റെ മമ്മ എപ്പോഴും പറയും

1034
01:03:02,362 --> 01:03:05,157
പുതിയ വീട്ടിലേക്ക് മാറുമ്പോൾ
ആദ്യമായി ചെയ്യേണ്ടത് അതാണെന്ന്.

1035
01:03:05,240 --> 01:03:08,577
തീർച്ചയായും, പക്ഷേ ഞാനിന്ന്
അതിൽ ഒറ്റയ്ക്കാവും കിടക്കുക.

1036
01:03:08,660 --> 01:03:10,621
ഇതുവരെ എനിക്കത് കഴിഞ്ഞിട്ടില്ല.

1037
01:03:11,121 --> 01:03:12,331
നീ പറയുന്നതുപോലെ.

1038
01:03:15,292 --> 01:03:18,086
അപ്പോ, നീ അടുത്തമാസം
നാട്ടിൽ പോകുന്നില്ലാത്ത സ്ഥിതിക്ക്,

1039
01:03:18,170 --> 01:03:21,590
എൻ്റെ മുത്തശ്ശിയുടെ ജന്മദിന പാർട്ടിക്ക്
മെക്സിക്കോയിലേക്ക് വരുന്നോ?

1040
01:03:22,925 --> 01:03:26,637
എൻ്റെ കുടുംബത്തിൻ്റെ മുന്നിൽ വച്ച് വിവാഹ
അഭ്യർത്ഥന നടത്തില്ലെന്ന് ഉറപ്പുതരുന്നു.

1041
01:03:26,720 --> 01:03:28,347
ഞാൻ വളർന്ന സ്ഥലം നിന്നെ കാണിക്കാനാണ്.

1042
01:03:28,430 --> 01:03:31,892
ഈ ലോകത്തെ ഏറ്റവും നല്ല ചിലാകില
ഉണ്ടാക്കുന്നത് എൻ്റെ മുത്തശ്ശിയാണ്.

1043
01:03:31,975 --> 01:03:33,852
-ഈ ലോകത്തോ? പിന്നേ?
-നിനക്കറിയില്ല.

1044
01:03:33,936 --> 01:03:35,145
നല്ല സ്വാദാണ്.

1045
01:03:42,027 --> 01:03:43,028
ഓക്കേ.

1046
01:03:47,199 --> 01:03:48,033
ശരി.

1047
01:03:50,369 --> 01:03:51,245
കുഴപ്പമില്ല.

1048
01:04:02,214 --> 01:04:07,052
ഞാൻ നിന്നെപ്പറ്റി ഒരുപാടാലോചിക്കും ബെല്ലി.

1049
01:04:07,886 --> 01:04:11,974
നിന്നെപ്പറ്റി മാത്രമാണ് എൻ്റെ ആലോചന,
നിനക്കത് വ്യക്തമാകാൻ പറയുകയാണ്.

1050
01:04:12,057 --> 01:04:13,475
സ്നേഹപൂർവം, കോൺറാഡ്.

1051
01:04:14,810 --> 01:04:18,230
പ്രിയ കോൺറാഡ്, ജൂനിയർ മിൻ്റിനെ അയച്ചു
തന്നതിന് ഞാൻ നിനക്ക് നന്ദി പറഞ്ഞില്ല,

1052
01:04:18,313 --> 01:04:20,107
അപ്പോ, നന്ദി.

1053
01:04:20,857 --> 01:04:24,820
പിന്നെ നിൻ്റെ കത്തുകൾക്കെല്ലാം നന്ദി.
നീ എന്നെക്കുറിച്ചോർക്കുന്നതിൽ സന്തോഷം.

1054
01:04:25,821 --> 01:04:27,906
ഞാൻ ഒരു സ്ഥിര വാസസ്ഥലം കണ്ടെത്തി.

1055
01:04:27,990 --> 01:04:31,702
ഇതാണെൻ്റെ പുതിയ വിലാസം.
നിനക്ക് സുഖമാണല്ലോ.

1056
01:04:47,259 --> 01:04:48,969
നീ കതക് കുറ്റിയിടണം.

1057
01:04:50,762 --> 01:04:53,932
എൻ്റെ ദൈവമേ, എന്തൊരു ചൂടാണ്.
കഴിഞ്ഞ ജൂണിൽ ഇത്രയും ഇല്ലായിരുന്നു.

1058
01:04:54,016 --> 01:04:56,518
ബ്രസ്സൽസിൽ നല്ല കാലാവസ്ഥയാണെന്നു കേട്ടു.

1059
01:04:56,602 --> 01:04:59,855
നമാസി നിന്നെ ബ്രസ്സൽസ് കോൺഫറൻസിനു
വിളിച്ചത് എനിക്ക് വിശ്വസിക്കാൻ വയ്യ.

1060
01:04:59,938 --> 01:05:01,481
ഞാൻ നിന്നെക്കാൾ എത്ര മിടുക്കിയാ.

1061
01:05:01,982 --> 01:05:03,400
അടുത്ത തവണ ഭാഗ്യമുണ്ടാകട്ടെ മോളേ.

1062
01:05:04,276 --> 01:05:05,902
എന്താ വേണ്ടത്? വെള്ളം വേണോ?

1063
01:05:05,986 --> 01:05:07,070
വേണം.

1064
01:05:10,449 --> 01:05:13,285
അപ്പോ ബ്രസ്സൽസിൽ പോകുവാ, അല്ലേ?

1065
01:05:13,994 --> 01:05:15,329
ശാന്തമായ ബെൽജിയൻ നഗരം,

1066
01:05:15,412 --> 01:05:17,998
പാരീസിൽ നിന്ന്
ഒന്നരമണിക്കൂർ ട്രെയിൻ യാത്ര മാത്രം.

1067
01:05:18,915 --> 01:05:19,750
കൊള്ളാല്ലോ.

1068
01:05:20,584 --> 01:05:22,169
അവളയച്ച പോസ്റ്റ് കാർഡ് കാണിച്ചേ.

1069
01:05:22,252 --> 01:05:24,087
-ആഗ്നസ്.
-ഓ പിന്നെ, കാണിക്ക്.

1070
01:05:24,171 --> 01:05:26,757
കാര്യം എന്താണെന്നറിയാതെ
ഞാൻ നിന്നെ എങ്ങനെ സഹായിക്കും?

1071
01:05:26,840 --> 01:05:29,051
അതിനു ഞാൻ നിൻ്റെ സഹായം ചോദിച്ചില്ലല്ലോ.

1072
01:05:37,392 --> 01:05:39,519
എൻ്റെ ദൈവമേ, നീയിത് പഴ്സിൽ
കൊണ്ടു നടക്കുകയാണോ?

1073
01:05:39,603 --> 01:05:40,604
മിണ്ടാതിരിക്ക്.

1074
01:05:41,229 --> 01:05:42,230
ശരി.

1075
01:05:48,195 --> 01:05:49,196
എന്താ?

1076
01:05:50,572 --> 01:05:52,532
ഇത്രേയുള്ളോ? ഇതാണോ അവൾ ആകെ എഴുതിയത്?

1077
01:05:53,283 --> 01:05:54,284
അതെ.

1078
01:05:55,369 --> 01:05:57,245
എങ്കിൽ നീ അങ്ങോട്ട് പോവുകയേ വേണ്ട.

1079
01:05:59,164 --> 01:06:00,999
ആണോ? നീ കരുതുന്നത്…

1080
01:06:01,875 --> 01:06:03,168
ഒന്നു പോയേ. നീ--

1081
01:06:03,877 --> 01:06:08,048
ശരി. സത്യമതാണെങ്കിലും, പോയില്ലെങ്കിൽ,
നീയതിൽ എന്നും ദുഃഖിക്കും.

1082
01:06:09,007 --> 01:06:11,718
പോയാലും നീയതിൽ എന്നും ദുഃഖിക്കും.

1083
01:06:12,260 --> 01:06:13,970
ഇങ്ങനാണോ സഹായിക്കുന്നത്?

1084
01:06:14,721 --> 01:06:15,722
അല്ല.

1085
01:06:18,767 --> 01:06:20,769
ഡോക്ടർ, നീ സ്വയം സഹായിക്കൂ.

1086
01:06:32,906 --> 01:06:34,741
ശരി മിസ്റ്റർ ഫിഷർ.

1087
01:06:34,825 --> 01:06:39,037
നിങ്ങളുടെ പാരീസിലേക്കുള്ള
ഫ്ലൈറ്റ് 10.45ലേക്ക് മാറ്റാനാകും.

1088
01:06:39,121 --> 01:06:43,333
473 ഡോളർ കൂടുതലാകും.
റീ ബുക്ക് ചെയ്തേക്കട്ടേ?

1089
01:06:43,417 --> 01:06:44,501
ശരി.

1090
01:06:46,962 --> 01:06:47,963
നന്ദി.

1091
01:06:49,423 --> 01:06:51,258
-ഇതാ, റെഡിയായി.
-നന്ദി. വളരെ സന്തോഷം.

1092
01:06:51,341 --> 01:06:52,592
ശരി. സുരക്ഷിതമായ യാത്ര ആശംസിക്കുന്നു.

1093
01:06:55,387 --> 01:06:57,347
നിൻ്റെ ജന്മദിനത്തിന് വലിയ പ്ലാനുകളുണ്ടോ?

1094
01:06:57,889 --> 01:07:00,350
ചില സുഹൃത്തുക്കൾ ചെറിയൊരു
അത്താഴം നൽകുന്നു.

1095
01:07:00,976 --> 01:07:02,352
അത് വളരെ നല്ലതാണല്ലോ.

1096
01:07:12,779 --> 01:07:14,114
ഇത് ചെയ്യണമെന്ന് ഉറപ്പാണോ?

1097
01:07:15,115 --> 01:07:16,241
അതെ.

1098
01:07:16,324 --> 01:07:18,785
ഈ വേനലിൽ എനിക്ക് പുതിയതെന്തെങ്കിലും വേണം.

1099
01:07:19,911 --> 01:07:20,912
ശരി.

1100
01:09:13,191 --> 01:09:15,193
ഉപശീർഷകം വിവർത്തനംചെയ്തത് ശ്രീദേവി പിള്ള

