WEBVTT

00:39.750 --> 00:42.416
ഓരോ ബാലെറീനയുടെയും ഹൃദയത്തിൽ…

00:42.916 --> 00:44.916
ഒരു യോദ്ധാവിൻ്റെ രക്തം തുടിക്കുന്നു.

00:53.291 --> 00:56.333
അവർ വേദനയെ സൗന്ദര്യമാക്കുന്നു.

01:00.625 --> 01:03.458
കുഴഞ്ഞുമറിഞ്ഞതിന് കൃത്യത നൽകുന്നു.

01:09.375 --> 01:11.958
അവരുടെ ശരീരത്തെ കലാരൂപമാക്കുന്നു.

01:15.458 --> 01:20.625
വിയർപ്പ്, രക്തം, ത്യാഗം

01:23.208 --> 01:25.916
പക്ഷേ എല്ലാവർക്കും അവരുടെ സ്വപ്നം
സാക്ഷാത്കരിക്കാനാകില്ല…

01:45.916 --> 01:47.875
മിസ് തോർണ, ഷോകേസിന് രണ്ട് ദിവസമേയുള്ളൂ.

01:47.958 --> 01:49.916
ബോൺസ് റിഹേഴ്സലുകൾ
ഗൗരവമായി എടുക്കുന്നില്ലെങ്കിൽ,

01:50.000 --> 01:51.416
അവളുടെ ഭാഗം നൃത്തം ഞാൻ ചെയ്യാം.

01:51.500 --> 01:53.625
അവളുടെ ബസ് വെെകിയതാണ്. അവൾ വരും.

01:53.708 --> 01:56.541
അവൾ വൈകുന്നത്
ഒരു ക്ലോക്ക് വാങ്ങാൻ പണമില്ലാത്തതിനാലാണ്.

01:57.166 --> 01:58.958
ക്ഷമിക്കണം,
എൻ്റെ ലിമോ വൈകിപ്പോയി, പ്രിൻസസ്.

02:01.708 --> 02:03.000
നമ്മൾ നൃത്തം ചെയ്യുന്നുണ്ടോ അതോ?

02:06.083 --> 02:06.958
ഓക്കേ.

02:07.041 --> 02:08.750
അഞ്ച്, ആറ്, ഏഴ്, എട്ട്.

02:08.833 --> 02:12.916
പിന്നെ ഒന്ന്, രണ്ട്, മൂന്ന്, നാല്,
അഞ്ച്, ആറ്, ഇനി നാലെണ്ണം കൂടി.

02:13.000 --> 02:17.625
ഒന്ന്, രണ്ട്, മൂന്ന്, നാല്,
അഞ്ച്, ആറ്, ഏഴ്, എട്ട്.

02:17.708 --> 02:19.041
രണ്ട്-- നിർത്തൂ!

02:19.583 --> 02:21.041
ശരി, സൂട്ടെന്യൂസിലേക്ക് മടങ്ങാം.

02:21.125 --> 02:21.958
വേഗം.

02:22.208 --> 02:23.041
എന്തുപറ്റി?

02:23.125 --> 02:23.958
കമോൺ. ഗ്രേസ്…

02:24.041 --> 02:25.875
പതിവ് അസംബന്ധം.

02:26.083 --> 02:28.166
ഗ്രേസിനോടാണ് പറഞ്ഞത്.

02:28.750 --> 02:29.875
വേഗം. കമോൺ.

02:29.958 --> 02:31.791
അഞ്ച്, ആറ്, ഏഴ്, എട്ട്. പിന്നെ ഒന്ന്…

02:35.541 --> 02:39.583
പിന്നെയും ഒന്ന്, രണ്ട്, മൂന്ന്, നാല്,
അഞ്ച്, ആറ്…

02:39.666 --> 02:41.916
ഓർത്തോ, നിങ്ങൾ നാളെ
ബുഡാപെസ്റ്റിലേക്ക് വിമാനം കയറും,

02:42.000 --> 02:43.708
അതിനാൽ ജീവന്മരണപോരാട്ടം പോലെ
നൃത്തം ചെയ്യൂ.

02:43.791 --> 02:45.125
സോളോ.

02:49.125 --> 02:50.500
നിർത്ത്!

02:51.708 --> 02:53.500
കമോൺ. പ്രിൻസസ്!

02:53.583 --> 02:55.333
നിൻ്റെ ഊഴം വരട്ടെ.

02:55.416 --> 02:56.541
ശരി ക്ലോയി,

02:56.625 --> 02:59.625
നീ നിൻ്റെ സഹോദരിയെ വിശ്വസിക്കണം, കേട്ടോ?
അവൾ നിനക്ക് സൂചന തരും.

02:59.708 --> 03:03.541
അഞ്ച്, ആറ്, ഏഴ്, എട്ട്. പിന്നെ
ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്…

03:03.625 --> 03:05.125
മനോഹരം ക്ലോയി.

03:05.208 --> 03:07.083
ഓർക്കുക, ടീം വർക്ക്.

03:07.166 --> 03:08.416
അതെ, എല്ലാവരും, ടീം വർക്ക്.

03:09.458 --> 03:14.750
ഒന്ന്, രണ്ട്, മൂന്ന്, നാല്,
അഞ്ച്, ആറ്, ഏഴ്, എട്ട്.

03:14.833 --> 03:16.458
വീണ്ടും ഒന്ന്…

03:24.666 --> 03:27.708
സമയമായി ലേഡീസ്. ശരി.

03:30.458 --> 03:32.458
ഹേയ്, നിനക്കെന്താ എണ്ണാനറിയില്ലേ?

03:33.958 --> 03:35.416
ഞാൻ നിന്നോടാണ് സംസാരിക്കുന്നത്.

03:35.500 --> 03:37.750
നീ വെട്ടിത്തിരിഞ്ഞു പെണ്ണേ.

03:38.125 --> 03:39.041
ബോൺസ്!

03:39.125 --> 03:40.625
നിനക്ക് സോളോ വേണോ, നീയെടുത്തോ.

03:40.708 --> 03:42.375
-ഞാൻ മതിയാക്കി.
-മിസ് തോർണാ?

03:42.458 --> 03:43.333
നീ അത് കണ്ടോ?

03:43.416 --> 03:45.083
അവൾക്ക് തല്ലുകൊള്ളേണ്ട സമയമായിരുന്നു.

03:45.291 --> 03:50.750
സൺസെറ്റ്
ഡാൻസ് എൽഎ

04:05.583 --> 04:07.083
നീ അവളെ ഇടിക്കരുതായിരുന്നു.

04:07.916 --> 04:09.291
അത് അബദ്ധത്തിൽ പറ്റിയതാ.

04:10.625 --> 04:12.375
അവളുടെ മുഖം എൻ്റെ കയ്യിൽ വന്ന് തട്ടി.

04:12.458 --> 04:16.333
അവളുടെ അമ്മ സ്പോൺസർ ചെയ്യുന്നതുകൊണ്ടാണ്
നീ മത്സരിക്കുന്നത്, അപ്പോ…

04:16.791 --> 04:20.291
അവളുടെ മൂക്ക് തകർക്കാൻ ശ്രമിക്കും മുമ്പ്
അല്പം നന്ദി കാണിച്ചൂടെ?

04:20.375 --> 04:22.541
ഇവിടെ നീ മനസ്സിലാക്കേണ്ട കാര്യം,

04:22.625 --> 04:25.541
ബുഡാപെസ്റ്റ് ഷോകേസ് നിൻ്റെ
ജീവിതത്തെ മാറ്റിമറിച്ചേക്കാം എന്നതാണ്.

04:25.625 --> 04:27.666
ബാലെ പണക്കാരി പെൺകുട്ടികൾക്കുള്ളതാണ്.

04:28.250 --> 04:29.625
ഞാൻ എപ്പോഴും പറയാറില്ലേ,

04:30.208 --> 04:31.333
ഞാനീ കൂട്ടത്തിൽ ചേരില്ല.

05:04.500 --> 05:06.458
ഹംഗറി

05:06.541 --> 05:10.083
അമ്മ ഉറങ്ങുകയായിരിക്കും,
പക്ഷേ റൂട്ട് മാറ്റിയതിന് ശേഷം…

05:10.166 --> 05:11.625
ഞങ്ങൾ ഒടുവിൽ ഇവിടെ എത്തി.

05:12.458 --> 05:14.916
അവരെന്നെ ഒരു ബസ്സിൽ കയറ്റി,
എനിക്കായി പ്രാർത്ഥിക്കണേ.

05:17.958 --> 05:20.708
ബുഡാപെസ്റ്റ് 361

05:25.083 --> 05:26.833
ആർക്കെങ്കിലും പുക മണക്കുന്നുണ്ടോ?

05:28.625 --> 05:30.125
എല്ലാം ഒരു പേടിസ്വപ്നം പോലെയുണ്ട്.

05:30.208 --> 05:32.666
ഞങ്ങളുടെ വിമാനം വഴിമാറി,
വിമാനത്താവളത്തിൽ ലഗേജ് നഷ്ടപ്പെട്ടു.

05:32.750 --> 05:34.625
ഇപ്പൊ ബസ് ബ്രേക്ക് ഡൗണായി, അതുകൊണ്ട്…

05:34.708 --> 05:38.541
പക്ഷേ-- അല്ല, ഞാനുറപ്പു തരുന്നു,
എൻ്റെ നർത്തകർ നാളെ ആ വേദിയിൽ ഉണ്ടാകും.

05:38.625 --> 05:40.666
പക്ഷേ ഞങ്ങൾ തീർച്ചയായും വരുന്നുണ്ട്.

05:41.541 --> 05:44.291
വേണ്ട. പ്രോഗ്രാം മാറ്റരുത്.
അതിൻ്റെ ആവശ്യമില്ല.

05:44.375 --> 05:48.250
എൻ്റെ നർത്തകർ തീർച്ചയായും
ഷോകേസിൽ ഉണ്ടാകും.

05:48.333 --> 05:51.500
മിസ് തോർണ, അടുത്ത പട്ടണത്തിലേക്ക്
രണ്ട് കിലോമീറ്റർ ദൂരമേയുള്ളൂ.

05:51.583 --> 05:53.875
-പക്ഷെ എൻ്റെ ഗൈഡ് ബുക്ക് പറയുന്നു--
-അവരെന്താ പറഞ്ഞത്?

05:53.958 --> 05:58.250
ശരി, കലാസംവിധായകൻ നമ്മുടെ സാഹചര്യം
നന്നായി മനസ്സിലാക്കുന്നു.

05:59.083 --> 06:01.416
-പക്ഷേ--
-അവർ പകരക്കാരെ നോക്കുന്നുണ്ട്?

06:01.958 --> 06:02.791
അതെ.

06:03.416 --> 06:04.416
അവർ നോക്കുന്നുണ്ട്.

06:05.708 --> 06:07.791
ഗേൾസ്, നിങ്ങളുടെ ബാലെ ബാഗുകൾ എടുക്കൂ.

06:07.875 --> 06:08.708
വരൂ.

06:08.791 --> 06:11.458
ഈ ബസിൽ ഇരുന്നാൽ, നമ്മൾ ഒരിക്കലും
ഷോകേസിനെത്തില്ല.

06:13.250 --> 06:14.750
ശരി. അതെ.

06:16.541 --> 06:17.458
ശരി.

06:17.541 --> 06:19.208
ദൈവമേ.

06:19.291 --> 06:22.083
ചുറ്റും പ്രകൃതിഭംഗിയാണല്ലോ.

06:24.750 --> 06:26.750
-എന്ത് അതിശയമാ.
-മനോഹരം.

06:26.833 --> 06:29.250
ചെന്നായ്ക്കൾ നിങ്ങളോട് ദയ കാണിക്കട്ടെ.

06:38.125 --> 06:40.208
കമോൺ ഗേൾസ്. വേഗം നടക്കൂ.

06:43.583 --> 06:45.666
നമുക്ക് ബസ്സിൽത്തന്നെ
ഇരുന്നാ മതിയായിരുന്നു.

06:46.416 --> 06:48.916
എനിക്ക് ന്യുമോണിയ പിടിച്ചാൽ
ഞാൻ കേസ് കൊടുക്കും.

06:49.000 --> 06:51.041
ആദ്യം, അവൾ ബസ് വെറുത്തു,
ഇപ്പോ അവൾക്ക് ബസ് വേണം.

06:51.125 --> 06:52.416
നിനക്കെപ്പോഴാ സന്തോഷമുള്ളത്?

06:52.500 --> 06:53.958
നിൻ്റടുത്ത് ഒരിക്കലുമില്ല.

06:54.041 --> 06:55.666
ഒരു നിമിഷം ഗയ്‌സ്.

06:55.750 --> 06:59.083
-ഇവിടെ ഒരു ഹോട്ടൽ ഉണ്ടെന്ന് തോന്നുന്നു.
-ദൈവത്തിനു നന്ദി. വരൂ.

06:59.166 --> 07:02.125
ടെറമോക് ഇൻ

07:08.958 --> 07:11.041
ആർക്കെങ്കിലും നെറ്റ്‌വർക്കുണ്ടോ?

07:11.125 --> 07:12.625
എനിക്ക് രണ്ട് കട്ടയുണ്ട്.

07:13.958 --> 07:16.208
നമ്മളൊരു ഡെഡ് സോണിൽ ആണെന്ന് തോന്നുന്നു.

07:19.875 --> 07:20.750
ഹായ്.

07:20.833 --> 07:23.375
ഹായ്. ഹലോ. ഒന്ന് നിങ്ങളുടെ
ഫോൺ ഉപയോഗിച്ചോട്ടെ?

07:23.458 --> 07:25.333
ഞങ്ങളുടെ ബസ് കേടായി. ഞങ്ങൾ വഴിയിൽ പെട്ടു.

07:25.416 --> 07:26.458
-ഞങ്ങൾ--
-യൂറി!

07:27.375 --> 07:28.916
അവരെ കടത്തിവിടൂ.

07:32.458 --> 07:33.416
ഞാൻ ക്ഷമ ചോദിക്കുന്നു.

07:33.500 --> 07:35.833
എൻ്റെ സഹോദരൻ ഊമയാണ്.
കാര്യങ്ങൾ മനസ്സിലാകില്ല.

07:35.916 --> 07:40.250
എനിക്കറിയാം. എൻ്റെ സഹോദരി ബധിരയാണ്,
ഞാൻ എല്ലാം പറഞ്ഞുകൊടുക്കണം.

07:40.333 --> 07:41.291
അസംബന്ധം.

07:41.375 --> 07:42.958
എൻ്റെ പേര് ഓസിപ്.

07:43.041 --> 07:44.250
ഞാനെന്ത് സഹായമാ ചെയ്യേണ്ടത്?

07:44.333 --> 07:46.125
ഞങ്ങൾക്ക് ഒരു ടാക്സി വേണം.

07:46.208 --> 07:47.666
അത് ശരിയാക്കിത്തരാമോ?

07:47.750 --> 07:48.750
തീർച്ചയായും.

07:49.833 --> 07:52.458
ഇത്ര സുന്ദരിക്കുട്ടികൾ
ഇങ്ങനെ തണുപ്പിൽ നിൽക്കരുത്.

07:53.541 --> 07:54.458
വരൂ.

07:56.500 --> 07:57.750
നിങ്ങളെന്താ ഇവിടെ?

07:57.833 --> 07:59.125
ഞങ്ങൾ ബാലെ നർത്തകികളാണ്.

08:03.750 --> 08:06.458
അയ്യോ. ഇതെനിക്ക് പറ്റിയ സ്ഥലമാ.

08:10.666 --> 08:12.833
ഇവിടം വിചിത്രമാണ്.

08:12.916 --> 08:14.583
മിസ് തോർണ.

08:14.666 --> 08:16.041
ഇതെൻ്റെ സംസ്കാരത്തിന് ചേർന്നതല്ല.

08:16.125 --> 08:18.750
ചൂതാട്ടം നടത്തുന്നവരുണ്ട്.
എനിക്കിവിടം പറ്റില്ല.

08:18.833 --> 08:20.375
നീ കണ്ണുപൊത്ത്. എനിക്കൊരു ഡ്രിങ്ക് വേണം.

08:38.958 --> 08:39.958
എൻ്റെ ഒരു ഫോട്ടോ എടുക്ക്.

08:40.625 --> 08:41.916
സോയി, കുട്ടിക്കളി നിർത്ത്.

08:42.083 --> 08:44.541
…എന്നാലീ സ്ഥലം ശരിക്കും അടിപൊളിയാണ്.

08:52.333 --> 08:53.333
അത്…

08:54.333 --> 08:56.041
അത് സത്യത്തിൽ എൻ്റെ ബോസാണ്.

08:56.125 --> 08:57.916
പണ്ടവർ ശരിക്കും പ്രശസ്തയായിരുന്നു.

08:58.958 --> 09:01.125
അടുത്ത ഫോണ്ടെയ്നാണെന്ന് എല്ലാരും പറഞ്ഞു.

09:01.791 --> 09:03.500
പക്ഷെ ഒരു അപകടം സംഭവിച്ചു.

09:04.125 --> 09:05.625
അവർ പിന്നെ നൃത്തം ചെയ്തിട്ടില്ല.

09:07.333 --> 09:10.083
ഇതെന്ത് സ്ഥലമാണ്?
ഒരു നട്ട് ക്രാക്കർ ബാർ പോലെ?

09:10.166 --> 09:12.416
ഇതെൻ്റെ ബോസിൻ്റെ അഭിമാനവും സന്തോഷവുമാണ്.

09:12.500 --> 09:13.666
മര്യാദ കേട് കാണിക്കുകയല്ല,

09:13.750 --> 09:15.500
-ഞങ്ങൾക്ക് ശരിക്കും സമയമില്ല.
-എനിക്കറിയാം.

09:15.583 --> 09:16.750
ഞങ്ങൾക്ക് ബുഡാപെസ്റ്റിലെത്തണം.

09:16.833 --> 09:18.916
-ഇവർ നാളെ അവിടെ നൃത്തം ചെയ്യുന്നുണ്ട്.
-ഇതാ.

09:19.041 --> 09:20.041
എന്താണിത്!

09:21.083 --> 09:22.166
അവർ നനഞ്ഞിരിക്കുന്നു!

09:23.291 --> 09:24.541
ഇത്…

09:25.500 --> 09:26.625
ഇത് സോന്യ.

09:26.708 --> 09:28.125
അവൾ വളരെ ദയയുള്ള കൂട്ടത്തിലാ.

09:28.708 --> 09:31.625
കാത്തിരിക്കുന്ന നേരത്ത്
ഡ്രയർ ഉപയോഗിക്കാം എന്നാണവൾ പറഞ്ഞത്.

09:31.708 --> 09:35.916
-വളരെ നന്ദി, പക്ഷേ അതിൻ്റെ ആവശ്യമില്ല--
-പറ്റില്ല. ഞങ്ങൾ നിർബന്ധിക്കുന്നു.

09:36.000 --> 09:39.083
ടെറമോക് ഇന്നിൽ ബാലെറീനകൾ
ഏറ്റവും മികച്ചത് അർഹിക്കുന്നു.

09:39.166 --> 09:41.041
നിങ്ങൾക്ക് ഉണങ്ങിയ വസ്ത്രങ്ങളുണ്ടോ?

09:44.500 --> 09:47.500
ട്യൂട്ടുസിൽ, നിങ്ങൾ ചെറിയ
വെളുത്ത പക്ഷികളുടെ ഒരു കൂട്ടം പോലെയുണ്ട്.

09:49.000 --> 09:50.375
ഇത് എന്തൊരു നാണക്കേടാണ്.

09:50.583 --> 09:51.750
ഒരെണ്ണം കഴിക്കൂ.

09:52.583 --> 09:54.458
നന്ദി. വിശന്നിട്ടു വയ്യ.

09:54.541 --> 09:56.458
ശ്രദ്ധിക്കൂ, വസ്ത്രത്തിൽ ഭക്ഷണം ആക്കരുത്.

09:56.541 --> 09:57.500
അത് പേടിക്കേണ്ട,

09:57.583 --> 09:59.500
കാരണം ഞാൻ കഴിക്കുന്നില്ല.

10:04.458 --> 10:05.583
-ഇറച്ചി സൂപ്പ്.
-ഇത് നല്ലതാ.

10:05.666 --> 10:07.416
ആ ഭക്ഷണത്തിൽ നിറച്ച് ഇബോളയായിരിക്കും.

10:07.500 --> 10:09.583
ഇ.കോളൈ. അതിൽ നിറയെ ഇ.കോളൈ ആയിരിക്കും.

10:09.666 --> 10:11.916
എന്തോ ആകട്ടെ. നീയിതുവരെ
യാത്ര ചെയ്യാത്തത് പോലെ.

10:12.000 --> 10:14.833
-ഗേൾസ്, ദയവായി.
-അവർ തമ്മിൽ തീരെ യോജിപ്പില്ലല്ലോ…

10:15.750 --> 10:16.958
ഒരുമിച്ചെങ്ങനെ നൃത്തം ചെയ്യും?

10:17.041 --> 10:18.208
ബുദ്ധിമുട്ടുള്ള സഹപ്രവർത്തകരെ

10:18.291 --> 10:20.541
നൽകി ദൈവം നമ്മെ
സ്നേഹത്തെക്കുറിച്ച് പഠിപ്പിക്കുന്നു.

10:20.625 --> 10:23.250
ടെറമോക്കിൽ ബാലെറീനകളോ…

10:24.041 --> 10:25.541
ആഹാ.

10:26.416 --> 10:27.666
നിങ്ങൾ ഇവിടെയാണോ.

10:27.750 --> 10:29.375
-ഹായ്.
-ഹലോ.

10:29.458 --> 10:31.041
ഞാൻ എന്നെ പരിചയപ്പെടുത്തട്ടെ.

10:31.125 --> 10:33.916
എൻ്റെ പേര് ഡെവോറ കാസിമിയർ.
ടെറമോക് ഇന്നിൻ്റെ ഉടമയാണ്.

10:34.000 --> 10:38.375
നിങ്ങൾക്കെന്തോ വലിയ ഷോ ഉണ്ടെന്ന്
ഓസിപ് പറഞ്ഞു, ആണോ?

10:38.458 --> 10:39.583
അതെ, ഞങ്ങൾ ബുഡാപെസ്റ്റിലെ

10:39.666 --> 10:42.416
അന്താരാഷ്ട്ര ബാലെ ഗാലയിൽ
നൃത്തം ചെയ്യുന്നുണ്ട്.

10:42.500 --> 10:46.333
പൊങ്ങച്ചം പറയുകയല്ല,
പക്ഷേ അതൊരു വലിയ കാര്യമാണ്.

10:46.416 --> 10:48.416
അവിടെ ലോകത്തിലെ ഏറ്റവും മികച്ചവരെ
മാത്രമേ ക്ഷണിക്കൂ.

10:48.500 --> 10:49.541
എനിക്കറിയാം.

10:49.625 --> 10:52.125
ഞാൻ പണ്ടൊരു നർത്തകിയായിരുന്നു.

10:52.208 --> 10:54.583
നിങ്ങളെ നഗരത്തിലേക്ക് കൊണ്ടുപോകാൻ
ഒരു മിനിവാൻ വിളിക്കണോ?

10:54.666 --> 10:56.041
ഇതവരുടേതാണ്… അവർ ഒരു നർത്തകിയാണ്.

10:56.125 --> 10:58.166
-അതെ. നന്ദി. വളരെ നന്ദി.
-സന്തോഷമേയുള്ളൂ…

11:14.750 --> 11:15.750
പാഷാ.

11:15.833 --> 11:18.208
-ദയവായി അച്ഛനോടെൻ്റെ ആശംസകൾ അറിയിക്കൂ.
-ശരി.

11:18.291 --> 11:19.958
അറിയിക്കാം മുത്തച്ഛാ.

11:24.166 --> 11:26.416
സോളി, എന്തൊക്കെയുണ്ട്?

11:30.916 --> 11:32.916
ഇത് തൻ്റെ അച്ഛന് കൊടുക്കണം.

11:35.541 --> 11:38.166
രഹസ്യമായി വച്ചതിന് നന്ദി, പാഷ.

11:49.833 --> 11:50.750
എന്താ പ്രശ്നം?

11:52.083 --> 11:53.083
സ്റ്റാറ്റിക് ഉണ്ട്…

11:53.250 --> 11:54.416
ഇത് നനഞ്ഞെന്ന് തോന്നുന്നു.

11:56.583 --> 11:57.875
എനിക്ക് മൂത്രമൊഴിക്കണം.

11:59.166 --> 12:00.833
എൻ്റെ സഹോദരിക്ക് ബാത്ത്റൂം ഉപയോഗിക്കണം.

12:02.625 --> 12:04.291
എൻ്റെ കൂടെ വാ, മോളെ.

12:08.458 --> 12:10.541
വേണ്ട, അതിൻ്റെ ആവശ്യമില്ല. നന്ദി.

12:10.625 --> 12:13.041
ഞാനവളെ കൊണ്ടുപോകാം. നന്ദി.

12:14.291 --> 12:17.083
ബാത്ത്റൂം ആ ഗോവണി കയറി മുകളിലാണ്.

12:31.041 --> 12:32.958
ഈ വഴിയാണെന്ന് തോന്നുന്നു.

13:08.791 --> 13:09.875
ഗയ്‌സ്.

13:12.583 --> 13:14.500
അയാൾക്ക് നമ്മൾ നൃത്തം ചെയ്യണമെന്നുണ്ട്.

13:15.250 --> 13:16.833
അയാൾ "ഷുഗർ പ്ലം" ആണ് വായിക്കുന്നത്.

13:16.916 --> 13:19.291
നമുക്കാ… വ്യത്യസ്ത രീതി പരിശീലിക്കാം.

13:20.833 --> 13:22.583
എനിക്ക് കുറച്ച് പ്രാക്റ്റീസ് ചെയ്യണം.

13:22.666 --> 13:24.791
ശരി, നമുക്ക് പോകാം.

13:24.875 --> 13:26.250
വാ!

13:58.583 --> 14:00.083
വാ ബോൺസ്!

14:36.416 --> 14:37.958
എൻ്റെ മേശപ്പുറത്ത് രക്തം വീഴരുത്.

14:38.041 --> 14:39.416
ക്ഷമിക്കണം അമ്മേ.

14:39.500 --> 14:42.625
മൈഷിനയ കൊറോലേവ, ദയവായി.

14:43.958 --> 14:46.875
നിങ്ങളൊരു… ന്യായമുള്ള സ്ത്രീയല്ലേ.

14:48.666 --> 14:49.791
അതെ.

14:50.541 --> 14:52.791
അടുത്തതവണ, ഞാൻ നിൻ്റെ നാവ് എടുക്കും.

15:47.958 --> 15:50.250
-നിനക്കൊരു സോളോ വേണമെങ്കിൽ, ചെയ്തോ.
-ശരി.

15:51.750 --> 15:53.000
സൂക്ഷിച്ച്, പ്രിൻസസ്.

15:57.541 --> 15:59.500
ഹേയ്, ഒന്ന് നിന്നേ.

15:59.583 --> 16:01.583
-ഇന്ന് രാത്രി ഞങ്ങളോടൊപ്പം കൂടുന്നോ?
-വേണ്ട, നന്ദി.

16:01.666 --> 16:03.916
വരൂന്നേ. നമുക്കിത്തിരി പ്രണയിക്കാം.
നീ എൻ്റെ ടൈപ്പാണ്.

16:04.000 --> 16:05.000
ഹേയ്!

16:05.708 --> 16:07.208
എന്നെ വിട്!

16:07.958 --> 16:09.250
നിനക്ക് ബലപ്രയോഗമാണോ ഇഷ്ടം?

16:11.000 --> 16:12.333
എന്നാൽ അങ്ങനെയാകട്ടെ.

16:14.125 --> 16:15.666
അതെ, അങ്ങനെ വേണം.

16:15.750 --> 16:17.958
ഗേൾസ്, സാധനങ്ങളെടുത്തോ. നമുക്ക് ഉടൻ പോകണം!

16:23.125 --> 16:26.000
എന്നെപ്പോലൊരാളെ അപമാനിച്ചാൽ,
എന്തുണ്ടാവുമെന്ന് കണ്ടോ?

16:27.333 --> 16:30.125
ഇനി നിങ്ങൾക്കാർക്കെങ്കിലും പരീക്ഷിക്കണോ?

16:30.208 --> 16:32.375
ഇത് മർക്കോവിച്ചിന്‍റെ സ്ഥലമാണ്.

16:32.458 --> 16:33.958
നിങ്ങൾക്ക് എൻ്റെ അച്ഛനോട് ഇടപെടണോ?

16:37.791 --> 16:40.625
നിനക്കെന്തെങ്കിലും പറയാനുണ്ടോ?

16:40.708 --> 16:42.833
ക്ഷമിക്കണം. ഇല്ല.
ദയവായി എന്നെ ഉപദ്രവിക്കരുത്.

16:42.916 --> 16:45.291
ഹേയ്, പാഷാ.

16:45.375 --> 16:46.833
ശാന്തനാകൂ.

16:46.916 --> 16:49.041
ഹേയ്, ഇത് കുടിക്ക്.

16:51.791 --> 16:53.916
പാഷാ, ശാന്തനാകൂ.

16:54.000 --> 16:55.666
എന്താണിതെല്ലാം?

16:56.666 --> 16:57.666
മൈഷിനയ കൊറോലേവ.

16:57.750 --> 17:00.250
നീ എൻ്റെ ബാറിൽ ഒരു സ്ത്രീയെ കൊന്നു.

17:03.333 --> 17:06.000
സമാധാനിക്കൂ. എല്ലാം ശരിയാകും.

17:06.083 --> 17:08.125
ഇല്ല. അയാൾ അവരെ വെടിവച്ചു.

17:09.791 --> 17:12.458
മുഖത്ത് തന്നെ വെടിവച്ചു.

17:13.041 --> 17:14.375
പോലീസിനെ വിളിക്കൂ.

17:14.458 --> 17:16.416
അതെ. നോക്കാം. പോലീസിനെ വിളിക്ക്.

17:19.416 --> 17:22.125
ബോണ്‍സ്!

17:27.083 --> 17:29.625
പോലീസ്, ദയവായി!

17:30.291 --> 17:31.291
ലേഡീസ്.

17:31.916 --> 17:32.875
ലേഡീസ്!

17:32.958 --> 17:34.583
ഞാന്‍ പോലീസിനെ വിളിക്കാം.

17:35.583 --> 17:36.625
ഓസിപ്.

17:37.583 --> 17:39.625
അവർക്ക് സേഫായ മുറി കാണിച്ചു കൊടുക്കൂ.

17:39.833 --> 17:42.375
നിലവറ. ഉടന്‍.

17:45.458 --> 17:47.291
എല്ലാം ശരിയാകും.

17:49.750 --> 17:51.000
ഞാന്‍ വാക്കുതരുന്നു.

18:00.041 --> 18:01.041
ഹേയ്!

18:01.125 --> 18:02.125
അവളെ തടയ്!

18:02.541 --> 18:03.458
ഹേയ്!

18:05.333 --> 18:06.333
അവളെ തടയ്!

18:15.500 --> 18:21.541
പ്രെറ്റി ലീതൽ

18:25.250 --> 18:26.916
ഇനി ഭ്രാന്ത് കാണിക്കണ്ട.

18:27.000 --> 18:29.250
ഓസിപ്പിൻ്റെ കൂടെച്ചെല്ലൂ.
അവൻ നിങ്ങളെ നോക്കും.

18:30.500 --> 18:31.750
ഞാൻ അവരെ വേവ്വേറെയാക്കാം.

18:32.208 --> 18:33.083
നിശ്ശബ്ദരാക്കാം.

18:33.291 --> 18:34.666
വാ.

18:34.750 --> 18:35.666
എൻ്റെ പിന്നാലെ വാ.

18:36.750 --> 18:39.250
എല്ലാം ശരിയാകും.

18:40.958 --> 18:42.000
ഈ വഴി.

19:08.541 --> 19:09.541
ഹേയ് കൊച്ചുപെണ്ണേ.

19:10.125 --> 19:11.125
നിനക്ക് വഴിതെറ്റിയോ?

19:11.833 --> 19:13.000
ഞാൻ ബധിരയാണ്.

19:13.625 --> 19:15.291
എന്ത്-- ഒരു നിമിഷം.

19:15.375 --> 19:16.791
നിനക്ക് കേൾക്കാൻ വയ്യേ?

19:23.583 --> 19:24.833
നിനക്ക് പച്ചകുത്തുന്നതിഷ്ടമാണോ?

19:27.625 --> 19:28.666
നീ…

19:29.833 --> 19:31.208
സുന്ദരിയാണ്.

19:31.291 --> 19:32.166
ഒരു…

19:33.916 --> 19:36.750
നീ ക്യൂട്ട് ആണ്.

19:39.708 --> 19:40.916
ശരി.

19:42.125 --> 19:44.000
ആ തോക്ക് താനേ പൊട്ടിയതാണ്.

19:44.083 --> 19:45.041
അല്ല.

19:45.125 --> 19:46.791
എന്നെ പറ്റിക്കാൻ നോക്കണ്ട, കേട്ടോ?

19:46.875 --> 19:48.541
അവൻ മിസ് തോർണയെ
ഞങ്ങളുടെ മുന്നിൽ വെടിവച്ചു.

19:48.625 --> 19:50.000
നിങ്ങൾ പോലീസിനെ വിളിക്കും, അല്ലേ?

19:50.083 --> 19:52.041
-ബോസ് വിളിക്കുന്നുണ്ട്. ഉടൻ.
-ശരി.

19:52.125 --> 19:53.833
എല്ലാം അവർ നോക്കിക്കോളും, കേട്ടോ?

19:53.916 --> 19:55.500
ഇത് കഷ്ടമായിപ്പോയി, അല്ലേ?

19:56.750 --> 19:57.833
ദൈവമേ…

19:57.916 --> 19:59.333
എനിക്ക് ശ്വാസം കിട്ടുന്നില്ല.

19:59.875 --> 20:01.041
എനിക്ക് ശ്വാസം കിട്ടുന്നില്ല!

20:01.125 --> 20:03.333
-ശരി, എന്തെങ്കിലും ചെയ്യൂ.
-ഹേയ്.

20:03.833 --> 20:04.875
ഹേയ്.

20:05.708 --> 20:06.625
ഇത് കഴിക്ക്,

20:07.625 --> 20:09.833
പെട്ടെന്ന് സുഖം തോന്നും. കേട്ടോ?

20:25.625 --> 20:28.500
നീ എൻ്റെ ബാർ വൃത്തികേടാക്കി.

20:28.583 --> 20:32.500
ആ ബ്രിട്ടീഷുകാരിയെ തറയിൽ നിന്ന് മാറ്റ്.
വേഗം വേണം.

20:35.208 --> 20:37.083
അതെ, അവൾ പറയുന്നത് പോലെ ചെയ്യ്.

20:38.208 --> 20:40.750
നമുക്കൊന്ന് സംസാരിക്കണം.

20:43.750 --> 20:46.958
നിലത്ത് ഇതിലും രക്തം ആക്കാമോ? സോന്യ…

20:47.041 --> 20:48.250
നിലം തുടയ്ക്ക്.

20:51.583 --> 20:52.666
വാ.

21:08.500 --> 21:09.916
ഒരു ബാലെറീനയെ കിട്ടി.

21:13.875 --> 21:15.125
എന്താ ഇത്ര വലിയ പ്രശ്നം?

21:16.125 --> 21:18.958
ഞാൻ പറയും, മദ്യപിച്ച് ലക്കുകെട്ട സ്ത്രീ
എന്നോട് വഴക്കിന് വന്നു.

21:19.041 --> 21:20.750
എൻ്റെ തോക്ക് പൊട്ടി.

21:22.541 --> 21:23.916
അതെൻ്റെ കുറ്റമല്ല.

21:24.000 --> 21:26.000
ആ ബാലെറീനകൾ അങ്ങനെയല്ലെന്ന് പറയും.

21:26.083 --> 21:29.708
ശരി, അവർ സഹകരിക്കുന്നില്ലെങ്കിൽ,
നിനക്ക് നിൻ്റെ വഴി നോക്കാം.

21:29.791 --> 21:33.041
അവരുടെ നാവ് എടുക്കുകയോ
കഴുത്ത് മുറിക്കുകയോ.

21:34.708 --> 21:35.958
അതോടെ പ്രശ്നം തീർന്നു.

21:36.041 --> 21:39.125
ഇരിക്ക്. നിൻ്റെ നടത്തം കാരണം
എൻ്റെ തല ചുറ്റുന്നു.

21:39.791 --> 21:42.125
എടുത്തുചാടി ഒന്നും ചെയ്യാൻ പറ്റില്ല.

21:42.208 --> 21:45.500
ആറ് അമേരിക്കക്കാരുടെ തിരോധാനം
ശ്രദ്ധിക്കപ്പെടാതെ പോകില്ല.

21:45.583 --> 21:48.458
എല്ലാ വിവരങ്ങളും ഉണ്ടെന്ന്
നമ്മൾ ഉറപ്പു വരുത്തണം,

21:48.541 --> 21:50.291
എന്നിട്ട് തന്ത്രപരമായി നീങ്ങണം.

21:50.375 --> 21:52.833
പക്ഷേ പേടിക്കണ്ട, നിന്നെ ഞാൻ രക്ഷിക്കാം.

21:56.708 --> 21:57.958
നീ എന്നെ രക്ഷിക്കാനോ?

21:59.791 --> 22:01.166
ഞാൻ കേട്ടത് ശരിയാണോ?

22:02.291 --> 22:03.291
അതെ,

22:04.083 --> 22:05.791
പക്ഷെ, അതിനല്പം ചിലവുണ്ട്.

22:08.000 --> 22:09.416
സൂക്ഷിച്ച് സംസാരിക്ക്.

22:10.583 --> 22:13.041
ഞാൻ കശാപ്പുകാരൻ ലോതറിൻ്റെ മകനാണ്.

22:15.000 --> 22:16.666
ഡെവോറ,

22:16.750 --> 22:20.083
എൻ്റെ കുടുംബത്തെ ശത്രുവാക്കിയാൽ,
ഒരു ദയയും പ്രതീക്ഷിക്കണ്ട.

22:23.375 --> 22:25.166
അച്ഛനെ വിളിക്കാൻ എന്നെ നിർബന്ധിക്കരുത്.

22:26.375 --> 22:28.125
എനിക്ക് അദ്ദേഹത്തെ കാണണമെന്നുണ്ട്.

22:28.208 --> 22:31.791
എൻ്റെ ക്ഷണം പലതവണ അദ്ദേഹം നിരസിച്ചു.

22:31.875 --> 22:33.500
എൻ്റെ അച്ഛൻ തിരക്കുള്ള ആളാണ്.

22:33.583 --> 22:37.208
ഈ കുഗ്രാമത്തിൽ വരാൻ അച്ഛന് സമയമില്ല,
പക്ഷേ ഒരു വിളി മതി…

22:37.916 --> 22:40.166
നിന്നെ വേദനിപ്പിക്കാൻ അദ്ദേഹം വരും.

22:49.541 --> 22:52.333
വർഷങ്ങളോളം ഞാൻ നിൻ്റെ അച്ഛന് പണം നൽകി,

22:52.416 --> 22:55.375
എൻ്റെ പ്രിയപ്പെട്ട പപ്പയിൽ നിന്ന്
എനിക്ക് പാരമ്പര്യമായി ലഭിച്ച കടം.

22:55.458 --> 22:57.750
എന്നാലത് ഇന്നത്തോടെ നിർത്തി.

22:58.875 --> 23:03.875
ഇനി ആ പണം വേണമെങ്കിൽ,
നിൻ്റെ അച്ഛനോട് ഇങ്ങോട്ട് വരാൻ പറ.

23:05.875 --> 23:08.416
എൻ്റെ കവർ താ, ദയവായി.

23:19.291 --> 23:22.291
ഇല്ല, റോഡിൽ ആരും ഉണ്ടായിരുന്നില്ല.

23:22.916 --> 23:26.458
ബസ് എവിടെയാ കേടായതെന്ന് നിങ്ങളുടെ
വീട്ടുകാർക്കോ സുഹൃത്തുക്കൾക്കോ അറിയാമോ?

23:26.541 --> 23:28.083
ഇല്ല.

23:28.166 --> 23:30.166
-തിയേറ്ററിനോ?
-ഇല്ല.

23:30.250 --> 23:31.291
ഹേയ്, ഗ്രേസ്.

23:32.416 --> 23:33.666
ബോൺസി-ജോൺസി!

23:33.750 --> 23:34.750
നീ ഉണർന്നു.

23:35.625 --> 23:38.083
ബോണി, ഇത് …

23:40.291 --> 23:41.541
നിങ്ങളാരാ?

23:41.625 --> 23:43.250
അത് കാര്യമാക്കണ്ട.

23:43.333 --> 23:45.791
-എന്നോട് പറ--
-ഗ്രേസ്, ഈ പെണ്ണിനോട് ഒന്നും പറയരുത്.

23:46.625 --> 23:48.708
ആ പെൺകുട്ടിക്ക് തീരെ മര്യാദയില്ല.

23:49.208 --> 23:51.583
അവളെൾക്കെന്നെ ഇഷ്ടമല്ല,
കാരണം അവൾ നരകത്തിൽ പോകുമെന്ന്

23:51.666 --> 23:52.916
ഞാൻ അവളോട് പറയാറുണ്ട്,

23:53.000 --> 23:54.500
അവളെ വിട്.

23:54.583 --> 23:56.875
നിനക്കും എനിക്കും ഇനി നല്ല കൂട്ടുകാരാകാം.

23:56.958 --> 23:58.083
രസമായിരിക്കും.

23:58.166 --> 23:59.583
നമുക്ക് പൈനാപ്പിൾ പിസ്സ തിന്നാം!

23:59.666 --> 24:01.291
നിങ്ങൾ ഗ്രേസിനെ എന്ത് ചെയ്തു?

24:01.375 --> 24:02.250
മിണ്ടരുത്.

24:02.333 --> 24:03.333
ഗ്രേസ്?

24:04.916 --> 24:06.291
എൻ്റെ കൂട്ടുകാരിയാകൂ.

24:06.375 --> 24:09.583
നിങ്ങൾ ടെറമോക് ഇന്നിൽ വന്നത്
ആർക്കൊക്കെ അറിയാം എന്ന് പറയൂ.

24:09.666 --> 24:10.833
എല്ലാവർക്കും അറിയാം!

24:11.375 --> 24:13.125
എൻ്റെ അച്ഛന്, അവളുടെ മാതാപിതാക്കൾക്ക്,

24:13.208 --> 24:15.375
ബാലെ കമ്പനിക്ക് മുഴുവൻ അറിയാം, ഓക്കേ?

24:15.458 --> 24:17.875
-അവർ ഞങ്ങളെ തേടി വരും.
-ബോണി,

24:17.958 --> 24:20.958
കള്ളം പറഞ്ഞാൽ ഞാൻ നിൻ്റെ ആത്മാവിനെ
എങ്ങനെ രക്ഷിക്കും?

24:24.916 --> 24:25.916
ആരും വരില്ല.

24:26.000 --> 24:27.625
ഗ്രേസ്, നീയൊരു വിഡ്ഢിയാണ്.

24:29.750 --> 24:31.000
എനിക്ക് ഡെവോറയെ കാണണം.

24:33.125 --> 24:35.875
ദയവായി ഞങ്ങളെ സഹായിക്കൂ.

24:35.958 --> 24:37.708
ഞാൻ ചെയ്യുമായിരുന്നു, പക്ഷെ…

24:37.791 --> 24:39.708
ഡെവോറയെ ധിക്കരിച്ചാൽ,

24:40.333 --> 24:42.208
അവൾ നാവ് പിഴുതെടുക്കും.

25:22.125 --> 25:23.166
ഡോക്ടർ,

25:23.250 --> 25:25.250
എനിക്കിവിടെ പ്രാണി ശല്യമുണ്ട്.

25:34.083 --> 25:35.083
പാഷ.

25:37.833 --> 25:39.416
ഡെവോറയ്ക്ക് എന്താണ് വേണ്ടത്?

25:40.625 --> 25:41.625
ഒന്നുമില്ല.

25:44.583 --> 25:46.250
നമുക്കീ മാളത്തിൽ നിന്ന് പുറത്തുകടക്കാം.

25:46.333 --> 25:48.916
പാഷാ, ആ കവർ തരൂ.

25:49.583 --> 25:50.750
പണം.

25:52.125 --> 25:53.333
ഞാനത് ഡെവോറയ്ക്ക് തിരികെ നൽകി.

25:54.250 --> 25:55.375
എന്ത്?

25:55.458 --> 25:57.041
നമുക്ക് വെറുംകയ്യോടെ മടങ്ങാനാകില്ല.

25:57.125 --> 25:59.250
നിൻ്റെ അച്ഛൻ നമ്മളെ കൊല്ലും, പാഷാ.

25:59.333 --> 26:00.416
വായടക്ക്.

26:00.791 --> 26:03.291
ആ ക്രിസ്ത്യാനി പെണ്ണ്, അവൾ എല്ലാം പറയും.

26:03.375 --> 26:05.125
പക്ഷേ ആ ഓടിപ്പോയവൾ പ്രശ്നക്കാരിയാണ്.

26:05.208 --> 26:07.041
അവൾ മറ്റുള്ളവരെപ്പോലല്ല.

26:07.125 --> 26:10.583
ഈ നർത്തകികൾ ഇവിടെ ഉണ്ടെന്ന് ആരെങ്കിലും
അറിഞ്ഞാലേ എനിക്ക് പ്രശ്നമുള്ളൂ.

26:10.666 --> 26:12.958
ആർക്കും അറിയില്ല മൈഷിനയ കൊറോലേവ.

26:13.041 --> 26:15.375
നല്ലത്. അപ്പോൾ ഡോക്ടർക്ക്
തൻ്റെ ജോലി ചെയ്യാം.

26:15.458 --> 26:18.208
ഓസിപ്, നർത്തകികളുടെ സാധനങ്ങൾ ശേഖരിച്ച്
യൂറിയോട് കത്തിക്കാൻ പറ.

26:29.416 --> 26:30.916
ഹലോ അമ്മേ.

26:31.000 --> 26:33.541
നീ എന്താ ചെയ്യുന്നത്, കൊച്ചുകള്ളാ?

26:34.666 --> 26:36.416
ഹംഗേറിയൻ ആവശ്യമില്ല.

26:37.083 --> 26:39.041
ഈ പെണ്ണിന് കേൾക്കാനും സംസാരിക്കാനും വയ്യ.

26:41.333 --> 26:42.375
വാ.

26:42.833 --> 26:44.375
എൻ്റെ കൂടെ വാ മോളെ.

26:45.375 --> 26:46.750
ഈ പയ്യന്മാരുടെ കാര്യം.

27:05.625 --> 27:09.250
എൻ്റെ മൂത്ത മകൻ എങ്ങനെയാ
ഇത്ര ലോലഹൃദയനായത്?

27:09.875 --> 27:11.333
ക്ഷമിക്കണം അമ്മേ.

27:11.416 --> 27:13.500
അത് നിൻ്റെ തെറ്റല്ല.

27:13.583 --> 27:15.958
ഞാൻ നിന്നോട് വളരെ മൃദുവായി പെരുമാറി.

27:18.791 --> 27:20.000
കിട്ടി!

28:03.208 --> 28:04.875
എടീ വിഡ്ഢി.

28:04.958 --> 28:06.750
നീയെന്തിനാ എന്നോട് ദേഷ്യപ്പെടുന്നത്?

28:06.833 --> 28:08.541
ഞാൻ നിന്നെ സ്നേഹിക്കുന്നു.

28:08.625 --> 28:09.958
നിനക്ക് എന്താ പറ്റിയത്?

28:10.041 --> 28:11.958
ഓസിപ് എനിക്ക് ഒരു ചോക്ലേറ്റ് തന്നു.

28:12.791 --> 28:15.708
എനിക്ക് ശരിക്കും വിചിത്രമായി തോന്നുന്നു,
പക്ഷേ ഉള്ളിൽ നല്ല ചൂട്.

28:16.750 --> 28:18.166
-നീ ലഹരിയിലാ.
-ലഹരിയോ?

28:18.250 --> 28:22.250
ഞാൻ ലഹരിയിലല്ല!

28:22.333 --> 28:23.375
ഷോകേസ് എന്തായി?

28:23.458 --> 28:24.375
എനിക്ക് സുഖമില്ല.

28:24.458 --> 28:26.500
അവർ നിനക്ക് തന്നതെന്തായാലും അത് പുറത്തുകള.

28:26.583 --> 28:28.250
-വേഗം.
-എനിക്ക് വയ്യ. സഹായം വേണം.

28:28.333 --> 28:30.458
എനിക്ക് വയ്യ ബോണി. എന്നെ സഹായിക്ക്.

28:30.541 --> 28:33.500
ഏത് ബാലെറീനയ്ക്കാണ്
സ്വയം ഛർദ്ദിക്കാൻ അറിയാത്തത്?

28:40.416 --> 28:41.583
ഇറച്ചിക്കറി.

28:46.875 --> 28:49.000
ഓസിപ്, പലിങ്ക കൊണ്ടുവാ.

28:49.083 --> 28:50.333
ശരി.

28:50.875 --> 28:52.208
ഒരു മിനിട്ടിൽ വരാം.

29:21.750 --> 29:22.750
നാശം!

29:23.500 --> 29:25.666
അവൻ വരുന്നുണ്ട്. ഉറങ്ങുന്ന പോലെ കിടക്ക്.

29:39.791 --> 29:41.083
ഗ്രേസ്?

29:50.583 --> 29:51.875
ഗ്രേസ്?

29:57.083 --> 29:58.500
കുറച്ചുകൂടി രസം വേണോ?

29:58.583 --> 29:59.875
നാശം.

30:01.791 --> 30:02.916
നിനക്ക്…

30:03.000 --> 30:04.333
നിനക്ക് സുഖമില്ല.

30:04.416 --> 30:05.458
ഹേയ്.

30:06.041 --> 30:07.041
ഹേയ്.

30:07.125 --> 30:08.375
പേടിക്കേണ്ട.

30:09.083 --> 30:10.208
സാരമില്ല.

30:10.875 --> 30:11.916
നിനക്കറിയാമോ…

30:13.375 --> 30:15.250
നീ ഒരു കൊച്ചു ഹംസം പോലെയാണ്.

30:16.916 --> 30:18.000
ഞാൻ ഒരിക്കലും…

30:19.000 --> 30:21.625
ഞാനിത് ആരോടും പറഞ്ഞിട്ടില്ല, പക്ഷേ…

30:25.125 --> 30:26.458
എനിക്ക്…

30:26.541 --> 30:28.333
എനിക്ക് പക്ഷികളെ ഇഷ്ടമാണ്.

30:30.875 --> 30:32.250
എനിക്ക് തോന്നുന്നു…

30:32.333 --> 30:34.041
അവരുടെ കഴുത്താണ് എനിക്കിഷ്ടം.

30:36.083 --> 30:37.708
എത്ര മൃദുലം…

30:41.541 --> 30:45.000
ദൈവം നിന്നെ ശിക്ഷിക്കട്ടെ, സാത്താനേ!

30:45.083 --> 30:47.750
കഷ്ടം, നിൻ്റെ സ്ഥിതി മോശമാണല്ലോ.

30:47.833 --> 30:49.083
സാരമില്ല.

30:53.291 --> 30:54.291
ഓടിക്കോ.

30:54.375 --> 30:55.333
ഓട്.

30:56.333 --> 30:58.833
യേശുവേ, എനിക്ക് രക്ഷപ്പെടണം.

30:58.916 --> 31:01.166
നീ എത്ര വേണമെങ്കിലും പ്രാർത്ഥിച്ചോ.

31:02.208 --> 31:04.708
നീ എങ്ങും പോകുന്നില്ല, ബാലെറീന.

31:05.791 --> 31:06.791
ഹേയ്!

32:06.291 --> 32:07.833
എൻ്റെ ദൈവമേ!

32:09.958 --> 32:10.958
ദയവായി.

32:20.041 --> 32:22.958
ദയവായി അരുത്.

32:23.041 --> 32:25.666
നീ ഇനി നൃത്തം ചെയ്യില്ല ബാലെറീന.

32:25.750 --> 32:27.291
അരുത്.

33:19.291 --> 33:21.750
എനിക്ക് ഒരു ട്രേ ഷോട്ട്സ് തരാമോ?

33:21.833 --> 33:22.916
നമ്മൾ ആഘോഷിക്കുകയാണോ?

33:23.000 --> 33:24.083
അല്ല.

33:24.166 --> 33:25.541
ഇതൊരു ദുരന്തമാണ്.

33:26.500 --> 33:28.208
അഞ്ച് ബാലെറീനകൾ എന്നാൽ,

33:28.291 --> 33:31.250
ഏകദേശം 100 വർഷത്തെ പരിശീലനവും

33:31.333 --> 33:35.166
അർപ്പണബോധവും വേദനയും
അഭിനിവേശവും അച്ചടക്കവുമാണ്.

33:35.250 --> 33:37.041
ഒരു വിഡ്ഢിയുടെ തെറ്റ്

33:37.125 --> 33:39.583
എല്ലാം നശിപ്പിച്ചു.

33:43.000 --> 33:44.083
അതുകൊണ്ട്, അല്ല…

33:44.750 --> 33:46.458
ഞാൻ ആഘോഷിക്കുകയല്ല.

33:47.000 --> 33:48.375
ഞാൻ ദുഃഖമാചരിക്കുകയാണ്.

33:50.208 --> 33:53.041
അവരുടെ ത്യാഗം വെറുതെയാകാതിരിക്കട്ടെ.

33:53.958 --> 33:54.916
ഇതാ.

33:58.375 --> 33:59.541
സബാഷ്.

34:00.833 --> 34:01.833
സബാഷ്.

34:06.291 --> 34:07.958
ഒന്നാന്തരം. സബാഷ്.

34:14.500 --> 34:15.625
മദ്യം ഒഴുകട്ടെ.

34:15.708 --> 34:18.041
പാഷയും കൂട്ടാളികളുടെയും ബോധം
പോകുന്നത് വരെ.

34:34.000 --> 34:36.250
കുടിക്ക് മക്കളേ.

34:40.416 --> 34:41.416
എന്താ അവളുടെ പ്രശ്നം?

34:41.500 --> 34:43.291
പതിവിലും വിചിത്രമായി പെരുമാറുന്നു.

34:43.375 --> 34:44.875
ഈ തെണ്ടി അവൾക്ക് മയക്കുമരുന്ന് നൽകി.

34:44.958 --> 34:46.125
നമുക്കിവിടെ നിന്ന് പോകണം.

34:46.208 --> 34:47.541
വേണ്ട. ശരിക്കും?

34:49.041 --> 34:51.791
അധികാരികൾ വന്ന്
അവരുടെ ജോലി ചെയ്യും വരെ നിനക്ക്

34:51.875 --> 34:53.500
കാത്തിരുന്നുകൂടായിരുന്നോ?

34:53.583 --> 34:55.208
നീ എന്തിനാ കേറി കുഴപ്പമുണ്ടാക്കിയത്?

34:55.291 --> 34:57.208
മിസ് തോർണ മരിച്ചു.

34:57.291 --> 35:00.250
പോലീസുകാർ വരുന്നുണ്ടെങ്കിൽ,
ഇതിനകം എത്തിയേനെ.

35:00.333 --> 35:02.625
നിനക്ക് മനസ്സിലാകില്ല, കാരണം
ജീവിതകാലം മുഴുവൻ, നിനക്ക്

35:02.708 --> 35:04.166
സഹായത്തിന് ഒരു ഫോൺ കോൾ മതിയായിരുന്നു.

35:05.833 --> 35:07.500
പക്ഷേ നമ്മളിപ്പോൾ തനിച്ചാണ്.

35:07.583 --> 35:09.625
നമ്മളെ രക്ഷിക്കാൻ ആരും വരില്ല.

35:09.708 --> 35:10.875
അത് ശരിയല്ല.

35:11.375 --> 35:13.916
നമ്മൾ ഒരു കൂട്ടം വിദേശികളാണ്,
ലോകത്തിൻ്റെ മറുവശത്ത്.

35:14.000 --> 35:17.500
ഈ സാഹചര്യം നേരിടാൻ ഏറ്റവും ചിലവില്ലാത്ത,
എളുപ്പമുള്ള മാർഗ്ഗം നമ്മെ കൊല്ലുകയാണ്.

35:17.583 --> 35:19.416
നമുക്കിവിടെ നിന്ന് രക്ഷപ്പെടണം.

35:19.500 --> 35:22.500
"നമുക്ക് ഇവിടുന്ന് രക്ഷപ്പെടണം"
എന്ന് പറയുന്നത് നിർത്തൂ.

35:22.583 --> 35:24.208
അറിയാമല്ലോ, ഇവിടെ നിന്നാൽ, നമ്മൾ മരിക്കും,

35:24.291 --> 35:27.625
"നമുക്ക് രക്ഷപ്പെടണം" എന്ന്
വീണ്ടും വീണ്ടും പറഞ്ഞിട്ട് കാര്യമില്ല.

35:27.708 --> 35:30.791
നമ്മൾ സംസാരം നിർത്തി
പ്രവർത്തിക്കാൻ തുടങ്ങണം, കാരണം…

35:32.500 --> 35:33.875
നമുക്ക് ഇവിടുന്ന് രക്ഷപ്പെടണം.

35:54.750 --> 35:55.750
എല്ലാത്തിനെയും കൊല്ലൂ

35:57.000 --> 35:58.166
പേടിക്കണ്ട.

35:58.250 --> 35:59.833
ഞാനിപ്പോ വരാം.

36:02.291 --> 36:03.708
കോബ്രാ വേണോ?

36:03.791 --> 36:05.625
പാഷ, കോബ്രാ വേണോ?

36:05.708 --> 36:07.875
ഞാനേറ്റു. കോബ്രാ പോരട്ടെ.

36:10.208 --> 36:12.208
-അങ്ങനെ, പാഷ.
-എനിക്കിഷ്ടപ്പെട്ടു!

36:12.291 --> 36:13.708
ആശംസകൾ സഖാക്കളേ.

36:20.083 --> 36:24.208
പാഷാ, ഒരുപക്ഷേ, ഒരു ദിവസം,
നീ അച്ചടക്കം പഠിക്കും.

36:30.916 --> 36:32.041
ആർട്ടിം.

36:32.958 --> 36:34.500
എന്താ ആ തെണ്ടി ഇവിടെ ചെയ്യുന്നത്?

36:34.583 --> 36:36.125
ഡെവോറ.

36:36.208 --> 36:37.333
ഡോക്ടർ.

36:37.916 --> 36:39.333
പ്രിയപ്പെട്ടവളേ.

36:41.458 --> 36:43.416
-വെടിയുണ്ട നീക്കം ചെയ്തോ?
-തീർച്ചയായും.

36:43.500 --> 36:45.125
നല്ലത്.

36:46.083 --> 36:49.250
ഞാൻ പല്ലും കണ്ണും
വിരലിൻ്റെ അറ്റങ്ങളും മാറ്റാം.

36:49.333 --> 36:51.583
പിന്നെ ബാലെറീനകളുടെയും.

36:51.666 --> 36:54.416
ആർക്കും അവരെ തിരിച്ചറിയാനാവില്ല.

36:55.791 --> 36:57.000
മനോഹരം.

36:57.750 --> 36:59.875
അവൾ ഒരിക്കലും എനിക്കാ ടേപ്പ് തരില്ല.

37:01.083 --> 37:02.833
ഇപ്പൊ അവളീ മണ്ടൻ ഡോക്ടറെ കൊണ്ടുവന്നു.

37:02.916 --> 37:04.583
ഇനി അവൾക്ക് എൻ്റെ അച്ഛനോട് പറയാം,

37:04.666 --> 37:06.708
"ഞാനത് കൈകാര്യം ചെയ്തു, പാഷയല്ല."

37:10.541 --> 37:12.500
നിങ്ങൾ ആ ബാലെറീനകളെ കൊല്ലണം.

37:15.041 --> 37:16.625
നിൻ്റെ അച്ഛൻ അഭിമാനിക്കും.

37:16.916 --> 37:17.833
എനിക്കറിയാം.

37:29.250 --> 37:30.416
വാ.

37:33.916 --> 37:35.083
ഈ വഴി.

37:43.250 --> 37:44.375
നിൽക്ക്.

37:51.750 --> 37:53.833
വാ, നമുക്ക് ഈ വഴി രക്ഷപ്പെടാം.

37:56.791 --> 37:58.833
"പിശാച് നിങ്ങളെ തടവിലാക്കും,

37:58.916 --> 38:01.625
"നിങ്ങൾ പരീക്ഷിക്കപ്പെടും,
പക്ഷേ ഭയപ്പെടേണ്ട."

38:03.000 --> 38:06.916
വെളിപാട്, രണ്ടാമധ്യായം, പത്താം ശ്ലോകം.

38:08.000 --> 38:10.041
ശബ്ദം താഴ്ത്തൂ.

38:12.750 --> 38:13.875
നാശം.

38:15.083 --> 38:18.416
കൂട്ടരേ, നമുക്കീ ചുമരുകളിലൂടെ
പോകാനായേക്കും.

38:23.333 --> 38:24.833
പിന്നോട്ട് പോ. പോ.

38:24.916 --> 38:26.458
വേഗം!

38:28.458 --> 38:31.708
കോബ്ര നിൻ്റെ ജീവന് വേണ്ടി വരുന്നു.

38:45.041 --> 38:47.125
ഹേയ്. നീ വല്ലാതെ കുടിച്ചോ?

38:48.625 --> 38:49.833
അങ്ങനെയൊന്നില്ല.

38:56.000 --> 38:57.791
-അവരെ കണ്ടുപിടിക്ക്.
-ശരി.

39:14.333 --> 39:15.791
രണ്ടുപേരുണ്ട്.

39:17.166 --> 39:19.041
എനിക്ക് മരിക്കണ്ട.

39:19.125 --> 39:21.000
നമുക്കവരെ എതിരിടാൻ കഴിയും.

39:21.083 --> 39:22.916
"എതിരിടാനോ"? നിനക്ക് വട്ടാണോ?

39:24.875 --> 39:26.375
അല്ല, സത്യമായിട്ടും, ഗയ്‌സ്.

39:26.458 --> 39:29.083
എനിക്ക് അതിനുള്ള ശക്തിയില്ല. എനിക്കാവില്ല.

39:29.166 --> 39:30.250
അസംബന്ധം.

39:30.333 --> 39:32.208
നീ നൃത്തം ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്.

39:32.291 --> 39:35.375
നമ്മളെല്ലാം ദുർബലരും ലോലരുമാണെന്ന് ആളുകൾ
കരുതുന്നു, പക്ഷേ ശരിക്കും അങ്ങനെയല്ല.

39:35.458 --> 39:38.083
പരിക്കേറ്റാലും വേദനിച്ചാലും കാലിൽനിന്ന്
ചോര വന്നാലും നമ്മൾ

39:38.166 --> 39:39.791
മുഖത്തൊരു പുഞ്ചിരിയോടെ നൃത്തം ചെയ്യുന്നു.

39:39.875 --> 39:41.666
അതുകൊണ്ട് ശക്തിയില്ലെന്ന്
എന്നോട് പറയരുത്.

39:41.750 --> 39:42.750
ഓക്കേ?

39:51.208 --> 39:53.041
-ഗയ്‌സ്.
-എന്താ?

39:55.083 --> 39:56.375
നമ്മുടെ ബാലെ ബാഗുകൾ!

40:12.333 --> 40:13.291
വ്ളാഡ്!

40:13.958 --> 40:14.916
വ്ളാഡ്!

40:16.166 --> 40:18.041
ഓസിപ് മരിച്ചു.

40:18.125 --> 40:19.916
ഇത് പാഷയ്ക്ക് പ്രശ്നമാകും.

40:21.375 --> 40:22.583
അവർ ഇവിടെയുണ്ട്.

40:23.083 --> 40:24.208
അതെ.

40:27.458 --> 40:30.083
പെൺകുട്ടികളെ, നിങ്ങൾ
അകത്തുണ്ടെന്ന് ഞങ്ങൾക്കറിയാം.

40:30.166 --> 40:31.875
-പുറത്തുവാ.
-അയാളുടെ കയ്യിൽ തോക്കുണ്ട്.

40:32.291 --> 40:34.000
ഇത് നിങ്ങളുടെ അവസാന അവസരമാണ്.

40:34.083 --> 40:35.416
പോടാ!

41:23.583 --> 41:24.958
പന്ന…

41:27.958 --> 41:29.166
നാശം!

41:41.625 --> 41:42.708
അയ്യോ!

41:42.791 --> 41:43.791
അയ്യോ!

41:44.791 --> 41:47.125
സോയി! എന്നെ സഹായിക്ക്!

41:47.208 --> 41:48.166
ഇവനെ വെടിവയ്ക്ക്.

41:48.250 --> 41:50.166
-വെടിവയ്ക്ക് സോയി!
-ഓക്കേ.

41:54.583 --> 41:56.958
ശരി, ആ തോക്ക് എടുത്തോ.
ഇപ്പൊ തന്നെ എടുത്തോ.

41:57.250 --> 41:58.375
എന്ത് കോപ്പാണിത്?

41:58.458 --> 42:00.208
-ക്ഷമിക്കണം.
-അവനോട് ക്ഷമ ചോദിക്കരുത്.

42:00.291 --> 42:01.666
നമ്മൾ പെട്ടു. ശരിക്കും പെട്ടു.

42:01.750 --> 42:02.833
എനിക്കൊരു ബ്ലേഡ് താ.

42:02.916 --> 42:04.375
എന്താ സംഭവിക്കുന്നതെന്നറിയില്ല.

42:08.666 --> 42:09.666
നിങ്ങൾ ചെല്ല്.

42:09.750 --> 42:10.875
അവരെ കൊല്ല്.

42:10.958 --> 42:12.750
-ഫെഡി--
-ഇല്ല. ശരി.

42:15.500 --> 42:16.541
വാടാ.

42:16.625 --> 42:18.541
ഇവർ കുടിച്ചിട്ടുണ്ട്, ആരോഗ്യമില്ല,

42:18.625 --> 42:20.416
നമ്മൾ മികച്ച ഫോമിലുള്ള ബാലെറീനകളാണ്.

43:01.416 --> 43:02.666
വേണ്ട!

43:06.958 --> 43:09.500
ഇല്ല…നിങ്ങൾക്ക്… പറ്റില്ല.

44:22.208 --> 44:23.791
എൻ്റെ ദൈവമേ!

44:27.458 --> 44:29.291
ആ കാൽവിരലിലെ കത്തി കൊള്ളാം.

44:30.125 --> 44:31.333
ഒരു ഭാഗ്യത്തിന് പറ്റിയ തെറ്റ്.

44:31.416 --> 44:33.291
എനിക്കും ഒരെണ്ണം വേണം.

44:44.000 --> 44:45.541
ആ വഴി പോകാൻ പറ്റില്ല.

44:45.625 --> 44:47.875
ഒരു റൗണ്ട് കൂടി.

44:47.958 --> 44:49.583
-നീ അത് കേട്ടോ?
-എന്ത്?

44:49.666 --> 44:52.041
ഈ സംഭവത്തിന് ശേഷം അവൾ
എങ്ങനെയാ ആഘോഷിക്കുന്നത്?

44:52.125 --> 44:53.750
അവർ മിസ് തോർണയെ കൊന്നു.

44:53.833 --> 44:55.791
അതുവിട്. നമുക്കൊരു പിൻവാതിൽ കണ്ടെത്തണം.

44:55.875 --> 44:57.666
നിൽക്ക്, പിൻവാതിലിലൂടെ എങ്ങനെ
മേലോട്ട് പോകും?

44:57.750 --> 44:59.333
നമ്മൾ എന്തിനു മുകളിലേക്ക് പോകണം?

44:59.416 --> 45:01.500
ദൈവമേ, ഒരു ഫയർ എക്സിറ്റോ മറ്റോ ഉണ്ടാകണം--

45:01.583 --> 45:03.958
കാരണം ക്ലോയി ബാത്ത്റൂമിലേക്ക് പോകാൻ
മേലോട്ട് പോയി.

45:04.041 --> 45:05.750
നിങ്ങളവളെ ഉപേക്ഷിച്ചു പോവുമായിരുന്നോ?

45:09.958 --> 45:13.041
എൻ്റെ ദൈവമേ. നിങ്ങൾ ക്ലോയിയെ മറന്നോ?

45:13.125 --> 45:15.916
ശരി. സഹായം കിട്ടിയ ശേഷം
തിരികെ വന്ന് അവളെ കൂട്ടാം.

45:16.000 --> 45:18.291
ഇല്ല, അത് വൈകിപ്പോയേക്കാം.

45:18.375 --> 45:20.958
അവൾ ഒറ്റയ്ക്കാണ്. അവളുടെ
ശ്രവണസഹായി കേടായി.

45:21.041 --> 45:24.458
ഞാനച്ഛനോട് പറഞ്ഞതാ
അവളെ നോക്കിക്കോളാമെന്ന്.

45:24.541 --> 45:26.791
ശരി, നീ അത്
ഒന്നാന്തരമായി ചെയ്യുന്നുണ്ട്, അല്ലേ?

45:26.875 --> 45:29.500
മിണ്ടാതിരി പ്രിൻസസ്. എന്തിനാ നീ
എപ്പോഴും ഇങ്ങനെ സ്വാർത്ഥയാകുന്നത്?

45:29.583 --> 45:31.291
എനിക്ക് എൻ്റെ സഹോദരിയെ ഉപേക്ഷിക്കാനാവില്ല.

45:31.375 --> 45:33.166
ആരും ആരെയും ഉപേക്ഷിക്കുന്നില്ല.

45:33.250 --> 45:34.625
നീ സ്വന്തം കാര്യം പറഞ്ഞാൽ മതി.

45:35.875 --> 45:37.166
ഞാൻ പോകുന്നു.

45:37.250 --> 45:38.541
ഗ്രേസ്, നമുക്ക് പോകാം.

45:45.375 --> 45:47.583
ശരി. എന്തേലും ആകട്ടെ.

45:48.125 --> 45:49.166
നിങ്ങളെല്ലാരും പോക്കാ.

45:51.166 --> 45:52.875
കൊല്ലപ്പെടുന്നത് ആസ്വദിച്ചോ.

45:55.875 --> 45:57.166
വാ.

46:08.875 --> 46:10.500
ഈ പടികൾ മുകളിലേക്ക് പോകുന്നു,

46:10.583 --> 46:12.333
നിങ്ങൾ മുകളിലാണെങ്കിൽ, അവ താഴേക്ക് പോകും.

46:13.625 --> 46:16.291
ജീവിതത്തിൽ ആദ്യമായി
എനിക്ക് നിന്നോട് അസൂയ തോന്നുന്നു.

46:16.375 --> 46:18.708
അയൽക്കാരുടെ സ്വത്ത് നീ മോഹിക്കരുത്.

46:32.458 --> 46:35.458
ഗയ്‌സ്, ക്ലോയി ഇപ്പോഴും ഇവിടെ ഉണ്ടാവാം.

46:41.791 --> 46:42.875
നിങ്ങളെന്താ ഈ കാണിക്കുന്നത്?

46:42.958 --> 46:45.500
പണികിട്ടും മുമ്പ് താഴേക്ക് പോ.

46:45.583 --> 46:46.791
ഞങ്ങളെ പറഞ്ഞയക്ക്.

46:49.208 --> 46:50.375
അടങ്ങ്.

46:50.458 --> 46:52.375
നമുക്കിത് സംസാരിച്ചു തീർക്കാം, അല്ലേ?

46:52.458 --> 46:54.541
എൻ്റെ സഹോദരിയെവിടെ?

46:54.625 --> 46:56.083
ആ ചെവി കേൾക്കാത്ത പെണ്ണോ?

46:56.166 --> 46:58.541
അവൾ താഴെ ഹാളിൽ സുഖമായിരിക്കുന്നു.

46:58.625 --> 47:00.458
ഇപ്പോൾ എന്നെ വിടൂ.

47:00.541 --> 47:02.125
ഞാൻ വിട്ടേനെ, പക്ഷേ…

47:02.208 --> 47:04.041
ഞാൻ ഇത്തിരി പ്രതികാരമുള്ള കൂട്ടത്തിലാ.

47:18.458 --> 47:20.125
എന്താ നടന്നത്?

47:25.708 --> 47:27.791
ബാലെറീനകൾ.

48:36.458 --> 48:37.416
ഹേയ്.

48:40.250 --> 48:41.166
അവസാനം.

48:41.250 --> 48:44.333
ഞാൻ വൈഫൈയെക്കുറിച്ച് പറയാൻ
ആരെയെങ്കിലും തിരയുകയായിരുന്നു.

48:45.541 --> 48:46.458
എന്ത്?

48:46.541 --> 48:48.750
നിങ്ങളുടെ സേവനം തീരെ കൊള്ളില്ല.

48:48.833 --> 48:51.750
ഹലോ, ഞാനാണെങ്കിൽ
അത് പണ്ടേ ശരിയാക്കുമായിരുന്നു.

48:51.833 --> 48:53.958
ഞാനൊരു റിയാലിറ്റി ടെലിവിഷൻ ഷോ
കാണുന്നുണ്ട്,

48:54.041 --> 48:56.291
ഒരു ഡേറ്റിംഗ് ഷോ, പക്ഷേ ഞാൻ കാണാറുണ്ട്,

48:56.375 --> 48:58.000
ഒരു രഹസ്യം പറയാം, എനിക്കതിഷ്ടമാണ്, പിന്നെ…

48:58.083 --> 48:59.875
ഇപ്പൊ എനിക്ക് മൂന്ന് എപ്പിസോഡുകൾ മിസ്സായി.

48:59.958 --> 49:01.166
എന്തിനെക്കുറിച്ചാ പറയുന്നത്?

49:01.250 --> 49:04.333
ഒരു ഡേറ്റിംഗ് ഷോയിൽ യഥാർത്ഥസ്നേഹം
കണ്ടെത്താൻ കഴിയുമെന്ന് കരുതുന്നുണ്ടോ?

49:04.416 --> 49:08.833
കാരണം ഒരിക്കൽ, സമ്പന്നർ സ്റ്റാറ്റസിനായി
പോകുന്ന ഒരു ഡൈവ് ബാറിൽ ഞാൻ പോയി,

49:08.916 --> 49:10.916
അവിടെയൊരു രോഗശാന്തിക്കാരിയെ കണ്ടു…

49:12.125 --> 49:14.375
എനിക്ക് ഹൃദയസംബന്ധമായ പ്രശ്നമുണ്ടെന്ന്
അവളെന്നോട് പറഞ്ഞു.

49:15.583 --> 49:16.500
അതെ.

49:16.583 --> 49:19.625
പ്രണയത്തിൻ്റെ കാര്യം വരുമ്പോൾ,
എൻ്റെ ഹൃദയത്തിൽ

49:20.791 --> 49:22.458
ഒരു തടസ്സം ഉണ്ടെന്ന് അവൾ പറഞ്ഞു.

49:23.208 --> 49:26.541
അതുകൊണ്ട് എനിക്കിപ്പോൾ
അതിനെക്കുറിച്ച് സംസാരിക്കാനുള്ള

49:26.625 --> 49:28.125
വൈകാരിക ശേഷി ഇല്ല.

49:28.208 --> 49:31.291
അതുകൊണ്ട്, ഞാൻ താഴേക്ക് പോകുന്നു,
ഒന്നാ വൈഫൈ ശരിയാക്കണേ.

49:32.166 --> 49:33.333
ശരി?

49:36.333 --> 49:37.416
നന്ദി.

50:24.291 --> 50:25.958
ക്ലോയി. ദൈവത്തിനു നന്ദി.

50:28.000 --> 50:29.125
ദൈവത്തിനു നന്ദി.

50:32.666 --> 50:33.875
ദൈവമേ.

50:34.708 --> 50:35.791
വൗ…

50:36.791 --> 50:38.166
ഇവൾക്ക് വട്ടാണ്.

50:38.791 --> 50:39.958
നീ ഓക്കേയാണോ?

50:40.125 --> 50:41.791
അതെ. എനിക്കെന്ത് പറ്റാനാ?

50:42.708 --> 50:45.041
നിങ്ങളുടെ വസ്ത്രങ്ങളെന്താ ഇങ്ങനെ?

50:45.625 --> 50:47.416
അത് ചോരയാണോ?

50:48.208 --> 50:49.416
അതൊരു ഹിക്കിയാണോ?

50:50.625 --> 50:51.708
സോയി. മതിയാക്ക്!

50:51.875 --> 50:52.708
മിണ്ടാതിരിക്ക്!

50:55.000 --> 50:56.000
നീ നിൻ്റെ കാര്യം നോക്ക്.

50:56.083 --> 50:57.000
കിട്ടി.

50:57.750 --> 50:58.666
അത് തിരികെ വെയ്ക്ക്.

50:59.375 --> 51:00.375
സോയി?

51:01.833 --> 51:03.166
നമുക്ക് പോകണം.

51:03.625 --> 51:04.458
കുറച്ച് കഴിഞ്ഞ് പോരേ?

51:04.958 --> 51:07.666
ഒരു ക്യൂട്ട് പയ്യൻ എനിക്ക്
പച്ചകുത്തി തരാമെന്ന് പറഞ്ഞു.

51:09.625 --> 51:12.375
ഇവൾ പച്ചകുത്താൻ വേണ്ടി
ഒരു പയ്യനെ കാത്തിരിക്കുകയാണ്.

51:13.708 --> 51:14.708
ഞാനെന്തുവേണം?

51:15.375 --> 51:17.333
ഞങ്ങളെ നോക്കണ്ട. അവൾ നിൻ്റെ സഹോദരിയാണ്.

51:24.291 --> 51:25.708
ആരോ വരുന്നുണ്ട്. ഓട്.

51:39.750 --> 51:41.166
ഒച്ചയുണ്ടാക്കല്ലേ.

51:59.916 --> 52:00.833
നീയോ.

52:03.708 --> 52:05.041
നീ പോയെന്ന് ഞാൻ കരുതി.

52:06.166 --> 52:07.583
ദേഷ്യപ്പെടണ്ട. അവൾ കരയുകയാണ്.

52:07.666 --> 52:08.750
അല്ല.

52:08.833 --> 52:11.583
എനിക്ക് അലർജിയുണ്ട്,
ഈ സ്ഥലം മുഴുവൻ പൂപ്പലാണ്.

52:11.666 --> 52:13.791
ഇതാ. ഇത് നിനക്ക് ഗുണം ചെയ്യും.

52:19.791 --> 52:21.333
നീ സോളോ ആയി അധികം ദൂരം പോയില്ലല്ലോ.

52:21.416 --> 52:23.166
നിങ്ങളോട് സഹതാപം തോന്നി, തിരിച്ചു വന്നു.

52:23.250 --> 52:25.041
അത് ശരി.

52:25.125 --> 52:27.250
നീ പേടിച്ചുവിറച്ച് ഇവിടെ
ഒളിച്ചിരുന്നതാ, ഉറപ്പ്.

52:29.375 --> 52:32.375
സത്യത്തിൽ, മിസ് തോർണയെ
അവരെന്താ ചെയ്യുന്നതെന്ന് ഞാൻ കണ്ടു.

52:32.458 --> 52:35.166
അവരുടെ വിരൽത്തുമ്പുകൾ വെട്ടി,
കണ്ണുകൾ ചൂഴ്ന്നെടുക്കുന്നു.

52:35.250 --> 52:37.000
ദൈവമേ.

52:38.083 --> 52:39.375
മിസ് തോർണയ്ക്ക് എന്തുപറ്റി?

52:40.083 --> 52:41.750
മിസ് തോർണ മരിച്ചു.

52:41.958 --> 52:43.000
തമാശ പറയല്ലേ.

52:43.625 --> 52:44.750
എന്തിനാ അങ്ങനെ പറഞ്ഞത്?

52:44.958 --> 52:48.291
ഒരിക്കലെങ്കിലും ഞാൻ പറയുന്നത് കേൾക്കുമോ?

52:55.875 --> 52:57.416
മാന്യരേ…

52:58.000 --> 53:03.125
ഞാൻ നിങ്ങൾക്കും നിങ്ങളുടെ ചാപല്യങ്ങൾക്കും
എന്നും സുരക്ഷിത താവളം നൽകി.

53:03.208 --> 53:04.791
ഇപ്പോൾ ഞാൻ ഒരു സഹായം ചോദിക്കുന്നു.

53:05.500 --> 53:09.958
ഈ വീട്ടിൽ ധിക്കാരികളായ
നാല് പെൺകുട്ടികളെ കാണാതായിട്ടുണ്ട്.

53:10.041 --> 53:12.875
അവരെ തിരഞ്ഞ്, കണ്ടുപിടിച്ച്,

53:12.958 --> 53:14.750
നിശബ്ദരാക്കണം.

53:20.541 --> 53:21.833
നിങ്ങൾ വൈകിപ്പോയി.

53:23.333 --> 53:25.166
എൻ്റെ പിള്ളേർ അതെപ്പോഴേ ചെയ്തു.

53:26.500 --> 53:29.541
നിൻ്റെ പിള്ളേരെല്ലാം മരിച്ചു.

53:29.625 --> 53:32.791
നിൻ്റെ അച്ഛൻ കിലോമീറ്ററുകൾ അകലെയാണ്,

53:32.875 --> 53:34.791
നീ ഇപ്പോൾ തനിച്ചാണ്

53:35.458 --> 53:36.791
ചുണ്ടെലീ.

53:38.416 --> 53:39.458
ഹേയ്, ഞാനാണത് മോഷ്ടിച്ചത്.

53:39.541 --> 53:41.416
അച്ഛൻ്റെ കൺട്രി ക്ലബിൽ
ഒരു ഷൂട്ടിംഗ് റേഞ്ചുണ്ട്.

53:41.500 --> 53:42.791
എനിക്ക് വെടിവയ്‌ക്കാനറിയാം.

53:42.875 --> 53:44.708
ക്ഷമിക്കണം. ഞാനത് കാണുമ്പോഴേ വിശ്വസിക്കൂ.

53:48.125 --> 53:49.166
എന്നാ ശരി.

53:49.708 --> 53:50.916
ഇതെന്താണ്?

53:55.666 --> 53:57.458
ദൈവമേ! നീ ഒരു ഫോൺ കണ്ടെത്തി.

53:58.166 --> 53:59.291
എൻ്റെ ദൈവമേ.

53:59.375 --> 54:01.125
ഞാൻ പോലീസിനെ വിളിക്കട്ടെ.

54:01.208 --> 54:02.125
മാറ്.

54:02.208 --> 54:03.833
ഞാനെത്രയും വേഗം നമ്മളെ പുറത്തെത്തിക്കും.

54:06.333 --> 54:08.916
ഈ ശിലായുഗത്തിലെ സാധനം ഉപയോഗിക്കാൻ അറിയാമോ?

54:09.500 --> 54:12.083
വിരല് കൊണ്ട് കറക്കി ഡയൽ ചെയ്യ് വിഡ്ഢി.

54:12.875 --> 54:14.500
ശരി. അതെ.

54:17.666 --> 54:18.875
ശ്ശെ.

54:24.541 --> 54:27.500
ഇങ്ങനെ ഫോൺ ചെയ്തിട്ട് ഒരു കാര്യവുമില്ല.

54:27.583 --> 54:29.125
ഇത് 100 വർഷമെടുക്കും.

54:31.125 --> 54:32.416
പപ്പാ, ഇല്ല.

54:33.041 --> 54:34.500
ഞാൻ അധികം മദ്യപിച്ചിട്ടില്ല.

54:38.833 --> 54:40.875
ഇല്ല, വ്ളാഡിന് എന്നെ
വീട്ടിലെത്തിക്കാൻ കഴിയില്ല.

54:40.958 --> 54:42.125
അവൻ മരിച്ചു.

54:44.125 --> 54:45.125
അതെ.

54:45.958 --> 54:47.041
ഫെഡിയും.

54:49.916 --> 54:51.125
ഞാൻ ടെറമോക്കിലാണ്.

54:54.125 --> 54:55.375
ഞാൻ മനസിലാക്കുന്നു,

54:56.916 --> 54:58.208
നന്ദി പപ്പാ.

54:59.083 --> 55:01.416
നന്ദി.

55:08.750 --> 55:09.666
ഡെവോറ.

55:12.875 --> 55:14.791
എൻ്റെ അച്ഛൻ ഇങ്ങോട്ട് വരുന്നുണ്ട്.

55:15.666 --> 55:17.083
നീ നുണ പറയുന്നു.

55:17.166 --> 55:19.625
സാക്ഷാൽ ലോതർ മർക്കോവിച്ച് ടെറമോക്ക് ഇന്നിൽ

55:19.708 --> 55:21.041
ചത്താലും വരില്ല.

55:21.125 --> 55:22.166
അദ്ദേഹം വരുന്നുണ്ട്.

55:23.125 --> 55:25.000
അദ്ദേഹം വളരെ അസന്തുഷ്ടനുമാണ്.

55:26.500 --> 55:28.250
നീയെന്നോട് കളിക്കരുതായിരുന്നു.

55:28.666 --> 55:30.291
ഇനി അദ്ദേഹത്തോട് ഉത്തരം പറഞ്ഞോ.

55:33.541 --> 55:36.041
എന്നാൽ ഞാൻ തയ്യാറാകട്ടെ.

56:15.500 --> 56:17.416
ആ വഴി പോ. അവർ പടികൾ കയറുകയായിരുന്നു.

56:18.625 --> 56:19.666
അവരെ കണ്ടെത്തൂ!

56:35.458 --> 56:37.583
ആരെങ്കിലും നിന്നെ ഉപദ്രവിച്ചാൽ,

56:37.791 --> 56:39.500
ജനനേന്ദ്രിയത്തിൽ ചവിട്ടിക്കോ.

56:40.000 --> 56:43.541
-ഐ ലവ് യു.
-ഐ ലവ് യു റ്റൂ.

57:15.166 --> 57:17.333
ഗയ്‌സ്, ഒളിക്ക്.

57:44.125 --> 57:45.708
ഇത് ശരിക്കും കൊള്ളാം, അടിപൊളി.

57:55.708 --> 57:58.625
എല്ലാ ലൈനുകളും തിരക്കിലാണ്,
ദയവായി കാത്തിരിക്കൂ.

58:09.416 --> 58:11.791
-പോലീസ്.
-സഹായിക്കൂ! ഞങ്ങൾ ടെറമോക് ഇന്നിലാണ്.

58:13.500 --> 58:15.875
ഹലോ? ഞങ്ങൾക്ക് സഹായം വേണം.

58:27.250 --> 58:28.416
വിഡ്ഢി.

58:34.791 --> 58:36.166
ഓടിക്കോ.

58:43.666 --> 58:45.166
-ക്ലോയി.
-വാ!

58:45.250 --> 58:47.375
-അതാ അവിടെ!
-അവർ വരുന്നുണ്ട്. പോ.

58:49.958 --> 58:51.625
ഇവിടെയും ആളുണ്ട്. ഈ വഴി.

58:53.625 --> 58:54.458
പോ.

59:02.875 --> 59:04.791
നമ്മളെങ്ങനെ വീണ്ടും ഇവിടെ എത്തി?

59:11.916 --> 59:14.250
ഓക്കേ, ഹേയ്.

59:14.333 --> 59:17.958
എനിക്കും കൂട്ടുകാർക്കും,
ഇവിടെനിന്ന് പോയാ മതി, ഓക്കേ?

59:18.041 --> 59:20.208
ആരും വേദനിക്കേണ്ടതില്ല.

59:20.291 --> 59:22.958
ഗയ്‌സ്, വാതിൽ, പോ.

59:26.333 --> 59:29.166
നമുക്ക് അതിജീവിക്കണമെങ്കിൽ,
ഇത് ഒരു ടീമായി ചെയ്യണം.

59:35.625 --> 59:37.833
ഒരുമിച്ചു നിന്നാൽ മാത്രമേ രക്ഷപ്പെടാനാകൂ.

59:39.958 --> 59:41.166
ആദ്യ സ്ഥാനങ്ങൾ,

59:41.250 --> 59:42.750
ആറ്, ഏഴ്, എട്ട്.

01:00:04.125 --> 01:00:05.333
ബൗറി.

01:01:00.500 --> 01:01:01.625
ഡ്യുയറ്റ്?

01:01:01.708 --> 01:01:02.916
തീർച്ചയായും.

01:01:08.583 --> 01:01:09.916
ഒന്നിച്ച്!

01:01:11.458 --> 01:01:13.125
-വല്ലതും പറ്റിയോ?
-എനിക്ക് കുഴപ്പമില്ല.

01:01:15.416 --> 01:01:16.583
വേർപിരിയൂ!

01:02:40.083 --> 01:02:42.375
ഇപ്പൊ നീ അത്ര ക്യൂട്ടല്ല.

01:02:54.375 --> 01:02:55.291
നാശം.

01:02:56.416 --> 01:02:57.875
തോക്ക്! ക്ലോയി!

01:03:00.208 --> 01:03:01.625
-തോക്ക്!
-നാശം!

01:04:01.125 --> 01:04:03.291
ഓക്കേ.

01:04:04.750 --> 01:04:07.291
അതാ. നമുക്ക് ആ ജനാലയിലൂടെ
പുറത്തേക്ക് പോകാം. വാ.

01:04:07.375 --> 01:04:10.000
വാ. നമുക്ക് പോകാം.

01:04:22.416 --> 01:04:23.458
എടാ മരമണ്ടാ!

01:04:23.541 --> 01:04:26.000
എനിക്കാ തോക്ക് താ. വേഗം.

01:04:27.958 --> 01:04:28.916
ചെല്ല്. അത് വഴി.

01:04:29.000 --> 01:04:31.708
പോ, ഗ്രേസ്. വേഗം.

01:04:39.458 --> 01:04:40.458
വീണ്ടും ഹലോ.

01:04:59.791 --> 01:05:02.625
പോ, കേട്ടോ? ഞാൻ പുറകിലുണ്ട്. പോകൂ.

01:05:04.625 --> 01:05:05.958
ഞാൻ നിന്നെ കാത്തുനിൽക്കും.

01:05:06.750 --> 01:05:07.833
വാ.

01:05:12.916 --> 01:05:14.333
കൊള്ളാം.

01:05:16.416 --> 01:05:18.291
സബാഷ് മോളേ.

01:05:34.875 --> 01:05:36.208
നിൻ്റെ തോക്ക് ശൂന്യമാണ്.

01:05:36.291 --> 01:05:37.958
ഇനി അടവുകളൊന്നും ബാക്കിയില്ല.

01:05:42.166 --> 01:05:43.666
ഞാൻ പറഞ്ഞില്ലായിരുന്നോ?

01:05:44.333 --> 01:05:45.625
കൃത്രിമക്കാല്.

01:05:56.125 --> 01:05:57.583
അത് നന്നായി.

01:06:00.083 --> 01:06:02.750
നിനക്കറിയാമോ, ഈ കാലിന്
ഞാൻ നന്ദി പറയേണ്ടത് നിൻ്റെ അച്ഛനോടാണ്.

01:06:04.291 --> 01:06:06.250
എന്ത്? എൻ്റെ പപ്പാ?

01:06:09.375 --> 01:06:11.208
നശിച്ചു പോ!

01:06:11.291 --> 01:06:12.291
അത് മതി.

01:06:12.375 --> 01:06:15.875
അച്ഛൻ വന്നയുടനെ നീ
അടുത്തേക്ക് ഓടിപ്പോകരുത്.

01:06:15.958 --> 01:06:17.458
അതുണ്ടല്ലോ,

01:06:17.541 --> 01:06:20.125
എനിക്കയാളെ കാണണമെന്നുണ്ട്.

01:06:28.083 --> 01:06:30.250
നിനക്ക് ഭ്രാന്താണ്, ഡെവോറ.

01:06:32.291 --> 01:06:34.541
എൻ്റെ അച്ഛൻ നിന്നെ കൊല്ലും.

01:06:43.291 --> 01:06:44.416
എൻ്റെ ദൈവമേ…

01:06:44.500 --> 01:06:47.166
കമോൺ ബോൺസ്. നീ എവിടെയാ?

01:06:47.250 --> 01:06:49.791
എനിക്ക് ഗ്ലാസ്സ് കൊണ്ട്
മുറിഞ്ഞെന്ന് തോന്നുന്നു.

01:06:49.875 --> 01:06:51.625
നീയെങ്ങനെ അവളെ വിട്ടിട്ട് പോന്നു?

01:06:52.750 --> 01:06:54.291
അവൾ തൊട്ടുപിന്നിലുണ്ടായിരുന്നു.

01:06:54.375 --> 01:06:55.750
വാ.

01:07:00.208 --> 01:07:02.708
ബോൺസിൻ്റെ കാര്യം എന്തു ചെയ്യും?

01:07:03.333 --> 01:07:04.541
സമാധാനിക്ക്.

01:07:04.625 --> 01:07:05.750
നിങ്ങൾ ഒളിക്ക്,

01:07:05.833 --> 01:07:07.833
ഞാൻ അവളെ രക്ഷിച്ച് കൊണ്ടുവരാം.

01:07:11.416 --> 01:07:13.958
നിൻെറ കൂട്ടുകാർ
നിന്നെ മരണത്തിനു വിട്ടുകൊടുത്തു.

01:07:14.500 --> 01:07:17.000
ഇനി നിൻ്റെ കൈ പിടിക്കാൻ ആരുമില്ല.

01:07:19.541 --> 01:07:20.500
നിനക്കറിയാമോ,

01:07:20.583 --> 01:07:23.958
ഞാൻ എൻ്റെ ആദ്യ ഓഡിഷന് ഒറ്റയ്ക്കാ പോയത്.

01:07:24.041 --> 01:07:25.333
എനിക്ക് എട്ടു വയസ്സായിരുന്നു.

01:07:26.333 --> 01:07:28.750
ഭയം എന്നെ തടയാൻ
ഞാനനുവദിക്കില്ല, നിന്നെപ്പോലെ.

01:07:28.833 --> 01:07:30.333
നമ്മൾ ഒരുപോലല്ല.

01:07:30.416 --> 01:07:34.791
ഷുഗർ പ്ലം ഫെയറി ആയിരുന്നു എൻ്റെ ആദ്യ വേഷം.

01:07:37.416 --> 01:07:39.583
പക്ഷേ ഞാൻ അത് ചെയ്തോ?

01:07:40.750 --> 01:07:41.833
ഇല്ല.

01:07:44.958 --> 01:07:48.625
എൻ്റെ പപ്പാ,
ഒരു ദുഷ്ടനിൽ നിന്ന് കടം വാങ്ങി.

01:07:48.708 --> 01:07:51.625
കൂടിപ്പോയാൽ അയാൾ
തന്നെ കൊല്ലുമെന്ന് പപ്പ കരുതി…

01:07:52.750 --> 01:07:56.166
പക്ഷേ അയാൾ എൻ്റെ പപ്പ പ്രതീക്ഷിച്ചതിലും
ക്രൂരനായിരുന്നു.

01:07:57.625 --> 01:07:59.416
പപ്പയ്ക്ക് പണം നൽകാൻ കഴിയാഞ്ഞപ്പോൾ,

01:07:59.833 --> 01:08:01.208
മർക്കോവിച്ച്…

01:08:02.375 --> 01:08:05.125
അയാൾ പപ്പയുടെ കാലല്ല എടുത്തത്.

01:08:06.333 --> 01:08:07.750
എൻ്റേതാണ്.

01:08:09.166 --> 01:08:11.583
ഞാൻ പിന്നീടൊരിക്കലും നൃത്തം ചെയ്തില്ല.

01:08:14.291 --> 01:08:16.375
ലോതറിൻ്റെ മകനുമായി ഞാൻ കൂട്ടുകൂടി,

01:08:16.458 --> 01:08:19.916
ഒരു ദിവസം, എൻ്റെ അവസരം
വരുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്.

01:08:41.208 --> 01:08:45.166
ഒരു അവസാന നൃത്തത്തിന്.

01:09:53.250 --> 01:09:55.250
എക്കാലത്തെയും മികച്ചവളാകാൻ.

01:09:57.666 --> 01:09:58.958
ഇതിനർത്ഥം…

01:10:02.708 --> 01:10:05.416
നീ കഷ്ടപ്പെടുന്നത് വെറുതെയാണ്.

01:10:08.541 --> 01:10:11.333
നീ ഒരു ദേഷ്യക്കാരിയായ
കുഞ്ഞാടിനെപ്പോലെയുണ്ട്.

01:10:16.500 --> 01:10:18.166
ദയവായി നിർത്തൂ. നിർത്തൂ!

01:10:20.875 --> 01:10:21.958
എൻ്റടുത്ത് വരരുത്!

01:10:22.500 --> 01:10:23.666
കണ്ടോ!

01:10:25.708 --> 01:10:26.833
വേണ്ട!

01:10:26.916 --> 01:10:29.125
ഞാനിത് ഒന്നുകൂടി സുഖകരമാക്കാം.

01:10:29.208 --> 01:10:31.083
ദൂരെ നിൽക്ക്!

01:10:31.750 --> 01:10:33.000
വേണ്ട!

01:10:34.708 --> 01:10:35.833
വിട്!

01:10:41.875 --> 01:10:42.916
വേണ്ട!

01:10:43.000 --> 01:10:45.083
വേണ്ട!

01:10:45.166 --> 01:10:46.791
അരുത്!

01:10:47.458 --> 01:10:49.916
അരുത്!

01:10:57.333 --> 01:10:58.625
എന്താ തമാശയാണോ?

01:10:59.291 --> 01:11:01.250
എൻ്റെ കാൽനഖങ്ങൾ എപ്പോഴും പൊട്ടാറുണ്ട്.

01:11:01.666 --> 01:11:03.208
ഞാനെന്തുചെയ്യുമെന്നോ?

01:11:03.708 --> 01:11:05.208
ഞാനവ ചീന്തിമാറ്റും.

01:11:05.291 --> 01:11:07.541
വീണ്ടും പുഞ്ചിരിച്ച് നൃത്തം ചെയ്യും.

01:11:08.375 --> 01:11:10.708
കാരണം ഞാനൊരു കോപ്പിലെ ബാലെറീനയാണ്!

01:11:22.500 --> 01:11:23.541
ബോൺസ്?

01:11:24.750 --> 01:11:26.041
ദൈവമേ.

01:11:28.541 --> 01:11:30.416
ബോൺസ്? ഇത് ഞാനാണ്. ഞാൻ വന്നു.

01:11:30.500 --> 01:11:36.250
സഹായിക്കൂ. ദയവായി. ഡെവോറയ്ക്ക് ഭ്രാന്താണ്!
അവളെന്നെ ഇവിടെ പൂട്ടി!

01:11:36.333 --> 01:11:39.083
-പോകല്ലേ!
-ശരി. മുന്നോട്ട് പോകാം.

01:11:39.166 --> 01:11:41.208
-ദയവായി, പോകല്ലേ!
-മുന്നോട്ട് പോകാം.

01:12:07.041 --> 01:12:09.208
ഇത് മുൻപ് എവിടെയായിരുന്നു?

01:12:32.291 --> 01:12:33.791
ഹലോ, ലോതർ.

01:12:34.458 --> 01:12:37.083
നീ എന്താ പാഷയുടെ ഫോൺ എടുക്കുന്നത്?

01:12:38.750 --> 01:12:40.875
എൻ്റെ മകന് കൊടുക്ക്.

01:12:40.958 --> 01:12:43.541
നിങ്ങൾ എന്നെ ഓർക്കുന്നില്ല,
അല്ലേ, മിസ്റ്റർ മർക്കോവിച്ച്?

01:12:44.958 --> 01:12:47.000
നിങ്ങൾക്ക് മകനെ വീണ്ടും കാണണമെങ്കിൽ,

01:12:47.083 --> 01:12:48.833
സ്വയം വന്ന് അവനെ കൊണ്ടുപോകണം.

01:13:10.333 --> 01:13:13.166
വേണ്ട!

01:13:13.250 --> 01:13:14.791
നിർത്തൂ! ദയവായി!

01:13:14.875 --> 01:13:16.458
വേണ്ട!

01:13:27.166 --> 01:13:28.333
താഴ്ന്ന് നിൽക്ക്.

01:13:30.166 --> 01:13:31.291
ഒന്നിച്ചു ചെയ്യാം?

01:13:32.875 --> 01:13:34.250
നീ ചോദിക്കില്ലെന്ന് വിചാരിച്ചു.

01:13:44.166 --> 01:13:45.750
എടാ തെണ്ടീ!

01:13:55.083 --> 01:13:57.875
അതൊരുപാടു തോക്കുകളുണ്ട്.

01:13:58.791 --> 01:14:02.291
നമുക്ക് പ്രിൻസസിനും ബോൺസിനും
മുന്നറിയിപ്പ് കൊടുക്കണം.

01:14:06.791 --> 01:14:08.916
അപ്പൊ നമ്മൾ

01:14:09.625 --> 01:14:11.250
വീണ്ടും അകത്തേക്ക് പോകണം.

01:14:33.958 --> 01:14:35.083
സി-4?

01:14:36.291 --> 01:14:38.166
എനിക്ക് കുറഞ്ഞത് 16 എണ്ണം കാണാം.

01:14:38.250 --> 01:14:40.750
അല്ല, അത് ഒരുതരം സ്ഫോടകവസ്തുവാണ്.

01:14:40.833 --> 01:14:43.166
ഈ സ്ഥലം ആകെ പൊട്ടിത്തെറിക്കും.

01:14:43.250 --> 01:14:44.625
മിണ്ടാതെ ഓടിക്കോ!

01:14:54.458 --> 01:14:56.625
ഗയ്‌സ്! ഈ സ്ഥലം…

01:14:56.708 --> 01:14:58.875
-എന്ത്?
-ഈ സ്ഥലം വയർ ചെയ്തിട്ടുണ്ട്…

01:14:58.958 --> 01:14:59.916
പൊട്ടിത്തെറിക്കാൻ!

01:15:00.125 --> 01:15:02.375
എന്ത്? നിങ്ങളെന്തിനാ തിരിച്ചുവന്നത്?

01:15:02.458 --> 01:15:04.875
നിങ്ങളെ രക്ഷിക്കാൻ.

01:15:09.916 --> 01:15:12.208
വേണ്ട.

01:15:13.500 --> 01:15:16.125
വേണ്ട.

01:15:34.041 --> 01:15:35.291
വേണ്ട.

01:15:35.375 --> 01:15:37.916
ആ തെണ്ടിയെ എനിക്ക് താ!

01:15:38.000 --> 01:15:40.333
വേണ്ട. അവളെൻ്റെ അടുത്ത് വരാൻ വിടല്ലേ.

01:15:42.375 --> 01:15:44.791
ഡെവോറ കാസിമിയർ,

01:15:44.875 --> 01:15:47.750
ഞങ്ങളും നിങ്ങളെപ്പോലെ ബാലെറീനകളാണ്!

01:15:47.833 --> 01:15:50.583
വേണ്ട. മണ്ടത്തരം കാണിക്കരുത്.
ഇവളെ വിശ്വസിക്കാൻ കൊള്ളില്ല.

01:15:51.666 --> 01:15:53.458
ഞങ്ങൾ ആഗ്രഹിച്ചത്
നൃത്തം ചെയ്യാൻ മാത്രമാണ്.

01:15:54.291 --> 01:15:55.583
ഞാനുമതെ.

01:15:55.666 --> 01:15:58.625
എന്നാൽ നിങ്ങൾക്ക് കിട്ടാത്ത അവസരം
ഞങ്ങൾക്ക് തരൂ.

01:15:58.708 --> 01:16:03.000
അല്ല. എൻ്റെ അച്ഛൻ വളരെ ശക്തനാണ്.
അദ്ദേഹം നിങ്ങളെ സഹായിക്കും.

01:16:03.083 --> 01:16:05.083
നിൻ്റെ അച്ഛനെപ്പോലുള്ളവർ
പെൺകുട്ടികളെ സഹായിക്കില്ല.

01:16:05.166 --> 01:16:07.708
-അല്ല.
-അയാൾ ഡെവോറയോട് ചെയ്തത് നോക്കൂ.

01:16:09.291 --> 01:16:10.708
അരുത്.

01:16:17.000 --> 01:16:20.166
നിൻ്റെ അച്ഛനോട് വെടി നിർത്താൻ പറ.
അല്ലെങ്കിൽ ഞാൻ നിന്നെ കൊല്ലും.

01:16:20.250 --> 01:16:22.958
പപ്പാ!

01:16:23.041 --> 01:16:24.041
വെടി നിർത്തൂ!

01:16:24.125 --> 01:16:25.666
വെടി നിർത്തൂ!

01:16:31.750 --> 01:16:33.000
ഓടിക്കോ കുട്ടികളേ.

01:16:33.083 --> 01:16:34.791
ഇതെൻ്റെ സോളോ ആണ്.

01:16:36.166 --> 01:16:38.375
ഇത് നിങ്ങളുടെ അവസരമാണ്.

01:16:42.416 --> 01:16:43.625
ഇവിടെ വാ.

01:16:50.625 --> 01:16:51.625
നാശം.

01:17:04.000 --> 01:17:06.208
നീ ആരാണെന്നാണ്?

01:17:07.333 --> 01:17:10.666
ഞാൻ ഷുഗർ പ്ലം ഫെയറി ആകേണ്ടതായിരുന്നു.

01:17:12.500 --> 01:17:14.083
നൂറുകണക്കിന്, ആയിരക്കണക്കിന്

01:17:14.166 --> 01:17:18.250
ആളുകൾക്ക് മുന്നിൽ
നൃത്തം ചെയ്യേണ്ടതായിരുന്നു.

01:17:18.333 --> 01:17:20.750
രാജ്ഞി ഉൾപ്പെടെ.

01:17:22.000 --> 01:17:24.708
അതാണ് ഞാൻ ആകേണ്ടിയിരുന്നത്.

01:17:32.291 --> 01:17:33.500
പപ്പാ…

01:17:37.208 --> 01:17:40.875
എന്നാൽ അതൊന്നും നടന്നില്ല,

01:17:41.666 --> 01:17:43.500
കാരണം നിങ്ങൾ…

01:17:44.083 --> 01:17:47.666
നിങ്ങൾ, ലോതർ മർക്കോവിച്ച്,

01:17:47.750 --> 01:17:49.000
നിങ്ങൾ…

01:17:49.833 --> 01:17:53.333
എൻ്റെ കാലെടുത്തു.

01:18:34.458 --> 01:18:36.333
വേറെ ആർക്കറിയാം ബൈക്കോടിക്കാൻ?

01:18:37.750 --> 01:18:39.000
എനിക്കറിയാം.

01:18:42.958 --> 01:18:44.083
നമുക്ക് നൃത്തം ചെയ്യാം.

01:18:48.666 --> 01:18:50.458
ഓക്കേ.

01:18:51.041 --> 01:18:52.791
കേറ്.

01:18:59.541 --> 01:19:01.166
-റെഡി? ഓക്കേ.
-അതെ.

01:20:20.333 --> 01:20:22.375
ഹായ്. ഞാനും കൂട്ടുകാരും
ചെക്ക് ഇൻ ചെയ്യാൻ വൈകി.

01:20:22.458 --> 01:20:23.458
ഞങ്ങൾ നർത്തകികളാണ്.

01:20:23.541 --> 01:20:25.166
അമേരിക്കയിൽ നിന്ന്.

01:20:28.208 --> 01:20:29.416
ഈ വഴി.

01:20:31.541 --> 01:20:32.875
മിസ് തോർണയ്ക്ക് വേണ്ടി.

01:20:32.958 --> 01:20:34.541
-മിസ് തോർണ.
-മിസ് തോർണ.

01:23:26.000 --> 01:23:30.208
പ്രെറ്റി ലീതൽ

01:28:43.000 --> 01:28:45.000
ഉപശീർഷകം വിവർത്തനംചെയ്തത് പ്രിയ ശങ്കര്‍
