1
00:00:06,040 --> 00:00:06,880
ഈ സീരീസ് വിനോദത്തിനായി നിര്‍മ്മിക്കപ്പെട്ട
ഒരു സാങ്കല്‍പ്പികകഥയാണ്.

2
00:00:06,960 --> 00:00:07,800
ഇതിലെ പേരുകളും സ്ഥലങ്ങളും മറ്റും
സാങ്കല്‍പ്പികമാണ്.

3
00:00:07,880 --> 00:00:08,720
ഏതൊരു സാമ്യവും യാദൃച്ഛികം
മാത്രമാണ്.

4
00:00:08,800 --> 00:00:09,640
ആരെയും വേദനിപ്പിക്കാന്‍
ഉദ്ദേശിച്ചിട്ടുള്ളതല്ല.

5
00:00:09,720 --> 00:00:10,520
കഥാപാത്രങ്ങളുടെ സാഹചര്യങ്ങളെ
അനുകമ്പയോടെയാണ് ഈ സീരീസ് കാണുന്നത്.

6
00:00:10,640 --> 00:00:11,480
LGBTQIA+ കമ്മ്യൂണിറ്റിയിലുള്ളവരെ
അവഹേളിക്കാന്‍ ഈ സീരീസ് ഉദ്ദേശിച്ചിട്ടില്ല.

7
00:00:11,520 --> 00:00:12,400
ശക്തമായ അധിക്ഷേപപ്രയോഗങ്ങള്‍
ഈ സീരീസിന്റെ ഭാഗമാണ്.

8
00:00:12,480 --> 00:00:13,320
മദ്യം, മയക്കുമരുന്ന്, മന്ത്രവാദമെന്നിവയുടെ
ഉപയോഗം ഈ സീരീസ് പ്രോത്സാഹിപ്പിക്കുന്നില്ല.

9
00:00:13,400 --> 00:00:14,560
ഒരു മൃഗത്തിനും ദോഷം ചെയ്തില്ല. ഇതിലെ
കാഴ്ചപ്പാട് ആമസോണ്‍ പ്രമാണീകരിക്കുന്നില്ല.

10
00:00:14,640 --> 00:00:15,920
കുട്ടികള്‍ക്ക് ദോഷം ചെയ്തില്ല. മൃദുല
വിഷയമായതിനാല്‍ വിചക്ഷണത നിര്‍ദേശിക്കുന്നു.

11
00:00:24,200 --> 00:00:25,280
യെസ്!

12
00:00:31,320 --> 00:00:34,320
നീലഗിരി വാലി സ്കൂള്‍, ഊട്ടി
സെപ്റ്റംബര്‍ 2022

13
00:00:43,160 --> 00:00:45,040
ഡീന്‍ ഇതുവരെ പോയില്ലല്ലോ.

14
00:00:45,120 --> 00:00:48,280
ഇന്നലെ രാത്രി അദ്ദേഹത്തിന്‍റെ സാധനങ്ങള്‍
പുതിയ ക്വാര്‍ട്ടേഴ്സിലേക്ക് അയച്ചിരുന്നു,

15
00:00:48,360 --> 00:00:50,120
പക്ഷേ അദ്ദേഹം രാത്രി
ഇവിടെത്തന്നെയാ തങ്ങിയത്.

16
00:00:50,200 --> 00:00:52,600
-അദ്ദേഹത്തിന് പോകണമെന്നില്ല.
-അതെ.

17
00:00:53,320 --> 00:00:55,960
-ഗുഡ് മോണിംഗ് സര്‍.
-ഗുഡ് മോണിംഗ്.

18
00:00:59,360 --> 00:01:01,920
ഡീന്‍ സത്യാംശു വ്യാസ്
ബംഗ്ലാവ് നം. 8

19
00:01:07,560 --> 00:01:08,440
ഡീന്‍ വ്യാസ്.

20
00:01:23,320 --> 00:01:24,400
ഡീന്‍ വ്യാസ്?

21
00:01:36,680 --> 00:01:37,840
ഡീന്‍ വ്യാസ്?

22
00:02:24,840 --> 00:02:27,400
നീലഗിരി വാലി - വനപ്രദേശം
പ്രവേശനം നിരോധിച്ചിരിക്കുന്നു - അപായം

23
00:03:19,160 --> 00:03:20,920
ഹേയ്, ചന്ദ്രപ്രകാശ് ജീ?

24
00:03:22,480 --> 00:03:25,600
എന്തുപറ്റി? വല്ല ഭൂതത്തെയും കണ്ടോ?

25
00:03:25,680 --> 00:03:26,960
ഡീന്‍ വ്യാസ്...

26
00:03:30,160 --> 00:03:31,400
പോയി.

27
00:04:11,000 --> 00:04:14,280
അധൂര

28
00:04:17,760 --> 00:04:21,000
മൂന്നുമാസങ്ങള്‍ക്കുശേഷം ഇന്ന്

29
00:04:21,080 --> 00:04:23,800
വി ബോയ്സ് ഡോര്‍മിറ്ററി

30
00:05:38,160 --> 00:05:41,000
തുറന്നുവിട്, സാര്‍ത്ഥക്.
ഞാനാരോടും പറയില്ല!

31
00:05:41,080 --> 00:05:44,440
പ്ലീസ്, കബീര്‍. തുറന്നുവിട്.
ശ്വാസം മുട്ടുന്നു.

32
00:05:44,520 --> 00:05:47,520
സാര്‍ത്ഥക്, പ്ലീസ്.
ഞാന്‍... ഞാനാരോടും പറയില്ല.

33
00:05:47,920 --> 00:05:50,120
സാര്‍ത്ഥക്, പ്ലീസ്. ഞാനാരോടും പറയില്ല.

34
00:05:50,200 --> 00:05:53,360
തുറന്നുവിട്! പ്ലീസ് സാര്‍ത്ഥക്,
ഞാന്‍ ഒറ്റിക്കൊടുക്കില്ല!

35
00:05:53,440 --> 00:05:55,080
തുറന്നുവിട്! ശ്വാസം മുട്ടുന്നു!

36
00:05:55,160 --> 00:05:57,480
എന്തുപറ്റി വേദാന്ത്?
പാന്‍റില്‍ മുള്ളിയോ?

37
00:05:59,400 --> 00:06:01,240
അമേരിക്കയില്‍നിന്ന് ഡയപ്പറൊന്നും
കൊണ്ടുവന്നില്ലേ?

38
00:06:02,720 --> 00:06:04,800
പ്ലീസ് സാര്‍ത്ഥക്, ശാസം മുട്ടുന്നു.

39
00:06:04,880 --> 00:06:07,040
പ്ലീസ്, തുറന്നുവിട്. ശ്വാസം മുട്ടുന്നു.

40
00:06:07,120 --> 00:06:09,800
ഗുഡ് നൈറ്റ്. നന്നായി ചാച്ചിക്കോ.

41
00:06:09,880 --> 00:06:12,560
സാര്‍ത്ഥക്, കബീര്‍, പ്ലീസ്!

42
00:06:12,640 --> 00:06:14,160
പ്ലീസ്, തുറന്നുവിട്!

43
00:06:14,720 --> 00:06:16,160
അവനെന്തെങ്കിലും പറ്റിയാലോ?

44
00:06:16,240 --> 00:06:18,000
നീയൊരു മൊണ്ണയാണല്ലോ കബീര്‍!

45
00:06:18,080 --> 00:06:19,200
അല്ല, ഞാന്‍ മൊണ്ണയല്ല.

46
00:06:19,280 --> 00:06:21,280
എന്നെ ഇതുംപറഞ്ഞ് സ്കൂളീന്നു
പുറത്താക്കരുത് എന്നേയുള്ളൂ.

47
00:06:21,720 --> 00:06:23,480
ആരേലും ഇതറിഞ്ഞാലോ?

48
00:06:23,920 --> 00:06:25,120
ആരറിയാനാ?

49
00:06:25,200 --> 00:06:27,600
അവന് പുറത്തിറങ്ങിയശേഷം
ആരോടേലുമൊക്കെ പറയാല്ലോ.

50
00:06:28,080 --> 00:06:29,160
ശരി.

51
00:06:29,960 --> 00:06:31,440
ഇവനേം പിടിച്ച് അകത്തിടാം.

52
00:06:32,040 --> 00:06:33,840
ഗയ്സ്. പ്ലീസ്!

53
00:06:36,720 --> 00:06:37,880
ഞാനാരോടും പറയില്ല.

54
00:06:37,960 --> 00:06:40,680
പ്ലീസ്, സാര്‍ത്ഥക്,
ഞാന്‍ ഒറ്റിക്കൊടുക്കില്ല.

55
00:06:40,760 --> 00:06:43,200
ഒന്നു തുറന്നുവിട്. ശ്വാസം മുട്ടുന്നു.

56
00:06:48,080 --> 00:06:50,320
പ്ലീസ് സാര്‍ത്ഥക്, തുറന്നുവിട്!

57
00:06:54,720 --> 00:06:56,480
ശ്രദ്ധിച്ചുകേട്ടോ വേദാന്ത്.

58
00:06:56,560 --> 00:07:00,360
ഡീന്‍ വ്യാസിന്‍റെ പ്രേതം ഹോസ്റ്റലിനു
ചുറ്റും കറങ്ങിനടക്കുന്നുണ്ട്.

59
00:07:00,880 --> 00:07:04,640
എന്തുവന്നാലും,
അതിന്‍റെ കണ്ണുകളിലേക്ക് നോക്കരുത്.

60
00:07:28,360 --> 00:07:29,400
പ്ലീസ്...

61
00:07:40,080 --> 00:07:41,000
ഹലോ?

62
00:07:50,360 --> 00:07:51,800
കബീര്‍, അത് നീയാണോ?

63
00:07:51,880 --> 00:07:54,480
പ്ലീസ് കബീര്‍. ശ്വാസം മുട്ടുന്നു.

64
00:07:54,560 --> 00:07:56,720
പേടിയാവുന്നു. ഒന്നു തുറന്നുവിട്.

65
00:08:00,720 --> 00:08:02,560
നീയെന്താ അവിടെ ചുമ്മാ നില്‍ക്കുന്നേ?

66
00:08:02,640 --> 00:08:04,960
എന്നെ രക്ഷിക്ക്. ഞാനിവിടെക്കിടന്നു ചാവും.

67
00:08:05,040 --> 00:08:06,200
എന്നെ രക്ഷിക്കണേ.

68
00:09:11,400 --> 00:09:13,240
ഞാന്‍ അങ്ങനെയല്ല ഉദ്ദേശിച്ചത്.

69
00:09:13,320 --> 00:09:16,840
അവനൊരു നല്ല വിദ്യാര്‍ഥിയാണ്,
പക്ഷേ മറ്റുചില പ്രശ്നങ്ങളുണ്ട്.

70
00:09:16,880 --> 00:09:19,120
സ്വത്തുപ്രശ്നങ്ങള്‍ പരിഹരിക്കാനാ
ഞങ്ങള്‍ നാട്ടില്‍ വന്നത്.

71
00:09:19,200 --> 00:09:21,480
പോവുന്നതിനുമുമ്പ് വേദാന്തിനെ
ഒന്നു കാണാമെന്നുകരുതി,

72
00:09:22,200 --> 00:09:25,640
പക്ഷേ നിങ്ങളിപ്പോള്‍ പരാതികളുടെ
ഒരു കൂമ്പാരംതന്നെയാണല്ലോ തുറന്നത്.

73
00:09:25,720 --> 00:09:26,760
മിസ്റ്റര്‍ മല്ലിക്ക്...

74
00:09:31,120 --> 00:09:33,760
ഞാനെന്‍റെ ആശങ്ക പങ്കുവെച്ചെന്നേയുള്ളൂ.

75
00:09:35,040 --> 00:09:36,640
വേദാന്ത് ഇവിടെ സന്തോഷവാനല്ല.

76
00:09:36,760 --> 00:09:39,160
ഹോസ്റ്റലില്‍നിന്ന്
ഓടിപ്പോവാന്‍ നോക്കുന്നു,

77
00:09:39,240 --> 00:09:40,720
നേരെ ഭക്ഷണം കഴിക്കുന്നില്ല,

78
00:09:40,760 --> 00:09:42,120
എന്നും കരച്ചിലാണ്,

79
00:09:42,200 --> 00:09:43,320
കിടക്കയില്‍ മൂത്രമൊഴിക്കുന്നു.

80
00:09:44,200 --> 00:09:45,400
ഇവിടെ പഠിച്ചയാളാണ് ഞാനും.

81
00:09:46,160 --> 00:09:48,520
ബോര്‍ഡിംഗ് സ്കൂളിലെ ആദ്യവര്‍ഷം
കുട്ടികള്‍ക്ക് അത്ര എളുപ്പമാവില്ല.

82
00:09:49,320 --> 00:09:52,520
കരയുന്ന പിള്ളേരെയൊക്കെ
വീട്ടിലയയ്ക്കാന്‍ തുടങ്ങിയാല്‍,

83
00:09:52,600 --> 00:09:54,720
നിങ്ങളുടെ സ്കൂള്‍ കാലിയാവുമല്ലോ.

84
00:09:54,760 --> 00:09:56,240
സ്കൂളിന്‍റെ ബാങ്ക് അക്കൗണ്ടും.

85
00:09:57,240 --> 00:10:00,880
പിന്നെ എന്തുകൊണ്ട് പുതിയ വിങ്ങ്
തുടങ്ങാന്‍ പറ്റിയില്ലെന്നതിനുള്ള

86
00:10:00,960 --> 00:10:03,120
വിശദീകരണം നിങ്ങള്‍ക്ക്
ഡയറക്ടര്‍ ബോര്‍ഡിന് കൊടുക്കാം.

87
00:10:03,200 --> 00:10:06,120
മിസ്റ്റര്‍ മല്ലിക്,
ഞാന്‍ പറയുന്നതു കേള്‍ക്കൂ.

88
00:10:07,160 --> 00:10:11,240
കരയുന്ന മറ്റു പിള്ളേരെപ്പോലെയല്ല വേദാന്ത്.

89
00:10:12,200 --> 00:10:14,160
അവന്‍ വല്ലാതെ സെന്‍സിറ്റീവ് ആണ്.

90
00:10:15,720 --> 00:10:16,880
ഇങ്ങനത്തെ കുട്ടികള്‍ക്ക്--

91
00:10:17,000 --> 00:10:18,400
സ്കൂള്‍ കൗണ്‍സിലര്‍മാര്‍ ഉണ്ടല്ലോ!

92
00:10:19,880 --> 00:10:20,760
മതി!

93
00:10:26,320 --> 00:10:28,120
വെല്‍ക്കം ബാക്ക്!

94
00:10:28,200 --> 00:10:30,640
നിങ്ങളുടെ 2007 ബാച്ചിന്‍റെ
റീയൂണിയന്‍ ആണോ നാളെ?

95
00:10:32,440 --> 00:10:35,120
അതെ, ഞങ്ങള്‍ അതിന്‍റെ ആവേശത്തിലാണ്.

96
00:10:35,600 --> 00:10:38,840
-മിസ്റ്റര്‍ മല്ലിക്, നമ്മള്‍...
-നോക്കൂ ഡീന്‍,

97
00:10:38,880 --> 00:10:42,240
തലമുറകളായി ഞങ്ങള്‍ കുട്ടികളെ
ഇങ്ങോട്ടയക്കുന്നുണ്ട്.

98
00:10:42,320 --> 00:10:43,760
എന്തെന്നാല്‍, അതു ഞങ്ങളുടെ
സ്വത്വത്തിലുള്ളതാണ്.

99
00:10:44,360 --> 00:10:45,440
ഞങ്ങളുടെ പൈതൃകമാണ്.

100
00:10:46,520 --> 00:10:51,760
പക്ഷേ എന്‍റെ മോന്‍ ഏതോ പഴകിയ വിരിപ്പില്‍
മൂത്രമൊഴിച്ചതാ നിങ്ങളുടെ പ്രശ്നമെങ്കില്‍,

101
00:10:52,440 --> 00:10:56,120
സ്വന്തം ജോലിയും സ്കൂളിന്‍റെ വിലയും
നിങ്ങള്‍ കളഞ്ഞുകുളിക്കുകയാണ്!

102
00:10:56,600 --> 00:10:58,840
നാളത്തെ പരിപാടിയ്ക്ക് ആശംസകള്‍. നന്ദി.

103
00:10:58,920 --> 00:11:01,080
മിസ്റ്റര്‍ കെ. സി. സ്വാമി
ഡീന്‍

104
00:11:16,720 --> 00:11:18,880
ആരേലും അവനെ തുറന്നുവിട്ടോ?

105
00:11:18,960 --> 00:11:19,960
പറ.

106
00:11:20,760 --> 00:11:22,520
ഇല്ല. ഞാന്‍ തുറന്നുവിട്ടില്ല.

107
00:11:22,600 --> 00:11:24,480
പിന്നെ അവനെങ്ങനെ പുറത്തെത്തി?

108
00:11:43,280 --> 00:11:44,120
ആര്‍ക്കൈവ് റൂം

109
00:11:44,200 --> 00:11:45,680
എന്നെ തുറന്നുവിട് സാര്‍ത്ഥക്!

110
00:11:45,760 --> 00:11:48,800
ഞാനൊന്നും ചെയ്തില്ല സാര്‍ത്ഥക്. പ്ലീസ്!

111
00:12:22,040 --> 00:12:24,960
നീലഗിരി വാലി സ്കൂള്‍ വാര്‍ഷികപുസ്തകം 2007

112
00:12:30,200 --> 00:12:32,480
2007 ബാച്ച്

113
00:12:32,560 --> 00:12:36,120
ഇടത്തുനിന്നു വലത്തോട്ട്: രജത് സിന്‍ഹ,
അധിരാജ് ജയ്സിങ്ങ്, ദേവ് പ്രതാപ് ജാംവാല്‍

114
00:12:44,240 --> 00:12:46,640
വേദാന്ത്.

115
00:12:53,080 --> 00:12:55,120
വേദാന്ത്, നീ ഇവിടെയാണോ?

116
00:12:55,760 --> 00:12:57,920
അച്ഛനമ്മമാരോട് ബൈ പറയണ്ടേ?

117
00:12:58,000 --> 00:13:00,000
വാ, പോവാം.

118
00:13:13,240 --> 00:13:16,280
അമേരിക്കന്‍ കോളേജ് ഓഫ് മോഡേണ്‍ സ്റ്റഡീസ്
ബോസ്റ്റണ്‍

119
00:13:16,920 --> 00:13:18,600
"ഞാനെന്‍റെ സ്വന്തം സഹോദരനെ കൊന്നു. "

120
00:13:22,680 --> 00:13:24,680
അര്‍ജുന്‍റെ കുറ്റബോധം അടങ്ങാത്തതായിരുന്നു.

121
00:13:24,760 --> 00:13:27,480
എന്തുതന്നെയായാലും, കര്‍ണ്ണന്‍
അയാളുടെ സഹോദരനായിരുന്നല്ലോ.

122
00:13:27,920 --> 00:13:29,640
അതിന് കൃഷ്ണന്‍റെ മറുപടി ഇങ്ങനെയായിരുന്നു,

123
00:13:30,600 --> 00:13:33,680
"മനഃസ്സാക്ഷിയുടെ കുറ്റബോധം
ഇരുമ്പിന്‍മേലുള്ള തുരുമ്പുപോലാണ്. "

124
00:13:34,880 --> 00:13:37,920
കൂടുതല്‍ കൂടെ കൊണ്ടുനടക്കുന്തോറും
അത് നമ്മെ നശിപ്പിക്കും.

125
00:13:38,000 --> 00:13:39,360
പക്ഷേ ഇതില്‍ പറയുന്നത്,

126
00:13:39,440 --> 00:13:43,600
"അടക്കിവെച്ചതെല്ലാം
വിട്ടുകളഞ്ഞാല്‍ മാത്രം മതി" എന്നാണല്ലോ.

127
00:13:44,280 --> 00:13:46,280
എന്താ അയാളത് വിട്ടുകളയാതിരുന്നത്?

128
00:13:47,360 --> 00:13:48,800
എന്തെന്നാല്‍, ചിലപ്പോഴൊക്കെ...

129
00:13:50,160 --> 00:13:52,400
നമ്മള്‍ ചെയ്യുന്ന തെറ്റുകള്‍
വളരെ വലുതായിരിക്കും.

130
00:13:54,680 --> 00:13:57,000
നിങ്ങളുണ്ടാക്കിയ ആഘാതം ശാശ്വതവും.

131
00:14:06,400 --> 00:14:08,320
പോവുന്നതിനുമുന്‍പ്
ഒന്നുകൂടി ഓര്‍മ്മിപ്പിക്കട്ടെ.

132
00:14:08,400 --> 00:14:10,880
നാളെമുതല്‍ അടുത്തയാഴ്ചവരെ
ഞാനിവിടെ ഉണ്ടാവില്ല.

133
00:14:10,960 --> 00:14:12,760
മിസ്സ്‍ സ്മിത്ത് ആയിരിക്കും പകരം.

134
00:14:12,840 --> 00:14:14,640
എങ്ങോട്ടാ യാത്ര, മിസ്റ്റര്‍ ജെ?

135
00:14:14,720 --> 00:14:15,600
ഇന്ത്യ.

136
00:14:15,680 --> 00:14:18,520
-കല്യാണം കഴിക്കാനാണോ?
-ങേ? ഏയ്, അല്ല.

137
00:14:19,080 --> 00:14:22,160
എന്തേലും വിശേഷമില്ലാതെ
നിങ്ങള്‍ ലീവെടുക്കാറേ ഇല്ലല്ലോ.

138
00:14:22,240 --> 00:14:25,040
ഞാനെന്‍റെ ഹൈസ്കൂള്‍ റീയൂണിന് പോവുകയാ.

139
00:14:25,120 --> 00:14:27,640
പതിനഞ്ചുവര്‍ഷമായി നാട്ടിലേക്കു പോയിട്ട്.

140
00:14:28,200 --> 00:14:29,160
അതെന്തുപറ്റി?

141
00:14:31,360 --> 00:14:34,360
അല്ല, വെള്ളിയാഴ്ചയായിട്ട്
നിങ്ങള്‍ക്ക് വേറെ പരിപാടിയൊന്നുമില്ലേ?

142
00:14:36,480 --> 00:14:37,880
സന്തോഷമായി പോയിവരൂ, മിസ്റ്റര്‍ ജെ.

143
00:14:37,960 --> 00:14:38,920
-നന്ദി.
-ബൈ.

144
00:14:53,240 --> 00:14:54,080
എന്തേ?

145
00:14:59,640 --> 00:15:00,680
ആരാ അത്?

146
00:15:26,800 --> 00:15:29,040
ശരി, ഞാന്‍ പിന്നെ വിളിക്കാം.

147
00:15:30,960 --> 00:15:32,720
ഗുഡ് ഈവനിംഗ്, മിസ്റ്റര്‍ ജെ.

148
00:15:38,520 --> 00:15:39,360
ഹലോ.

149
00:15:39,440 --> 00:15:41,200
മിസ്സിസ് സിന്‍ഹയാണ്.

150
00:15:41,280 --> 00:15:43,320
നീലഗിരി വാലി സ്കൂളിന്‍റെ അഡ്മിന്‍ ഹെഡ്.

151
00:15:43,400 --> 00:15:44,760
പറയൂ മാം.

152
00:15:44,840 --> 00:15:47,600
നമ്മുടെ സ്വാഗതസമ്മേളനം
പതിനൊന്നുമണിക്ക് തുടങ്ങും.

153
00:15:48,000 --> 00:15:52,440
അഥവാ നിങ്ങളുടെ വിമാനം വൈകുമെങ്കില്‍
ഞങ്ങളെ അറിയിക്കണേ.

154
00:15:52,520 --> 00:15:54,960
മാം, നിനാദ് രാമനോട് സംസാരിച്ചിരുന്നോ?

155
00:15:56,200 --> 00:15:58,000
അയാളും അമേരിക്കയിലാണോ?

156
00:15:59,000 --> 00:16:01,560
അതെനിക്ക് അറിയില്ല.

157
00:16:01,640 --> 00:16:07,640
സോറി, എനിക്ക് ഇന്ത്യയ്ക്ക് പുറത്തുള്ള
പൂര്‍വവിദ്യാര്‍ഥികളുടെ ചുമതലയേ ഉള്ളൂ.

158
00:16:08,160 --> 00:16:09,000
നന്ദി.

159
00:16:12,400 --> 00:16:16,640
ഏയ് അധിരാജ്. അപ്പോയിന്‍റ്മെന്‍റ്
അവസാനനിമിഷം ക്യാന്‍സല്‍ ചെയ്തതിന് സോറി.

160
00:16:16,720 --> 00:16:19,520
നിങ്ങളുടെ യാത്രയ്ക്കുമുന്‍പ്
ഓര്‍മ്മിപ്പിക്കട്ടെ,

161
00:16:19,600 --> 00:16:23,920
ആന്‍ക്സൈറ്റിയ്ക്കുള്ള നിങ്ങളുടെ പുതിയ
മരുന്ന് ശീലമാവാന്‍ അല്പം സമയമെടുക്കും.

162
00:16:24,000 --> 00:16:27,880
പക്ഷേ മതിഭ്രമമോ ഓക്കാനമോ അനുഭവപ്പെട്ടാല്‍,

163
00:16:27,960 --> 00:16:30,080
ഉടന്‍ എന്നെ വിളിക്കണേ.

164
00:16:30,160 --> 00:16:32,680
നല്ല ഓര്‍മ്മകളിലേക്കും,
സുഹൃത്തുക്കളിലേക്കും

165
00:16:32,760 --> 00:16:33,720
ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കൂ,

166
00:16:33,800 --> 00:16:37,040
സ്കൂള്‍തന്നെയാണ് നിന്‍റെ വീട്
എന്നല്ലേ നീ പറയാറുള്ളത്.

167
00:16:37,120 --> 00:16:38,640
നന്നായിരിക്ക്.

168
00:16:41,600 --> 00:16:44,520
സ്കൂളിലെ അവസാനദിവസം 2007

169
00:16:45,240 --> 00:16:46,920
ഫെയര്‍വെല്‍ ബാച്ച് 2007

170
00:16:48,920 --> 00:16:49,920
ആദി!

171
00:16:55,440 --> 00:16:58,080
ഹായ്. സോറി. സോറി!

172
00:16:58,160 --> 00:17:01,000
നീ എന്നോടുപറയാതെ അമേരിക്കയിലെ
ഒരു കോളേജിലേക്ക് അപേക്ഷ അയച്ചല്ലേ.

173
00:17:01,080 --> 00:17:03,280
അതും പോരാഞ്ഞ് എന്നെ കാത്തുനിര്‍ത്തുന്നോ?

174
00:17:04,120 --> 00:17:06,560
നീയെനിക്കുതന്ന വാക്കു മറന്നോ?

175
00:17:06,640 --> 00:17:07,520
ഒരിക്കലുമില്ല.

176
00:17:08,280 --> 00:17:11,520
ഈയാഴ്ചയിലെ ഓരോ നിമിഷവും
നിന്‍റെ കൂടെയായിരിക്കും ഞാന്‍. സത്യം.

177
00:17:11,560 --> 00:17:14,000
നീന്തല്‍ പരിശീലനം ഇത്തിരി വൈകി,

178
00:17:14,080 --> 00:17:17,440
പിന്നെ ബാഡ്ജ് വാങ്ങാന്‍ പോവേണ്ടിവന്നു,
എന്നിട്ട് ഡീന്‍ എന്നെ ഇങ്ങോട്ടയച്ചു.

179
00:17:17,960 --> 00:17:19,640
ഒരുപാടങ്ങു നെഗളിക്കല്ലേ.

180
00:17:19,720 --> 00:17:21,680
എന്‍റെ ബാഡ്ജും സ്പെഷ്യലാണ്.

181
00:17:24,080 --> 00:17:25,920
ബാഡ്ജ് മാത്രമല്ല, മാളവിക.

182
00:17:26,320 --> 00:17:28,320
നിന്‍റെ എല്ലാം സ്പെഷ്യലാണ്.

183
00:17:29,280 --> 00:17:30,800
നീയൊരു താരമാണ്.

184
00:17:33,080 --> 00:17:35,320
എടോ, നിന്‍റെ അച്ഛന്‍ ഇവിടെയുണ്ടാവും.

185
00:17:35,440 --> 00:17:37,320
അദ്ദേഹം രാജിക്കത്ത് കൊടുത്തിരിക്കുകയല്ലേ.

186
00:17:37,880 --> 00:17:39,240
അദ്ദേഹത്തിന്‍റെയും അവസാന ആഴ്ചയാണ് ഇത്.

187
00:17:39,720 --> 00:17:43,680
എനിക്കറിയാം ബോയ്സ് സ്കൂളില്‍ വിട്ടതിന്‍റെ
പേരില്‍ നിനക്കദ്ദേഹത്തോട് ദേഷ്യമുണ്ടെന്ന്.

188
00:17:43,760 --> 00:17:45,680
അക്കാര്യത്തിന് എന്നെ ശിക്ഷിക്കല്ലേടോ!

189
00:17:45,760 --> 00:17:47,000
പോവല്ലേ ആദീ.

190
00:17:47,080 --> 00:17:49,240
ഇതിപ്പൊ ഒരു സ്കോളര്‍ഷിപ്പ് മാത്രമല്ലേ!
വല്യ കാര്യമാണോ.

191
00:17:49,320 --> 00:17:50,240
മാളവിക.

192
00:17:52,920 --> 00:17:54,720
ശരി. അവിടെച്ചെന്ന് എന്നെ ചതിച്ചാലുണ്ടല്ലോ.

193
00:17:55,520 --> 00:17:56,560
എനിക്ക് ചാവാന്‍
അത്രയ്ക്ക് ആഗ്രഹമുണ്ടോ?

194
00:18:10,320 --> 00:18:11,720
നിര്‍ത്തെഡേയ്.

195
00:18:11,800 --> 00:18:12,680
ഒട്ടും തമാശ തോന്നുന്നില്ല.

196
00:18:12,760 --> 00:18:14,080
നല്ല തമാശയാണെടാ.

197
00:18:14,720 --> 00:18:16,760
തമാശ ആയതുകൊണ്ടല്ലേ ഞങ്ങള്‍ ചിരിക്കുന്നത്.

198
00:18:18,960 --> 00:18:21,560
സ്കൂളിലെ അവസാന ആഴ്ചയാണ്.
ഇനിയെങ്കിലും പാര്‍ത്ഥിനെ വെറുതെവിട്.

199
00:18:21,680 --> 00:18:24,320
അവസാന ആഴ്ചയല്ലേ,
അങ്ങനെ അവനെ വിടാന്‍ പറ്റില്ലല്ലോ.

200
00:18:26,800 --> 00:18:30,000
ഏയ് ആദി, ക്ലാസ് ഫോട്ടോയ്ക്ക്
വരാന്‍ വൈകിയാല്‍,

201
00:18:30,080 --> 00:18:32,520
കോച്ച് ഗ്യാസുകുറ്റിയ്ക്ക് സങ്കടമാവുമേ.

202
00:18:32,560 --> 00:18:35,280
-മൈ ബോയ്!
-മൈ ബോയ്!

203
00:18:36,320 --> 00:18:38,240
അതു പോട്ടെ. ആശംസകള്‍, ദേവ്.

204
00:18:38,320 --> 00:18:40,320
-ദേവി പ്രസാദ്, ഇങ്ങു വന്നേ.
-പറയൂ.

205
00:18:40,440 --> 00:18:41,680
ദേവിന്‍റെ പഠനം കഴിഞ്ഞു.

206
00:18:41,760 --> 00:18:44,800
ഇനി ആരു നിങ്ങള്‍ക്ക് ചെറിയ പണി ചെയ്യിച്ച്
കൂടുതല്‍ പൈസ തരും?

207
00:18:44,880 --> 00:18:46,640
ടീച്ചേഴ്സിന്‍റെ മുന്നില്‍വെച്ച്
അങ്ങനൊന്നും പറയല്ലേ.

208
00:18:46,720 --> 00:18:49,400
നിങ്ങളൊക്കെ പോവും, എന്‍റെ ജോലിയും പോവും.

209
00:18:49,480 --> 00:18:51,240
നോക്ക്, ഒരു വഴിയുണ്ട്.

210
00:18:51,320 --> 00:18:53,880
ദേവിന്‍റെ കൂടെ വേലക്കാരനായി
കോളേജിലേക്ക് പൊയ്ക്കോ.

211
00:18:53,960 --> 00:18:55,560
മനുഷ്യപ്പറ്റില്ലാതെ സംസാരിക്കല്ലേ.

212
00:18:55,640 --> 00:18:57,880
-ഏയ്, എങ്ങോട്ടാ പോവുന്നേ?
-നോക്ക്...

213
00:18:58,720 --> 00:19:01,320
വാ പിള്ളേരേ. മഴ വരുന്നതിനുമുന്‍പ്
റെഡിയാവ്.

214
00:19:01,400 --> 00:19:03,920
-ഏയ് ദേവ്.
-എന്തൊക്കെയുണ്ട്?

215
00:19:04,880 --> 00:19:06,800
ശരി. കൗണ്‍സിലംഗങ്ങള്‍ മുന്നിലെ വരിയില്‍.

216
00:19:06,880 --> 00:19:08,880
ഉഴപ്പന്മാര്‍ പിന്നിലെ വരിയില്‍.

217
00:19:08,960 --> 00:19:10,040
എന്തു പറയുന്നു?

218
00:19:12,680 --> 00:19:13,920
മോനേ.

219
00:19:20,040 --> 00:19:21,240
നിനാദ് എവിടെ?

220
00:19:21,320 --> 00:19:22,440
എനിക്കറിയില്ല.

221
00:19:24,440 --> 00:19:27,680
നീ ബാച്ചിലെ മികച്ച വിദ്യാര്‍ഥി,
അവള്‍ ടീച്ചറിന്‍റെ മോളും.

222
00:19:27,760 --> 00:19:31,240
നീ, ദേവ് പ്രതാപ് ജാംവാല്‍ ആയിട്ടുപോലും
ഞങ്ങളോട് അസൂയപ്പെടുന്നോ?

223
00:19:32,560 --> 00:19:34,680
-റെഡി?
-സര്‍!

224
00:19:34,760 --> 00:19:36,960
-നിനാദ് എത്തിയിട്ടില്ല.
-ആരുമത് നോക്കുന്നില്ല അളിയാ!

225
00:19:37,040 --> 00:19:39,080
ക്ലാസ് ഫോട്ടോയില്‍ വരാനുള്ള
യോഗ്യതപോലുമില്ല അവന്.

226
00:19:39,200 --> 00:19:40,960
-ഉത്തരവാദിത്തമില്ലാത്തവന്‍.
-ശരിയാ സര്‍.

227
00:19:45,040 --> 00:19:47,880
വേഗം വാ, നിനാദ്.
ഞങ്ങള്‍ നിന്നെ കാത്തുനില്‍ക്കയാ.

228
00:19:53,240 --> 00:19:56,320
വേഗം വാ, എല്ലാവരും
നിന്നെ നോക്കി നില്‍പ്പാണ്.

229
00:19:56,440 --> 00:19:57,560
വേഗം വാ നിനാദ്.

230
00:20:02,800 --> 00:20:05,760
-വേഗം വാടോ!
-വേഗം! ഫോട്ടോ ഇന്നെടുക്കാനുള്ളതാ!

231
00:20:07,320 --> 00:20:08,280
എന്തായിത്?

232
00:20:08,320 --> 00:20:09,640
ഏയ്, ഇങ്ങു വാ.

233
00:20:09,720 --> 00:20:11,960
-എപ്പോഴും ഇവന്‍ ലേറ്റാണ്.
-ചെല്ല് അളിയാ.

234
00:20:13,240 --> 00:20:14,080
കേറ് കേറ്.

235
00:20:14,200 --> 00:20:15,080
ഏയ്!

236
00:20:17,320 --> 00:20:19,280
നിന്‍സ്, ഇതെന്‍റെ സ്പോട്ടാണ്.

237
00:20:19,320 --> 00:20:20,640
-സോറി.
-സാരമില്ല, വാ.

238
00:20:23,040 --> 00:20:24,640
നീയെന്താ മേക്കപ്പ് ഇടുവായിരുന്നോ?

239
00:20:26,720 --> 00:20:29,920
നോക്കിക്കേ! നിനാദിന്‍റെ കെട്ടിയോന്‍!

240
00:20:30,000 --> 00:20:31,000
നിഴലുണ്ണി.

241
00:20:31,080 --> 00:20:32,520
ചൊറിയുന്നത് നിര്‍ത്തെടാ.

242
00:20:33,000 --> 00:20:34,040
ഒന്നടങ്ങ് അളിയാ.

243
00:20:34,560 --> 00:20:35,640
-ദേവ്.
-അവരെ നോക്കണ്ട.

244
00:20:35,720 --> 00:20:37,800
-അവനെന്താ ഇത്ര ചൊറി?
-എന്നെ ഇതില്‍ കൂട്ടണ്ട.

245
00:20:37,920 --> 00:20:41,400
അധിരാജും നിനാദും മാളവികയും തമ്മില്‍
അല്ലേലും ഒരു 'ത്രീസം' ആണല്ലോ.

246
00:20:43,680 --> 00:20:47,440
എനിക്കറിയാമായിരുന്നു ആദൂ, ഞാനില്ലാതെ
ഫോട്ടോയെടുക്കാന്‍ നീ സമ്മതിക്കില്ലെന്ന്.

247
00:20:47,520 --> 00:20:48,320
ഒരിക്കലുമില്ല.

248
00:20:50,200 --> 00:20:51,560
ഓക്കേ, റെഡി?

249
00:20:51,640 --> 00:20:52,680
അതെ സര്‍.

250
00:20:52,760 --> 00:20:53,880
ത്രീ...

251
00:20:57,400 --> 00:20:58,240
ടു...

252
00:21:02,920 --> 00:21:04,320
വണ്‍...

253
00:21:35,920 --> 00:21:37,200
സ്ഥിരം ഏര്‍പ്പാടുതന്നെ!

254
00:21:37,800 --> 00:21:39,480
ഇവന്മാരെയൊക്കെ പറഞ്ഞയയ്ക്കണം--

255
00:21:55,800 --> 00:21:59,600
ഡീന്‍ സത്യാംശു വ്യാസിന്‍റെ
പ്രേതത്തെ സൂക്ഷിക്കുക

256
00:22:28,640 --> 00:22:30,120
അപായം

257
00:23:12,480 --> 00:23:17,240
പത്തു പട്ടിക്കുട്ടികളെ വെട്ടിക്കീറിയെന്നാ
കുമാരന്‍ എന്നോട് പറഞ്ഞത്.

258
00:23:17,320 --> 00:23:19,200
അവനൊരു കിറുക്കനാണെടാ.

259
00:23:19,800 --> 00:23:21,280
കുമാരന്‍ കള്ളം പറയുന്നതാ.

260
00:23:22,040 --> 00:23:23,240
നീ നേരിട്ടു കണ്ടോ?

261
00:23:23,920 --> 00:23:25,120
വേദാന്തൊരു പേടിത്തൊണ്ടനാ.

262
00:23:25,200 --> 00:23:26,960
അവന് പട്ടിക്കുട്ടികളെ
കൊല്ലാനൊന്നും പറ്റില്ല.

263
00:23:27,040 --> 00:23:29,480
അവനല്ല, ഡീന്‍ വ്യാസ് ആണ്.

264
00:23:30,320 --> 00:23:31,440
അവനെ നോക്കിക്കേ.

265
00:23:31,880 --> 00:23:35,880
വേദാന്തിന്‍റെ ദേഹത്തുകയറി
ഡീന്‍ വ്യാസാണ് പട്ടിക്കുട്ടികളെ കൊന്നത്.

266
00:23:36,360 --> 00:23:37,760
ഇനി ആരെയൊക്കെ കൊല്ലുമോ എന്തോ?

267
00:23:40,040 --> 00:23:40,880
ഗുഡ് മോണിംഗ്.

268
00:23:42,040 --> 00:23:43,600
ഗുഡ് മോണിംഗ്, സുപ്രിയാ മിസ്സ്.

269
00:23:44,200 --> 00:23:47,000
രാജ്യത്തെ ഏറ്റവും നല്ല സ്കൂളില്‍ വന്ന്
നിങ്ങള്‍ ഇതാണോ പഠിക്കുന്നത്?

270
00:23:49,240 --> 00:23:50,080
ക്ലാസിലേക്ക് പോ.

271
00:23:58,800 --> 00:24:00,840
നിന്‍റെ തലയ്ക്ക്
എന്തേലും പറ്റിയോ? കാണിച്ചേ.

272
00:24:01,520 --> 00:24:03,080
തലയില്‍ മുറിവൊന്നുമില്ല.

273
00:24:03,160 --> 00:24:05,160
രണ്ടു മിനിറ്റില്‍ വരാം, ഓക്കേ?

274
00:24:28,320 --> 00:24:31,920
മനോഹര്‍ജീ, നിങ്ങളാണ്
ആ ഹൗസിന്‍റെ വാര്‍ഡന്‍.

275
00:24:32,720 --> 00:24:36,640
പാതിരാത്രി വേദാന്ത് അവിടന്ന്
ഓടിപ്പോയിട്ടും നിങ്ങള്‍ അറിഞ്ഞില്ലേ?

276
00:24:36,720 --> 00:24:37,880
പ്ലീസ് ഡീന്‍.

277
00:24:38,320 --> 00:24:40,400
ആ ചെക്കന്‍ എന്‍റെ ഉറക്കം കളയുകയാണ്--

278
00:24:40,480 --> 00:24:44,080
ഈ സ്കൂളിലെ ഓരോ കുട്ടിയുടെ സുരക്ഷയും
നമ്മുടെ ഉത്തരവാദിത്തമാണ്.

279
00:24:46,600 --> 00:24:49,520
മിസ്സിസ് സിന്‍ഹ, കണ്‍സ്ട്രക്ഷന്‍ സൈറ്റ്
സുരക്ഷിതമായി അടയ്ക്കൂ.

280
00:24:49,600 --> 00:24:52,720
-ശരി സര്‍.
-പിന്നെ, ഇവിടെ നടന്ന ദുരന്തത്തെക്കുറിച്ച്

281
00:24:52,800 --> 00:24:54,400
നിങ്ങളെന്തുപറയുന്നു?

282
00:24:55,680 --> 00:24:59,720
ഒരു പത്തുവയസ്സുള്ള കുട്ടി
പത്തു പട്ടിക്കുട്ടികളെ കൊന്ന കാര്യമാണ്

283
00:24:59,800 --> 00:25:01,680
എല്ലാവരും പറഞ്ഞുനടക്കുന്നത്.

284
00:25:01,760 --> 00:25:04,520
പറഞ്ഞുനടക്കുന്നതിനുമുന്‍പ്
ആരേലും ആ കുട്ടിയോടൊന്നു ചോദിച്ചോ?

285
00:25:04,600 --> 00:25:07,120
നിങ്ങള്‍ക്കെങ്ങനെ അറിയാം,
അവന്‍ അതുങ്ങളെ കൊന്നെന്ന്?

286
00:25:07,680 --> 00:25:11,440
പല ചോദ്യങ്ങള്‍ക്കും
എന്‍റെ കയ്യില്‍ ഉത്തരമില്ല.

287
00:25:12,400 --> 00:25:15,160
നിങ്ങള്‍തന്നെ പറ, ആ കുട്ടി
എന്തിനാ ഹോസ്റ്റലില്‍നിന്ന് ഓടിപ്പോയത്?

288
00:25:15,240 --> 00:25:18,560
ഇത്രയും വൈകി ഡീൻ വ്യാസിന്‍റെ ബംഗ്ലാവിൽ
അവനെന്താണ് ചെയ്തുകൊണ്ടിരുന്നത്?

289
00:25:18,640 --> 00:25:22,040
ഹോസ്റ്റലില്‍ സമാധാനമില്ലാത്തതുകൊണ്ടാ
അവന്‍ ഇവിടുന്ന് ഓടിപ്പോയത്.

290
00:25:22,120 --> 00:25:24,600
എങ്കില്‍ അവനാ കമ്പി എവിടുന്നു കിട്ടി?

291
00:25:24,680 --> 00:25:29,640
കുട്ടിയല്ലേ, കൗതുകം തോന്നി പണി നടക്കുന്ന
സ്ഥലത്തുനിന്ന് എടുത്തതാവും.

292
00:25:29,720 --> 00:25:33,280
പക്ഷേ അവന്‍ കൊന്നിട്ടില്ലെങ്കില്‍
പിന്നെങ്ങനാ ആ പട്ടിക്കുട്ടികള്‍ ചത്തത്?

293
00:25:33,360 --> 00:25:37,680
-വല്ലതും അതുങ്ങളുടെ മേല്‍ വീണുകാണും.
-വേദാന്തിന്‍റെ മേല്‍ വീഴാഞ്ഞത് ഭാഗ്യം.

294
00:25:37,760 --> 00:25:38,800
അതാണ്.

295
00:25:38,880 --> 00:25:40,840
അല്ലേല്‍ നമ്മളൊക്കെ
ഇപ്പോള്‍ അഴിയെണ്ണിയേനെ.

296
00:25:43,320 --> 00:25:48,120
പതിനഞ്ചുവര്‍ഷം കഴിഞ്ഞുള്ള സംഗമത്തിനായി
മുപ്പതു പേര്‍ നാളെ ഇവിടെയെത്തുകയാണ്.

297
00:25:48,200 --> 00:25:50,000
മിക്കവരും വിഐപികള്‍.

298
00:25:50,480 --> 00:25:52,920
-ഞാനാകെ പറയുന്നത്...
-ചന്ദ്രപ്രകാശ് ജീ,

299
00:25:53,720 --> 00:25:55,960
നിങ്ങള്‍ അഞ്ചുവര്‍ഷമായി
ഇവിടെ പഠിപ്പിക്കുന്നതല്ലേ?

300
00:25:56,040 --> 00:25:57,000
അതെ.

301
00:25:57,080 --> 00:26:00,160
അപ്പോള്‍ നാളത്തെ പരിപാടിയുടെ പ്രാധാന്യം
അറിയുമായിരിക്കുമല്ലോ, അല്ലേ.

302
00:26:00,240 --> 00:26:01,720
-ഉവ്വ്.
-എങ്കില്‍ എനിക്കൊരപേക്ഷയുണ്ട്.

303
00:26:02,200 --> 00:26:03,680
ഈ വിഡ്ഢിത്തം നിര്‍ത്താം.

304
00:26:04,840 --> 00:26:06,240
നമുക്ക് പണി തുടരാം.

305
00:26:06,320 --> 00:26:07,720
നന്ദി. ഇപ്പോള്‍ ഇത്രമാത്രം.

306
00:26:11,600 --> 00:26:14,440
മിസ് ഘോഷ്, ഒന്നു സംസാരിക്കണം
എന്നുണ്ടായിരുന്നു.

307
00:26:14,520 --> 00:26:18,200
കുമാരന്‍, കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ പോയി
സെക്യൂരിറ്റിയെ വിളിക്കൂ.

308
00:26:18,640 --> 00:26:21,000
മനോഹര്‍, താനും എന്‍റെ കൂടെ വരൂ.

309
00:26:21,080 --> 00:26:25,720
വേദാന്തിന്‍റെ പേരന്‍റ്സിനെ പറഞ്ഞു
മനസ്സിലാക്കാന്‍ ഞാനേറെ ശ്രമിച്ചു, പക്ഷേ...

310
00:26:27,440 --> 00:26:32,600
ഇങ്ങനെ പിടിവാശി കാണിച്ച് കുട്ടിയെ
ബോര്‍ഡിംഗ് സ്കൂളില്‍ വിടുന്നത്,

311
00:26:33,680 --> 00:26:35,160
അതൊരിക്കലും ശരിയല്ല.

312
00:26:35,680 --> 00:26:38,000
എന്തായാലും, സ്കൂള്‍ കൌണ്‍സിലര്‍
എന്ന നിലയ്ക്ക്,

313
00:26:38,080 --> 00:26:41,360
അവനെ നിങ്ങള്‍ പറഞ്ഞുമനസ്സിലാക്കണം,
ഇവിടെ നില്‍ക്കുന്നിടത്തോളം കാലം,

314
00:26:41,440 --> 00:26:43,280
മര്യാദയ്ക്ക് പെരുമാറാന്‍ പഠിക്കണമെന്ന്.

315
00:26:43,360 --> 00:26:45,920
ആരോടും മിണ്ടാത്തൊരു കുട്ടിയാണവന്‍.
ഞാനവനെ ഡൈനിംഗ് ഹാളില്‍ കണ്ടിട്ടുണ്ട്.

316
00:26:46,000 --> 00:26:48,360
ആരോടും കൂടാതെ ഒറ്റയ്ക്കാണ് അവനെപ്പോഴും.

317
00:26:49,080 --> 00:26:52,480
ഞാനാദ്യം അവനോടു സംസാരിച്ച്
അവനെ മനസ്സിലാക്കട്ടെ.

318
00:26:52,560 --> 00:26:55,480
തീര്‍ച്ചയായും. നിങ്ങളുടെ ജോലി
ഞാന്‍ പറഞ്ഞുതരേണ്ട കാര്യമില്ലല്ലോ.

319
00:26:55,560 --> 00:27:00,840
പക്ഷേ റീയൂണിയന്‍ പരിപാടിയില്‍നിന്ന്
വേദാന്തിനെ മാറ്റിനിര്‍ത്താനാണ് തീരുമാനം.

320
00:27:00,920 --> 00:27:04,280
ക്ലാസീന്ന് നിങ്ങളുടെ ഓഫീസിലേക്കും, പിന്നെ
ഹോസ്റ്റലിലേക്കും മാത്രംമതി അവന്‍റെ പോക്ക്.

321
00:27:04,600 --> 00:27:06,560
പക്ഷേ അത് പ്രശ്നം വഷളാക്കുകയേയുള്ളൂ.

322
00:27:06,640 --> 00:27:10,800
അതെ, സുപ്രിയ. പക്ഷേ
എനിക്ക് റിസ്ക്കെടുക്കാന്‍ പറ്റില്ല,

323
00:27:10,880 --> 00:27:14,400
പ്രത്യേകിച്ച് വിവിഐപികള്‍
ഇവിടെയുള്ളപ്പോള്‍. മനസ്സിലായോ?

324
00:27:15,080 --> 00:27:17,760
-ശരി. നന്ദി.
-നന്ദി.

325
00:27:29,000 --> 00:27:30,760
നമ്മള്‍ നമ്മുടെ തെറ്റുകള്‍ മറന്നേക്കാം,

326
00:27:31,480 --> 00:27:34,680
പക്ഷേ ആ തെറ്റുകള്‍
നമ്മെ ഒരിക്കലും മറക്കില്ല.

327
00:27:36,200 --> 00:27:37,840
ഡീന്‍ വ്യാസിന്‍റെ മരണത്തെത്തുടര്‍ന്ന്,

328
00:27:37,920 --> 00:27:41,600
സ്കൂളില്‍ ഒരു പരിഹാരക്രിയ ചെയ്യണമെന്നു
ഞാന്‍ പറഞ്ഞതാണ്.

329
00:27:41,680 --> 00:27:44,400
-അദ്ദേഹത്തിന്‍റെ വക്രിച്ച ശരീരം--
-ചന്ദ്രപ്രകാശ് ജീ,

330
00:27:44,480 --> 00:27:49,280
ഹാര്‍ട്ടറ്റാക്ക് ഉണ്ടാവുമ്പോള്‍ ശരീരം
വക്രിക്കുമെന്നു ഡോക്ടറും പറഞ്ഞതല്ലേ.

331
00:27:49,360 --> 00:27:50,600
അദ്ദേഹം മരിക്കുന്നത് നിങ്ങള്‍ കണ്ടോ?

332
00:27:51,680 --> 00:27:52,760
ഇല്ലല്ലോ?

333
00:27:54,160 --> 00:27:55,560
ഞാനത് കണ്ടു.

334
00:27:57,680 --> 00:28:01,480
നിങ്ങള്‍ക്കെപ്പോഴെങ്കിലും ആരെങ്കിലും

335
00:28:01,560 --> 00:28:03,800
സ്വന്തം കണ്മുന്നില്‍ മരിക്കുന്നത്
കാണേണ്ടിവന്നിട്ടുണ്ടോ?

336
00:28:22,000 --> 00:28:23,240
വിവരംകെട്ടവര്‍!

337
00:28:35,720 --> 00:28:38,120
ധ്രുവ്, നീ ആ ലെഗ് പീസ് എനിക്കു താ.

338
00:28:39,280 --> 00:28:40,840
ഞാനീ ജിലേബി തരാം.

339
00:28:40,920 --> 00:28:41,760
ഓ പിന്നേ!

340
00:28:51,680 --> 00:28:53,080
സാര്‍ത്ഥക്. സൈക്കോ.

341
00:28:56,320 --> 00:28:58,040
പട്ടിക്കുട്ടിയെ കൊന്നവന്‍!

342
00:29:00,560 --> 00:29:02,160
പട്ടിക്കുട്ടിയെ കൊന്നവന്‍ വരുന്നുണ്ട്.

343
00:29:21,040 --> 00:29:23,000
എടാ, എനിക്കിപ്പോഴും മനസ്സിലാവുന്നില്ല,

344
00:29:23,400 --> 00:29:26,120
അന്നു രാത്രി അവനെങ്ങനെ
ലോക്കറീന്നു പുറത്തുചാടി?

345
00:29:26,560 --> 00:29:28,920
ഞാനല്ല. ഞാന്‍ പറഞ്ഞല്ലോ.

346
00:29:29,920 --> 00:29:31,960
ഇനിയിപ്പൊ വാര്‍ഡന്‍ മനോഹര്‍ ആയിരിക്കുമോ?

347
00:29:33,560 --> 00:29:37,200
അതായത്, നമ്മള്‍ ചെയ്ത കാര്യം അവനിതുവരെ
വാര്‍ഡന് മനോഹറിന് പറഞ്ഞുകൊടുത്തിട്ടില്ല.

348
00:29:37,680 --> 00:29:39,800
അല്ലെങ്കില്‍ നമ്മളെ
എപ്പോഴേ പുറത്താക്കിയേനെ.

349
00:29:39,880 --> 00:29:41,520
ഒറ്റിയില്ലെങ്കില്‍ അവനുകൊള്ളാം.

350
00:29:43,640 --> 00:29:45,800
പേടിക്കണ്ട, അവന്‍ ഒറ്റില്ല.

351
00:29:46,680 --> 00:29:48,560
ഒറ്റുകാരെ നമ്മള്‍ എന്താ ചെയ്യുന്നേ എന്ന്
ഞാനവനു കാണിച്ചുകൊടുക്കാം.

352
00:30:01,640 --> 00:30:04,560
വേഗം! അഞ്ചു മിനിറ്റില്‍
ലൈറ്റ് ഓഫ് ചെയ്യും.

353
00:30:12,280 --> 00:30:13,720
മനോഹര്‍ സര്‍! മനോഹര്‍ സര്‍!

354
00:30:13,800 --> 00:30:15,040
വാര്‍ഡന്‍

355
00:30:16,160 --> 00:30:17,840
-എന്തുപറ്റി?
-സര്‍, വേദാന്ത്!

356
00:30:18,560 --> 00:30:20,640
-വേഗം വരൂ സര്‍! പ്ലീസ്--
-വാ, പോവാം.

357
00:30:20,720 --> 00:30:22,040
മാറിനില്‍ക്ക് പിള്ളേരേ. മാറ്.

358
00:30:22,120 --> 00:30:22,960
സര്‍, വേദാന്ത്--

359
00:30:23,040 --> 00:30:25,200
സാര്‍ത്ഥക് വേദാന്തിനെ ഉപദ്രവിക്കുന്നു.

360
00:30:26,040 --> 00:30:27,200
ബോയ്സിന്‍റെ വാഷ്റൂം

361
00:30:27,360 --> 00:30:28,720
കതകുതുറക്ക്, സാര്‍ത്ഥക്!

362
00:30:29,920 --> 00:30:31,560
കതകുതുറക്ക്, സാര്‍ത്ഥക്!

363
00:30:33,320 --> 00:30:34,400
വേദാന്ത്!

364
00:30:34,480 --> 00:30:36,560
കരയല്ലേ വേദാന്ത്, ഞങ്ങളെല്ലാം ഇവിടെയുണ്ട്.

365
00:30:37,240 --> 00:30:40,440
കതകുതുറക്ക്, സാര്‍ത്ഥക്.
ഇല്ലേല്‍ നിന്നെ സ്കൂളീന്നു പുറത്താക്കും.

366
00:30:40,520 --> 00:30:43,560
ധ്രുവ്, വേഗം പോയി കുമാരനെ വിളിച്ചോണ്ടുവാ.

367
00:31:22,320 --> 00:31:23,640
നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ വേദാന്ത്?

368
00:31:28,640 --> 00:31:29,640
സാര്‍ത്ഥക് എവിടെ?

369
00:31:30,480 --> 00:31:31,440
അറിയില്ല.

370
00:31:50,640 --> 00:31:51,480
സാര്‍ത്ഥക്?

371
00:31:58,880 --> 00:32:00,080
എന്തുപറ്റി സാര്‍ത്ഥക്?

372
00:32:01,440 --> 00:32:02,960
സാര്‍ത്ഥക് പാന്‍റില്‍ മുള്ളി.

373
00:32:04,440 --> 00:32:05,680
ഒച്ചയുണ്ടാക്കല്ലേ പിള്ളേരേ.

374
00:32:08,680 --> 00:32:10,360
സാര്‍ത്ഥക്, വേദാന്ത് നിന്നെ എന്താ ചെയ്തത്?

375
00:32:14,440 --> 00:32:15,960
അത് വേദാന്ത് അല്ല.

376
00:32:49,760 --> 00:32:52,320
ലേഡീസ് ആന്‍ഡ് ജെന്‍റില്‍മെന്‍,
ഇത് നിങ്ങളുടെ ക്യാപ്റ്റനാണ്.

377
00:32:52,400 --> 00:32:56,880
നിങ്ങളുടെ യാത്ര സുഗമമെന്നു കരുതുന്നു.
നമ്മള്‍ വൈകാതെ ബാംഗ്ലൂരെത്തിച്ചേരുകയാണ്.

378
00:32:56,960 --> 00:32:59,120
സീറ്റ്ബെല്‍റ്റുകള്‍ ധരിച്ചിരിക്കുക. നന്ദി.

379
00:33:02,200 --> 00:33:04,640
ലക്ഷ്യത്തില്‍ കൊള്ളിക്കൂ, സമ്മാനം നേടൂ!

380
00:33:07,560 --> 00:33:09,080
നമുക്കൊരു വിജയിയുണ്ടല്ലോ!

381
00:33:15,560 --> 00:33:17,120
ലൈറ്റുകള്‍ ഓണായിരുന്നോട്ടെ, പ്ലീസ്.

382
00:33:17,200 --> 00:33:19,080
തീര്‍ച്ചയായും, സര്‍. സോറി.

383
00:33:19,800 --> 00:33:23,360
-എന്തെങ്കിലും ആവശ്യമുണ്ടോ?
-ഉവ്വ്. ഇത്തിരി വെള്ളം കിട്ടുമോ?

384
00:34:28,560 --> 00:34:30,640
ഇരുപതുകിലോമീറ്റര്‍ നേരെ പോവുക.

385
00:34:30,760 --> 00:34:34,760
നിങ്ങള്‍ 17 മിനിറ്റില്‍ നീലഗിരി വാലി
സ്കൂളില്‍ എത്തിച്ചേരുന്നതാണ്.

386
00:34:37,360 --> 00:34:39,800
നീലഗിരി വാലി സ്കൂള്‍ 20 കിലോമീറ്റര്‍

387
00:34:39,880 --> 00:34:43,440
പുറത്തേക്കൊരു വഴിയുമില്ല. അവന്
പുറത്തുകടക്കാന്‍ പറ്റില്ല, എന്നെപ്പോലെ.

388
00:34:43,520 --> 00:34:45,000
ഞാനിവിടെ കുടുങ്ങിയിരിക്കുകയാണ്.

389
00:34:47,280 --> 00:34:48,840
അപ്പു

390
00:34:51,960 --> 00:34:54,520
അവന് പുറത്തുകടക്കാന്‍ പറ്റില്ല,
എന്നെപ്പോലെ.

391
00:35:00,960 --> 00:35:02,160
നീ എവിടെയാ കുടുങ്ങിയിരിക്കുന്നത്?

392
00:35:03,600 --> 00:35:05,480
ഇവിടെ!

393
00:35:09,440 --> 00:35:11,120
നീ സമ്മതിക്കുമെങ്കില്‍
ഞാന്‍ നിന്നെ സഹായിക്കാം.

394
00:35:12,120 --> 00:35:13,480
നമുക്കൊരുമിച്ച് പുറത്തുകടക്കാം.

395
00:35:25,800 --> 00:35:29,000
ഒരു സെക്കന്‍റ്, വേദാന്ത്, ഞാനിപ്പൊ വരാം.

396
00:35:29,080 --> 00:35:30,280
ഒറ്റയ്ക്കിരിക്കാന്‍ പേടിയില്ലല്ലോ?

397
00:35:30,960 --> 00:35:32,320
ഞാനതിന് ഒറ്റയ്ക്കല്ലല്ലോ.

398
00:35:44,640 --> 00:35:45,520
അത് ശരിയാ.

399
00:35:46,280 --> 00:35:48,480
ഒരുപക്ഷേ നിനക്കവനെ സഹായിക്കാനാവില്ലേ?

400
00:36:28,800 --> 00:36:32,880
ഇതാണ് ഞാന്‍ പഠിച്ച സ്കൂള്‍!
നീലഗിരി വാലി സ്കൂൾ

401
00:36:36,360 --> 00:36:37,560
സ്വാഗതം, സുയാഷ്.

402
00:36:37,640 --> 00:36:39,520
ഞാന്‍ കെ. സി. സ്വാമി.
ഇപ്പോഴത്തെ ഡീന്‍ ആണ്.

403
00:36:39,600 --> 00:36:41,160
-ഹലോ.
-വന്നതില്‍ സന്തോഷം.

404
00:36:41,280 --> 00:36:42,280
-ഹലോ, സ്വാഗതം.
-ഹലോ.

405
00:36:42,360 --> 00:36:45,360
വിദ്യാര്‍ഥികള്‍ നിങ്ങളുടെ ഓട്ടോഗ്രാഫ്
മേടിക്കാന്‍ കാത്തിരിക്കുകയാണ്.

406
00:36:45,680 --> 00:36:48,480
നിങ്ങളെ ടിവിയില്‍ കാണാന്‍ കഴിയുന്നതില്‍
ഏറെ അഭിമാനമുണ്ട്.

407
00:36:49,200 --> 00:36:52,080
നന്ദി. ഇതെന്‍റെ ഗേള്‍ഫ്രണ്ട്. നാന്‍സി.
ടോളിവുഡ്ഡിലെ സ്റ്റാര്‍ ആണ്.

408
00:36:52,160 --> 00:36:55,560
ഇവരെ ആര്‍ക്കാ അറിയാത്തത്. നിങ്ങള്‍
സ്റ്റാറാണേല്‍ ഇവര്‍ സൂപ്പര്‍സ്റ്റാറല്ലേ.

409
00:36:55,640 --> 00:36:56,640
രജത്!

410
00:37:00,480 --> 00:37:02,160
-എന്തൊക്കെയുണ്ട്?
-എന്തു പറയുന്നു മച്ചാ?

411
00:37:02,200 --> 00:37:05,320
കണ്ടതില്‍ മുടിഞ്ഞ സന്തോഷം മോനേ!

412
00:37:06,160 --> 00:37:07,120
പറ മച്ചാ.

413
00:37:07,160 --> 00:37:08,600
മുടിഞ്ഞ കച്ചോടമാണല്ലോ.

414
00:37:08,960 --> 00:37:11,840
സോഷ്യല്‍ മീഡിയയില്‍ മൊത്തം
നിന്‍റെ സെയില്‍സിന്‍റെ പടങ്ങളാ.

415
00:37:11,920 --> 00:37:13,480
എത്ര വാട്ടര്‍ പ്യൂരിഫയറുകള്‍ വിറ്റു?

416
00:37:13,560 --> 00:37:14,760
ഞാനാണോ കച്ചോടക്കാരന്‍?

417
00:37:14,840 --> 00:37:16,920
നീ അവാര്‍ഡ് ഷോകളില്‍ പോയി
ഫ്രീ ആയിട്ടാണോ ഡാന്‍സ് ചെയ്യുന്നത്?

418
00:37:17,000 --> 00:37:17,960
അല്ല.

419
00:37:18,480 --> 00:37:19,760
നാന്‍സി, രജത്.

420
00:37:19,840 --> 00:37:21,840
-ഹലോ.
-നാന്‍സി, എന്‍റെ ഗേള്‍ഫ്രണ്ട്.

421
00:37:21,920 --> 00:37:22,800
ഇവള്‍ക്കതറിയാമോ?

422
00:37:23,520 --> 00:37:24,360
നിനക്കറിയാം.

423
00:37:24,760 --> 00:37:25,600
അതെ.

424
00:37:25,640 --> 00:37:27,000
ട്രസ്റ്റി സാര്‍ എത്തിയിട്ടുണ്ട്.

425
00:37:39,160 --> 00:37:40,320
സ്വാഗതം.

426
00:37:43,200 --> 00:37:45,000
-മിസ്റ്റര്‍ ദേവ് പ്രതാപ് ജാംവാല്‍.
-ഡീന്‍ സ്വാമി.

427
00:37:45,080 --> 00:37:47,160
മിസ്സിസ് ജാംവാല്‍. എത്തിയതില്‍ സന്തോഷം.

428
00:37:47,280 --> 00:37:49,040
-നന്ദി.
-തിരിച്ചുവന്നത് നന്നായി.

429
00:37:49,120 --> 00:37:50,080
പ്രകാശ്. വേഗം.

430
00:37:50,160 --> 00:37:51,040
ശരി.

431
00:37:53,080 --> 00:37:55,960
ഡയറക്ടര്‍ ബോര്‍ഡിന് നിങ്ങളില്‍
വലിയ‍ പ്രതീക്ഷകളാണുള്ളത്.

432
00:37:56,640 --> 00:37:59,160
ഞാന്‍ ട്രസ്റ്റികളോട്
സംസാരിക്കുകയായിരുന്നു,

433
00:37:59,200 --> 00:38:02,960
സ്കൂളിന് പുതിയൊരു ദിശാബോധം വേണമെന്നാണ്
ഞങ്ങള്‍ കരുതുന്നത്.

434
00:38:03,640 --> 00:38:06,160
എന്‍റെ പരിശ്രമങ്ങളെല്ലാം
അത് പൂര്‍ത്തീകരിക്കാനാണ്.

435
00:38:06,200 --> 00:38:07,280
ഒരു നിമിഷം.

436
00:38:07,360 --> 00:38:08,640
ഇങ്ങു വാ.

437
00:38:12,000 --> 00:38:15,400
-ഹായ്, സുഖമാണോ?
-സുഖം. നിനക്കെങ്ങനെ?

438
00:38:15,480 --> 00:38:18,440
"പുതിയൊരു ദിശാബോധം"!
അവന്‍റെ അച്ഛന്‍റെ പോലെത്തന്നെ, അല്ലേ?

439
00:38:18,520 --> 00:38:22,800
"ദേവില്‍ ഞങ്ങള്‍ക്ക് വലിയ പ്രതീക്ഷയുണ്ട്.
അവന്‍ അടുത്ത മുഖ്യമന്ത്രിയാവും. "

440
00:38:22,880 --> 00:38:25,920
എന്‍റെ ജോലിയെച്ചൊല്ലി അങ്ങയുടെ അച്ഛന്‍
സന്തോഷവാനാണെന്നു വിശ്വസിക്കുന്നു.

441
00:38:26,000 --> 00:38:29,520
അദ്ദേഹത്തിന്‍റെ നേതൃത്വത്താലാണ്
ഈ പുതിയ വിംഗ് സാദ്ധ്യമായത്.

442
00:38:29,600 --> 00:38:30,600
അതൊന്നു കാണണോ?

443
00:38:30,640 --> 00:38:31,520
തീര്‍ച്ചയായും.

444
00:38:31,600 --> 00:38:33,040
ഞാനതിന് ഏര്‍പ്പാടാക്കാം.

445
00:38:33,120 --> 00:38:34,760
പിന്നെന്താ, മിസ്സിസ് ജാംവാല്‍?

446
00:38:35,600 --> 00:38:37,760
-പ്ലീസ്.
-നീയും ഇവിടത്തെ പഴയ വിദ്യാര്‍ഥിയാണ്,

447
00:38:37,840 --> 00:38:41,800
ഇവിടെ നിന്‍റെ പേര് മിസ്സ് മാളവിക സേഠ്
എന്നുതന്നെയാ. അവരോടു പറ.

448
00:38:42,760 --> 00:38:46,080
എന്തുചെയ്യാന്‍! ജാംവാല്‍ എന്ന പേരുകാരണം
എല്ലാവരും മാളവികയെ മറക്കുകയാണ്.

449
00:38:46,160 --> 00:38:48,040
ഓ! പാവം പണക്കാരി കൊച്ച്!

450
00:38:48,840 --> 00:38:52,640
അധിരാജിനെ വരച്ച വരയില്‍ നിര്‍ത്തിയിരുന്ന
മാളവികയെ എനിക്കിന്നുമോര്‍മ്മയുണ്ട്.

451
00:38:55,000 --> 00:38:55,880
ജീ.

452
00:38:56,520 --> 00:38:57,360
ശരി.

453
00:39:00,040 --> 00:39:00,960
ആദി.

454
00:39:02,440 --> 00:39:05,080
-എന്തുപറയുന്നു, ദേവ്?
-സുഖം, മോനേ. പോവാം?

455
00:39:07,080 --> 00:39:09,760
നീ കല്യാണത്തിനും വന്നില്ല.
ഞങ്ങള്‍ നിന്നെ മിസ് ചെയ്തു.

456
00:39:09,840 --> 00:39:10,680
അതുപിന്നെ...

457
00:39:11,480 --> 00:39:14,080
മുത്തച്ഛന്‍റെ കാര്യം അറിഞ്ഞു, സങ്കടമുണ്ട്.

458
00:39:15,040 --> 00:39:16,200
നീ ഓക്കേയല്ലേ?

459
00:39:19,080 --> 00:39:22,640
ശെടാ, ഇവനിങ്ങനെ പ്രസംഗിച്ചോണ്ടിരിക്കുന്നു,
ഇവനൊന്നും പറയുന്നുമില്ല.

460
00:39:22,760 --> 00:39:24,640
ഇവിടെ നമ്മള്‍ മാത്രമേ നോര്‍മലായി ഉള്ളൂ?

461
00:39:24,680 --> 00:39:26,480
നിങ്ങള്‍ രണ്ടുപേരും
ഒരിക്കലും നോര്‍മല്‍ ആയിരുന്നില്ല.

462
00:39:29,400 --> 00:39:31,080
-എന്തൊക്കെയുണ്ടെടാ?
-എന്താ വിശേഷം?

463
00:39:32,320 --> 00:39:34,000
കണ്ടതില്‍ സന്തോഷം മോനേ.

464
00:39:35,560 --> 00:39:37,320
-നാന്‍സി, ഇതാണ് ദേവ്.
-ഹായ്.

465
00:39:37,840 --> 00:39:38,640
ഹായ്.

466
00:39:41,080 --> 00:39:42,360
എന്തുപറയുന്നു, ദേവ്?

467
00:40:06,480 --> 00:40:09,200
നിനാദ്

468
00:40:19,160 --> 00:40:21,120
എല്ലാവരും അവരവരുടെ
സ്ഥാനങ്ങളില്‍ നില്‍ക്ക്.

469
00:40:21,160 --> 00:40:23,680
എന്തൊക്കെയുണ്ടെടോ? പതിനഞ്ചു വര്‍ഷമായി.

470
00:40:23,800 --> 00:40:24,760
എന്തുപറയുന്നു?

471
00:40:25,320 --> 00:40:27,960
അല്ല, നിന്‍റെ ബെസ്റ്റ് ഫ്രണ്ട് നിനാദ്
എന്തുപറയുന്നു?

472
00:40:28,040 --> 00:40:31,920
അന്ന് അവസാനദിവസത്തെ പ്രശ്നങ്ങള്‍ക്കുശേഷം
നിങ്ങളുടെ പിണക്കമൊക്കെ മാറിയോ?

473
00:40:32,000 --> 00:40:35,160
കഴിഞ്ഞ പതിനഞ്ചുവര്‍ഷത്തില്‍ ഇതിലേറെ
രസമുള്ള എന്തേലുമൊക്കെ പറയാനുണ്ടാവില്ലേ?

474
00:40:35,280 --> 00:40:38,080
അതിപ്പൊ... ഇല്ല.

475
00:40:39,440 --> 00:40:43,280
2007 ബാച്ച് റീയൂണിയന്‍

476
00:40:52,160 --> 00:40:54,040
വരൂ, വിദ്യാര്‍ഥികളേ, വരൂ.

477
00:40:54,120 --> 00:40:55,480
പ്രകാശ്, റെഡിയല്ലേ?

478
00:40:58,160 --> 00:40:59,880
എല്ലാവരും ചേര്‍ന്നുനില്‍ക്കൂ. പ്ലീസ്.

479
00:41:00,640 --> 00:41:03,120
അടങ്ങിനില്‍ക്കൂ, ഇത് നിങ്ങളുടെ
ഫോട്ടോ എടുക്കാനുള്ള സമയമാണ്.

480
00:41:03,160 --> 00:41:05,600
ഞാന്‍ നിനക്കു പഠിപ്പിച്ചുതരാം, മച്ചാ. വാ.

481
00:41:05,640 --> 00:41:09,200
ശരി, അവളെയെങ്ങനെ വളച്ചു എന്നു പറ.

482
00:41:10,000 --> 00:41:10,920
എങ്ങനെ?

483
00:41:19,680 --> 00:41:23,320
ശരി, 2007 ബാച്ച്, ഇത് നിങ്ങളുടെ
ഫോട്ടോ എടുക്കാനുള്ള സമയമാണ്.

484
00:41:30,160 --> 00:41:31,080
ത്രീ...

485
00:41:31,800 --> 00:41:35,680
എനിക്കറിയാമായിരുന്നു ആദൂ, ഞാനില്ലാതെ
ഫോട്ടോയെടുക്കാന്‍ നീ സമ്മതിക്കില്ലെന്ന്.

486
00:41:35,800 --> 00:41:36,800
ടു...

487
00:41:38,000 --> 00:41:39,320
വണ്‍...

488
00:41:39,920 --> 00:41:41,320
ഇതാ...

489
00:41:44,320 --> 00:41:45,280
അയ്യോ.

490
00:41:46,120 --> 00:41:47,440
-നാശം.
-നിങ്ങള്‍ ഓക്കേയാണോ, ഡീന്‍?

491
00:41:47,520 --> 00:41:49,200
-ദൈവമേ.
-മാളവിക.

492
00:41:49,320 --> 00:41:50,160
എന്തുപറ്റി?

493
00:41:50,280 --> 00:41:51,520
എല്ലാവരും മാറിനില്‍ക്കൂ.

494
00:41:51,600 --> 00:41:53,160
-നീ ഓക്കേയല്ലേ രജത്?
-മാറിനില്‍ക്കൂ!

495
00:41:53,200 --> 00:41:54,920
-നാന്‍സി.
-പ്ലീസ്, മാറിനില്‍ക്കൂ.

496
00:41:55,000 --> 00:41:56,560
ഈ സൈഡിലേക്ക് വരൂ.

497
00:42:00,160 --> 00:42:01,360
ആര്‍ക്കും കുഴപ്പമില്ലല്ലോ?

498
00:42:04,400 --> 00:42:07,080
മനോഹര്‍ജീ, മുകളില്‍ പോയി നോക്കൂ.

499
00:42:07,160 --> 00:42:08,040
ശരി.

500
00:42:08,120 --> 00:42:10,320
ഇവരെ അകത്തേക്കുകൊണ്ടുപോവൂ.

501
00:42:20,200 --> 00:42:21,680
ആദൂ!

502
00:42:53,000 --> 00:42:54,080
ആര്‍ക്കൈവ് റൂം

503
00:42:59,400 --> 00:43:01,840
വാര്‍ഷികപുസ്തകം 2007

504
00:45:12,480 --> 00:45:14,480
ഉപശീർഷകം വിവർത്തനംചെയ്തത്
ടി. കെ.

505
00:45:14,560 --> 00:45:16,560
ക്രിയേറ്റീവ് സൂപ്പർവൈസർ
പുനലൂര്‍ ചന്ദ്രശേഖരന്‍

