1
00:00:06,000 --> 00:00:06,840
ഈ സീരീസ് വിനോദത്തിനായി നിര്‍മ്മിക്കപ്പെട്ട
ഒരു സാങ്കല്‍പ്പികകഥയാണ്.

2
00:00:06,920 --> 00:00:07,760
ഇതിലെ പേരുകളും സ്ഥലങ്ങളും മറ്റും
സാങ്കല്‍പ്പികമാണ്.

3
00:00:07,840 --> 00:00:08,680
ഏതൊരു സാമ്യവും യാദൃച്ഛികം
മാത്രമാണ്.

4
00:00:08,760 --> 00:00:09,600
ആരെയും വേദനിപ്പിക്കാന്‍
ഉദ്ദേശിച്ചിട്ടുള്ളതല്ല.

5
00:00:09,680 --> 00:00:10,520
കഥാപാത്രങ്ങളുടെ സാഹചര്യങ്ങളെ
അനുകമ്പയോടെയാണ് ഈ സീരീസ് കാണുന്നത്.

6
00:00:10,600 --> 00:00:11,440
LGBTQIA+ കമ്മ്യൂണിറ്റിയിലുള്ളവരെ
അവഹേളിക്കാന്‍ ഈ സീരീസ് ഉദ്ദേശിച്ചിട്ടില്ല.

7
00:00:11,520 --> 00:00:12,360
ശക്തമായ അധിക്ഷേപപ്രയോഗങ്ങള്‍
ഈ സീരീസിന്റെ ഭാഗമാണ്.

8
00:00:12,440 --> 00:00:13,280
മദ്യം, മയക്കുമരുന്ന്, മന്ത്രവാദമെന്നിവയുടെ
ഉപയോഗം ഈ സീരീസ് പ്രോത്സാഹിപ്പിക്കുന്നില്ല.

9
00:00:13,360 --> 00:00:14,520
ഒരു മൃഗത്തിനും ദോഷം ചെയ്തില്ല. ഇതിലെ
കാഴ്ചപ്പാട് ആമസോണ്‍ പ്രമാണീകരിക്കുന്നില്ല.

10
00:00:14,600 --> 00:00:15,880
കുട്ടികള്‍ക്ക് ദോഷം ചെയ്തില്ല. മൃദുല
വിഷയമായതിനാല്‍ വിചക്ഷണത നിര്‍ദേശിക്കുന്നു.

11
00:00:27,480 --> 00:00:28,720
ഏയ്! ആ ഒച്ചയൊന്നു നിര്‍ത്ത്!

12
00:00:29,680 --> 00:00:34,200
-വലിയ ട്രക്ക് വേണമെന്നു പറഞ്ഞതല്ലേ.
-നിന്‍റപ്പന്‍ വാങ്ങിത്തരുമോ വലിയ ട്രക്ക്?

13
00:00:34,280 --> 00:00:35,120
നീങ്ങ്!

14
00:00:39,080 --> 00:00:41,360
ധാരാളം സ്ഥലമുണ്ടല്ലോ.
ഒരു ടോര്‍ച്ച് എടുക്ക്.

15
00:00:44,160 --> 00:00:45,000
ദേ, അവിടെ.

16
00:00:47,080 --> 00:00:48,000
മന്ദബുദ്ധികൾ

17
00:00:53,920 --> 00:00:57,400
-ദേവിപ്രസാദ് ജീ!
-വിക്കി, വാതിൽ തുറക്ക്!

18
00:00:58,000 --> 00:01:01,240
-എന്തുപറ്റി?
-ഡോര്‍ തുറക്ക്.

19
00:01:01,320 --> 00:01:02,240
നിങ്ങള്‍ ഓക്കേയല്ലേ?

20
00:01:58,360 --> 00:01:59,200
സർ!

21
00:01:59,280 --> 00:02:02,000
അകത്തു കുടുങ്ങിപ്പോയോ?
ഞങ്ങള്‍ തുറക്കാന്‍ നോക്കുകയായിരുന്നു.

22
00:02:06,360 --> 00:02:08,400
എന്തുപറ്റി, ദേവിപ്രസാദ് ജീ?

23
00:02:08,480 --> 00:02:10,400
ഇരുട്ടിനെ പേടിയാണെന്നുതോന്നുന്നു.

24
00:02:52,920 --> 00:02:56,520
അധൂര

25
00:02:59,680 --> 00:03:01,440
അവിടെ മുകളിൽ ഞാൻ എന്തോ കണ്ടു പിന്നെ...

26
00:03:01,560 --> 00:03:04,160
നോക്കൂ, എനിക്ക് പറയാനുള്ളത്
ഞാൻ ഇതിനകം പറഞ്ഞിട്ടുണ്ട്.

27
00:03:13,600 --> 00:03:14,920
-രജത്
-വളരെ മോശമായി...

28
00:03:15,400 --> 00:03:16,480
സൈഫ്, ശ്രദ്ധിച്ച്

29
00:03:17,280 --> 00:03:19,320
ശ്രദ്ധിച്ച്.

30
00:03:21,680 --> 00:03:24,440
നീ ഇവിടുന്ന് തിരി. പിന്നെ മുന്നോട്ടുപോ.

31
00:03:29,600 --> 00:03:31,800
-എന്നോട് ക്ഷമിക്കണേ!
-എന്താ നീ കാണിക്കുന്നത്?

32
00:03:31,880 --> 00:03:33,480
സോറി!

33
00:03:33,560 --> 00:03:35,360
രജത്, നീ എന്താ അവിടെ കാണിക്കുന്നത്?

34
00:03:41,720 --> 00:03:42,760
മിസ്റ്റര്‍ ജയ്സിംഗ്?

35
00:03:45,120 --> 00:03:47,480
ഞാന്‍ നിങ്ങളുടെ സഹപ്രവര്‍ത്തകയോട്
എല്ലാം പറഞ്ഞിട്ടുണ്ട്, സര്‍.

36
00:03:48,200 --> 00:03:51,480
നിങ്ങളും രജത്തുമല്ലാതെ
ഇവിടെ വേറാരെങ്കിലും ഉണ്ടായിരുന്നോ?

37
00:03:55,560 --> 00:03:56,840
നിങ്ങള്‍ ആരെയെങ്കിലും കണ്ടോ?

38
00:03:58,120 --> 00:03:59,200
നല്ല ഇരുട്ടായിരുന്നു.

39
00:04:00,120 --> 00:04:01,880
-നിങ്ങള്‍ കേട്ടത്...
-എന്തായിത്?

40
00:04:01,960 --> 00:04:03,920
നിങ്ങള്‍ രജത്തിനെ
രക്ഷപ്പെടുത്താന്‍ നോക്കിയില്ലേ?

41
00:04:04,000 --> 00:04:06,240
പിന്നില്ലാതെ! അതെന്തൊരു ചോദ്യമാണ്?

42
00:04:06,320 --> 00:04:09,280
അത് തിരിച്ചുതരൂ. എനിക്കൊരു
പ്രധാനപ്പെട്ട കോള്‍ ചെയ്യാനുണ്ട്.

43
00:04:09,960 --> 00:04:11,720
നിങ്ങള്‍ ആന്‍ക്സൈറ്റിയ്ക്കുള്ള മരുന്ന്
കഴിക്കുന്നുണ്ടല്ലേ.

44
00:04:13,720 --> 00:04:18,080
എനിക്ക് നിങ്ങളെയും നിങ്ങളുടെ
ബാച്ച്മേറ്റ്സിനെയും പറ്റി എല്ലാമറിയാം.

45
00:04:18,600 --> 00:04:20,960
അറിയാത്തത് ഞാന്‍ കണ്ടുപിടിച്ചിരിക്കും.

46
00:04:21,480 --> 00:04:23,000
രജത് ശരിക്കും എങ്ങനെയാ മരിച്ചത്
എന്നതുപോലുള്ള കാര്യങ്ങള്‍.

47
00:04:23,680 --> 00:04:28,200
അതുപോലെ സുയാഷിന്‍റെ പോക്കറ്റിലെ
ആ കുറിപ്പുകള്‍ ആരെഴുതിയതാ എന്നും.

48
00:04:30,920 --> 00:04:33,360
ഇല്ലെങ്കിൽ നിങ്ങൾ സ്വയം
അത് എന്നോട് പറയുക.

49
00:04:35,240 --> 00:04:37,080
ഓഫീസര്‍ ബേദി, എക്സ്ക്യൂസ് മി.

50
00:04:37,160 --> 00:04:41,240
ഇത് വികാസ് വിര്‍മാനി, നീലഗിരി വാലി
സ്കൂളിന്‍റെ ലീഗല്‍ കൗണ്‍സിലറാ.

51
00:04:41,360 --> 00:04:45,360
ഞാന്‍ ഓര്‍മ്മിപ്പിക്കട്ടെ, ഓഫീസര്‍ ബേദി,
ഞങ്ങള്‍ പൂര്‍ണ്ണമായി സഹകരിക്കുന്നുണ്ട്.

52
00:04:45,880 --> 00:04:49,440
നിങ്ങളുടെ അപേക്ഷ പ്രകാരം ഇന്നുച്ചയ്ക്ക്
ഓരോ സ്റ്റാഫ് മെമ്പര്‍മാരും,

53
00:04:49,520 --> 00:04:52,120
പൂര്‍വവിദ്യാര്‍ത്ഥികളും നിങ്ങളോട്
ഒറ്റക്കൊറ്റയ്ക്ക് സംസാരിക്കും.

54
00:04:52,200 --> 00:04:55,520
പക്ഷേ ഞങ്ങളുടെ ക്ലയന്‍റ്സിനെ
ഇങ്ങനെ ഹരാസ് ചെയ്യുന്നത് ശരിയല്ല--

55
00:04:55,600 --> 00:04:56,440
സര്‍!

56
00:04:56,520 --> 00:04:58,360
മറ്റൊരു മൃതശരീരംകൂടി കണ്ടെത്തിയിട്ടുണ്ട്!
വേഗം വരൂ!

57
00:04:58,720 --> 00:05:02,760
-സർ
-കബീർ, മനോജ്, ഇവിടെ വരൂ

58
00:05:02,800 --> 00:05:04,080
അബുവിനെ ഒന്ന് സഹായിക്കൂ.

59
00:05:06,640 --> 00:05:08,640
--അബു, അത് കുഴിച്ചെടുക്ക്
-ശരി സർ

60
00:05:08,720 --> 00:05:10,080
കുഴിക്ക്.

61
00:05:12,160 --> 00:05:13,040
പുറത്തെടുക്ക്

62
00:05:14,480 --> 00:05:15,560
കുഴിക്ക്, കുഴിക്ക്

63
00:05:18,200 --> 00:05:19,080
അതുതന്നെ.

64
00:05:19,720 --> 00:05:21,080
പുറത്തെടുക്ക്.

65
00:05:21,160 --> 00:05:22,680
ആ സ്ലാബ് മാറ്റ്

66
00:05:23,360 --> 00:05:24,360
പുറത്തെടുക്ക്.

67
00:05:25,360 --> 00:05:28,400
കുഴിക്ക്. ആ സൈഡിലും.
അതെ, പുറകുവശത്ത്.

68
00:05:28,480 --> 00:05:30,000
ഇവിടുന്ന് കുഴിക്ക്. അതെ, അവിടെത്തന്നെ.

69
00:05:30,080 --> 00:05:31,560
-സൂക്ഷിച്ച്.
-വളരെ പഴയ മൃതദേഹമാ.

70
00:05:32,320 --> 00:05:34,680
ആ കയർ എടുക്ക്.

71
00:05:39,000 --> 00:05:40,600
സ്കൂള്‍ യൂണിഫോം ആണല്ലോ.

72
00:05:40,680 --> 00:05:42,400
ഇവിടുത്തെ വിദ്യാര്‍ത്ഥിയുടെ
ബോഡിയായിരിക്കും.

73
00:05:44,600 --> 00:05:46,240
ശരീരം സൂക്ഷിച്ച് പുറത്തെടുക്കുക.

74
00:05:47,280 --> 00:05:48,760
തെളിവുകൾ സൂക്ഷിക്കുന്ന ബാഗ്
എടുത്തു കൊണ്ടുവരു.

75
00:05:50,480 --> 00:05:53,240
സൂക്ഷിച്ച്. സൂക്ഷിച്ച്.

76
00:05:56,640 --> 00:05:58,000
മണ്ണൊക്കെ നീക്ക്.

77
00:06:11,000 --> 00:06:11,920
മണ്ണ് മാറ്റു.

78
00:06:47,720 --> 00:06:51,520
സര്‍! പുതിയ വിങ്ങില്‍
എന്തോ പ്രശ്നമുണ്ടായി.

79
00:06:51,600 --> 00:06:53,360
അവിടുന്നൊരു കുട്ടിയുടെ മൃതദേഹം കിട്ടി.

80
00:06:55,760 --> 00:06:58,680
ആരുടെയാണെന്നറിയില്ല,
പക്ഷേ അവിടൊരു മൃതദേഹമുണ്ട്.

81
00:07:38,400 --> 00:07:39,240
ആദൂ!

82
00:07:48,320 --> 00:07:49,160
നിനാദ്!

83
00:08:19,960 --> 00:08:23,760
ഒരു ന്യൂറോളജസ്റ്റിനെ കാണിക്കണം.
ഞാന്‍ ഡോ. ഗോമസ്സിനോട് സംസാരിച്ചിട്ടുണ്ട്.

84
00:08:24,320 --> 00:08:26,160
മാര്‍ക്കറ്റ് റോഡിലാണ്
അദ്ദേഹത്തിന്‍റെ ഹോസ്പിറ്റല്‍.

85
00:08:26,640 --> 00:08:28,640
നമുക്ക് ഇന്ന് വേദാന്തിനെ
അങ്ങോട്ടുകൊണ്ടുപോണം.

86
00:08:29,120 --> 00:08:33,920
-ഞാന്‍ ഡീനിനോട് സംസാരിക്കാം.
-ഡീനിന് ഇതിനൊന്നും സമയമില്ല സുപ്രിയ.

87
00:08:34,760 --> 00:08:36,400
നിങ്ങള്‍തന്നെ തീരുമാനം എടുക്കണം.

88
00:08:37,520 --> 00:08:41,000
ഇവിടെ എന്താ നടക്കുന്നതെന്ന്
മനസ്സിലാവുന്നില്ല.

89
00:08:41,760 --> 00:08:44,320
ഇന്ന് അവിടന്നൊരു കുട്ടിയുടെ മൃതദേഹം
കിട്ടിയെന്ന് അവര്‍ പറയുന്നു.

90
00:08:44,400 --> 00:08:47,240
ഇത്ര നാളായി
ഒരു കുട്ടിയെ കാണാനില്ലെങ്കില്‍,

91
00:08:48,080 --> 00:08:50,240
ആരും അതെപ്പറ്റി ഇതുവരെ
പറയാഞ്ഞത് എന്തുകൊണ്ടാ?

92
00:08:52,880 --> 00:08:56,640
എന്തായാലും, ഞാന്‍ ഗേറ്റ് പാസുകളും
കാറും ഏര്‍പ്പാടാക്കാം.

93
00:08:57,160 --> 00:08:58,520
ഇന്‍സ്പെക്ടര്‍.

94
00:08:58,600 --> 00:09:01,280
നിങ്ങൾ എൻറെ കൂടെ വരു,
ഞാൻ നിങ്ങൾക്ക് പേപ്പേഴ്സ് തരാം.

95
00:09:31,640 --> 00:09:32,480
എന്തുപറ്റി?

96
00:09:34,720 --> 00:09:35,520
നീ ഓക്കേയല്ലേ?

97
00:09:49,160 --> 00:09:51,840
-ഡീന്‍ രക്ഷിതാക്കളോട് സംസാരിക്കും.
-എനിക്ക് മനസ്സിലാവും.

98
00:09:51,880 --> 00:09:53,360
ഞങ്ങള്‍ക്കല്പം സമയം തരൂ.

99
00:09:53,440 --> 00:09:55,520
അതെ, കുട്ടികളൊക്കെ സുരക്ഷിതരാണ്.

100
00:09:55,640 --> 00:09:57,880
പ്ലീസ്, ഓഫീസര്‍ ബേദി.
പറയുന്നത് മനസ്സിലാക്കൂ.

101
00:09:58,000 --> 00:09:59,880
കുട്ടികളെ വീട്ടിലയക്കുന്നതിലാണ്
എന്‍റെ മുന്‍ഗണന.

102
00:10:00,000 --> 00:10:02,640
ഞാന്‍ രക്ഷിതാക്കളുടെയും ബോര്‍ഡ്
മെമ്പര്‍മാരുടെയും സമ്മര്‍ദ്ദത്തിലാണ്.

103
00:10:02,760 --> 00:10:05,520
എങ്ങനെ കുട്ടികളെയും പഴയ
വിദ്യാര്‍ത്ഥികളെയും ഇവിടെ നിര്‍ത്തും?

104
00:10:05,600 --> 00:10:07,840
ഇതിനൊക്കെ കാരണം നിങ്ങളാണ്,
മിസ്റ്റര്‍ സ്വാമീ.

105
00:10:08,400 --> 00:10:12,320
എന്‍റെ അന്വേഷണം പൂര്‍ത്തിയാവുംവരെ
ആരും ഇവിടന്നു പോവില്ല. മനസ്സിലായോ?

106
00:10:12,400 --> 00:10:13,760
സർ.

107
00:10:15,320 --> 00:10:16,160
മിസ്സിസ് സിന്‍ഹ?

108
00:10:16,240 --> 00:10:20,520
എനിക്ക് 14-20 പ്രായത്തിലുള്ള, ഈ
സ്കൂളില്‍നിന്ന് 100 കി‍. മീ ചുറ്റളവില്‍

109
00:10:20,600 --> 00:10:25,000
കഴിഞ്ഞ 10-15 വര്‍ഷത്തില്‍ കാണാതെപോയ എല്ലാ
ആണ്‍കുട്ടികളുടെയും ലിസ്റ്റ് വേണം.

110
00:10:25,080 --> 00:10:26,000
സര്‍.

111
00:10:28,040 --> 00:10:30,960
-പഴയ കുട്ടികളെകളെ ചോദ്യം ചെയ്യുന്നുണ്ടോ?
-ഉവ്വ്.

112
00:10:31,080 --> 00:10:33,200
ഞാൻ പറയുന്നത് മനസ്സിലാകുന്നില്ല.
എനിക്ക് വീട്ടിൽ പോകണം.

113
00:10:33,280 --> 00:10:35,200
എനിക്കൊരു സർജറി ഉണ്ട്.
ഞാൻ അവിടെ ഉണ്ടാകണം.

114
00:10:35,280 --> 00:10:38,240
അത് വളരെ പ്രധാനപ്പെട്ടതാണ്.
ഞാൻ നിങ്ങളോട് അത് പറഞ്ഞതല്ലേ.

115
00:10:38,320 --> 00:10:41,120
ഞാന്‍ അച്ഛനോട് സംസാരിച്ചു.
അദ്ദേഹം കാര്‍ അയയ്ക്കുന്നുണ്ട്.

116
00:10:42,720 --> 00:10:45,160
-പറയൂ സര്‍.
-ഓഫീസര്‍ ബേദി, എന്താ അവിടെ നടക്കുന്നത്?

117
00:10:45,240 --> 00:10:47,880
കുട്ടികളെയും പൂര്‍വവിദ്യാര്‍ത്ഥികളെയും
ഇങ്ങനെ തടഞ്ഞുവയ്ക്കാന്‍ പറ്റില്ല.

118
00:10:48,000 --> 00:10:50,520
സര്‍, രണ്ട് ആത്മഹത്യകള്‍, ഇപ്പോഴിതാ
ഒരു മൃതദേഹവും.

119
00:10:51,880 --> 00:10:54,720
അന്വേഷണത്തിന് ഒരു രീതിയുണ്ടെന്ന്
അറിയാമല്ലോ.

120
00:10:54,760 --> 00:10:56,880
നമ്മുടെ വക്കീല്‍ വരുന്നുണ്ട്.
വിഷമിക്കേണ്ട.

121
00:10:56,960 --> 00:10:58,520
നമ്മള്‍ രാത്രിയ്ക്കുമുന്‍പ്
ഇവിടുന്നു പോവും.

122
00:10:58,600 --> 00:10:59,960
കുട്ടികള്‍ പൊയ്ക്കോട്ടെ.

123
00:11:00,920 --> 00:11:05,000
പക്ഷേ സ്റ്റാഫിനെയും പഴയ
വിദ്യാര്‍ത്ഥികളെയും പറഞ്ഞയച്ചാല്‍,

124
00:11:06,240 --> 00:11:08,480
ഈ കേസ് കയ്യീന്നുപോവും, സര്‍.

125
00:11:09,200 --> 00:11:10,760
മാളവിക ജാംവാല്‍. വരൂ.

126
00:11:10,840 --> 00:11:13,960
ഡീൻ നിങ്ങൾക്ക് വിദ്യാർത്ഥികളെ
പറഞ്ഞുവിടാനുള്ള തയ്യാറെടുപ്പുകൾ ചെയ്യാം.

127
00:11:14,680 --> 00:11:15,520
നില്‍ക്ക്.

128
00:11:15,600 --> 00:11:17,000
വളരെ നന്ദി, ഓഫീസര്‍.

129
00:11:17,080 --> 00:11:18,920
പക്ഷേ പഴയ വിദ്യാര്‍ത്ഥികളെയും
സ്റ്റാഫിനെയും വിടരുത്.

130
00:11:20,480 --> 00:11:22,280
മിസ്റ്റർ അയ്യർ, മിസ്സ് നേഹ, ഒന്നു വരൂ.

131
00:11:22,360 --> 00:11:24,720
ഞങ്ങളുടെ ഫ്രണ്ടിനെ നഷ്ടപ്പെട്ടിട്ട്
12 മണിക്കൂര്‍ പോലുമായിട്ടില്ല.

132
00:11:25,320 --> 00:11:30,000
ഞങ്ങളാരും നിങ്ങളുടെ ചോദ്യങ്ങള്‍ക്ക്
മറുപടിപറയാനുള്ള മാനസികാവസ്ഥയിലല്ല.

133
00:11:30,560 --> 00:11:32,880
നിങ്ങള്‍ക്ക് അന്വേഷണം
എന്നൊരു ചിന്ത മാത്രമേയുള്ളൂ.

134
00:11:33,640 --> 00:11:36,840
ക്യാമ്പസിലൊരു കുട്ടിയുടെ ബോഡി കണ്ടാല്‍
അതിന്‍റെ അര്‍ത്ഥമെന്താണെന്നറിയാമോ?

135
00:11:36,920 --> 00:11:38,200
നിങ്ങള്‍തന്നെ പറ.

136
00:11:39,640 --> 00:11:41,600
നിങ്ങള്‍ ജാംവാലുകാര്‍ക്ക്
ബാക്കിയുള്ളവരോട് അവരുടെ ജോലി

137
00:11:42,400 --> 00:11:44,080
എങ്ങനെ ചെയ്യണമെന്നു
പറഞ്ഞുകൊടുക്കാന്‍ ഭയങ്കര ഇഷ്ടമാണല്ലോ.

138
00:11:44,560 --> 00:11:45,920
ശരിയല്ലേ?

139
00:11:46,000 --> 00:11:48,120
നിങ്ങളെന്‍റെ കുടുംബപ്പേര്
ഇതുവരെ വിട്ടില്ലേ?

140
00:11:49,160 --> 00:11:54,200
ഓ, ജാംവാല്‍ എന്ന പേരിന് ഈ കേസില്‍
ബന്ധമുണ്ടായാല്‍, കേസ് വലുതാവുമല്ലോ.

141
00:11:54,280 --> 00:11:57,640
അതുകൊണ്ടല്ലേ നിങ്ങള്‍
ഒരു കുട്ടിയുടെ മരണത്തില്‍ ശ്രദ്ധിക്കാതെ,

142
00:11:57,720 --> 00:12:00,760
ഒരു ആത്മഹത്യയെ കൊലപാതകമാക്കാന്‍
കിണഞ്ഞു ശ്രമിക്കുന്നത്.

143
00:12:00,840 --> 00:12:02,200
മിസ്റ്റര്‍ ജാംവാല്‍.

144
00:12:02,280 --> 00:12:06,440
എന്‍റെ കുടുംബപ്പേരില്‍ പിടിച്ചുതൂങ്ങുന്നത്
നിര്‍ത്തിയാല്‍ ഒരുപക്ഷേ ഓര്‍മ്മവന്നേക്കാം,

145
00:12:07,000 --> 00:12:09,760
ഈ കുട്ടികളെ സംരക്ഷിക്കുകയെന്നത്
നിങ്ങളുടെ കര്‍ത്തവ്യമാണെന്ന്.

146
00:12:11,680 --> 00:12:13,760
-മിസ്റ്റര്‍ ജാംവാല്‍.
-ചോദ്യം ചെയ്യല്‍ നിര്‍ത്ത്.

147
00:12:13,840 --> 00:12:15,960
ഞാന്‍ പറയാന്‍ ശ്രമിക്കുകയായിരുന്നു,

148
00:12:16,040 --> 00:12:18,640
കുട്ടികളെ പറഞ്ഞയയ്ക്കാന്‍ ഓഫീസര്‍ ബേദി
അനുമതി തന്നിട്ടുണ്ടെന്ന്.

149
00:12:23,360 --> 00:12:24,840
നിങ്ങള്‍ മറന്നുപോവുന്നൊരു കാര്യമുണ്ട്,

150
00:12:24,920 --> 00:12:26,680
ഞങ്ങള്‍ പൊട്ടന്‍മാരല്ലെന്നത്.

151
00:12:28,080 --> 00:12:29,840
ഞാന്‍ മജിസ്ട്രേറ്റിനോട്
സംസാരിച്ചിട്ടുണ്ട്.

152
00:12:30,520 --> 00:12:31,720
എന്‍റെ കയ്യില്‍ കോടതി ഉത്തരവ് ഉണ്ട്.

153
00:12:33,240 --> 00:12:34,320
സ്റ്റാഫും,

154
00:12:35,440 --> 00:12:36,600
പൂര്‍വവിദ്യാര്‍ത്ഥികളും,

155
00:12:38,320 --> 00:12:40,480
ഈ ക്യാമ്പസ് വിട്ടു പോവാന്‍ പാടില്ല.

156
00:12:42,960 --> 00:12:45,160
ചെയ്യാവുന്നതൊക്കെ ചെയ്തോ.

157
00:12:45,240 --> 00:12:47,000
ചോദ്യം ചെയ്യല്‍ ഇവിടെ നടക്കില്ല.

158
00:12:54,280 --> 00:12:56,080
നമ്മൾക്ക് അനുമതി കിട്ടി.

159
00:13:00,160 --> 00:13:01,000
സുപ്രിയ.

160
00:13:04,160 --> 00:13:05,600
അവര്‍ കണ്ടെത്തിയ മൃതദേഹം,

161
00:13:06,720 --> 00:13:07,800
നിനാദിന്‍റെ തന്നെ ആയിരിക്കും.

162
00:13:08,560 --> 00:13:12,520
അങ്ങനെ കരുതുമെന്ന് എനിക്കറിയാമായിരുന്നു.
പക്ഷേ ബസ്സു കേറിയ ശേഷമല്ലേ അവനെ കാണാതായത്?

163
00:13:12,600 --> 00:13:14,920
-പിന്നെങ്ങനെ ഇവിടെ സ്കൂളില്‍?
-അവന്‍ ബസ് കേറുന്നത് ആരാ കണ്ടത്?

164
00:13:15,000 --> 00:13:15,840
വ്യാസ്?

165
00:13:17,160 --> 00:13:18,800
എനിക്കീ കാര്യത്തില്‍ നല്ല ഉറപ്പുണ്ട്.

166
00:13:19,480 --> 00:13:20,720
വേദാന്ത് ശരിക്കും...

167
00:13:23,000 --> 00:13:23,920
നിനാദാണ്.

168
00:13:24,840 --> 00:13:26,160
അധിരാജ്!

169
00:13:27,680 --> 00:13:29,560
താനും പ്രേതങ്ങളെപ്പറ്റി പറയാന്‍ തുടങ്ങിയോ?

170
00:13:30,480 --> 00:13:31,840
ഇത്രയായിട്ടും കാണാന്‍ പറ്റുന്നില്ലേ,
സുപ്രിയ?

171
00:13:33,800 --> 00:13:34,920
അവന് പല കാര്യങ്ങളുമറിയാം.

172
00:13:35,720 --> 00:13:36,760
അവന് പലതും ചെയ്യാനാവും.

173
00:13:37,360 --> 00:13:38,560
അങ്ങനെ തോന്നിയിട്ടില്ലേ?

174
00:13:44,520 --> 00:13:46,480
ഞാനവനെ ഒരു സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ
അടുത്തേക്ക് കൊണ്ടുപോവുകയാ.

175
00:13:46,560 --> 00:13:47,400
സുപ്രിയ.

176
00:13:48,160 --> 00:13:49,880
ആ വഴിയിലൂടെ അവനെ രക്ഷിക്കാനാവില്ല!

177
00:13:57,600 --> 00:13:59,480
ഈ മുറിവ് ഞാന്‍ നീന്തുന്നതിനിടെ
ഉണ്ടായതൊന്നുമല്ല.

178
00:13:59,560 --> 00:14:01,960
നിനാദ് ഞാനുമായി സംവദിക്കാന്‍ ശ്രമിച്ചതാ.

179
00:14:02,480 --> 00:14:04,480
നിനാദിന്‍റെ കയ്യിലും
ഇങ്ങനൊരു പാടുണ്ടായിരുന്നു.

180
00:14:19,000 --> 00:14:20,520
അവന്‍റെ കയ്യിലും ഇങ്ങനൊരു പാടില്ലേ?

181
00:14:23,240 --> 00:14:24,800
ഇതിനെന്തെങ്കിലും വിശദീകരണമുണ്ടോ?

182
00:14:25,320 --> 00:14:27,600
നിനാദിന്‍റെ കയ്യിലെ പാട്,
എന്‍റെയും വേദാന്തിന്‍റെയും കൈകളില്‍.

183
00:14:28,120 --> 00:14:30,160
-അത് യാദൃച്ഛികമാണ്.
-അപ്പോള്‍ ഷാഡോ ബോയോ?

184
00:14:30,240 --> 00:14:32,360
ആ ചിത്രകഥ വേദാന്തിന് എവിടുന്നുകിട്ടി?

185
00:14:32,440 --> 00:14:33,400
താന്‍ പറ.

186
00:14:33,480 --> 00:14:36,000
അത് എന്‍റെ കഥയല്ല, നിനാദിന്‍റെയാ!
അതുകൊണ്ടുതന്നെ!

187
00:14:37,360 --> 00:14:40,320
വേദാന്ത് അതില്‍ വിശ്വസിക്കുന്നത്
നിനാദ് അവനുവേണ്ടി പോരാടുന്നതുകൊണ്ടാ.

188
00:14:45,800 --> 00:14:48,840
ഈ ലോകത്ത് വിശദീകരിക്കാന്‍ പറ്റാത്ത
പല കാര്യങ്ങളുമുണ്ട്, സുപ്രിയ.

189
00:14:52,200 --> 00:14:54,320
ഞാന്‍ ഒരിക്കല്‍ നിനാദിനെ
ഒറ്റയ്ക്കാക്കി പോയി.

190
00:14:55,240 --> 00:14:58,600
ഇത്തവണ ഞാനങ്ങനെ ചെയ്യില്ല.
ഞാനവനുവേണ്ടി പോരാടാന്‍ പോവാണ്.

191
00:15:00,200 --> 00:15:01,120
നിര്‍ത്ത് അധിരാജ്!

192
00:15:01,200 --> 00:15:02,040
നിനാദ്!

193
00:15:02,480 --> 00:15:04,080
-നിര്‍ത്ത്, അധിരാജ്!
-നിനാദ്!

194
00:15:04,840 --> 00:15:06,000
നിനാദ്!

195
00:15:06,080 --> 00:15:08,440
-എന്നെ വിട്!
-നിങ്ങള്‍ക്ക് അങ്ങോട്ടു പോവാന്‍ പറ്റില്ല.

196
00:15:08,520 --> 00:15:11,080
-പോവാന്‍ പറ്റില്ല, സര്‍.
-നിനാദ്!

197
00:15:11,160 --> 00:15:12,960
-പറയുന്നത് കേൾക്കൂ സർ.
-എന്നെ വിടൂ!

198
00:15:13,760 --> 00:15:14,720
നിനാദ്!

199
00:15:16,520 --> 00:15:17,480
ഞാനിവിടെയുണ്ട്, നിനാദ്!

200
00:15:17,560 --> 00:15:20,000
ഞാൻ ഇപ്രാവശ്യം നിന്നെ ഒറ്റയ്ക്ക് വിടില്ല!

201
00:15:20,080 --> 00:15:22,840
നിനക്ക് എന്തുസംഭവിച്ചെന്നു
കണ്ടെത്തുംവരെ ഞാന്‍ പിന്മാറില്ല.

202
00:15:29,840 --> 00:15:30,680
നീ ഓക്കേയല്ലേ?

203
00:15:35,520 --> 00:15:38,400
മിസ്സ്, ആരാ അഭി?

204
00:15:43,160 --> 00:15:45,400
എന്‍റെ വീട്ടിലെ ഫോട്ടോയില്‍നിന്നാവും
ഈ പേര് കണ്ടത്, അല്ലേ?

205
00:15:46,040 --> 00:15:46,920
അവനെന്‍റെ മോനാണ്.

206
00:15:50,480 --> 00:15:53,200
അവന്‍ പറയുന്നത് നിങ്ങളെ
വിശ്വസിക്കരുതെന്നാ,

207
00:15:53,720 --> 00:15:57,440
കാരണം അഭിയോടു ചെയ്തതുതന്നെ
നിങ്ങള്‍ എന്നോടും ചെയ്യുമെന്ന്.

208
00:15:58,720 --> 00:15:59,600
എന്താ നിങ്ങള്‍ ചെയ്തത്?

209
00:16:06,760 --> 00:16:08,680
ബുക്ക്ഷോപ്പുള്ള ചൗഹാന്‍ ജീയെ അറിയുമോ?

210
00:16:08,760 --> 00:16:11,640
അവിടന്ന് ബസ് ടിക്കറ്റ് ബുക്ക് ചെയ്യണം,
അര മണിക്കൂറില്‍ ആ ഷോപ്പിലേക്ക് എത്തണം.

211
00:16:13,480 --> 00:16:16,680
അനുമതി സ്ലിപ്പ് വാങ്ങിക്കോളൂ.
സ്കൂളില്‍നിന്നു പോവാന്‍ അത് വേണ്ടിവരും.

212
00:16:16,760 --> 00:16:17,600
ശരി മാഡം.

213
00:16:17,680 --> 00:16:20,360
ചന്ദ്രപ്രകാശ് ജീ,
അദ്ദേഹത്തിന് ഗേറ്റ് പാസ് കൊടുക്കൂ.

214
00:16:23,480 --> 00:16:24,640
ചന്ദ്രപ്രകാശ് ജീ?

215
00:16:25,120 --> 00:16:26,440
എന്തുപറ്റി?

216
00:16:26,520 --> 00:16:27,560
എന്താ?

217
00:16:28,920 --> 00:16:34,080
നിങ്ങള്‍കണ്ട പ്രേതം ഡീന്‍ വ്യാസിന്‍റെയല്ല,
മറിച്ച് ആ കുട്ടിയുടെയാണെന്നു തോന്നുന്നു.

218
00:16:34,800 --> 00:16:36,240
അത് കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു.

219
00:16:36,840 --> 00:16:38,560
ഞാനീ സ്കൂളില്‍ ജോയിന്‍
ചെയ്തിട്ടേയുണ്ടായിരുന്നുള്ളൂ.

220
00:16:38,640 --> 00:16:42,520
ഒരു വിദ്യാര്‍ത്ഥിയെ കാണാതായി.
അവന്‍റെ അച്ഛനമ്മമാര്‍ എന്നും വരുമായിരുന്നു

221
00:16:43,040 --> 00:16:46,480
അവനെ അന്വേഷിച്ചുകൊണ്ട്. അവന്‍
ബസ് കേറിപ്പോയെങ്കിലും വീട്ടിലെത്തിയില്ല.

222
00:16:46,560 --> 00:16:48,680
എനിക്കവന്‍റെ പേര് ഓര്‍മ്മകിട്ടുന്നില്ല.

223
00:16:51,960 --> 00:16:54,000
ചന്ദ്രപ്രകാശ് ജീ, നോക്കൂ.

224
00:17:16,680 --> 00:17:17,560
സ്വവര്‍ഗന്‍!

225
00:17:17,640 --> 00:17:19,960
നീ മാളവികയെ കരയിപ്പിച്ചു!

226
00:17:20,520 --> 00:17:22,920
നിന്നെ ഒരു പാഠം പഠിപ്പിച്ചേ പറ്റൂ.

227
00:17:25,080 --> 00:17:27,760
എല്ലാവരും നിന്നെ മറക്കും.

228
00:17:28,320 --> 00:17:29,400
മാഞ്ഞുപോകും.

229
00:17:45,560 --> 00:17:48,480
എന്നെങ്കിലും നീയും എന്‍റെ അവസ്ഥ
അനുഭവിച്ചറിയും, ദേവ്.

230
00:17:49,160 --> 00:17:53,760
എന്നെങ്കിലും നീയും എന്‍റെ അവസ്ഥ
അനുഭവിച്ചറിയും, ദേവ്.

231
00:17:56,440 --> 00:17:58,560
ആ ദിവസം കാണാന്‍ നീയുണ്ടാവില്ല.

232
00:18:43,000 --> 00:18:45,720
അധിരാജ്എ അധിരാജ്, എഴുന്നേൽക്ക്.

233
00:18:47,480 --> 00:18:48,320
എണീക്ക്.

234
00:18:49,240 --> 00:18:50,160
വാ.

235
00:18:55,760 --> 00:18:57,240
ഞാനും അവനെ തേടിക്കൊണ്ടിരിക്കുകയാണ്.

236
00:18:57,720 --> 00:18:58,560
നിനാദിനുവേണ്ടി.

237
00:19:01,240 --> 00:19:02,080
വാ.

238
00:19:02,720 --> 00:19:03,760
വന്നേ!

239
00:19:11,160 --> 00:19:14,560
ആ ദിവസം മുതല്‍ ആ പേരു മാത്രമാണ്
എന്‍റെ മനസ്സില്‍.

240
00:19:15,320 --> 00:19:16,160
നിനാദ്.

241
00:19:17,200 --> 00:19:19,920
നീ അവന്‍റെ രേഖകള്‍
തിരയുന്നുണ്ടായിരുന്നില്ലേ.

242
00:19:21,040 --> 00:19:22,080
അവനെന്‍റെ ഫ്രണ്ട് ആയിരുന്നു.

243
00:19:23,000 --> 00:19:25,800
സ്കൂളിലെ അവസാനദിവസത്തിനുശേഷം
ഞങ്ങളെല്ലാം വീടുകളിലേക്ക് പോയി.

244
00:19:29,680 --> 00:19:31,040
പക്ഷേ അവന്‍ മാത്രം പോയില്ല.

245
00:19:32,240 --> 00:19:34,800
പുതിയ വിങ്ങിന്‍റെ അവിടെനിന്നു കണ്ടെത്തിയ
ആ മൃതദേഹം,

246
00:19:36,400 --> 00:19:37,680
അത് അവൻറെ ആണെന്ന് എനിക്കറിയാം.

247
00:19:39,040 --> 00:19:40,720
കാര്യങ്ങളെല്ലാം ഇപ്പോള്‍ വ്യക്തമാവുന്നു.

248
00:19:42,440 --> 00:19:46,640
ഈ സംഭവങ്ങളെല്ലാം ആ കെട്ടിടവുമായി
എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നതെന്ന്.

249
00:19:48,200 --> 00:19:51,720
ഡീന്‍ വ്യാസ് പുതിയ വിങ്ങ് നിര്‍മ്മാണത്തെ
എന്തിനാ എതിര്‍ത്തത് എന്നും.

250
00:19:53,000 --> 00:19:55,320
അദ്ദേഹത്തിന് അറിയാമായിരുന്നു,
നിനാദിനെ അവിടെ കുഴിച്ചിട്ട കാര്യം.

251
00:19:57,000 --> 00:20:01,560
അന്നുരാത്രി കാട്ടിലൂടെ അദ്ദേഹം അലയുന്നത്
സെക്യൂരിറ്റി കണ്ടിരുന്നു.

252
00:20:02,320 --> 00:20:06,720
രാവിലെ ഞാനും കാട്ടിലേക്കുള്ള വഴിയില്‍
ചെളിയും, ഒരു ടോര്‍ച്ചും കണ്ടു.

253
00:20:07,280 --> 00:20:08,400
അദ്ദേഹമാകെ ഭയപ്പെട്ടുപോയിരുന്നു.

254
00:20:09,640 --> 00:20:12,000
പുതിയ വിങ്ങിന്‍റെ പണി തുടങ്ങാനിരുന്നത്
അടുത്തദിവസമായിരുന്നു.

255
00:20:13,080 --> 00:20:15,080
നിനാദിന്‍റെ മൃതദേഹം അവിടന്നു
മാറ്റാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം.

256
00:20:16,160 --> 00:20:19,040
പക്ഷേ പകരം നിനാദിന്‍റെ ആത്മാവിനെ
ഉണര്‍ത്തുകയാണുണ്ടായത്.

257
00:20:20,160 --> 00:20:22,880
ക്ഷുഭിതനായൊരു ആത്മാവ്,

258
00:20:23,480 --> 00:20:27,280
തന്‍റെ പ്രതികാരത്തിനായി 15 വര്‍ഷമായി
കാത്തിരിക്കുന്ന ഒന്ന്.

259
00:20:28,800 --> 00:20:31,400
നിനാദിനെ ഉപദ്രവിച്ചവരെ
അവന്‍ ശിക്ഷിക്കുകയാണിപ്പോള്‍.

260
00:20:31,920 --> 00:20:37,080
ഡീന്‍, സുയാഷ്, രജത്, ഇവര്‍ക്കെല്ലാം
ഓരോ വിധത്തില്‍ ഇതില്‍ പങ്കുണ്ട്.

261
00:20:38,320 --> 00:20:41,000
ഇതൊക്കെ എല്ലാവരോടും പറഞ്ഞാല്‍
എനിക്കു വട്ടാണെന്ന് കരുതും അവരൊക്കെ.

262
00:20:42,560 --> 00:20:44,080
മഹാഭാരതം വായിച്ചിട്ടുണ്ടോ?

263
00:20:45,080 --> 00:20:48,640
ജീവിതത്തില്‍ നമുക്ക് രണ്ടു വഴികളാണുള്ളത്.

264
00:20:50,680 --> 00:20:54,320
ഒന്ന്, സാഹചര്യങ്ങളോട്
സമരസപ്പെട്ടു ജീവിക്കുക. അല്ലെങ്കില്‍...

265
00:20:54,400 --> 00:20:57,040
സാഹചര്യങ്ങളെ മാറ്റാനുള്ള
ഉത്തരവാദിത്തം ഏറ്റെടുക്കുക.

266
00:20:58,640 --> 00:21:01,760
നിനാദിനെ മനസ്സിലാക്കാന്‍ കഴിയുന്ന
ഒരേയൊരാള്‍ നീയാണ്, അധിരാജ്.

267
00:21:03,480 --> 00:21:04,320
ആലോചിച്ചുനോക്കൂ.

268
00:21:05,200 --> 00:21:08,920
അന്ന് നിനാദിന് ശരിക്കും എന്താ സംഭവിച്ചത്?

269
00:21:11,080 --> 00:21:13,240
വ്യാസ് അവനെ ബസ് സ്റ്റോപ്പില്‍
കൊണ്ടുചെന്നാക്കിയിട്ടില്ല.

270
00:21:16,320 --> 00:21:20,440
ടിക്കറ്റ് വാങ്ങിയവര്‍ക്ക് നിനാദ്
ബസ് കേറില്ല എന്നറിയാമായിരുന്നു.

271
00:21:21,320 --> 00:21:24,680
ഇനി സത്യം പുറത്തുകൊണ്ടുവരിക എന്നത്
നിന്‍റെ ഉത്തരവാദിത്തമാണ്.

272
00:21:28,160 --> 00:21:29,640
എനിക്കിവിടന്ന് പുറത്തുകടക്കണം.

273
00:21:33,560 --> 00:21:34,400
ഗേറ്റ് പാസ്

274
00:21:34,480 --> 00:21:37,480
സര്‍, കുട്ടികള്‍ക്കുള്ള
ബസ് ടിക്കറ്റ് വാങ്ങണം.

275
00:21:38,160 --> 00:21:39,000
കടയില്‍നിന്ന്.

276
00:21:39,560 --> 00:21:41,320
ഇതെന്താണ്?

277
00:21:41,400 --> 00:21:43,880
സാധനങ്ങള്‍ ഇറക്കിവെക്കാന്‍
സമയം കിട്ടിയില്ല.

278
00:21:44,400 --> 00:21:45,640
തുറക്ക്.

279
00:21:47,520 --> 00:21:48,760
വണ്ടി എടുത്തോ. പോവാം.

280
00:21:50,080 --> 00:21:52,280
പോലീസ്

281
00:21:58,760 --> 00:22:02,360
ദേവിപ്രസാദ്, സ്കൂളില്‍
എന്തൊക്കെയോ ഉണ്ടായി.

282
00:22:02,440 --> 00:22:04,480
മറ്റൊരു പൂര്‍വവിദ്യാര്‍ത്ഥിയും
ആത്മഹത്യ ചെയ്തു.

283
00:22:04,560 --> 00:22:07,680
അതുമാത്രമല്ല,
അവിടന്ന് മറ്റൊരു മൃതദേഹവും കണ്ടെടുത്തു.

284
00:22:07,760 --> 00:22:10,920
അതൊരു വിദ്യാര്‍ത്ഥിയുടെയാണെന്നാ
അവര്‍ പറയുന്നത്.

285
00:22:11,040 --> 00:22:14,920
ക്യാമ്പസ്സിലേക്ക് കടക്കുന്നതും
പുറത്തിറങ്ങുന്നതും കോടതി നിരോധിച്ചു.

286
00:22:15,720 --> 00:22:16,560
ദേവി പ്രസാദ്

287
00:22:16,640 --> 00:22:19,800
25 പൂര്‍വവിദ്യാര്‍ത്ഥികളുടെയും പേര്
കോടതി ഉത്തരവില്‍ ഉണ്ടല്ലോ, അല്ലേ.

288
00:22:19,880 --> 00:22:21,440
ഉവ്വ്, സര്‍. അത് നോക്കുന്നുണ്ട്.

289
00:22:21,520 --> 00:22:22,360
മിസ്റ്റര്‍ ജാംവാല്‍...

290
00:22:26,160 --> 00:22:27,000
മിസ്റ്റര്‍ ജാംവാല്‍?

291
00:22:27,920 --> 00:22:31,880
എങ്ങനെയെങ്കിലും ഞങ്ങള്‍ നിങ്ങളെ
ഇവിടന്നു പുറത്തുകടത്തും. പേടിക്കണ്ട.

292
00:22:33,920 --> 00:22:37,920
എനിക്ക് പേടിയൊന്നുമില്ല, ഡീന്‍ സ്വാമീ.
പേടിച്ച് ഒളിച്ചുകടക്കാനൊന്നും പോകുന്നില്ല.

293
00:22:38,440 --> 00:22:40,480
ഓഫീസര്‍ ബേദിയുടെ മുന്നിലൂടെതന്നെ
ഞാന്‍ പോയിരിക്കും.

294
00:22:41,720 --> 00:22:43,160
ഞങ്ങളെ തടുക്കാമെങ്കില്‍ തടുക്കട്ടെ.

295
00:22:48,640 --> 00:22:51,560
ഒന്നും സംഭവിക്കാൻ പോകുന്നില്ല,
ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു.

296
00:22:51,640 --> 00:22:53,760
അത് വളരെ സുരക്ഷിതമായ അനുഭവമാണ്.

297
00:22:54,280 --> 00:22:57,720
എല്ലാം ശരിയാകുമെന്ന് വിശ്വസിക്കേണ്ടത്
വളരെ പ്രധാനമാണ്.

298
00:22:57,800 --> 00:23:00,280
നിങ്ങള്‍ ഇരിക്കൂ. ഇത്തിരി കഴിഞ്ഞു കാണാം.

299
00:23:12,400 --> 00:23:15,320
"മോര്‍സ് നോണ്‍ എസ്റ്റ് ഫിനിസ്. "

300
00:23:18,080 --> 00:23:19,760
മരണത്തോടെ എല്ലാം അവസാനിക്കുന്നില്ല.

301
00:23:20,720 --> 00:23:22,800
എന്‍റെ മോള്‍ പോയ ശേഷം,

302
00:23:23,440 --> 00:23:24,960
ഞാനും തകര്‍ന്നുപോയിരുന്നു.

303
00:23:26,680 --> 00:23:28,520
അന്നെനിക്കത് മനസ്സിലായിരുന്നില്ല,

304
00:23:29,640 --> 00:23:31,360
പക്ഷേ ഇന്നു ഞാനത് വിശ്വസിക്കുന്നു.

305
00:23:32,920 --> 00:23:34,800
"മരണത്തോടെ എല്ലാം അവസാനിക്കുന്നില്ല. "

306
00:23:42,920 --> 00:23:45,280
എപ്പോഴെങ്കിലും
സംസാരിക്കണമെന്നു തോന്നിയാല്‍...

307
00:23:49,720 --> 00:23:50,640
എന്നോടല്ല.

308
00:23:51,840 --> 00:23:54,400
നിങ്ങള്‍ക്കു നഷ്ടപ്പെട്ടവരോട്.

309
00:23:56,120 --> 00:23:58,960
നിങ്ങളുടെ സന്ദേശങ്ങള്‍ എനിക്ക്
അവരിലേക്കെത്തിക്കാന്‍ കഴിയും,

310
00:24:09,440 --> 00:24:10,280
സുപ്രിയ?

311
00:24:11,000 --> 00:24:11,920
സുപ്രിയ.

312
00:24:13,960 --> 00:24:14,800
സുപ്രിയ.

313
00:24:15,600 --> 00:24:19,520
കഴിഞ്ഞു. അങ്ങനെ നമ്മുടെ നാസറി പൂർണമായി

314
00:24:19,600 --> 00:24:23,080
-ഇത് പെര്‍ഫെക്ടാണ്. ഇത് നിനക്കുള്ളതാ. -
-വളരെ നന്ദി.

315
00:24:26,760 --> 00:24:28,480
സുപ്രിയ ഘോഷ് അനിരുദ്ധ് സെന്‍ - അഭി

316
00:24:28,560 --> 00:24:30,440
എൻറെ ചക്കരക്കുട്ടി.

317
00:24:30,520 --> 00:24:32,320
എൻറെ പൊന്നു മോനെ.

318
00:24:32,400 --> 00:24:34,600
എന്ത് ചെറിയ കൈകളാണ് എൻറെ കുഞ്ഞിൻറെ.

319
00:24:35,520 --> 00:24:37,000
ക്യാമറയിലേക്ക് നോക്കൂ.

320
00:24:37,080 --> 00:24:40,840
റെഡി? മൂന്ന്, രണ്ട്, ഒന്ന്. പുഞ്ചിരിക്കൂ!

321
00:24:41,600 --> 00:24:43,040
വളരെ നല്ലത്.

322
00:24:43,720 --> 00:24:44,560
സുപ്രിയ.

323
00:24:48,680 --> 00:24:49,680
സുപ്രിയ?

324
00:24:52,680 --> 00:24:53,520
സുപ്രിയ!

325
00:24:56,760 --> 00:24:58,320
എന്തുപറ്റി?

326
00:25:01,040 --> 00:25:01,960
വായടയ്ക്ക്!

327
00:25:02,960 --> 00:25:04,000
ഉറക്കെ ഒച്ചയിടുന്നതെന്തിനാ?

328
00:25:13,720 --> 00:25:15,800
എനിക്ക് നിന്‍റെയും അഭിയുടെയും
കാര്യത്തില്‍ ആശങ്കയുണ്ട്.

329
00:25:16,200 --> 00:25:19,040
ഇതൊക്കെ പോസ്റ്റ്പോര്‍ട്ടം ഡിപ്രഷന്‍റെ
ഗുരുതരമായ ലക്ഷണങ്ങളാണ്.

330
00:25:19,120 --> 00:25:21,600
-നീയൊരു സൈക്കോളജിസ്റ്റിനെ കാണണം.
-ഞാനവന്‍റെ അമ്മയാണ്!

331
00:25:21,680 --> 00:25:23,240
ഞാന്‍ ചെയ്യുന്നതെന്താണെന്ന് എനിക്കറിയാം!

332
00:25:47,080 --> 00:25:51,200
അഭി എവിടെ, സുപ്രിയ? ഉറക്കമാണോ?

333
00:25:51,280 --> 00:25:52,880
അഭി, മോനെ?

334
00:25:53,280 --> 00:25:55,240
എന്‍റെ മോനേ.

335
00:25:56,160 --> 00:25:57,640
അഭീ, മോനേ!

336
00:26:01,040 --> 00:26:01,880
അഭീ?

337
00:26:05,400 --> 00:26:06,240
അഭീ?

338
00:26:11,800 --> 00:26:13,160
അഭീ.

339
00:26:14,840 --> 00:26:16,000
അഭീ...

340
00:26:18,960 --> 00:26:19,800
അഭീ!

341
00:26:20,920 --> 00:26:21,760
സുപ്രിയ!

342
00:26:22,840 --> 00:26:24,280
നീ എന്താ ഈ കാണിച്ചത്!

343
00:26:24,360 --> 00:26:25,240
അഭീ, എന്‍റെ മോനേ!

344
00:26:34,560 --> 00:26:35,400
അഭീ!

345
00:26:36,000 --> 00:26:36,840
അഭീ!

346
00:26:38,160 --> 00:26:40,080
എന്താ സംഭവിച്ചത്? നാശം!

347
00:26:40,680 --> 00:26:41,520
നാശം!

348
00:26:44,920 --> 00:26:46,240
അഭീ!

349
00:26:52,280 --> 00:26:56,000
അനി സാര്‍!

350
00:26:56,080 --> 00:26:58,800
-പുറത്തുപോയി ആരെയെങ്കിലും വിളിക്ക്!
-സുപ്രിയച്ചേച്ചീ!

351
00:26:58,880 --> 00:27:00,240
സുപ്രിയച്ചേച്ചീ!

352
00:27:29,840 --> 00:27:31,560
നന്ദി മാഡം.

353
00:27:31,640 --> 00:27:33,040
ചൗഹാന്‍

354
00:27:33,120 --> 00:27:34,040
ചൗഹാന്‍ ജീ.

355
00:27:34,120 --> 00:27:36,960
-പറ.
-അധിരാജ് ജയ്സിങ്ങ്, 2007 ബാച്ച്.

356
00:27:37,440 --> 00:27:39,120
-കേണല്‍ ജയ്സിങ്ങിന്‍റെ കൊച്ചുമോനോ?
-അതെ.

357
00:27:39,680 --> 00:27:42,840
എനിക്കൊരു കാര്യമറിയാനുണ്ട്.
നിനാദ് രാമനെ ഓര്‍ക്കുന്നുണ്ടോ?

358
00:27:43,480 --> 00:27:44,600
അവന്‍ എന്‍റെ ബാച്ചിലായിരുന്നു.

359
00:27:45,160 --> 00:27:46,480
-രാമന്‍ ജിയുടെ മോന്‍.
-അതെ.

360
00:27:47,240 --> 00:27:49,920
അവന്‍ ചെയ്തത് ശരിയായില്ല. ഓടിപ്പോയത്.

361
00:27:50,680 --> 00:27:55,120
അവസാനദിവസം അവന്‍ കടയില്‍ വന്നിരുന്നു,
കുറച്ച് റിബ്ബണും മറ്റും വാങ്ങാന്‍.

362
00:27:55,920 --> 00:27:57,440
അതിന്‍റെ കടം ഇപ്പോഴും ബാക്കിയാ.

363
00:27:58,200 --> 00:28:01,520
രാമന്‍ ജി അത് തരാമെന്നു പറഞ്ഞതാ,
പക്ഷേ ഞാന്‍ സമ്മതിച്ചില്ല.

364
00:28:02,040 --> 00:28:03,440
നിനാദ് തന്നെ അത് തരണം.

365
00:28:04,840 --> 00:28:08,640
ചൗഹാന്‍ ജീ, അക്കാലത്ത് ഇവിടുന്നല്ലേ
ബസ് ടിക്കറ്റുകള്‍ വാങ്ങിയിരുന്നത്?

366
00:28:08,720 --> 00:28:09,560
തീര്‍ച്ചയായും.

367
00:28:09,640 --> 00:28:12,040
അപ്പോള്‍ നിനാദിന്‍റെ ടിക്കറ്റും
ഇവിടുന്നാണോ എടുത്തത്?

368
00:28:12,120 --> 00:28:14,640
അതെ. ദേവിപ്രസാദാ അതു വാങ്ങിയത്.

369
00:28:15,400 --> 00:28:18,800
കൃത്യമായി ഓര്‍ക്കാന്‍ കാരണം, അന്ന്
അയാള്‍ ഒരു ആക്സിഡന്‍റില്‍ പെട്ടിരുന്നു.

370
00:28:19,520 --> 00:28:20,920
ആകെ ചെളിപറ്റി,

371
00:28:21,000 --> 00:28:22,640
മുടന്തിയാ അയാള്‍ ഇങ്ങോട്ടു വന്നത്.

372
00:28:23,360 --> 00:28:25,480
കോച്ച് വ്യാസാ അവനെ കൊണ്ടാക്കിയത്.

373
00:28:25,560 --> 00:28:29,080
ടിക്കറ്റ് വാങ്ങിയത് വേറാരോ ആണ്.
കോച്ച് എന്നെ വേറെ ജോലി ഏല്‍പ്പിച്ചിരുന്നു.

374
00:28:29,160 --> 00:28:31,560
തിരിച്ചുവരുമ്പോഴാ എനിക്ക് ആക്സിഡന്‍റായത്.

375
00:28:31,640 --> 00:28:35,080
ഡീന്‍ വ്യാസ് നിങ്ങളെ അദ്ദേഹത്തിന്‍റെ
ഭാഗ്യ ബാച്ച് എന്നാ വിളിച്ചിരുന്നത്,

376
00:28:35,160 --> 00:28:37,800
നിങ്ങള്‍ പാസായ ഉടന്‍തന്നെയാണല്ലോ
അദ്ദേഹത്തെ ഡീനായി നിയമിച്ചത്.

377
00:28:37,880 --> 00:28:40,280
ദേവിപ്രസാദിനെ കണ്ടോ?
അയാള്‍ക്കിപ്പോള്‍ കാറ്ററിങ്ങ് ബിസിനസ്സാ.

378
00:28:40,360 --> 00:28:43,960
ഡീന്‍, സുയാഷ്, രജത്, ഇവര്‍ക്കെല്ലാം
ഓരോ വിധത്തില്‍ ഇതില്‍ പങ്കുണ്ട്.

379
00:28:44,040 --> 00:28:46,880
നീ ബാച്ചിലെ സ്വോഡ് ഓഫ് ഹോണര്‍,
അവള്‍ സാറിന്‍റെ മോളും.

380
00:28:46,960 --> 00:28:50,080
നീ, ദേവ് പ്രതാപ് ജാംവാല്‍ ആയിട്ടുപോലും
ഞങ്ങളോട് അസൂയപ്പെടുന്നോ?

381
00:28:50,160 --> 00:28:52,040
ദേവിന്‍റെ പഠനം കഴിഞ്ഞു.

382
00:28:52,120 --> 00:28:55,080
ഇനി ആരു നിങ്ങള്‍ക്ക് ചെറിയ പണി ചെയ്യിച്ച്
കൂടുതല്‍ പൈസ തരും?

383
00:28:56,240 --> 00:28:58,800
ഇന്നു നിന്‍റെ ഷൂസ്
ആരും ചെക്ക് ചെയ്യില്ല, മോനേ.

384
00:28:58,880 --> 00:29:00,280
ഇന്നും ക്ലാസ് കട്ട് ചെയ്ത് നടപ്പാണോ?

385
00:29:02,120 --> 00:29:05,560
അന്നു നിനാദിന് ശരിക്കും എന്താ സംഭവിച്ചത്?

386
00:29:05,640 --> 00:29:07,320
നിനക്കെന്നും മാളവികയെ വേണമായിരുന്നു.

387
00:29:07,400 --> 00:29:09,840
പക്ഷേ മാളവികയ്ക്കോ, അധിരാജിനെയും.

388
00:29:10,400 --> 00:29:13,080
ഇങ്ങനെയല്ലേ കരയുന്ന മാളവികയെ
നീ വളച്ചെടുത്തത്?

389
00:29:13,160 --> 00:29:16,920
അവസാനദിവസം കണ്ടതല്ലേ.
ദേവ് മാളവികയുടെ കണ്ണീര്‍ തുടയ്ക്കുന്നു.

390
00:29:17,000 --> 00:29:20,120
"മാളവികയെ കരയിച്ചതിന്
ഞാന്‍ നിനാദിനെ ഒരു പാഠം പഠിപ്പിക്കും!"

391
00:29:20,800 --> 00:29:23,080
നീ മാളവികയെ കരയിച്ചു!

392
00:29:23,160 --> 00:29:25,560
നീയതിന് അനുഭവിക്കണം!

393
00:30:03,160 --> 00:30:04,320
വേഗം!

394
00:30:04,400 --> 00:30:07,800
ഇവിടുന്ന് വേഗം പുറത്ത് കടക്ക്!

395
00:30:55,720 --> 00:31:00,320
ഈ പട്ടിക്കുട്ടികള്‍ ചാവണമായിരുന്നു,
ഇവറ്റയുടെ അമ്മയെ ഒരു പാഠം പഠിപ്പിക്കാന്‍.

396
00:31:04,560 --> 00:31:05,400
വേദാന്ത്?

397
00:31:06,560 --> 00:31:09,560
ഇവരെയൊക്കെ ഒരു പാഠം പഠിപ്പിക്കണം.

398
00:31:14,160 --> 00:31:16,680
വേദാന്തില്‍നിന്ന് അകന്നുനില്‍ക്ക്.

399
00:32:09,880 --> 00:32:11,000
വായനാ മുറി

400
00:32:25,920 --> 00:32:28,400
നാളെ രാവിലെ നിങ്ങള്‍ക്ക് വീട്ടില്‍ പോവാം.

401
00:32:28,840 --> 00:32:29,960
ഇവരൊഴിച്ചുള്ളവര്‍ക്ക്.

402
00:32:30,760 --> 00:32:35,080
പാര്‍ഥ്, ഇമാദ്, ലാമ,
അധിരാജ്, ദേവ്, മാളവിക.

403
00:32:35,160 --> 00:32:36,640
ഇതെന്തിന്‍റെ അടിസ്ഥാനത്തിലാണ്, സര്‍?

404
00:32:37,360 --> 00:32:39,320
ഞാന്‍ നിങ്ങളുടെ ചോദ്യങ്ങള്‍ക്കൊക്കെ
മറുപടി തന്നല്ലോ.

405
00:32:39,400 --> 00:32:42,240
-നമുക്ക് പോണം, മാളവിക!
-എന്തുണ്ടായി, ദേവ്?

406
00:32:42,320 --> 00:32:43,560
എടാ നീ എങ്ങോട്ട് പോകുക.

407
00:32:43,640 --> 00:32:45,680
-എടാ, നിന്‍റെ പേര് ലിസ്റ്റില്‍ ഉണ്ട്.
-ഞാനതു നോക്കുന്നില്ല.

408
00:32:45,760 --> 00:32:46,640
ജാംവാല്‍,

409
00:32:47,320 --> 00:32:48,440
ഞാന്‍ നിങ്ങളെ അറസ്റ്റ് ചെയ്യും.

410
00:32:48,920 --> 00:32:50,720
എന്തിന്? ഞാനെന്തുചെയ്തു?

411
00:32:51,240 --> 00:32:52,760
ഇവരൊക്കെ എന്തുചെയ്തിട്ടാ?

412
00:32:53,600 --> 00:32:58,440
ഒരു സാധാരണ പോലീസുകാരന്‍റെ പൊള്ളയായ
ഭീഷണിയെ പേടിക്കേണ്ട ഗതികേട് നമുക്കില്ല.

413
00:32:58,960 --> 00:33:03,000
അഞ്ചുമിനിറ്റില്‍ കാര്‍ എത്തും.
ഒന്നും മിണ്ടാതെ അതില്‍ കേറിയിരുന്നോ.

414
00:33:04,400 --> 00:33:06,160
ഇയാളുടെ കാര്യം
നമ്മുടെ വക്കീല്‍ നോക്കിക്കോളും.

415
00:33:11,840 --> 00:33:16,160
ഗേറ്റിലെ കാറുകള്‍ പോലീസ് പരതുന്നുണ്ട്.
ഈ വഴി അഡ്മിന്‍ ബ്ലോക്കിലെത്താം.

416
00:33:16,720 --> 00:33:18,680
-സൂക്ഷിച്ചു പോ.
-വളരെ നന്ദി

417
00:33:21,720 --> 00:33:24,000
-എല്ലാ പോലീസുകാരും ഗേറ്റില്‍ എത്തണം.
-സര്‍.

418
00:33:25,640 --> 00:33:27,000
നിങ്ങള്‍ക്ക് ഞങ്ങളെ തടയാനാവില്ല.

419
00:33:28,240 --> 00:33:31,120
ഞാന്‍ കാര്‍ കൊണ്ടുവരാം.
ഇവിടെ നില്‍ക്ക്, ഓക്കേ?

420
00:33:36,200 --> 00:33:37,040
ഓഫീസര്‍,

421
00:33:37,720 --> 00:33:40,640
ആ ഗേറ്റ് കടന്ന് ആരും
പുറത്തുപോവുന്നില്ലെന്ന് ഉറപ്പുവരുത്തണം.

422
00:33:41,520 --> 00:33:43,960
വേണ്ടിവന്നാല്‍ അറസ്റ്റ് ചെയ്തേക്ക്.

423
00:33:50,640 --> 00:33:51,560
ഹലോ. സുപ്രിയ?

424
00:33:52,840 --> 00:33:54,360
സുപ്രിയ. സുപ്രിയ?

425
00:33:56,120 --> 00:34:00,800
ദേവ് പ്രതാപ് ജാംബാൽ സ്കൂൾ വിട്ടു
പുറത്തു പോകാൻ പാടില്ല.

426
00:34:00,880 --> 00:34:03,640
അദ്ദേഹത്തിൻ്റെ ഡ്രൈവർ എത്തുമെന്ന്
നമ്മൾക്ക് വിവരം ലഭിച്ചിട്ടുണ്ട്.

427
00:34:03,720 --> 00:34:05,840
സ്കൂൾ ഗ്രൗണ്ടിൽ വാഹനങ്ങൾ കടത്തിവിടരുത്.

428
00:34:05,920 --> 00:34:08,840
ഞാനാവര്‍ത്തിക്കുന്നു, സ്കൂൾ ഗ്രൗണ്ടില്‍
വാഹനങ്ങൾ കടത്തിവിടരുത്.

429
00:34:09,840 --> 00:34:11,840
ദേവ്! നിര്‍ത്ത്, ദേവ്!

430
00:34:13,600 --> 00:34:14,640
നിര്‍ത്ത്, ദേവ്!

431
00:34:16,120 --> 00:34:18,840
ഗേറ്റിനു പുറത്തിറങ്ങിയാല്‍ നീ മരിക്കും.

432
00:34:19,920 --> 00:34:22,600
നീയും അവനെ കണ്ടിട്ടുണ്ട്.
അതാ നീ ഓടി രക്ഷപ്പെടുന്നത്.

433
00:34:24,040 --> 00:34:28,320
സുയാഷും രജത്തും നീയും അന്നവനെ
കൊന്നുകളയുകതന്നെ ചെയ്തു!

434
00:34:28,840 --> 00:34:31,080
അതുകൊണ്ടല്ലേ നീ പേടിച്ച്
വ്യാസിന്‍റെ അടുത്തേക്ക് ഓടിച്ചെന്നത്?

435
00:34:31,560 --> 00:34:33,160
നിന്‍റെ കള്ളച്ചീട്ടില്‍ ഒപ്പുവാങ്ങാനല്ല,

436
00:34:33,680 --> 00:34:35,800
പകരം നീ വരുത്തിവെച്ച
പ്രശ്നം പരിഹരിക്കാന്‍!

437
00:34:37,280 --> 00:34:39,520
എല്ലാവരുടെയും മുന്നില്‍വെച്ച്
കുറ്റം സമ്മതിക്ക്, ദേവ്.

438
00:34:40,000 --> 00:34:41,440
അല്ലെങ്കില്‍ ഇന്നവന്‍ നിന്നെ കൊല്ലും.

439
00:34:46,320 --> 00:34:47,560
ഞാനൊന്നും ചെയ്തിട്ടില്ല.

440
00:34:48,840 --> 00:34:50,320
നിനക്ക് തലയ്ക്കു വട്ടാണ്.

441
00:34:51,560 --> 00:34:52,920
എനിക്കു വട്ടാണെങ്കില്‍, ദേവ്,

442
00:34:54,680 --> 00:34:57,440
ഗേറ്റിനു പുറത്തേക്ക് കാലെടുത്തുവെയ്ക്കാന്‍
ഞാന്‍ നിന്നെ വെല്ലുവിളിക്കുന്നു.

443
00:34:58,120 --> 00:34:58,960
ദേ നോക്ക്.

444
00:35:00,040 --> 00:35:01,200
എന്‍റെ കാര്‍ എത്തിക്കഴിഞ്ഞിരിക്കുന്നു.

445
00:35:01,800 --> 00:35:02,640
ഇനി നോക്ക്.

446
00:35:18,360 --> 00:35:20,640
എന്താണത് അത്?

447
00:36:13,640 --> 00:36:15,840
സാർ ഉടൻ ഗേറ്റിലേക്ക് വരൂ.

448
00:36:49,480 --> 00:36:52,400
മനോഹര്‍ ജീ, കുട്ടികളുടെ അടുത്തേക്കു
ചെല്ലൂ. എല്ലാവരും അകത്തേക്കു പോ!

449
00:36:57,440 --> 00:36:58,280
ദേവ്!

450
00:37:04,160 --> 00:37:05,040
ദേവ്!

451
00:39:06,160 --> 00:39:08,160
ഉപശീർഷകം വിവർത്തനംചെയ്തത് ശ്യാം ടി. കെ.

452
00:39:08,200 --> 00:39:10,200
ക്രിയേറ്റീവ് സൂപ്പർവൈസർ
വിജേഷ് സി. കെ

