1
00:00:06,000 --> 00:00:06,840
ഈ സീരീസ് വിനോദത്തിനായി നിര്‍മ്മിക്കപ്പെട്ട
ഒരു സാങ്കല്‍പ്പികകഥയാണ്.

2
00:00:06,920 --> 00:00:07,760
ഇതിലെ പേരുകളും സ്ഥലങ്ങളും മറ്റും
സാങ്കല്‍പ്പികമാണ്.

3
00:00:07,840 --> 00:00:08,680
ഏതൊരു സാമ്യവും യാദൃച്ഛികം
മാത്രമാണ്.

4
00:00:08,760 --> 00:00:09,600
ആരെയും വേദനിപ്പിക്കാന്‍
ഉദ്ദേശിച്ചിട്ടുള്ളതല്ല.

5
00:00:09,680 --> 00:00:10,520
കഥാപാത്രങ്ങളുടെ സാഹചര്യങ്ങളെ
അനുകമ്പയോടെയാണ് ഈ സീരീസ് കാണുന്നത്.

6
00:00:10,600 --> 00:00:11,440
LGBTQIA+ കമ്മ്യൂണിറ്റിയിലുള്ളവരെ
അവഹേളിക്കാന്‍ ഈ സീരീസ് ഉദ്ദേശിച്ചിട്ടില്ല.

7
00:00:11,520 --> 00:00:12,360
ശക്തമായ അധിക്ഷേപപ്രയോഗങ്ങള്‍
ഈ സീരീസിന്റെ ഭാഗമാണ്.

8
00:00:12,440 --> 00:00:13,280
മദ്യം, മയക്കുമരുന്ന്, മന്ത്രവാദമെന്നിവയുടെ
ഉപയോഗം ഈ സീരീസ് പ്രോത്സാഹിപ്പിക്കുന്നില്ല.

9
00:00:13,360 --> 00:00:14,520
ഒരു മൃഗത്തിനും ദോഷം ചെയ്തില്ല. ഇതിലെ
കാഴ്ചപ്പാട് ആമസോണ്‍ പ്രമാണീകരിക്കുന്നില്ല.

10
00:00:14,600 --> 00:00:15,880
കുട്ടികള്‍ക്ക് ദോഷം ചെയ്തില്ല. മൃദുല
വിഷയമായതിനാല്‍ വിചക്ഷണത നിര്‍ദേശിക്കുന്നു.

11
00:00:18,040 --> 00:00:22,560
ഡീന്‍ വ്യാസ് മരിച്ച രാത്രി
മൂന്നു മാസങ്ങള്‍ക്കു മുന്‍പ്

12
00:01:02,080 --> 00:01:03,120
ആരാ അവിടെ?

13
00:01:10,520 --> 00:01:11,480
ആരാ അവിടെ?

14
00:01:12,200 --> 00:01:13,080
ആരാ അത്?

15
00:01:22,360 --> 00:01:27,040
രാജു, ഹോസ്റ്റലിനു സമീപം പരിശോധിക്ക്.
ചില കുട്ടികൾ പുറത്ത് കറങ്ങുന്നുണ്ടാകും.

16
00:01:27,120 --> 00:01:29,280
ഞാൻ കാടിന്റെ അടുത്ത് നോക്കാം.

17
00:01:29,360 --> 00:01:30,800
ശരി, ഞാൻ നോക്കാം.

18
00:01:31,760 --> 00:01:36,800
അത് സീനിയർ വിദ്യാർത്ഥികളായിരിക്കണം.
ഞാൻ നാളെ പരാതി കൊടുക്കാം.

19
00:01:36,880 --> 00:01:38,200
അവരെ പുറത്താക്കും.

20
00:01:53,800 --> 00:01:57,280
വനപാതയുടെ അടുത്തുവച്ച് കാണാം,
നമുക്ക് ഒരുമിച്ച് മടങ്ങാം.

21
00:02:21,440 --> 00:02:23,160
ഡീന്‍ വ്യാസ്, നിങ്ങള്‍ ഓക്കേയല്ലേ?

22
00:04:57,560 --> 00:05:00,640
അധൂര

23
00:05:03,120 --> 00:05:06,320
ഇന്ന്

24
00:05:07,560 --> 00:05:11,800
മിസ് ഘോഷിന് സംസാരിക്കാന്‍ വയ്യായിരുന്നു,
സ്കൂളിലേക്ക് തിരിച്ചയച്ചിട്ടുണ്ട്.

25
00:05:14,040 --> 00:05:15,760
എന്തുകൊണ്ടാണ് നിങ്ങൾ
കുട്ടിയെ പോകാൻ അനുവദിച്ചത്?

26
00:05:15,800 --> 00:05:19,520
സാർ എല്ലാവരുടെയും മുന്നിൽ വച്ചാണ്
രക്ഷപ്പെട്ടത്, ആർക്കും തടയാനായില്ല.

27
00:05:19,600 --> 00:05:21,600
സര്‍, വിചിത്രമായ എന്തോ ഒന്ന്
ആ കുട്ടിയുടെ കാര്യത്തില്‍ ഉണ്ട്.

28
00:06:06,400 --> 00:06:08,200
ഗയ്സ്, നമുക്ക് ആദ്യം
വാതിൽ ബ്ലോക്ക് ചെയ്യാം.

29
00:06:08,280 --> 00:06:09,880
-ശരി.
-മേശ കൊണ്ടുവാ.

30
00:06:10,000 --> 00:06:11,080
കൂടുതല്‍ കസേരകള്‍ കൊണ്ടുവാ.

31
00:06:11,200 --> 00:06:12,520
വേഗം! വരൂ.

32
00:06:12,640 --> 00:06:14,880
അത് നോക്കൂ? ഇങ്ങോട്ട് കൊണ്ട് വരൂ.

33
00:06:15,360 --> 00:06:17,040
ഇവിടെ. ഇവിടെത്തന്നെ.

34
00:06:17,320 --> 00:06:19,760
ഇമാദ്, നില്‍ക്ക്. ലാമ, ടേബിള്‍ വയ്ക്ക്.

35
00:06:20,800 --> 00:06:21,720
ഇത് പിടി.

36
00:06:21,800 --> 00:06:22,840
നിങ്ങള്‍ എവിടെ പോകുന്നു?

37
00:06:22,920 --> 00:06:25,720
എനിക്കെന്തോ പന്തികേട് തോന്നുന്നു.
ദേവ് ഫോണെടുക്കുന്നില്ല.

38
00:06:25,800 --> 00:06:29,120
നീ ഇവിടുണ്ടെന്ന് അവനറിയാല്ലോ. അവന്‍ വരും.
നിനക്കറിയാലോ എന്തുണ്ടായെന്ന്.

39
00:06:29,200 --> 00:06:30,760
നീ ഒറ്റയ്ക്കു പോയാല്‍ ശരിയാവില്ല.

40
00:06:30,840 --> 00:06:33,120
പിന്നെ ഞാനിവിടെ അവന്‍
ചാവാന്‍ കാത്തു നില്‍ക്കണോ?

41
00:06:33,200 --> 00:06:35,440
സമാധാനിക്ക്, മാളവിക.
അവന്‍ ചാവാനൊന്നും പോണില്ല.

42
00:06:36,160 --> 00:06:38,320
അവന്‍റെ കൂട്ടുകാരൊക്കെ മരിച്ചു.

43
00:06:44,400 --> 00:06:46,240
വാതില്‍ തുറക്ക്. ഇത് ഞാനാ, ദേവ്.

44
00:06:47,280 --> 00:06:48,160
തുറക്ക്.

45
00:06:48,240 --> 00:06:49,080
വരൂ.

46
00:06:49,680 --> 00:06:51,080
ആ കസേര മാറ്റ്.

47
00:06:52,680 --> 00:06:53,720
ഇമാദ്, എന്നെ സഹായിക്ക്.

48
00:06:58,560 --> 00:06:59,840
ഞാന്‍ കാറു കൊണ്ടുവരാം.

49
00:07:00,400 --> 00:07:02,320
അഡ്മിന്‍ ബ്ലോക്കിന്‍റെ പുറത്തേക്ക് വാ.

50
00:07:02,400 --> 00:07:04,560
ആരോടും ഇക്കാര്യം പറയല്ലേ.

51
00:07:06,000 --> 00:07:06,840
ദേവ്!

52
00:07:08,480 --> 00:07:09,520
നമ്മളിത് ചെയ്തിരിക്കും.

53
00:07:13,880 --> 00:07:15,280
മാളവിക, കേറ്.

54
00:07:15,360 --> 00:07:17,120
-അകത്ത് കയറ്--
-മാളവിക!

55
00:07:18,920 --> 00:07:23,760
എന്‍റെ കണ്മുന്നിലാ ആ ഡ്രൈവര്‍ നടന്നുവന്നത്
എന്നിട്ടയാള്‍ താഴെവീണു, മരിച്ചു.

56
00:07:24,800 --> 00:07:30,400
സുയാഷ് മരിച്ചത് കഴുത്തും, തലയോടും,
വാരിയെല്ലും തകര്‍ന്ന് രക്തം നഷ്ടപ്പെട്ട്.

57
00:07:31,080 --> 00:07:36,040
രജത് മരിച്ചതും കഴുത്തും, തലയോടും,
വാരിയെല്ലും തകര്‍ന്ന് രക്തം നഷ്ടപ്പെട്ട്.

58
00:07:36,120 --> 00:07:39,520
അവര്‍ വെവ്വേറെ അപകടങ്ങളിലല്ലേ മരിച്ചത്.
പിന്നെങ്ങനെ ഒരേപോലുള്ള പരിക്കുകള്‍?

59
00:07:39,600 --> 00:07:42,000
ഇതിനുള്ള ഉത്തരം
എന്‍റെ കയ്യില്‍ ഇപ്പോഴില്ല, സര്‍.

60
00:07:42,080 --> 00:07:44,120
മറ്റേ കുട്ടിയുടെ കാര്യമോ?
വേദാന്ത് മല്ലിക്?

61
00:07:45,120 --> 00:07:46,360
അന്വേഷണം നടക്കുന്നുണ്ട്.

62
00:07:47,600 --> 00:07:50,520
-പക്ഷേ അവനിപ്പോഴും പുറത്തെവിടെയോ ആണ്.
-ശരി, എന്നെ അപ്ഡേറ്റ് ചെയ്യ്.

63
00:07:59,800 --> 00:08:03,200
2007 ബാച്ച്

64
00:08:06,720 --> 00:08:10,440
രജത് സിന്‍ഹ, അധിരാജ് ജയ്സിംഗ്,
ദേവ് ജാംവെല്‍, നിനാദ് രാമന്‍

65
00:08:16,920 --> 00:08:19,840
പതിനാറുകാരനായ നീലഗിരി വാലി സ്കൂളിലെ
പൂര്‍വവിദ്യാര്‍ത്ഥിയെ കാണാനില്ല

66
00:08:36,760 --> 00:08:37,880
ആരാ അത്?

67
00:08:39,520 --> 00:08:40,520
ആരാണവിടെ?

68
00:08:58,240 --> 00:08:59,480
നിങ്ങള്‍ പറഞ്ഞത് ശരിയായിരുന്നു.

69
00:09:00,520 --> 00:09:03,000
ഞങ്ങളെല്ലാം നിങ്ങളില്‍നിന്ന്
പലതും ഒളിപ്പിച്ചിട്ടുണ്ട്.

70
00:09:12,160 --> 00:09:14,280
ഇതേ കുറിപ്പുകള്‍ ഞാന്‍
15 വര്‍ഷം മുന്‍പും കണ്ടതാ.

71
00:09:16,080 --> 00:09:18,040
സുയാഷ് നിനാദിന്‍റെ നേരെ
ഈ കുറിപ്പുകള്‍ എറിഞ്ഞിരുന്നു.

72
00:09:19,520 --> 00:09:23,640
രജത് മരിക്കുമ്പോള്‍ അവന്‍
നിനാദിനോദ് മാപ്പുചോദിക്കുന്നുണ്ടായിരുന്നു.

73
00:09:24,480 --> 00:09:27,320
സ്കൂളിലെ അവസാനദിവസം സുയാഷും ദേവും രജത്തും,

74
00:09:27,400 --> 00:09:29,640
നിനാദിനെ ആര്‍ക്കൈവ് റൂമിലേക്ക്
വലിച്ചുകൊണ്ടുപോയി.

75
00:09:30,520 --> 00:09:31,840
അവിടെവെച്ച് അവനെ ഇടിച്ചൊരു പരുവമാക്കി.

76
00:09:32,880 --> 00:09:36,480
സുയാഷും രജത്തും അവിടുന്ന്
അസംബ്ലി ഹാളിലേക്ക് വന്നു.

77
00:09:36,520 --> 00:09:38,160
ഞാനവരെ അവിടെവെച്ച് കണ്ടിരുന്നു.

78
00:09:39,040 --> 00:09:40,520
പക്ഷേ ദേവ് അവരുടെ കൂടെ ഉണ്ടായിരുന്നില്ല.

79
00:09:41,840 --> 00:09:43,080
എന്തെന്നാല്‍, അന്ന്...

80
00:09:46,000 --> 00:09:48,000
ദേവ് നിനാദിന് അവസാനമായി ഒരിടി കൊടുത്തു.

81
00:09:51,360 --> 00:09:53,120
നിനാദ് അതിനുശേഷം എഴുന്നേറ്റില്ല.

82
00:09:54,280 --> 00:09:56,120
പക്ഷേ എങ്ങനെ ഇതൊക്കെ തെളിയിക്കും?

83
00:09:57,640 --> 00:09:58,960
നിനാദ് തെളിയിക്കും, സര്‍.

84
00:10:02,760 --> 00:10:04,760
സര്‍, നിങ്ങള്‍ പ്രേതങ്ങളില്‍
വിശ്വസിക്കുന്നുണ്ടോ?

85
00:10:18,120 --> 00:10:19,520
അവിടെ ഒരു കസേര വയ്ക്ക്.

86
00:10:21,360 --> 00:10:22,600
അല്‍പം വെള്ളം കുടിക്ക്.

87
00:10:23,480 --> 00:10:26,640
പേടിക്കണ്ട. ഞങ്ങളെല്ലാം ഉണ്ട്.

88
00:10:26,760 --> 00:10:28,520
ശ്രദ്ധിക്ക്, പോയി ആ രണ്ട്
കസേരകള്‍ കൊണ്ടുവാ.

89
00:10:28,640 --> 00:10:32,640
-കുട്ടികൾ ശരിയായി ഭക്ഷണം കഴിക്കുന്നില്ല.
-കുട്ടികൾ പരിഭ്രാന്തരാണെന്ന് എനിക്കറിയാം.

90
00:10:32,760 --> 00:10:33,880
അവന്‍ വരുന്നുണ്ട്.

91
00:10:35,960 --> 00:10:38,520
ഇത് ഒരു രാത്രിക്കുമാത്രം,
കുട്ടികൾക്ക് നാളെ വീട്ടിൽ പോകാം.

92
00:10:38,600 --> 00:10:39,640
വാര്‍ഡന്‍ മനോഹര്‍.

93
00:10:40,600 --> 00:10:41,880
എന്തുപറ്റി, സാര്‍ത്ഥക്?

94
00:10:42,520 --> 00:10:44,160
അവന്‍ നമ്മെയൊക്കെ കൊല്ലും.

95
00:10:44,240 --> 00:10:45,440
-എന്ത്?
-എന്ത്?

96
00:10:45,520 --> 00:10:47,880
-നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ?
-അവന്‍ നമ്മെ കൊല്ലും.

97
00:10:47,960 --> 00:10:49,080
എന്തുപറ്റി?

98
00:10:49,160 --> 00:10:50,760
-സാര്‍ത്ഥക്, നില്‍ക്ക്.
-സാര്‍ത്ഥക്!

99
00:10:50,840 --> 00:10:51,760
ആര്?

100
00:10:53,640 --> 00:10:54,880
ആരാ നമ്മെ കൊല്ലാന്‍ വരുന്നത്?

101
00:10:55,320 --> 00:10:56,280
വേദാന്ത്.

102
00:10:58,200 --> 00:10:59,640
അവന്‍ ശരിക്കും വേദാന്ത് അല്ല.

103
00:11:00,520 --> 00:11:01,600
വേറാരോ ആണ്.

104
00:11:10,760 --> 00:11:11,600
ആരാ അവിടെ?

105
00:11:15,040 --> 00:11:15,880
ആരാ അത്?

106
00:11:21,000 --> 00:11:23,160
എല്ലാരും ഇവിടെത്തന്നെ നില്‍ക്ക്.

107
00:11:55,520 --> 00:11:56,520
സുപ്രിയ!

108
00:12:02,680 --> 00:12:03,520
സുപ്രിയ!

109
00:12:04,800 --> 00:12:07,280
സുപ്രിയ? കുഴപ്പമൊന്നുമില്ലല്ലോ?

110
00:12:10,240 --> 00:12:11,920
വേദാന്തിന്‍റെ എന്തെങ്കിലും
വിവരം കിട്ടിയോ സുപ്രിയ?

111
00:12:13,680 --> 00:12:15,600
അവനെ കണ്ടോ?

112
00:12:17,880 --> 00:12:20,680
അവന്‍ ശരിക്കും... അവരെയൊക്കെ കൊന്നോ?

113
00:12:23,200 --> 00:12:26,160
വേദാന്തിനു സംഭവിക്കുന്ന
കാര്യങ്ങള്‍ക്കൊക്കെ ഞാനാണ് ഉത്തരവാദി.

114
00:12:27,120 --> 00:12:28,680
ഞാന്‍ ആരുപറഞ്ഞതും കേട്ടില്ല.

115
00:12:29,840 --> 00:12:31,680
അവരൊക്കെ മരിച്ചത് ഞാന്‍ കാരണമാണ്.

116
00:12:33,400 --> 00:12:34,640
എനിക്ക് അഭിയെ നഷ്ടമായി.

117
00:12:37,600 --> 00:12:39,000
വേദാന്തിനെയും നഷ്ടപ്പെടും.

118
00:12:41,160 --> 00:12:42,360
നിങ്ങള്‍ പറഞ്ഞത് ശരിയായിരുന്നു.

119
00:12:43,760 --> 00:12:45,600
നമ്മള്‍ നമ്മുടെ തെറ്റുകള്‍ മറന്നേക്കാം,

120
00:12:47,680 --> 00:12:50,120
പക്ഷേ നമ്മുടെ തെറ്റുകള്‍ നമ്മെ
പിന്തുടര്‍ന്നുകൊണ്ടിരിക്കും.

121
00:12:51,600 --> 00:12:52,440
അല്ല.

122
00:12:54,000 --> 00:12:55,680
തെറ്റുകള്‍ മറക്കാനാവില്ല,

123
00:12:56,800 --> 00:12:58,640
തിരുത്താനേ കഴിയൂ.

124
00:13:00,240 --> 00:13:02,520
വേദാന്തിന് ഒന്നും സംഭവിക്കില്ല.

125
00:13:03,760 --> 00:13:06,360
അവന്‍ വേദാന്തിന്
ഒന്നും പറ്റാതെ നോക്കിക്കോളും.

126
00:13:08,160 --> 00:13:09,000
നിനാദ്.

127
00:13:10,600 --> 00:13:12,920
നിനാദിനെ തടുക്കാന്‍
ഒരേയൊരു മാര്‍ഗ്ഗമേയുള്ളൂ.

128
00:13:14,760 --> 00:13:16,680
നമുക്ക് അധിരാജിനെ സഹായിക്കേണ്ടിവരും.

129
00:13:19,000 --> 00:13:22,840
വേദാന്തിനെ രക്ഷിക്കാന്‍,
നമുക്ക് നിനാദിനെയും രക്ഷിച്ചേ പറ്റൂ.

130
00:13:41,960 --> 00:13:43,760
മാളവിക, നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ?

131
00:13:45,000 --> 00:13:47,080
നീ ഓക്കേയല്ലേ?
ഞാന്‍ പറയുന്നത് സൂക്ഷിച്ചു കേള്‍ക്ക്.

132
00:13:47,840 --> 00:13:50,800
എനിക്കുമുന്‍പ് നിനാദ് ദേവിനടുത്ത്
എത്തിയാല്‍ നിനാദ് അവനെ കൊല്ലും.

133
00:13:51,520 --> 00:13:56,800
നിനാദ് ഈ സ്കൂളില്‍വെച്ച് 15 വര്‍ഷം മുന്‍പ്
കൊല്ലപ്പെട്ടെന്നകാര്യം ഞങ്ങള്‍ക്കുറപ്പാണ്.

134
00:13:56,880 --> 00:13:58,120
ദേവിന്‍റെ കൈകൊണ്ട്.

135
00:13:59,920 --> 00:14:00,760
ഇല്ല.

136
00:14:02,000 --> 00:14:03,320
അവനതിന് കഴിയില്ല.

137
00:14:04,760 --> 00:14:06,160
അവനങ്ങനെ ചെയ്യില്ല.

138
00:14:06,240 --> 00:14:07,680
മാളവിക, അവനങ്ങനെ ചെയ്തു.

139
00:14:08,080 --> 00:14:09,320
അതിനുള്ള ശിക്ഷ അവന്‍
അനുഭവിക്കുകയും ചെയ്യും.

140
00:14:10,760 --> 00:14:12,800
അതുകൊണ്ട് പറ, എവിടെയാ അവന്‍?

141
00:14:13,440 --> 00:14:16,560
അവനെ രക്ഷിക്കണം എന്നുണ്ടെങ്കില്‍
ഞങ്ങളോട് സഹകരിക്ക്.

142
00:14:17,760 --> 00:14:18,840
പറ, മാളവിക.

143
00:14:21,840 --> 00:14:24,320
അവന്‍ കാറെടുക്കാന്‍വേണ്ടി
ഗസ്റ്റ് ഹൗസിലേക്ക് പോയി.

144
00:14:25,200 --> 00:14:27,280
മുന്‍പിലെ ലോണിന്‍റെ അവിടെ നില്‍ക്കാന്‍
എന്നോട് പറഞ്ഞു.

145
00:14:30,200 --> 00:14:31,360
എനിക്കവനെ തടയണം.

146
00:14:32,320 --> 00:14:33,920
ഞാന്‍ ഗസ്റ്റ് ഹൗസിലേക്ക് പോവാം.

147
00:14:34,320 --> 00:14:35,320
നീ എന്‍റെ കൂടെ വാ.

148
00:14:38,600 --> 00:14:41,120
എല്ലാ ഓഫീസേഴ്സും മുന്നിലെ
ലോണിലേക്ക് പോ. ഇപ്പോൾ.

149
00:14:47,600 --> 00:14:50,760
മിസ്സിസ് ജാംവാല്‍, സ്വന്തം നന്മയ്ക്കായി
ദേവ് സഹകരിച്ചേ മതിയാവൂ.

150
00:14:50,840 --> 00:14:52,280
മിസ്റ്റര്‍ ബേദി.

151
00:14:52,360 --> 00:14:56,040
-സര്‍, ഇതിനൊരു വിശദീകരണം കാണും.
-ഡീന്‍, ഞാനിപ്പൊ വരാം--

152
00:15:09,320 --> 00:15:11,840
എന്താ ഇവിടെ നടക്കുന്നത് ദൈവമേ!

153
00:15:11,920 --> 00:15:13,080
ഇവിടെ നില്‍ക്ക്.

154
00:15:13,160 --> 00:15:14,000
ദൈവമേ!

155
00:15:35,720 --> 00:15:37,760
ആദീ, അവിടെ നോക്ക്.

156
00:15:39,240 --> 00:15:40,280
ദേ, ഒരു തുരങ്കം.

157
00:15:53,160 --> 00:15:54,640
ഈ ഇരുട്ട് അല്‍പനേരം മാത്രമേ കാണൂ.

158
00:15:55,040 --> 00:15:56,640
പിന്നെ വെളിച്ചം വരും.

159
00:16:35,960 --> 00:16:39,480
സര്‍, റിപ്പോര്‍ട്ടുകള്‍ കിട്ടിയിട്ടുണ്ട്.
ആ മൃതദേഹം ഒരു പതിനാറുകാരന്‍റെയാ.

160
00:16:39,560 --> 00:16:40,880
15 വര്‍ഷം മുന്‍പാണ് അവന്‍ മരിച്ചത്.

161
00:16:46,800 --> 00:16:49,840
ഊട്ടിയിലെ കാണാതായവരുടെ ലിസ്റ്റില്‍നിന്ന്
നമുക്കൊരു മാച്ച് കിട്ടിയിട്ടുണ്ട്.

162
00:16:49,920 --> 00:16:51,600
മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.

163
00:16:51,680 --> 00:16:55,360
നീലഗിരി വാലി സ്കൂളിലെ ഒരു വിദ്യാര്‍ത്ഥി
ആയിരുന്നു അവന്‍. നിനാദ് രാമന്‍.

164
00:16:55,440 --> 00:16:59,160
നിനാദ് രാമന്‍

165
00:17:03,000 --> 00:17:03,840
നിനാദ്!

166
00:17:25,800 --> 00:17:30,720
സ്കൂളിലെ അവസാന ദിവസം
15 വര്‍ഷങ്ങള്‍ക്കു മുന്‍പ്

167
00:17:31,800 --> 00:17:34,920
ഉച്ചയ്ക്ക് 1 മണി

168
00:17:35,000 --> 00:17:35,920
മാളവിക!

169
00:17:37,560 --> 00:17:39,320
നീ മുത്താണ്, നിന്‍സ്!

170
00:17:39,400 --> 00:17:41,320
രണ്ടുമണിക്ക് കാണാം.

171
00:17:41,400 --> 00:17:44,160
ഏയ്, നിന്നെയല്ല. ആദി. ആദിയെ മാത്രം.

172
00:17:44,240 --> 00:17:47,520
ശരി. എനിക്കും സുയാഷും രജത്തുമായി
ഒരു കാര്യമുണ്ടായിരുന്നു. അതിനാല്‍...

173
00:17:49,080 --> 00:17:51,040
ഈ സ്ഥലം ഞാന്‍ മിസ്സ് ചെയ്യും, നിന്‍സ്.

174
00:17:51,800 --> 00:17:53,560
നമ്മുടെ ഈ രഹസ്യസ്ഥലം.

175
00:17:53,680 --> 00:17:57,640
നീയും ആദിയും കൊഞ്ചാനായി ഇവിടെവന്നാല്‍,
ഇതുപിന്നെ നമ്മുടെ രഹസ്യസ്ഥലം അല്ല.

176
00:18:03,040 --> 00:18:05,320
അവന്‍ നിന്നോടിങ്ങനെ എല്ലാം പറയുന്നത്
എനിക്ക് ഒട്ടും ഇഷ്ടമല്ല.

177
00:18:05,760 --> 00:18:07,640
എന്നോടാണേല്‍ അവനൊന്നും പറയുന്നുമില്ല.

178
00:18:09,480 --> 00:18:11,320
അതല്ല മാളവിക. അത്...

179
00:18:13,440 --> 00:18:15,400
പക്ഷേ, അമേരിക്കയില്‍ പോയ ശേഷം,

180
00:18:15,800 --> 00:18:18,680
അവന്‍ നിന്നോട് എന്തേലും പറഞ്ഞാല്‍
നീയത് എന്നോടും പറയില്ലേ?

181
00:18:20,080 --> 00:18:20,960
ങേ?

182
00:18:21,400 --> 00:18:25,520
നമ്മളും ഫ്രണ്ട്സല്ലേ. അവിടെ അവന് വല്ല
ഗേള്‍ഫ്രണ്ടും ഉണ്ടോന്നു ഞാനും അറിയണമല്ലോ.

183
00:18:26,320 --> 00:18:27,400
-പറയില്ലേ!
-ഇല്ലില്ല.

184
00:18:27,480 --> 00:18:30,400
ഞാന്‍ നിനക്കുവേണ്ടി ചാരപ്പണി ചെയ്യില്ല.
അത് നടക്കില്ല.

185
00:18:30,480 --> 00:18:35,680
അവനവിടെ വേറെ ബെസ്റ്റ്ഫ്രണ്ടിനെ കിട്ടും.
അപ്പോള്‍ നിന്‍റെ അവസ്ഥ എനിക്കൊന്നു കാണണം.

186
00:18:37,520 --> 00:18:39,480
നമ്മള്‍ ഒരുപക്ഷേ ഇനിയൊരിക്കലും
അവനെ കാണില്ല, നിന്‍സ്.

187
00:18:40,680 --> 00:18:42,320
അതെപ്പറ്റി ചിന്തിച്ചുനോക്കിയിട്ടുണ്ടോ?

188
00:18:48,760 --> 00:18:52,280
ഉച്ചയ്ക്ക് 2 മണി

189
00:19:05,800 --> 00:19:09,560
ഉമ്മവെക്കാന്‍ നോക്കുന്നോ, നിനാദ്?
നിനക്കിത് എന്തിന്‍റെ കേടാ?

190
00:19:10,920 --> 00:19:13,280
സോറി, ഞാനിത് പരിഹരിക്കാം.

191
00:19:18,800 --> 00:19:19,680
ഉച്ചതിരിഞ്ഞ് 3 മണി

192
00:19:19,760 --> 00:19:21,920
എനിക്ക് പ്രസംഗിക്കാനുള്ളതാ,
പക്ഷേ ഇതിപ്പൊ ആകെ നാണക്കേടായി.

193
00:19:22,000 --> 00:19:24,240
-നിനക്കാകില്ല...
-മാറിനില്‍ക്ക്, സ്വവര്‍ഗ്ഗമേ!

194
00:19:29,320 --> 00:19:33,760
ഇനിയൊരിക്കലും നമ്മള്‍ കണ്ടില്ലെങ്കിലോ എന്ന
ഭയമായിരുന്നു എനിക്ക്. പക്ഷേ ഇനിയില്ല.

195
00:19:37,160 --> 00:19:39,560
നീലഗിരി വാലി സ്കൂളിന്‍റെ ഡീനിന്.

196
00:19:40,280 --> 00:19:44,080
ബഹുമാന്യനായ സര്‍, എന്‍റെ മുത്തച്ഛന്‍
പെട്ടെന്ന് രോഗബാധിതനായതിനാല്‍,

197
00:19:44,200 --> 00:19:47,280
എന്‍റെ രക്ഷിതാക്കളായ
മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് രാമന്‍,

198
00:19:47,320 --> 00:19:50,920
ഇന്നുരാത്രിതന്നെ കോത്തഗിരിയിലേക്കുള്ള
ബസ്സില്‍ എന്നെ അയക്കാന്‍ അപേക്ഷിക്കുന്നു.

199
00:19:55,560 --> 00:19:59,400
എന്‍റെ പ്രസംഗം എവിടെ?
നീ എന്‍റടുത്ത് വരല്ലേ!

200
00:20:05,240 --> 00:20:07,760
സ്കൂളിലെ ആദ്യദിവസം ഞാന്‍ ഭയചകിതനും,

201
00:20:08,400 --> 00:20:09,440
ഒറ്റപ്പെട്ടവനുമായിരുന്നു.

202
00:20:10,800 --> 00:20:14,080
എനിക്കിനി ഒരിക്കലും ചിരിക്കാനോ
സന്തോഷിക്കാനോ ആവില്ലെന്ന് ഉറപ്പായിരുന്നു.

203
00:20:15,680 --> 00:20:17,080
എനിക്കതിന് ഒരിക്കലുമാവില്ലായിരുന്നു,

204
00:20:17,160 --> 00:20:21,080
ആ സൗഹൃദഹസ്തം
നീട്ടപ്പെട്ടില്ലായിരുന്നെങ്കില്‍,

205
00:20:21,160 --> 00:20:22,920
എന്നെ ഇരുളില്‍നിന്ന്
പുറത്തുകൊണ്ടുവന്നില്ലെന്നെങ്കില്‍.

206
00:20:27,760 --> 00:20:30,760
ഈ ലോകത്ത് ഒറ്റയ്ക്ക് മുന്നേറാനും,

207
00:20:30,800 --> 00:20:34,080
നമ്മെ കാത്തിരിക്കുന്ന രക്തദാഹികളായ
ചെകുത്താന്‍മാരോടു പോരാടാനും എളുപ്പമല്ല.

208
00:20:34,200 --> 00:20:35,160
ഉച്ചതിരിഞ്ഞ് 4 മണി

209
00:20:35,240 --> 00:20:36,680
അവിടെയാണ് ഒരു സുഹൃത്തിന്‍റെ ആവശ്യകത.

210
00:20:36,760 --> 00:20:37,880
ഒരു ടീം,

211
00:20:38,480 --> 00:20:40,280
ചോക്ലേറ്റ് മില്‍ക്കും
ബണ്ണും ബട്ടറും പോലെ.

212
00:20:41,000 --> 00:20:43,000
ചോക്ലേറ്റ് മില്‍ക്കും ബണ്ണും ബട്ടറും.

213
00:20:44,320 --> 00:20:46,720
അധിരാജിന് തിരിച്ച് നിന്നോടും പ്രേമമാണ്
എന്നാണോ ഇതിന്‍റെ അര്‍ത്ഥം, നിനാദ്?

214
00:20:47,240 --> 00:20:48,560
അവന്‍ നിന്നോട് ക്ഷമിച്ചോ?

215
00:20:49,000 --> 00:20:51,320
സ്റ്റേജില്‍ കേറി രണ്ടാളും കൊഞ്ചിക്കുഴയാന്‍
പോവായിരുന്നോ?

216
00:20:52,160 --> 00:20:54,200
പിന്നെന്തിനായിരുന്നു ഈ നാടകമൊക്കെ?

217
00:20:54,280 --> 00:20:56,160
ദേവ്, ഇപ്പോഴെന്നെ വിട്!

218
00:20:56,240 --> 00:20:59,400
-ഹേയ്!
-നീ മാളവികയെ കരയിപ്പിച്ചു.

219
00:20:59,480 --> 00:21:02,080
നീയതിന് അനുഭവിക്കണം.

220
00:21:12,760 --> 00:21:15,560
ഉച്ചതിരിഞ്ഞ് 5 മണി

221
00:21:20,480 --> 00:21:22,960
ഇന്ന് ആരും നിന്‍റെ ഷൂ
പരിശോധിക്കില്ല, മോനേ.

222
00:21:23,040 --> 00:21:24,160
പിന്നേം ക്ലാസ് കട്ട് ചെയ്തോ?

223
00:21:31,040 --> 00:21:35,000
ഫെയര്‍വെല്‍ ബാച്ച് 2007

224
00:21:40,440 --> 00:21:42,680
നമ്മളിന്ന് ജീവിതത്തിലെ
പുതിയൊരു അദ്ധ്യായം ആരംഭിക്കുമ്പോള്‍,

225
00:21:43,440 --> 00:21:46,520
ജീവിതം നമ്മെ നീലഗിരി വാലി സ്കൂളില്‍നിന്ന്
ദൂരേക്ക് കൊണ്ടുപോവുകയാണ്.

226
00:21:46,560 --> 00:21:47,440
വൈകീട്ട് 6 മണി

227
00:21:47,520 --> 00:21:50,560
...നാമേവരും ഈ നല്ല ഓര്‍മ്മകള്‍ എന്നെന്നും
ഉള്ളില്‍ സൂക്ഷിക്കുമെന്ന് പ്രതീക്ഷിക്കാം.

228
00:21:50,680 --> 00:21:52,400
നീലഗിരി വാലി വനപ്രദേശം

229
00:21:52,480 --> 00:21:53,560
എന്നെന്നും.

230
00:21:55,640 --> 00:22:00,360
വീഴ്ച്ചകളിലും, വിജയങ്ങളിലും, ദുഃഖങ്ങളിലും,
സന്തോഷങ്ങളിലും, തെറ്റുകളില്‍പ്പോലും.

231
00:22:01,760 --> 00:22:03,720
അല്ല, നമ്മള്‍ ഒരിക്കലും
പെര്‍ഫെക്റ്റ് അല്ല.

232
00:22:04,440 --> 00:22:06,520
നമ്മുടെ ചെയ്തികള്‍ എപ്പോഴും ശരിയോ നല്ലതോ
ആയിരിക്കണമെന്നില്ല,

233
00:22:07,120 --> 00:22:09,600
നമ്മള്‍ പരസ്പരം
നിരാശപ്പെടുത്തിയെന്നും വരാം.

234
00:22:10,200 --> 00:22:11,320
പക്ഷേ, അത് സാരമില്ല,

235
00:22:12,200 --> 00:22:15,880
എന്തെന്നാല്‍, നാം യഥാര്‍ത്ഥസുഹൃത്തുക്കള്‍
ആണെങ്കില്‍, നാം പരസ്പരം മനസ്സിലാക്കും.

236
00:22:16,800 --> 00:22:19,000
നാം നമ്മിലേക്ക് തിരിച്ചെത്താനുള്ള
പാത എന്നും കണ്ടെത്തിയിരിക്കും,

237
00:22:20,840 --> 00:22:23,440
ചെളിയിലൂടെ, മഴയിലൂടെ,
കൊടുങ്കാറ്റിലൂടെ, കാറ്റിലൂടെ,

238
00:22:24,960 --> 00:22:25,840
ഒരുമിക്കാനായി.

239
00:22:26,520 --> 00:22:28,840
നമ്മള്‍ ലോകത്ത് എവിടെതന്നെ ആയാലും.

240
00:22:33,520 --> 00:22:36,640
ഇന്ന്

241
00:22:42,680 --> 00:22:44,360
-അധിരാജ്!
-ഏറ്റുപറ!

242
00:22:44,520 --> 00:22:45,360
മാറ്!

243
00:22:45,440 --> 00:22:47,440
-കുറ്റം ഏറ്റുപറ, അതോടെ എല്ലാം തീരും.
-എന്തു കുറ്റം ഏല്‍ക്കാന്‍?

244
00:22:47,520 --> 00:22:50,400
-നീ നിനാദിനെ കൊന്ന കാര്യം.
-ഞാനാരെയും കൊന്നിട്ടില്ല.

245
00:22:51,680 --> 00:22:53,040
പിന്നെന്തിനാ നീ രക്ഷപ്പെടാന്‍ നോക്കുന്നത്?

246
00:22:54,800 --> 00:22:57,200
പോയി ചാവ്!

247
00:22:58,200 --> 00:22:59,840
ഇനിയുമെത്ര കാലം ഓടി രക്ഷപ്പെടും, ദേവ്?

248
00:22:59,920 --> 00:23:01,320
മാളവികയ്ക്കും ഇതറിയാം.

249
00:23:01,400 --> 00:23:03,840
അവളോട് അധികം അടുക്കല്ലേ, കഴുവേറീ!

250
00:23:29,840 --> 00:23:30,920
എന്തൊരു നരകം?

251
00:23:37,600 --> 00:23:40,280
നമുക്ക് പുറത്തുകടക്കണം. വാ!

252
00:23:52,080 --> 00:23:53,560
എല്ലാവരെയും സുരക്ഷിതരാക്ക്!

253
00:23:53,640 --> 00:23:55,880
വാ! എ ല്ലാവരും ഈ വഴി!

254
00:23:55,960 --> 00:23:57,240
ഗയ്സ്, ഓട്!

255
00:23:57,320 --> 00:23:58,520
-വരൂ!
-ചേര്‍ന്ന് നില്‍ക്ക്.

256
00:23:58,600 --> 00:24:00,440
-ഈ വഴി..
-ചേര്‍ന്ന് നില്‍ക്ക്.

257
00:24:00,520 --> 00:24:02,080
-ചേര്‍ന്ന് നില്‍ക്ക്.
-ശ്രദ്ധിച്ച്!

258
00:24:02,160 --> 00:24:03,080
പിന്നോട്ട് നീങ്ങ്.

259
00:24:39,840 --> 00:24:42,720
എന്നെ രക്ഷിക്കണേ! അവനെന്നെ കൊല്ലും.
എന്നെ രക്ഷിക്കൂ സര്‍.

260
00:24:42,800 --> 00:24:45,000
അവെനെന്നെ കൊല്ലും. എന്നെ രക്ഷിക്കണേ!

261
00:24:45,080 --> 00:24:46,880
-ആരു കൊല്ലും?
-നിനാദ്!

262
00:24:46,960 --> 00:24:49,200
15 വര്‍ഷങ്ങള്‍ക്കു മുന്‍പ്
ഞാനൊരു വലിയ തെറ്റു ചെയ്തു.

263
00:24:49,280 --> 00:24:52,200
കോച്ച് വ്യാസ് ആവശ്യപ്പെട്ട പ്രകാരം
ഞാനവന്‍റെ ദേഹം മറവുചെയ്തു.

264
00:24:52,280 --> 00:24:53,640
ഞാനവനെ കൊന്നിട്ടില്ല.

265
00:24:53,720 --> 00:24:57,000
എന്നെ രക്ഷിക്കണേ സര്‍.
ദേവാണ് അവനെ കൊന്നത്.

266
00:25:01,520 --> 00:25:02,600
അവനെ തടയൂ!

267
00:25:25,680 --> 00:25:26,520
ദേവ്, വണ്ടി നിര്‍ത്ത്!

268
00:25:26,600 --> 00:25:27,960
നിര്‍ത്ത്, ദേവ്!

269
00:25:28,240 --> 00:25:29,360
ആദീ, മാറ്!

270
00:25:29,440 --> 00:25:30,840
അധിരാജ്, മാറ്!

271
00:25:30,920 --> 00:25:32,280
മാറ്!

272
00:25:32,360 --> 00:25:33,960
-ദേവ്, നിര്‍ത്ത്!
-ആദീ മാറ്!

273
00:25:34,040 --> 00:25:35,840
-മാറ്!
-ആദീ മാറ്!

274
00:25:55,640 --> 00:25:56,520
അധിരാജ്!

275
00:26:05,080 --> 00:26:05,920
ദേവ്!

276
00:26:06,760 --> 00:26:07,640
ദേവ്!

277
00:26:08,000 --> 00:26:08,840
നാശം.

278
00:26:20,280 --> 00:26:21,320
ദേവ്.

279
00:26:24,120 --> 00:26:25,640
-ദേവ്.
-ദേവ്!

280
00:26:34,720 --> 00:26:35,640
ദേവ്!

281
00:26:53,440 --> 00:26:54,280
ദേവ്.

282
00:26:57,360 --> 00:26:58,400
ദേവ്!

283
00:27:02,560 --> 00:27:03,600
ദേവ്!

284
00:27:05,520 --> 00:27:06,600
ദേവ്!

285
00:27:42,880 --> 00:27:43,880
വേദാന്ത്.

286
00:28:16,520 --> 00:28:19,600
നേരിട്ടു കണ്ടിരുന്നില്ലെങ്കില്‍
ഞാനുമത് വിശ്വസിക്കില്ലായിരുന്നു.

287
00:28:20,240 --> 00:28:22,440
നിനാദിന്‍റെ ശരീരം കോത്തഗിരിയിലേക്ക്
അയയ്ക്കുകയാണ്.

288
00:28:23,560 --> 00:28:24,760
അവന്‍റെ അച്ഛനമ്മമാരുടെ അടുത്തേക്ക്.

289
00:28:26,800 --> 00:28:29,000
അവര്‍ അവിടെവെച്ച്
മരണാനന്തരകര്‍മ്മങ്ങളും മറ്റും ചെയ്യും.

290
00:28:30,480 --> 00:28:32,120
സത്യത്തെ തളര്‍ത്താനാവും,

291
00:28:33,800 --> 00:28:34,920
പക്ഷേ തകര്‍ക്കാനാവില്ല.

292
00:28:45,640 --> 00:28:47,960
അവന്‍റെ ശരീരത്തില്‍നിന്ന്
ചില വസ്തുക്കള്‍ കണ്ടെടുത്തിരുന്നു,

293
00:28:48,040 --> 00:28:50,320
വേണമെങ്കില്‍ അവ തനിക്ക്
അവന്‍റെ വീട്ടുകാരിലേക്ക് എത്തിക്കാം.

294
00:28:57,080 --> 00:28:59,400
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്
പറയുന്നത്,

295
00:29:01,000 --> 00:29:03,480
തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം എന്നാ.

296
00:29:04,680 --> 00:29:08,800
സുയാഷിന്‍റെയും രജത്തിന്‍റെയും അതേപോലെ.

297
00:29:09,960 --> 00:29:14,160
തകര്‍ന്ന കഴുത്ത്, തലയോട്, രക്തസ്രാവം.

298
00:29:21,320 --> 00:29:22,840
അവനെ രക്ഷപ്പെടുത്താമായിരുന്നു.

299
00:29:24,480 --> 00:29:25,600
പക്ഷേ ദേവ് അവനെ അവിടെ...

300
00:29:27,600 --> 00:29:29,080
മരിക്കാന്‍ വിട്ടു.

301
00:29:33,560 --> 00:29:36,080
പക്ഷേ ഇപ്പോഴും ചില സംശയങ്ങള്‍ ബാക്കിയാണ്.

302
00:29:36,840 --> 00:29:41,560
ദേവിപ്രസാദ് പറഞ്ഞതുപ്രകാരം
അയാള്‍ മൃതദേഹം വലിച്ചുകൊണ്ടുപോയത്,

303
00:29:41,640 --> 00:29:44,840
ഗ്രൗണ്ടില്‍നിന്ന് കാട്ടിലേക്കാണ്,
എന്നിട്ട് അവിടെ മറവുചെയ്തു.

304
00:29:45,440 --> 00:29:48,880
ഡീന്‍ വ്യാസും ദേവും അവിടെയുണ്ടായിരുന്നു.

305
00:29:49,760 --> 00:29:51,680
അപ്പോള്‍ ബാക്കിയാവുന്ന ചോദ്യം,

306
00:29:51,760 --> 00:29:55,120
ആര്‍ക്കൈവ് റൂമില്‍നിന്ന് ഗ്രൗണ്ട് വരെ
ആരാണ് മൃതദേഹം കൊണ്ടുപോയത് എന്നാ.

307
00:29:55,200 --> 00:29:58,440
അതും, ആരുടെയും കണ്ണില്‍പ്പെടാതെ.

308
00:29:59,200 --> 00:30:01,000
അതെങ്ങനെ?

309
00:30:04,120 --> 00:30:06,360
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍
പ്രകാരം,

310
00:30:06,920 --> 00:30:08,920
നിനാദിന്‍റെ ശരീരത്തിലെ
മുറിവുകള്‍ സൂചിപ്പിക്കുന്നത്,

311
00:30:10,040 --> 00:30:12,640
അവന്‍ ഏതോ ഉയരത്തില്‍നിന്ന് താഴെ വീണെന്നാ.

312
00:30:13,640 --> 00:30:15,480
അതങ്ങോട്ട് മനസ്സിലാവുന്നില്ല.

313
00:30:19,400 --> 00:30:21,160
ഈ ബാഡ്ജ് എവിടന്നു കിട്ടി?

314
00:30:21,240 --> 00:30:25,080
മൃതദേഹത്തിന്‍റെ കോട്ടില്‍
കുടുങ്ങിയ നിലയില്‍ കിട്ടിയതാ ഇത്.

315
00:30:25,160 --> 00:30:29,080
വഴക്കിനിടയില്‍ കോട്ടില്‍ കുടുങ്ങിയതാവും.

316
00:30:29,720 --> 00:30:32,920
എന്തുപറ്റി? എന്തേലും പ്രശ്നമുണ്ടോ?

317
00:30:55,800 --> 00:30:58,880
സാരമില്ല. നീയിപ്പോള്‍ സ്വതന്ത്രനാണ്.

318
00:30:59,760 --> 00:31:00,800
എല്ലാം കഴിഞ്ഞു.

319
00:31:01,160 --> 00:31:02,040
ഓക്കെ, ഡോക്ടര്‍.

320
00:31:12,120 --> 00:31:13,000
വേദാന്ത്!

321
00:31:13,080 --> 00:31:14,240
-സുപ്രിയ!
-മിസ് ഘോഷ്!

322
00:31:15,720 --> 00:31:17,720
നിര്‍ത്ത്! മാം, പ്ലീസ്!

323
00:31:17,800 --> 00:31:21,320
അയാളെ തടയല്ലേ, ഇല്ലെങ്കില്‍ അയാള്‍
മറ്റുള്ളവരെപ്പോലെ നിങ്ങളെയും കൊല്ലും.

324
00:31:21,400 --> 00:31:22,880
അയാള്‍ നിങ്ങളെയും കൊല്ലും!

325
00:31:22,960 --> 00:31:25,640
അയാളെന്നെ മോശം കാര്യങ്ങൾ ചെയ്യിപ്പിക്കും.
നിങ്ങള്‍ മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

326
00:31:25,720 --> 00:31:28,360
എനിക്ക് അവനെ തടയാൻ കഴിയില്ല, മാം. പ്ലീസ്!

327
00:31:28,440 --> 00:31:30,800
ഞാനിവിടുണ്ട്, വേദാന്ത്. ഞാനിവിടുണ്ട്,

328
00:31:37,320 --> 00:31:40,640
എന്നെ തടഞ്ഞാല്‍ ഞാന്‍ ഇവനെയും കൊല്ലും.

329
00:31:48,280 --> 00:31:50,720
വേദാന്ത്! കേൾക്ക്, നിർത്തൂ.

330
00:31:50,800 --> 00:31:53,160
അവനെ തടയല്ലേ,
അല്ലെങ്കില്‍ അവന്‍ വേദാന്തിനെ കൊല്ലും.

331
00:32:01,400 --> 00:32:03,440
അവര്‍ ദേവിന്‍റെ മൃതദേഹം വിട്ടുതരുന്നില്ല.

332
00:32:05,920 --> 00:32:07,600
പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍
കാത്തിരിക്കുകയാ.

333
00:32:09,000 --> 00:32:11,200
അവന്‍റെ അച്ഛന്‍ എന്നോട് ഇതിലൊന്നും
ഇടപെടേണ്ട എന്നു പറഞ്ഞു.

334
00:32:17,080 --> 00:32:19,320
എന്‍റെ കാര്യത്തിലും അദ്ദേഹത്തിന്
ഇടപെടാന്‍ താല്പര്യമില്ല.

335
00:32:24,720 --> 00:32:25,760
ആദീ...

336
00:32:29,920 --> 00:32:31,240
നീ എന്‍റെ കൂടെ ഉണ്ടാവുമോ?

337
00:32:44,480 --> 00:32:45,480
എന്‍റെ ബാഡ്ജ്.

338
00:32:46,280 --> 00:32:49,280
ഇത് കളഞ്ഞുപോയിരുന്നു.
നിന്‍റെ കയ്യിലായിരുന്നോ ഇത്?

339
00:32:51,520 --> 00:32:52,840
നിനാദിന്‍റെ പക്കലായിരുന്നു.

340
00:32:58,280 --> 00:33:00,920
ദേവ് നിനാദിനെ ആര്‍ക്കൈവ് റൂമില്‍
വെച്ചാണ് കൊന്നതെങ്കില്‍,

341
00:33:03,400 --> 00:33:07,320
ആരും കാണാതെ അവനെങ്ങനെ അത്രദൂരം
മൃതദേഹം വലിച്ചോണ്ടുപോയി?

342
00:33:10,520 --> 00:33:12,360
എന്തുകൊണ്ടാ ദേവിപ്രസാദ്,

343
00:33:13,000 --> 00:33:15,280
മൃതദേഹം ഗ്രൗണ്ടില്‍നിന്നാ കൊണ്ടുപോയത്
എന്നു പറഞ്ഞത്?

344
00:33:16,480 --> 00:33:17,800
ഇക്വസ്റ്റേറിയന്‍ ഫീല്‍ഡ്,

345
00:33:19,680 --> 00:33:21,640
നിങ്ങളുടെ രഹസ്യസംഗമസ്ഥലം.

346
00:33:21,720 --> 00:33:23,920
ദേവ് നിനാദിനെ ആര്‍ക്കൈവ് റൂമില്‍ വെച്ച്
കൊലപ്പെടുത്തിയെങ്കില്‍,

347
00:33:24,000 --> 00:33:26,960
അവന്‍റെ തലയോട് എങ്ങനെ
ഉയരത്തില്‍നിന്നു വീണ് പൊട്ടിപ്പോയി?

348
00:33:28,480 --> 00:33:30,080
ദേവാണ് നിനാദിനെ കൊന്നതെങ്കില്‍,

349
00:33:31,040 --> 00:33:34,240
നിന്‍റെ ബാഡ്ജ് എങ്ങനെ
അവന്‍റെ ശരീരത്തില്‍നിന്നു കിട്ടി?

350
00:33:42,440 --> 00:33:44,240
ഉച്ചയ്ക്ക് ഒരുമണി

351
00:33:44,320 --> 00:33:49,720
ഉച്ചയ്ക്ക് രണ്ടുമണി

352
00:33:49,800 --> 00:33:52,520
ഉച്ചതിരിഞ്ഞ് മൂന്നുമണി

353
00:33:52,600 --> 00:33:55,000
ഉച്ചതിരിഞ്ഞ് നാലുമണി

354
00:34:14,040 --> 00:34:18,560
ഉച്ചതിരിഞ്ഞ് നാലര

355
00:34:26,640 --> 00:34:27,920
ആരാ ഇതു ചെയ്തത്?

356
00:34:28,000 --> 00:34:29,280
ദേവ്.

357
00:34:31,280 --> 00:34:32,800
അവന് നിന്നെ ഇഷ്ടമാണെന്നു തോന്നുന്നു.

358
00:34:32,880 --> 00:34:36,640
നോക്ക്, വല്ലാതെ വിഷമം തോന്നിയതുകൊണ്ടാ
ഞാനാദ്യം നിന്‍റെ അടുത്തേക്കു വന്നത്.

359
00:34:37,680 --> 00:34:38,640
സോറി.

360
00:34:39,160 --> 00:34:41,480
ഞാനങ്ങനെയൊന്നും ഉദ്ദേശിച്ചില്ല.
എന്നെ വിശ്വസിക്ക്.

361
00:34:41,560 --> 00:34:43,200
നിന്‍റെ ആദുവുമായുള്ള ഡേറ്റ്
നിനക്കു കിട്ടുകതന്നെചെയ്യും.

362
00:34:43,320 --> 00:34:45,880
നമുക്ക് അസംബ്ലിയ്ക്ക് പോവാം.
ഞാനവനെ പറഞ്ഞുമനസ്സിലാക്കാം.

363
00:34:45,960 --> 00:34:47,640
അവനെന്തിന് നീ പറയുന്നത് കേള്‍ക്കണം?

364
00:34:49,040 --> 00:34:52,520
അവന്‍ ദേഷ്യത്തില്‍ എന്തൊക്കെയോ
പറഞ്ഞെങ്കിലും, എനിക്കവനെ അറിയാം മാളവിക.

365
00:34:53,200 --> 00:34:55,160
അവന്‍റെ ഓരോ കാര്യവും എനിക്കറിയാം.

366
00:34:55,280 --> 00:34:59,840
രാത്രി അമ്മയുടെ കരച്ചില്‍ കേള്‍ക്കുമെന്നു
പേടിച്ച് അവന്‍ ലൈറ്റിട്ടാണ് ഉറങ്ങാറുള്ളത്.

367
00:34:59,920 --> 00:35:02,160
അവന്‍ നീന്താന്‍ പഠിച്ചതുതന്നെ,

368
00:35:02,200 --> 00:35:05,760
ടയറുകള്‍ ഉരയുന്ന ഒച്ച വെള്ളത്തിനടിയില്‍
ചെല്ലുമ്പോള്‍ കേള്‍ക്കില്ല എന്നതുകൊണ്ടാ.

369
00:35:05,840 --> 00:35:06,880
എനിക്കവനെ അറിയാം.

370
00:35:08,160 --> 00:35:10,120
എടാ, സ്വയമൊന്നു നോക്ക്.

371
00:35:10,160 --> 00:35:12,760
ഇതൊന്നും അവന്‍ എന്നോട് പറയാറില്ല.

372
00:35:12,840 --> 00:35:14,160
നിന്നോടു മാത്രമേ പറയാറുള്ളൂ.

373
00:35:15,000 --> 00:35:18,960
നിനക്കറിയാമോ, ഇത്രയും കാലം നീയവന്‍റെ
ബെസ്റ്റ് ഫ്രണ്ട് ആണെന്നാ ഞാന്‍ കരുതിയത്.

374
00:35:19,040 --> 00:35:20,280
ഞാന്‍ നിന്നെ വിശ്വസിച്ചു.

375
00:35:21,960 --> 00:35:24,280
പക്ഷേ നീയെന്‍റെ ബോയ്ഫ്രണ്ടിനെ
തട്ടിയെടുക്കാനായിരുന്നു ശ്രമിച്ചിരുന്നത്.

376
00:35:25,520 --> 00:35:27,640
അവനെ തട്ടിയെടുക്കാന്‍
ഞാനുദ്ദേശിച്ചിട്ടില്ല, മാളവിക.

377
00:35:28,200 --> 00:35:31,200
എനിക്കവനോടുള്ള വികാരം അവന്‍ മനസ്സിലാക്കണം
എന്നേ എനിക്കുണ്ടായിരുന്നുള്ളൂ.

378
00:35:32,680 --> 00:35:36,560
ഞാന്‍ കരുതിയത്
അവനെന്നെ മനസ്സിലാക്കുമെന്നാ,

379
00:35:36,640 --> 00:35:40,160
-കാരണം ഞാന്‍ അവനെ മനസ്സിലാക്കുന്നു.
-എന്നിട്ടവന്‍ മനസ്സിലാക്കിയോ?

380
00:35:40,200 --> 00:35:41,440
ഇല്ലല്ലോ?

381
00:35:42,200 --> 00:35:45,560
അവന്‍ ഒന്നും എന്നോട് പറയാത്തതിന്
നീയാണ് കാരണക്കാരന്‍.

382
00:35:45,640 --> 00:35:48,800
അവന്‍ അമേരിക്കയ്ക്കു പോവാനും
നീയാണ് കാരണക്കാരന്‍.

383
00:35:48,880 --> 00:35:52,680
ഇപ്പോള്‍ ദേ, നീ കാരണം അവനോടെനിക്ക്
മര്യാദയ്ക്ക് ബൈ പറയാന്‍ പോലും പറ്റിയില്ല.

384
00:35:54,480 --> 00:35:55,920
നിനക്കറിയാമോ, നിനാദ്?

385
00:35:56,600 --> 00:35:59,320
ഇത്രേം കാലം നീയവനെ ഉപയോഗിക്കുകയായിരുന്നു.

386
00:36:00,040 --> 00:36:01,880
സ്വയം അടിപൊളിയാണെന്നു കാണിക്കാന്‍
നീയവനെ ഉപയോഗിച്ചു.

387
00:36:01,960 --> 00:36:05,640
കൂട്ടത്തില്‍ കൂടാനും സ്വീകാര്യത നേടാനും
നീയവനെ ഉപയോഗിച്ചു.

388
00:36:05,680 --> 00:36:08,920
നിനക്കറിയാമായിരുന്നു,
നീ വെറുമൊരു പൊട്ടനാണെന്ന്.

389
00:36:09,000 --> 00:36:10,880
-വെറുമൊരു സ്വവര്‍ഗ്ഗന്‍!
-അല്ല!

390
00:36:11,480 --> 00:36:14,080
മാളവിക, അവന്‍ നിന്നോട്
ഇതൊന്നും പങ്കുവെയ്ക്കാത്തത്,

391
00:36:14,160 --> 00:36:16,560
അവന്‍ ആരാണെന്നതില്‍
നിനക്കൊരു താല്പര്യവും ഇല്ലാത്തതുകൊണ്ടാ.

392
00:36:16,640 --> 00:36:19,320
നിനക്ക് അധിരാജെന്ന സ്കൂള്‍ ക്യാപ്റ്റനില്‍
മാത്രമേ താല്പര്യമുള്ളൂ.

393
00:36:19,400 --> 00:36:22,840
നിന്‍റെ പിറകെ അവന്‍റെ സ്വപ്നങ്ങളൊക്കെ
മറന്ന് അവന്‍ നടക്കണമെന്നാ നിനക്ക്.

394
00:36:22,920 --> 00:36:24,960
അവന്‍ അവന്‍റെ സ്കോളര്‍ഷിപ്പുപോലും
വിട്ടുകളയണമെന്നും.

395
00:36:25,040 --> 00:36:27,160
നീ നിന്‍റെ കാര്യം മാത്രമേ നോക്കുന്നുള്ളൂ.
നീ സ്വാര്‍ത്ഥയാണ്---

396
00:36:27,280 --> 00:36:28,920
പോയി ചാവ്!

397
00:36:29,000 --> 00:36:32,400
ബാട്ജില്‍ സ്റ്റാര്‍ ഉണ്ടെന്നുകരുതി
ആരും സ്റ്റാറാവുന്നില്ല.

398
00:36:32,480 --> 00:36:34,000
ആദു ഒരു സ്റ്റാര്‍ ആണ്.

399
00:36:35,080 --> 00:36:39,640
പിന്നൊരുകാര്യം. അവനോരുപക്ഷേ അമേരിക്കയില്‍
പുതിയൊരു ബെസ്റ്റ് ഫ്രണ്ടിനെ കിട്ടിയേക്കാം.

400
00:36:39,760 --> 00:36:42,000
എനിക്കതുകൊണ്ട് ഒരു കുഴപ്പവുമില്ല,

401
00:36:42,080 --> 00:36:45,320
എന്തെന്നാല്‍ അവന്‍റെ സന്തോഷമാണ്
എനിക്കു വലുത്. നീ പറഞ്ഞത് ശരിയാ.

402
00:36:45,400 --> 00:36:48,280
നിന്നെക്കാള്‍ നല്ലൊരു ഗേള്‍ഫ്രണ്ടിനെ
അവന്‍ കണ്ടെത്തും.

403
00:36:48,360 --> 00:36:49,520
-പോയി ചാവ്!
-മാളവിക!

404
00:36:51,080 --> 00:36:54,880
മാളവിക!

405
00:37:23,320 --> 00:37:25,800
ദേവ്, ഞാനൊരു അബദ്ധം കാണിച്ചു.
വേണമെന്നുവെച്ചിട്ടല്ല.

406
00:37:25,880 --> 00:37:27,600
എന്തുപറ്റി? പറ.

407
00:37:27,640 --> 00:37:29,360
നിനാദ് അവിടെ വന്നിരുന്നു. ഞാന്‍...

408
00:37:29,440 --> 00:37:31,200
ഞാനവനെ കൊന്നു!

409
00:37:31,320 --> 00:37:34,520
സാരമില്ല. ഞാനത് നോക്കിക്കോളാം.

410
00:37:38,400 --> 00:37:41,160
അസംബ്ലിയ്ക്ക് പൊയ്ക്കോ.
ഞാന്‍ നോക്കിക്കോളാം ഇത്.

411
00:37:41,800 --> 00:37:45,600
വൈകിട്ട് അഞ്ചുമണി

412
00:37:52,960 --> 00:37:56,160
ഓ എന്റെ ദൈവമേ! ദേവ്,
നീ എന്താണ് ഈ ചെയ്തത്?

413
00:37:57,680 --> 00:37:59,920
വിഷമിക്കേണ്ട, ഞാൻ അത് നോക്കിക്കൊള്ളാം.

414
00:38:00,000 --> 00:38:03,000
നീ അസംബ്ലിയിലേക്ക് മടങ്ങ്. ശരി?

415
00:38:03,080 --> 00:38:05,200
ആരോടും ഒന്നും പറയരുത്. ശരി?

416
00:38:05,320 --> 00:38:06,600
ദേവി പ്രസാദ്.

417
00:38:19,280 --> 00:38:25,160
സുയാഷ്, രജത്, ദേവ്...
അവരെല്ലാം ബുള്ളികളാണ്.

418
00:38:26,800 --> 00:38:28,760
പക്ഷേ, നീ, മാളവിക...

419
00:38:30,280 --> 00:38:31,920
നീയാണ് ഏറ്റവും മോശക്കാരി.

420
00:38:32,760 --> 00:38:35,800
അവന്‍ നിന്‍റെ അടുത്തേക്കാണ്
ആദ്യം സോറി പറയാന്‍ വന്നത്,

421
00:38:35,880 --> 00:38:37,840
നീ നിനാദിന്‍റെ ഫ്രണ്ട് ആണെന്നതുകൊണ്ട്.

422
00:38:45,480 --> 00:38:46,640
നിനാദ്.

423
00:38:47,640 --> 00:38:50,200
നീയിങ്ങനെ നിനാദിനെത്തന്നെ
ഓര്‍ത്തുകൊണ്ടിരിക്ക്, ഓക്കേ?

424
00:38:51,000 --> 00:38:53,200
ഇന്നുപോലും എന്നെ നീ വിലവെയ്ക്കുന്നില്ല.

425
00:38:57,320 --> 00:38:59,000
എന്നും നിനാദ് മാത്രം!

426
00:39:00,960 --> 00:39:02,680
നീയിപ്പോഴും പഴയ പോലെത്തന്നെയാ.

427
00:39:04,440 --> 00:39:06,640
അസൂയ, ദേഷ്യം,
ശ്രദ്ധ പിടിച്ചു പറ്റാനുള്ള ആര്‍ത്തി.

428
00:39:08,000 --> 00:39:12,480
ദേവ് മരിച്ചിട്ട് അധികമായില്ല, നീയെന്‍റെ
കൈപിടിച്ച് അനുകമ്പ നേടാന്‍ നോക്കുന്നോ!

429
00:39:12,560 --> 00:39:13,560
ആണോ?

430
00:39:13,640 --> 00:39:16,680
അന്നു മുറിയില്‍ വെച്ച് നീ എന്താ ചെയ്തത്?

431
00:39:16,800 --> 00:39:18,760
നിനക്കും എന്‍റെ
കൈ പിടിക്കണമെന്നുണ്ടായിരുന്നില്ലേ?

432
00:39:18,840 --> 00:39:20,520
നിനക്കെന്നെ വേണമായിരുന്നില്ലേ അന്ന്?

433
00:39:20,600 --> 00:39:22,320
നിനക്ക് കുറ്റബോധം പോലുമില്ല.

434
00:39:22,400 --> 00:39:26,840
ചെയ്തതോര്‍ത്ത് പശ്ചാത്താപം പോലുമില്ല.
ഇത്രേംനാള്‍ നീയെന്നെ കളിപ്പിക്കുവായിരുന്നു

435
00:39:27,640 --> 00:39:30,480
ഡോക്ടറോട് ഞാന്‍ സംസാരിക്കുന്നത്
ഒളിഞ്ഞുനിന്നു കേട്ട്,

436
00:39:30,560 --> 00:39:33,400
അതെപ്പറ്റി മറന്ന് മുന്നോട്ടുപോവാന്‍
എന്നോട് പറഞ്ഞുകൊണ്ട്.

437
00:39:33,480 --> 00:39:37,600
നീ സുപ്രിയയോടുപോലും എനിക്ക് ഭ്രാന്താണ്,
എന്നെ സഹായിക്കണ്ട എന്നു പറഞ്ഞു!

438
00:39:38,520 --> 00:39:41,800
പിന്നെ അന്ന് ആ റൂമില്‍, എന്തായിരുന്നു
നാടകം, "ഒരുപക്ഷേ... "

439
00:39:42,640 --> 00:39:44,280
എന്നിട്ട് ഇത്രയും നാള്‍,

440
00:39:46,640 --> 00:39:48,800
നീയെന്നെ അളക്കാന്‍ ശ്രമിക്കുകയായിരുന്നു.

441
00:39:51,360 --> 00:39:53,000
നീയെന്നെ വഞ്ചിച്ചു, മാളവിക.

442
00:40:00,600 --> 00:40:02,120
നീ നിനാദിനെയും വഞ്ചിച്ചു.

443
00:40:12,920 --> 00:40:15,520
അവന്‍ നിന്നെ വിടില്ല, മാളവിക.

444
00:40:16,400 --> 00:40:17,600
സത്യം തുറന്നുപറയ്.

445
00:40:18,880 --> 00:40:20,640
നീയാണ് നിനാദിനെ കൊന്നതെന്നു പറയ്.

446
00:42:12,960 --> 00:42:14,400
മാളവിക, കതകുതുറക്ക്!

447
00:42:26,840 --> 00:42:27,800
നിനാദ്!

448
00:42:28,480 --> 00:42:29,520
നിനാദ്!

449
00:42:58,560 --> 00:42:59,520
വേദാന്ത്.

450
00:43:28,120 --> 00:43:29,640
നിനാദ്!

451
00:43:39,800 --> 00:43:40,800
അവളെ വിട്!

452
00:43:43,920 --> 00:43:45,000
നിനാദ്!

453
00:43:45,680 --> 00:43:46,920
നിര്‍ത്ത്, നിനാദ്!

454
00:43:48,760 --> 00:43:49,840
പ്ലീസ്!

455
00:44:08,720 --> 00:44:10,040
അയ്യോ! മാളവിക!

456
00:44:41,440 --> 00:44:43,400
പ്ലീസ്, ആരെങ്കിലും സഹായിക്കണേ!

457
00:44:43,480 --> 00:44:45,600
പ്ലീസ്, അദൂ, അവൻ നിർത്തില്ല!

458
00:45:16,520 --> 00:45:18,200
വേദാന്തിനെ വെറുതെവിട്, നിനാദ്.

459
00:45:18,280 --> 00:45:20,160
അവന്‍ വെറും കുട്ടിയാണ്.

460
00:45:20,240 --> 00:45:25,480
നിനക്കവനെ സംരക്ഷിക്കണം എന്നെനിക്കറിയാം.
അതിങ്ങനെയല്ല. നിന്‍റെ സത്യം ലോകമറിഞ്ഞു.

461
00:45:25,560 --> 00:45:27,200
ഇനിയാരും നിന്നെ മറക്കില്ല.

462
00:45:27,280 --> 00:45:29,240
നിന്നെ നിരാശപ്പെടുത്തിയതിന്
ഞാന്‍ മാപ്പുചോദിക്കുന്നു.

463
00:45:31,400 --> 00:45:32,640
വിട്ടുകള!

464
00:45:34,880 --> 00:45:36,400
പ്ലീസ്, അതു വിട്ടുകള!

465
00:46:14,160 --> 00:46:17,920
ആദീ, നീയാണ് എന്നെ വിട്ടുകളയേണ്ടത്.

466
00:46:28,760 --> 00:46:31,160
നീയെന്തിനാ കരയുന്നത്? ഇങ്ങനൊരു ലോലന്‍.

467
00:46:31,240 --> 00:46:33,040
ഞാന്‍ ലോലനൊന്നുമല്ല.

468
00:46:33,120 --> 00:46:35,680
ഈ സ്കൂളില്‍ ആദിയുടെ ആദ്യ ദിവസമാ ഇന്ന്.

469
00:46:35,760 --> 00:46:37,400
ലേറ്റ് അഡ്മിഷന്‍.

470
00:46:38,120 --> 00:46:39,960
ഇടികൊണ്ടു പരിപ്പിളകുമല്ലോ.

471
00:46:41,880 --> 00:46:44,600
പക്ഷേ ഞാന്‍ രക്ഷിക്കാം നിന്നെ.
ഞാന്‍ നിനാദ്.

472
00:46:50,200 --> 00:46:52,840
എന്നാല്‍ പറ, നമുക്കൊരു ടീം ആയാലോ?

473
00:46:52,920 --> 00:46:56,080
ബണ്ണും ബട്ടറും,
ചോക്ലേറ്റ് മില്‍ക്കും പോലെ.

474
00:46:58,040 --> 00:47:00,680
ആദൂ, വിട പറയുന്നയാള്‍ക്ക്
ഒരിക്കലും വിഷമമുണ്ടാവില്ല.

475
00:47:01,720 --> 00:47:03,920
അയാള്‍ വിട്ടുപോവുന്നവനേ സങ്കടമുണ്ടാവൂ.

476
00:48:28,400 --> 00:48:32,760
ഞാന്‍ കല്‍ക്കത്തയില്‍ എന്‍റെ
വീട്ടുകാരുടെ അടുത്തേക്ക് പോവുകയാണ്.

477
00:48:32,840 --> 00:48:35,480
ഞാന്‍ ആദ്യമേ പറഞ്ഞതാ,
ബാധ ഒഴിപ്പിക്കണമെന്ന്.

478
00:48:35,560 --> 00:48:36,880
നന്ദി സർ.

479
00:48:39,560 --> 00:48:42,000
സര്‍, വേദാന്തിന്‍റെ കാര്യം?

480
00:48:42,920 --> 00:48:45,920
അവനെ കാണാതായപ്പോള്‍ത്തന്നെ ഞങ്ങള്‍
അവന്‍റെ വീട്ടുകാരെ അറിയിച്ചിരുന്നു.

481
00:48:46,720 --> 00:48:47,920
അവര്‍ എത്തിയിട്ടുണ്ട്.

482
00:48:49,160 --> 00:48:51,160
അവര്‍ വേദാന്തിനെ കാണുകയും ചെയ്തു.

483
00:48:51,240 --> 00:48:52,960
ഇന്നവര്‍ അവനെ വീട്ടിലേക്കു കൊണ്ടുപോവുകയാ.

484
00:48:54,320 --> 00:48:57,520
നിസ്സഹായനായ ഒരു കുട്ടിയെ നിങ്ങളുടെ
മൂക്കിന് താഴെ പീഡിപ്പിക്കുകയായിരുന്നു.

485
00:48:57,600 --> 00:49:01,000
ഓരോ ദിവസവും, പക്ഷേ സ്കൂളിന്റെ
പ്രശസ്തിയെക്കുറിച്ച് നിങ്ങൾ ആശങ്കപ്പെട്ടു.

486
00:49:01,960 --> 00:49:03,520
പരിഹാസ്യമാണത്.

487
00:49:09,520 --> 00:49:14,360
ഡീന്‍, ഇത്തരം സ്കൂളുകളിലും കോളേജുകളിലും,
നിങ്ങളെപ്പോലുള്ള ഹെഡുകൾ സത്യത്തിനുനേരെ

488
00:49:15,440 --> 00:49:19,280
കണ്ണടയ്ക്കുകയോ, മിണ്ടാതിരിക്കുകയോ
ചെയ്യുന്നിടത്തോളം, , അവിടെയെല്ലാം ഓരോ

489
00:49:19,360 --> 00:49:21,680
പുതിയ നിനാദ്മാർ നിരാശരാവുകയും

490
00:49:21,760 --> 00:49:23,080
ഒറ്റപ്പെടുകയും ചെയ്യും.

491
00:49:24,720 --> 00:49:25,960
ചിന്തിച്ചുനോക്കൂ.

492
00:49:50,320 --> 00:49:51,440
പോകൂ.

493
00:50:05,240 --> 00:50:07,680
എല്ലാത്തിനും മാപ്പ്.

494
00:50:08,920 --> 00:50:11,120
നിനാദ് ഒരിക്കലും നിന്നെ
അപായപ്പെടുത്തില്ലായിരുന്നു.

495
00:50:11,800 --> 00:50:14,720
നിങ്ങള്‍ ബെസ്റ്റ് ഫ്രണ്ട്സ് ആണെന്നാ
നിനാദ് പറഞ്ഞത്.

496
00:50:17,280 --> 00:50:18,360
അതെ.

497
00:50:19,200 --> 00:50:20,320
എന്നെന്നും.

498
00:50:22,200 --> 00:50:23,560
-ബൈ.
-ബൈ.

499
00:50:33,480 --> 00:50:34,800
നന്ദി, മിസ്സ്.

500
00:50:37,600 --> 00:50:39,400
നീ സ്വയം നന്നായിരിക്കില്ലേ?

501
00:50:47,560 --> 00:50:48,840
ബൈ.

502
00:50:48,920 --> 00:50:49,920
ബൈ.

503
00:51:19,600 --> 00:51:20,520
ഇനി?

504
00:51:21,840 --> 00:51:23,440
നിങ്ങള്‍ തിരിച്ച് വീട്ടിലെക്കാണോ?

505
00:51:26,240 --> 00:51:28,320
കുറച്ചുനാള്‍ ഊട്ടിയില്‍ത്തന്നെ
നില്‍ക്കാന്‍ പോവാ.

506
00:51:29,680 --> 00:51:31,400
ഇവിടെ ഇനിയെന്താ തനിക്ക് ബാക്കിയുള്ളത്?

507
00:51:35,040 --> 00:51:36,560
നിനാദിന് ശാന്തി ലഭിച്ചു.

508
00:51:39,120 --> 00:51:40,280
തനിക്കോ?

509
00:52:12,280 --> 00:52:18,280
നീലഗിരി വാലി സ്കൂള്‍

510
00:52:25,360 --> 00:52:31,200
എസ്റ്റേറ്റ് മാനേജര്‍

511
00:53:16,600 --> 00:53:21,480
ചിലര്‍ മരിച്ചിട്ടും ഇവിടെത്തന്നെ ഉള്ളത്
ഞാനെന്‍റെ കണ്ണുകൊണ്ട് കണ്ടിട്ടുണ്ട്.

512
00:53:22,800 --> 00:53:24,920
എനിക്ക് അഭിയെ കാണണം.

513
00:53:25,000 --> 00:53:27,240
അവനെ കാണാന്‍ നിങ്ങള്‍ക്കെന്നെ
സഹായിക്കാനാവുമോ?

514
00:53:29,480 --> 00:53:31,360
അവന്‍റെ എന്തെങ്കിലും വസ്തുക്കള്‍
കൊണ്ടുവന്നിട്ടുണ്ടോ?

515
00:53:32,360 --> 00:53:35,680
ഇവയിലൂടെയായിരിക്കും അവന്‍ നമ്മോട്
സമ്പര്‍ക്കം പുലര്‍ത്തുക.

516
00:53:35,760 --> 00:53:37,920
പക്ഷേ, അവനത് ആഗ്രഹിച്ചാല്‍ മാത്രം.

517
00:53:43,000 --> 00:53:44,400
നിങ്ങള്‍ തയ്യാറാണോ?

518
00:53:44,480 --> 00:53:48,880
അഭിയെപ്പറ്റി മനസ്സിലോര്‍ക്ക്.
അവന്‍റെ മുഖം, ശബ്ദം,

519
00:53:52,240 --> 00:53:56,080
അഭീ, നീ ഇവിടെയുണ്ടെങ്കില്‍ ഒരു സൂചന താ.

520
00:54:06,000 --> 00:54:10,000
അഭീ, നിന്‍റെ അമ്മയ്ക്ക്
നിന്നോട് സംസാരിക്കണം.

521
00:54:10,080 --> 00:54:12,840
നീ ഇവിടെയുണ്ടെന്നു കാണിച്ചുകൊടുക്ക്.

522
00:54:14,440 --> 00:54:15,600
അഭീ?

523
00:54:20,520 --> 00:54:21,800
ഞാൻ പറയുന്നത് നിനക്ക് കേൾക്കാമോ?

524
00:54:22,360 --> 00:54:24,880
എന്റെ ശബ്ദം നിന്നിലേക്ക്
എത്തുന്നുണ്ടോ അഭി?

525
00:54:34,280 --> 00:54:35,400
അഭീ!

526
00:54:36,360 --> 00:54:38,000
നീ ഞങ്ങളോട് കോപിച്ചിരിക്കുകയാണോ?

527
00:54:47,280 --> 00:54:48,960
ഇത് അഭിയല്ല!

528
00:54:49,040 --> 00:54:53,440
സുപ്രിയ! ഉണര്! കണ്ണുതുറക്ക്!

529
00:54:54,400 --> 00:54:57,440
ദൂരെപ്പോ! തിരിച്ചുപോ!

530
00:54:58,520 --> 00:55:03,400
സുപ്രിയ, ഈ ആത്മാവിനെ അകത്തുകയറാന്‍
അനുവദിക്കല്ലേ! കണ്ണുതുറക്ക്!

531
00:55:25,960 --> 00:55:27,560
നന്ദി.

532
00:55:33,760 --> 00:55:35,600
-ഹായ്, സുപ്രിയ.
-ആധിരാജ്, എന്നെ സഹായിക്കൂ!

533
00:55:35,680 --> 00:55:36,920
സുപ്രിയ?

534
00:55:41,960 --> 00:55:43,680
എല്ലാവരും ഇരിക്കൂ.

535
00:57:43,000 --> 00:57:45,000
ഉപശീർഷകം വിവർത്തനംചെയ്തത് ശ്യാം ടി. കെ.

536
00:57:45,080 --> 00:57:47,080
ക്രിയേറ്റീവ് സൂപ്പർവൈസർ
വിജേഷ് സി. കെ

