1
00:00:07,208 --> 00:00:10,625
[അവതരണസംഗീതം]

2
00:00:28,750 --> 00:00:31,166
NETFLIX അവതരിപ്പിക്കുന്നു

3
00:00:37,666 --> 00:00:40,208
[ഉച്ചഭാഷിണിയില് പുരുഷശബ്ദം]
ഹലോ. ടെസ്റ്റിങ്.

4
00:00:40,833 --> 00:00:42,500
ഹലോ.

5
00:00:43,416 --> 00:00:45,583
സഹൃദയരേ, സഭാവാസികളേ.

6
00:00:45,666 --> 00:00:48,875
നിങ്ങളേവര്ക്കും രംഗകലയുടെ സ്നേഹവന്ദനം.

7
00:00:49,916 --> 00:00:52,416
മലയാള നാടകവേദിയുടെ
അഭിമാനമായ മാര്ട്ടിന് രംഗകല

8
00:00:52,500 --> 00:00:58,833
എഴുതി, സംവിധാനം ചെയ്ത്
പ്രധാനവേഷത്തില് അഭിനയിക്കുന്ന

9
00:00:59,375 --> 00:01:01,458
"പള്ളിക്കുന്നിലെ പുണ്യാളന്"

10
00:01:01,541 --> 00:01:03,458
എന്ന ഡ്രാമാസ്കോപ്പ് നാടകം

11
00:01:03,541 --> 00:01:07,333
അടുത്ത ബെല്ലോടുകൂടി ഈ വേദിയിൽ
ആരംഭിക്കുന്നതാണ്.

12
00:01:08,291 --> 00:01:12,500
വെളിച്ചങ്ങൾ അണച്ചുതരണമെന്ന്
അഭ്യര്ത്ഥിച്ചുകൊണ്ടും

13
00:01:13,208 --> 00:01:16,625
നിങ്ങളേവരുടെയും സവിശേഷമായ ശ്രദ്ധയെ
വേദിയിലേക്ക് ക്ഷണിച്ചുകൊണ്ടും

14
00:01:16,708 --> 00:01:19,750
അടുത്ത ബെല്ലിന് നാടകം ആരംഭിക്കുന്നു!

15
00:01:20,416 --> 00:01:22,000
"പള്ളിക്കുന്നിലെ പുണ്യാളന്!"

16
00:01:22,083 --> 00:01:24,083
[നാടകത്തിന്റെ അവതരണസംഗീതം]

17
00:01:32,291 --> 00:01:34,333
[നാടകത്തിലെ സംഭാഷണം]
[കഥാപാത്രം 1, പുരുഷന്] കുട്ടിരാമാ.

18
00:01:34,416 --> 00:01:35,500
[കഥാപാത്രം 2, പുരുഷന്]
ന്താന്നാ!

19
00:01:35,583 --> 00:01:39,333
-[കഥാപാത്രം 1] എല്ലാരും എത്തീട്ടില്ലേ?
-[കഥാപാത്രം 2] ഉവ്വുവ്വ്.

20
00:01:39,416 --> 00:01:40,875
[കഥാപാത്രം 1 ചിരിക്കുന്നു]

21
00:01:40,958 --> 00:01:43,750
[കഥാപാത്രം 1]എല്ലാര്ക്കും
പണി കഴിഞ്ഞ് കൂലി വേണത്രേ!

22
00:01:44,708 --> 00:01:46,750
-കൊടുക്കണ്ണ്ട്! കൊടുക്കണ്ണ്ട്!
-[കഥാപാത്രം 1] കൊടുക്കാം, കൂലി കൊടുക്കാം!

23
00:01:47,583 --> 00:01:51,083
[കഥാപാത്രം 1] ങാ, എല്ലാരേം നോക്കീട്ടുതന്നെ
വിട്ടാ മതി! ഹ ഹ ഹ

24
00:01:54,125 --> 00:01:55,250
[കഥാപാത്രം 1]  പോടാ! മ്മ്. പോടാ!

25
00:01:56,500 --> 00:01:57,875
കഴിഞ്ഞില്ല്യേടാ?

26
00:01:57,958 --> 00:01:59,000
തമ്പുരാനേ! [സിംബല്]

27
00:02:00,916 --> 00:02:02,583
[ഉദ്വേഗം നിറഞ്ഞ സംഗീതം]

28
00:02:03,458 --> 00:02:08,875
പാലയ്ക്കല്  തറവാടിന്റെ കളപ്പുരേല്ക്കേറി
കക്കാന് ധൈര്യം വന്നു അല്ലെടാ നായേ?

29
00:02:08,958 --> 00:02:10,083
[നാടകം] തമ്പ്രാനേ!

30
00:02:10,166 --> 00:02:11,250
കൊച്ചിനെ ഒന്നു നോക്കുമോ?

31
00:02:11,333 --> 00:02:13,500
[നാടകം] ന്റെ മോള് കഞ്ഞീന്റെ വെള്ളം
കുടിച്ചിട്ട് രണ്ടീസായി.

32
00:02:13,583 --> 00:02:16,375
[നാടകത്തിലെ സംഭാഷണം]
പിടിച്ചു മുക്കാലില് കെട്ടിയിട്ട് കൊടുക്ക്

33
00:02:16,458 --> 00:02:18,958
നൂറ്റൊന്ന് ചാട്ടവാറടി!

34
00:02:19,916 --> 00:02:22,333
-തമ്പ്രാ!
-കെട്ടവനെ! മാറിനിൽക്ക് നീ!

35
00:02:25,583 --> 00:02:29,500
[പെണ്കുട്ടി കരയുന്നു] അച്ഛാ!

36
00:02:30,083 --> 00:02:32,625
-അച്ഛാ!
-പാലയ്ക്കല് തറവാട്ടുകാരോടാ അവന്റെ കളി?

37
00:02:35,333 --> 00:02:37,750
[ഇടിമുഴക്കം]
[പെണ്കുട്ടി കരയുന്നു]അച്ഛാ!

38
00:02:38,333 --> 00:02:39,250
ആരാ?

39
00:02:39,833 --> 00:02:40,708
എവിടെ?

40
00:02:42,708 --> 00:02:45,375
ആരാത്? ഏ?

41
00:02:46,625 --> 00:02:48,125
[ആര്പ്പുവിളിയും കയ്യടിയും]

42
00:02:49,041 --> 00:02:52,000
♪  യുദ്ധം യുദ്ധം ദ്വന്ദയുദ്ധം  ♪

43
00:02:52,083 --> 00:02:55,750
♪  മനസ്സിനുള്ളിലെ യുദ്ധം ദ്വന്ദയുദ്ധം  ♪

44
00:02:55,833 --> 00:03:01,625
♪  നിഴലിനോടോ നീതിയോടോ വിശ്വാസങ്ങളോടോ  ♪

45
00:03:03,458 --> 00:03:04,375
[തമ്പ്രാന്റെ ആര്ത്തനാദം]

46
00:03:05,458 --> 00:03:06,625
വെടിപ്പുരയ്ക്ക് തീ പിടിച്ചേ!

47
00:03:06,708 --> 00:03:08,375
ഓടിക്കോ! വെടിപ്പുരയ്ക്ക് തീ പിടിച്ചേ!

48
00:03:09,958 --> 00:03:12,375
[പൊട്ടിത്തെറികള്,
ബഹളം, കരച്ചില്]

49
00:03:23,833 --> 00:03:25,375
[പൊട്ടിത്തെറി, കുട്ടിയുടെ കരച്ചില്]

50
00:03:31,375 --> 00:03:33,833
[ആര്ദ്രമായ സംഗീതം]

51
00:03:48,250 --> 00:03:49,500
[വലിയ പൊട്ടിത്തെറി]

52
00:03:53,916 --> 00:03:56,541
[ആര്ദ്രമായ സംഗീതം]

53
00:04:44,416 --> 00:04:47,166
എഴുനൂറ് വര്ഷങ്ങളില്
ഒരിക്കല് മാത്രം സംഭവിക്കുന്ന,

54
00:04:47,250 --> 00:04:49,916
ത്രികോണ ഗ്രഹ വിന്യാസമെന്ന അത്ഭുത പ്രതിഭാസം

55
00:04:50,000 --> 00:04:51,666
ഇന്ന് സംഭവിക്കുകയാണ്.

56
00:04:52,250 --> 00:04:55,416
എങ്ങനെയാണ് സർ ശാസ്ത്രലോകം
ഈ പ്രതിഭാസത്തെ ഉറ്റുനോക്കുന്നത്?

57
00:04:56,083 --> 00:05:00,458
ത്രികോണ ഗ്രഹ വിന്യാസം!

58
00:05:00,541 --> 00:05:03,583
ആംഗലേയഭാഷയില് പറഞ്ഞാല്
ട്രയാംഗുലര് പ്ലാനറ്ററി അലൈന്മെന്റ്

59
00:05:03,666 --> 00:05:05,875
ചൊവ്വ, ശനി, വ്യാഴം എന്നീ ഗ്രഹങ്ങൾ
ഒരേ കാന്തികവലയത്തില് വരുന്നു

60
00:05:05,958 --> 00:05:08,750
ശക്തമായ ഇടിയും മിന്നലുമാണ്
ഇതിന്റെ ലക്ഷണങ്ങള്.

61
00:05:09,333 --> 00:05:13,958
ഇന്ത്യന് സമയം 9-നും 9:23-നും
ഇടയ്ക്കാണ് ഇത് സംഭവിക്കുന്നത്.

62
00:05:14,041 --> 00:05:15,041
ശാസ്ത്രം ഈ ആഴ്ച

63
00:05:15,125 --> 00:05:19,416
ഈ വർഷങ്ങൾക്ക് ശേഷം സംഭവിക്കുന്ന

64
00:05:19,500 --> 00:05:22,791
ഈ പ്രതിഭാസത്തെക്കുറിച്ച് ആളുകള്ക്ക്
അറിയാന് ആഗ്രഹമുണ്ടായിരിക്കും.

65
00:05:23,666 --> 00:05:27,166
അവർക്ക് വേണ്ടി എന്ത് ജാഗ്രതാ നിര്ദേശമാണ്
സർ താങ്കൾക്ക് നല്കാനുള്ളത്?

66
00:05:28,083 --> 00:05:29,041
ഇതിന്റെ പ്രഭാവം…

67
00:05:29,125 --> 00:05:32,333
പോക്കറേ, ഇവന്മാര് എന്തൊക്കെയാ  ഈ പറയണെ?

68
00:05:32,416 --> 00:05:34,166
-ആര്ക്കറിയാം?
-ങാ.

69
00:05:34,250 --> 00:05:37,000
-ഇന്നിനി ചിത്രഹാര് ഉണ്ടാവോ?
-ആ.

70
00:05:42,958 --> 00:05:45,833
[കാക്കകളുടെ കരച്ചില്]

71
00:05:47,500 --> 00:05:50,125
ജെയ്സണ് സ്റ്റിച്ചിങ്  സെന്റര്

72
00:05:50,750 --> 00:05:55,708
[കാക്കകളുടെ കരച്ചില്,
അവ്യക്തമായ സംഭാഷണങ്ങള്]

73
00:05:58,333 --> 00:06:00,250
["മാനത്തെ വെള്ളിത്തേരില്"
ഗാനം റേഡിയോയില്]

74
00:06:01,875 --> 00:06:04,291
[പുരുഷശബ്ദം] സാര് ഞാനെന്റെ ബാക്കി
ഊഹാപോഹങ്ങള് കൂടി പറയട്ടെ?

75
00:06:04,375 --> 00:06:05,375
ങാ തൊലിക്ക്!

76
00:06:05,958 --> 00:06:08,583
[പുരുഷശബ്ദം] കഴിഞ്ഞ മെയ് മാസം 20-ആം
തീയതിയാണ്ചാ ണ്ടിച്ചന്റെ വളപ്പില് നിന്നും

77
00:06:08,666 --> 00:06:10,666
15 വാഴക്കുലകള് കളവ് പോയത്.

78
00:06:11,458 --> 00:06:13,333
-ദാറ്റ് മീന്സ്
-ദാറ്റ് മീന്സ്…

79
00:06:13,416 --> 00:06:15,125
അഞ്ചര മണിയാകുമ്പോ എന്നെ ഒന്ന്
ഓര്മ്മപ്പെടുത്തണം

80
00:06:15,208 --> 00:06:17,250
എനിക്ക് ഇന്നൊരുത്തനെ പൊക്കാനുണ്ട്.

81
00:06:17,333 --> 00:06:20,250
അവന് കുറച്ചുനാളായി
എന്റെ മോളെ ശല്യപ്പെടുത്തുന്നു.

82
00:06:20,333 --> 00:06:21,250
ആരാ സാര്?

83
00:06:21,333 --> 00:06:24,416
ടാ! നമ്മുടെ തയ്യല്ക്കടക്കാരന്
വര്ക്കിയുടെ മോനില്ലേ!

84
00:06:25,166 --> 00:06:26,125
ആ വാലാകോലാ നടക്കുന്നവന്!

85
00:06:26,208 --> 00:06:29,000
-ടാ! കോണ്സ്റ്റബിള് പോത്തന്റെ അളിയന്!
-ജെയ്സണ്. ജെയ്സണ്.

86
00:06:29,083 --> 00:06:31,416
-ആ ജെയ്സണ്! അവന് തന്നെ!
-അവന് തന്നെ!

87
00:06:32,250 --> 00:06:33,666
അവന് ടൗണിലേക്ക് പോയിട്ടുണ്ട്

88
00:06:33,750 --> 00:06:35,708
അഞ്ചരയുടെ കടത്തിന് തിരികെ വരും.

89
00:06:35,791 --> 00:06:37,625
[സാര്] അവനെ ശരിക്കൊന്ന് കാണണം!

90
00:06:37,708 --> 00:06:39,750
സാറിന്റെ മോളിച്ചിരി പരിഷ്കാരി ആയതോണ്ട്

91
00:06:39,833 --> 00:06:41,458
ആരായാലും ഒന്ന് നോക്കിപ്പോകും.

92
00:06:41,541 --> 00:06:43,875
പിന്നെ സാറിന്റെ
സൗന്ദര്യം കൂടി ആയപ്പോ ഒരുമാതിരി!

93
00:06:43,958 --> 00:06:45,000
മ്മ്.

94
00:06:45,083 --> 00:06:46,875
ഇന്നത്തേക്ക് മതി.

95
00:06:47,625 --> 00:06:49,750
ഡേയ് പൈലി ആ തമിഴൻ തന്നെയാണാ ഇപ്പോഴും
ഇവിടെ ചായ അടിക്കുന്നത്?

96
00:06:49,833 --> 00:06:51,125
[പൈലി] അതെ, അവൻ തന്നെ.

97
00:06:51,208 --> 00:06:52,291
[സാര്] ഒരു ചായ ചോദിച്ചിട്ട്?

98
00:06:52,375 --> 00:06:54,500
-[പൈലി] സാറേ ആ ഷിബു.
-[സാര്] നിന്റെയൊരു ഷിബു.

99
00:06:54,583 --> 00:06:56,375
[സിവില് പോലീസ്]
സാറേ കഴിക്കാനെന്തെങ്കിലും പറഞ്ഞാലോ?

100
00:06:56,458 --> 00:06:58,000
-ഒരു പഴമെടുത്ത് കഴിക്ക്.
-ടാ!

101
00:06:59,333 --> 00:07:01,625
ഇത്രനേരയിട്ടും നീ എവിടെയായിരുന്നെടാ?
തോന്ന്യാസം കാണിക്ക്യാ, ങേ?

102
00:07:02,208 --> 00:07:03,666
[പൈലി] സമയത്ത് വരൂംല്ല,
പണിയെടുക്കേം ഇല്ല.

103
00:07:03,750 --> 00:07:04,833
[ഷിബു] ങാ, സാറേ!

104
00:07:07,333 --> 00:07:09,375
-[സാര്] എന്തഡേയ്?
-[ഷിബു] എന്റെ പേഴ്സ് കാണുന്നില്ല സാറേ.

105
00:07:09,458 --> 00:07:10,500
നിനക്കും പേഴ്സാ!

106
00:07:11,125 --> 00:07:12,500
പേഴ്സിനകത്ത്  പൈസ വല്ലോം ഉണ്ടാരുന്നാ?

107
00:07:12,583 --> 00:07:14,625
ഇല്ല സാറേ. അതൊരു കീറിയ പേഴ്സാണ്.

108
00:07:15,708 --> 00:07:17,541
[കള്ളന്] ഇതിന്റെ അടിയില് ഉണ്ടാര്ന്നോ?

109
00:07:17,625 --> 00:07:18,875
[ഷിബു] പക്ഷേ അതെനിക്കു വേണം സാറേ!

110
00:07:18,958 --> 00:07:20,958
നിന്റെ കീറിയ പേഴ്സ്
അന്വേഷിക്കലല്ലേ എന്റെ പണി. ഹും!

111
00:07:22,333 --> 00:07:24,916
ഇവനെപ്പോലുള്ള വട്ടന്മാരെക്കെയാണാ
ജോലിക്ക് നിര്ത്തിയിരിക്കുന്നത്, ങേ?

112
00:07:25,416 --> 00:07:26,958
[പൈലി] പോയി സാറിന് ചായ കൊണ്ടു വാടാ.

113
00:07:27,041 --> 00:07:28,708
-[സാര്] ചായ എടുത്തോണ്ട് വാടാ.
-നിന്നോടാ, ബ്ലഡി ഫൂള്.

114
00:07:28,791 --> 00:07:29,666
[സാര്] ബ്ലഡി ഫൂള്

115
00:07:29,750 --> 00:07:30,875
[കള്ളന്] സാറേ അഞ്ചരയായി!

116
00:07:31,458 --> 00:07:32,875
[സിവില് പോലീസ്] മറ്റവന് വരാന് സമയായി!

117
00:07:34,541 --> 00:07:37,000
[പ്രസരിപ്പ് നിറഞ്ഞ സംഗീതം]

118
00:07:45,666 --> 00:07:46,625
[ക്യാമറയുടെ ക്ലിക്ക്]

119
00:07:46,708 --> 00:07:49,166
-[ജെയ്സണ്] കിട്ടിയോ?
-[ക്യാമറാമാന്] ഉം, കിട്ടി, കിട്ടി!

120
00:07:51,541 --> 00:07:54,250
-[ജെയ്സണ്] ങും.
-[ക്യാമറാമാന്] വെരി ഗുഡ്! വെരി ഗുഡ്!

121
00:07:57,666 --> 00:07:58,708
[ക്യാമറാമാന്] ഒന്നൂടെ.

122
00:08:00,000 --> 00:08:01,166
[ജെയ്സണ്] ഒരെണ്ണം കൂടിയുണ്ട്.

123
00:08:03,333 --> 00:08:04,916
[ജെയ്സണ്] ഹരിക്കുട്ടാ, ഇതു പിടിച്ചോ!

124
00:08:06,625 --> 00:08:08,333
-[ജെയ്സണ്] സ്റ്റൈലല്ലേ?
-[ക്യാമറാമാന്] പിന്നെ!

125
00:08:08,833 --> 00:08:10,875
വിദേശകാര്യമന്ത്രാലയം പാസ്പോര്ട്ട് ഓഫീസ്

126
00:08:14,541 --> 00:08:17,541
എടാ, എന്റെ പാസ്പോര്ട്ടിന്റെ
ഡോക്യുമെന്റ്സൊക്കെ ഓകെ അല്ലേ?

127
00:08:17,625 --> 00:08:20,125
ചെറിയ പ്രശ്നങ്ങള് ഉണ്ട്.
എന്നാലും നമുക്ക് ശരിയാക്കാം.

128
00:08:20,833 --> 00:08:22,958
ഞാനിന്ന് വൈകീട്ടത്തെ വണ്ടിക്ക് പോകുവാ.

129
00:08:23,041 --> 00:08:26,000
നിന്റെ പാസ്പോര്ട്ടിന്റെ കാര്യൊക്കെ
ബിജി നോക്കിക്കൊളും.

130
00:08:26,083 --> 00:08:27,458
ആര്? 'ബ്രൂസ് ലി' ബിജിയോ?

131
00:08:27,541 --> 00:08:28,416
-ങാ.
-ഫൈൻ

132
00:08:29,750 --> 00:08:31,083
എടാ നീ ഇതിലൊരൊപ്പിട്ടേ.

133
00:08:35,541 --> 00:08:38,125
[ഹരി] അമേരിക്കായിലൊക്കെ നല്ല തണുപ്പല്ലേടാ?

134
00:08:38,208 --> 00:08:40,041
നിനക്കവിടെ പിടിച്ചുനില്ക്കാന് പറ്റുമോ?

135
00:08:41,083 --> 00:08:43,625
എൻ്റെ ഹരിക്കുട്ടാ, ഞാനിങ്ങനെ നടന്നാല്
എന്ന് ഗതിപിടിക്കാനാ?

136
00:08:43,708 --> 00:08:44,750
ഉം.

137
00:08:45,833 --> 00:08:47,916
-ബിന്സിയും അതുതന്നെ പറയുന്നത്.
-എന്ത്?

138
00:08:48,000 --> 00:08:51,208
ഞാൻ അമേരിക്കയില് പോയി രക്ഷപ്പെട്ടാല്
പിന്നെ അവളുടെ വീട്ടില് പെണ്ണുചോദിക്കാം.

139
00:08:51,291 --> 00:08:52,375
ഓഹ്. ഓ!

140
00:08:53,041 --> 00:08:55,208
കല്യാണം കഴിഞ്ഞാല് ഞാനും
ബിന്സിയും അമേരിക്കയില് സെറ്റിലാവും.

141
00:08:56,208 --> 00:08:58,208
അവിടെ തയ്യല്ക്കാര്ക്ക് നല്ല ഡിമാന്ഡാ.

142
00:08:58,291 --> 00:08:59,708
അവിടെ ആര്ക്കും തയ്ക്കാന് അറിയില്ലല്ലോ.

143
00:08:59,791 --> 00:09:01,416
-ഫുൾ റെഡിമെയ്ഡ് അല്ലേ?
-അതെയതെ.

144
00:09:01,500 --> 00:09:03,583
ഇതുകണ്ടോ. അമേരിക്കനാ. അബിബാസ്!

145
00:09:04,250 --> 00:09:06,666
ഇപ്പൊ ഇതിന്റെ ഡ്യൂപ്ലിക്കേറ്റ് ഉണ്ട്.
അഡിഡാസ്!

146
00:09:06,750 --> 00:09:09,791
-[പുച്ഛം നിറഞ്ഞ ചിരി] അഡിഡാസ്!
-എന്തൊരു ഫാഷന് സെന്സാടാ!

147
00:09:09,875 --> 00:09:11,333
നിനക്കു നല്ലത് അമേരിക്ക തന്നെയാ!

148
00:09:11,416 --> 00:09:12,625
-അല്ലേ?
-ങും.

149
00:09:12,708 --> 00:09:13,666
[ജെയ്സണ്] യെസ്.

150
00:09:13,750 --> 00:09:14,583
[ജെയ്സണ്] ഐ നോ!

151
00:09:18,291 --> 00:09:20,708
-തീരെ സമയമില്ല ഹരിക്കുട്ടാ. കടത്തെത്താറായി
-ങാ.

152
00:09:21,250 --> 00:09:22,708
ഞാൻ പോയി എന്റെ പെണ്ണിനെ കണ്ടിട്ടുവരാം.

153
00:09:22,791 --> 00:09:26,875
♪ കുഗ്രാമമേ കണ്ടോളൂ നിന് ♪

154
00:09:26,958 --> 00:09:30,416
♪ കാലത്തിനും മുന്നേയിവന് ♪

155
00:09:30,500 --> 00:09:34,750
♪ ആഭാസമോ ആര്ഭാടമോ ♪

156
00:09:34,833 --> 00:09:40,000
♪ ആരോപണം ആവോളമായ് ♪

157
00:09:48,791 --> 00:09:51,958
♪ ജീവിതം പുതുപുതു മോടിയില് ♪

158
00:09:53,083 --> 00:09:56,500
♪ മിന്നണം പലനിറമാടണം ♪

159
00:09:57,458 --> 00:10:00,500
♪ നാളെയീ ഇടവകയാകെയും ♪

160
00:10:01,208 --> 00:10:04,375
♪ ഞെട്ടും, മൊട്ടിടും കനവിലെ ഭൂമിയില്  ♪

161
00:10:04,458 --> 00:10:07,333
♪ കണ്ണഞ്ചും സ്റ്റാറു പോല് ♪

162
00:10:07,416 --> 00:10:12,750
♪ സ്റ്റേറ്റ്സിലെ സ്ട്രീറ്റില് ഞാന്
സ്റ്റൈലിലായ് സിമ്പിളായ് ♪

163
00:10:12,833 --> 00:10:15,000
♪ കറങ്ങീടവേ, ഈ ഓണം കേറിടാമൂലയില് ♪

164
00:10:15,083 --> 00:10:22,000
♪ ഒതുങ്ങീടും കീടങ്ങള്ക്കേകുവാനിന്ന്
പുച്ഛം മാത്രമേ ♪

165
00:10:22,083 --> 00:10:25,500
♪ കുഗ്രാമമേ കണ്ടോളു നിന് ♪

166
00:10:25,583 --> 00:10:29,333
♪ കാലത്തിനും മുന്നേയിവന് ♪

167
00:10:29,416 --> 00:10:33,416
♪ ആഭാസമോ ആര്ഭാടമോ ♪

168
00:10:33,500 --> 00:10:38,250
♪ ആരോപണം ആവോളമായ് ♪

169
00:10:39,666 --> 00:10:42,750
നിനക്ക് ഞാന് പല വാണിങ് തന്നതല്ലേടാ?
പോയി ജീപ്പില് കേറടീ!

170
00:10:42,833 --> 00:10:46,208
-ഞാനെന്ത് ചെയ്തിട്ടാ?
-ഇനി വീട്ടീന്ന് പുറത്തിറങ്ങിയാലുണ്ടല്ലോ!

171
00:10:48,583 --> 00:10:50,333
ഇനി നീ ഇവളെ ശല്യപ്പെടുത്തിയാല്,

172
00:10:50,416 --> 00:10:52,166
നിന്റെ തലമണ്ട ഞാൻ ചവിട്ടിപ്പൊട്ടിക്കും.

173
00:10:52,250 --> 00:10:53,166
കേട്ടോടാ?

174
00:10:53,750 --> 00:10:57,416
കല്യാണം ഉറപ്പിച്ച പെണ്ണിന്റടുത്താ
അവന്റെ കൃമികടി.

175
00:10:58,958 --> 00:11:00,958
[ജീപ്പ് സ്റ്റാര്ട്ടാക്കുന്ന ശബ്ദം]

176
00:11:02,583 --> 00:11:04,666
[ജീപ്പിന്റെ ഇരമ്പല്]

177
00:11:07,333 --> 00:11:08,416
[ഇടിമുഴക്കം]

178
00:11:12,333 --> 00:11:14,750
ഹോട്ടല് തുഷാര്

179
00:11:15,666 --> 00:11:17,333
[കരോള് ഗാനം]

180
00:11:17,416 --> 00:11:18,250
ഹാപ്പി ക്രിസ്മസ്

181
00:11:18,333 --> 00:11:19,583
[ഉച്ചഭാഷിണിയിലെ അറിയിപ്പ്]
പ്രിയപ്പെട്ടവരെ,

182
00:11:19,666 --> 00:11:23,375
ഈ കൊല്ലത്തെ ക്രിസ്മസ്
ആഘോഷങ്ങള്ക്ക് ഇവിടെ ആരംഭമായിരിക്കുകയാണ്

183
00:11:23,458 --> 00:11:28,791
കരോളിനായി ഇടവകയിൽ നിന്ന് തെരഞ്ഞെടുത്ത
ആളുകളെല്ലാം എല്ലാ വീടും കയറിയിറങ്ങുക.

184
00:11:28,875 --> 00:11:33,083
കഴിഞ്ഞ തവണത്തെപ്പോലെ ആരും മദ്യപിക്കാനോ,
അടിയുണ്ടാക്കാനോ പാടുള്ളതല്ല.

185
00:11:33,166 --> 00:11:36,541
അങ്ങനെ ചെയ്യുന്നവര്ക്കെതിരെ
കടുത്ത ശിക്ഷാനടപടി ഉണ്ടായിരിക്കുന്നതാണ്.

186
00:11:36,625 --> 00:11:41,250
എല്ലാ വീട്ടുകാരും അഞ്ചുരൂപയില്
കുറയാത്ത തുക നേര്ച്ച നല്കണം.

187
00:11:45,166 --> 00:11:46,666
[അപ്പന്] ഒരിക്കലും നന്നാവില്ല.

188
00:11:46,750 --> 00:11:48,041
നന്നാവണേൽ എന്നേ ആകാമായിരുന്നു.

189
00:11:48,125 --> 00:11:49,250
ഇരുന്ന് മോങ്ങുന്നത് കണ്ടില്ലേ

190
00:11:49,333 --> 00:11:50,666
[പെങ്ങള്]കുരിശും തൂക്കിയിട്ടിരിക്ക്യാ!

191
00:11:50,750 --> 00:11:51,958
കുരിശ്!

192
00:11:52,708 --> 00:11:53,750
എന്താ?

193
00:11:53,833 --> 00:11:54,875
ഞങ്ങള് നോക്കുന്നതാണോ പ്രശ്നം?

194
00:11:54,958 --> 00:11:57,875
[അപ്പന്] ഇനിയും അടി വാങ്ങാനുണ്ടെങ്കില്
പോയി വാങ്ങിച്ചോണ്ട് വാ.

195
00:11:59,083 --> 00:12:00,333
[ജെയ്സണ്] ഹും. കണ്ട്രി പീപ്പിള്.

196
00:12:02,750 --> 00:12:04,458
രക്ഷപ്പെടട്ടെ. ബ്ലഡി ചീറ്റ് ബിന്സി!

197
00:12:05,416 --> 00:12:06,666
ഒടുക്കത്തെ!

198
00:12:07,333 --> 00:12:08,833
[ഇടിമുഴക്കം, കരോള്]

199
00:12:25,208 --> 00:12:27,166
-[ഇടിമുഴക്കം]
-[പൂച്ചയുടെ കരച്ചില്]

200
00:12:36,958 --> 00:12:41,000
[റേഡിയോയില് ത്രികോണഗ്രഹ
വിന്യാസത്തെക്കുറിച്ച് അറിയിപ്പ്]

201
00:12:42,000 --> 00:12:43,875
നിങ്ങളീ വീട് കത്തിക്കോ?

202
00:12:45,166 --> 00:12:46,833
[റേഡിയോയുടെ ശബ്ദം]

203
00:12:50,541 --> 00:12:52,750
-ടാ, ആ ദാസന്റെ തങ്കച്ചിയില്ലേ?
-ങാ.

204
00:12:52,833 --> 00:12:54,750
അവള് തിരിച്ച്  വന്ന് നില്പ്പുണ്ട്!

205
00:13:05,333 --> 00:13:06,416
ഉഷയോ?

206
00:13:07,208 --> 00:13:09,166
അവളുടെ കെട്ടിയോന് ഇട്ടിട്ട് പോയീന്നാ
കേട്ടെ.

207
00:13:11,416 --> 00:13:14,458
നീയിനി പഴയതുപോലെ അവളുടെ
പിറകെ നടന്ന് പ്രശ്നോന്നുണ്ടാക്കണ്ട!

208
00:13:17,625 --> 00:13:23,000
[ആര്ദ്രമായ സംഗീതം]

209
00:13:35,083 --> 00:13:36,291
ഉഷ!

210
00:13:40,458 --> 00:13:45,666
[ആര്ദ്രമായ സംഗീതം]

211
00:14:00,041 --> 00:14:01,583
ടാ, നീ കൂടെ ഇരുന്നുകഴിഞ്ഞാൽ,

212
00:14:01,666 --> 00:14:03,500
വെളുക്കുന്നതിന് മുമ്പ് ഇത് മുടിച്ചിടാം.

213
00:14:10,333 --> 00:14:12,166
ടാ, ആ റേഡിയോ അവിടെ വച്ചേച്ചു പോടാ.

214
00:14:14,291 --> 00:14:16,333
നീ നിന്റെ തള്ളയെപ്പോലെ
വട്ടെളകി ചാകുമെടാ നാറി!

215
00:14:18,333 --> 00:14:23,416
-[ഇടിമുഴക്കം]
-[ചീവീടുകളുടെ കരച്ചില്]

216
00:14:47,083 --> 00:14:50,750
♪ സ്വര്ഗനാഥന് ഭൂവില് വന്ന സുദിനം ♪

217
00:14:50,833 --> 00:14:57,083
♪ പാട്ടുപാടി ഘോഷിച്ചിടാം ♪

218
00:14:57,166 --> 00:15:01,291
♪ ഇന്ന് പാട്ടുപാടി ഘോഷിച്ചിടാം ♪

219
00:15:01,375 --> 00:15:04,875
♪ പാട്ടുപാടി ഘോഷിച്ചിടാം ♪

220
00:15:04,958 --> 00:15:07,125
അതെ, സാജന് ചേട്ടായി വരുന്നതുവരെ
ഒന്ന് വെയ്റ്റ് ചെയ്യാമോ?

221
00:15:07,208 --> 00:15:10,291
-നിങ്ങളിരിക്ക്. ഞാന് കാപ്പിയെടുക്കാം.
-പിന്നെന്താ ചേച്ചി!

222
00:15:10,375 --> 00:15:12,208
-എന്നാ വാ!
-വാ…വാ…

223
00:15:14,291 --> 00:15:16,208
[പുരുഷന്] കയറി ഇരിക്ക്.

224
00:15:18,458 --> 00:15:19,708
[പുരുഷന്] വാടാ…വാ!

225
00:15:20,583 --> 00:15:22,541
[അമ്മ] എടീ ബിന്സിയേ,
ഇങ്ങോട്ട് വരുന്നുണ്ടോ?

226
00:15:22,625 --> 00:15:23,458
ദേ വരുന്നു!

227
00:15:26,583 --> 00:15:27,708
ഹേയ്!

228
00:15:29,958 --> 00:15:31,208
എന്താ ജെയ്സാ നിന്റെ ഉദ്ദേശ്യം?

229
00:15:31,291 --> 00:15:32,458
അതുതന്നെയാ ഞാനും ചോദിക്കുന്നത്!

230
00:15:32,541 --> 00:15:33,625
എന്താ നിന്റെ ഉദ്ദേശ്യം?

231
00:15:33,708 --> 00:15:35,125
നിന്റെ കല്യാണം ഉറപ്പിച്ചത് ഉള്ളതാണോ?

232
00:15:36,875 --> 00:15:38,375
ആ. ഉള്ളതാ. എന്തേ?

233
00:15:39,000 --> 00:15:40,083
ആരാടീ അവന്?

234
00:15:40,166 --> 00:15:42,125
ആരായാലും നിനക്കെന്താ?
നീ നിൻ്റെ  കാര്യം നോക്കി പോയേ!

235
00:15:43,625 --> 00:15:46,458
ഓഹോ, അപ്പൊ ഇത്രയും കാലം
എന്നെ ചതിക്ക്യാര്ന്നു ല്ലേ?

236
00:15:46,541 --> 00:15:47,875
ഞാന് ചെയ്ത തെറ്റ് എന്താണെന്ന് പറ.

237
00:15:47,958 --> 00:15:49,958
അത് പറഞ്ഞിട്ട് നീ പോയാ മതി.

238
00:15:50,041 --> 00:15:51,625
ചുമ്മാ കളിക്കല്ലേ ജെയ്സാ. അച്ഛനിപ്പോ വരും.

239
00:15:51,708 --> 00:15:54,416
വരട്ടെ. നിന്റെ തന്ത വന്നാ
എനിക്കൊരു കോപ്പുമില്ല!

240
00:15:54,500 --> 00:15:55,416
[ജീപ്പിന്റെ ഹോണ്]

241
00:15:58,458 --> 00:15:59,750
അയ്യോ!

242
00:16:04,291 --> 00:16:05,500
എന്താണ്?

243
00:16:05,583 --> 00:16:07,250
എല്ലാരും ഉണ്ടല്ലോ.

244
00:16:08,666 --> 00:16:09,833
ഇതാരാന്ന് മനസ്സിലായോ?

245
00:16:09,916 --> 00:16:10,833
അനീഷ്!

246
00:16:11,708 --> 00:16:13,291
എന്റെ മോളെ കെട്ടാന് പോകുന്നവനാ!

247
00:16:13,375 --> 00:16:14,541
അയ്യേ അനീഷാ?

248
00:16:14,625 --> 00:16:15,750
ഈ മൊണ്ണയെയാണോ നീ കെട്ടുന്നത്?

249
00:16:17,708 --> 00:16:19,250
എന്നെക്കാള് എന്താടി ഇവന് കൂടുതലുള്ളത്?

250
00:16:19,333 --> 00:16:21,500
നീ വഴീന്ന് മാറിയില്ലെങ്കില്
ഞാനിപ്പോ വിളിച്ചുകൂവും.

251
00:16:21,583 --> 00:16:23,500
നീ കൂവിയാല് എനിക്കൊരു
കോപ്പുമില്ലടീ പുല്ലേ.

252
00:16:23,583 --> 00:16:24,500
പതുക്കെ പറ.

253
00:16:24,583 --> 00:16:26,125
നീ കൂവിയാല് എനിക്കൊരു കോപ്പുമില്ല!

254
00:16:26,208 --> 00:16:27,875
നീ പോയാല് വേറെ ആയിരം പെണ്ണുങ്ങള് വരും!

255
00:16:27,958 --> 00:16:30,291
എന്നാ അതിലൊന്നിനെ നീ കെട്ടിക്കോ!
എന്നെ വിട്ടേക്ക്!

256
00:16:30,375 --> 00:16:32,125
-ആ!
-ആ!

257
00:16:32,833 --> 00:16:34,083
[വാതിലില് മുട്ടുന്ന ശബ്ദം.]

258
00:16:34,166 --> 00:16:36,500
[അച്ഛന്]ബിന്സീ…

259
00:16:36,583 --> 00:16:37,750
-എന്തുചെയ്യും?
-അയ്യോ!

260
00:16:38,833 --> 00:16:40,333
ഇവളിത് എന്ത് ചെയ്യുന്ന്?

261
00:16:41,458 --> 00:16:43,250
-ഉറങ്ങിക്കാണുമോ?
-ഛെ! ചുമ്മാ മണ്ടത്തരം പറയാതെ!

262
00:16:43,333 --> 00:16:44,625
[അച്ഛന്] ബിന്സീ…

263
00:16:45,708 --> 00:16:47,000
[അച്ഛന്]
നീയെന്താ വിളി കേള്ക്കാത്തത്?

264
00:16:47,625 --> 00:16:48,625
പ്രാര്ത്ഥിക്കുവായിരുന്നു!

265
00:16:48,708 --> 00:16:49,791
[അച്ഛന്] നീയാ?

266
00:16:56,166 --> 00:17:00,333
[അച്ഛന്]
ഇവളിങ്ങനെയാ. ഭയങ്കര പ്രാര്ത്ഥനയാ!

267
00:17:00,416 --> 00:17:01,250
ആണോ?

268
00:17:01,333 --> 00:17:04,250
-ദിവസം അഞ്ചാറ് തവണ പ്രാര്ഥിക്കും.
-ശ്ശോ!

269
00:17:04,333 --> 00:17:06,750
അല്ല! അനീഷ് ഇതൊക്കെ അറിഞ്ഞിരിക്കണമല്ലോ.
അതുകൊണ്ട് പറഞ്ഞതാ.

270
00:17:06,833 --> 00:17:09,208
നിങ്ങള് സംസാരിക്ക്.
ഞാന് ആ സാന്താ ക്ലോസിനെ കണ്ടിട്ട് വരാം.

271
00:17:09,291 --> 00:17:10,708
ശരി, ഡാഡി ചെല്ല്.

272
00:17:13,458 --> 00:17:15,333
ബിൻസി എനിക്ക് വേണ്ടിയാണോ പ്രാര്ഥിക്കാറ്?

273
00:17:15,416 --> 00:17:16,333
-ആ.
-ആണോ?

274
00:17:16,416 --> 00:17:18,791
[അനീഷ്] കല്യാണം കഴിഞ്ഞാല് നമുക്ക്
ഒരുമിച്ച് പ്രാര്ഥിക്കാം ട്ടോ!

275
00:17:19,333 --> 00:17:22,500
എനിക്ക് ഒരുപാട് സ്വപ്നങ്ങളുണ്ട്.
നമ്മുടെ ജീവിതത്തെക്കുറിച്ച്.

276
00:17:23,083 --> 00:17:24,083
[ബലൂണ് പൊട്ടുന്നു.]

277
00:17:24,166 --> 00:17:25,500
കൊതുകേ! കൊതുക്!

278
00:17:26,916 --> 00:17:28,666
നമുക്ക് പുറത്തോട്ട് നിന്ന് സംസാരിച്ചാലോ?

279
00:17:28,750 --> 00:17:30,291
ഓ! ബിന്സിയുടെ ഇഷ്ടം പോലെ!

280
00:17:30,375 --> 00:17:31,375
ലേഡീസ് ഫസ്റ്റ്.

281
00:17:31,458 --> 00:17:33,500
-അല്ല, ചേട്ടന് പൊയ്ക്കോ.
-ആണോ അപ്പൊ ഞാന് പോകാം.

282
00:17:36,166 --> 00:17:37,291
ഇറങ്ങിപ്പോ.

283
00:17:43,791 --> 00:17:47,458
[ആര്ദ്രമായ സംഗീതം, വള്ളം തുഴയുന്ന ശബ്ദം]

284
00:18:48,250 --> 00:18:52,500
♪  രാവില് മയങ്ങുമീ പൂമടിയില്  ♪

285
00:18:53,083 --> 00:18:57,875
♪  തൂവുന്ന തൂമഞ്ഞു തുള്ളികള് പോല്  ♪

286
00:18:57,958 --> 00:19:02,583
♪  പൂംപുലര് പൊന്കതിര് കാത്തിരുന്നു  ♪

287
00:19:02,666 --> 00:19:06,875
♪  ഇതള് വാടിയ ചെമ്പകപ്പൂമണമായ്  ♪

288
00:19:06,958 --> 00:19:13,833
♪  നിറയുമൊരോര്മ്മതന് നോവുമായ് നീ  ♪

289
00:19:16,083 --> 00:19:17,083
ഓടെടാ!

290
00:19:21,208 --> 00:19:22,375
ഓടെടാ!

291
00:19:26,416 --> 00:19:30,000
[ആര്ദ്രമായ സംഗീതം]

292
00:19:37,958 --> 00:19:39,916
[സ്കൂള് ബെല്ലടിക്കുന്നു.]

293
00:19:59,958 --> 00:20:00,958
എന്താ സംഭവം?

294
00:20:01,041 --> 00:20:03,291
-എടാ, നമ്മുടെ ദാസന്റെ പെങ്ങളില്ലേ?
-ങാ.

295
00:20:03,375 --> 00:20:07,250
മേക്കാട്ടെ നമ്മുടെ ലോറി ഡ്രൈവര്
സതീശന്റെ കൂടെ ഒളിച്ചോടിപ്പോയി.

296
00:20:07,333 --> 00:20:08,791
വയറ്റിലുണ്ടായിരുന്നു എന്നാ കേട്ടേ.

297
00:20:08,875 --> 00:20:10,750
-ആണോ?
-എന്താ ലെ?

298
00:20:10,833 --> 00:20:14,416
-ഇതെപ്പോളായി? ഇന്നാണോ സംഭവം?
-ഉം.

299
00:20:15,208 --> 00:20:17,041
വല്ല്യ ശീലാവതി ആയിരുന്നു.

300
00:20:30,041 --> 00:20:30,875
[ഇടിമുഴക്കം]

301
00:20:34,166 --> 00:20:40,000
[ശോകാര്ദ്രമായ സംഗീതം]

302
00:21:01,458 --> 00:21:03,875
ജെയ്സണ് ബിന്സി ഫ്ലെയിംസ് ലവ്

303
00:21:23,208 --> 00:21:25,125
ജെയ്സാ, നീയെനിക്കൊരു വാക്ക് തരാവോ?

304
00:21:25,208 --> 00:21:26,583
എന്താ മോളൂ?

305
00:21:27,625 --> 00:21:30,916
നീയെന്നെ ഇട്ടിട്ട് പോകരുത്. പോവ്വോ?

306
00:21:31,000 --> 00:21:32,791
അതിനീ ജെയ്സണ് ചാവണം!

307
00:21:35,708 --> 00:21:38,833
അതിന് ഞാന് ചാവണം.  ഈ അനീഷ് ചാവണം.

308
00:21:39,750 --> 00:21:42,208
ഓഹ്! എടാ പൊട്ടന് അനീഷേ!
നീ വെറും മണ്ടനാടാ! മണ്ടന്!

309
00:21:42,791 --> 00:21:46,333
അവളെന്നെ പറ്റിച്ചു. നിന്നേം പറ്റിക്കും.
ഈ നാട്ടുകാരെ മുഴുവൻ പറ്റിക്കും!

310
00:21:46,416 --> 00:21:47,750
കയ്യിൽ കാശുള്ള ഒരുത്തനെ കണ്ടാല്

311
00:21:47,833 --> 00:21:48,791
അവൾ അവന്റെ കൂടെ പോകും!

312
00:21:48,875 --> 00:21:51,083
-ഇവനെ തീര്ത്തിട്ടു തന്നെ കാര്യം!
-ചേട്ടായി!

313
00:21:51,166 --> 00:21:52,916
എന്താ നീ പറഞ്ഞത്?
എന്റേല് കാശില്ലെന്ന്. അല്ലേടി?

314
00:21:53,000 --> 00:21:55,500
ഞാന് കാശ് ഉണ്ടാക്കുമെടീ!

315
00:21:55,583 --> 00:21:57,833
ഈ നാട്ടിലെ ഏറ്റവും വലിയ പണക്കാരനെക്കാൾ
വലിയ പണക്കാരന് ആവുമെടി!

316
00:21:57,916 --> 00:22:01,000
നീയും ഈ നാട്ടുകാരും എന്റെ മുന്നില്
കൈ കൂപ്പി നിൽക്കുന്ന ദിവസം വരുമെടി!

317
00:22:01,083 --> 00:22:02,250
-നീ എഴുതി വച്ചോ!
-ടാ!

318
00:22:02,333 --> 00:22:03,375
[അച്ഛന്] നായിന്റെ മോനെ!

319
00:22:03,458 --> 00:22:04,500
അയ്യോ, തോക്ക്!

320
00:22:04,583 --> 00:22:07,833
എടാ പരട്ട സാജാ.  നീയെന്നെയങ്ങ്
തോക്ക് കാണിച്ച് പേടിപ്പിക്കാൻ നോക്കണ്ട!

321
00:22:07,916 --> 00:22:09,541
ഈ പറഞ്ഞതൊക്കെ നടക്കാതിരിക്കണമെങ്കില്!

322
00:22:09,625 --> 00:22:10,750
ഈ ജെയ്സണ് ചാവണം.

323
00:22:10,833 --> 00:22:12,125
ഈ ജെയ്സണ് ചാവണം.

324
00:22:12,916 --> 00:22:15,541
[ഭയാനകമായ സംഗീതം]

325
00:22:25,541 --> 00:22:30,083
[ഇടിമുഴക്കം]

326
00:22:35,833 --> 00:22:37,000
മാമാ!

327
00:22:42,625 --> 00:22:43,750
പൊട്ടിച്ചല്ലേ?

328
00:22:43,833 --> 00:22:47,750
പൊട്ടിക്കാന് ഇതിനകത്ത്
ഉണ്ടയൊന്നും ഇല്ലല്ലോ!

329
00:22:48,250 --> 00:22:49,083
കണ്ടില്ലേ?

330
00:22:50,708 --> 00:22:53,125
നോക്കി നില്ക്കാതെ ആരെങ്കിലും ഇവനെ
ആശുപത്രിയില് കൊണ്ടുപോകാൻ നോക്ക്.

331
00:22:54,125 --> 00:22:58,666
[ഉല്ലാസകരമായ സംഗീതം]

332
00:22:59,458 --> 00:23:01,083
[ഓട്ടോഡ്രൈവര്]
പിടിച്ചോ! പിടിച്ചോ! പിടിച്ചോ!

333
00:23:01,166 --> 00:23:03,250
സൂക്ഷിച്ച്! സൂക്ഷിച്ച്! നോക്കണേ! നോക്കണേ!

334
00:23:03,333 --> 00:23:05,375
[ഓട്ടോഡ്രൈവര്]
അയ്യോ. ഈ കെളവന് ഇതുവരെ പോയില്ലേ?

335
00:23:05,458 --> 00:23:06,625
മാറിനില്ക്ക്!

336
00:23:06,708 --> 00:23:07,708
പോ…പോ… പോ

337
00:23:07,791 --> 00:23:09,791
എല്ലാരും കൂടി തള്ളിക്കേറി ഇതെങ്ങോട്ടാണ്?

338
00:23:09,875 --> 00:23:11,083
മാറ്…മാറ്.

339
00:23:11,166 --> 00:23:13,583
♪  നിറഞ്ഞു താരകങ്ങള് നിന്ന
വാനില് നിന്നും ♪

340
00:23:13,666 --> 00:23:16,166
♪  എറിഞ്ഞ മിന്നലൊന്നു വന്നുവീണതോ?  ♪

341
00:23:16,250 --> 00:23:19,250
♪  വിരിഞ്ഞ നെഞ്ചുഴിഞ്ഞു
നിന്ന വീരനയ്യോ…ദാ പോയ്!  ♪

342
00:23:19,333 --> 00:23:21,791
[ഓട്ടോഡ്രൈവര്]
ഇതൊന്നു ചവിട്ടിപ്പിടിച്ചോട്ടാ. ഇപ്പൊ വരാം!

343
00:23:21,875 --> 00:23:24,750
അറിഞ്ഞില്ലേ? ജെയ്സണ് മിന്നലടിച്ചൂന്ന്!
എന്താ മിന്നല് കേട്ടിട്ടില്ലേ?

344
00:23:26,083 --> 00:23:28,625
എടാ, നിങ്ങളറിഞ്ഞില്ലേ?
എടാ, നമ്മടെ ജെയ്സണ് മിന്നലടിച്ചൂന്ന്!

345
00:23:29,333 --> 00:23:31,750
ആരും ബഹളം വയ്ക്കരുത്.
മിന്നലടിച്ചിട്ടേള്ളൂ. മരിച്ചിട്ടില്ല.

346
00:23:33,416 --> 00:23:35,500
♪  എന്ത് ചെയ്യും? ♪

347
00:23:35,583 --> 00:23:37,625
[ചേച്ചി]അയ്യോ എന്റെ ജെയ്സാ.

348
00:23:37,708 --> 00:23:40,541
[ചേച്ചി]അയ്യോ! എന്റെ ജെയ്സണ് എന്തുപറ്റി?

349
00:23:40,625 --> 00:23:43,333
-[ചേച്ചി]അയ്യോ എൻ്റെ പൊന്നാങ്ങള പോയോ?
-[അപ്പന്]ബഹളം വയ്ക്കാതെ!

350
00:23:44,333 --> 00:23:45,916
[ജോസ്മോന്]
വണ്ടി നിര്ത്ത്. വണ്ടി നിര്ത്ത്.

351
00:23:46,666 --> 00:23:49,541
♪  …അത്രമതിയാരും…  ♪

352
00:23:49,625 --> 00:23:51,333
[ജോസ്മോന്] പെട്ടെന്ന് ഇറക്കിക്കൊണ്ടു വാ.

353
00:23:51,416 --> 00:23:54,250
[ജോസ്മോന്]
ഞാന് പോയി സ്ട്രെച്ചര് എടുത്തിട്ട് വരാം.

354
00:23:54,333 --> 00:23:55,666
നിക്ക്! എല്ലാരും കൂടി എങ്ങോട്ടാ?

355
00:23:55,750 --> 00:23:57,541
ഇവിടെ കരോള് പാടാനൊന്നും പറ്റത്തില്ല.
ഇതൊരു ഹോസ്പിറ്റലാ!

356
00:23:57,625 --> 00:23:59,666
ഞങ്ങള് കരോളിന് വന്നതല്ല.

357
00:23:59,750 --> 00:24:01,458
പാപ്പായ്ക്ക് മിന്നലടിച്ചതാണെന്ന്.

358
00:24:01,541 --> 00:24:02,625
സ്ട്രെച്ചര് ഒന്നു കൊണ്ടുവരൂ.

359
00:24:02,708 --> 00:24:04,250
വേഗം ചേട്ടാ, വേഗം.

360
00:24:04,333 --> 00:24:06,000
പോയി എടുത്തോണ്ട് വാടോ!

361
00:24:06,083 --> 00:24:07,625
♪  നിറഞ്ഞു താരകങ്ങള്
നിന്ന വാനില് നിന്നും  ♪

362
00:24:08,208 --> 00:24:10,208
♪  എറിഞ്ഞ മിന്നലൊന്നു വന്നുവീണതോ?  ♪

363
00:24:10,708 --> 00:24:17,250
♪  വിരിഞ്ഞ നെഞ്ചുഴിഞ്ഞു
നിന്ന വീരനയ്യോ…ദാ പോയ്.  ♪

364
00:24:17,833 --> 00:24:19,125
ഡോക്ടറേ! [മേശയില് തട്ടുന്നു.]

365
00:24:19,208 --> 00:24:21,083
അവിടെ മിന്നലടിച്ച് ഒരാള് വന്നിട്ടുണ്ട്!

366
00:24:21,166 --> 00:24:22,833
-ങേ?
-അവിടെ മിന്നലടിച്ച് ആള് വന്നിട്ടുണ്ടെന്ന്!

367
00:24:22,916 --> 00:24:23,875
നേരോ?

368
00:24:23,958 --> 00:24:24,791
പെട്ടന്ന് വാ!

369
00:24:25,708 --> 00:24:26,541
അയ്യോ സ്റ്റെതസ്കോപ്പ്.

370
00:24:29,541 --> 00:24:32,333
ങേ, ഷോക്കടിച്ച് ഇന്റേണല് ഓര്ഗന്സൊക്കെ
വീര്ത്തിരിക്കുവാണല്ലോ!

371
00:24:32,416 --> 00:24:34,125
എടുത്ത് കേറ്റ്. ഇയാള്ക്ക് ഓപ്പറേഷന്!

372
00:24:34,208 --> 00:24:35,625
സാറേ, ഇത് തലയിണ കെട്ടി വച്ചിരിക്കുന്നതാ!

373
00:24:35,708 --> 00:24:36,541
ഇതോ?

374
00:24:38,458 --> 00:24:40,208
ഓ, എന്റെ ചങ്ങാതി!

375
00:24:42,541 --> 00:24:43,875
എന്നാൽ ഒരു സി.പി.ആര്. കൊടുത്തേക്കാം.

376
00:24:43,958 --> 00:24:45,500
[പീപ്പിയുടെ ശബ്ദം]

377
00:24:46,166 --> 00:24:47,458
-എവടാ ജെയ്സൺ?
-ദേ

378
00:24:47,541 --> 00:24:49,166
-ജെയ്സണ് എന്താ പറ്റിയേ?
-അമ്മേ!

379
00:24:49,250 --> 00:24:50,500
[ജോസ്മോന്]മാമന് മിന്നലടിച്ചു!

380
00:24:50,583 --> 00:24:51,625
[ചേച്ചി] ഇതെങ്ങനെ പറ്റിയതാടാ?

381
00:24:51,708 --> 00:24:53,000
ദേ അവിടെ!

382
00:24:53,083 --> 00:24:54,708
എണീക്ക്.

383
00:24:59,208 --> 00:25:01,375
[കിളികളുടെ ശബ്ദം,
അകലെനിന്നും "വെങ്കടേശ്വര സുപ്രഭാതം"]

384
00:25:14,583 --> 00:25:16,208
[ചുമയ്ക്കുന്നു]

385
00:25:25,041 --> 00:25:30,666
[ശക്തിയായി ചുമയ്ക്കുന്നു]

386
00:25:33,708 --> 00:25:40,125
[ഭയാനകമായ സംഗീതം.]

387
00:26:01,708 --> 00:26:03,250
ആരുടേന്ന് തല്ലും വാങ്ങിച്ച് വരുവാടാ?

388
00:26:06,333 --> 00:26:10,333
[ചുമയ്ക്കുന്നു]

389
00:26:19,000 --> 00:26:21,000
[ഡോക്ടര്]ഒരാള്ക്ക് ഇടിമിന്നലേറ്റാല്

390
00:26:21,083 --> 00:26:24,291
മെഗാവാട്ട് കണക്കിനാണ്
പവര് അയാളുടെ ശരീരത്തിലേക്ക് കയറുന്നത്.

391
00:26:24,375 --> 00:26:25,583
-[ഡോക്ടര്]അല്ലേ?
-[നഴ്സ്]കറക്റ്റ്!

392
00:26:26,125 --> 00:26:28,375
ഇത് കാര്ഡിയാക് അറസ്റ്റ്, ലങ്സ് ഫെയില്വർ

393
00:26:28,458 --> 00:26:31,208
സ്പൈനല് കോഡ് ഡാമെജ്, ശക്തമായ പൊള്ളല്

394
00:26:32,250 --> 00:26:34,916
ദൈവാധീനം കൊണ്ട്, ഇതൊന്നും സംഭവിച്ചില്ല!

395
00:26:35,000 --> 00:26:36,625
ഇതൊക്ക സംഭവിക്കണ്ടതായിരുന്നു!

396
00:26:36,708 --> 00:26:38,125
[ആള്] അപ്പോ ഒന്നും പറ്റിയില്ലേ?

397
00:26:38,208 --> 00:26:39,333
എന്താ, പറ്റേണ്ടതായിരുന്നോ?

398
00:26:39,416 --> 00:26:41,375
ഇനി വല്ലതും പറ്റിയിരുന്നോ എന്നറിയണമെങ്കിൽ

399
00:26:41,458 --> 00:26:42,375
ഇ.സി.ജി. എടുത്ത് നോക്കണം.

400
00:26:42,458 --> 00:26:43,291
-അല്ലെ?
-കറക്റ്റ്!

401
00:26:43,375 --> 00:26:44,208
അതേ.

402
00:26:44,708 --> 00:26:46,666
-അപ്പോ ഒന്നും പറ്റിയില്ലേ?
-ഒന്നും പറ്റിയില്ല!

403
00:26:46,750 --> 00:26:48,708
-ഒന്നും പറ്റിയില്ല
-നടക്ക്!

404
00:26:49,708 --> 00:26:52,166
[ഓട്ടോഡ്രൈവര്]പന്തലും കരിങ്കൊടിയും
ക്യാന്സല് ചെയ്തോ.

405
00:26:52,250 --> 00:26:54,458
-അപ്പൊ ഭക്ഷണോ?
-അത് ക്യാൻസൽ ചെയ്യണ്ട!

406
00:27:05,458 --> 00:27:09,000
[ചുമയ്ക്കുന്നു.]

407
00:27:16,666 --> 00:27:18,541
[നഴ്സ്] ജെയ്സാ. ഒന്നു പെട്ടന്നായിക്കോട്ടെ.

408
00:27:26,375 --> 00:27:29,041
-നിനക്കെന്ത് പറ്റിയതാടാ ജെയ്സാ?
-എന്താ പറ്റിയതെന്ന് ചേച്ചിക്കറിഞ്ഞൂടെ?

409
00:27:30,208 --> 00:27:31,250
ചുമ്മാതിരി ചേച്ചീ!

410
00:27:31,333 --> 00:27:32,583
നീയെന്തിനാ എന്നോടു  ചൂടാകുന്നെ?

411
00:27:32,666 --> 00:27:34,458
ഞാന് പറഞ്ഞിട്ട്
മിന്നല് വന്ന പോലെ ഉണ്ടല്ലോ?

412
00:27:34,541 --> 00:27:36,083
അല്ല. ഞാന്
പറഞ്ഞിട്ടാണല്ലോ മിന്നല് വന്നത്!

413
00:27:37,875 --> 00:27:39,583
[വേദന കൊണ്ട് ഞരങ്ങുന്നു]

414
00:28:02,750 --> 00:28:03,916
ഇയാളാരാ ഡോക്ടറോ? ഒന്ന് മാറൂ!

415
00:28:04,000 --> 00:28:05,125
ഞാനവന്റെ അപ്പനാന്നേ!

416
00:28:05,208 --> 00:28:06,583
അതുകൊണ്ടാ പറഞ്ഞത് മാറാന്!

417
00:28:06,666 --> 00:28:07,500
ഇഞ്ചക്ഷന് കൊടുത്തോ?

418
00:28:07,583 --> 00:28:08,958
അതൊന്ന് ഓണ് ചെയ്യ്.

419
00:28:10,625 --> 00:28:12,458
[പൊട്ടിത്തെറി]

420
00:28:13,583 --> 00:28:15,208
[അപ്പന്]ഡോക്ടറെ, ഇതെന്തുവാ ഒരു വിറയില്?

421
00:28:15,291 --> 00:28:18,083
എനിക്കുമറിയില്ല. ചിലപ്പോ ഇങ്ങനൊക്കെ
ആയിരിക്കും ഇതിന്റെ പ്രവര്ത്തനം!

422
00:28:21,041 --> 00:28:23,250
അപ്പാ, എന്നെയൊരു നല്ല
ആശുപത്രിയില് കൊണ്ടുപോ, അപ്പാ!

423
00:28:23,333 --> 00:28:26,500
[ഡോക്ടര്]ആശുപത്രിയൊക്കെ നല്ലത് തന്നെയാണ്.

424
00:29:29,708 --> 00:29:35,500
[പാത്രത്തിന്റെ കിലുക്കം]

425
00:29:38,458 --> 00:29:40,708
[ഗ്ലാസ്സിന്റെ കിലുക്കം]

426
00:30:15,583 --> 00:30:16,666
പോ പൂച്ചേ. പോ!

427
00:30:18,541 --> 00:30:22,583
ഷിബു. അയ്യോ എഴുന്നേല്ക്കടാ!

428
00:30:22,666 --> 00:30:25,166
എടാ, ഭൂമി കുലുങ്ങുന്നു.
ജീവന് വേണേല് ഓടിക്കോ!

429
00:30:25,250 --> 00:30:26,125
ഓടിക്കോ!

430
00:30:26,208 --> 00:30:27,375
വാടാ! ഓടിക്കോ!

431
00:30:28,500 --> 00:30:31,083
വേഗം വാടാ. ഓടിക്കോ!

432
00:30:42,375 --> 00:30:43,500
[ഷിബു]എവിടെ ഭൂമികുലുക്കം?

433
00:30:48,083 --> 00:30:50,291
നിങ്ങക്ക് എന്തിന്റെ കേടാ, കെളവാ?

434
00:30:58,208 --> 00:30:59,041
തിന്ന് പട്ടീ.

435
00:31:05,625 --> 00:31:07,083
ഇവന് ചത്തില്ലേ?

436
00:31:07,166 --> 00:31:09,000
-പോത്താ, വേണ്ടാ!
-ബെസ്റ്റ് അളിയന്!

437
00:31:09,083 --> 00:31:11,250
മിന്നലടിച്ചിട്ട് എങ്ങനുണ്ടായിരുന്നു മാമാ?

438
00:31:11,333 --> 00:31:13,208
കൊള്ളാം മോളേ. നല്ല സുഖമുണ്ടായിരുന്നു!

439
00:31:13,291 --> 00:31:15,458
ഞാന് കണ്ടവരോടൊക്കെ പറഞ്ഞിട്ടുണ്ട്!

440
00:31:17,500 --> 00:31:19,416
നിന്നെക്കൊണ്ടു പറ്റുന്നതൊക്കെ
നീയും ചെയ്യ് മോളെ!

441
00:31:20,208 --> 00:31:21,583
-എടീ
-എന്താണ്?

442
00:31:21,666 --> 00:31:24,125
തിന്നാനുണ്ടാക്കി വച്ചിട്ട്
ആശുപത്രിയിലോട്ട് പോയാ മതിന്ന് പറഞ്ഞതല്ലേ?

443
00:31:24,208 --> 00:31:25,250
-ഉലത്തിവച്ചിട്ടുണ്ട്?
-ന്ത്?

444
00:31:25,333 --> 00:31:26,250
ഉണ്ടാക്കി വച്ചിട്ടുണ്ട്.

445
00:31:26,333 --> 00:31:27,208
പോയി വിളമ്പിവയ്ക്കടീ!

446
00:31:27,750 --> 00:31:29,083
സ്കൂളില് പോടാ!

447
00:31:40,000 --> 00:31:41,708
"അനീഷ് വെഡ്സ് ബിന്സി"

448
00:31:45,833 --> 00:31:46,750
എന്താണ് വികാരം?

449
00:31:46,833 --> 00:31:50,250
മനുഷ്യന്റെ നാഡീപ്രവര്ത്തനങ്ങളുടെ

450
00:31:50,333 --> 00:31:53,250
പ്രതിഫലനത്തിനെ വികാരം എന്ന് വിളിക്കുന്നു.

451
00:31:53,333 --> 00:31:54,791
[പുറത്തു കുട്ടി പുസ്തകം വായിക്കുന്നു]
എന്താണ് ഇമോഷണല് ടിയേഴ്സ്?

452
00:31:54,875 --> 00:31:57,500
ശക്തമായ വികാരങ്ങളിലൂടെ
മനസ്സ് കടന്നുപോകുമ്പോള്

453
00:31:57,583 --> 00:32:00,250
മനുഷ്യസഹജമായി ഉണ്ടാകുന്ന കണ്ണുനീരാണ് ഇത്.

454
00:32:00,333 --> 00:32:03,333
സാധാരണയുണ്ടാകുന്ന കണ്ണുനീരിനേക്കാള്

455
00:32:03,416 --> 00:32:05,708
24% കൂടുതല് പ്രോട്ടീന്
ഇതില് അടങ്ങിയിരിക്കുന്നു.

456
00:32:06,375 --> 00:32:07,750
[തേങ്ങുന്നു]
എന്താണ് ഇമോഷണല് ടിയേഴ്സ്?

457
00:32:07,833 --> 00:32:10,000
ശക്തമായ വികാരങ്ങളിലൂടെ
മനസ്സ് കടന്നുപോകുമ്പോള്

458
00:32:10,083 --> 00:32:12,000
മനുഷ്യസഹജമായി ഉണ്ടാകുന്ന കണ്ണുനീരാണ് ഇത്.

459
00:32:12,083 --> 00:32:13,625
കാണിച്ച് തരാടി!

460
00:32:13,708 --> 00:32:16,000
24% കൂടുതല് പ്രോട്ടീന് ഇതില്

461
00:32:16,583 --> 00:32:19,375
[തേങ്ങലുകള്]

462
00:32:31,250 --> 00:32:38,000
[മൂളിപ്പാട്ട് പാടുന്നു]

463
00:32:38,083 --> 00:32:39,375
എന്താണ് ഇമോഷണല് ടിയേഴ്സ്?

464
00:32:39,458 --> 00:32:41,500
എന്താടാ? കരയുവായിരുന്നോ?

465
00:32:41,583 --> 00:32:42,958
[ശബ്ദം ഇടറുന്നു] ആര് കരഞ്ഞു?

466
00:32:43,041 --> 00:32:44,458
-[ചേച്ചി] ജോസ്മോനേ, നീ വീട്ടിലോട്ടു പോയേ.
-എന്താ?

467
00:32:44,541 --> 00:32:45,750
[ചേച്ചി] ജയ്സാ നീയൊന്നു വന്നേ!

468
00:32:46,375 --> 00:32:47,208
വാ.

469
00:32:47,833 --> 00:32:49,500
പോത്തേട്ടന് അറിയല്ലേടാ!

470
00:32:49,583 --> 00:32:50,916
അറിഞ്ഞാ എന്നെ കൊന്നുകളയും!

471
00:32:53,041 --> 00:32:55,208
ഇതോണ്ടെങ്കിലും ഒന്ന് രക്ഷപ്പെടണേടാ!

472
00:32:55,291 --> 00:32:57,250
രക്ഷപ്പെട്ടിരിക്കും!

473
00:32:57,333 --> 00:32:58,500
കണ്ടാ മതി!

474
00:32:59,458 --> 00:33:00,666
അതെന്താ ചേച്ചി അങ്ങനെ പറഞ്ഞത്?

475
00:33:00,750 --> 00:33:02,958
കഴിഞ്ഞ തവണത്തെ പോലെ!

476
00:33:03,041 --> 00:33:04,916
സ്വര്ണം തന്നു എന്ന് പറഞ്ഞ്
വല്യ ഉപദേശമൊന്നും വേണ്ട!

477
00:33:05,000 --> 00:33:06,041
കേട്ടോ?

478
00:33:06,125 --> 00:33:07,291
തിരിച്ചുതരും!

479
00:33:07,375 --> 00:33:09,458
ആരോടു പറയാന്? ദൈവം തമ്പുരാനറിയാം!

480
00:33:09,541 --> 00:33:12,958
[പുരുഷന്]അമേരിക്കേല് ജോലി കിട്ടണേല്
ഈ പറയുന്ന പോലെ എളുപ്പല്ലാന്നേയ്.

481
00:33:13,041 --> 00:33:18,750
അതിന് ഫാഷന് എന്നും പറഞ്ഞ് കോലം കെട്ടി
നടന്നിട്ട് എന്തേലും കാര്യം ഉണ്ടോ?

482
00:33:18,833 --> 00:33:20,875
ഇവിടെ അമേരിക്കക്കാരെപ്പോലെ
ആകാന് ശ്രമിക്കുന്ന ചിലരുണ്ട്.

483
00:33:20,958 --> 00:33:22,791
റേഷന് ഇങ്ങോട്ടെടുക്കണ്ട.
അവിടെ കൊടുത്താല് മതി!

484
00:33:23,291 --> 00:33:24,750
അത് കൊണ്ടു!

485
00:33:27,333 --> 00:33:28,541
മോനേ ജയ്സാ!

486
00:33:28,625 --> 00:33:30,208
ആ കാശിന്റെ കാര്യം?

487
00:33:30,291 --> 00:33:33,041
കുക്കുമോള്ടെ ഓപ്പറേഷന്
പെട്ടന്നു നടത്തണംന്നാ ഡോക്ടറ് പറയണത്.

488
00:33:34,500 --> 00:33:35,833
എന്നോട് ചോദിച്ചാ ഞാനെന്ത് ചെയ്യാനാണ്?

489
00:33:36,458 --> 00:33:39,625
ചേട്ടന് കാശ് തരണംന്ന് എനിക്കാഗ്രഹമുണ്ട്.
പക്ഷെ, എന്റെ കയ്യില് വേണ്ടേ?

490
00:33:41,041 --> 00:33:43,083
[ചുമയ്ക്കുന്നു]

491
00:33:59,916 --> 00:34:02,541
എന്നാലും ആ ബ്രൂസ് ലി കിക്ക്! ഹൊയ്! ഹൊയ്!

492
00:34:02,625 --> 00:34:03,750
എടാ, 'ബ്രൂസ് ലി' അകത്തുണ്ടോ?

493
00:34:03,833 --> 00:34:06,000
ഉണ്ട്, പക്ഷെ മാമനിപ്പോ അങ്ങോട്ട് പോകണ്ട!

494
00:34:06,083 --> 00:34:06,916
അതെന്താ?

495
00:34:07,000 --> 00:34:09,708
അവിടെ ടീച്ചര്ടെ ആ പഴയ കാമുകന്
കല്യാണം വിളിക്കാന് വന്നിട്ടുണ്ട്!

496
00:34:09,791 --> 00:34:10,708
ആര്? അനീഷാ?

497
00:34:10,791 --> 00:34:11,666
ങാ!

498
00:34:13,625 --> 00:34:15,583
-അപ്പോ "കിക്ക്" ഉണ്ടാവോ?
-ങാ!

499
00:34:15,666 --> 00:34:18,250
അത് കാണാനല്ലേ ഈ ആൾക്കാര്
മൊത്തം ഇവിടെ കൂടി നില്ക്കുന്നെ!

500
00:34:19,833 --> 00:34:20,750
[ബിജി]യീ  ഹാ

501
00:34:20,833 --> 00:34:22,125
എന്റമ്മച്ചീ!

502
00:34:27,583 --> 00:34:31,041
നീയെന്തിനാടീ, നീയെന്തിനാടീ എന്നെ ചവിട്ടണേ?

503
00:34:31,125 --> 00:34:33,791
കല്യാണം കഴിഞ്ഞ കരാട്ടെ പഠിപ്പിക്കാന്
വിടൂലാന്നു പറഞ്ഞത് സമ്മതിക്കാഞ്ഞിട്ടാ.

504
00:34:33,875 --> 00:34:34,875
ഇല്ലേല് നിന്നെ കെട്ടിയേനെ!

505
00:34:34,958 --> 00:34:36,166
അയ്യട! കെട്ടാന് പറ്റിയ ഒരു മൊതല്!

506
00:34:36,250 --> 00:34:37,875
അല്ലെങ്കിലും നിന്നെ ആര്ക്ക് കെട്ടണം?

507
00:34:37,958 --> 00:34:39,750
നിന്നെ ഒരു ആണായിട്ട് പോലും
ഞാന് കൂട്ടിയിട്ടില്ല!

508
00:34:39,833 --> 00:34:41,875
മര്യാദക്ക് എന്റെ കാശ്
തിരിച്ച് തന്നില്ലേല് വിവരമറിയും!

509
00:34:41,958 --> 00:34:42,791
നീ നുള്ളി വച്ചോടീ!

510
00:34:42,875 --> 00:34:44,750
-മെംബറേ, കല്യാണത്തിന് വരണണോട്ടാ.
-ഇതാ.

511
00:34:44,833 --> 00:34:46,500
-ബ്രൂസ് ലി.
-എന്താ ജയ്സാ?

512
00:34:47,083 --> 00:34:48,625
അല്ല, ബിജി പറഞ്ഞ കാശ് റെഡി ആയിട്ടുണ്ട്.

513
00:34:48,708 --> 00:34:50,250
നിന്നോട് ദൈവം ചോദിക്കുമെടീ! നോക്കിക്കോടീ!

514
00:34:50,333 --> 00:34:51,250
-കാട്ടുമൂരി!
-ടാ!

515
00:34:51,875 --> 00:34:53,125
-ബിജി വേണ്ട!
-മാറ്!

516
00:34:53,208 --> 00:34:54,625
-വൃത്തികെട്ടവനാണവൻ.
-നിനക്കെന്താ പറ്റിയെ?

517
00:34:54,708 --> 00:34:57,500
ചുമ. മറ്റേ കാഷ് റെഡി ആയിട്ടുണ്ട്.

518
00:34:58,958 --> 00:35:00,500
[ചുമയ്ക്കുന്നു]

519
00:35:01,375 --> 00:35:03,750
-ജെയ്സാ, നിനക്ക് വെള്ളം വല്ലോം വേണോ?
-ഏയ്. വേണ്ട, വേണ്ട.

520
00:35:08,166 --> 00:35:10,208
ഇന്നലെ ആ വെരിഫിക്കേഷന് ആള് വന്നിരുന്നു.

521
00:35:10,708 --> 00:35:12,916
കുഴപ്പം ഒന്നും ഇല്ല.
പാസ്പോര്ട്ട് റെഡിയായിക്കഴിഞ്ഞാൽ

522
00:35:13,000 --> 00:35:14,666
മാസത്തിനുള്ളില്
നിനക്ക് അമേരിക്കയിൽ പോകാം.

523
00:35:15,541 --> 00:35:17,791
പിന്നെ ആ പോലീസ് വെരിഫിക്കേഷന്
ഈ ആഴ്ച തീരും.

524
00:35:17,875 --> 00:35:19,375
അതു വരെ ആ കാശ് നീ കയ്യില് വച്ചോ.

525
00:35:19,458 --> 00:35:21,458
[ഉദ്വേഗജനകമായ സംഗീതം]

526
00:35:24,583 --> 00:35:27,458
[ബിജി]
പറഞ്ഞത് വല്ലതും നീ കേള്ക്കുന്നുണ്ടോ?

527
00:35:30,458 --> 00:35:31,541
[ബിജി] നീ അവിടെ എന്തെടുക്കുവാ?

528
00:35:34,666 --> 00:35:37,625
[ബിജി] ജയ്സാ!

529
00:35:39,708 --> 00:35:42,791
[ചുമയ്ക്കുന്നു]

530
00:35:53,333 --> 00:35:57,500
[പല ശബ്ദങ്ങള് കേള്ക്കുന്നു]

531
00:36:13,958 --> 00:36:17,708
[ജനല് വലിയ ശബ്ദത്തോടെ വീഴുന്നു]

532
00:36:23,375 --> 00:36:24,375
മാമാ!

533
00:36:25,500 --> 00:36:26,791
-മാമാ.
-ഉം?

534
00:36:26,875 --> 00:36:28,166
ചാച്ചനോട് പറയണ്ടേ?

535
00:36:31,458 --> 00:36:33,208
ങും. നാളെ രാവിലെ പറഞ്ഞാല് പോരെ?

536
00:36:35,291 --> 00:36:37,291
[ജോസ്മോന്] ങും. ഇതൊക്കെ ശരിയാക്കാന്
കുറെ കാശ് ആകുമല്ലേ?

537
00:36:38,458 --> 00:36:39,333
ആ?

538
00:36:39,916 --> 00:36:43,416
[പൈപ്പില് നിന്നും വെള്ളം
വീഴുന്ന ശബ്ദം]

539
00:36:44,375 --> 00:36:46,041
കുളിമുറിയിലെ പൈപ്പ്
തുറന്നു കിടപ്പുണ്ടല്ലോ.

540
00:36:48,375 --> 00:36:50,125
എനിക്ക് ശബ്ദം കേള്ക്കുന്നില്ലല്ലോ.

541
00:36:50,208 --> 00:36:51,416
എനിക്കു കേള്ക്കാലോ!

542
00:36:51,500 --> 00:36:52,416
ങേ!

543
00:37:02,708 --> 00:37:05,041
[വെള്ളം ശക്തിയായി ചീറ്റുന്നു]

544
00:37:05,125 --> 00:37:10,125
[വാതില് പൊളിയുന്നു]

545
00:37:11,458 --> 00:37:12,291
[ജെയ്സണ്]ഞാനല്ലടാ!

546
00:37:12,375 --> 00:37:13,833
[ജെയ്സണ്]
എന്തോ പ്രശ്നമുണ്ട്!

547
00:37:13,916 --> 00:37:15,583
-നാട്ടുകാരെ ഓടി വരണേ!
-എന്തിന്?

548
00:37:15,666 --> 00:37:16,625
മാമന് വട്ടായേ!

549
00:37:18,041 --> 00:37:22,541
[മഴയും ഇടിമുഴക്കവും]

550
00:37:30,000 --> 00:37:31,958
[ദാസന്] അങ്ങോട്ട് നില്ക്കാം.

551
00:37:32,041 --> 00:37:33,666
[ദാസന്] അല്ലെങ്കിൽ അങ്ങോട്ട് പോകാം.

552
00:37:36,541 --> 00:37:37,375
ശശിയേ!

553
00:37:41,583 --> 00:37:44,375
-ന്താ?
-ഇതു നമ്മുടെ ദാസന്റെ പെങ്ങളല്ലേ?

554
00:37:44,458 --> 00:37:45,750
ഉഷ.

555
00:37:47,333 --> 00:37:49,125
[ശശി]ങാ, അവള് തന്നെ!

556
00:37:49,875 --> 00:37:51,125
ഇവളിതെപ്പഴാ തിരിച്ച് വന്നെ?

557
00:37:51,916 --> 00:37:53,875
[ശശി] ഓ! പണ്ടേ ഇളംകുലയായിരുന്നു.

558
00:37:53,958 --> 00:37:55,291
ഇപ്പോ കേറിയങ്ങ് മൂത്തല്ലേ?

559
00:37:55,375 --> 00:37:58,250
[പൈലി]മൂക്കുമ്പോഴല്ലെടാ വീര്യം കൂടണത്.

560
00:37:58,333 --> 00:38:01,625
ഒന്ന് വിളി.

561
00:38:02,333 --> 00:38:03,333
ദാസാ!

562
00:38:04,708 --> 00:38:06,083
അവിടെ നിന്ന് മഴ നനയണ്ട. ഇങ്ങോട്ട് വാ!

563
00:38:06,166 --> 00:38:07,041
ഒരു ചായ കുടിക്കാം!

564
00:38:09,583 --> 00:38:13,083
[ചുമയ്ക്കുന്നു]

565
00:38:14,083 --> 00:38:15,375
-ഷിബുവേ!
-ങാ?

566
00:38:15,458 --> 00:38:16,583
രണ്ടു ചായ എടുത്തോ!!

567
00:38:17,750 --> 00:38:19,000
മധുരം കൂട്ടി!

568
00:38:19,875 --> 00:38:21,125
[പൈലി]എവിടെപ്പോയതാ ദാസാ?

569
00:38:21,750 --> 00:38:24,000
കൊച്ചിനെ ഒന്ന് ആശുപത്രിയില്
കാണിക്കാന് പോയതാ.

570
00:38:50,708 --> 00:38:52,000
[ആര്ദ്രമായ സംഗീതം]

571
00:39:18,166 --> 00:39:25,166
[ശക്തിയായി ചുമയ്ക്കുന്നു]

572
00:39:43,750 --> 00:39:44,875
-ഡോക്ടറേ.
-ങാ.

573
00:39:44,958 --> 00:39:47,250
ഇതാ  ആ മിന്നലടിച്ച ആളുടെ ബ്ലഡ് റിസള്ട്ട്!

574
00:39:47,333 --> 00:39:48,166
ഡോക്ടറൊന്ന് നോക്കോ?

575
00:39:48,750 --> 00:39:49,791
ങേ!

576
00:39:50,583 --> 00:39:51,875
ഓ മൈ ഗോഡ്!

577
00:40:01,916 --> 00:40:06,500
[അവ്യക്തമായ ശബ്ദങ്ങള്]

578
00:40:21,375 --> 00:40:23,500
ടാ, നിന്റെ മാമനെന്താ പറ്റിയെ?

579
00:40:24,666 --> 00:40:26,500
രണ്ടു ദിവസം മുമ്പ് തുടങ്ങിയതാ.

580
00:40:27,708 --> 00:40:30,541
[അവ്യക്തമായ ഇരമ്പല്]

581
00:40:47,583 --> 00:40:49,500
-എന്താടാ?
-ചേച്ചി, കഴിക്കാന് വല്ലതും ഉണ്ടോ?

582
00:40:49,583 --> 00:40:51,750
കള്ളപ്പോം പോത്തിറച്ചിയുമുണ്ട്. വേണോ?

583
00:40:54,458 --> 00:40:56,375
എന്നാടി? കള്ളപ്പം മൂന്നെണ്ണമേ ഉള്ളോ?

584
00:40:56,958 --> 00:40:58,500
അത് ജെയ്സണ് തിന്നുതീര്ത്തു!

585
00:41:00,833 --> 00:41:03,250
എന്റെ കള്ളപ്പം ജെയ്സണ് കൊടുത്തോ?

586
00:41:04,000 --> 00:41:04,916
എന്താ?

587
00:41:05,833 --> 00:41:07,875
-അപ്പാ! ജെയ്സാ!
-അവിടെ നില്ക്കെടീ!

588
00:41:07,958 --> 00:41:10,625
-മിണ്ടാതിരിയെടീ!
-കൊടുത്തത് സ്വര്ണ്ണം ഒന്നും അല്ലല്ലോ?

589
00:41:10,708 --> 00:41:13,166
-ഉണ്ടാക്കിത്തരാം.
-എന്നാ നിന്റെ സ്വര്ണ്ണം കൂടി കൊടുക്ക്!

590
00:41:13,250 --> 00:41:15,541
[അപ്പന്]പോത്താ. ഒന്നും ചെയ്യല്ലേ.

591
00:41:15,625 --> 00:41:16,708
-അപ്പാ!
-നീയൊന്ന് അടങ്ങിയെ.

592
00:41:16,791 --> 00:41:18,875
[അപ്പന്] നിന്നെ ഞാനിന്ന്!

593
00:41:18,958 --> 00:41:20,625
-പോത്താ, വിടടാ അവളെ!
-മാറടോ!

594
00:41:20,708 --> 00:41:22,125
-അയ്യോ അപ്പാ!
-അപ്പാ!

595
00:41:22,208 --> 00:41:23,250
അതേടീ. ഞാന് നിന്റെ കാ…

596
00:41:23,333 --> 00:41:25,875
ദേ പോത്താ, വീട്ടുകാരെ തൊട്ട് കളിക്കരുത്!

597
00:41:26,625 --> 00:41:27,875
തൊട്ട് കളിച്ചാല് നീ എന്തു ചെയ്യും?

598
00:41:27,958 --> 00:41:30,041
ഇനി പെങ്ങളെ തല്ലിയാല്
തന്നെ ഞാന് ഉറപ്പായിട്ടും തല്ലും.

599
00:41:33,916 --> 00:41:36,541
എന്താടാ? തൊട്ടാല് നീ എന്തു ചെയ്യും?

600
00:41:37,250 --> 00:41:39,791
യൂണിഫോമിലുള്ള പോലീസുകാരനെ
തൊടാന്  നിനക്ക് ധൈര്യം ഉണ്ടോടാ?

601
00:41:39,875 --> 00:41:41,500
എങ്കിലതൊന്ന് കാണണമല്ലോ!

602
00:41:41,583 --> 00:41:42,958
തല്ലടാ!

603
00:41:46,583 --> 00:41:47,958
തല്ലടാ!

604
00:41:50,708 --> 00:41:53,625
തല്ലടാ പട്ടീ!

605
00:42:05,791 --> 00:42:07,291
എന്റീശോയേ!

606
00:42:08,333 --> 00:42:09,250
ഞാന് മുങ്ങിപ്പോകുമെടീ!

607
00:42:09,333 --> 00:42:10,166
ഇച്ചായാ!

608
00:42:10,250 --> 00:42:12,041
അളിയാ, ഒരു കയ്യബദ്ധം പറ്റിയതാ!

609
00:42:12,125 --> 00:42:14,375
-പോടാ!
-സോറി. ഒന്നും വിചാരിക്കല്ലേ!

610
00:42:14,458 --> 00:42:15,666
-എന്റെ കൊച്ച് എന്ത്യേ?
-എന്താ?

611
00:42:15,750 --> 00:42:17,083
[ബക്കറ്റ് കിണറ്റില് വീഴുന്നു]
അമ്മേ!

612
00:42:20,625 --> 00:42:22,041
നീയെന്നെ തൊടരുത്!

613
00:42:22,750 --> 00:42:24,083
അടങ്ങിയിരി കൊച്ചെ!

614
00:42:24,166 --> 00:42:26,583
ജയ്സാ, നീ കുറച്ച് കഞ്ഞി വാങ്ങിയിട്ട് വാ.

615
00:42:26,666 --> 00:42:29,000
അളിയാ, ഞാന് കുറച്ച് കഞ്ഞി വാങ്ങി വരാം.

616
00:42:29,083 --> 00:42:31,500
-ടി, ഇങ്ങ് വന്നേ.
-എന്താ?

617
00:42:31,583 --> 00:42:34,041
ഇവന് ചെറുപ്പത്തില് കളരിയോ കരാട്ടെയോ
വല്ലോം പഠിച്ചിട്ടുണ്ടോ?

618
00:42:34,125 --> 00:42:35,666
ഇന്നെങ്കിലും എന്നോട് സത്യം പറ.

619
00:42:35,750 --> 00:42:37,833
ഞങ്ങടെ കുടുംബക്കാരേ പണ്ടേ ഇടിക്കാരാ.

620
00:42:37,916 --> 00:42:39,958
അതിന് പ്രത്യേകിച്ച് പഠിക്കേന്നും വേണ്ട!

621
00:42:40,041 --> 00:42:42,875
നീ നോക്കിക്കോ. ഇവനെ ഞാന് അഴിയെണ്ണിക്കും!

622
00:42:42,958 --> 00:42:45,125
അപ്പാ, ഇതെന്താ ഫ്ലാഗാണോ?

623
00:42:45,958 --> 00:42:46,875
ഇതിനേം വിളിച്ചോണ്ട് പോടീ!

624
00:42:47,583 --> 00:42:48,458
എനര്ജി!

625
00:42:49,041 --> 00:42:51,791
നിങ്ങളെല്ലാവരും കേട്ടിട്ടില്ലേ
ഈ ഇടിമിന്നല് ന്ന് പറയുന്നത്?

626
00:42:51,875 --> 00:42:53,833
ഇടിമിന്നല് ന്ന് പറഞ്ഞാ എന്താന്നറിയോ?

627
00:42:53,916 --> 00:42:56,916
വളരെ അധികം എനര്ജി
പുറപ്പെടുവിക്കുന്ന  ഒരു പ്രക്രിയയാണ്!

628
00:42:57,833 --> 00:42:59,083
ഈ ഇടിമിന്നലൊക്കെ വരുമ്പോ

629
00:42:59,166 --> 00:43:02,250
പുറത്തിറങ്ങരുതെന്ന് പറയാറുണ്ട്.
പിള്ളാരായാലും വല്യവരായാലും!

630
00:43:02,333 --> 00:43:03,583
അതെന്താന്നറിയാമോ?

631
00:43:05,166 --> 00:43:06,458
ഇന്ന് നേരത്തെ ആണല്ലോ!

632
00:43:06,541 --> 00:43:07,500
കേറിയിരിക്ക്.

633
00:43:08,500 --> 00:43:09,958
അപ്പൊ നമ്മള് പറഞ്ഞുവന്നത്…

634
00:43:10,041 --> 00:43:12,500
ടാ ജോസ്മോനേ, നിന്റെ മാമന് പുലിയാട്ടോ ടാ!

635
00:43:12,583 --> 00:43:15,916
നിന്റെ അപ്പനെ നിന്റെ മാമന് അടിച്ച്
കിണറ്റില് ഇട്ടെടാ.

636
00:43:24,833 --> 00:43:26,041
ജെയ്സണ് അല്ലെ?

637
00:43:26,791 --> 00:43:27,625
ആ.

638
00:43:27,708 --> 00:43:30,416
അന്ന് ഇടിമിന്നല് ഏറ്റശേഷം അതിന്റെ വല്ല?

639
00:43:30,500 --> 00:43:32,250
ചെറിയ ചുമയുണ്ടായിരുന്നു.

640
00:43:32,333 --> 00:43:34,458
-വേറെ കുഴപ്പം ഒന്നുമില്ല.
-ഞാന് ചോദിച്ചെന്നേ ഉള്ളൂ.

641
00:43:34,541 --> 00:43:38,375
ഞാൻ ബ്ലഡ് റിസള്ട്ടില്
വേരിയേഷന് കണ്ടിരുന്നു.

642
00:43:38,458 --> 00:43:39,708
ചുമയായിരുന്നല്ലേ?

643
00:43:39,791 --> 00:43:41,333
-ങാ.
-ങാ, എനിക്കപ്പഴേ തോന്നി.

644
00:43:41,416 --> 00:43:42,500
നടക്കട്ടെ. നടക്കട്ടെ.

645
00:43:43,125 --> 00:43:44,708
[ടീച്ചര്]മിന്നലടിയേല്ക്കുമ്പോള്

646
00:43:44,791 --> 00:43:47,791
ഒരു മനുഷ്യ ശരീരത്തിലേക്ക് ആയിരം ജൂള്സ്
എനര്ജി ആണ് കേറി ചെല്ലുന്നത്!

647
00:43:48,958 --> 00:43:52,958
അത്രയും എനർജി മനുഷ്യ ശരീരത്തിന്
താങ്ങാനുള്ള ശേഷിയില്ല.

648
00:43:53,041 --> 00:43:56,875
അതുകൊണ്ടാണ് മിന്നലടിക്കുന്ന സമയത്ത്
ആളുകളൊക്കെ മരിച്ച് വീഴുന്നത്!

649
00:43:57,458 --> 00:43:59,750
ടീച്ചറേ, അപ്പൊ
മിന്നലടിച്ചിട്ട് മരിച്ചില്ലെങ്കിലോ?

650
00:44:12,750 --> 00:44:17,625
[റേഡിയോയില്
"ഒരു മുറൈ വന്ത് പാര്ത്തായ"]

651
00:44:23,208 --> 00:44:24,083
ലൈറ്റ്നിങ്

652
00:44:46,583 --> 00:44:49,375
ലൈറ്റ്നിങ്
ബാറ്റ്മാന്

653
00:44:58,208 --> 00:44:59,875
മാമന് ഈ മില്ലര് യുറേയെപ്പറ്റി
കേട്ടിട്ടുണ്ടോ?

654
00:44:59,958 --> 00:45:01,166
അതാരാ?

655
00:45:01,250 --> 00:45:03,208
പുള്ളി ഒരു സയന്റിസ്റ്റായിരുന്നു.

656
00:45:03,291 --> 00:45:06,375
പുള്ളി പറയുന്നത് ലോകത്ത് ആദ്യമായി
ജീവനുണ്ടായത് മിന്നലടിച്ചിട്ടാന്നാ!

657
00:45:13,666 --> 00:45:16,708
[ജോസ്മോന്] മിന്നലടിച്ചിട്ട്
മനസ്സ് വായിക്കാന് പറ്റുന്നവരും

658
00:45:16,791 --> 00:45:19,750
സ്ഥിരമായി ലോട്ടറി അടിക്കുന്നവരും
ഒക്കെ ഈ ലോകത്തുണ്ട്.

659
00:45:19,833 --> 00:45:23,166
എനിക്ക് തോന്നുന്നത് മാമനുണ്ടായ
മാറ്റങ്ങള്ക്ക് കാരണം മിന്നലാന്നാ!

660
00:45:24,666 --> 00:45:26,125
അല്ലെങ്കില് ഇങ്ങനെയൊന്നും വരില്ല!

661
00:45:26,875 --> 00:45:30,750
മാമനിപ്പോ കിട്ടിയിരിക്കുന്ന ഈ കഴിവുകളെ
പറയുന്നത് സൂപ്പര് പവേര്സ് എന്നാ.

662
00:45:33,000 --> 00:45:34,083
എന്താലെ?

663
00:45:34,958 --> 00:45:36,250
-സൂപ്പര് പവേഴ്സോ?
-ഉം!

664
00:45:36,333 --> 00:45:38,000
[ജോസ്മോന്]പലര്ക്കും പല പവേഴ്സാ.

665
00:45:42,333 --> 00:45:44,375
[ജോസ്മോന്]
ചിലര്ക്ക് ശക്തി, ചിലര്ക്ക് ബുദ്ധി,

666
00:45:44,458 --> 00:45:46,750
ചിലര്ക്ക് ഓര്മ്മ. അങ്ങനെയങ്ങനെ…

667
00:45:46,833 --> 00:45:48,833
[ജോസ്മോന്]
നമുക്ക് ചിന്തിക്കാന് പോലും

668
00:45:49,333 --> 00:45:51,208
പറ്റാത്ത സൂപ്പര് പവേഴ്സ് ഉണ്ട്.

669
00:45:57,208 --> 00:45:58,416
[ചുമയ്ക്കുന്നു]

670
00:45:58,500 --> 00:46:01,083
[ജോസ്മോന്]
സ്പൈഡര്മാന്, ബാറ്റ്മാന്, സൂപ്പർമാൻ

671
00:46:01,166 --> 00:46:02,458
എന്നിവരെക്കുറിച്ച് കേട്ടിട്ടുണ്ടോ?

672
00:46:02,541 --> 00:46:04,000
[ജെയ്സണ്] ഇല്ല. ആരാ അവന്മാര്?

673
00:46:04,083 --> 00:46:06,125
[ജോസ്മോന്] അതൊക്കെ അറിയണണോങ്കിലേ
കുറച്ച് വിവരം വേണം!

674
00:46:06,208 --> 00:46:09,250
ബാലരമയും കഥാപുസ്തകവും ഒക്കെ വായിക്കണം!

675
00:46:10,583 --> 00:46:12,541
[ജോസ്മോന്]
ഇവരൊക്കെയാണ് സൂപ്പര് ഹീറോസ്!

676
00:46:12,625 --> 00:46:18,250
എട്ടുകാലി കടിച്ചാണ്
സ്പൈഡര്മാന് ശക്തി കിട്ടിയത്.

677
00:46:18,333 --> 00:46:20,750
എട്ടുകാലി കടിച്ചാണ്
സ്പൈഡര്മാൻ ശക്തി കിട്ടിയത്.

678
00:46:20,833 --> 00:46:22,708
ബാറ്റ്മാൻ്റെ എങ്ങനെയെന്ന് അറിഞ്ഞൂടാ.

679
00:46:22,791 --> 00:46:24,333
ചിലപ്പോ ക്രിക്കറ്റ് കളിക്കുമ്പോ

680
00:46:24,416 --> 00:46:27,250
കൂട്ടുകാര് വല്ലോം ബാറ്റെടുത്ത്
പുള്ളീടെ തലയ്ക്കടിച്ച് കാണും.

681
00:46:27,333 --> 00:46:28,958
അങ്ങനെ വരാനേ വഴിയുള്ളൂ!

682
00:46:30,500 --> 00:46:31,750
ഇവന്മാരൊക്കെ ഇപ്പൊ എവിടെയുണ്ട്?

683
00:46:31,833 --> 00:46:34,125
മാമാ, ഇവന്മാരെല്ലാം അമേരിക്കക്കാരാ!

684
00:46:34,208 --> 00:46:36,666
അമേരിക്ക പിടിച്ചുനില്ക്കുന്നത് തന്നെ
ഇവര് ഉള്ളോണ്ടാ!

685
00:46:36,750 --> 00:46:37,708
ആണോ?

686
00:46:37,791 --> 00:46:39,750
-അമേരിക്കയിലുണ്ടോ?
-ങാ!

687
00:46:39,833 --> 00:46:41,875
-ഞാന് കണ്ടോളാം.
-ഇനി അമേരിക്കക്കാര്ക്ക് മാത്രമല്ലല്ലോ.

688
00:46:41,958 --> 00:46:45,083
നമുക്കുമുണ്ടല്ലോ നമ്മുടെ നാടിനെ
രക്ഷിക്കാനൊരു സൂപ്പര് ഹീറോ!

689
00:46:45,166 --> 00:46:46,000
അതാരാ?

690
00:46:46,583 --> 00:46:47,625
മാമന്!

691
00:46:47,708 --> 00:46:49,916
അയ്യടാ! എനിക്കൊന്നും വയ്യ
ഇവന്മാര്ക്ക് വേണ്ടി…

692
00:46:50,000 --> 00:46:52,250
ഞാന് അമേരിക്കയില് പോയി വല്ല
സൂപ്പര് ഹീറോ ആയി ജീവിച്ചോളാം.

693
00:46:52,333 --> 00:46:54,708
മാമാ, അങ്ങനെ പറയല്ലേ!

694
00:46:55,541 --> 00:46:57,125
പിന്നെ നമ്മള്ക്കൊക്കെ ആരാ ഉള്ളത്?

695
00:47:01,250 --> 00:47:02,208
ഹും! ശരി!

696
00:47:03,583 --> 00:47:07,000
അതൊക്കെപ്പോട്ടെ.
എന്തൊക്കെയാ മാമന്റെ സൂപ്പര് പവേഴ്സ്?

697
00:47:09,833 --> 00:47:13,416
[കുസൃതിച്ചിരി]

698
00:47:28,333 --> 00:47:34,000
♪  എടുക്കാ കാശായ് മാറിയ
തുരുമ്പില് തിളക്കം വയ്ക്കുന്നോ?  ♪

699
00:47:35,083 --> 00:47:40,875
♪  ഞൊടിക്കും കയ്യില് കേള്ക്കണ
മുഴക്കം പടക്കം പോലല്ലേ?  ♪

700
00:47:42,583 --> 00:47:44,500
♪  കണ്കെട്ടു കണ്ടിട്ടയ്യോ  ♪

701
00:47:45,083 --> 00:47:51,583
♪  മിണ്ടാട്ടമില്ലാതായോ?  ♪

702
00:47:51,666 --> 00:47:55,583
♪  നാം ഞെട്ടി നില്ക്കുന്നല്ലോ  ♪

703
00:48:00,416 --> 00:48:04,500
[ചുമരില് വിള്ളല്]

704
00:48:04,583 --> 00:48:11,500
♪ മന്ത്രമില്ലാതെ മായകളില്ലാതെ ♪

705
00:48:11,583 --> 00:48:18,500
♪  ഇന്ദ്രലോകത്ത് ചെന്നതു പോലാണേ  ♪

706
00:48:26,791 --> 00:48:29,625
[ചേച്ചി]ജെയ്സാ! എടാ ജെയ്സാ!

707
00:48:32,458 --> 00:48:34,500
-എന്താടാ ഇവിടെ പരിപാടി?
-ഒന്നൂല്ല!

708
00:48:34,583 --> 00:48:37,208
-എന്റെ പാത്രങ്ങളൊക്കെ എവിടെ?
-ഇവിടുണ്ട്.

709
00:48:39,333 --> 00:48:41,583
നിനക്കെന്താ മിന്നലടിച്ചിട്ട് പ്രാന്തായാ?

710
00:48:45,166 --> 00:48:46,000
എന്റെ പാത്രമിങ്ങ് താ!

711
00:48:46,083 --> 00:48:52,375
♪  കണ്കെട്ടു കണ്ടിട്ടയ്യോ
മിണ്ടാട്ടമില്ലാതായോ? ♪

712
00:48:52,458 --> 00:48:55,500
പുണ്യാളാ, വിമാനമൊന്നും തട്ടാതെ കാത്തോണേ.

713
00:48:56,333 --> 00:48:57,500
വണ്…

714
00:48:58,166 --> 00:49:00,250
ടു, ത്രീ…

715
00:49:00,333 --> 00:49:01,708
-മാമാ!
-എന്താടാ?

716
00:49:03,041 --> 00:49:04,791
-ചാടല്ലേ!
-പോടാ!

717
00:49:11,291 --> 00:49:13,083
[വേദനയോടെ ഞരങ്ങുന്നു]

718
00:49:18,083 --> 00:49:20,416
ഇല്ലടാ. പറക്കാന് പറ്റില്ല!

719
00:49:20,500 --> 00:49:23,250
ഞാന് പറഞ്ഞതല്ലെ? പറ്റുന്ന വല്ല
പരിപാടിക്കും പോകാം.

720
00:49:37,708 --> 00:49:39,208
ദിസ് മാന്! ദിസ് മാന്!

721
00:49:39,291 --> 00:49:40,958
എനിക്കൊരു കുട്ടിക്കൂറ!

722
00:49:41,041 --> 00:49:42,208
-കുട്ടിക്കൂറ?
-ഉം.

723
00:49:45,708 --> 00:49:47,708
ഹേയ്. ദിസ് മാന്! ദിസ് മാന്!

724
00:49:47,791 --> 00:49:50,125
ചേച്ചി പറയാറില്ലേ ഞാന്
ചേച്ചിക്കൊന്നും വാങ്ങിത്തരാറില്ലെന്ന്?

725
00:49:50,208 --> 00:49:51,125
എന്താ വേണ്ടേ? പറഞ്ഞോ.

726
00:49:52,583 --> 00:49:54,166
പുട്ടുകുറ്റി.

727
00:49:54,250 --> 00:49:56,083
പുട്ടുകുറ്റി? ഇന്നാ പിടിച്ചോ!

728
00:49:57,875 --> 00:50:00,583
-ജെയ്സാ! ഇതെങ്ങനെ സംഭവിച്ചു?
-ദിസ് മാന്!

729
00:50:01,416 --> 00:50:02,583
ദിസ് മാന്

730
00:50:02,666 --> 00:50:04,833
നിങ്ങളൊക്കെ നല്ല പ്രോത്സാഹനമാണല്ലോ!
ഐ ലൈക് ഇറ്റ്!

731
00:50:07,583 --> 00:50:08,541
ദിസ് മാന്

732
00:50:08,625 --> 00:50:15,041
♪  മന്ത്രമില്ലാതെ മായകളില്ലാതെ  ♪

733
00:50:15,125 --> 00:50:21,875
♪  ഇന്ദ്രലോകത്ത് ചെന്നതു പോലാണേ ♪

734
00:50:22,458 --> 00:50:28,833
♪  ചന്ദ്രനെ ചൂണ്ടി ചന്തയില് വിട്ടീടാം ♪

735
00:50:32,875 --> 00:50:34,250
ബിന്സി, ദേ…

736
00:50:42,708 --> 00:50:44,750
അവനോട് പോവാന് പറ ബിജി! നീ ഇപ്പോഴും
അതോര്ത്തോണ്ടിരിക്ക്യാ?

737
00:50:44,833 --> 00:50:45,958
എന്നെ കണ്ടുപഠിക്ക്!

738
00:50:46,041 --> 00:50:48,833
അനീഷ് നിന്നെ പറ്റിച്ചതിലും
വൃത്തിക്കാ ബിന്സി എന്നെ പറ്റിച്ചത്!

739
00:50:48,916 --> 00:50:51,125
-എന്നിട്ട് ഞാന് കരഞ്ഞില്ലല്ലോ!
-മാമാ!

740
00:50:52,125 --> 00:50:54,916
എന്തും നേരിടാനുള്ള മനസ്സുണ്ടാവണം.
ബി സ്ട്രോങ്!

741
00:50:58,458 --> 00:51:00,666
ഇനി പൗഡറൊക്കെ ഇട്ടു
സുന്ദരിയായി നടക്കണം. കേട്ടോ.

742
00:51:03,250 --> 00:51:04,625
ബിസ്ക്കറ്റ് കഴിക്ക്. ക്ഷീണം മാറട്ടെ.

743
00:51:04,708 --> 00:51:11,250
♪  കരളാകെ തേനില്മുങ്ങിത്താഴുമിവരില്
നൂറു കനവും താനെയുണരും  ♪

744
00:51:11,333 --> 00:51:18,333
♪  അനുരാഗം നെഞ്ചിന്നുള്ളില് കോട്ട
പണിയും. വീണ്ടുമവളെ കാത്തുകഴിയും.  ♪

745
00:51:19,833 --> 00:51:26,250
♪  കരളാകെ തേനില്മുങ്ങിത്താഴുമിവരില്
നൂറു കനവും താനെയുണരും  ♪

746
00:51:26,333 --> 00:51:29,458
♪  അനുരാഗം നെഞ്ചിന്നുള്ളില് കോട്ട
പണിയും. വീണ്ടുമവളെ കാത്തുകഴിയും.  ♪

747
00:51:29,541 --> 00:51:31,916
[ഉച്ചഭാഷിണിയില് അറിയിപ്പ്]
അടുത്തതായി മാജിക് ഷോ.

748
00:51:32,000 --> 00:51:33,125
മാല്വെളിച്ചം ശശാങ്കന്
അവതരിപ്പിക്കുന്ന

749
00:51:33,208 --> 00:51:35,166
അത്യുഗ്രന് മാജിക് ഷോ.
കടന്നുവരൂ. കടന്നുവരൂ.

750
00:51:35,250 --> 00:51:37,125
-മാമാ എന്റെ കുട്ടിക്കൂറ…
-നീയല്ലെടാ എന്റെ കുട്ടിക്കൂറ.

751
00:51:41,958 --> 00:51:48,458
♪  ഈ മിടുക്കന്മാരിവരാരോ  ♪

752
00:51:48,958 --> 00:51:55,416
♪  തമ്മില് രണ്ടാളും കാണുന്ന നേരം
അങ്കത്തട്ടില് വീറോടെ വാഴുന്നതാരോ?  ♪

753
00:52:13,541 --> 00:52:14,625
[അറ്റന്റര്]  എക്സ്റേ എടുക്കുമ്പോള്

754
00:52:14,708 --> 00:52:16,166
എന്നോട് പറഞ്ഞാല് മതീ ട്ടോ.

755
00:52:17,958 --> 00:52:23,625
♪  മന്ത്രമില്ലാതെ മായകളില്ലാതെ  ♪

756
00:52:24,625 --> 00:52:25,958
♪  ഇന്ദ്രലോകത്ത് ചെന്നതു പോലാണേ  ♪

757
00:52:26,041 --> 00:52:27,333
മാമാ, ശക്തീല്!

758
00:52:28,250 --> 00:52:29,166
ശക്തീല്!

759
00:52:30,458 --> 00:52:31,500
ശക്തീല്!

760
00:52:33,625 --> 00:52:35,833
വിട്ടോളൂ മാമാ. നമുക്കാ ശക്തിയൊന്നും ഇല്ല!

761
00:52:39,916 --> 00:52:40,750
വാടാ.`

762
00:52:40,833 --> 00:52:42,375
[ജോസ്മോന്] വല്ല ബലൂണ് പൊട്ടിക്കാനോ
വളയെറിയാനോ പോവാം.

763
00:52:43,500 --> 00:52:46,625
[ജെയ്സണ്] ങാ, എല്ലാ കഴിവും കൂടെ
ദൈവം ഒരാള്ക്ക് കൊടുക്കൂലല്ലോ.

764
00:52:53,958 --> 00:52:55,000
[ചിരിക്കുന്നു]

765
00:53:03,708 --> 00:53:04,958
-ദാ.
-ങാ.

766
00:53:09,958 --> 00:53:12,541
നിനക്ക് സുഖാണോ ഉഷേ?

767
00:53:13,791 --> 00:53:16,083
മോളുടെ അസുഖത്തെപ്പറ്റി
ദാസന് പറഞ്ഞിരുന്നു.

768
00:53:16,166 --> 00:53:18,125
ഓടി ഓടി മടുത്തിട്ടുണ്ടാവും,ല്ലേ?

769
00:53:18,208 --> 00:53:21,208
എന്തെങ്കിലും ആവശ്യമുണ്ടെങ്കില്
പറയണം, കേട്ടോ.

770
00:53:21,291 --> 00:53:23,250
എനിക്ക് മനസ്സിലാവും.

771
00:53:23,333 --> 00:53:26,583
സതീശനെ കളഞ്ഞിട്ടുവന്നത് നന്നായി.

772
00:53:26,666 --> 00:53:28,541
ഈ പൊടിവട്ടത്ത് മാത്രമല്ല,

773
00:53:28,625 --> 00:53:32,125
മറ്റുപലയിടത്തും അവന് ഭാര്യമാര്
ഉണ്ടെന്നാ കേള്ക്കുന്നെ!

774
00:53:36,416 --> 00:53:39,791
ഉഷ ഇടയ്ക്കൊക്കെ ഇങ്ങോട്ടിറങ്ങ്.

775
00:53:39,875 --> 00:53:42,083
നമുക്ക് എന്തെങ്കിലും
മിണ്ടിയും പറഞ്ഞും ഇരിക്കാം.

776
00:53:42,708 --> 00:53:45,208
ഞാനാണേല് ഇവിടെ ഒറ്റയ്ക്കാ.

777
00:53:50,750 --> 00:53:51,791
[ഉഷ] പോവാം.

778
00:54:05,500 --> 00:54:07,875
ഉഷയ്ക്ക് പോണോ? പോയ്ക്കൊ.

779
00:54:09,250 --> 00:54:12,375
നീ പോയ പോലെ അല്ല. ഒന്ന് മെഴുത്തിട്ടുണ്ട്.

780
00:54:13,166 --> 00:54:15,375
-വരുന്നോ, വീട്ടിലേക്ക്?
-മാറ്!

781
00:54:25,333 --> 00:54:27,625
ഓ, അവളൊരു ദേവത വന്നേക്കുന്നു!

782
00:54:40,958 --> 00:54:42,125
[പാത്രങ്ങള് കിലുങ്ങുന്നു]

783
00:54:47,208 --> 00:54:49,125
ഷിബു!

784
00:54:51,666 --> 00:54:52,750
[ചില്ല് ഉടയുന്ന ശബ്ദം]

785
00:54:52,833 --> 00:54:53,916
[പാത്രങ്ങള് വീഴുന്നു]
ഷിബുവേ!

786
00:54:55,958 --> 00:54:57,250
എന്താടാ?

787
00:54:57,333 --> 00:54:58,291
[ആര്ത്തനാദം]

788
00:55:02,125 --> 00:55:07,375
[പൈലി] ഷിബു, മോനെ, ഇറക്കി വിടടാ.
എന്താടാ നിനക്കു പറ്റിയേ?

789
00:55:07,458 --> 00:55:10,125
[പൈലി] ഷിബു! ഒന്നിറക്കി വിടടാ.

790
00:55:10,208 --> 00:55:12,250
ഉഷയോട് അങ്ങനെ ഒരുത്തനും
സംസാരിക്കാന് പാടില്ല!

791
00:55:12,333 --> 00:55:14,333
[പൈലി] ഇല്ല! ഒരിക്കലുമില്ല!

792
00:55:14,416 --> 00:55:17,000
-മുതലാളി ഇന്ന് പറഞ്ഞത് ഞാന് വിട്ടു.
-ങാ.

793
00:55:17,083 --> 00:55:19,416
പക്ഷേ ഇനി ഇങ്ങനെ ഉണ്ടായാല്,

794
00:55:20,083 --> 00:55:23,750
മുതലാളിയെ പടമാക്കി ചില്ലിട്ട്
ഞാന് ചുവരില് കയറ്റും.

795
00:55:23,833 --> 00:55:26,750
ആറടി നീളത്തില് ഒരു കുഴിയും വെട്ടിത്തരും.

796
00:55:27,333 --> 00:55:28,750
എന്തിന്?

797
00:55:30,416 --> 00:55:31,625
അയ്യോ! ഷിബുവേ!
[കരയുന്നു]

798
00:55:41,750 --> 00:55:44,750
ഇത് നാട്ടുകാരോടോ, പോലീസുകാരോടോ
ഒന്നും പറയാൻ നിക്കണ്ട.

799
00:55:44,833 --> 00:55:48,333
എന്നെ പിടിച്ചിടാനുള്ള വലിപ്പമൊന്നും
ഇപ്പൊ ഇവിടത്തെ ഒരു ജയിലിനും ഇല്ല.

800
00:55:54,041 --> 00:55:55,541
[പുച്ഛം] ഹും! മുതലാളി!

801
00:55:57,916 --> 00:56:03,666
[ബാന്ഡ് മേളം]

802
00:56:39,125 --> 00:56:39,958
ഇപ്പോ ശരിയാക്കാം.

803
00:56:40,041 --> 00:56:42,166
[ആണ്കുട്ടി] അനീഷേട്ടന്റെ
ഓരോ കണ്ടുപിടുത്തങ്ങളേ.

804
00:56:42,250 --> 00:56:43,666
-ഞാനാദ്യമായിട്ടാ കാണുന്നെ!
-ഞാനും!

805
00:56:43,750 --> 00:56:45,250
അനീഷേട്ടനെ സമ്മതിക്കണം, അല്ലേ!

806
00:56:48,083 --> 00:56:50,083
-പ്രെയ്സ് ദ ലോര്ഡ്!
-കൊള്ളാമോ?

807
00:56:50,166 --> 00:56:51,500
സൂക്ഷിച്ച്!

808
00:56:51,583 --> 00:56:52,458
എടുക്കാമായിരുന്നു.

809
00:56:52,541 --> 00:56:53,708
കഴിച്ചായിരുന്നോ?

810
00:56:56,708 --> 00:56:58,250
ബിജീ, ലഡു വേണോ?

811
00:56:58,333 --> 00:56:59,250
പോടാ!

812
00:56:59,333 --> 00:57:00,208
വേണ്ടല്ലേ!

813
00:57:07,750 --> 00:57:10,500
കുറച്ചുമുമ്പാ ഈ കത്ത് വീട്ടില് കിട്ടിയതേ.

814
00:57:10,583 --> 00:57:12,708
കിട്ടിയപ്പോ തന്നെ ഞാനതും കൊണ്ട്
ഇങ്ങോട്ട് പോന്നു.

815
00:57:13,833 --> 00:57:16,916
സംഭവം, ഞാനവനെ കുറെ
വഴക്കു പറഞ്ഞിട്ടുണ്ടെങ്കിലും

816
00:57:17,000 --> 00:57:19,125
ഇതവന് കുറെ ആഗ്രഹിച്ചതാ.

817
00:57:21,375 --> 00:57:22,250
[ജെയ്സണ്] ബിജി!

818
00:57:23,208 --> 00:57:26,833
ബിജി, എന്റെ പാസ്പോര്ട്ട് വെരിഫിക്കേഷന്
കാന്സലായെന്ന് പോസ്റ്റ്മാന് പറഞ്ഞു.

819
00:57:26,916 --> 00:57:28,125
എന്താ പറ്റിയത്?

820
00:57:28,750 --> 00:57:31,708
അറിയില്ല ജെയ്സാ. നമ്മുടെ
ആപ്ലിക്കേഷനൊക്കെ കറക്ട് ആയിരുന്നു.

821
00:57:33,833 --> 00:57:36,291
ഈയിടക്ക് നീയും നിന്റെ അളിയനും
തമ്മില് എന്തോ പ്രശ്നമുണ്ടായില്ലേ?

822
00:57:36,375 --> 00:57:37,208
ങാ.

823
00:57:37,291 --> 00:57:38,916
അയാള് വല്ല മുടക്കുണ്ടാക്കിയതായിരിക്ക്യോ?

824
00:57:39,000 --> 00:57:39,958
ഏയ്.

825
00:57:48,625 --> 00:57:51,208
പണ്ട് സംഭവിച്ചതെല്ലാം
എന്റെ അറിവില്ലായ്മ കൊണ്ടാ.

826
00:57:51,291 --> 00:57:53,250
എനിക്കറിയില്ലായിരുന്നു
അയാള് പറ്റിക്കുകയായിരുന്നെന്ന്.

827
00:57:54,333 --> 00:57:55,250
ഒത്തിരി അനുഭവിച്ചു.

828
00:57:56,333 --> 00:57:58,250
ഇനി എനിക്കൊരു കല്യാണം വേണ്ട.

829
00:57:58,958 --> 00:58:00,375
ചേട്ടന് എന്നെ ഒന്നു മനസ്സിലാക്ക്.

830
00:58:02,458 --> 00:58:04,208
കേശവേട്ടന് നമ്മുടെ കാര്യങ്ങളൊക്കെ അറിയാം.

831
00:58:06,000 --> 00:58:08,375
അയാള്ക്ക് നിന്നോടൊരു
അടുപ്പം തോന്നിയതുകൊണ്ടാ

832
00:58:08,458 --> 00:58:09,958
എന്നോടുവന്ന് സംസാരിച്ചത്.

833
00:58:11,958 --> 00:58:14,625
നീ സമ്മതിക്കുകയാണെങ്കി
നമ്മുടെ കുറേ പ്രശ്നങ്ങള് മാറിയേനെ.

834
00:58:14,708 --> 00:58:17,000
-അമ്മേ!
-എന്താടീ?

835
00:58:17,083 --> 00:58:19,583
എന്നോടുള്ള ദേഷ്യം കുഞ്ഞിനോട് തീര്ക്കണ്ട.

836
00:58:20,208 --> 00:58:21,333
എനിക്ക് മനസ്സിലാവും.

837
00:58:22,500 --> 00:58:24,333
നീ പോയന്ന് വീണതാ നമ്മുടെ അച്ഛന്.

838
00:58:25,083 --> 00:58:26,625
അതൊന്നും നീ അന്വേഷിച്ചിട്ടില്ലല്ലോ.

839
00:58:27,541 --> 00:58:29,958
അച്ഛന്റെ ചികിത്സക്കുവേണ്ടി
കടം വേടിച്ച് ഞാന് മുടിഞ്ഞു.

840
00:58:30,458 --> 00:58:33,333
അന്നതൊക്കെത്തന്ന് സഹായിക്കാന്
ഈ കേശവേട്ടനേ ഉണ്ടായിരുന്നുള്ളൂ.

841
00:58:34,458 --> 00:58:36,375
അതുകൊണ്ട് അയാളോട് മറുത്ത് പറയാനൊരു മടി.

842
00:58:39,333 --> 00:58:42,541
[ദാസന്] സാരമില്ല. കടം വീട്ടാന്
നിന്റെ ജീവിതം കളയണ്ട.

843
00:58:52,000 --> 00:58:53,125
കേശവേട്ടാ.

844
00:58:53,208 --> 00:58:54,125
ങാ.

845
00:58:55,541 --> 00:58:57,250
അവള്ക്ക് ചെറിയൊരു തലവേദന.

846
00:58:57,333 --> 00:58:58,875
നമുക്ക് വേറൊരു ദിവസമാക്കാല്ലേ?

847
00:58:58,958 --> 00:58:59,833
ങേ?

848
00:59:05,208 --> 00:59:09,791
[ആര്ദ്രമായ സംഗീതം]

849
00:59:19,541 --> 00:59:21,708
തലവേദന മാറി എന്നു തോന്നുന്നു, അല്ലേ?

850
00:59:21,791 --> 00:59:22,625
മാറി!

851
00:59:34,250 --> 00:59:35,125
ഉഷേ.

852
00:59:35,208 --> 00:59:36,375
ഹായ്.

853
00:59:44,583 --> 00:59:46,208
ഞാനിത് തരാന് വന്നതാ.

854
00:59:47,333 --> 00:59:49,333
[ഷിബു] ഉഷ ഇന്നലെ ഇത് കടയില് വച്ച് മറന്നു.

855
00:59:52,250 --> 00:59:53,875
ഇത് ഞാനാ. ഷിബു,

856
00:59:57,208 --> 00:59:58,916
സതീശനെ ഇട്ടിട്ട് വന്നു അല്ലേ?

857
01:00:00,208 --> 01:00:01,875
ഉഷ ഇനി തിരിച്ചു പോകുന്നുണ്ടോ?

858
01:00:02,625 --> 01:00:04,250
നിനക്കെങ്കിലും എന്നെ വെറുതെ വിട്ടൂടെ?

859
01:00:04,958 --> 01:00:07,125
ഞാൻ നിങ്ങളോടൊക്കെ എന്ത് തെറ്റാ ചെയ്തേ?

860
01:00:07,208 --> 01:00:08,458
[വീഴുന്ന ശബ്ദം]

861
01:00:13,625 --> 01:00:15,000
അയ്യോ! മോളേ!

862
01:00:15,083 --> 01:00:16,416
-മോളേ!
-മോളേ?

863
01:00:16,500 --> 01:00:17,750
-മോളേ!
-എന്തു പറ്റി?

864
01:00:17,833 --> 01:00:20,875
-അയ്യോ മോളേ!
-മോളേ!

865
01:00:20,958 --> 01:00:22,166
മോളെ!

866
01:00:29,625 --> 01:00:31,708
വല്ലതും നടക്കുമോടെ?

867
01:00:31,791 --> 01:00:32,750
കുറച്ച് കോംപ്ലിക്കേറ്റഡാണ്!

868
01:00:32,833 --> 01:00:33,875
സാറെ!

869
01:00:33,958 --> 01:00:35,916
-ഇന്നൊരു ദിവസത്തേക്ക് പുറത്തുവിടാമോ?
-എന്തിന്?

870
01:00:36,000 --> 01:00:37,875
സിനിമാനടന് സുധീഷ് വരുന്നുണ്ട്.
ഒന്ന് കാണാനാ!

871
01:00:37,958 --> 01:00:39,291
മിണ്ടാതിരിയെടാ!

872
01:00:39,375 --> 01:00:41,208
നീയാ പാത്തുമ്മയുടെ ആടിനെ
അടിച്ചോണ്ട് വന്നവനല്ലേ?

873
01:00:41,291 --> 01:00:42,125
അവിടെ കിടക്ക്!

874
01:00:42,916 --> 01:00:44,250
അവന് പുറത്ത് പോണം പോലും.

875
01:00:44,333 --> 01:00:46,375
ങാ, എന്താ ജെയ്സാ കാര്യം?

876
01:00:46,458 --> 01:00:47,750
-പാസ്പോട്ട് വെരിഫിക്കേഷന്
-ഫെയില്?

877
01:00:49,250 --> 01:00:50,500
കഷ്ടമായിപ്പോയി!

878
01:00:52,750 --> 01:00:54,666
സാറെ ഞാന് അളിയനെ തല്ലിയതുകൊണ്ടാണെങ്കില്,

879
01:00:54,750 --> 01:00:56,291
-ഞാനങ്ങേരോട് മാപ്പ് പറഞ്ഞോളാം.
-ആര് പറഞ്ഞു?

880
01:00:56,375 --> 01:00:58,791
പോത്തന് ഒന്നുമില്ലേലും നിന്റെ പെങ്ങളുടെ
കെട്ടിയവന് അല്ലേ?

881
01:00:58,875 --> 01:01:01,208
അവനങ്ങനൊക്കെ ചെയ്യുമോ? ചെയ്യുമോടാ പോത്താ?

882
01:01:01,291 --> 01:01:02,125
ഏയ്!

883
01:01:03,250 --> 01:01:05,791
വെരിഫിക്കേഷന് വന്നവര്
നിന്നെ പാസ്സാക്കി വിട്ടതാ.

884
01:01:05,875 --> 01:01:08,583
പിന്നെ ഞാന് ഇടപെട്ടാ നിന്നെ
ഫെയില് ആക്കിയത്.

885
01:01:08,666 --> 01:01:10,875
അങ്ങനെ ഒരു ക്രെഡിറ്റ്
നിന്റെ അളിയന് കിട്ടണ്ട.

886
01:01:10,958 --> 01:01:12,916
സാറെ, പഴയ വൈരാഗ്യം വച്ച്
പ്രശ്നമുണ്ടാക്കരുത്.

887
01:01:13,000 --> 01:01:15,000
അന്ന് ഞാന് കള്ളുകുടിച്ചിട്ട്
അറിയാണ്ട് പറ്റിപ്പോയതാ.

888
01:01:18,666 --> 01:01:20,708
നിനക്കെത്ര തന്തയുണ്ടെടാ?

889
01:01:21,458 --> 01:01:23,250
സാറേ, മര്യാദയ്ക്ക് സംസാരിക്കണം.

890
01:01:24,208 --> 01:01:27,708
ആഹാ, അപ്പൊ വര്ക്കിച്ചന്
വായില് നാക്കൊക്കെ ഉണ്ടല്ലേ?

891
01:01:28,333 --> 01:01:30,458
ഇതെന്റെ മര്യാദയുടെ അങ്ങേ അറ്റമാ!

892
01:01:31,083 --> 01:01:33,625
ടാ ജെയ്സാ, നിന്റെ പല സര്ട്ടിഫിക്കറ്റിലും
നിന്റെ തന്തയുടെ പേര്

893
01:01:33,708 --> 01:01:35,125
പലതാണല്ലോ?

894
01:01:35,708 --> 01:01:36,750
അതെന്താ അങ്ങനെ?

895
01:01:36,833 --> 01:01:38,708
ഞങ്ങള്ക്കൊന്നും അങ്ങനെയല്ലല്ലോ.

896
01:01:39,958 --> 01:01:42,458
നിന്റെ ബര്ത്ത് സര്ട്ടിഫിക്കറ്റില്
തന്തയുടെ പേര് മാര്ട്ടിന് എന്നും

897
01:01:43,166 --> 01:01:45,958
എസ്.എസ്.എല്.സി. ബുക്കില് തന്തയുടെ പേര്
വര്ക്കിയെന്നും ആണല്ലോ!

898
01:01:46,958 --> 01:01:49,041
അങ്ങനെ ഡോക്യുമെന്റ്സ് ഒത്തുപോകാത്തപ്പൊ

899
01:01:49,750 --> 01:01:52,583
എങ്ങനെ വെരിഫിക്കേഷന് പാസ്സാക്കിത്തരും?

900
01:01:53,208 --> 01:01:55,666
സാറെ അന്ന് ബര്ത്ത് സര്ട്ടിഫിക്കറ്റ്
ചെയ്തയാള്ക്ക് തെറ്റ് പറ്റിയതാ.

901
01:01:55,750 --> 01:01:57,875
-അത് പ്രശ്നമില്ല എന്ന് പറഞ്ഞിരുന്നു.
-അങ്ങനെയാണല്ലേ?

902
01:01:59,333 --> 01:02:01,958
അപ്പൊ അനിയന് പഴയ കഥകളൊന്നും അറിയില്ലല്ലേ?

903
01:02:03,208 --> 01:02:04,833
[സാജന്]
അതെന്താ വര്ക്കിച്ചാ പറയാതിരുന്നത്?

904
01:02:08,250 --> 01:02:09,958
സത്യം വര്ക്കിച്ചനറിയാം.

905
01:02:10,041 --> 01:02:11,625
വര്ക്കിച്ചനത് ഇപ്പൊ പറയണം!

906
01:02:17,333 --> 01:02:19,333
പറഞ്ഞില്ലെങ്കി ഞാന് പറയും കേട്ടോ!

907
01:02:23,458 --> 01:02:26,000
ടാ ചെറുക്കാ, നിന്റെ തന്ത ഇയാളൊന്നും അല്ല!

908
01:02:26,708 --> 01:02:28,000
ഒരു നാടകക്കാരനാ.

909
01:02:28,083 --> 01:02:29,250
ഒരു മാര്ട്ടിന്

910
01:02:29,333 --> 01:02:32,208
പെരുന്നാളിന് ഏതോ പള്ളിയില്
നാടകം കളിയ്ക്കാന് പോയതാ.

911
01:02:32,708 --> 01:02:35,875
അന്നവിടത്തെ വെടിപ്പുര
പൊട്ടിത്തെറിച്ച് ആള് കാഞ്ഞുപോയി

912
01:02:36,500 --> 01:02:38,250
അതോടെ നിന്റെ ഓര്മ്മയും അടിച്ചുപോയി.

913
01:02:38,791 --> 01:02:40,166
അന്നുതൊട്ട് ഈ പറട്ട കിളവന് തന്തയാന്നും

914
01:02:40,250 --> 01:02:41,500
പറഞ്ഞ് നിന്നെ പറ്റിക്കുന്നതാ.

915
01:02:41,583 --> 01:02:44,250
നിന്റെ വീടും നാടും കുടുംബവും
ഇവിടൊന്നും അല്ല.

916
01:02:44,333 --> 01:02:46,291
നീ എവിടന്നോ വലിഞ്ഞുകേറിവന്ന ഒരു വരത്തനാ!

917
01:02:46,958 --> 01:02:48,291
അല്ലേ വര്ക്കിച്ചാ?

918
01:02:50,958 --> 01:02:52,458
അങ്ങനല്ലേന്ന്?

919
01:02:55,666 --> 01:02:56,625
അപ്പാ?

920
01:03:00,958 --> 01:03:02,208
എടാ തന്തയില്ലാത്തവനേ.

921
01:03:02,708 --> 01:03:05,250
നീയന്നെന്റെ മോളോട് എന്താ ഡയലോഗടിച്ചത്?

922
01:03:05,333 --> 01:03:07,750
പുറത്തുപോയി വല്യ കാശുകാരന് ആവുമെന്നോ?

923
01:03:07,833 --> 01:03:08,833
ടാ, ജെയ്സാ!

924
01:03:09,625 --> 01:03:13,666
പുറത്ത് പോയില്ലെങ്കിലെന്താ?
ഈ നാട്ടില് വേറെന്തൊക്കെ പണികളുണ്ട്?

925
01:03:14,500 --> 01:03:18,125
ഓട വൃത്തിയാക്കാം. കക്കൂസ് കഴുകാം.
ശവം കുഴിച്ചിടാം.

926
01:03:18,208 --> 01:03:20,125
അങ്ങനെ എന്തെല്ലാം!

927
01:03:20,708 --> 01:03:22,666
ഞാന് ഇവിടെ ഉള്ളിടത്തോളം

928
01:03:22,750 --> 01:03:25,250
നീ ഒരു കോത്താഴത്തോട്ടും
പോകാന് പോകുന്നില്ല!

929
01:03:25,333 --> 01:03:27,625
നിന്നെ ഒരു തേങ്ങയുമാവാന്
ഞാന് സമ്മതിക്കേം ഇല്ല.

930
01:03:27,708 --> 01:03:29,875
പോലീസുകാരുടെ അടുത്താണോടാ കളി?

931
01:03:30,500 --> 01:03:31,666
പന്ന റാസ്കല്!

932
01:03:35,791 --> 01:03:38,500
-എന്തഡേയ്?
-എന്തുപണിയാണ് താന് ചെയ്തത്?

933
01:03:42,125 --> 01:03:43,500
വര്ക്കിച്ചോ!

934
01:03:58,458 --> 01:04:01,250
ഉഷയോട് ഞാന് കഴിഞ്ഞ പ്രാവശ്യം പറഞ്ഞതല്ലെ
ഓപ്പറേഷന് വൈകിക്കല്ലേ എന്ന്?

935
01:04:02,833 --> 01:04:04,041
ഇന്നുതന്നെ നടത്തണം.

936
01:04:04,958 --> 01:04:07,375
കാശടച്ചാല് ബാക്കി പ്രൊസീജിയേഴ്സ് ചെയ്യാം.

937
01:04:09,208 --> 01:04:11,375
ഉഷേ, കൊച്ചിന്റെ ജീവിതം വച്ചുകളിക്കല്ലേ.

938
01:04:11,458 --> 01:04:13,875
ലബോറട്ടറി

939
01:04:13,958 --> 01:04:16,250
ഡോക്ടര്, ബാക്കി കാര്യങ്ങള് നോക്കിക്കോ,

940
01:04:18,291 --> 01:04:19,791
കാശ് ഞാന് കൊണ്ടുവരാം.

941
01:04:19,875 --> 01:04:20,958
ആരാ ഇത്?

942
01:04:27,458 --> 01:04:28,833
വേണ്ടപ്പെട്ട ഒരാളാ.

943
01:04:31,958 --> 01:04:33,291
വിഷമിക്കണ്ട.

944
01:04:34,208 --> 01:04:35,958
[ആര്ദ്രമായ സംഗീതം]

945
01:04:48,333 --> 01:04:49,708
അവനെന്തേ?

946
01:04:50,583 --> 01:04:52,083
മുറിയിലുണ്ട്.

947
01:05:08,083 --> 01:05:11,625
[പൊട്ടിത്തെറി]

948
01:05:15,333 --> 01:05:16,166
മോനേ!

949
01:05:29,666 --> 01:05:31,125
[അപ്പന് ചുമയ്ക്കുന്നു]

950
01:05:33,750 --> 01:05:36,958
എടാ, നേരത്തെ പറയണമെന്നുണ്ടായിരുന്നു.

951
01:05:37,708 --> 01:05:39,416
സ്വാര്ഥത കൊണ്ട് പറയാഞ്ഞതാ.

952
01:05:40,625 --> 01:05:43,333
സത്യമറിഞ്ഞാ ചിലപ്പോ നീയെന്നെ

953
01:05:43,416 --> 01:05:45,375
അപ്പാന്ന്  വിളിച്ചില്ലെങ്കിലോ?

954
01:05:46,666 --> 01:05:48,583
ഇത് നിന്റെ അപ്പന്റെ പെട്ടിയാ.

955
01:05:49,250 --> 01:05:51,041
ഇത് മാത്രമേ എന്റെ കയ്യിലുള്ളൂ.

956
01:05:54,708 --> 01:05:56,625
[ആര്ദ്രമായ സംഗീതം]

957
01:06:18,291 --> 01:06:19,375
പിന്നെ

958
01:06:20,291 --> 01:06:23,333
നിന്റെ അപ്പന് വെറുമൊരു
പൊട്ടിത്തെറിയില് മരിച്ച ആളൊന്നുമല്ല.

959
01:06:25,750 --> 01:06:28,750
[വര്ക്കി] അങ്ങേര്ക്ക് വേണമെങ്കില്

960
01:06:28,833 --> 01:06:31,041
മറ്റുള്ളവരെപ്പോലെ അപകടത്തിൽ നിന്ന്
ഓടിരക്ഷപ്പെടാമായിരുന്നു

961
01:06:31,875 --> 01:06:34,250
പക്ഷേ അയാളത് ചെയ്തില്ല.

962
01:06:35,583 --> 01:06:39,875
അതുകൊണ്ടുമാത്രം രക്ഷപ്പെട്ട ഒരുപാട് പേര്
ഇപ്പോഴും ഇവിടെ ജീവിച്ചിരിപ്പുണ്ട്.

963
01:06:41,833 --> 01:06:43,875
മോനേ…

964
01:06:50,958 --> 01:06:52,750
നിന്റെ അപ്പന്

965
01:06:52,833 --> 01:06:54,791
ഒരു നായകനായിരുന്നെടാ.

966
01:06:56,666 --> 01:06:58,000
[ചുമയ്ക്കുന്നു]

967
01:06:58,083 --> 01:06:59,958
[ആര്ദ്രമായ സംഗീതം]

968
01:07:47,875 --> 01:07:50,750
[കുഞ്ഞു ജെയ്സണ്]
അപ്പാ, ആരാണീ മിന്നല് മുരളി?

969
01:07:52,083 --> 01:07:54,250
അപ്പന്റെ പുതിയ നാടകത്തിന്റെ പേരാ മോനെ.

970
01:07:54,333 --> 01:07:56,250
മിന്നല് മുരളി എന്താ ചെയ്യാ?

971
01:07:59,916 --> 01:08:02,000
[ചേച്ചി] അപ്പാ!

972
01:08:02,083 --> 01:08:03,375
ഇതെന്താ പറ്റിയെ?

973
01:08:03,958 --> 01:08:04,958
എന്താന്നു വച്ചാ പറ അപ്പാ!

974
01:08:05,041 --> 01:08:06,541
നീയൊന്ന് അടങ്ങിയിരി.

975
01:08:06,625 --> 01:08:07,791
വാ നമുക്ക് ആശുപത്രിയില് പോകാം.

976
01:08:07,875 --> 01:08:09,375
അമ്മ ഒന്നു മിണ്ടാതിരുന്നേ!

977
01:08:11,333 --> 01:08:12,416
ഇത് കണ്ടാ?

978
01:08:16,791 --> 01:08:18,333
അപ്പനെ അയാള് തല്ലിയോ?

979
01:08:18,416 --> 01:08:19,375
തല്ലുകയോ?

980
01:08:20,416 --> 01:08:21,958
ആരാ തല്ലിയേ എന്നു പറ?

981
01:08:22,041 --> 01:08:23,416
നീയൊന്നു മിണ്ടാതിരുന്നേ!

982
01:08:23,500 --> 01:08:25,458
അപ്പന് പറയുണ്ടോ എന്താ ഉണ്ടായേ എന്ന്?

983
01:08:27,291 --> 01:08:29,416
എന്താ അപ്പാ? ആരാ തല്ലിയേന്ന് പറ.

984
01:08:29,958 --> 01:08:32,083
-വാടാ.
-നമുക്ക് ആശുപത്രിയില് പോവാം. വാ!

985
01:08:34,833 --> 01:08:37,916
എടാ, നീ പറഞ്ഞ ആ മറ്റവന്മാരില്ലേ?
അമേരിക്കക്കാര്?

986
01:08:38,000 --> 01:08:39,250
ആ. സൂപ്പര് ഹീറോസ്!

987
01:08:39,333 --> 01:08:41,250
അവന്മാരുടെ ഒരു പരിപാടി എങ്ങനാ?

988
01:08:44,375 --> 01:08:48,083
അവര് മുഖംമൂടിയും കഴുത്തിലൊരു തുണിയുമിട്ട്

989
01:08:48,166 --> 01:08:49,750
ദുഷ്ടന്മാരെ ഇടിക്കും!

990
01:08:50,416 --> 01:08:55,250
[ആവേശകരമായ സംഗീതം]

991
01:08:57,333 --> 01:08:58,875
[അട്ടഹാസം]

992
01:08:58,958 --> 01:09:01,625
[ഉച്ചഭാഷിണിയിലെ അറിയിപ്പ്]
കുറുക്കന്മൂല സ്കൂള് ആനിവേഴ്സറിക്ക്

993
01:09:01,708 --> 01:09:02,875
വര്ണ്ണപ്പൊലിമയേകാന്

994
01:09:02,958 --> 01:09:05,625
അനന്തരത്തിലൂടെ വന്ന് ചെപ്പടിവിദ്യ കാണിച്ച്

995
01:09:05,708 --> 01:09:08,583
മണിച്ചിത്രത്താഴിലൂടെ
മലയാളികളുടെ മനസ്സില് കുടിയേറിയ

996
01:09:08,666 --> 01:09:11,875
യുവാക്കളുടെ രോമാഞ്ചമായ ശ്രീമാൻ  സുധീഷ്

997
01:09:11,958 --> 01:09:13,958
ഏതാനും നിമിഷങ്ങള്ക്കകം

998
01:09:14,041 --> 01:09:16,875
കുറുക്കന്മൂല സ്കൂള് അങ്കണത്തില്
എത്തിച്ചേരുന്നതായിരിക്കും

999
01:09:16,958 --> 01:09:19,166
ഏവര്ക്കും സ്വാഗതം!

1000
01:09:20,333 --> 01:09:22,750
സഹകരണ ബാങ്ക്

1001
01:09:29,333 --> 01:09:30,375
അങ്ങോട്ടേക്കിരിക്കാം.

1002
01:09:48,375 --> 01:09:52,458
[കയ്യടി]

1003
01:10:00,250 --> 01:10:02,125
[കുട്ടി] കിണ്ടി! കിണ്ടിയേട്ടാ!

1004
01:10:02,208 --> 01:10:04,291
[പോത്തന്] മിണ്ടാതിരിയെടാ!

1005
01:10:04,375 --> 01:10:05,708
ഇറ്റ്സ് ഓകെ!

1006
01:10:05,791 --> 01:10:07,375
ഒരു കൈ…

1007
01:10:07,458 --> 01:10:10,291
[കുട്ടി] കിണ്ടി! കിണ്ടി!

1008
01:10:10,375 --> 01:10:12,458
കൊലച്ച് കൊലച്ചങ്ങ് കൊലപ്പിക്കുവാ!

1009
01:10:13,125 --> 01:10:14,375
അടങ്ങിയിരുന്നോണം!

1010
01:10:17,333 --> 01:10:18,750
ശരിയാക്കാം.

1011
01:10:18,833 --> 01:10:21,000
സുധീഷ് ആദ്യം വരില്ലന്ന് പറഞ്ഞു.
ഞാന് വിളിച്ചിട്ടാ വന്നത്.

1012
01:10:24,333 --> 01:10:26,250
-മുന്പീന്ന് മാറടാ.
-നീയൊന്ന് മാറ്.

1013
01:10:26,333 --> 01:10:28,875
-നീയല്ലേ മാറണ്ടേ?
-രാവണാ, അലമ്പുണ്ടാക്കാതെ പോടാ!

1014
01:10:28,958 --> 01:10:30,791
-നീ പോടാ രാമാ!
-നിന്റെ തലയൊന്ന് ഊരിവയ്ക്ക്!

1015
01:10:30,875 --> 01:10:32,250
അയ്യോ. എന്റെ ഡ്രസ്സ് കാണുന്നില്ല!

1016
01:10:32,333 --> 01:10:33,166
ങേ!

1017
01:10:37,166 --> 01:10:38,125
ഡാ പാട്ടിടടാ!

1018
01:10:40,583 --> 01:10:42,416
[ആവേശകരമായ സംഗീതം]

1019
01:10:44,166 --> 01:10:45,125
അവിടെ നോക്കൂ.

1020
01:10:51,208 --> 01:10:52,541
ഇതിനിടയില് ഇവനാര്?

1021
01:10:52,625 --> 01:10:54,875
തോറ്റ് കിടന്ന എവനെങ്കിലും ആയിരിക്കും!

1022
01:11:02,500 --> 01:11:03,625
♪  മിന്നല് തിളങ്ങി  ♪

1023
01:11:03,708 --> 01:11:05,375
കലക്കന് പെര്ഫോര്മന്സ് അല്ലേ.

1024
01:11:05,458 --> 01:11:06,833
♪  കാറ്റും കോളും തുടങ്ങീ  ♪

1025
01:11:06,916 --> 01:11:09,375
♪  നാടിനാകെ കാവലാകും
വീരന് മണ്ണില് ഇറങ്ങി  ♪

1026
01:11:09,458 --> 01:11:13,125
♪  ദേ കണ്മുന്നില് പറന്നേ
കാറ്റിന് കാക്കക്കുരുന്നായ്  ♪

1027
01:11:13,208 --> 01:11:17,250
♪  കൂട്ടമോടെ കേട്ടുനിന്നേ
ഡിഷ്യൂം, ഡിഷ്യൂം!  ♪

1028
01:11:22,333 --> 01:11:23,500
അമ്മേ!

1029
01:11:23,583 --> 01:11:24,791
എക്സ്ക്യൂസ് മീ.

1030
01:11:27,041 --> 01:11:28,791
[സംഗീതം]

1031
01:11:33,875 --> 01:11:35,000
ഒന്നു മാറിയേ!

1032
01:11:35,083 --> 01:11:37,416
ഞാന് ആക്റ്റര് സുധീഷ്.  എന്നെ സേഫ് ആക്ക്!

1033
01:11:37,500 --> 01:11:39,000
ഹേ!

1034
01:11:40,708 --> 01:11:45,375
♪  മഞ്ചാടിക്കാട്ടിനുള്ളില് പണ്ടൊരു
നാളില് എത്തീ വീരന് ഭീകരന്  ♪

1035
01:11:45,458 --> 01:11:48,875
♪  ഠോ ഠോ പൊട്ടും തോക്കില്…  ♪

1036
01:11:49,500 --> 01:11:51,208
അവന്റെ തലമണ്ട അടിച്ച് പൊട്ടിക്കടാ!

1037
01:11:51,291 --> 01:11:52,750
-വേണ്ട ഗാന്ധീ!
-വേണ്ടല്ലേ?

1038
01:11:52,833 --> 01:11:56,458
♪  പേരാലിന്റെ കൊമ്പിലായ്
ഊഞ്ഞാലാടിയേ  ♪

1039
01:11:56,541 --> 01:11:58,625
♪  ഈ ഭൂമി കുലുങ്ങീ, നടുങ്ങീ, കറങ്ങീ…  ♪

1040
01:11:58,708 --> 01:12:00,291
-എക്സ്ക്യൂസ് മീ.
-യാ.

1041
01:12:00,375 --> 01:12:03,541
♪  ഈ ഇരുട്ടില്
മിനുങ്ങും മിന്നാമിന്നികള്  ♪

1042
01:12:03,625 --> 01:12:07,958
♪  ആവേശം വിളമ്പീ, തുളുമ്പീ,
നുറുങ്ങീ എല്ലുകള്  ♪

1043
01:12:08,041 --> 01:12:08,875
♪  കൊമ്പനാ… ♪

1044
01:12:11,625 --> 01:12:12,500
നിന്നെ ഞാനേ!

1045
01:12:12,583 --> 01:12:13,833
മാറളിയാ!

1046
01:12:16,333 --> 01:12:18,625
അച്ഛാ, എനിക്ക് അടി കാണണം.

1047
01:12:19,250 --> 01:12:21,000
ഉത്തരവാദിത്തമില്ലാത്ത
തെണ്ടി കമ്മിറ്റിക്കാര്!

1048
01:12:21,083 --> 01:12:22,458
ഇതെങ്ങോട്ടാ ഇപ്പൊ ഓടുക?

1049
01:12:24,833 --> 01:12:26,958
മതില്!

1050
01:12:27,041 --> 01:12:28,375
വെല്ക്കം ആക്റ്റര് സുധീഷ്

1051
01:12:49,250 --> 01:12:51,583
[വാതില് പൊളിഞ്ഞു വീഴുന്നു]

1052
01:13:35,583 --> 01:13:37,166
[അലറിക്കരയുന്നു]

1053
01:13:40,250 --> 01:13:42,500
അയ്യേ! കൂയ് കൂയ് കൂയ്. അയ്യേ ടീച്ചറ്.

1054
01:14:02,208 --> 01:14:04,083
സാജാ, നീ മരണമണി കേട്ടിട്ടുണ്ടോ?

1055
01:14:04,166 --> 01:14:05,041
ഇല്ല

1056
01:14:05,875 --> 01:14:08,458
ഓരോ നിമിഷവും ഞാന്
നിന്റെ പിന്നാലെ ഉണ്ടാകും!

1057
01:14:09,333 --> 01:14:12,541
നിന്റെ നടപ്പിലും ഇരിപ്പിലും
നിന്റെ ശ്വാസത്തില് പോലും ഞാനുണ്ടാകും!

1058
01:14:14,291 --> 01:14:16,958
ഇനി ആരുടെയെങ്കിലും ദേഹത്ത് കൈ വച്ചാല്,

1059
01:14:17,041 --> 01:14:18,541
നീ നിന്റെ മരണമണി കേള്ക്കും!!

1060
01:14:19,083 --> 01:14:23,375
ധൈര്യമുണ്ടെങ്കി നീ ആരാന്ന്
പറഞ്ഞിട്ട് പോടാ പുല്ലേ.

1061
01:14:49,083 --> 01:14:51,250
ഇത് ആ ഓപ്പറേഷന്റെ ബില്ലല്ലേ?
കുക്കുവിന്റെ?

1062
01:14:51,333 --> 01:14:52,375
ഇത് നേരത്തെ അടച്ചല്ലോ.

1063
01:14:52,458 --> 01:14:54,500
ങാ, ദാ അയാളാ അടച്ചത്.

1064
01:14:56,958 --> 01:14:58,333
-ദാസന്!
-ങാ.

1065
01:15:10,375 --> 01:15:12,083
മോള്ക്കൊന്നും സംഭവിക്കില്ല, കേട്ടോ.

1066
01:15:14,958 --> 01:15:16,250
എല്ലാം ശരിയാകും.

1067
01:15:26,916 --> 01:15:27,750
അവന് എന്തിന് വന്നതാ?

1068
01:15:27,833 --> 01:15:29,125
എന്താ പറഞ്ഞേ?

1069
01:15:30,833 --> 01:15:32,125
ഒന്നും പറഞ്ഞില്ല.

1070
01:15:40,291 --> 01:15:41,875
അങ്ങനെ കുടത്തിന്റെ ഉള്ളില്പ്പെട്ടതാ കാല്

1071
01:15:41,958 --> 01:15:46,083
പിന്നെ ഇപ്പോ ഇങ്ങനെ എടുത്ത് വയ്ക്കുമ്പോ
ചെറിയൊരു ബെന്റ് ഉണ്ട്.

1072
01:15:46,166 --> 01:15:48,000
പിന്നെ…

1073
01:15:48,083 --> 01:15:51,250
പോലീസ്

1074
01:15:51,833 --> 01:15:56,041
അറിയിപ്പ്. കുറുക്കന്മൂല സ്കൂള്
ആനിവേഴ്സറി  ദിനത്തില് വലിയ ഭീതി

1075
01:15:56,125 --> 01:16:00,708
ഉണ്ടാക്കുകയും പൊലീസുകാരെ ആക്രമിക്കുകയും

1076
01:16:00,791 --> 01:16:05,083
കുറുക്കന്മൂല സഹകരണബാങ്കില്
കവര്ച്ച നടത്തുകയും ചെയ്ത

1077
01:16:05,166 --> 01:16:08,250
മിന്നല് മുരളി എന്ന് സ്വയം
വിശേഷിപ്പിക്കുന്ന

1078
01:16:08,333 --> 01:16:11,250
ഈ മുഖംമൂടിധാരിയെക്കുറിച്ച് എന്തെങ്കിലും
വിവരം ലഭിക്കുന്നവര്

1079
01:16:11,333 --> 01:16:16,375
എത്രയും വേഗം പോലീസ് സ്റ്റേഷനില്
വിവരമറിയിക്കേണ്ടതാണ്.

1080
01:16:16,458 --> 01:16:19,583
എസ് ഐ, കുറുക്കന്മൂല പോലീസ് സ്റ്റേഷന്.

1081
01:16:25,833 --> 01:16:28,625
-എന്താ ലെ?
-ങാ, അതെ അതെ!

1082
01:16:36,333 --> 01:16:39,250
ഈ പോലീസിന് കഴിവുണ്ടെങ്കിലല്ലേ
ഇവന്മാരെ പിടിക്കാന് പറ്റൂ!

1083
01:16:40,083 --> 01:16:43,083
സംഭവം കഴിഞ്ഞിട്ട് രണ്ടാഴ്ച ആയില്ലേ?
അവന്റെ പൂട പോലും കിട്ടിയോ?

1084
01:16:43,166 --> 01:16:46,333
എങ്ങനെ പിടിക്കാനാ? ആള് വലിയ അമാനുഷികനല്ലേ?

1085
01:16:46,416 --> 01:16:48,750
ഏഴ് ഏഴരയടി പൊക്കമുണ്ടെന്നാ കേട്ടത്.

1086
01:16:48,833 --> 01:16:51,875
ഈ പോത്തനെയൊക്കെ ഇടിച്ച്
ചോര തൂറ്റിച്ചുന്നാ പറഞ്ഞ് കേട്ടത്!

1087
01:16:54,458 --> 01:16:58,166
ആ ബാങ്കീന്ന് ഒന്നൊന്നരലക്ഷം രൂപയും
10 - 25 പവൻ സ്വർണവും പോയീന്നാ കേട്ടത്.

1088
01:16:58,250 --> 01:17:00,250
ലോക്കറൊക്കെ അവൻ നിസ്സാരമായിട്ടല്ലേ
കുത്തിത്തുറന്നെ?

1089
01:17:00,333 --> 01:17:02,708
എന്തായാലും അവൻ്റെ പേര് കൊള്ളാം.

1090
01:17:02,791 --> 01:17:04,000
മിന്നല് മുരളി.

1091
01:17:10,458 --> 01:17:11,375
മാറളിയാ!

1092
01:17:14,041 --> 01:17:14,875
മാ.

1093
01:17:17,041 --> 01:17:17,875
മാ.

1094
01:17:17,958 --> 01:17:19,000
മാറളിയാ!

1095
01:17:24,500 --> 01:17:29,166
അടിക്കുന്നതിനിടയില് അവന്
മാറാല എന്നോ എന്തോ പറഞ്ഞു.

1096
01:17:30,750 --> 01:17:32,500
"മാറാല?"

1097
01:17:33,416 --> 01:17:34,500
"മാറാ ലഹ!"

1098
01:17:34,583 --> 01:17:35,458
ങേ?

1099
01:17:35,541 --> 01:17:37,875
പോത്താ എനിക്കൊറപ്പാ. ഇതേതോ തീവ്രവാദികളാ!

1100
01:17:37,958 --> 01:17:39,208
പേടിക്കണം!

1101
01:17:39,291 --> 01:17:41,125
തുടങ്ങി അവന്റെയൊരു ഊഹാപോഹം.

1102
01:17:42,291 --> 01:17:43,625
ഇത് നമ്മുടെ കയ്യിലൊന്നും നിക്കൂല!

1103
01:17:43,708 --> 01:17:45,958
സി.ബി.ഐ.-യെക്കൊണ്ട്
അന്വേഷിപ്പിക്കേണ്ടി വരും, കേന്ദ്രത്തീന്ന്!

1104
01:17:46,041 --> 01:17:47,083
തേങ്ങാക്കുല!

1105
01:17:48,416 --> 01:17:50,000
ഇത് ഇവിടെയുള്ള
ഏതെങ്കിലും ഒരുത്തനായിരിക്കും.

1106
01:17:50,666 --> 01:17:54,375
അല്ലെങ്കിലവന് നല്ല പച്ചമലയാളത്തില്
മിന്നല് മുരളി എന്നെഴുതി വച്ചിട്ട് പോകുമോ?

1107
01:17:54,458 --> 01:17:56,250
എന്തെങ്കിലുമൊരു തുമ്പ് കിട്ടാതിരിക്കില്ല.

1108
01:17:56,333 --> 01:17:57,250
കുടുക്ക്.

1109
01:17:57,333 --> 01:17:59,833
-ഞാന് കുടുക്കുമവനെ.
-അതല്ല. ഈ കുടുക്ക്.

1110
01:18:02,041 --> 01:18:05,000
ഓ, കുടുങ്ങിയല്ലോ. കെട്ട് എത്ര മണിക്കാ?

1111
01:18:08,875 --> 01:18:10,750
-ഇവിടാരുമില്ലേ?
-ഇല്ല.

1112
01:18:10,833 --> 01:18:13,750
ഷര്ട്ടിന്റെ കുടുക്ക് പൊട്ടിപ്പോയി.
ഒരു കല്യാണത്തിന് പോകണം.

1113
01:18:14,333 --> 01:18:16,458
പിടിപ്പിച്ച് തരോ? കാശെത്രാന്ന് വച്ചാ തരാം.

1114
01:18:17,416 --> 01:18:19,666
-അകത്തേക്കിരി.
-എനിക്ക് നിങ്ങളാരുടേം ഓശാരം ഒന്നും വേണ്ട.

1115
01:18:25,041 --> 01:18:26,166
എവിടെപ്പോകുവാടാ?

1116
01:18:26,250 --> 01:18:27,916
ഞാൻ കല്യാണത്തിന് പോകുവാ.

1117
01:18:29,458 --> 01:18:31,375
മാമാ, എന്നെയൊന്ന് കവലയിലേക്കാക്കുമോ?

1118
01:18:31,458 --> 01:18:33,250
അവിടെയാ കല്യാണ ബസ് വരിക.

1119
01:18:35,083 --> 01:18:36,125
ഞാൻ പാന്റിട്ടിട്ട് വരാം.

1120
01:18:36,208 --> 01:18:38,375
അതൊന്നും വേണ്ട.

1121
01:18:38,458 --> 01:18:40,125
മാമാ വരൂ. നമുക്ക് പോകാം.

1122
01:18:40,708 --> 01:18:42,000
അപ്പാ, ഞാനൊന്ന് പോയിട്ട് വരാം.

1123
01:18:46,416 --> 01:18:47,416
സത്യം പറയെടാ.

1124
01:18:47,500 --> 01:18:49,666
നീ നിന്റെ പഴയ കാമുകിയുടെ
കല്യാണത്തിന് പോവുകയല്ലേ?

1125
01:18:50,208 --> 01:18:51,833
ഹ! പറയടാ…

1126
01:18:51,916 --> 01:18:53,250
മാറളിയാ!

1127
01:18:57,458 --> 01:18:58,791
"മാറളിയാ"!

1128
01:19:00,458 --> 01:19:03,625
ടാ, ടാ, നിന്റെ പഴയ കാമുകിയുടെ
കല്യാണത്തിന് നീ പോകൂലാ?

1129
01:19:03,708 --> 01:19:04,958
ഹ, ഹ, നിനക്ക് പോകണ്ടാ?

1130
01:19:05,041 --> 01:19:11,416
ടാ പറയടാ!

1131
01:19:11,500 --> 01:19:12,375
മാറളിയാ!

1132
01:19:16,708 --> 01:19:18,125
"മാറളിയാ"!

1133
01:19:18,958 --> 01:19:20,125
[ജെയ്സണ്] നിൻ്റപ്പന്റെ
കൂടെ പോയാലെന്താ?

1134
01:19:20,208 --> 01:19:22,833
ഞാനീ പോലീസുകാരുടെ കൂടെ
ഒരു പരിപാടിക്കും പോകാറില്ല.

1135
01:19:22,916 --> 01:19:25,708
മാമന് വരുന്നുണ്ടോ?
നല്ല ബിരിയാണി ഉണ്ടെന്നാ കേട്ടെ.

1136
01:19:25,791 --> 01:19:27,208
എന്റെ പട്ടി പോകും അവളുടെ കല്യാണത്തിന്.

1137
01:19:27,291 --> 01:19:29,125
ബിരിയാണി ഞാന് കാശുകൊടുത്ത്
വാങ്ങിക്കഴിച്ചോളാം.

1138
01:19:29,208 --> 01:19:30,250
എന്താന്നുവച്ചാല് ചെയ്യ്.

1139
01:19:31,625 --> 01:19:34,083
പിന്നെ, മാമന് ഒന്നു സൂക്ഷിച്ചോ, കേട്ടോ.

1140
01:19:34,166 --> 01:19:38,833
മിന്നല് മുരളിയെ പിടിച്ചേ അടങ്ങൂ
എന്നു പറഞ്ഞാ അപ്പന് നടക്കുന്നേ.

1141
01:19:39,708 --> 01:19:41,166
അതിനുള്ള ബുദ്ധി നിന്റെ അപ്പനില്ലടാ.

1142
01:19:41,250 --> 01:19:42,250
അതൊക്കെ തോന്നലാ.

1143
01:19:42,333 --> 01:19:46,375
രാവിലെ അപ്പന് വീട്ടില് വന്നത്
വെറുതെയാണെന്ന് എനിക്കു തോന്നുന്നില്ല.

1144
01:19:47,083 --> 01:19:50,125
അപ്പാ, അപ്പാ ഇങ്ങോട്ട് നോക്ക്!

1145
01:19:50,208 --> 01:19:52,125
ഇങ്ങോട്ട് നോക്ക്!

1146
01:19:52,208 --> 01:19:54,625
അപ്പാ, നോക്ക്!

1147
01:19:54,708 --> 01:19:57,625
ഇങ്ങോട്ട് നോക്ക്!

1148
01:19:57,708 --> 01:20:00,250
മാമന്  ആ മുഖംമൂടിയൊക്കെ
എടുത്ത് വച്ചല്ലോ അല്ലേ?

1149
01:20:00,333 --> 01:20:03,458
അപ്പന് വീട്ടിനുള്ളില് കയറിയാല്
അതോടെ തീര്ന്നു.

1150
01:20:03,541 --> 01:20:05,958
പിന്നെ എന്നെക്കൊണ്ട്
ഒന്നും ചെയ്യാന് പറ്റിയെന്ന് വരില്ല.

1151
01:20:08,125 --> 01:20:09,666
നീ വെറുതെ എന്നെക്കൂടെ ടെന്ഷനാക്കി!

1152
01:20:11,083 --> 01:20:12,708
നീ പൊയ്ക്കോ!

1153
01:20:13,916 --> 01:20:15,125
മാമാ! മാമാ!

1154
01:20:15,833 --> 01:20:19,000
അപ്പാ, ഇത് കൊള്ളാമോ?

1155
01:20:19,083 --> 01:20:21,875
-അപ്പാ, കൊള്ളാമോ? പറ…
-മാറ്!

1156
01:20:33,791 --> 01:20:35,791
എടാ മിന്നല് മുരളീ!

1157
01:20:42,875 --> 01:20:44,125
ങേ, ഇതെന്താ സുനാമിയോ?

1158
01:20:49,625 --> 01:20:50,916
-ഹലോ!
-ഹായ്!

1159
01:20:51,000 --> 01:20:52,000
അളിയനെവിടെ?

1160
01:20:52,083 --> 01:20:53,000
അറിയില്ല.

1161
01:20:53,083 --> 01:20:54,541
എന്തോ കിട്ടിയെന്ന് പറഞ്ഞ് ഓടി വന്ന്

1162
01:20:54,625 --> 01:20:57,333
അയയില് കിടന്ന മുണ്ടുമെടുത്ത്
വണ്ടിയും കൊണ്ട് ഒറ്റ പോക്ക്.

1163
01:20:57,416 --> 01:20:58,833
ഇപ്പോള് വരാം ന്നാ പറഞ്ഞെ!

1164
01:21:00,583 --> 01:21:02,041
[ജെയ്സണ് മൂളിപ്പാട്ട് പാടുന്നു]

1165
01:21:05,500 --> 01:21:07,458
[ജെയ്സണ്] ഓ. ബംബ്ലിമൂസ്!

1166
01:21:22,750 --> 01:21:26,750
പുന്നാരമോനേ, മിന്നല് മുരളീ!
ഇന്നത്തോടെ നിന്റെ കളി ഞാന് തീര്ക്കും!

1167
01:21:28,125 --> 01:21:30,750
[ആവേശകരമായ സംഗീതം]

1168
01:21:31,708 --> 01:21:34,000
പോലീസ്

1169
01:21:46,750 --> 01:21:48,333
[എഞ്ചിന്റെ ശക്തിയായ ഇരമ്പല്]

1170
01:21:50,375 --> 01:21:53,000
[ആവേശകരമായ സംഗീതം]

1171
01:22:48,833 --> 01:22:50,416
[ബസിന്റെ ഇരമ്പല്]

1172
01:23:12,583 --> 01:23:14,375
കല്യാണത്തിന് പട്ടിയേ
വരുള്ളൂന്ന് പറഞ്ഞിട്ട്?

1173
01:23:15,333 --> 01:23:16,750
അയ്യേ!

1174
01:23:16,833 --> 01:23:21,000
ങാ, ബിരിയാണീടെ കൊതി
കയറിയിട്ട് വന്നതാണല്ലേ?

1175
01:23:21,083 --> 01:23:22,958
വണ്ടി മാറിക്കയറിയതാ. ഞാന് പോവ്വാണ്!

1176
01:23:23,041 --> 01:23:25,375
-[സ്ത്രീ]ജെയ്സാ!
-[ജെയ്സണ്]ങാ, ബ്രൂസ് ലീ!

1177
01:23:28,166 --> 01:23:30,583
അല്ല, നീയെന്താ ഈ വണ്ടിയില്?
ഇത് ആ അനീഷിന്റെ കല്യാണവണ്ടിയാ!

1178
01:23:30,666 --> 01:23:34,125
ഞാന് അവരുടെ കല്യാണം കൂടാന്
പോവ്വാ. നീ വരുമെന്ന് ഞാന് വിചാരിച്ചില്ല.

1179
01:23:34,958 --> 01:23:37,125
അയ്യേ! എന്ത് വേഷമാടാ ഇത്?

1180
01:23:37,208 --> 01:23:39,041
നീയെന്താ ഈ  ലുങ്കിയൊക്കെ
ഉടുത്ത് വന്നിരിക്കുന്നേ?

1181
01:23:39,125 --> 01:23:41,208
ഞാന് കല്യാണം കൂടാൻ വന്നതല്ല.
വണ്ടി മാറിക്കയറിയതാ!

1182
01:23:41,291 --> 01:23:43,250
-എനിക്കു പോയിട്ട് പരിപാടി ഉണ്ട്.
-ജെയ്സാ, നീ പോകല്ലേ!

1183
01:23:44,583 --> 01:23:48,666
നമ്മള് ഈ കല്യാണം കൂടിയില്ലെങ്കില്
അവര് വിചാരിക്കും വിഷമിച്ചിരിക്ക്യാ എന്ന്!

1184
01:23:48,750 --> 01:23:50,500
[ബിജി] എന്തായാലും അതുവേണ്ട.

1185
01:23:50,583 --> 01:23:54,000
[ബിജി] നീ ഇവിടെ ഇരിക്ക്. വാ മോളെ.

1186
01:23:54,916 --> 01:23:56,750
ഉള്ള ഡ്രസ് ഒക്കെ മതി!

1187
01:24:01,250 --> 01:24:03,375
കഴുത്ത് ഇപ്പഴും നല്ല വേദന ഉണ്ടോ?

1188
01:24:03,458 --> 01:24:05,708
ഓഹ്! ഇതേന്നേം കൊണ്ടേ പോകൂ.

1189
01:24:05,791 --> 01:24:10,500
പക്ഷേ, അവനെന്നെ ശരിക്കറിയത്തില്ല.
അവനെ ഞാന് പൊക്കുന്നുണ്ട്.

1190
01:24:12,166 --> 01:24:13,875
ഞാന് പറഞ്ഞുകൊടുക്കട്ടെ?

1191
01:24:16,500 --> 01:24:19,250
നമുക്കെന്തിനാ പകയും വിദ്വേഷവും? വിട്ട് കള!

1192
01:24:27,916 --> 01:24:32,750
കോളര് നല്ല മാച്ചാ കേട്ടോ.
ചിലരൊക്കെ ഇട്ടാല് വൃത്തികേടായിരിക്കും!

1193
01:24:32,833 --> 01:24:33,958
ഒന്നു പോടാ!

1194
01:24:49,041 --> 01:24:53,958
[സന്തോഷകരമായ സംഗീതം]

1195
01:24:56,125 --> 01:24:57,416
തോമാച്ചായന് അല്ലേ!

1196
01:24:59,583 --> 01:25:01,625
[സാജന്]ഇതിൻ്റെ ഫോട്ടോ എടുക്കാതെടോ!
മുണ്ടിപ്പം അഴിയും.

1197
01:25:02,583 --> 01:25:03,833
[സാജന്റെ ഭാര്യ] വരൂ! വരൂ!

1198
01:25:06,458 --> 01:25:08,291
-കഴിച്ചിട്ട് പോണേ?
-ബിന്സിക്ക് എന്നെ മനസ്സിലായില്ലേ?

1199
01:25:08,375 --> 01:25:11,000
-[ബിന്സി] പള്ളിപ്പാട്ടിലെ?
-[സ്ത്രീ] അതെയതെ.

1200
01:25:11,083 --> 01:25:12,625
[സാജന്റെ ഭാര്യ]കഴിച്ചിട്ടേ പോകാവുള്ളേ.

1201
01:25:18,583 --> 01:25:25,125
♪  ആരോമല് താരമായ് ആലോലം തെന്നലായ്  ♪

1202
01:25:25,208 --> 01:25:31,875
♪  ആരാരേ പാറി വന്നിതെന് കൂടെ  ♪

1203
01:25:33,083 --> 01:25:36,958
♪  മിന്നാരം കണ്ണിനായ്  ♪

1204
01:25:37,041 --> 01:25:40,250
♪  കിന്നാരം മൂളിയോ?  ♪

1205
01:25:40,333 --> 01:25:46,875
♪  ഇന്നാരും കണ്ടിടാതെ നീ, പെണ്ണേ?  ♪

1206
01:25:46,958 --> 01:25:48,416
ഫോട്ടോയെടുക്കാം

1207
01:25:48,500 --> 01:25:50,750
ജുബ്ബയൊക്കെ ഇട്ടു നടന്നോ.

1208
01:25:50,833 --> 01:25:52,875
പക്ഷേ, ആ മുരളിയെ പിടിച്ചില്ലെങ്കില്
തൊപ്പി തെറിക്കും.

1209
01:25:55,750 --> 01:25:57,625
വല്ല്യ മൈന്റ് ഒന്നും ചെയ്യണ്ടട്ടോ.
അവളാളത്ര ശരിയല്ല.

1210
01:25:57,708 --> 01:25:59,125
-ഓള് ദ ബെസ്റ്റ്!
-താങ്ക് യു.

1211
01:25:59,916 --> 01:26:01,083
ഞാന് പെണ്ണുങ്ങള്ക്കൊന്നും കൈ

1212
01:26:01,166 --> 01:26:03,625
കൊടുക്കാറില്ല. കേട്ടോ ബിന്സി.
മാറി നിൽക്ക്. ജെയ്സണ് തന്നാല് മതി.

1213
01:26:03,708 --> 01:26:06,208
എന്തേര്ന്നു മുണ്ടൊക്കെയായിട്ട്?
പിച്ചക്കാരെപ്പോലെ ഉണ്ടല്ലോ.

1214
01:26:07,500 --> 01:26:08,791
വിവാഹമംഗളാശംസകള്!

1215
01:26:12,375 --> 01:26:14,375
അതൊരു മികച്ച തീരുമാനമായിരുന്നു!

1216
01:26:14,458 --> 01:26:15,291
പോടാ!

1217
01:26:17,750 --> 01:26:19,250
ഇതൊന്ന് പിടിച്ചേ!

1218
01:26:19,333 --> 01:26:23,708
ഓള് ദ ബെസ്റ്റ്. ചക്കരക്കുട്ടന്!
എന്റെ ചക്കരക്കുട്ടന്!

1219
01:26:26,208 --> 01:26:27,750
-മാറ്!
-തള്ളല്ലേ!

1220
01:26:27,833 --> 01:26:30,208
ഇവിടെ ഒന്ന് കഴിയട്ടെ! എന്നിട്ട് കയറാം!

1221
01:26:30,291 --> 01:26:31,875
മാറ്!

1222
01:26:34,083 --> 01:26:36,166
-എന്തിനാ ചേട്ടാ ആള്ക്കാരെ തള്ളിയത്?
-ആര് തള്ളി?

1223
01:26:36,250 --> 01:26:37,625
വാ. വാ.

1224
01:26:40,250 --> 01:26:41,916
[ആള്]എടാ, ഞാന് സി.ഐ. ആടാ!

1225
01:26:42,000 --> 01:26:43,000
ഞാന് ഇവിടത്തെ സി.ഐ. ആണ്.

1226
01:26:43,083 --> 01:26:47,375
♪  നാം തമ്മില് തമ്മിലിന്നു
താളം തേടിടുന്നു  ♪

1227
01:26:47,458 --> 01:26:50,333
♪   ദൂരെ പോകും വഴിയില്  ♪

1228
01:26:50,416 --> 01:26:54,666
♪   ഈയുള്ളിൻ നോവും പെയ്തൊഴിഞ്ഞ കണ്ണില്
കണ്ണുഴിഞ്ഞു  ♪

1229
01:26:54,750 --> 01:26:57,500
♪   നേരം താനെയൊഴുകി. ♪

1230
01:26:58,083 --> 01:26:59,875
-[ദാസന്]ഭക്ഷണം നന്നായിട്ടുണ്ടല്ലേ?
-[കേശവന്] ങാ.

1231
01:27:04,333 --> 01:27:06,625
[കേശവന്]ഉഷയെന്തിനാ അവനോടൊക്കെ
സംസാരിക്കാൻ നിൽക്കുന്നത്?

1232
01:27:07,666 --> 01:27:09,375
[കേശവന്] എനിക്കത്ര പിടിക്കുന്നില്ലാ ട്ടോ!

1233
01:27:50,708 --> 01:27:51,791
എടാ ജെയ്സാ!

1234
01:27:52,375 --> 01:27:55,916
ഒന്ന് പതുക്കെ തയ്ക്കടാ!
എല്ലാം കൂടി പൊളിച്ചടുക്കുമോ?

1235
01:27:59,416 --> 01:28:00,250
ജെയ്സാ!

1236
01:28:00,333 --> 01:28:02,625
-ആ കാശ് റെഡിയല്ലേ?
-ങാ റെഡിയാണ്!

1237
01:28:02,708 --> 01:28:04,208
വൈകീട്ട് നമുക്കാ മെമ്പറിനെ കാണാന് പോണം.

1238
01:28:04,291 --> 01:28:05,458
പാസ്പോട്ടിന്റെ കാര്യത്തിന്!

1239
01:28:05,541 --> 01:28:06,500
ഞാന്  എത്തിയേക്കാം!

1240
01:28:06,583 --> 01:28:08,166
-ശരി!
-ഓകെ!

1241
01:28:12,791 --> 01:28:14,541
കാശൊക്കെ ഇവനിതെവിടുന്നാ?

1242
01:28:14,625 --> 01:28:17,916
അപ്പൊ ബാങ്ക് മോഷ്ടിച്ചത് ഇവന് തന്നെ!

1243
01:28:18,000 --> 01:28:20,750
-എന്താ സാറേ?
-ഒന്നുമില്ല.

1244
01:28:41,708 --> 01:28:42,666
-അപ്പാ.
-ങാ?

1245
01:28:42,750 --> 01:28:44,250
ഞാനാ മേശയില് വച്ചിരുന്ന കാശ് കണ്ടിരുന്നോ?

1246
01:28:44,333 --> 01:28:45,916
കാശൊക്കെ കടയിലാണോടാ കൊണ്ട് വയ്ക്കുന്നെ?

1247
01:28:46,833 --> 01:28:47,708
അപ്പാ!

1248
01:28:50,333 --> 01:28:54,291
എടാ നീ ആ അശോകന്റെ പാന്റിന്റെ
തുണി ഇവിടെയെല്ലാം തപ്പിയില്ലേ?

1249
01:28:54,375 --> 01:28:56,875
അപ്പൊ എവിടെയെങ്കിലും
കാശിരിക്കുന്നത് കണ്ടായിരുന്നോ?

1250
01:29:02,458 --> 01:29:03,833
ദാസേട്ടാ, എന്റെ കാശെവിടെ?

1251
01:29:04,458 --> 01:29:05,625
[അപ്പന്]ജെയ്സാ!

1252
01:29:05,708 --> 01:29:06,833
എന്റെ കാശെവിടെടോ?

1253
01:29:08,083 --> 01:29:11,250
സര്, മിന്നല് മുരളി ആക്രമണത്തെ
കുറിച്ചുള്ള എന്റെ ഊഹാപോഹങ്ങളാണിത്.

1254
01:29:11,833 --> 01:29:13,708
ഓ! ഇത് കുറെ ഉണ്ടല്ലോ?

1255
01:29:13,791 --> 01:29:15,958
ങാ, 238 പേജുള്ള റിപ്പോര്ട്ടാണ് സാര്!

1256
01:29:16,041 --> 01:29:17,500
അത്രയൊക്കെ വേണോ?

1257
01:29:17,583 --> 01:29:20,083
ഞാന് രാവിലെ ഒന്നും കഴിച്ചില്ല.
ചുരുക്കി പറഞ്ഞാ മതി.

1258
01:29:20,166 --> 01:29:21,958
[പോത്തന്] എനിക്ക് കുറച്ച്
കാര്യങ്ങള് പറയാനുണ്ട്.

1259
01:29:22,041 --> 01:29:25,000
ഒരാള് പറഞ്ഞോണ്ടിരിക്ക്യല്ലേ?
ഇത് കഴിയട്ടെ.

1260
01:29:25,083 --> 01:29:25,916
സാറേ!

1261
01:29:26,000 --> 01:29:28,333
ആ കല്യാണപ്പന്തലിന്റെ കാശും ചോദിച്ച്
സുരേന്ദ്രന് നില്പ്പുണ്ട്.

1262
01:29:28,416 --> 01:29:30,458
-മുട്ടുകാല് തല്ലിയൊടിക്കും എന്ന് പറ!
-ങാ പറയാം സാർ!

1263
01:29:30,541 --> 01:29:31,875
-പറഞ്ഞത് പോലെ പറയണം.
-പറയാം സാർ

1264
01:29:31,958 --> 01:29:33,208
-സാറേ!
-വെയ്റ്റ്! വെയ്റ്റ്!

1265
01:29:33,291 --> 01:29:36,916
സാർ, അന്ന് നടന്നത് തീവ്രവാദി ആക്രമണമാണ്!

1266
01:29:37,000 --> 01:29:39,458
ആക്രമണത്തിൽ അടി കിട്ടിയത് സാറിനാണെങ്കിലും,

1267
01:29:39,541 --> 01:29:41,750
അയാളുടെ ലക്ഷ്യം മറ്റൊരാളായിരുന്നു!

1268
01:29:41,833 --> 01:29:43,500
-യൂ മീന് ആക്റ്റര് സുധീഷ്?
-നോ സര്!

1269
01:29:43,583 --> 01:29:45,166
-പ്രിന്സിപ്പാള് മാത്തന്?
-നോ സര്!

1270
01:29:45,250 --> 01:29:47,000
എം.എല്.എ. കെ.സി. ഗോപാലന്.

1271
01:29:47,083 --> 01:29:48,375
എന്റെ കര്ത്താവേ!

1272
01:29:48,458 --> 01:29:51,083
സാർ, എം.എല്.എ.-യ്ക്ക് നേരെ ഏത് നിമിഷവും
തീവ്രവാദി ആക്രമണം ഉണ്ടായേക്കാം.

1273
01:29:51,166 --> 01:29:53,125
എം.എല്.എ.-യ്ക്ക്
കൂടുതല് പ്രൊട്ടക്ഷന് നല്കണം, സാർ.

1274
01:29:54,333 --> 01:29:57,875
അടുത്ത ആക്രമണത്തിനുള്ള കാശിന്
വേണ്ടിയായിരിക്കാം ബാങ്ക് കൊള്ളയടിച്ചത്.

1275
01:29:57,958 --> 01:30:00,291
പിന്നെ, പോത്തനെ തല്ലുന്നതിനിടയില് അയാള്

1276
01:30:00,375 --> 01:30:02,833
"മാറാ ലഹ" എന്ന് പറയുന്നുണ്ടായിരുന്നു.

1277
01:30:02,916 --> 01:30:04,750
-അത് മറ്റൊരു ക്ലൂ ആണ്.
-എന്തു ക്ലൂ?

1278
01:30:05,333 --> 01:30:07,875
ഇറാഖിനടുത്തുള്ള ഒരു സ്ഥലമാണ് മാറാ ലഹ.

1279
01:30:07,958 --> 01:30:09,000
വിച്ച് മീന്സ്?

1280
01:30:09,083 --> 01:30:11,125
അപ്പൊ ഈ തീവ്രവാദി വന്നത് ഇറാഖിന്നാണോ?

1281
01:30:11,208 --> 01:30:13,250
-യെസ്!
-ഓ മൈ ഗോഡ്!

1282
01:30:13,333 --> 01:30:16,875
യൂ ആര് ബ്രില്ല്യന്റ്!
അയാം പ്രൗഡ് ഓഫ് യു!

1283
01:30:16,958 --> 01:30:18,625
ഹൊ! എൻ്റെ സാറെ, ഇത് "മാറാ ലഹ" ഒന്നുമല്ല.

1284
01:30:18,708 --> 01:30:19,791
"മാറളിയാ"!

1285
01:30:19,875 --> 01:30:20,958
എടാ "മാറളിയാ"!

1286
01:30:21,041 --> 01:30:22,458
ഇത് തീവ്രവാദി ആക്രമണം ഒന്നുമല്ല!

1287
01:30:22,541 --> 01:30:24,333
ഇതിൻ്റെയൊക്കെ പിറകില്
എൻ്റളിയൻ ജെയ്സനാണ്.

1288
01:30:24,416 --> 01:30:27,000
സാറവൻ്റെ പാസ്പോട്ട് തടഞ്ഞുവച്ച
ദേഷ്യത്തിലാ സാറിനെ അവന് പഞ്ഞിക്കിട്ടെ.

1289
01:30:27,083 --> 01:30:28,250
ബാങ്ക് മോഷ്ടിച്ചത് അവന് തന്നെയാ!

1290
01:30:28,916 --> 01:30:32,625
താനൊരു മണ്ടനാണെന്ന് വീണ്ടും വീണ്ടും
തെളിയിച്ച് കൊണ്ടിരിക്കുകയാണല്ലേ!

1291
01:30:32,708 --> 01:30:35,291
ആ വന്നവന്റെ ഓട്ടവും ചാട്ടവും
കണ്ടാല് അറിഞ്ഞൂടെ,

1292
01:30:35,375 --> 01:30:37,541
അവന് അന്താരാഷ്ട്ര പരിശീലനം
കിട്ടിയ കുറ്റവാളി ആണെന്ന്!

1293
01:30:37,625 --> 01:30:39,250
ഈ ജെയ്സണെക്കൊണ്ട് ഇത് വല്ലതും പറ്റുമോ?

1294
01:30:39,333 --> 01:30:42,125
പിന്നെ, നിങ്ങള് തമ്മിലുള്ള കലിപ്പൊന്നും
ഇങ്ങോട്ട് വലിച്ചിഴക്കണ്ട!

1295
01:30:42,208 --> 01:30:46,750
ആ വന്നവൻ എന്നെ തല്ലിയത് കേസന്വേഷണം
അട്ടിമറിക്കാനും, വഴിതെറ്റിക്കാനും ആണ്!

1296
01:30:47,833 --> 01:30:51,708
അല്ല, രണ്ടുദിവസം മുമ്പ് വരെ "മാറാല"
എന്നാണല്ലോ പറഞ്ഞോണ്ടിരുന്നത്?

1297
01:30:51,791 --> 01:30:53,625
പിന്നെ പെട്ടെന്നെങ്ങനെയാ "മാറളിയാ" ആയത്?

1298
01:30:53,708 --> 01:30:54,875
സാറെന്നെ ഒന്ന് വിശ്വസിക്ക്!

1299
01:30:54,958 --> 01:30:56,125
-തെളിവുണ്ടോ?
-തെളിവുണ്ട്!

1300
01:30:56,208 --> 01:30:57,250
അവനുടുത്തിരുന്ന മുണ്ട്!

1301
01:30:57,333 --> 01:30:59,583
ആ മുണ്ടുമായി ജീപ്പില് ഞാൻ
വന്നോണ്ടിരിക്കുമ്പഴാ അവനെന്നെ…

1302
01:30:59,666 --> 01:31:00,583
ആ പറ!

1303
01:31:00,666 --> 01:31:01,500
അവനെന്നെ…

1304
01:31:01,583 --> 01:31:05,625
തൻ്റളിയന് രണ്ട് മുണ്ടുണ്ട് എന്നുവച്ച്
അവന് മിന്നല് മുരളി ആകുമോ?

1305
01:31:05,708 --> 01:31:10,875
എന്റെ വീട്ടില് മൂന്ന് മുണ്ടുണ്ട്.
അപ്പോള് ഞാന് മിന്നല് മുരളി ആകുമോ?

1306
01:31:10,958 --> 01:31:11,875
സര്.

1307
01:31:13,208 --> 01:31:14,750
-സാറേ, കവലയില് തല്ല് നടക്കുന്നു.
-ആരാ?

1308
01:31:14,833 --> 01:31:16,083
ജെയ്സണും ദാസനും തമ്മിലാ!

1309
01:31:16,166 --> 01:31:18,375
[അപ്പന്] ജെയ്സാ, നീ പ്രശ്നം ഉണ്ടാക്കല്ലേ.

1310
01:31:18,458 --> 01:31:20,375
-[ജെയ്സണ്] കൈ വിടപ്പാ!
-[അപ്പന്] നമുക്ക് സംസാരിക്കാം.

1311
01:31:20,458 --> 01:31:21,625
എന്നെ പൊട്ടനാക്കാന്ന് വിചാരിച്ചോ?

1312
01:31:21,708 --> 01:31:23,333
എന്റെ ഗതികേട് കൊണ്ടാ.

1313
01:31:23,416 --> 01:31:26,541
ഉഷേടെ കുഞ്ഞിന്റെ ഓപ്പറേഷൻ നടത്താൻ
വേറെ വഴി ഇല്ലായിരുന്നു.

1314
01:31:26,625 --> 01:31:28,125
അതിന് മോഷ്ടിക്കണോ?

1315
01:31:28,208 --> 01:31:30,166
തിരിച്ച് തരണം എന്ന് കരുതിയാ എടുത്തത്.

1316
01:31:30,250 --> 01:31:31,250
പറ്റിയില്ല മോനേ!

1317
01:31:31,333 --> 01:31:33,375
എന്റെ കാശ് തിരിച്ചുകിട്ടിയില്ലെങ്കില്,

1318
01:31:33,458 --> 01:31:34,416
കൊന്ന് കളയും ഞാന്!

1319
01:31:34,500 --> 01:31:35,375
[നാട്ടുകാരന്]
വല്ല്യ വര്ത്താനം വേണ്ട!

1320
01:31:35,458 --> 01:31:36,750
ഒന്നു പോടോ!

1321
01:31:36,833 --> 01:31:40,458
എന്താ ദാസാ ഇത്? വെറുതെ ആൾക്കാരെക്കൊണ്ട്
പറയിക്കാനായിട്ട്! താനിങ്ങോട്ട് വന്നേ!

1322
01:31:42,500 --> 01:31:44,083
[കേശവന്]പൈസ വല്ലോം വേണേല് ഞാന് തരില്ലേ?

1323
01:32:04,166 --> 01:32:08,500
[റേഡിയോയില്
വാര്ത്ത]

1324
01:32:08,583 --> 01:32:11,250
ഇനി ഈ കോണകം ഉടുത്തോണ്ട്
ഇവിടെ നടക്കാന് പറ്റില്ല.

1325
01:32:12,333 --> 01:32:13,916
മര്യാദയ്ക്ക് തുണി ഉടുത്തോ!

1326
01:32:17,708 --> 01:32:19,500
ഞാന് ഉഷയെ ഇങ്ങോട്ട് കൊണ്ടുവരാന് പോകുവാ.

1327
01:32:19,583 --> 01:32:21,250
അതിന് ദാസന് സമ്മതിക്ക്യോ?

1328
01:32:24,166 --> 01:32:26,375
ദാസേട്ടനെ അടിക്കാന് നീ ആരാടാ?

1329
01:32:26,458 --> 01:32:28,333
അതിനുമാത്രം നീ വളർന്നിട്ടില്ല ജെയ്സാ!

1330
01:32:28,416 --> 01:32:30,333
പിന്നെൻ്റെ കാശ് മോഷ്ടിച്ചയാളെ
ഞാന് എന്ത് ചെയ്യണം?

1331
01:32:30,416 --> 01:32:32,583
മാല ഇടണായിരുന്നോ?
എനിക്കെന്റെ കാശ് തിരിച്ച് വേണം!

1332
01:32:32,666 --> 01:32:35,083
എന്റെ കാശ്, എന്റെ ജീവിതം,
എല്ലാം എന്റെ, എന്റെ!

1333
01:32:35,166 --> 01:32:37,916
നിനക്ക് നിന്നോടല്ലാതെ വേറാരോടെങ്കിലും
എന്തെങ്കിലും ആത്മാര്ഥത ഉണ്ടോ ജെയ്സാ?

1334
01:32:38,000 --> 01:32:39,416
എനിക്കതിന്റെ ആവശ്യമില്ല!

1335
01:32:39,500 --> 01:32:41,458
ഈ നാട്ടുകാര് വല്ലോം എന്റെ കാര്യം
അന്വേഷിക്കുന്നുണ്ടോ?

1336
01:32:41,541 --> 01:32:42,833
[ചേച്ചി] ഇനി അതിന്റെ കുറവേ ഉള്ളൂ.

1337
01:32:42,916 --> 01:32:43,833
[അപ്പന്]ടാ!

1338
01:32:43,916 --> 01:32:46,208
നാട്ടുകാരുടെ കാര്യം നീ നോക്കണ്ട.

1339
01:32:47,250 --> 01:32:48,666
ദാസന് അവരെപ്പോലല്ലല്ലോ!

1340
01:32:49,208 --> 01:32:51,125
അവന്റെ ദേഹത്ത് നീ കൈ വയ്ക്കരുതായിരുന്നു!

1341
01:32:52,000 --> 01:32:55,958
ചെറുപ്പത്തില് നിന്നെ
നിലത്തുവയ്ക്കാതെ കൊണ്ടുനടന്നവനാ.

1342
01:32:57,708 --> 01:33:01,375
ഈ ആയുസ്സിൽ കഷ്ടപ്പെടാവുന്നതിന്റെ
അങ്ങേയറ്റം അവന് കഷ്ടപ്പെടുന്നുണ്ട്.

1343
01:33:02,083 --> 01:33:04,958
ഓരോ ദിവസവും ചോര ആവിയാക്കിയാ
അവന് ജീവിക്കുന്നത്.

1344
01:33:06,041 --> 01:33:07,458
ജീവിതം ഒന്നേ ഉള്ളൂ!

1345
01:33:08,500 --> 01:33:09,708
തെറ്റുപറ്റാതെ നോക്കണം.

1346
01:33:10,416 --> 01:33:12,666
വലിയ ശരികള് ചെയ്യാന് പറ്റണം.

1347
01:33:12,750 --> 01:33:15,333
അവിടെ നീ നോക്കണ്ടത് നിന്റെ സ്വാര്ഥതയല്ല.

1348
01:33:15,416 --> 01:33:17,166
നിന്റെ അപ്പന് അങ്ങനെ ആയിരുന്നു.

1349
01:33:17,875 --> 01:33:19,916
നിനക്കും അത് കഴിയണം.

1350
01:33:20,000 --> 01:33:23,416
പറ്റുമെങ്കില് നീ അവനോട് പോയി മാപ്പ് പറ.

1351
01:33:43,125 --> 01:33:44,291
എന്താ?

1352
01:33:45,583 --> 01:33:47,250
ഞാന് നിന്നെയൊന്ന് കാണാന് വന്നതാ.

1353
01:33:47,333 --> 01:33:49,000
എന്തിന്?

1354
01:33:49,083 --> 01:33:50,333
പറയാം.

1355
01:33:56,750 --> 01:33:58,791
നീ കുറച്ച് കഷ്ടപ്പാടിലാണെന്ന് എനിക്കറിയാം.

1356
01:34:01,833 --> 01:34:03,000
ഈ കാശ് നീ എടുത്തോ!

1357
01:34:03,875 --> 01:34:05,875
ആ ജെയ്സണ് കൊടുക്കാനുള്ളത് കൊടുത്തേക്ക്.

1358
01:34:06,958 --> 01:34:08,375
എന്താ നിന്റെ ഉദ്ദേശ്യം?

1359
01:34:16,250 --> 01:34:17,333
ദാസാ,

1360
01:34:18,791 --> 01:34:20,666
ഉഷയെ എനിക്കു കെട്ടിച്ച് തരുമോ?

1361
01:34:21,291 --> 01:34:22,750
അത് നടക്കില്ല ഷിബു!

1362
01:34:22,833 --> 01:34:24,583
ആ ആഗ്രഹം മനസ്സീന്ന് കളഞ്ഞേര്!

1363
01:34:25,583 --> 01:34:28,000
അവളെ കെട്ടാന് നിനക്കെന്താ യോഗ്യത?
നിന്റെ ഭ്രാന്തോ?

1364
01:34:28,583 --> 01:34:31,625
അതോ വട്ടെളകി ചത്ത
നിന്റെ തള്ളയുടെ പാരമ്പര്യമോ?

1365
01:34:32,916 --> 01:34:34,625
പോ ഷിബു, ചെല്ല്.

1366
01:34:55,833 --> 01:34:56,791
ദാസേട്ടന് ഇല്ലേ?

1367
01:34:56,875 --> 01:34:58,833
ദാസേട്ടന് കടയില് നിന്ന് എത്തിയില്ല.

1368
01:34:58,916 --> 01:35:00,833
ഓ! ശരി.

1369
01:35:00,916 --> 01:35:02,250
എന്തെങ്കിലും പറയണോ?

1370
01:35:02,333 --> 01:35:04,208
വേണ്ട. ഞാൻ പോകുന്ന വഴി കടയില്
കയറിക്കോളാം.

1371
01:35:15,083 --> 01:35:17,500
-എന്താടാ?
-എനിക്ക് നിന്നോട് സംസാരിക്കണം ദാസാ.

1372
01:35:17,583 --> 01:35:19,875
നീ പൊയ്ക്കൊ ഷിബു. എനിക്കു വീട്ടില് പോകണം.

1373
01:35:29,625 --> 01:35:31,750
ഇനി നീയെങ്ങും പോകുന്നില്ല, ദാസാ!

1374
01:35:40,541 --> 01:35:42,958
നിനക്കും ഇല്ലായിരുന്നോ ദാസാ ഒരമ്മ?

1375
01:35:45,666 --> 01:35:48,666
അവരെ ആരെങ്കിലും ഭ്രാന്തി
എന്നുവിളിച്ചാല് നിനക്ക് നോവില്ലേ?

1376
01:35:52,958 --> 01:35:54,500
എനിക്കും നോവും.

1377
01:35:59,875 --> 01:36:03,791
എന്റെ അമ്മ ചത്തപ്പോള് ഒരു കുഴി വെട്ടി
മൂടീട്ട് അപ്പന് എങ്ങോട്ടോ പോയി!

1378
01:36:06,208 --> 01:36:08,333
മൂന്നുനാല് ദിവസം ഞാന് പട്ടിണി കിടന്നു!

1379
01:36:11,416 --> 01:36:13,541
ഒരുത്തനും എന്നെ തിരിഞ്ഞുനോക്കിയില്ല.

1380
01:36:20,291 --> 01:36:24,333
പൈത്ത്യക്കാരി പാറുവിന്റെ മോന്
പട്ടിണി കിടന്നുചാകട്ടെ

1381
01:36:24,416 --> 01:36:25,791
എന്നു വിചാരിച്ച് കാണും.

1382
01:36:29,541 --> 01:36:33,458
അന്നൊരു പാത്രം ചോറും കൊണ്ട്
എന്റെ അടുത്തെത്തിയവളാ ഉഷ.

1383
01:36:35,458 --> 01:36:39,291
അന്നവള് കാണിച്ച ദയ
വേറെ ആരും എന്നോട് കാണിച്ചിട്ടില്ല!

1384
01:36:44,375 --> 01:36:47,208
അന്നുമുതൽ അവള് എന്റെ മനസ്സില്
കയറിപ്പോയി!

1385
01:36:48,500 --> 01:36:51,291
എനിക്കറിയാം!

1386
01:36:53,541 --> 01:36:56,208
അവള്ക്കെന്നെ ഇഷ്ടമാണ്. ഒത്തിരി ഇഷ്ടമാണ്.

1387
01:36:57,208 --> 01:36:58,875
പക്ഷേ നീ പറയുന്നതേ അവള് കേള്ക്കൂ.

1388
01:37:01,708 --> 01:37:04,625
എന്റെ കാര്യം നീ ഒരിക്കലും
സമ്മതിക്കില്ലെന്ന് എനിക്കറിയാം.

1389
01:37:26,208 --> 01:37:30,750
ഞാന് അവളെ സ്നേഹിക്കുന്നത് പോലെ
ആര്ക്കും സ്നേഹിക്കാന് പറ്റില്ല.

1390
01:37:33,666 --> 01:37:37,125
ഉഷയെ കെട്ടാനുള്ള എന്റെ യോഗ്യത
എന്താണെന്ന് നീ ചോദിച്ചില്ലേ?

1391
01:37:40,708 --> 01:37:42,375
[ഷിബു] എനിക്ക് അവളോടുള്ള സ്നേഹം.

1392
01:37:43,458 --> 01:37:44,625
അതാണ് എന്റെ യോഗ്യത.

1393
01:37:45,416 --> 01:37:47,958
എനിക്ക് ഇനി അവളോടൊപ്പം
ജീവിച്ച് തുടങ്ങണം ദാസാ.

1394
01:37:48,458 --> 01:37:50,333
നീയിനി തിരിച്ചുവരരുത്.

1395
01:37:59,458 --> 01:38:05,333
എന്നോടു പൊറുക്കണം ദാസാ.
വേറെ വഴിയില്ലാത്തോണ്ടാ!

1396
01:38:13,916 --> 01:38:16,583
[അലറിക്കരയുന്നു]

1397
01:38:17,416 --> 01:38:24,208
[ദാസന്റെ കരച്ചില്, തീ കത്തുന്ന ശബ്ദം]

1398
01:38:38,958 --> 01:38:42,416
[ഭീതിദമായ സംഗീതം]

1399
01:38:43,291 --> 01:38:46,125
[ഷിബു താഴ്ന്ന ശബ്ദത്തില്]
നാട്ടുകാരേ, ഓടിവരണേ!

1400
01:38:46,208 --> 01:38:47,833
കടയ്ക്ക് തീ പിടിച്ചേ!

1401
01:38:48,500 --> 01:38:53,625
നാട്ടുകാരേ, ഓടിവരണേ! കടയ്ക്ക് തീ പിടിച്ചേ!

1402
01:38:53,708 --> 01:38:56,708
[അലറിവിളിക്കുന്നു] നാട്ടുകാരേ, ഓടിവരണേ!

1403
01:38:56,791 --> 01:39:02,500
കടയ്ക്ക് തീ പിടിച്ചേ!
നാട്ടുകാരേ, ഓടിവരണേ!

1404
01:39:02,583 --> 01:39:04,500
അയ്യോ!

1405
01:39:05,166 --> 01:39:08,666
കടയ്ക്ക് തീ പിടിച്ചേ!

1406
01:39:10,375 --> 01:39:17,166
കടയ്ക്ക് തീ പിടിച്ചേ!

1407
01:39:18,250 --> 01:39:20,541
വേഗം!

1408
01:39:21,708 --> 01:39:26,208
വെള്ളം ഒഴിക്ക്! കടയ്ക്ക് തീ പിടിച്ചേ!

1409
01:39:26,291 --> 01:39:29,250
[പൈലി] നോക്കി നില്ക്കാതെ
ഒഴിക്കടാ എല്ലാരും കൂടെ!

1410
01:39:29,333 --> 01:39:33,125
[പൈലി] മുകളിലേക്ക് ഒഴിക്ക്!

1411
01:39:33,208 --> 01:39:35,875
[ആള്] എന്തായിത്?

1412
01:39:36,958 --> 01:39:38,041
[ആള്] ആരോട് പറയാനാ ഇതൊക്കെ?

1413
01:39:38,875 --> 01:39:41,833
[ആള്] വെള്ളം വേഗം കൊണ്ടുവാടാ!

1414
01:39:43,083 --> 01:39:45,458
[ആള്] അയ്യോ…നമ്മുടെ ദാസന്!

1415
01:39:45,541 --> 01:39:48,083
[ആള്] ദാ…കാലൊന്ന്…

1416
01:39:48,166 --> 01:39:49,500
[ആള്] പോട്ടെ പോട്ടെ

1417
01:39:49,583 --> 01:39:51,333
[ആള്] പോട്ടെ പോട്ടെ!

1418
01:39:53,958 --> 01:39:55,291
[ആള്] കട മുഴുവന് കത്തിപ്പോയി!

1419
01:39:55,791 --> 01:39:57,250
[ആള്] ഇനി ഒന്നും ബാക്കിയില്ല!

1420
01:39:57,333 --> 01:39:58,875
[ആള്]  അങ്ങോട്ട് പോകണ്ട!

1421
01:39:59,625 --> 01:40:00,958
ഇങ്ങോട്ട് പോരേ!

1422
01:40:01,041 --> 01:40:02,500
ഇങ്ങോട്ട് പോരേ!

1423
01:40:51,625 --> 01:40:53,000
എന്താ പൈലി ഇപ്പൊ ഇങ്ങനൊരു പോക്ക്?

1424
01:40:53,083 --> 01:40:53,916
ഞാന് പോവ്വാ!

1425
01:40:55,458 --> 01:40:59,125
ഈ നാട് നശിക്കാന് പോവ്വാ!
എങ്ങോട്ടെങ്കിലും പോയി രക്ഷപ്പെട്ടോ!

1426
01:41:00,000 --> 01:41:01,000
എങ്ങോട്ടെങ്കിലും പൊയ്ക്കൊടോ!

1427
01:41:01,750 --> 01:41:03,333
രക്ഷപ്പെട്ടോ ടോ!

1428
01:41:04,041 --> 01:41:07,750
ഈ നാട് നശിക്കാന് പോവ്വാ!

1429
01:41:30,208 --> 01:41:32,458
ഇതിപ്പൊ ആകെപ്പാടെ കന്ഫ്യൂഷന് ആയല്ലോ.

1430
01:41:33,583 --> 01:41:36,875
ആരോട് ചോദിച്ചാലും പറയുന്നത്
ജെയ്സണ് ചെയ്തെന്നാ!

1431
01:41:37,541 --> 01:41:39,958
ഇവന് ഇത്ര മണ്ടനാണോ? ഇതിവന്റെ കടയല്ലേ?

1432
01:41:40,708 --> 01:41:43,250
എത്ര  വാശി ഉണ്ടേലും ഒരാളെ
ഇവിടെ ഇട്ടു കൊല്ലുമോ?

1433
01:41:43,333 --> 01:41:45,875
അവന് അറിയില്ലേ?
എല്ലാവരും അവനെയേ സംശയിക്കുള്ളൂ എന്ന്?

1434
01:41:47,291 --> 01:41:51,625
ഈ ക്രിമിനല് സൈക്കോളജി വച്ച്
അതിബുദ്ധിമാന്മാരും ഇങ്ങനെ ചെയ്യും, സാറെ!

1435
01:41:52,541 --> 01:41:54,208
-ഇപ്പോ സാറിന് ഒരു ഡൌട്ട് തോന്നിയില്ലേ?
-ഉം.

1436
01:41:54,291 --> 01:41:56,000
അത് തന്നെ ആണെങ്കിലോ അവന്റെ ആവശ്യം?

1437
01:41:57,333 --> 01:41:59,416
സാറിപ്പോ ചാടിക്കയറി ഒന്നും ചെയ്യണ്ട!

1438
01:41:59,500 --> 01:42:02,041
നമുക്ക് കുറച്ചുകൂടി കണ്ക്ലുസീവ് ആയ
എവിഡന്സ് എന്തെങ്കിലും കിട്ടട്ടെ!

1439
01:42:02,125 --> 01:42:03,083
എങ്ങനെ?

1440
01:42:03,166 --> 01:42:05,083
"കണ്ക്ലുസീവ് ആയ എവിഡന്സ്" എന്തെങ്കിലും.

1441
01:42:10,208 --> 01:42:11,291
ഗണ് പൗഡറാ സാറേ.

1442
01:42:11,958 --> 01:42:14,791
ഞാന് അന്ന് പറഞ്ഞ തീവ്രവാദി
ആക്രമണം തളിക്കളയണ്ട.

1443
01:42:15,458 --> 01:42:17,333
എന്റെ ഊഹാപോഹങ്ങളൊന്നും തെറ്റാറില്ല.

1444
01:42:29,083 --> 01:42:30,500
ബിജി, എനിക്കൊരു കാര്യം പറയാനുണ്ട്!

1445
01:42:35,708 --> 01:42:36,875
ഞാനാണീ മിന്നല് മുരളി.

1446
01:42:39,291 --> 01:42:40,458
എന്താ പറഞ്ഞേ?

1447
01:42:41,041 --> 01:42:43,250
ഈ മുഖംമൂടി ഇട്ടുവരുന്ന
മിന്നല് മുരളി ഞാനാണെന്ന്!

1448
01:42:46,583 --> 01:42:47,875
ഒന്നു പോയേ!

1449
01:42:55,375 --> 01:42:56,500
പൊട്ടിക്കല്ലേ!

1450
01:43:09,625 --> 01:43:13,000
-അപ്പൊ ദാസേട്ടനെ കൊന്നത് നീയാണോ?
-അല്ല!

1451
01:43:13,083 --> 01:43:14,375
ബാങ്കീന്ന് കാശ് മോഷ്ടിച്ചതോ?

1452
01:43:14,458 --> 01:43:16,750
അല്ല ബിജി, എന്നെക്കൊണ്ടതിനൊന്നും പറ്റൂല!

1453
01:43:18,166 --> 01:43:19,625
സ്കൂള് ആനിവേഴ്സറിക്ക് എന്നെ അടിച്ചത്?

1454
01:43:23,250 --> 01:43:24,750
[ജെയ്സണ്] ബിജി, വേണ്ട!

1455
01:43:25,833 --> 01:43:26,833
[അടിയുടെ ശബ്ദം]

1456
01:43:34,083 --> 01:43:36,458
പോലീസ് എനിക്കൊരു വിഷയമല്ല. പക്ഷേ…

1457
01:43:37,583 --> 01:43:41,250
കണ്ണടച്ചാല് ദാസേട്ടന്റെ
മുഖം ഓര്മ്മ വരും.

1458
01:43:42,375 --> 01:43:44,291
മാപ്പ് പറയാന് പോലും പറ്റിയില്ല.

1459
01:43:48,958 --> 01:43:52,041
കഴിഞ്ഞത് കഴിഞ്ഞു!

1460
01:43:52,958 --> 01:43:54,583
ഇനി മിന്നല് മുരളി എന്ന പേരില്
ആര് ചെയ്താലും,

1461
01:43:54,666 --> 01:43:55,875
അത് നിന്റെ തലയില് വന്ന് വീഴും!

1462
01:43:57,250 --> 01:43:59,541
അതുകൊണ്ട്, ഇനി എന്താ
ചെയ്യേണ്ടത് എന്നാലോചിക്ക്!

1463
01:44:00,708 --> 01:44:01,625
എന്താ നിന്റെ പ്ലാന്?

1464
01:44:02,708 --> 01:44:04,625
എനിക്കിട്ട് ഇത്രയും പണിതിട്ട്,

1465
01:44:04,708 --> 01:44:07,333
ഈ കളിയൊക്കെ കളിക്കുന്നത് ഏതവനാണെന്ന്
എനിക്കറിയണം!

1466
01:44:08,708 --> 01:44:10,125
അവനെ ഞാന് വെറുതെ വിടില്ല.

1467
01:44:12,166 --> 01:44:13,875
ദാസേട്ടന് വേണ്ടി അത്രയെങ്കിലും ചെയ്യണം.

1468
01:44:15,208 --> 01:44:16,208
നീ ധൈര്യമായി ഇറങ്ങിക്കൊ.

1469
01:44:17,083 --> 01:44:20,291
തൽക്കാലം ഈ കുറുക്കന്മൂലയില്
ഒരു മിന്നല് മുരളി മതി.

1470
01:44:21,166 --> 01:44:22,833
-[ബിജി] ഞാന് ഉണ്ട് കൂടെ.
-അതാണ്!

1471
01:44:23,625 --> 01:44:25,000
ഞാനും ഉണ്ട് മാമാ!

1472
01:44:28,333 --> 01:44:30,375
[ഉച്ചഭാഷിണിയില് അറിയിപ്പ്]
മിന്നല് മുരളി എന്ന് പറയുന്നവനെ

1473
01:44:30,458 --> 01:44:32,083
എവിടെ വച്ച് കണ്ടാലും

1474
01:44:32,166 --> 01:44:35,416
കൂട്ടമണി അടിക്കുക, അല്ലെങ്കില്
പോലീസ് സ്റ്റേഷനില് വിവരം അറിയിക്കുക.

1475
01:44:36,083 --> 01:44:38,625
[മണി അടിക്കുന്നു, കയ്യടി]

1476
01:44:38,708 --> 01:44:44,500
മുരളി എന്നുപേരുള്ള ഏവനെയെങ്കിലും
കണ്ടാല് അപ്പൊത്തന്നെ ഞങ്ങളെ അറിയിക്കണം.

1477
01:45:24,458 --> 01:45:29,750
[മെംബര്]നാട്ടുകാരെ, ആരാണീ മിന്നല് മുരളി?
സമാധാനം നശിപ്പിക്കുന്ന ഈ…

1478
01:45:29,833 --> 01:45:32,375
മിന്നല് മുരളിയെ ഇപ്പോള് പോലീസ്
പൊക്കും! വേഗം സ്റ്റേഷനിലേക്ക് വാ!

1479
01:45:32,916 --> 01:45:35,458
[മെംബര്] ആരും പോകരുത്!

1480
01:45:36,708 --> 01:45:39,416
[മെംബര്] മിന്നൽ മുരളിയെ പിടിച്ചാലും
പ്രതിഷേധയോഗം നമ്മള് തുടരുന്നതായിരിക്കും.

1481
01:45:46,833 --> 01:45:49,875
ആള് ആരാണെന്ന് ഇപ്പോള് അറിയാം.

1482
01:45:55,666 --> 01:45:57,958
സത്യം പറഞ്ഞാ നിരീക്ഷണക്യാമറയുടെ കാര്യം
ഞാന് മറന്നുപോയി.

1483
01:45:58,041 --> 01:46:01,500
കടയുടെ ഉദ്ഘാടനം കഴിഞ്ഞ അന്ന് മുതല്
ഉള്ള എല്ലാം റെക്കോഡ് ചെയ്തിട്ടുണ്ട്.

1484
01:46:01,583 --> 01:46:02,458
[സാജന്]ആണല്ലെ?

1485
01:46:02,541 --> 01:46:04,916
എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്
എന്നോട് പറഞ്ഞാല് മതി.

1486
01:46:06,583 --> 01:46:07,708
ആകുന്നതേ ഉള്ളൂ.

1487
01:46:08,791 --> 01:46:09,750
ഇരുട്ടാണല്ലോ.

1488
01:46:23,583 --> 01:46:25,041
-ഛേ
-ഛേ

1489
01:46:25,916 --> 01:46:27,000
കറണ്ട് പോകാന് കണ്ട സമയം!

1490
01:46:27,875 --> 01:46:29,416
[സാജന്]ഏയ്, അവിടെ എന്താ ഒരു ബഹളം?

1491
01:46:29,500 --> 01:46:30,625
ഒന്ന് പോയി നോക്കിയെ എല്ലാരും!

1492
01:46:35,833 --> 01:46:37,500
[പോലീസ്] ആരാ?

1493
01:46:40,083 --> 01:46:42,041
[പോലീസ്]ആരാ അത്? തോക്കെടുക്ക്!

1494
01:46:43,458 --> 01:46:44,458
[പോലീസ്] തോക്കെടുക്ക്!

1495
01:46:45,458 --> 01:46:46,666
[പോത്തന്]കാണട്ടെ!

1496
01:46:47,583 --> 01:46:51,833
മുഖംമൂടി ഇട്ടാല് മനസ്സിലാവില്ല
എന്നു കരുതിയോടാ ജെയ്സാ?

1497
01:46:57,333 --> 01:46:58,375
ജെയ്സാ!

1498
01:47:01,958 --> 01:47:03,166
ജെയ്സണ്!

1499
01:47:13,291 --> 01:47:16,375
[പോത്തന്]സാറേ, സാജന് സാറേ!

1500
01:47:18,708 --> 01:47:20,250
[സാജന്]ആരാടാ നീ?
[പോത്തന്]ഞാനാ സാറേ!

1501
01:47:22,500 --> 01:47:24,458
[സാജന്]വയ്ക്കടാ വെടി!
[പോത്തന്] അയ്യോ, വേണ്ട സാറേ!

1502
01:47:24,541 --> 01:47:26,416
കാഞ്ചി എവിടെ?

1503
01:47:40,000 --> 01:47:41,416
നാണം കെടുത്തല്ലേ സാറേ.

1504
01:47:45,250 --> 01:47:46,250
ആരാടാ നീ? പുറത്തിറങ്ങടാ!

1505
01:47:47,541 --> 01:47:48,916
ഇവിടെ നിന്നു ഇറങ്ങിപ്പോടാ, പട്ടീ.

1506
01:47:50,250 --> 01:47:52,166
ഇറങ്ങിപ്പോടാ.

1507
01:48:01,083 --> 01:48:03,916
എന്റെ കല്യാണം കഴിഞ്ഞ് കുറച്ച് ദിവസേ
ആയുള്ളൂ. എന്നെ ഒന്നും ചെയ്യരുത്. പ്ളീസ്!

1508
01:48:04,000 --> 01:48:05,333
ഞാനൊന്നും ചെയ്തില്ല.

1509
01:48:10,458 --> 01:48:11,958
എന്താണെന്നു വച്ചാല് ചെയ്യ്.

1510
01:48:32,458 --> 01:48:38,958
[ആവേശകരമായ സംഗീതം]

1511
01:48:48,833 --> 01:48:52,000
ദേശത്തെ ഗര്ജ്ജിക്കുന്ന യുവനേതാവ്
എന്ന നിലയില്

1512
01:48:52,083 --> 01:48:54,250
[നേതാവ്]ഇതെന്താണ്?

1513
01:48:54,333 --> 01:48:55,958
[ഉപദേശി]അവന് വരും! അവന് വരും!

1514
01:48:59,458 --> 01:49:00,541
[കേള്വിക്കാരന്]ഇത്ര പെട്ടന്ന് വന്നോ?

1515
01:49:37,000 --> 01:49:41,750
[ബസില് "കിതച്ചെത്തും കാറ്റേ" പാട്ട്]

1516
01:49:49,958 --> 01:49:51,375
ടാ!

1517
01:49:54,958 --> 01:49:56,250
[സ്ത്രീ]അയ്യോ!

1518
01:49:59,833 --> 01:50:01,208
താ!

1519
01:51:18,458 --> 01:51:21,000
[പെണ്കുട്ടി]അമ്മേ!

1520
01:51:23,833 --> 01:51:26,500
-അമ്മേ!
-മോളേ!

1521
01:51:34,750 --> 01:51:38,375
[സ്ത്രീ]മോളേ!

1522
01:51:41,458 --> 01:51:44,166
[സ്ത്രീ]ആരെങ്കിലും
എന്റെ മോളെ ഒന്നു രക്ഷിക്കൂ.

1523
01:51:54,625 --> 01:51:56,750
അയ്യോ. മോളേ!

1524
01:52:36,333 --> 01:52:38,958
-എന്റെ മോളേ!
-അമ്മേ!

1525
01:54:21,708 --> 01:54:23,291
[വികാരഭരിതമായ സംഗീതം]

1526
01:54:41,000 --> 01:54:44,500
[ആണ്കുട്ടി]ഈ മിന്നല് മുരളി
എന്റെ ചേട്ടന്റെ കൂട്ടുകാരനാ.

1527
01:54:44,583 --> 01:54:47,750
ഇന്നലെ വീട്ടില് വന്നപ്പോ
എന്റെ കയ്യില് വന്ന് പിടിച്ചെടാ

1528
01:54:47,833 --> 01:54:50,708
ഭയങ്കര ശക്തി അല്ലേ? പാറ പോലെ ആയിരുന്നു!

1529
01:54:50,791 --> 01:54:53,125
[മറ്റൊരു കുട്ടി] നിന്റെ ഭാഗ്യം!

1530
01:55:10,458 --> 01:55:14,208
ജെയ്സണ് തയ്യല്ക്കട

1531
01:55:38,583 --> 01:55:40,250
ഹായ്! ദാ…

1532
01:55:47,875 --> 01:55:48,708
വാങ്ങൂ.

1533
01:55:49,583 --> 01:55:51,583
ഉഷക്കിനി എന്റെ ഒപ്പം വന്നൂടെ?

1534
01:55:53,666 --> 01:55:55,375
പൊന്നു പോലെ നോക്കിക്കോളാം ഞാന്!

1535
01:55:55,958 --> 01:55:58,875
കുറെ വര്ഷങ്ങള് ആയി
ഞാന് നിനക്കുവേണ്ടി കാത്തിരിക്കുന്നു.

1536
01:55:58,958 --> 01:56:01,000
[പുരുഷന്]ടാ, നീയെന്താടാ ഇവിടെ?

1537
01:56:01,083 --> 01:56:04,000
ഇവിടെ വന്ന് വലിയ ചുറ്റിത്തിരിയല്
ഒന്നും വേണ്ട.

1538
01:56:09,958 --> 01:56:13,500
ഇവന്മാരെ വീട്ടില്ക്കേറ്റാന് കൊള്ളില്ല.
ഒരു ചായ തരുമോ?

1539
01:57:10,875 --> 01:57:13,458
[ജോസ്മോന്]അതിപ്പോ എങ്ങനെ കിട്ടാനാ മാമാ?
അത് പോയിക്കാണും!

1540
01:57:13,541 --> 01:57:16,083
[ബിജി]ടാ, മിണ്ടാതെ നോക്കിയില്ലേല്
ഞാനൊരു കിക്ക്  വച്ച് തരും!

1541
01:57:16,166 --> 01:57:17,166
[ജോസ്മോന്] സോറി സാംബാ!

1542
01:57:22,708 --> 01:57:24,750
ജെയ്സണ് ടെയ്ലേഴ്സ്

1543
01:57:27,208 --> 01:57:30,875
ക്ലാസില് ബാഡ് വേഡ്സ് ഉപയോഗിച്ചത്
കൊണ്ടാ ഞാന് സാറിനെ വിളിപ്പിച്ചത്.

1544
01:57:36,375 --> 01:57:37,791
സാര് ഒന്നും പറഞ്ഞില്ല…

1545
01:57:44,541 --> 01:57:47,291
-ഇയാള് എടുത്ത ഫോട്ടോസ് ഉണ്ടോ?
-ഓ! ഇല്ല!

1546
01:57:47,375 --> 01:57:49,625
ഫോട്ടോക്ക് കാശ് ചോദിച്ചത്
കാരണം ഞങ്ങള് അത് വാങ്ങിയില്ല!

1547
01:57:50,875 --> 01:57:51,750
ഇയാളിപ്പോ എവിടെ ഉണ്ട്?

1548
01:57:56,916 --> 01:57:59,958
[ഡോക്ടര്]പള്ളിക്കുന്നില് നിന്നൊരു
മെക്കാനിക് വന്ന് നോക്കിയിരുന്നു.

1549
01:58:00,041 --> 01:58:01,083
ആ!

1550
01:58:01,166 --> 01:58:02,500
-അത് ശരിയായില്ല.
-എന്ത് പറ്റിയതാ ഇതിന്?

1551
01:58:02,583 --> 01:58:04,875
അത് നമ്മക്കും അറിയില്ല.

1552
01:58:04,958 --> 01:58:08,291
മിന്നലേറ്റ ഒരുത്തനെ പരിശോധിച്ചതാ

1553
01:58:08,375 --> 01:58:10,666
പെട്ടെന്ന് ഒരു പൊട്ടിത്തെറിയും ഒരു പുകയും.

1554
01:58:10,750 --> 01:58:11,916
-പുകയോ?
-അതേ.

1555
01:58:12,000 --> 01:58:13,291
എന്നിട്ട് അവന് എന്തു പറ്റി?

1556
01:58:13,375 --> 01:58:15,750
അവനെന്ത് പറ്റാൻ? അവന് ഇവിടെ പയറുപോലെ
നടക്കുന്നുണ്ട്.

1557
01:58:15,833 --> 01:58:17,750
ഇതിനെന്ത് പറ്റി എന്നുള്ളതാ എന്റെ നോട്ടം?

1558
01:58:17,833 --> 01:58:19,208
[മെക്കാനിക്]
ഇത് നിസ്സാരപ്രശ്നമാണ്.

1559
01:58:19,291 --> 01:58:21,291
-അറിയുന്നവര്ക്ക് പെട്ടെന്നു ശരിയാക്കാം.
-[ഡോക്ടര്] അപ്പൊ തനിക്കറിയില്ലേ?

1560
01:58:21,375 --> 01:58:27,583
-ഇല്ല.
-നീ പിന്നെ എന്തിന് വന്നതാ?

1561
01:58:29,583 --> 01:58:31,000
[ജെയ്സണ്] കിട്ടി!

1562
01:58:31,083 --> 01:58:32,250
ഷി…

1563
01:58:35,208 --> 01:58:36,208
ഷിജില്

1564
01:58:36,291 --> 01:58:37,958
-[സ്ത്രീ]പനിയുണ്ടോ?
-ങാ.

1565
01:58:38,041 --> 01:58:39,666
[സ്ത്രീ] ഞാന് ടോക്കണ് തരാം.

1566
01:58:39,750 --> 01:58:42,791
[സ്ത്രീ] ഡോ. സാംബശിവനെ പോയി കണ്ടാല് മതി.

1567
01:58:49,458 --> 01:58:50,750
-[സ്ത്രീ]
-ദൈവമേ!

1568
01:58:50,833 --> 01:58:52,625
-ഷി കൂട്ടി, ഷിനോജ്?
-ഏയ്!

1569
01:58:53,708 --> 01:58:54,916
-ഷിന്റോ?
-ഏയ്!

1570
01:58:56,583 --> 01:58:58,250
അനീഷ്?

1571
01:58:58,333 --> 01:59:00,125
"ഇഷ്" അല്ല "ഷി" യാ

1572
01:59:03,791 --> 01:59:06,166
ഷിബു!

1573
01:59:22,041 --> 01:59:23,250
-കിട്ടിയോ?
-കിട്ടി സര്!

1574
01:59:23,333 --> 01:59:27,083
പക്ഷേ മുഖം ക്ലിയര് ആണോന്നൊരു സംശയം.

1575
01:59:35,708 --> 01:59:37,333
എനിക്കിത് മതി.

1576
01:59:40,541 --> 01:59:42,416
[ബാന്ഡ് മേളം]

1577
01:59:50,958 --> 01:59:53,625
-താനാ പോത്തനെ കണ്ടോ?
-ഇല്ല സാറേ! കണ്ടില്ല! എന്ത് പറ്റി?

1578
01:59:53,708 --> 01:59:57,250
[സാജന്] അവനെ കണ്ടിരുന്നെങ്കില് രണ്ട്
തെറി പറയാമായിരുന്നു!

1579
01:59:57,333 --> 01:59:58,500
സാറെ!

1580
02:00:01,708 --> 02:00:03,125
താനിതെവിടെ ആയിരുന്നെടോ?

1581
02:00:11,750 --> 02:00:13,208
ഒരു ചായ!

1582
02:00:13,291 --> 02:00:14,625
[ചുറ്റിക അടിക്കുന്ന ശബ്ദം]

1583
02:00:14,708 --> 02:00:17,666
മിന്നല് മുരളിയെക്കുറിച്ച് പിന്നെ വേറെ
വിവരം വല്ലതും കിട്ടിയോ?

1584
02:00:17,750 --> 02:00:19,250
കാര്യായിട്ടൊന്നും പറഞ്ഞ് കേട്ടില്ല.

1585
02:00:19,333 --> 02:00:22,208
ങാ, അവനെ ഇങ്ങനെ അഴിച്ച് വിട്ടാ മതിയോ!

1586
02:00:22,291 --> 02:00:23,958
നമക്കവനെ പിടിക്കണ്ടേ!

1587
02:00:24,041 --> 02:00:26,083
ഉറപ്പായിട്ടും പിടിക്കണം!

1588
02:00:26,166 --> 02:00:28,583
ഏതായാലും അവന് അധികകാലം ഈ കളി കളിക്കില്ല.

1589
02:00:28,666 --> 02:00:30,875
ആള് നമ്മുടെ കണ്മുന്പില് തന്നെ ഉണ്ടാകും!

1590
02:00:30,958 --> 02:00:33,166
എപ്പഴെങ്കിലും നമ്മുടെ കയ്യില് കിട്ടും.

1591
02:00:34,333 --> 02:00:35,375
വിളിക്കാം.

1592
02:00:35,458 --> 02:00:38,750
ങാ, ശരി!

1593
02:00:40,291 --> 02:00:41,791
-കണ്ണപ്പേട്ടാ!
-ഓ!

1594
02:00:43,500 --> 02:00:44,500
മെംബറേ!

1595
02:01:04,750 --> 02:01:07,500
മറ്റവൻ ഇവിടുണ്ട്. മിന്നല് മുരളി!

1596
02:01:07,583 --> 02:01:08,625
നിങ്ങള് ഇങ്ങോട്ട് വന്നേ!

1597
02:01:08,708 --> 02:01:10,666
ഒരു കാര്യം പറയാനുണ്ട്, വാ.

1598
02:01:13,250 --> 02:01:16,125
[ചുറ്റിക അടിക്കുന്ന ശബ്ദം]

1599
02:01:25,583 --> 02:01:27,250
[ആള്]എവിടെ നോക്കിയാടാ പണി എടുക്കുന്നേ?

1600
02:01:27,333 --> 02:01:29,916
എന്നാ പിടുത്തം ആയിരുന്നെടാ!
പിടിച്ചില്ലേരുന്നെങ്കിൽ ഇപ്പോ പടമായേനെ!

1601
02:01:30,000 --> 02:01:31,500
[ആള്] ചായ കുടിക്കുന്നത് കണ്ടുകൂടെ ടാ?

1602
02:02:03,416 --> 02:02:05,500
[ആള് 1]അവന് വന്നിട്ടില്ലേ?
[ആള് 2]കുറച്ച് ആവശ്യങ്ങള്ക്കായി പോയി.

1603
02:02:05,583 --> 02:02:08,916
-നിങ്ങള് കുറച്ചുപേര് കടയില് നില്ക്ക്.
-ചേട്ടന് അങ്ങോട്ട് ചെല്ല്.

1604
02:02:09,000 --> 02:02:10,000
ഈ ഓരം ചേര്ന്ന്

1605
02:02:20,458 --> 02:02:22,916
വാ. നടക്ക്.

1606
02:02:34,041 --> 02:02:35,166
[ജെയ്സണ് ചുമയ്ക്കുന്നു]

1607
02:02:35,250 --> 02:02:36,625
പറ്റില്ലെങ്കില് വലിക്കണ്ട!

1608
02:02:39,916 --> 02:02:41,125
നീയാണല്ലെടാ മിന്നല് മുരളി.

1609
02:02:42,291 --> 02:02:43,208
നീ ആള് കൊള്ളാലോ!

1610
02:02:44,541 --> 02:02:47,375
നമുക്ക് ഒറ്റക്കൊറ്റക്ക് ആയാല് പോരേ?
വെറുതെ നാട്ടുകാരെക്കൂടി അറിയിക്കണോ?

1611
02:02:50,541 --> 02:02:54,000
നമുക്ക് ഇത് നിര്ത്താം.
നീ എല്ലാം മറന്നു കള.

1612
02:02:54,708 --> 02:02:56,125
ദാസേട്ടനെ കൊന്നതാണോ ഞാന് മറക്കേണ്ടത്?

1613
02:03:01,625 --> 02:03:04,083
നീയും ദാസനും തമ്മിലുള്ള
അടുപ്പമൊന്നും എനിക്കറിയില്ല.

1614
02:03:04,708 --> 02:03:06,916
ചെറുപ്പം മുതലേ അവന്
എനിക്കൊരു ശല്യമായിരുന്നു.

1615
02:03:08,083 --> 02:03:11,291
അവന് ഉണ്ടെങ്കില് എനിക്ക്
ഒരിക്കലും ഉഷയെ കിട്ടില്ല.

1616
02:03:11,958 --> 02:03:13,875
അതുകൊണ്ട് ഞാന് ഒഴിവാക്കി.

1617
02:03:14,458 --> 02:03:16,291
ഉഷ എന്നെങ്കിലും ഇത് അറിഞ്ഞാലോ?

1618
02:03:21,583 --> 02:03:23,625
അന്ന് കുറുക്കന്മൂല ഞാന് കത്തിക്കും!

1619
02:03:25,125 --> 02:03:28,541
ഷിബു, എനിക്കും നിനക്കും
അടിച്ചത് ഒരേ മിന്നലാ.

1620
02:03:29,625 --> 02:03:31,000
അത് മറക്കണ്ട.

1621
02:03:33,291 --> 02:03:35,375
എനിക്ക് ആരെയും ഉപദ്രവിക്കണമെന്നില്ല ജയ്സാ.

1622
02:03:36,583 --> 02:03:38,625
ഞാനായിട്ട് പ്രശ്നങ്ങളൊന്നും ഉണ്ടാക്കില്ല.

1623
02:03:39,791 --> 02:03:41,750
ഇപ്പോള് എന്റെ മുമ്പില്
ഒരു വെളിച്ചമുണ്ട്.

1624
02:03:41,833 --> 02:03:44,250
ഇതിനുമുമ്പ് ഒരിക്കലും അതുണ്ടായിട്ടില്ല.

1625
02:03:45,083 --> 02:03:46,625
നീയായിട്ട് അതു കെടുത്തരുത്.

1626
02:03:46,708 --> 02:03:49,583
ഉഷ എന്റെയൊപ്പം എത്തുന്ന ദിവസം
ഞാനീ നാട്ടീന്ന്പൊ യ്ക്കോളാം!

1627
02:03:53,791 --> 02:03:55,000
എനിക്കു കുറച്ചു സമയം താ!

1628
02:04:07,083 --> 02:04:08,541
കല്ലെടുക്ക്!

1629
02:04:15,583 --> 02:04:17,375
[മണി മുഴങ്ങുന്നു]

1630
02:04:28,333 --> 02:04:31,375
പോലീസ്

1631
02:04:35,208 --> 02:04:37,041
[സാജന്]ലോകാവസാനം വരെ മിന്നല് മുരളിയായി

1632
02:04:37,125 --> 02:04:38,125
വിലസാമെന്ന് വിചാരിച്ചോടാ?

1633
02:04:39,125 --> 02:04:40,333
പിടിച്ചിറക്കിക്കൊണ്ടുവാ അവനെ!

1634
02:04:45,000 --> 02:04:46,375
-ഇവന് തന്നെയല്ലേ?
-അതേ സാറേ!

1635
02:04:57,625 --> 02:04:59,291
നീ വിട്ടോ.

1636
02:04:59,375 --> 02:05:00,500
ഇത് എനിക്കുള്ള പണിയാ.

1637
02:05:01,833 --> 02:05:02,750
[സാജന്]പിടിയവനെ!

1638
02:05:12,083 --> 02:05:13,416
[ആള്ക്കൂട്ടം]എറിയടാ!

1639
02:05:54,083 --> 02:05:54,958
[സാജന്]ഓടിക്കോ!

1640
02:06:19,958 --> 02:06:23,250
പൊലീസുകാരെ തല്ലിയിട്ട് എത്രകാലം
ഒളിച്ചു നടക്കാമെന്ന് കരുതിയെടാ നീ?

1641
02:06:24,958 --> 02:06:26,791
നിന്നെ ഞാന് അന്നേ നോട്ടമിട്ടതാ!

1642
02:06:27,750 --> 02:06:29,375
നീ കാരണം ഒരുപാട് അനുഭവിച്ചു ഞാന്!

1643
02:06:30,083 --> 02:06:34,125
[പോത്തന്]ഇനിയിതിന്റെ ഒക്കെ
പലിശ ചേര്ത്ത് നിനക്ക് തിരിച്ച് തരാതെ

1644
02:06:34,208 --> 02:06:36,375
ഞാനടങ്ങിയിരിക്കത്തില്ല!
ഈ പോത്തന് വെറും പോത്തല്ല.

1645
02:06:44,666 --> 02:06:46,208
ഒരു കാരണവശാലും ഇനിയവന് രക്ഷപ്പെടരുത്!

1646
02:06:46,708 --> 02:06:47,958
[ആള് 1] എല്ലാവരും ഒന്നിച്ചു നില്ക്കണം!

1647
02:06:48,041 --> 02:06:50,375
[ആള് 2] ആരും ഒറ്റയ്ക്ക് അവന്റെ
മുന്നില് പോയി പെടരുത്!

1648
02:06:50,458 --> 02:06:53,708
[ആള് 3] അവന് എത്ര വലിയ അമാനുഷികന്
ആണെങ്കിലും ഇന്ന് രാത്രി അവനെ പൂട്ടണം!

1649
02:06:53,791 --> 02:06:54,833
[ആള് 4] അല്ലെങ്കില് അവന്
ഈ നാട് നശിപ്പിക്കും!

1650
02:06:54,916 --> 02:06:56,500
[ആള് 1]എന്തായാലും നമ്മള്
അവനെ തീര്ത്തിരിക്കും!

1651
02:06:56,583 --> 02:06:58,625
[ആള് 2] ഈ നാട്ടില് ഇനിയവന് വേണ്ട!

1652
02:06:59,208 --> 02:07:02,500
നമ്മള് എത്ര പേര് വീണാലും
നമ്മളിന്നവനെ കത്തിച്ചിരിക്കും!

1653
02:08:27,666 --> 02:08:28,625
എപ്പോള് വന്നു?

1654
02:08:31,958 --> 02:08:33,416
♪ ഉയിരേ ഒരു ജന്മം നിന്നെ ♪

1655
02:08:33,500 --> 02:08:36,458
എനിക്ക് അറിയുന്നുണ്ടായിരുന്നില്ല ഒന്നും!

1656
02:08:37,500 --> 02:08:41,458
♪ ഞാനും അറിയാതെ പോകേ ♪

1657
02:08:41,541 --> 02:08:42,625
ഇരുപത്തിയെട്ട് വര്ഷം!

1658
02:08:42,708 --> 02:08:45,708
♪  വാഴ്വില് കനല് ആളും പോലെ  ♪

1659
02:08:45,791 --> 02:08:50,375
ഇരുപത്തെട്ട് വര്ഷത്തെ
എന്റെ കാത്തിരിപ്പാണ്!

1660
02:08:53,458 --> 02:08:56,000
ഞാനൊന്നും കളഞ്ഞിട്ടില്ല!

1661
02:09:01,166 --> 02:09:05,000
എങ്ങനെയാ പറയണ്ടതെന്ന്
എനിക്കും അറിയില്ലായിരുന്നു.

1662
02:09:07,708 --> 02:09:10,875
♪ കണ്ണേ നിന്നെ കാക്കാം! ♪

1663
02:09:17,333 --> 02:09:19,416
എന്റെ കൂടെയുണ്ടാകും അല്ലേ?

1664
02:09:34,458 --> 02:09:39,250
♪ ഉയിരേ ഒരു ജന്മം നിന്നെ ♪

1665
02:09:39,333 --> 02:09:44,791
♪ ഞാനും അറിയാതെ പോകേ ♪

1666
02:09:46,583 --> 02:09:52,000
♪ വാഴ്വില് കനല് ആളും പോലെ ♪

1667
02:09:52,083 --> 02:09:56,625
♪  ഉരുകുന്നൊരു മോഹം നീയെ ♪

1668
02:09:56,708 --> 02:10:03,625
♪  നെഞ്ചുലഞ്ഞ മുറിവിലായ്
മെല്ലെ മെല്ലെ തഴുകുമോ ♪

1669
02:10:03,708 --> 02:10:07,666
♪  നിലവാകാം, നിഴലാകാം ♪

1670
02:10:07,750 --> 02:10:08,875
ഞാനുണ്ടാവും

1671
02:10:09,541 --> 02:10:16,250
♪  മണ്ണടിയും നാള് വരെ
കൂടെ കാവലായ്  ♪

1672
02:10:16,333 --> 02:10:21,125
♪  കണ്ണേ നിന്നെ കാക്കാം ♪

1673
02:10:21,208 --> 02:10:27,083
♪  സ്വപ്നം നീ സ്വന്തം നീയേ ♪

1674
02:10:27,166 --> 02:10:33,000
♪ സ്വര്ഗ്ഗം നീ സര്വ്വം നീയേ ♪

1675
02:10:33,083 --> 02:10:35,875
♪  സ്വപ്നം നീ സ്വന്തം നീയേ  ♪

1676
02:10:35,958 --> 02:10:38,875
♪  സ്വപ്നം നീ സ്വന്തം നീയേ ♪

1677
02:10:38,958 --> 02:10:43,500
♪  സ്വര്ഗ്ഗം നീ സര്വ്വം നീയേ  ♪

1678
02:10:50,875 --> 02:10:56,500
♪  മേഘം വാനിലെങ്കിലും  ♪

1679
02:10:56,583 --> 02:11:00,250
♪  ദൂരെ മാഞ്ഞുവെങ്കിലും ♪

1680
02:11:02,791 --> 02:11:07,625
♪  താഴെ ആഴിയെത്തുവാന് ♪

1681
02:11:07,708 --> 02:11:13,416
♪  മഴയായ് വീണ്ടും പെയ്തിറങ്ങുമേ ♪

1682
02:11:15,166 --> 02:11:20,291
♪  ഉലകിന്നോടും പൊരുതിടുമിനി ഞാന്   ♪

1683
02:11:20,375 --> 02:11:25,291
♪ നിന്നെ നേടാനഴകേ   ♪

1684
02:11:27,250 --> 02:11:31,666
♪  ഇവളിനി നിന്നില് കലരുകയായീ  ♪

1685
02:11:31,750 --> 02:11:36,250
♪  ഒരു നദിയായ് നാമൊഴുകാം ♪

1686
02:12:02,333 --> 02:12:05,791
ഉഷാ!

1687
02:12:25,750 --> 02:12:30,500
[വയര്ലെസ് സന്ദേശം] എസ് ഐ കുറുക്കന്മൂല.
വീട്ടിലെ പടക്കങ്ങള്ക്ക് തീപിടിച്ചാണ്

1688
02:12:30,583 --> 02:12:36,125
ഇപ്പോഴിത് നടന്നിരിക്കുന്നത്.
മരക്കടവ് ഉള്ള ഷിബുവിന്റെ വീട്ടിലാണ്.

1689
02:12:36,208 --> 02:12:40,125
ഉഷ എന്ന സ്ത്രീയും അവരുടെ മകളും
മരണപ്പെട്ടതായി മനസ്സിലായിട്ടുണ്ട്.

1690
02:12:41,000 --> 02:12:43,458
ഷിബുവിനെ കണ്ടെത്താന് കഴിഞ്ഞിട്ടില്ല.
ഓവര്

1691
02:13:37,708 --> 02:13:39,625
[അനീഷ്] ഇത് കറങ്ങും. ബിന്സി വരുന്നില്ലേ?

1692
02:13:39,708 --> 02:13:41,375
-ഏയ്, ഇല്ല
-വാ സൂപ്പറല്ലേ?

1693
02:13:48,833 --> 02:13:50,208
ഇതിന്റെ മഞ്ഞയുണ്ടോ?

1694
02:13:55,333 --> 02:13:56,166
സാറേ.

1695
02:13:56,958 --> 02:13:59,125
ആ ഷിബുവിനെ എത്രയും പെട്ടെന്ന്
പിടിക്കണം സാറെ.

1696
02:14:00,583 --> 02:14:04,125
അവനിഷ്ടപ്പെട്ട എന്തെങ്കിലും കൈവിട്ട് പോയാ
അവന് പ്രാന്താ സാറെ.

1697
02:14:11,250 --> 02:14:13,250
ഇതിന് മുൻപ് അവന് ഒരിക്കലേ
ഭ്രാന്തിളകിയിട്ടുള്ളൂ.

1698
02:14:14,583 --> 02:14:16,916
അവന്റെ കൂട്ടുകാരനെ
കാള കുത്തിക്കൊന്ന ദിവസം.

1699
02:14:17,583 --> 02:14:19,250
അന്നവന് എന്താ ചെയ്തേ എന്നറിയോ?

1700
02:14:20,291 --> 02:14:22,583
ആ കാളയെ അവൻ ജീവനോടെ കത്തിച്ചു.

1701
02:14:23,833 --> 02:14:26,000
അന്നവന് ഏഴ് വയസ്സേ ഉള്ളൂ സാറെ!

1702
02:14:27,958 --> 02:14:30,250
ഇന്നവന്റെ പ്രായം അതല്ല.

1703
02:14:31,833 --> 02:14:33,875
അവന് ചെയ്യാന് കഴിയുന്നതും അതല്ല.

1704
02:14:42,750 --> 02:14:44,041
മാമനെ കണ്ടോ?

1705
02:14:44,125 --> 02:14:45,625
-ങേ?
-മാമനെ കണ്ടോ?

1706
02:14:47,208 --> 02:14:48,916
ഇപ്പൊ അവന് നഷ്ടപ്പെട്ടിരിക്കുന്നത്

1707
02:14:49,708 --> 02:14:51,750
ഈ ലോകത്തിലേക്ക് ഏറ്റവും പ്രിയപ്പെട്ട
ഒരാളെയാണ്!

1708
02:14:51,833 --> 02:14:53,250
ഒരു ബലൂണ് തരുമോ?

1709
02:14:55,875 --> 02:14:57,250
പ്ലീസ്!

1710
02:15:00,958 --> 02:15:02,625
അവന്റെ പക ഇപ്പോള് ഈ നാട്ടുകാരോടാ.

1711
02:15:09,208 --> 02:15:10,916
സാറിന് എന്തെങ്കിലും
ചെയ്യാന് പറ്റിയില്ലേല്

1712
02:15:12,250 --> 02:15:14,125
നാളെ ഈ കുറുക്കന്മൂല ബാക്കി കാണില്ല

1713
02:15:28,333 --> 02:15:30,000
[പൊട്ടിത്തെറി]

1714
02:15:30,583 --> 02:15:31,583
[പൊട്ടിത്തെറി]

1715
02:15:33,125 --> 02:15:35,000
[ആളുകളുടെ ബഹളവും കരച്ചിലും]

1716
02:15:36,833 --> 02:15:38,125
ഫയര് ഫോഴ്സിനെ വിളിക്ക്!

1717
02:15:39,833 --> 02:15:41,125
[പൊട്ടിത്തെറി]

1718
02:15:46,166 --> 02:15:49,458
[ഷിബുവിന്റെ അട്ടഹാസം]

1719
02:15:53,041 --> 02:15:55,750
[ഷിബു]പേടിക്കണ്ടാ! പേടിക്കണ്ടാ!

1720
02:16:06,708 --> 02:16:09,541
[ഷിബു] പേടിക്കണ്ടാ!

1721
02:16:16,708 --> 02:16:18,250
[ഷിബു] പേടിക്കണ്ടാ!

1722
02:16:31,458 --> 02:16:32,958
[ആളുകളുടെ ബഹളം]

1723
02:17:00,458 --> 02:17:01,750
-എന്തു ചെയ്യും?
-പേടിക്കണ്ട ബിന്സി!

1724
02:17:06,375 --> 02:17:07,875
സാറെ, നമുക്ക് കൂടുതൽ ഫോഴ്സിനെ വിളിച്ചാലോ?

1725
02:17:07,958 --> 02:17:11,291
എല്ലാരേം വിളിച്ചടെ. അവന്മാരക്കെ
വരുമ്പോഴേക്കും ഇവിടെ എല്ലാം കത്തിത്തീരും!

1726
02:17:14,166 --> 02:17:15,125
ഡേയ്, ഇങ്ങ് വന്നേ!

1727
02:17:20,291 --> 02:17:23,583
നീ എന്ത് തരം  ജീവി ആണെന്നോ
ഏത് ഗ്രഹത്തിന്ന് വന്നെന്നോ എനിക്കറിയില്ല.

1728
02:17:23,666 --> 02:17:25,875
നിനക്ക് എന്തൊക്കെ
കഴിവുകള് ഉണ്ടെന്നും എനിക്കറിയില്ല!

1729
02:17:25,958 --> 02:17:28,250
നമ്മുടെ നാട് അപകടത്തിലാണ്.

1730
02:17:28,333 --> 02:17:30,833
നിനക്ക് എന്തെങ്കിലും ചെയ്യാന്
പറ്റുമെങ്കില് ചെയ്യ്!

1731
02:17:46,458 --> 02:17:49,500
-സര്!
-മിണ്ടരുത്. നീ അന്വേഷിച്ചിടത്തോളം മതി.

1732
02:17:55,250 --> 02:17:58,875
അതെ ഞങ്ങള്ക്ക് കഴിവില്ലാത്തോണ്ടല്ല.
പറ്റാത്തോണ്ടാ!

1733
02:17:59,666 --> 02:18:03,583
ഷിനോജെ, നിന്നോട് എത്ര നാളായി പറയുന്നു
ഈ പൂട്ടൊന്ന് ശരിയാക്കി വയ്ക്കാൻ?

1734
02:18:03,666 --> 02:18:05,791
നിനക്കൊക്കെ ഇവിടെ വേറെ എന്താ പണി?

1735
02:18:05,875 --> 02:18:07,500
[ഷിനോജ്] സാറേ, അത് വല്ലപ്പോഴേ
അങ്ങനെ പറ്റാറുള്ളൂ.

1736
02:18:07,583 --> 02:18:08,833
ഞാൻ മാക്സിമം ട്രൈ ചെയ്തതാ.

1737
02:18:08,916 --> 02:18:09,916
[പോലീസ്] എടോ, ആ കമ്പിപ്പാര ഇങ്ങ് എടുത്തേ

1738
02:18:18,958 --> 02:18:20,375
[പൊളിയുന്ന ശബ്ദം]

1739
02:18:33,041 --> 02:18:36,500
ഇനി ഇവനേ എന്തെങ്കിലും ചെയ്യാന് പറ്റൂ!

1740
02:19:00,625 --> 02:19:03,625
[കുഞ്ഞു ജെയ്സണ്] അപ്പാ,
ആരാണീ മിന്നല് മുരളി?

1741
02:19:05,000 --> 02:19:06,750
[മാര്ട്ടിന്] അപ്പന്റെ പുതിയ
നാടകത്തിന്റെ പേരാ മോനേ.

1742
02:19:08,041 --> 02:19:09,333
[കുഞ്ഞു ജെയ്സണ്] മിന്നല് മുരളി
എന്താ ചെയ്യാ?

1743
02:19:10,708 --> 02:19:13,875
[മാര്ട്ടിന്] ആപത്തില്പ്പെടുന്നവരെ
രക്ഷിക്കുന്ന ആളാ ഈ മിന്നൽ മുരളി.

1744
02:19:14,708 --> 02:19:16,375
[കുഞ്ഞു ജെയ്സണ്]  അപ്പൊ അയാള് ദൈവമാണോ?

1745
02:19:16,458 --> 02:19:20,875
[മാര്ട്ടിന്] ദൈവം അല്ല. പക്ഷെ, ദൈവത്തിന്
എത്താന് പറ്റാത്തിടത്ത് അവനെത്തും.

1746
02:19:20,958 --> 02:19:23,125
[കുഞ്ഞു ജെയ്സണ്] എനിക്കും മിന്നല്
മുരളി ആകാന് പറ്റുമോ?

1747
02:19:26,458 --> 02:19:28,125
അതിന് നീ ഒരുപാട് വളരണം.

1748
02:19:30,333 --> 02:19:31,875
[മാര്ട്ടിന്] പ്രകാശിക്കണം!

1749
02:19:36,583 --> 02:19:39,000
ഒരിക്കൽ എല്ലാം നഷ്ടപ്പെട്ടു
എന്ന് തോന്നുന്ന സമയത്ത്

1750
02:19:39,083 --> 02:19:41,791
ചുറ്റുമുള്ള ആളുകൾക്ക് നിന്നെ
പ്രതീക്ഷയോടെ നോക്കാന് പറ്റണം!

1751
02:19:47,666 --> 02:19:50,541
അങ്ങനെയൊരു ദിവസം വന്നാൽ
നീ മിന്നല് മുരളിയാകും.

1752
02:19:53,791 --> 02:19:54,750
ഈ നാടിന്റെ രക്ഷകനും

1753
02:20:30,291 --> 02:20:31,958
[ആളുകളുടെ ബഹളം]

1754
02:20:53,833 --> 02:20:55,583
[പൊട്ടിത്തെറി]

1755
02:20:55,666 --> 02:20:56,625
[ഷിബു പൊട്ടിച്ചിരിക്കുന്നു]

1756
02:21:01,625 --> 02:21:02,625
[പൊട്ടിത്തെറി]

1757
02:21:05,250 --> 02:21:07,083
[ഷിബു ഭ്രാന്തമായി പൊട്ടിച്ചിരിക്കുന്നു]

1758
02:21:36,958 --> 02:21:41,291
[ആളുകളുടെ ബഹളം]

1759
02:21:59,333 --> 02:22:02,166
[നിശബ്ദത]

1760
02:22:02,250 --> 02:22:04,541
[നിശബ്ദത]

1761
02:22:04,625 --> 02:22:06,125
[നിശബ്ദത]

1762
02:22:09,958 --> 02:22:11,500
[ചില്ല് പൊട്ടുന്ന ശബ്ദം]

1763
02:22:22,458 --> 02:22:24,125
[ഷിബു പൊട്ടിച്ചിരിക്കുന്നു]

1764
02:22:42,083 --> 02:22:44,500
സൂപ്പര്മാന്

1765
02:22:47,208 --> 02:22:48,250
സൂപ്പര് ഹീറോ!

1766
02:22:49,500 --> 02:22:51,458
[ആവേശോജ്ജ്വലമായ സംഗീതം]

1767
02:23:05,333 --> 02:23:06,750
[ആര്പ്പു വിളിക്കുന്നു]

1768
02:23:06,833 --> 02:23:09,750
മിന്നല് മുരളി

1769
02:23:18,791 --> 02:23:20,208
മാമന്!

1770
02:23:46,041 --> 02:23:47,791
നീ വരുമെന്ന് എനിക്കറിയായിരുന്നു.

1771
02:26:15,250 --> 02:26:18,250
ഷിബു, നീയിത് ചെയ്യരുത്.

1772
02:26:19,833 --> 02:26:22,458
ഒരു തെറ്റും ചെയ്യാത്ത കുറെ
പാവങ്ങള് ഉണ്ടിവിടെ!

1773
02:26:24,083 --> 02:26:25,625
അവരെ ഉപദ്രവിക്കരുത്!

1774
02:26:27,291 --> 02:26:29,875
നിനക്കുണ്ടായ നഷ്ടം വലുതാണെന്ന്
എനിക്കറിയാം!

1775
02:26:30,750 --> 02:26:31,583
പക്ഷേ…

1776
02:26:37,500 --> 02:26:39,791
എനിക്ക് നഷ്ടപ്പെട്ടതിന്റെ
വില എനിക്ക് മാത്രമേ അറിയൂ!

1777
02:26:39,875 --> 02:26:43,708
അതിന് നിനക്ക് ഒന്നും ചെയ്യാന് പറ്റില്ല.
എനിക്കും ഒന്നും ചെയ്യാന് പറ്റില്ല.

1778
02:26:46,083 --> 02:26:50,791
അതിനൊരവസരം പോലും ആരും എനിക്ക് തന്നില്ല.
ഞാനും ഒരുത്തനും കൊടുക്കില്ല!

1779
02:26:52,416 --> 02:26:55,625
ഇവിടെ ഒരുത്തനും വേണ്ട. കത്തിക്കും
ഞാന് എല്ലാറ്റിനേം!

1780
02:27:04,250 --> 02:27:05,083
മാമാ!

1781
02:27:17,625 --> 02:27:21,458
നീയല്ലേടാ ഇവരുടെ രക്ഷകന്? പോയി രക്ഷിക്ക്!

1782
02:28:23,833 --> 02:28:25,625
[കുഞ്ഞു ജെയ്സണ്]ഞാന് തോറ്റുപോയാലോ അപ്പാ?

1783
02:28:25,708 --> 02:28:28,625
എൻ്റെ ചുറ്റുമുള്ളവരെ എനിക്ക് രക്ഷിക്കാന്
പറ്റിയില്ലെങ്കിലോ?

1784
02:28:29,208 --> 02:28:32,083
[മാര്ട്ടിന്] നിന്റെ കണ്ണുകളില് നിന്റെ
നിയോഗം ഞാന് കണ്ടിട്ടുണ്ട്.

1785
02:28:32,166 --> 02:28:37,000
നിന്റെ യുദ്ധങ്ങളില് നീ നേരിടാന്
പോകുന്നത് നിന്നെക്കാള് ശക്തരെ ആയിരിക്കും.

1786
02:28:37,083 --> 02:28:39,000
പക്ഷേ അവര്ക്കുമുമ്പില് നീ തോല്ക്കില്ല!

1787
02:28:39,083 --> 02:28:43,000
അവരെ ജയിക്കാനുള്ള കരുത്ത്
നിന്റെ ഉള്ളില് നിന്ന് വരും!

1788
02:28:43,083 --> 02:28:47,750
കാരണം നിന്റെ ജയം ആഗ്രഹിക്കുന്ന
കുറെ മനസ്സുകള് നിന്റെ ചുറ്റും ഉണ്ടാകും.

1789
02:28:49,208 --> 02:28:51,000
അവര്ക്കുവേണ്ടി നീ ജയിച്ചേ മതിയാകൂ.

1790
02:28:54,375 --> 02:28:55,583
നീ ജയിക്കണം.

1791
02:29:16,458 --> 02:29:18,375
[ആവേശോജ്ജ്വലമായ സംഗീതം]

1792
02:32:39,708 --> 02:32:41,500
പാസ്പോര്ട്ട്
റിപ്പബ്ലിക് ഓഫ് ഇന്ത്യ

1793
02:32:41,583 --> 02:32:43,541
എന്ത് തീരുമാനിച്ചു?

1794
02:32:43,625 --> 02:32:44,625
പോകുന്നില്ല!

1795
02:32:45,708 --> 02:32:48,416
എനിക്കിവിടെ കുറച്ച് കാര്യങ്ങളൊക്കെ
ചെയ്ത് തീര്ക്കാനുണ്ട്.

1796
02:33:00,875 --> 02:33:05,666
അന്ന് അപ്പന് എന്റെ കണ്ണുകളില്
കണ്ട ആ നിയോഗം എന്താണെന്ന്

1797
02:33:06,416 --> 02:33:09,125
എനിക്കിപ്പോൾ മനസ്സിലാകുന്നു.
ഈ നാടിന് വേണ്ടി തിരഞ്ഞെടുക്കപ്പെട്ടവന്

1798
02:33:10,291 --> 02:33:11,875
ആണ് ഞാന്. ഇവിടെ കാവലായി നില്ക്കേണ്ടവന്.

1799
02:33:16,125 --> 02:33:20,541
ഞാന് കൂടെ ഉള്ളപ്പോള് അവരുടെ
മുഖത്തെ പ്രതീക്ഷ എനിക്കു കാണാം.

1800
02:33:25,250 --> 02:33:26,708
എല്ലാം അവസാനിച്ചെന്ന് ഞാന് കരുതുന്നില്ല.

1801
02:33:26,791 --> 02:33:28,125
ചിലപ്പോള് ഇതൊരു തുടക്കം മാത്രമാവാം!

1802
02:33:28,208 --> 02:33:31,208
നശിപ്പിക്കാനും കൊന്ന് തിന്നാനും

1803
02:33:31,875 --> 02:33:35,500
ഇനിയും പല ശക്തികള് വന്നേക്കാം.

1804
02:33:37,000 --> 02:33:40,916
ആരൊക്കെ വന്നാലും നേരിടാന്
തയ്യാറായി ഞാന് ഇവിടെത്തന്നെ ഉണ്ടാകും.

1805
02:33:42,583 --> 02:33:44,166
എന്റെ നാടിന്റെ രക്ഷകനായി.

1806
02:33:46,083 --> 02:33:49,041
അവരുടെ സ്വന്തം മിന്നല് മുരളിയായി.

1807
02:37:53,500 --> 02:37:58,500
ഉപശീർഷകം വിവർത്തനംചെയ്തത്:
മേരി ദീപ ഡേവിഡ് കെ

