1
00:00:12,263 --> 00:00:13,264
ഇത് ഞാനാണ്.

2
00:00:13,848 --> 00:00:15,057
ഞാനവളെ കണ്ടെത്തി.

3
00:00:16,934 --> 00:00:19,061
അവൾ സോളിലേക്ക് വരുന്നു,
പക്ഷേ കുറച്ചുനാളേക്ക് മാത്രം.

4
00:00:19,145 --> 00:00:20,438
എനിക്കവളെ തേടി പോണം.

5
00:00:29,989 --> 00:00:33,451
സോൾ, സൗത്ത് കൊറിയ

6
00:00:50,676 --> 00:00:52,845
ശരി, ശരി, ശരി.

7
00:01:30,132 --> 00:01:31,967
തൻ്റെ ഫ്രണ്ടിൻ്റെ ശബ്ദം കൊള്ളാമല്ലോ!

8
00:01:32,051 --> 00:01:34,011
അയാൾ തൻ്റെ ഫ്രണ്ട് അല്ലേ?

9
00:01:34,720 --> 00:01:38,974
ചിയേഴ്സ്!

10
00:01:46,649 --> 00:01:47,775
എങ്ങോട്ടാ പോവുന്നത്?

11
00:01:49,485 --> 00:01:51,821
കുറച്ചൂടെ സോജു എടുക്കാൻ!

12
00:02:24,311 --> 00:02:25,187
എന്താ അവസ്ഥ?

13
00:02:25,271 --> 00:02:27,314
എല്ലാം ക്ലിയറാണ്.
ലക്ഷ്യം തഥാസ്ഥാനത്തുണ്ട്.

14
00:02:27,398 --> 00:02:29,650
കാഡിസ് സ്വകാര്യ ഇൻ്റലിജൻസ്
സോൾ ഹെഡ്ക്വാർട്ടേഴ്സ്

15
00:02:29,733 --> 00:02:31,652
വമ്പിച്ച സുരക്ഷാസംവിധാനങ്ങൾ ഉണ്ടാകും.

16
00:02:41,161 --> 00:02:43,998
ലക്ഷ്യം കോൺറാഡ് ഹോട്ടലിൻ്റെ
ഒമ്പതാം നിലയിലുണ്ട്.

17
00:02:44,081 --> 00:02:45,082
മിഷൻ തുടരാം.

18
00:02:50,087 --> 00:02:52,756
കോൺറാഡ്

19
00:02:58,095 --> 00:03:01,056
എനിക്കായി സമയം കണ്ടെത്തിയതിനു നന്ദി.
നിങ്ങൾ ഫോട്ടോസ് അയച്ചിരുന്നു എന്നറിയാം,

20
00:03:01,140 --> 00:03:03,517
എങ്കിലും എനിക്ക് ഇവിടം
നേരിൽ കാണണമെന്നുണ്ടായിരുന്നു.

21
00:03:05,144 --> 00:03:06,437
എന്താ ഇവിടെ നടക്കുന്നത്?

22
00:03:06,520 --> 00:03:08,898
മിഖായേൽ കാർപോവ് ഇന്നിവിടെ
ഇൻ്റർവ്യൂ കൊടുക്കുന്നുണ്ട്.

23
00:03:08,981 --> 00:03:09,940
ആരാ അത്?

24
00:03:10,024 --> 00:03:12,192
റഷ്യയുടെ ദക്ഷിണ കൊറിയയിലെ അംബാസഡർ.

25
00:03:13,027 --> 00:03:15,404
പുടിൻ്റെ അടുത്ത സുഹൃത്തുക്കളിൽ
ഒരാളാ പുള്ളി.

26
00:03:19,116 --> 00:03:22,202
ബേബി ഷവറിനുള്ള
ഞങ്ങളുടെ ഏറ്റവും പ്രശസ്തമായ സെറ്റ് ഇതാണ്.

27
00:03:22,286 --> 00:03:24,163
ആൺകുട്ടി ആണെങ്കിൽ ഈ നിറമായിരിക്കും...

28
00:03:24,246 --> 00:03:26,916
ക്ഷമിക്കണം. എനിക്കൊന്നു
ബാത്ത്റൂമിൽ പോണമായിരുന്നു.

29
00:03:26,999 --> 00:03:29,793
അതും ഒരു സന്തോഷമാണല്ലോ.

30
00:03:45,809 --> 00:03:47,186
മിസ്‌, നിങ്ങൾ ഓക്കേയല്ലേ?

31
00:03:47,269 --> 00:03:49,188
-ക്ഷമിക്കണേ.
-ഇരിക്കൂ.

32
00:03:49,271 --> 00:03:50,648
എനിക്ക് തല കറങ്ങുന്നു.

33
00:03:50,731 --> 00:03:53,525
-ഡോക്ടറെ വിളിക്കണോ?
-വേണ്ട. ഞാൻ...

34
00:03:53,609 --> 00:03:55,194
ഷുഗർ കുറഞ്ഞതാണെന്ന് തോന്നുന്നു.

35
00:03:55,277 --> 00:03:58,113
മധുരമുള്ള എന്തെങ്കിലും കുടിക്കാൻ തരാമോ?

36
00:03:58,197 --> 00:04:00,157
-ജ്യൂസോ മറ്റോ?
-അതിനെന്താ. തരാം.

37
00:04:00,240 --> 00:04:01,075
നന്ദി.

38
00:04:36,860 --> 00:04:38,112
ക്ഷമിക്കണം. എക്സ്ക്യൂസ് മീ.

39
00:04:38,195 --> 00:04:39,863
-നിങ്ങൾ അമേരിക്കൻ ആണോ?
-അതെ.

40
00:04:40,280 --> 00:04:43,200
-ഇവിടെ മാധ്യമങ്ങളുടെ കൂടെ വന്നതല്ലേ?
-അല്ല.

41
00:04:44,034 --> 00:04:46,161
പൊതുജനത്തിന് ഇവിടെ പ്രവേശനമില്ല.

42
00:04:46,245 --> 00:04:48,831
സോറി. തല കറങ്ങിയപ്പോൾ...

43
00:04:49,456 --> 00:04:51,250
ഞാൻ പൊക്കോളാം. സോറി.

44
00:04:51,875 --> 00:04:52,918
ഒരു നിമിഷം.

45
00:04:54,920 --> 00:04:56,255
ജ്യൂസ് മേടിക്കാൻ മറന്നു.

46
00:04:57,006 --> 00:04:57,923
നന്ദി.

47
00:05:11,061 --> 00:05:13,647
ആംബുലൻസ് വിളിക്ക്! ഡോക്ടറെ കൊണ്ടുവാ.

48
00:05:33,375 --> 00:05:35,586
ആരാ ഇത് ചെയ്തത്?
ആരായിരുന്നു അദ്ദേഹത്തിൻ്റെ കൂടെ?

49
00:05:35,669 --> 00:05:37,046
അവരെ കണ്ടുപിടിക്ക്.

50
00:05:43,052 --> 00:05:45,345
ഗർഭിണിയായ ഒരു സ്ത്രീ
താഴേക്ക് പോവുന്നുണ്ട്.

51
00:05:45,429 --> 00:05:46,680
അവളെ തടുക്ക്.

52
00:06:48,659 --> 00:06:49,618
ഹേയ്!

53
00:07:14,685 --> 00:07:16,937
അവൾ ബോൾറൂമിലുണ്ട്.

54
00:07:17,020 --> 00:07:18,856
അവൾ പുറത്തുകടക്കാതിരിക്കാൻ ഉറപ്പുവരുത്ത്.

55
00:07:20,816 --> 00:07:22,484
-പറ.
-ഞാൻ പ്രശ്നത്തിലാ.

56
00:07:22,568 --> 00:07:26,029
കാർപ്പോവിൻ്റെ സെക്യൂരിറ്റി എന്നെ
ഒമ്പതാം നിലയിലെ ബാങ്കറ്റ് ഹാളിൽ പൂട്ടി.

57
00:07:26,113 --> 00:07:27,281
പുറത്തേക്കുള്ള വഴി ഏതാ?

58
00:07:27,531 --> 00:07:30,826
ആ മുറിയുടെ വടക്കുപടിഞ്ഞാറേ മൂലയിൽ
സർവീസ് പടികളുണ്ട്,

59
00:07:30,909 --> 00:07:32,536
പക്ഷേ അത് ലോബിയിലേക്കാ.

60
00:07:43,755 --> 00:07:45,215
താൻ തെറ്റായ മുറിയിലാ മുട്ടുന്നത്!

61
00:08:06,028 --> 00:08:07,863
അവൾ ജനാലയിലൂടെ പുറത്തുകടന്നു.

62
00:08:07,946 --> 00:08:10,824
ഹോട്ടലിനു മുന്നിലെ തെരുവ് പരിശോധിക്ക്.

63
00:08:12,534 --> 00:08:14,203
എടോ, ഞാൻ സോജു കൊണ്ടുവന്നിട്ടുണ്ട്!

64
00:08:14,286 --> 00:08:16,747
ചൊറിയാൻ നിക്കാതെ കതകു തുറക്ക്!

65
00:08:16,830 --> 00:08:18,957
തെറ്റായ മുറിയിലാ മുട്ടുന്നതെന്നു
പറഞ്ഞില്ലേ!

66
00:09:45,085 --> 00:09:46,253
എക്സ്ട്രാക്ഷൻ പോയിൻ്റ്

67
00:09:48,046 --> 00:09:49,798
സിഗ്നൽ അയക്കുക

68
00:09:49,881 --> 00:09:50,716
അയച്ചു

69
00:09:53,010 --> 00:09:56,430
എക്സ്ഫിൽ കോർഡിനേറ്റുകൾ ലഭിച്ചു.
ലൊക്കേഷനിലേക്ക് പോവുകയാണ്.

70
00:10:13,488 --> 00:10:16,491
എക്സ്ട്രാക്ഷൻ പോയിൻ്റ്

71
00:12:16,695 --> 00:12:17,654
സൂക്ഷിച്ച്!

72
00:12:18,864 --> 00:12:20,115
ദൈവമേ!

73
00:12:24,995 --> 00:12:25,829
കോപ്പ്.

74
00:13:00,780 --> 00:13:01,865
ശെടാ.

75
00:13:17,088 --> 00:13:17,923
നാശം!

76
00:13:39,277 --> 00:13:40,487
ശരി. ശരി.

77
00:13:41,780 --> 00:13:42,948
ബാക്കപ്പ് വിളിക്ക്!

78
00:13:53,124 --> 00:13:57,754
ബട്ടർഫ്ലൈ

79
00:13:58,964 --> 00:14:04,970
കാഡിസ് ബ്ലാക്ക് സൈറ്റ്
വെളിപ്പെടുത്താത്ത സ്ഥലം

80
00:14:07,138 --> 00:14:08,181
ഹായ് മാനി.

81
00:14:10,559 --> 00:14:11,810
താൻ കാണാൻ ഇതിലും നന്നാവാറുണ്ട്.

82
00:14:13,520 --> 00:14:16,898
തനിക്ക് എത്ര നേരം ബോധമുണ്ടാകും
എന്നറിയില്ല, അതുകൊണ്ട് ഞാൻ കാര്യം പറയാം.

83
00:14:18,275 --> 00:14:19,734
താനെന്നെ വഞ്ചിച്ചെന്ന് എനിക്കറിയാം.

84
00:14:21,278 --> 00:14:25,198
കാഡിസിനെപ്പറ്റിയുള്ള രഹസ്യവിവരങ്ങൾ താൻ
യുഎസ് ഇൻ്റലിജൻസിന് കൊടുക്കാൻ ശ്രമിച്ചു.

85
00:14:25,991 --> 00:14:28,076
തൻ്റെ കൂടെ ആരായിരുന്നു എന്നെനിക്കറിയണം.

86
00:14:28,618 --> 00:14:30,328
നീയൊരു ചെറ്റയാണ് ജൂണോ.

87
00:14:31,454 --> 00:14:35,542
ശത്രുക്കളെ സഹായിക്കാൻ നമ്മുടെ രാജ്യത്തെ,
എൻ്റെ രാജ്യത്തെ ഒറ്റുകൊടുക്കുന്നോ?

88
00:14:36,042 --> 00:14:38,878
ഞാനതിൽ പങ്കുചേരും എന്ന് കരുതിയോ?

89
00:14:39,713 --> 00:14:42,007
ഞാൻ സ്വകാര്യ ഇൻ്റലിജൻസ് ബിസിനസാ
ചെയ്യുന്നത്.

90
00:14:42,799 --> 00:14:44,968
സമാധാനമാണ് എൻ്റെ ഏക ശത്രു.

91
00:14:45,051 --> 00:14:46,094
നീയൊരു വഞ്ചകിയാണ്.

92
00:14:47,804 --> 00:14:49,180
സിഐഎ നിന്നെ തടയും.

93
00:14:49,806 --> 00:14:50,932
സിഐഎയോ?

94
00:14:52,183 --> 00:14:54,102
ഇതെന്നെ പഠിപ്പിച്ചത് ആരാണെന്നാ വിചാരം?

95
00:14:56,271 --> 00:14:57,814
താൻ ആരുടെ കൂടെയാ പ്രവർത്തിച്ചിരുന്നത്?

96
00:15:02,485 --> 00:15:04,654
താനെൻ്റെ ടീമിലെ
ഏറ്റവും നല്ലവരിൽ ഒരാളായിരുന്നു.

97
00:15:06,948 --> 00:15:08,283
ഞാൻ ലളിതമായി പറയാം.

98
00:15:08,825 --> 00:15:12,495
എനിക്കറിയേണ്ടത് പറഞ്ഞാൽ ഞാൻ
തൻ്റെ വീട്ടുകാരെ കൊല്ലാതെ വിടാം.

99
00:15:16,082 --> 00:15:18,460
സോഫിയ്ക്ക് ഇപ്പോൾ
അഞ്ചു വയസ്സോ മറ്റോ അല്ലേ?

100
00:15:31,640 --> 00:15:32,974
പത്തു സെക്കൻ്റ്‌ തരാം.

101
00:15:40,690 --> 00:15:41,608
സമയം കഴിഞ്ഞു.

102
00:15:47,447 --> 00:15:48,907
അയാളുടെ പേര്...

103
00:15:49,866 --> 00:15:51,368
ജാക്കബ് ഡിഡേക്.

104
00:15:51,451 --> 00:15:53,370
അയാൾ പോളിഷ് ഇൻ്റലിജൻസിൽ ആയിരുന്നു.

105
00:16:01,169 --> 00:16:02,337
അയാളിപ്പോൾ എവിടെയുണ്ട്?

106
00:16:03,713 --> 00:16:04,881
മാഴ്സഷ്ലോക്ക്.

107
00:16:08,343 --> 00:16:09,928
മാൾട്ടയിലെ ഒരു മത്സ്യത്തൊഴിലാളി ഗ്രാമം.

108
00:16:13,056 --> 00:16:13,932
ശരി.

109
00:16:16,101 --> 00:16:17,602
എന്തിനാ കാത്തുനിൽക്കുന്നത്?

110
00:16:21,189 --> 00:16:24,025
-ഒരു മണിക്കൂറിൽ മാൾട്ടയിൽ ഒരു ടീം വേണം.
-ശരി.

111
00:16:27,696 --> 00:16:30,532
അമ്മേ, ഒന്ന് തനിച്ച് സംസാരിക്കണം.

112
00:16:30,615 --> 00:16:31,700
ശരി. നിക്ക്.

113
00:16:32,200 --> 00:16:34,327
സോൾ ഓപ്പറേഷൻസിൽ ഒരു പ്രശ്നമുണ്ട്.

114
00:16:34,411 --> 00:16:39,290
കാർപോവ് മരിച്ചു, എക്‌സ്ഫിൽ ഹൈജാക്ക് ആയി,
ആരോ മൂന്ന് പ്രവർത്തകരെ ആക്രമിച്ചു.

115
00:16:39,374 --> 00:16:40,917
കാഡിസിൻ്റെ പങ്ക് പുറത്തായോ?

116
00:16:41,000 --> 00:16:44,671
അവിടത്തെ അധികൃതർ അന്വേഷിക്കുന്നുണ്ട്,
പക്ഷേ നമ്മിലേക്ക് അന്വേഷണം എത്തിയിട്ടില്ല.

117
00:16:44,754 --> 00:16:45,714
ഉറപ്പാണോ?

118
00:16:46,172 --> 00:16:47,090
ഉറപ്പാണോന്ന്?

119
00:16:47,173 --> 00:16:49,759
അമ്മേ, ഞാൻ പറഞ്ഞല്ലോ ഉറപ്പാണെന്ന്.

120
00:16:51,845 --> 00:16:54,431
നമ്മെയും ജിആർയൂ-വിനെയും ബന്ധിപ്പിക്കുന്ന
ഏക കണ്ണി കാർപോവ് ആണ്.

121
00:16:54,514 --> 00:16:58,268
റഷ്യൻ ഇൻ്റലിജൻസിന് നാം സഖ്യസേനയുടെ
നീക്കങ്ങൾ നൽകിയെന്ന് ലാംഗ്ലി അറിഞ്ഞാൽ,

122
00:16:58,351 --> 00:17:00,937
-നമുക്കും കാഡിസിനും എല്ലാം നഷ്ടപ്പെടും.
-എനിക്ക് മനസ്സിലായി.

123
00:17:01,020 --> 00:17:02,981
റബേക്കയുടെ അവസ്ഥ എന്താ? ഓക്കേയാണോ?

124
00:17:03,064 --> 00:17:06,609
അവളെ ഇതുവരെ വിളിച്ചു കിട്ടിയിട്ടില്ല.

125
00:17:06,693 --> 00:17:09,446
-ശരി, എങ്കിൽ അവളെ കണ്ടെത്ത്.
-തീർച്ചയായും.

126
00:17:10,155 --> 00:17:12,782
അവളെത്ര ആകുലപ്പെടുത്തുന്നെന്ന്
മനസ്സിലാവുന്നുണ്ട്.

127
00:17:12,866 --> 00:17:17,370
റബേക്ക സുഡാനിലെ ധനകാര്യമന്ത്രിയെയും
സുരക്ഷാ ഉദ്യോഗസ്ഥനെയും വീഴ്ത്തി.

128
00:17:17,454 --> 00:17:21,416
വെനിസ്വലയിലെ ഒരു പട്ടാള വിമാനവും വീഴ്ത്തി,
എഞ്ചിൻ തകർന്നതാണെന്നാ ആളുകളുടെ വിചാരം.

129
00:17:21,499 --> 00:17:23,251
എനിക്ക് റബേക്കയെയോർത്ത് ആശങ്കയുണ്ട്,

130
00:17:23,334 --> 00:17:25,837
കാരണം അവളാണ് നമ്മുടെ
ഏറ്റവും വിലയേറിയ സമ്പത്ത്.

131
00:17:28,423 --> 00:17:31,050
സോളിലെ പ്രശ്നത്തിന് പിന്നിൽ
ആരാണെന്ന് മനസ്സിലായോ?

132
00:17:31,134 --> 00:17:34,012
ഇല്ല. ആരോ ഒറ്റയ്ക്ക് ചെയ്തതാണെന്നേ
അറിയാൻ കഴിഞ്ഞുള്ളു.

133
00:17:35,722 --> 00:17:37,974
ഒരൊറ്റ ആളാ ഇത് ചെയ്തതെന്നാണോ പറയുന്നത്?

134
00:17:38,475 --> 00:17:40,310
അതെ, അവർക്ക് നല്ല പരിശീലനം ലഭിച്ചിരുന്നു,

135
00:17:41,644 --> 00:17:45,774
എങ്ങനെയോ അവർക്ക് നമ്മുടെ ഓപ്പറേഷൻ്റെ
വിവരങ്ങളും ലഭിച്ചിരുന്നു.

136
00:17:49,569 --> 00:17:52,197
ശരി. സോൾ ഓഫീസിലെ എല്ലാവരും
ഇതിൻ്റെ പിറകെ വേണം.

137
00:17:52,280 --> 00:17:55,283
എങ്ങനെയായാലും വേണ്ടില്ല, എൻ്റെ മുന്നിൽ
ഇത് ചെയ്തയാളുടെ തല കൊണ്ടുവരണം.

138
00:17:55,366 --> 00:17:56,201
ശരി.

139
00:20:11,461 --> 00:20:12,629
ഹലോ?

140
00:20:12,712 --> 00:20:14,172
ഹേയ്, ഞാനാണ്.

141
00:20:16,507 --> 00:20:18,259
അവളെ കണ്ടെത്തിയോ?

142
00:20:18,343 --> 00:20:20,929
ഉവ്വ്, പക്ഷേ ഒരു കാര്യമുണ്ടായി.

143
00:20:22,263 --> 00:20:25,099
എന്നെ തിരിച്ചറിഞ്ഞില്ല,
ഞാൻ സൂക്ഷിച്ചിരുന്നു.

144
00:20:26,267 --> 00:20:28,478
പക്ഷേ ബന്ധപ്പെടാനാവുന്നതിനു മുൻപ്
അവൾ കടന്നുകളഞ്ഞു.

145
00:20:30,104 --> 00:20:31,356
എന്നോട് ക്ഷമിക്കണം.

146
00:20:32,440 --> 00:20:34,025
പക്ഷേ ഞാനവളെ കണ്ടു, ഊഞ്ചു.

147
00:20:36,319 --> 00:20:37,779
ഒമ്പതു വർഷമായി,

148
00:20:39,656 --> 00:20:40,657
പക്ഷേ അതവളായിരുന്നു.

149
00:20:42,408 --> 00:20:43,993
ഇത് പാടാണെന്ന് അറിയാം.

150
00:20:46,162 --> 00:20:47,872
പക്ഷേ വീട്ടിലേക്ക് വരാൻ സമയമായി.

151
00:20:47,956 --> 00:20:50,041
സത്യമായും ഞാൻ ശ്രമിച്ചതാ.

152
00:20:50,708 --> 00:20:52,335
ഞാൻ സ്റ്റേഷനിൽ ചെന്നു,

153
00:20:52,418 --> 00:20:55,254
ടിക്കറ്റ് പോലും വാങ്ങി,
പക്ഷേ തീവണ്ടിയിലേക്ക് നോക്കിയപ്പോൾ

154
00:20:57,090 --> 00:20:58,383
എനിക്ക് കയറാൻ കഴിഞ്ഞില്ല.

155
00:20:58,466 --> 00:21:00,468
-നാമൊരു ഉടമ്പടി വച്ചിരുന്നു, ഡേവിഡ്‌.
-അറിയാം.

156
00:21:00,551 --> 00:21:02,011
ഒരൊറ്റ അവസരം, അത്ര മാത്രം.

157
00:21:02,095 --> 00:21:03,596
അത്രേം റിസ്കേ നാം തീരുമാനിച്ചുള്ളൂ.

158
00:21:03,930 --> 00:21:05,056
അറിയാം.

159
00:21:06,683 --> 00:21:08,101
പക്ഷേ അവൾക്ക് ഞാൻ ആവശ്യമാണ്‌.

160
00:21:11,270 --> 00:21:12,730
കാഡിസ് തന്നെ കണ്ടെത്തിയാൽ,

161
00:21:13,564 --> 00:21:14,565
അവർ തന്നെ കൊല്ലും.

162
00:21:15,942 --> 00:21:17,610
അവർ നമ്മെ എല്ലാവരെയും കൊല്ലും.

163
00:21:17,694 --> 00:21:19,362
അങ്ങനെ ഉണ്ടാവാൻ ഞാനനുവദിക്കില്ല.

164
00:21:22,156 --> 00:21:23,866
അവളെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിലോ?

165
00:21:28,246 --> 00:21:32,417
നോക്ക്, താൻ സാധനങ്ങളൊക്കെ പാക്ക് ചെയ്ത്
സുരക്ഷിതമായ ഇടത്തേക്ക് മാറണം, കേട്ടോ?

166
00:21:32,500 --> 00:21:33,668
ആരെയും അറിയിക്കരുത്.

167
00:21:33,751 --> 00:21:37,088
തന്നെ കണ്ടെത്താൻ കഴിയുന്ന ഒന്നും
മറന്നുവച്ചു പോവരുത്.

168
00:21:37,171 --> 00:21:40,675
നാളെ മൂന്നു മണിയ്ക്ക് ഒരു തീവണ്ടിയുണ്ട്.
അതിൽ കയറ്, പ്ലീസ്.

169
00:21:41,592 --> 00:21:44,220
ഞാൻ ഒരു ദിവസത്തിനുള്ളിൽ തന്നെ കാണാം,
കൂടിപ്പോയാൽ രണ്ട്.

170
00:21:47,432 --> 00:21:48,433
എന്നോട് ക്ഷമിക്ക്, ഊഞ്ചു.

171
00:21:49,934 --> 00:21:51,269
പക്ഷേ അവളെൻ്റെ മകളാണ്.

172
00:21:52,645 --> 00:21:54,063
എനിക്കവളെ വീണ്ടും വിട്ടുപോകാനാകില്ല.

173
00:22:05,658 --> 00:22:06,659
ഹായ്, ഞാനാണ്.

174
00:22:07,493 --> 00:22:08,453
റബേക്ക?

175
00:22:09,287 --> 00:22:10,705
നീ എവിടെയായിരുന്നു? ഓക്കേയല്ലേ?

176
00:22:10,788 --> 00:22:12,582
ഞാൻ ഇറ്റാവോണിൽ ഒരിടത്താണ്.

177
00:22:12,665 --> 00:22:14,459
ഞാൻ രക്ഷപ്പെട്ടു,
പക്ഷേ എന്താ ഉണ്ടായത്?

178
00:22:14,542 --> 00:22:16,419
ഞാനും അതാ ചോദിക്കാൻ തുടങ്ങിയത്.

179
00:22:16,502 --> 00:22:17,962
അതെന്താ അങ്ങനെ ചോദിച്ചത്?

180
00:22:18,046 --> 00:22:19,422
ആറ്റ്‌വുഡ് ആക്രമിക്കപ്പെട്ടു.

181
00:22:19,505 --> 00:22:22,675
എക്സ്ഫിൽ ടീമിനെ തല്ലി ബന്ധിച്ച നിലയിൽ
വഴിയിൽനിന്ന് പോലീസ് കണ്ടെത്തി,

182
00:22:22,759 --> 00:22:25,428
അതുകൊണ്ടാ ചോദിച്ചത് എന്താ ഉണ്ടായതെന്ന്?

183
00:22:25,511 --> 00:22:27,597
ഉറപ്പായും ആരോ ഇതറിഞ്ഞിട്ടുണ്ട്.

184
00:22:27,680 --> 00:22:31,309
കാർപോവ് പരിപാടി ആരോ അറിഞ്ഞ്
എക്സ്ഫിൽ ടീമിനെ ഹൈജാക്ക് ചെയ്തു.

185
00:22:31,392 --> 00:22:32,393
എങ്ങനെ?

186
00:22:33,227 --> 00:22:35,188
ഞാനത് കണ്ടെത്താൻ
നോക്കുന്നില്ലെന്നാണോ വിചാരം?

187
00:22:35,271 --> 00:22:37,065
ഇതെൻ്റെ ദൗത്യമാണ്, ജൂണോ.

188
00:22:37,148 --> 00:22:38,441
അതെ, ആയിരുന്നു.

189
00:22:38,524 --> 00:22:39,859
നിൽക്ക്, നിൽക്ക്.

190
00:22:39,942 --> 00:22:43,821
എക്സ്ഫിൽ ടീം സ്വയം പിടിക്കപ്പെട്ടിട്ടും
എന്നെ കുറ്റപ്പെടുത്തുന്നോ?

191
00:22:44,906 --> 00:22:47,742
ഒരു രീതിയിലും പരാജയപ്പെടരുതാത്ത
ഒരു മിഷനിൽ ഗുരുതരമായൊരു

192
00:22:47,825 --> 00:22:49,702
ഇൻ്റലിജൻസ് വീഴ്ച ഉണ്ടാകുന്നു.

193
00:22:50,369 --> 00:22:52,038
എനിക്കറിയില്ല ആരെ കുറ്റപ്പെടുത്തണമെന്ന്.

194
00:22:57,293 --> 00:22:58,753
എന്നെ വിശ്വാസമില്ലേ?

195
00:23:01,672 --> 00:23:04,300
ഞാൻ കൊറിയയിലേക്കുള്ള യാത്രയിലാ.
എത്തുമ്പോൾ എനിക്ക് ഉത്തരങ്ങൾ വേണം.

196
00:23:04,383 --> 00:23:05,635
കർത്താവേ, ജൂനോ

197
00:23:06,677 --> 00:23:09,347
എന്നോട് കരുതലുള്ള
ഈ ലോകത്തെ ഏക വ്യക്തി നിങ്ങളാണ്.

198
00:23:10,223 --> 00:23:11,766
ഞാൻ നിങ്ങളെ വഞ്ചിക്കില്ല.

199
00:23:12,683 --> 00:23:13,851
ആരോ അങ്ങനെ ചെയ്തു.

200
00:23:20,024 --> 00:23:21,901
ഞാനവരെ കണ്ടെത്തി വേണ്ടത് ചെയ്തോളാം.

201
00:23:21,984 --> 00:23:23,277
അത് ഉറപ്പുവരുത്തണം.

202
00:23:33,121 --> 00:23:34,872
ഇതിൽ അവളെ വിശ്വസിക്കുകയാണോ?

203
00:23:34,956 --> 00:23:38,209
റബേക്ക നാലു വർഷമായി ഈ ജോലിയിൽ.
അവളത് സ്വയം ചെയ്തോളും.

204
00:23:38,543 --> 00:23:41,546
-അതൊരു അബദ്ധമാണെന്ന് തോന്നുന്നു.
-അബദ്ധങ്ങളെപ്പറ്റി സംസാരിക്കണോ?

205
00:23:48,261 --> 00:23:49,762
സോളിലെ ആളെ കണ്ടെത്തുന്നത് എന്തായി?

206
00:23:50,471 --> 00:23:54,350
നിരീക്ഷണ മേഖലയിലെ സുരക്ഷാ ക്യാമറയിൽനിന്ന്
ഒരു ചിത്രം എടുക്കാൻ സാധിച്ചു,

207
00:23:54,433 --> 00:23:55,852
പക്ഷേ ആളെ മനസ്സിലാവുന്നില്ല.

208
00:23:57,979 --> 00:24:01,149
കൊറിയൻ പുരുഷൻ, നാൽപതുകളുടെ അവസാനമോ
അമ്പതുകളുടെ ആദ്യമോ പ്രായം,

209
00:24:01,232 --> 00:24:03,192
ശരാശരി ഉയരം, ശരാശരി തണ്ടും തടിയും.

210
00:24:04,318 --> 00:24:08,489
കൊറിയൻ എൻഐഎസിലെ നമ്മുടെ ആളുകളെ ഇതറിയിക്ക്.
അവർക്കെന്തെങ്കിലും കിട്ടുമോ എന്ന് നോക്കാം.

211
00:24:12,952 --> 00:24:15,204
റബേക്കയ്ക്ക് കാർപോവ് ദൗത്യം കൊടുക്കാനുള്ള
കാരണം പറഞ്ഞോ?

212
00:24:15,288 --> 00:24:16,205
ഇല്ല.

213
00:24:16,914 --> 00:24:18,207
അവൾ കാരണം നോക്കാറില്ല.

214
00:24:19,625 --> 00:24:20,543
നന്നായി.

215
00:24:21,919 --> 00:24:22,837
പറയണ്ട.

216
00:24:26,465 --> 00:24:28,176
എന്തോ പ്രശ്നമുണ്ടെന്നു തോന്നുന്നു.

217
00:25:24,357 --> 00:25:28,236
ഇഞ്ചിയോൺ

218
00:25:51,634 --> 00:25:52,593
അകത്തേക്ക് വാ.

219
00:25:52,677 --> 00:25:53,928
എടോ.

220
00:25:54,011 --> 00:25:57,056
മൂത്ത ചേട്ടൻ വന്നിട്ടും
എഴുന്നേൽക്കാത്തതെന്താ?

221
00:26:00,559 --> 00:26:01,978
എൻ്റെ ചേട്ടനോ?

222
00:26:02,395 --> 00:26:03,688
താനെന്താ ഇവിടെ?

223
00:26:04,021 --> 00:26:06,649
എനിക്ക് നല്ല നൂഡിൽസ് വേണമായിരുന്നു,

224
00:26:06,732 --> 00:26:09,068
പക്ഷേ തൻ്റെ കട മാത്രമേ
തുറന്നിരുന്നുള്ളൂ.

225
00:26:09,151 --> 00:26:11,946
എന്നെ അപമാനിക്കാനാണെങ്കിൽ ആ തല്ലിപ്പൊളി
സംസാരശൈലിയെങ്കിലും മാറ്റിവയ്ക്ക്.

226
00:26:12,029 --> 00:26:13,030
എന്ത് സംസാരശൈലി?

227
00:26:14,073 --> 00:26:16,075
താൻ പറയുന്നത് ഒരു കോപ്പും
മനസ്സിലാവുന്നില്ല.

228
00:26:18,244 --> 00:26:20,621
-കണ്ടതിൽ സന്തോഷം, ചങ്ങാതീ.
-അതെ. തന്നെയും.

229
00:26:21,205 --> 00:26:23,499
എത്ര നാളായി? രണ്ടുമാസം? അതോ മൂന്നോ?

230
00:26:24,792 --> 00:26:26,544
ഞാൻ ഈയിടെയായി കുറച്ചു തിരക്കിൽപ്പെട്ടു.

231
00:26:27,586 --> 00:26:28,838
കേട്ടിട്ട് ഗുരുതരപ്രശ്നമാണല്ലോ.

232
00:26:29,463 --> 00:26:31,048
മുകളിൽ പോയി സംസാരിച്ചാലോ?

233
00:26:35,344 --> 00:26:36,929
താനിത് നിർത്തിയെന്നാ കരുതിയത്.

234
00:26:37,305 --> 00:26:40,683
ഫാറ്റി ലിവർ ഉണ്ട്, കുടി നിർത്തണം എന്നാ
എന്നോട് ഡോക്ടർ പറഞ്ഞത്.

235
00:26:42,059 --> 00:26:43,311
താനിനി എന്തുചെയ്യും?

236
00:26:44,437 --> 00:26:45,813
വേറെ ഡോക്ടറെ നോക്കും.

237
00:26:56,449 --> 00:26:57,366
പിന്നെ,

238
00:26:58,242 --> 00:26:59,577
എന്തൊക്കെയുണ്ട്?

239
00:27:02,121 --> 00:27:04,206
ഒമ്പത് വർഷം മുൻപ്
താനെന്നെ മുങ്ങാൻ സഹായിച്ചു.

240
00:27:06,125 --> 00:27:07,668
എനിക്കുവേണ്ടി താനത് ഒന്നൂടെ ചെയ്യണം.

241
00:27:08,252 --> 00:27:09,795
ആരെങ്കിലും തന്നെ കണ്ടെത്തിയോ?

242
00:27:09,879 --> 00:27:11,547
-വൈകാതെതന്നെ അതുണ്ടാവും.
-ആര്?

243
00:27:12,131 --> 00:27:12,965
കാഡിസ്.

244
00:27:15,009 --> 00:27:16,469
തൻ്റെ സ്വന്തം കമ്പനിയോ?

245
00:27:16,552 --> 00:27:19,180
കാഡിസ് തുടങ്ങിയത് ഞാനായിരിക്കാം,
പക്ഷേ അതിൻ്റെ ഇപ്പോഴത്തെ അവസ്ഥയിൽ,

246
00:27:19,263 --> 00:27:20,681
എനിക്കൊരു പങ്കുമില്ല.

247
00:27:29,899 --> 00:27:31,192
എന്ത്?

248
00:27:32,610 --> 00:27:35,279
തനിക്ക് ചത്ത് തന്നെ ഇരുന്നാൽ
മതിയായിരുന്നല്ലോ.

249
00:27:36,030 --> 00:27:37,531
താനെങ്ങനെ അതും കുളമാക്കി?

250
00:27:38,491 --> 00:27:41,619
വിശ്വസിച്ചാലും ഇല്ലെങ്കിലും,
ഇത് ഞാൻ തെരഞ്ഞെടുത്തതാണ്.

251
00:27:42,161 --> 00:27:43,204
എന്തുകൊണ്ട്?

252
00:27:43,287 --> 00:27:45,831
എന്തെന്നാൽ, എനിക്ക് തിരികെ വേണ്ടുന്ന
ഒന്ന് കാഡിസിൻ്റെ പക്കലുണ്ട്.

253
00:27:48,626 --> 00:27:49,543
റബേക്ക.

254
00:27:52,713 --> 00:27:54,465
അവൾ അവിടെയാ ജോലി ചെയ്യുന്നത്, യോങ് ഷിക്.

255
00:27:58,219 --> 00:27:59,470
വാടകക്കൊലയാളി ആയിട്ട്.

256
00:28:02,098 --> 00:28:04,475
ഇത്രേം നാൾ ഞാൻ കരുതിയത്
അവൾ സുരക്ഷിതയാണെന്നാ,

257
00:28:05,017 --> 00:28:07,395
പക്ഷേ ഇപ്പോൾ, അവൾ ജുനോക്ക് വേണ്ടിയാ
ജോലി ചെയ്യുന്നത്,

258
00:28:08,521 --> 00:28:10,523
അത് മരണം ഇരന്നുവാങ്ങുന്നതു പോലാണ്.

259
00:28:11,899 --> 00:28:13,818
എനിക്ക് ചുമ്മാ അത് നോക്കി നിൽക്കാൻ വയ്യ.

260
00:28:17,279 --> 00:28:20,699
അപ്പോൾ അവളെ തിരിച്ചുകിട്ടാൻ വേണ്ടി
തൻ്റെ ജീവിതം തുലയ്ക്കണോ?

261
00:28:20,783 --> 00:28:21,992
താനും അങ്ങനെ ചെയ്യില്ലേ?

262
00:28:25,579 --> 00:28:26,956
തൻ്റെ ഭാര്യയുടെ കാര്യമോ?

263
00:28:27,373 --> 00:28:28,541
അവരും അങ്ങനെയാണോ കരുതുന്നത്?

264
00:28:29,291 --> 00:28:31,001
അത് നല്ലതായിരിക്കും. പക്ഷേ...

265
00:28:37,883 --> 00:28:39,301
താനെന്നെ സഹായിക്കാമോ?

266
00:28:41,303 --> 00:28:42,304
എനിക്കൊരാഴ്ച സമയം താ.

267
00:28:42,805 --> 00:28:43,806
ഒരാഴ്ച സമയമില്ല.

268
00:28:43,889 --> 00:28:46,725
ഒരു ദിവസത്തിനുള്ളിൽ പുതിയ
പാസ്പോർട്ടുകൾ വേണം.മാക്സിമം രണ്ട് ദിവസം

269
00:28:46,809 --> 00:28:47,935
അവ അത്ര നന്നായിരിക്കില്ല.

270
00:28:48,018 --> 00:28:50,688
ഈ രാജ്യം വിടാൻ പറ്റുന്നത്ര
നന്നായാൽ മതി,

271
00:28:50,771 --> 00:28:52,815
ഭാവി പരിപാടികൾ പിന്നീട് നോക്കാം.

272
00:28:59,363 --> 00:29:00,406
തീർച്ചയായും.

273
00:29:04,118 --> 00:29:06,662
പണവും ഫോട്ടോസും
ഞാൻ കഴിയുന്നത്ര വേഗം അയക്കാം.

274
00:29:08,038 --> 00:29:11,250
കഴിയുമ്പോൾ എന്നെ ഈ നമ്പറിൽ വിളിക്ക്.

275
00:29:17,590 --> 00:29:20,259
താനിനി തിരിച്ചുവരില്ല, അല്ലേ?

276
00:29:38,068 --> 00:29:39,653
സ്വന്തം ആരോഗ്യം സൂക്ഷിക്ക്.

277
00:29:40,779 --> 00:29:42,239
നന്നായി ഭക്ഷണം കഴിക്ക്.

278
00:29:44,283 --> 00:29:48,370
തൻ്റെ നൂഡിൽസ് കഴിക്കാത്തിടത്തോളം
ഞാൻ ചാവില്ല. പേടിക്കണ്ട.

279
00:29:57,254 --> 00:29:58,339
യോങ് ഷിക്...

280
00:30:01,592 --> 00:30:03,135
വളരെ നന്ദി.

281
00:30:06,055 --> 00:30:07,014
എല്ലാത്തിനും.

282
00:30:13,896 --> 00:30:17,399
ഇവിടെ തണുപ്പായിത്തുടങ്ങി.
നമുക്ക് അകത്തേക്ക് പോകാം.

283
00:30:45,970 --> 00:30:47,012
ആറ്റ്‌വുഡ്.

284
00:30:48,681 --> 00:30:49,682
ഒരു സെക്കൻ്റ്.

285
00:30:52,810 --> 00:30:54,395
ജിപിഎസ് കോർഡിനേറ്റ്സ്.

286
00:31:00,693 --> 00:31:05,531
അൻഡോങ്

287
00:32:09,970 --> 00:32:11,889
നന്ദി ആറ്റ്‌വുഡ്. ഇതെനിക്ക് വേണായിരുന്നു.

288
00:32:13,390 --> 00:32:15,017
ഇപ്പൊ നീയെന്നെ മുതലെടുത്തെന്നു തോന്നുന്നു.

289
00:32:15,934 --> 00:32:18,062
അതെ, താനിത് എത്ര വെറുത്തെന്ന് എനിക്കറിയാം.

290
00:32:19,563 --> 00:32:23,067
ഇരുട്ടാവാൻ ഇനിയും കുറച്ചൂടെ സമയമുണ്ട്.

291
00:32:25,653 --> 00:32:26,487
ഓ, വേണ്ടെന്നേ.

292
00:32:34,787 --> 00:32:36,121
എന്നെ അലട്ടുന്നതെന്താണെന്നോ?

293
00:32:36,830 --> 00:32:38,082
ആ മനുഷ്യൻ ആരാണേലും,

294
00:32:38,582 --> 00:32:43,045
അയാൾ തന്നെയോ, കാർപോവിനെയോ,
എക്സ്ഫിൽ ടീമിനെയോ നോക്കിയതേയില്ല.

295
00:32:43,128 --> 00:32:45,547
നിങ്ങളൊന്നുമായിരുന്നില്ല അയാളുടെ ലക്ഷ്യം.
ഞാനായിരുന്നു.

296
00:32:47,007 --> 00:32:48,425
എനിക്കതിൻ്റെ കാരണം അറിയണം.

297
00:33:24,962 --> 00:33:25,963
യാത്ര സുഖമായിരുന്നോ?

298
00:33:28,757 --> 00:33:31,218
-അവർ താഴെ നമ്മെ കാത്തു നിൽപ്പാണോ?
-അതെ.

299
00:33:38,892 --> 00:33:39,977
അയാളെ കണ്ടെത്തിയോ?

300
00:33:40,060 --> 00:33:42,354
ഇതുവരെ ഇല്ല, പക്ഷേ അയാൾ
എവിടെയാണെന്ന് എനിക്കറിയാം.

301
00:33:42,938 --> 00:33:44,440
പിന്നെന്തിനാ കാത്തുനിൽക്കുന്നത്?

302
00:33:44,523 --> 00:33:45,566
കോഫി.

303
00:33:45,983 --> 00:33:47,276
ആറ്റ്‌വുഡ് കൊണ്ടുവരുന്നുണ്ട്.

304
00:33:48,444 --> 00:33:50,863
നീയിത് ഗൗരവമായി
കാണുന്നുണ്ടെന്നെനിക്ക് തോന്നുന്നില്ല.

305
00:33:51,655 --> 00:33:54,908
എൻ്റെ ഏറ്റവുമടുത്ത ആൾ നിങ്ങളാ,
നിങ്ങളെന്നെ വിശ്വസിക്കുന്നുമില്ല.

306
00:33:54,992 --> 00:33:56,702
ഞാനിത് നല്ല ഗൗരവത്തോടെയാ കാണുന്നത്.

307
00:33:57,786 --> 00:33:59,246
അയാൾ എവിടുണ്ടെന്ന് എങ്ങനറിയാം?

308
00:33:59,329 --> 00:34:01,415
ഒരു പാർക്കിംഗ് ടിക്കറ്റിലെ
ജിപിഎസ് കോർഡിനേറ്റ്സ് വഴി.

309
00:34:02,499 --> 00:34:05,794
നിന്നെ സഹായിക്കാൻ കുറച്ച് ആളുകളെ
അയക്കാം. ഒലിവർ അത് നോക്കിനടത്തും.

310
00:34:06,628 --> 00:34:08,088
പുള്ളി ജോലി ചെയ്യാൻ തുടങ്ങിയോ?

311
00:34:08,547 --> 00:34:09,548
സത്യത്തിൽ ഇല്ല.

312
00:34:11,049 --> 00:34:13,469
ഞാൻ രാവിലേയ്ക്ക് അത് ചെയ്യാം.
എന്നിട്ട് വിളിക്കാം.

313
00:34:13,844 --> 00:34:15,888
-റബേക്ക.
-എന്താ?

314
00:34:17,306 --> 00:34:18,640
ഇത് സൂക്ഷിച്ച് ചെയ്യണം.

315
00:36:28,937 --> 00:36:31,064
-തയ്യാറാണോ?
-അതെ.

316
00:38:22,718 --> 00:38:23,635
അയാൾ ഓടി.

317
00:38:25,929 --> 00:38:27,389
രണ്ടായി പോ.
ഞാനിവനെ പിടിച്ചുനിക്കാം.

318
00:41:09,968 --> 00:41:10,969
റബേക്ക.

319
00:41:22,731 --> 00:41:23,648
അച്ഛാ?

320
00:41:26,860 --> 00:41:27,861
നീ...

321
00:41:29,112 --> 00:41:30,322
നീ സുന്ദരിയായിരിക്കുന്നു.

322
00:41:32,782 --> 00:41:34,326
ഞാൻ കരുതിയത് നിങ്ങൾ...

323
00:41:39,247 --> 00:41:40,248
നിങ്ങൾ ജീവനോടെയുണ്ടോ?

324
00:41:43,919 --> 00:41:45,212
കോപ്പ്, നിങ്ങൾ ജീവനോടെയുണ്ടോ?

325
00:41:45,712 --> 00:41:46,630
നോക്ക്,

326
00:41:47,589 --> 00:41:50,133
നിനക്ക് മനസ്സിലാക്കാൻ
ഒരുപാടുണ്ട് എന്നറിയാം.

327
00:41:50,217 --> 00:41:52,010
ഇത്രേം കാലം നിങ്ങൾ എവിടെയായിരുന്നു?

328
00:41:52,719 --> 00:41:54,846
എൻ്റെ ജീവിതത്തിലെ ഒമ്പത് വർഷം,
എവിടെയായിരുന്നു?

329
00:41:57,557 --> 00:41:59,392
നീയിപ്പോഴും തോക്ക് താഴ്ത്തിയിട്ടില്ല.

330
00:41:59,976 --> 00:42:01,061
നിങ്ങളും.

331
00:42:10,153 --> 00:42:11,988
ഞാൻ നിനക്ക് ഉത്തരങ്ങൾ തരണമെന്നറിയാം,

332
00:42:12,072 --> 00:42:14,199
പക്ഷേ ഇപ്പോൾ നമുക്ക്
ഇവിടന്നു പുറത്തുകടക്കണം.

333
00:42:14,282 --> 00:42:16,868
-ഇത് പറയാതെ ഞാനെങ്ങോട്ടുമില്ല.
-നമുക്ക് പോണം.

334
00:42:16,952 --> 00:42:19,621
പറ. എനിക്ക് 14 വയസ്സുള്ളപ്പോൾ
എന്നെ വിട്ടുപോയത് എന്തിനാന്ന്.

335
00:42:19,704 --> 00:42:22,499
എന്നെ എന്തിനാ അനാഥയാക്കിയതെന്ന്.

336
00:42:24,251 --> 00:42:27,170
നിങ്ങൾക്കെങ്ങനെ
അത് ചെയ്യാൻ തോന്നി? എന്നോട്...

337
00:42:28,964 --> 00:42:32,467
ഞാൻ ഇതൊക്കെ ചെയ്തത്
നിന്നെ സംരക്ഷിക്കാൻ വേണ്ടിയായിരുന്നു.

338
00:42:36,096 --> 00:42:37,472
നിങ്ങൾ വെറും നുണയനാണ്.

339
00:42:37,555 --> 00:42:39,015
എനിക്ക് പോയേ പറ്റൂ.

340
00:42:40,600 --> 00:42:42,227
നീയും എൻ്റെ കൂടെ വരണം.

341
00:42:43,561 --> 00:42:45,230
അതാണ്‌ ഇതിൻ്റെയൊക്കെ പിന്നിലെ കാര്യം.

342
00:42:46,064 --> 00:42:47,941
എനിക്കിനിയും നിന്നെ നഷ്ടപ്പെടുത്താൻ വയ്യ.

343
00:42:50,193 --> 00:42:52,070
പക്ഷേ തീരുമാനം എൻ്റെയല്ല, നിൻ്റെയാണ്.

344
00:42:53,947 --> 00:42:55,657
അതിനാൽ, ഒന്നുകിൽ എൻ്റെ കൂടെ വരാം...

345
00:42:58,618 --> 00:42:59,828
അല്ലെങ്കിൽ എന്നെ കൊല്ലാം.

346
00:43:18,013 --> 00:43:19,347
എനിക്ക് അവരോട് സംസാരിക്കണം.

347
00:43:21,141 --> 00:43:24,227
ആരുടെകൂടെ ആയാലും എനിക്കൊരു കോപ്പുമില്ല,
എനിക്കിപ്പോൾ അവരോട് സംസാരിക്കണം.

348
00:43:32,360 --> 00:43:33,778
അത് അദ്ദേഹമാണെന്ന് അറിഞ്ഞിരുന്നോ?

349
00:43:34,154 --> 00:43:34,988
എന്ത്?

350
00:43:35,071 --> 00:43:39,284
എന്നെ ഇവിടേക്ക് അയച്ചപ്പോൾ അത്
അദ്ദേഹമാണെന്ന് നിങ്ങൾക്കറിയാമായിരുന്നോ?

351
00:43:39,367 --> 00:43:40,785
നീയിതെന്താ പറയുന്നത്?

352
00:43:40,869 --> 00:43:42,579
ജുനോ, എന്നോട് നുണ പറയരുത്.

353
00:43:42,662 --> 00:43:44,164
അദ്ദേഹത്തിൻ്റെ കാര്യത്തിൽ.

354
00:43:44,247 --> 00:43:45,999
നീ ആരുടെ കാര്യമാ പറയുന്നത്?

355
00:43:48,877 --> 00:43:50,086
എൻ്റെ അച്ഛൻ്റെ കാര്യം.

356
00:43:57,761 --> 00:43:58,762
പുള്ളി ജീവിച്ചിരിപ്പുണ്ടോ?

357
00:44:04,392 --> 00:44:06,311
ഇതെന്തു കോപ്പാണ്.

358
00:44:08,355 --> 00:44:10,565
ജുനോ, എൻ്റെ അച്ഛനെ കൊല്ലാനാണോ
നിങ്ങളെന്നെ അയച്ചത്?

359
00:44:10,648 --> 00:44:12,108
സത്യം പറ, ജുനോ.

360
00:44:12,192 --> 00:44:13,318
അറിയാമായിരുന്നോ?

361
00:44:14,235 --> 00:44:15,195
ഇല്ല.

362
00:44:16,321 --> 00:44:17,238
അത് തുറന്നുപറ.

363
00:44:18,114 --> 00:44:21,451
അറിയില്ലായിരുന്നു. ദൈവത്തിനാണേ സത്യം.

364
00:44:24,079 --> 00:44:25,288
നോക്ക് റബേക്ക,

365
00:44:26,081 --> 00:44:27,707
ഡേവിഡ്‌ ഇപ്പോൾ എവിടെയുണ്ട്?

366
00:44:29,793 --> 00:44:31,127
എൻ്റെ കൂടെ ഇവിടെയുണ്ട്.

367
00:44:32,253 --> 00:44:33,254
നീ സുരക്ഷിതയാണോ?

368
00:44:34,839 --> 00:44:35,799
അതെ.

369
00:44:36,966 --> 00:44:37,801
അതെ.

370
00:44:39,594 --> 00:44:42,305
നമുക്കിത് ഒരുമിച്ച് പരിഹരിക്കാം, കേട്ടോ?

371
00:44:42,389 --> 00:44:44,307
നീ തീരുമാനങ്ങൾ ഒന്നും എടുക്കണ്ട.

372
00:44:44,391 --> 00:44:46,184
നീ ഒന്നും ചെയ്യേണ്ട.

373
00:44:47,018 --> 00:44:48,686
ഞാനൊരു ടീമിനെ നിൻ്റടുത്തേക്ക് അയക്കാം.

374
00:44:52,399 --> 00:44:54,025
പിന്നെ ഞാൻ നേരിട്ടും വരാം.

375
00:44:56,236 --> 00:44:57,737
നിനക്ക് കുഴപ്പമൊന്നും ഉണ്ടാവില്ല.

376
00:44:58,696 --> 00:44:59,906
മനസ്സിലായോ?

377
00:45:06,246 --> 00:45:08,957
-എനിക്ക് പോണം. പുള്ളി എഴുന്നേൽക്കുന്നു.
-റബേക്ക, നിൽക്ക്.

378
00:45:16,172 --> 00:45:17,424
നീയെന്നെ ഇടിച്ചിട്ടു.

379
00:45:20,385 --> 00:45:21,594
എനിക്ക് ദേഷ്യം വന്നിട്ടാ.

380
00:45:24,305 --> 00:45:25,265
നാശം.

381
00:45:26,099 --> 00:45:27,267
ചോര വരുന്നുണ്ട്.

382
00:45:27,350 --> 00:45:28,226
നന്നായിപ്പോയി.

383
00:45:30,186 --> 00:45:31,396
എന്നെ എണീക്കാൻ സഹായിക്കാമോ?

384
00:45:40,864 --> 00:45:41,948
എന്നോട് ക്ഷമിക്ക്.

385
00:45:45,452 --> 00:45:46,870
ഞാനത് ആദ്യം പറയണമായിരുന്നു.

386
00:45:53,334 --> 00:45:54,335
ഐ ലവ് യു.

387
00:45:57,005 --> 00:45:58,923
ഞാൻ നിന്നെ
നീ കരുതുന്നതിലധികം മിസ്‌ ചെയ്തു.

388
00:46:05,889 --> 00:46:06,723
വേണ്ട!

389
00:46:20,445 --> 00:46:21,404
നീ ഓക്കേയല്ലേ?

390
00:46:32,832 --> 00:46:34,083
സമീപസമയത്തെ മെസ്സേജ്
ജുനോ

391
00:46:34,167 --> 00:46:36,336
ജുനോ:
അയാളെ ഇപ്പോൾത്തന്നെ കൊല്ലുക.

392
00:46:44,010 --> 00:46:45,178
നമുക്ക് പോണം.

393
00:46:59,025 --> 00:47:00,568
നിനക്ക് ചോദ്യം പലതുണ്ടെന്നറിയാം.

394
00:47:00,985 --> 00:47:03,238
എൻ്റെ കൂടെ വാ, ഞാൻ എല്ലാം പറയാം.

395
00:49:06,235 --> 00:49:08,237
ഉപശീർഷകം വിവർത്തനംചെയ്തത് ശ്യാം ടി.കെ.

