1
00:00:08,175 --> 00:00:10,469
ബട്ടർഫ്ലൈയിൽ മുൻപ് നടന്നത്

2
00:00:12,263 --> 00:00:14,265
എല്ലാം ക്ലിയറാണ്.
ലക്ഷ്യം തഥാസ്ഥാനത്തുണ്ട്.

3
00:00:18,519 --> 00:00:19,520
നാശം!

4
00:00:20,855 --> 00:00:22,148
അവളെൻ്റെ മകളാണ്.

5
00:00:23,607 --> 00:00:25,317
അവളെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിലോ?

6
00:00:25,401 --> 00:00:27,987
അവളെ ഇതുവരെ വിളിച്ചു കിട്ടിയിട്ടില്ല.

7
00:00:28,070 --> 00:00:30,573
അവളാണ് നമ്മുടെ
ഏറ്റവും വിലയേറിയ സമ്പത്ത്.

8
00:00:30,656 --> 00:00:31,782
അയാളെ കണ്ടെത്തിയോ?

9
00:00:31,866 --> 00:00:33,534
ഇതുവരെ ഇല്ല, പക്ഷേ അയാൾ
എവിടെയാണെന്ന് എനിക്കറിയാം.

10
00:00:33,617 --> 00:00:35,494
ഞാൻ രാവിലേയ്ക്ക് അത് ചെയ്യാം.

11
00:00:39,665 --> 00:00:40,624
വേണ്ട!

12
00:00:42,460 --> 00:00:43,753
അത് അദ്ദേഹമാണെന്ന് അറിഞ്ഞിരുന്നോ?

13
00:00:44,044 --> 00:00:45,087
പുള്ളി ജീവിച്ചിരിപ്പുണ്ടോ?

14
00:00:47,465 --> 00:00:48,591
റബേക്ക.

15
00:00:51,177 --> 00:00:52,178
അച്ഛാ?

16
00:01:50,694 --> 00:01:52,112
ഇത് ഭയങ്കര വിചിത്രമാണ്.

17
00:01:55,241 --> 00:01:57,201
നാമിപ്പോൾ മിണ്ടാൻ തുടങ്ങി, അല്ലേ?
പുരോഗതിയുണ്ട്.

18
00:01:58,369 --> 00:01:59,995
ഒരു മണിക്കൂർ മുൻപുവരെ,

19
00:02:00,079 --> 00:02:03,082
എൻ്റെ അച്ഛൻ ജീവനോടെയുണ്ട് എന്നറിയാൻ
ഞാൻ എന്തുവേണേലും ചെയ്തേനെ.

20
00:02:03,165 --> 00:02:07,169
ഇപ്പോഴോ, നമ്മളിതാ പലഹാരങ്ങൾ വാങ്ങുന്നു.

21
00:02:08,504 --> 00:02:10,256
എനിക്കിവിടന്നു മുങ്ങാൻ തോന്നുന്നു.

22
00:02:10,339 --> 00:02:11,715
നിനക്ക് പോണോ?

23
00:02:11,799 --> 00:02:14,134
നാം എങ്ങോട്ടാ പോവുന്നതെന്ന് പറയാമോ?

24
00:02:19,390 --> 00:02:21,183
-ബുസാൻ.
-അതെന്തിനാ?

25
00:02:22,977 --> 00:02:24,895
അവിടന്നു കുറച്ചു സാധനങ്ങൾ എടുക്കണം.

26
00:02:24,979 --> 00:02:27,231
-എന്നിട്ടോ?
-എന്നിട്ട് നാം രാജ്യം വിടും.

27
00:02:27,314 --> 00:02:28,607
വിർജീനിയയിലേക്ക് തിരിച്ച്?

28
00:02:30,985 --> 00:02:33,904
ങാ, ഔദ്യോഗികമായി മരിച്ചിട്ടുണ്ടേൽ
കസ്റ്റംസ് കടക്കാനാവില്ലല്ലോ.

29
00:02:34,780 --> 00:02:36,949
അപ്പോൾ എങ്ങോട്ടാ യാത്ര?

30
00:02:42,788 --> 00:02:43,914
വിയറ്റ്‌നാം.

31
00:02:43,998 --> 00:02:45,332
എന്ത്?

32
00:02:45,416 --> 00:02:47,209
ഞാനവിടെ ഒരു വീട് വാടകയ്ക്കെടുത്തിട്ടുണ്ട്.

33
00:02:47,293 --> 00:02:50,254
അവിടം മനോഹരമാണ്. നമ്മെയവർ
മറ്റുരാജ്യക്കാർക്ക് കൈമാറുകയുമില്ല.

34
00:02:51,338 --> 00:02:54,758
അപ്പോൾ നാം ശിഷ്ടകാലം വിയറ്റ്‌നാമിൽ
സന്തോഷമായി ജീവിക്കും?

35
00:02:57,469 --> 00:02:59,054
എനിക്കെൻ്റെ ജീവിതം ഇഷ്ടമായിരുന്നു.

36
00:02:59,722 --> 00:03:03,058
എനിക്ക് പണമുണ്ടായിരുന്നു, സ്വാതന്ത്ര്യവും.
ജുനോ എപ്പോഴും എന്നെ നോക്കിയിരുന്നു.

37
00:03:03,142 --> 00:03:06,020
ഞാനതൊക്കെ നശിപ്പിച്ചു, എന്നെ
നോക്കിവളർത്തുന്ന കടമയിൽനിന്ന്

38
00:03:06,103 --> 00:03:09,023
രക്ഷപ്പെടാനായി സ്വന്തം മരണം
വ്യാജമായി ചമച്ച ഒരാൾക്കുവേണ്ടി.

39
00:03:10,065 --> 00:03:11,567
നടന്നത് അതൊന്നുമല്ല.

40
00:03:15,529 --> 00:03:16,989
എനിക്ക് ജുനോയെ വിളിക്കണം.

41
00:03:19,241 --> 00:03:23,162
അല്ല, ഞാനെന്തിനാ ഓടി രക്ഷപ്പെടുന്നത്?
അവർക്ക് നിങ്ങൾ മരിച്ചാൽ മതിയല്ലോ.

42
00:03:23,245 --> 00:03:25,122
നീ അവളുടെ ഏജൻ്റിനെ കൊന്നു.

43
00:03:25,205 --> 00:03:28,250
ആറ്റ്‌വുഡിനെയോ?
ആറ്റ്‌വുഡുകൾ ഇനിയും ധാരാളമുണ്ട്.

44
00:03:28,751 --> 00:03:31,670
നീ അവൾക്ക് നേരെ തിരിഞ്ഞില്ലേ.ജുനോയെ
അറിയാല്ലോ. അവളത് വെറുതെവിടില്ല.

45
00:03:31,754 --> 00:03:33,088
ഒരുപക്ഷേ ആയിരിക്കാം.

46
00:03:34,006 --> 00:03:37,593
പക്ഷേ... ഞാനാ അത് ചെയ്തതെന്ന് ഉറപ്പുണ്ടോ?

47
00:03:49,355 --> 00:03:50,731
നിനക്ക് ഇവ നല്ല ഇഷ്ടമായിരുന്നു.

48
00:03:53,609 --> 00:03:55,569
അതെ, ഇതിൻ്റെ രുചി
എനിക്കോർമയുള്ള പോലെതന്നെയാ.

49
00:04:03,827 --> 00:04:05,579
അതിൻ്റെ പണം കൊടുക്കണേ.

50
00:04:05,663 --> 00:04:08,582
-ഹേയ്! ഹേയ്!
-സമാധാനിക്ക്. മൂത്രമൊഴിക്കാൻ പോവാ.

51
00:04:13,879 --> 00:04:17,091
ശരി.

52
00:04:28,727 --> 00:04:29,979
ഹലോ.

53
00:04:30,062 --> 00:04:31,814
നിങ്ങൾ പുള്ളിയെ കൊല്ലാൻ ശ്രമിച്ചോ?

54
00:04:32,189 --> 00:04:33,190
റബേക്ക.

55
00:04:35,818 --> 00:04:39,905
ജുനോ, എന്നോട് കള്ളം പറയണ്ട. നിങ്ങൾ
ആറ്റ്‌വുഡിനയച്ച മെസ്സേജ് ഞാൻ കണ്ടു.

56
00:04:39,989 --> 00:04:41,407
ആ നമ്പർ ട്രേസ് ചെയ്യ്‌.

57
00:04:41,490 --> 00:04:43,200
നീ എവിടെയാ? പുള്ളിയുടെ കൂടെയാണോ?

58
00:04:45,536 --> 00:04:48,372
പുള്ളി അപകടകാരിയാ.
എന്താവും പ്ലാൻ ചെയ്യുന്നതെന്ന് അറിയില്ല.

59
00:04:50,958 --> 00:04:52,292
പുള്ളി ആറ്റ്‌വുഡിനെ കൊന്നു.

60
00:04:55,087 --> 00:04:58,173
നീ എവിടെയാണെന്ന് പറ,
ഞാൻ ഒരു ടീമിനെ വിടാം.

61
00:05:09,643 --> 00:05:10,978
നിങ്ങളെന്നെ തിരിച്ചെടുക്കുമോ?

62
00:05:11,854 --> 00:05:12,855
പിന്നില്ലാതെ.

63
00:05:14,481 --> 00:05:16,734
നിനക്കെപ്പോഴും ഇവിടെ സ്ഥാനമുണ്ട്.

64
00:05:20,821 --> 00:05:22,698
അത് കേട്ടതിൽ സന്തോഷം.

65
00:05:24,491 --> 00:05:26,035
സത്യമല്ലെങ്കിൽപ്പോലും.

66
00:05:26,118 --> 00:05:27,953
അത് സത്യമാണ് റബേക്ക.

67
00:05:29,705 --> 00:05:31,373
ഇവിടെയാണ്‌ നിൻ്റെ സ്ഥാനം.

68
00:05:37,504 --> 00:05:38,756
എൻ്റെ അച്ഛൻ്റെ കാര്യമോ?

69
00:06:05,115 --> 00:06:06,116
നാശം!

70
00:06:19,463 --> 00:06:20,547
എന്തുപറ്റി?

71
00:06:24,218 --> 00:06:25,469
ഞാൻ കരുതി നീ...

72
00:06:26,011 --> 00:06:27,137
എന്നെ കാണാതായെന്നോ?

73
00:06:31,266 --> 00:06:32,726
വിഷമിച്ചു, അല്ലേ?

74
00:06:58,252 --> 00:06:59,545
നീ അവളെ വിളിച്ചോ?

75
00:07:08,804 --> 00:07:10,806
നിന്നെ ഇവിടെ പിടിച്ചുവയ്ക്കാൻ
എനിക്കാവില്ലെന്നറിയാം,

76
00:07:10,889 --> 00:07:14,685
ജൂനോയോട് ഭാഗ്യം പരീക്ഷിക്കാനാണ് നിന്റെ
ഉദ്ദേശമെങ്കിൽ, ഞാൻ തടയില്ല.

77
00:07:14,768 --> 00:07:16,019
പക്ഷേ എനിക്കറിയണം.

78
00:07:16,562 --> 00:07:18,897
ഞാനവരെ വിളിച്ചിട്ടില്ല, ഓക്കേ? സത്യം.

79
00:07:33,537 --> 00:07:34,788
നിങ്ങൾക്ക് പ്രായമായി.

80
00:07:34,872 --> 00:07:36,248
നിനക്ക് പ്രായമായി.

81
00:07:56,768 --> 00:07:57,769
എന്താ അവിടെ?

82
00:07:58,687 --> 00:07:59,855
അറിയില്ല.

83
00:08:00,522 --> 00:08:03,233
-ഒരുപക്ഷേ ആക്സിഡൻ്റ് ആയതാവും.
-ആയിരിക്കാം.

84
00:08:05,485 --> 00:08:06,820
-നാശം.
-എന്താ?

85
00:08:07,321 --> 00:08:09,239
പോലീസ് ചെക്കിംഗ് ആണ്.

86
00:08:38,560 --> 00:08:41,271
-എന്താ ചെയ്യുന്നേ?
-കണ്ടിട്ട് എന്തുതോന്നുന്നു?

87
00:08:43,315 --> 00:08:44,942
ആരെയും വെടിവയ്ക്കരുത്.

88
00:08:45,442 --> 00:08:46,443
എന്നാരു പറഞ്ഞു?

89
00:08:47,027 --> 00:08:50,864
നോക്ക്, ശാന്തരായി ഇരുന്നാൽ മതി, കേട്ടോ?
സാധാരണ ചെക്ക് പോയൻ്റ് ആണ് എങ്കിൽ,

90
00:08:50,948 --> 00:08:53,784
ആരെയും ഉപദ്രവിക്കാതെ നമുക്ക് കടന്നുപോകാം.

91
00:08:53,867 --> 00:08:54,910
അല്ലെങ്കിലോ?

92
00:09:02,209 --> 00:09:03,126
ഹലോ.

93
00:09:03,710 --> 00:09:05,003
ലൈസൻസ് കാണിക്കാമോ?

94
00:09:05,087 --> 00:09:06,046
ശരി.

95
00:09:11,301 --> 00:09:12,386
ഇതാ.

96
00:09:18,433 --> 00:09:20,060
എവിടന്നാ വരുന്നത്?

97
00:09:20,143 --> 00:09:21,103
സോൾ.

98
00:09:23,355 --> 00:09:24,690
എന്താ ഇവിടെ സംഭവം?

99
00:09:26,358 --> 00:09:27,276
ഹേയ് ഓഫീസർ.

100
00:09:32,948 --> 00:09:33,991
ഒരു കാര്യമുണ്ട്.

101
00:09:35,617 --> 00:09:36,535
കാണിച്ചേ.

102
00:09:36,994 --> 00:09:40,330
ഗുമിയിലെ ചെക്ക്പോയൻ്റിൽനിന്നാ.
ലോക്കൽ പോലീസിന് ഒരു മാച്ച് കിട്ടി.

103
00:09:40,414 --> 00:09:42,582
കാറിൽനിന്ന് പുറത്തിറങ്ങാമോ?

104
00:09:43,083 --> 00:09:44,501
ഞങ്ങൾ വെക്കേഷന് വന്നതാ.

105
00:09:44,584 --> 00:09:45,836
വേഗം കാറിൽനിന്നിറങ്ങ്.

106
00:09:45,919 --> 00:09:47,421
ശരിക്കും ഇതിൻ്റെ ആവശ്യമുണ്ടോ?

107
00:09:50,215 --> 00:09:51,550
കാറിൽനിന്നിറങ്ങാൻ.

108
00:09:51,883 --> 00:09:55,387
എന്നെയൊന്നു വിട്ടൂടെ?
കൂടെയുള്ളത് എൻ്റെ മോളാ.

109
00:09:55,470 --> 00:09:57,556
ഞാനിനിയും ആവശ്യപ്പെടില്ല.

110
00:09:59,057 --> 00:10:00,475
ഇറങ്ങ്. വേഗം!

111
00:10:02,019 --> 00:10:04,646
അവർ പോലീസിൻ്റെ തോക്കിൻതുമ്പിലാ.
അവർ പിടിക്കപ്പെട്ടു.

112
00:10:04,730 --> 00:10:06,273
ഡേവിഡ്‌ ജങ്ങിനെ തനിക്കറിയില്ല.

113
00:10:07,149 --> 00:10:07,983
ഒന്ന്...

114
00:10:10,819 --> 00:10:11,737
രണ്ട്...

115
00:10:11,820 --> 00:10:14,072
ശരി! ശരി.

116
00:10:16,908 --> 00:10:19,828
-കൈകൾ പുറത്തുകാണുന്ന പോലെ വയ്ക്ക്!
-ശരി ശരി.

117
00:10:19,911 --> 00:10:21,204
ഞാൻ ഇറങ്ങാണ്.

118
00:10:26,668 --> 00:10:27,794
മിസ്സ്‌,

119
00:10:27,878 --> 00:10:29,129
പുറത്തിറങ്ങൂ.

120
00:10:32,716 --> 00:10:34,217
ഇത് അവസാന വാണിംഗ് ആണ്.

121
00:10:34,801 --> 00:10:36,428
വേഗം കാറിൽനിന്നിറങ്ങാൻ!

122
00:10:36,762 --> 00:10:37,804
എന്നെ ഇറക്ക്.

123
00:10:48,565 --> 00:10:49,483
റബേക്ക...

124
00:10:53,737 --> 00:10:54,738
അരുത്!

125
00:10:59,242 --> 00:11:00,160
തോക്ക് താഴെയിട്!

126
00:11:06,958 --> 00:11:08,293
-മുന്നിൽനിന്ന് നയിക്ക്!
-ശരി.

127
00:11:30,357 --> 00:11:31,400
കേറ്!

128
00:12:44,347 --> 00:12:46,308
ബട്ടർഫ്ലൈ

129
00:12:55,692 --> 00:12:57,319
പുള്ളി മരിച്ചില്ലെന്ന് വിശ്വസിക്കാൻ വയ്യ.

130
00:12:59,112 --> 00:13:01,573
ഇത്രേം വർഷം കഴിഞ്ഞ്
പെട്ടെന്നിങ്ങനെ പ്രത്യക്ഷപ്പെടുന്നു.

131
00:13:03,867 --> 00:13:05,076
നിനക്ക് പുള്ളിയെ ഓർമ്മയുണ്ടോ?

132
00:13:06,578 --> 00:13:07,954
പുള്ളിയുടെ ശവമടക്ക് ഓർമയുണ്ട്.

133
00:13:09,623 --> 00:13:11,374
കുട്ടിക്കാലത്ത് എന്നോട് സ്നേഹമായിരുന്നു.

134
00:13:17,088 --> 00:13:18,882
നിങ്ങൾ നല്ല അടുപ്പത്തിലായിരുന്നു അല്ലേ?

135
00:13:18,965 --> 00:13:21,927
ഒരുമിച്ച് ഒരു കമ്പനി തുടങ്ങുമ്പോൾ
വേറെ വഴിയില്ലല്ലോ.

136
00:13:23,011 --> 00:13:23,929
അതെ.

137
00:13:24,721 --> 00:13:26,223
അവരെ കണ്ടെത്തിയോ?

138
00:13:26,306 --> 00:13:28,767
ഇല്ല. പക്ഷേ ഞാനിപ്പോ
കൊറിയൻ നാഷണൽ പോലീസിലെ

139
00:13:28,850 --> 00:13:31,811
കമ്മീഷണർ ജനറൽ ഹ്വാങ്ങിനെ
വിളിച്ചു വച്ചതേയുള്ളൂ.

140
00:13:31,895 --> 00:13:34,898
എല്ലാ ചെക്ക്പോയിൻ്റുകളും ആക്റ്റീവ് ആണെന്ന്
പുള്ളി ഉറപ്പുതന്നു.

141
00:13:34,981 --> 00:13:38,610
അവസാനമായി അവരെ കണ്ട സ്ഥലത്തിന്
100 കിലോമീറ്റർ ചുറ്റളവിൽ

142
00:13:38,693 --> 00:13:41,071
-പോലീസ് മേൽനോട്ടം വർദ്ധിപ്പിക്കുന്നുണ്ട്.
-നന്ദി.

143
00:13:44,783 --> 00:13:47,452
ശരി. എൻ്റെ കയ്യിൽ
ഡേവിഡിൻ്റെ ഒരു വിലാസമുണ്ട്‌.

144
00:13:47,536 --> 00:13:50,288
സോജു ഡിസ്റ്റിലറിയിൽനിന്ന്
ഒരു മണിക്കൂർ ദൂരെയുള്ള ഒരു വീടാ.

145
00:13:50,372 --> 00:13:53,416
ഊഞ്ചു കിം എന്നൊരു സ്ത്രീയാ
രണ്ടിൻ്റെയും ഉടമസ്ഥ.

146
00:13:53,500 --> 00:13:55,168
അവർക്ക് 43 വയസ്സാണ്,

147
00:13:56,086 --> 00:14:00,715
സോളിൽ ഒരു ഷിപ്പിംഗ് കമ്പനി സ്വന്തമായുള്ള
ഒരു പ്രമുഖ ബിസിനസ്‌മാൻ്റെ മകൾ.

148
00:14:00,799 --> 00:14:04,636
ഏഴു വർഷം മുൻപ് അവർ ഡേ ഹോ ജുങ്
എന്നൊരാളെ വിവാഹം ചെയ്തു.

149
00:14:05,136 --> 00:14:06,263
ഡേവിഡ്‌ ആണ് അത്.

150
00:14:08,473 --> 00:14:09,766
അയാൾ വീണ്ടും വിവാഹിതനായി.

151
00:14:11,977 --> 00:14:13,979
നമ്മളിനി അയാളെ എന്താ ചെയ്യുക?

152
00:14:16,273 --> 00:14:19,359
നാം കാർപോവിനെ കൊന്ന കാര്യം ആൾക്കറിയാം.
പുള്ളിയെ തീർക്കേണ്ടിവരും.

153
00:14:20,068 --> 00:14:22,529
ശരി. ഞാൻ...

154
00:14:23,613 --> 00:14:25,073
ഞാൻ ജോലി തുടരട്ടെ.

155
00:14:30,829 --> 00:14:31,746
ഹേയ് അമ്മേ?

156
00:14:35,250 --> 00:14:37,377
ജേ-ഹണിന്റെ കാര്യം
പുള്ളിയ്ക്ക് അറിയുമായിരിക്കുമോ?

157
00:14:39,170 --> 00:14:42,424
മരിച്ചുപോയ ഒരു കൊറിയക്കാരനല്ല
ഇപ്പോൾ നമ്മുടെ ആശങ്ക.

158
00:14:45,135 --> 00:14:46,052
ശരി.

159
00:14:55,395 --> 00:14:57,981
ഹോം സെക്യൂരിറ്റി കമ്പനിയിൽനിന്നുള്ള
ആരോ ആണ്.

160
00:15:02,652 --> 00:15:04,654
ഹലോ. ഞാൻ സിസിടിവി നേരെയാക്കാൻ വന്നതാ.

161
00:15:04,738 --> 00:15:06,781
ഓ, വരൂ.

162
00:15:06,865 --> 00:15:07,866
നന്ദി.

163
00:15:08,617 --> 00:15:11,328
ഹേയ്, ഞാൻ
കുറച്ചുകഴിഞ്ഞ് തിരിച്ചുവിളിക്കാം.

164
00:15:15,665 --> 00:15:17,959
കുറച്ച് പെർസിമൺ വേണോ?

165
00:15:18,043 --> 00:15:19,044
എന്താ?

166
00:15:19,836 --> 00:15:22,672
നാട്ടിൽനിന്ന് ഒരു പെട്ടി
പെർസിമൺ അയച്ചുതന്നിരുന്നു.

167
00:15:22,756 --> 00:15:25,425
വേണ്ട, നന്ദി.

168
00:15:25,508 --> 00:15:27,135
ചുങ്ഡോയിൽനിന്നുള്ളതാ.

169
00:15:27,927 --> 00:15:29,888
ശരി... നിർബന്ധിക്കുകയാണെങ്കിൽ.

170
00:15:32,307 --> 00:15:33,975
-ഇരുന്നോളൂ.
-നന്ദി.

171
00:15:41,733 --> 00:15:43,485
നല്ല രസമുള്ള പട്ടി.

172
00:15:44,486 --> 00:15:46,237
വേണമെങ്കിൽ അവളെ എടുത്തോളൂ.

173
00:15:46,321 --> 00:15:48,531
അവളൊരു പ്രശ്നക്കാരിയാ.

174
00:15:49,532 --> 00:15:51,493
ഞാനിതുവരെ ഒരു പട്ടിയെ വളർത്തിയിട്ടില്ല.

175
00:16:00,502 --> 00:16:02,587
നിങ്ങളൊരു നല്ല അമ്മ ആകുമായിരുന്നു.

176
00:16:04,464 --> 00:16:05,507
എന്താ പറഞ്ഞത്?

177
00:16:08,635 --> 00:16:10,804
നിങ്ങളെന്താ കുട്ടികളെ വേണ്ടെന്നുവച്ചത്?

178
00:16:13,139 --> 00:16:16,267
അത്... വ്യക്തിപരമായ കാര്യമാണ്, അല്ലേ?

179
00:16:16,351 --> 00:16:20,021
പട്ടിയെ വളർത്തുന്നതിലും നല്ലത്
കുട്ടിയെ വളർത്തുന്നതല്ലേ?

180
00:16:24,067 --> 00:16:26,194
ഞങ്ങൾ... വർഷങ്ങളോളം ശ്രമിച്ചതാ.

181
00:16:29,406 --> 00:16:31,574
ഒരുപക്ഷേ അത് നല്ലതിനായിരിക്കാം.

182
00:16:33,535 --> 00:16:35,578
നിങ്ങളുടെ ഭർത്താവ് കാരണം...

183
00:16:38,707 --> 00:16:41,292
എന്തായാലും നിങ്ങളെല്ലാവരും
ഇന്ന് മരിക്കുമായിരുന്നല്ലോ.

184
00:16:41,376 --> 00:16:42,752
നിങ്ങളെന്താ ചെയ്യുന്നത്?

185
00:16:45,046 --> 00:16:46,631
നിങ്ങളുടെ ഭർത്താവ് ചുൽസു ലിം...

186
00:16:51,136 --> 00:16:54,180
അപകടകാരികളായ ചില ആളുകളുടെ
കയ്യിൽനിന്ന് പണം മേടിച്ചു.

187
00:16:54,264 --> 00:16:56,349
ദയവുചെയ്ത് എൻ്റെ വീട്ടിൽനിന്ന്
പുറത്തുപോവൂ!

188
00:17:54,407 --> 00:17:55,241
എന്താ?

189
00:17:55,325 --> 00:17:58,328
ഹലോ, ഇത് അരിരാങ് സൊല്യൂഷൻസ് ആണോ?

190
00:17:59,037 --> 00:18:00,830
നിങ്ങൾ പഴയ കസ്റ്റമർ ആണോ?

191
00:18:02,123 --> 00:18:03,833
നാമിതുവരെ ഒന്നിച്ച് പ്രവർത്തിച്ചിട്ടില്ല,

192
00:18:03,917 --> 00:18:07,128
പക്ഷേ നിങ്ങൾക്ക്
നല്ല സൽപ്പേരുണ്ട് മിസ്റ്റർ ലീ.

193
00:18:07,212 --> 00:18:09,422
എന്നെ ഗൺ എന്നു വിളിച്ചാൽ മതി.

194
00:18:10,924 --> 00:18:12,175
നിങ്ങളാരാ?

195
00:18:13,718 --> 00:18:17,722
എൻ്റെ പേര് ജുനോ ലൻഡ്‌.
കാഡിസ് ഗ്രൂപ്പിൻ്റെ സ്ഥാപകരിൽ ഒരാൾ.

196
00:18:18,348 --> 00:18:19,808
നിങ്ങളെ എനിക്കറിയാം.

197
00:18:20,350 --> 00:18:22,852
താല്പര്യമുണ്ടെങ്കിൽ നിങ്ങൾക്കായി
ഒരു ജോലി ഉണ്ട്.

198
00:18:23,603 --> 00:18:24,771
ആരാ ഇര?

199
00:18:25,563 --> 00:18:27,649
ഡേവിഡ്‌ ജുങ്, എൻ്റെ പഴയ പങ്കാളി.

200
00:18:29,442 --> 00:18:30,944
അയാൾ മരിച്ചെന്നാ ഞാൻ കരുതിയത്.

201
00:18:31,611 --> 00:18:33,071
ഞാനും.

202
00:18:35,114 --> 00:18:36,366
ഇത് എളുപ്പമാവില്ല.

203
00:18:37,367 --> 00:18:38,743
വെല്ലുവിളി എനിക്കിഷ്ടമാ.

204
00:18:43,665 --> 00:18:45,041
ഇത് ബുസാൻ അല്ല.

205
00:18:45,124 --> 00:18:46,376
അല്ല. ഇത് ഡേഗു ആണ്.

206
00:18:46,459 --> 00:18:47,836
ഞാൻ കരുതിയത് ബുസാനിൽ വന്ന്,

207
00:18:47,919 --> 00:18:50,463
പിന്നെ മനോഹരമായ, നമ്മെ വിട്ടുകൊടുക്കാത്ത
വിയറ്റ്‌നാമിലേക്ക് പോവുമെന്നാ.

208
00:18:50,547 --> 00:18:51,923
പ്ലാൻ മാറി.

209
00:18:54,509 --> 00:18:55,635
ദൈവമേ.

210
00:18:57,554 --> 00:18:58,972
നാം എങ്ങോട്ടാ പോവുന്നത്?

211
00:18:59,055 --> 00:19:02,141
മറഞ്ഞിരിക്കാൻ പറ്റുന്ന ഒരിടം എനിക്കറിയാം.
അവിടന്ന് ബാക്കി നോക്കാം.

212
00:19:05,353 --> 00:19:07,856
-ഇതാ സ്ഥലം.
-ഇവിടം അടച്ച പോലുണ്ടല്ലോ.

213
00:19:08,523 --> 00:19:10,942
ഇത് എൻ്റെ ഒരു ക്ലയൻ്റിൻ്റെയാ. നല്ലയാളാണ്.

214
00:19:14,237 --> 00:19:15,738
വല്ലാത്ത നിഷ്കളങ്കൻ.

215
00:19:25,874 --> 00:19:28,126
നാം ഒരുമിച്ച് കൊറിയയിലേക്ക് വന്നത്
ഓർമ്മയുണ്ടോ?

216
00:19:28,751 --> 00:19:30,837
നിനക്കെത്ര വയസ്സായിരുന്നു? ഒമ്പത്.

217
00:19:30,920 --> 00:19:33,298
അതെ. അമ്മ മരിച്ച് വൈകാതെയായിരുന്നു അത്.

218
00:19:36,926 --> 00:19:40,889
എനിക്കെപ്പോഴും നിന്നെ ഇങ്ങോട്ട് കൊണ്ടുവരണം
എന്നുണ്ടായിരുന്നു. കാണിക്കാൻ ഏറെയുണ്ടിവിടെ

219
00:19:41,806 --> 00:19:43,641
നിങ്ങൾ നല്ലൊരു ടൂർ ഗൈഡ് ആണല്ലോ.

220
00:19:45,852 --> 00:19:46,853
കൊള്ളാം.

221
00:19:49,439 --> 00:19:50,440
കുടിക്കുമോ?

222
00:19:51,816 --> 00:19:53,276
എന്താ തമാശയാണോ?

223
00:19:54,235 --> 00:19:56,195
എൻ്റെ കുഞ്ഞുമോൾ വളർന്നുവലുതായി.

224
00:19:59,282 --> 00:20:02,410
അറിയാമോ, ഇവിടെ ശരിക്ക് ചെയ്യേണ്ടത്
ഒരു ടോസ്റ്റ് ആണ്.

225
00:20:09,375 --> 00:20:10,376
ചിയേഴ്സ്.

226
00:20:10,460 --> 00:20:11,502
ചിയേഴ്സ്.

227
00:20:16,633 --> 00:20:18,384
ഇത് ശരിക്കും നിങ്ങളുണ്ടാക്കുന്നതാണോ?

228
00:20:18,468 --> 00:20:20,386
മാക്‌ഗോളിയും സോജുവും.

229
00:20:20,470 --> 00:20:24,349
ഞാനിത് വാറ്റും, വിതരണക്കാരെ കണ്ടെത്തും,
അക്കൗണ്ടുകൾ നോക്കിനടത്തും.

230
00:20:24,432 --> 00:20:25,934
ഇതെൻ്റെ മുഴുവൻ സമയ ജോലിയാണ്.

231
00:20:26,559 --> 00:20:28,895
നിങ്ങൾ ഹിപ്സ്റ്റർ ആകാനായാണോ
കൊറിയയിലേക്ക് വന്നത്?

232
00:20:30,355 --> 00:20:31,397
ഹിപ്സ്റ്ററോ?

233
00:20:31,856 --> 00:20:37,070
അതെ. കലാവൈഭവമുള്ള കോപ്പിലെ മാക്‌ഗോളി.
എന്താ അത്, അരിക്കാത്ത സോജു അല്ലേ?

234
00:20:37,153 --> 00:20:39,489
കൊറിയയിലെ ഏറ്റവും പ്രാചീനമായ മദ്യമാണ് അത്.

235
00:20:39,572 --> 00:20:42,200
സോജുവിനും നൂറ്റാണ്ടുകൾ മുൻപ്
ഇവരിത് വാറ്റിയിരുന്നു.

236
00:20:42,951 --> 00:20:44,953
കണ്ടോ? ഹിപ്സ്റ്റർ.

237
00:20:55,213 --> 00:20:58,800
ഞാൻ കുഞ്ഞായിരുന്നപ്പോൾ
എനിക്ക് പാടിത്തന്ന ആ പാട്ട് ഓർമ്മയുണ്ടോ?

238
00:21:00,343 --> 00:21:02,929
ഒരു കുഞ്ഞിനെ തനിച്ചാക്കിയതിനെപ്പറ്റി
ആയിരുന്നെന്നു തോന്നുന്നു.

239
00:21:05,556 --> 00:21:07,016
അതിങ്ങനെ...

240
00:22:14,125 --> 00:22:16,252
ഇതിന് എത്ര വീര്യമുണ്ട്?

241
00:22:31,559 --> 00:22:33,102
എന്തോ പ്രശ്നമുണ്ട്.

242
00:22:34,937 --> 00:22:37,148
ഹേയ്, ഞാൻ പിടിക്കാം.

243
00:22:40,651 --> 00:22:41,736
എന്തോ...

244
00:22:44,155 --> 00:22:45,239
കിടന്നോ.

245
00:22:46,240 --> 00:22:47,241
വായോ.

246
00:24:04,819 --> 00:24:07,655
ഫോൺ ലോഗ്
ജുനോ

247
00:24:18,624 --> 00:24:19,792
അകത്തേക്ക് വാ.

248
00:24:21,210 --> 00:24:23,421
സെനറ്റർ ഡോസൺ വിളിക്കുന്നുണ്ട്.

249
00:24:23,504 --> 00:24:27,175
ഞാൻ നാട്ടിലില്ല, തിരിച്ചെത്തിയാൽ
ഉടൻ വിളിക്കുമെന്നു പറ.

250
00:24:27,258 --> 00:24:31,220
ക്ഷമിക്കണം. ഞാനുദ്ദേശിച്ചത്,
പുള്ളി ഇവിടെയുണ്ട്. താഴെ.

251
00:24:37,894 --> 00:24:39,312
ജോർജ്ജ് ഡോസൺ

252
00:24:39,937 --> 00:24:41,147
ജുനോ ലൻഡ്.

253
00:24:42,064 --> 00:24:43,691
എന്തൊരു നല്ല സർപ്രൈസ്.

254
00:24:45,318 --> 00:24:47,737
നിങ്ങൾ സോളിൽ
ഓഫീസ് തുടങ്ങുന്നുണ്ടെന്നു കേട്ടു,

255
00:24:47,820 --> 00:24:50,156
എന്നാലും എൻ്റമ്മോ,
ഇത് വമ്പൻ പരിപാടി ആണല്ലോ.

256
00:24:50,615 --> 00:24:53,034
സ്വകാര്യമേഖലയുടെ മറ്റൊരു ഗുണം.

257
00:24:53,117 --> 00:24:55,077
-എന്നാ തിരിച്ചെത്തിയത്?
-ഇന്നലെ.

258
00:24:56,204 --> 00:24:59,123
ലോകത്തിൻ്റെ ഈ കോണിൽ
ചുവടുറപ്പിക്കുന്നത് മോശമല്ല,

259
00:24:59,207 --> 00:25:01,584
ലാങ്ലിയിലെ അലമ്പ് അയൽക്കാരിൽനിന്നു മാറി.

260
00:25:02,501 --> 00:25:05,004
എല്ലാമൊന്നു കണ്ടാലോ? നമുക്ക്
കോൺഫറൻസ് മുറിയിൽ സംസാരിക്കാം.

261
00:25:05,087 --> 00:25:08,299
വേണ്ട. നിങ്ങളെ കണ്ടിട്ട് എത്ര നാളായി.
ഞാൻ നിങ്ങളെ പുറത്തുകൊണ്ടുപോകാം.

262
00:25:10,009 --> 00:25:10,927
വരൂ.

263
00:25:16,307 --> 00:25:18,392
ഇത് ഇതിനുമുൻപ് കഴിച്ചിട്ടുണ്ടോ?

264
00:25:18,476 --> 00:25:21,646
ബുഡജിഗേ, പട്ടാളക്കാരുടെ സ്റ്റ്യൂ.

265
00:25:21,729 --> 00:25:25,149
കൊറിയ യുദ്ധശേഷം
അനാഥമായി കിടന്ന കാലത്ത് പ്രശസ്തമായതാ.

266
00:25:25,233 --> 00:25:29,654
മിച്ചം വന്ന അമേരിക്കൻ പലവ്യഞ്ജനങ്ങൾ
വേവിക്കും. ബേക്കഡ് ബീൻസ്, ഹോട്ട് ഡോഗ്‌സ്.

267
00:25:30,196 --> 00:25:31,030
രസമുണ്ട്.

268
00:25:31,113 --> 00:25:34,033
പഴയ എൽബിജെയുടെ പേരിൽ ചിലർ ഇതിനെ
ജോൺസൺ സ്റ്റ്യൂ എന്നും വിളിക്കും.

269
00:25:36,244 --> 00:25:39,247
നിങ്ങൾ പ്രസിഡൻ്റ്‌ ആകുമ്പോൾ
നിങ്ങളുടെ പേരും സൂപ്പിന് ഇടുമായിരിക്കും.

270
00:25:40,414 --> 00:25:43,084
ഡോസൺ ചൗഡർ.

271
00:25:45,253 --> 00:25:46,837
അത് കൊള്ളാം.

272
00:25:48,422 --> 00:25:51,926
അത്ര പാടൊന്നുമില്ല, നിങ്ങൾ സെനറ്റ്
ഇൻ്റലിജൻസ് കമ്മിറ്റി നയിക്കുന്നതിനാൽ.

273
00:25:52,009 --> 00:25:53,052
രാഷ്ട്രീയം.

274
00:25:55,137 --> 00:25:58,099
നിങ്ങൾ ചെയ്തതായിരിക്കാം ശരി,
ലാങ്ലിയ്ക്കു ശേഷം സ്വകാര്യവത്കരിച്ചത്.

275
00:25:58,182 --> 00:26:00,268
എനിക്ക് ലോകത്തെ മാറ്റിമറിക്കാൻ
നോക്കണമായിരുന്നു.

276
00:26:00,351 --> 00:26:03,896
എനിക്കിപ്പോഴും ലോകത്തെ മാറ്റിമറിക്കണം.
അതിന് കൂടുതൽ പണവും അധികാരവും വേണം.

277
00:26:08,943 --> 00:26:10,820
നിങ്ങളെ കണ്ടതിൽ സന്തോഷം, ജുനോ.

278
00:26:12,113 --> 00:26:14,407
നിങ്ങളിവിടെ വന്നത്
ഒരു തരത്തിൽ യാദൃച്ഛികമായാ.

279
00:26:14,490 --> 00:26:15,491
അതെന്താ?

280
00:26:17,285 --> 00:26:20,621
ഞാൻ സോളിലേക്ക് വന്നത് മരിച്ചുപോയ
മിഖായേൽ കാർപോവിനോട് സംസാരിക്കാനാ.

281
00:26:21,706 --> 00:26:24,083
പുള്ളി കാഡിസുമായി ചേർന്ന്
എന്തോ ചെയ്തിരുന്നു, അല്ലേ?

282
00:26:25,251 --> 00:26:28,462
കുറച്ചു വർഷം മുൻപാ, ഞങ്ങൾ ഒന്നുരണ്ടു
വട്ടം പുള്ളിയുടെ ജോലി എടുത്തിരുന്നു.

283
00:26:28,546 --> 00:26:30,756
ഈ ബിസിനസിൽ ഉള്ള മിക്കവരും
കാഡിസിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

284
00:26:31,966 --> 00:26:34,093
ആൾക്ക് സകലരുടേം
രഹസ്യങ്ങൾ അറിയാമായിരുന്നത്രേ.

285
00:26:34,176 --> 00:26:36,137
കൊല്ലപ്പെട്ടതിൽ അത്ഭുതമൊന്നുമില്ല.

286
00:26:36,804 --> 00:26:38,389
അതെന്താ? എന്താ നിങ്ങൾ കേട്ടത്?

287
00:26:39,724 --> 00:26:40,975
-ജോർജ്ജ്...
-സോറി.

288
00:26:41,559 --> 00:26:43,769
നിങ്ങക്ക് കൂടുതലെന്തോ
പറയാനുണ്ടെന്ന് തോന്നി.

289
00:26:45,271 --> 00:26:47,982
ഞങ്ങളുടെ മീറ്റിംഗ് എന്തിനായിരുന്നെന്ന്
ചോദിക്കുന്നില്ലേ?

290
00:26:48,065 --> 00:26:49,859
അത് രഹസ്യമാണെന്ന് കരുതുന്നു.

291
00:26:51,068 --> 00:26:53,487
ഇത് നമുക്കിടയിൽ ഇരിക്കട്ടെ,

292
00:26:53,571 --> 00:26:56,866
പുള്ളി റഷ്യയുടെ എഫ്എസ്ബിയ്ക്ക്
യുഎസ് ഇൻ്റലിജൻസ് വിവരങ്ങൾ ചോർത്തിയിരുന്നു.

293
00:26:56,949 --> 00:26:58,617
അതിനുപിറകിൽ ആരാന്ന് എനിക്കറിയണം.

294
00:27:00,328 --> 00:27:02,913
ഗുണമുള്ള എന്തെങ്കിലും കേട്ടാൽ
ഞാൻ അറിയിക്കാം.

295
00:27:04,206 --> 00:27:05,624
അത് സഹായമാകും.

296
00:27:07,126 --> 00:27:09,545
-അത് പണ്ടത്തെ പോലെ ആയിരിക്കും.
-തീർച്ചയായും.

297
00:27:12,757 --> 00:27:15,593
അത് പറഞ്ഞപ്പോഴാ, ഒലിവർ എന്തുപറയുന്നു?

298
00:27:16,969 --> 00:27:20,389
നിങ്ങളുടെ മോൻ കുടുംബ ബിസിനസിൽ ചേർന്നു.
അഭിമാനം തോന്നുണ്ടാകുമല്ലോ.

299
00:27:23,100 --> 00:27:24,226
അവനോടെൻ്റെ ഹായ് പറ.

300
00:27:50,961 --> 00:27:52,797
നിങ്ങളെന്നെ മരുന്നുതന്നു മയക്കിയോ?

301
00:27:52,880 --> 00:27:54,548
ഞാൻ നിന്നെ ഉപദ്രവിക്കാൻ ശ്രമിച്ചതല്ല.

302
00:27:55,424 --> 00:27:56,759
എനിക്കറിയണമായിരുന്നു.

303
00:28:04,100 --> 00:28:06,477
ശരി. ആകട്ടെ. ഞാനവരെ വിളിച്ചിരുന്നു.

304
00:28:08,646 --> 00:28:09,772
നിങ്ങളത് പിടിച്ചു.

305
00:28:11,690 --> 00:28:14,151
അതോർത്ത് ഞാനിനി വിഷമിക്കണമെന്നാണോ?

306
00:28:14,235 --> 00:28:18,072
എന്നെ കാഡിസിനെ ഏൽപ്പിക്കാൻ പോവാണെങ്കിൽ
നിന്നെ എൻ്റെ കൂടെ കൊണ്ട് പോകാൻ പറ്റില്ല.

307
00:28:20,032 --> 00:28:21,367
നീയെന്താ അവരോടു പറഞ്ഞത്?

308
00:28:21,951 --> 00:28:23,244
-ഒന്നും പറഞ്ഞില്ല.
-ഒന്നും?

309
00:28:23,619 --> 00:28:25,413
എനിക്കവരോട് ചുമ്മാ മിണ്ടാനായിരുന്നു.

310
00:28:29,083 --> 00:28:30,418
നിങ്ങളെന്നെ കണ്ടെത്തി.

311
00:28:31,710 --> 00:28:34,505
കാഡിസുമായുള്ള എൻ്റെ ബന്ധം നശിപ്പിച്ചു

312
00:28:34,588 --> 00:28:37,925
ഈ കോപ്പിലെ അച്ഛൻ-മോൾ സാഹസികതയിലേക്ക്
എന്നെ കൊണ്ടുവരികയും ചെയ്തു.

313
00:28:38,008 --> 00:28:40,344
-അത് വേണ്ടായിരുന്നു.
-തീർച്ചയായും വേണമായിരുന്നു.

314
00:28:40,428 --> 00:28:42,555
എൻ്റമ്മോ... എന്തുകൊണ്ട്?

315
00:28:43,305 --> 00:28:44,640
നിന്നെ സ്നേഹിക്കുന്നതുകൊണ്ട്‌.

316
00:28:49,812 --> 00:28:51,480
അല്ല, നിങ്ങളെന്നെ ഉപേക്ഷിച്ചുപോയി.

317
00:28:53,190 --> 00:28:57,069
നിങ്ങളെ തീവ്രവാദികൾ കൊന്നെന്ന
ധാരണയിൽ എന്നെ വളരാൻ വിട്ടു.

318
00:28:57,903 --> 00:29:00,531
നിന്നെ സുരക്ഷിതയാക്കാനുള്ള
ഒരേയൊരു വഴിയായിരുന്നു അത്.

319
00:29:00,614 --> 00:29:01,532
നിൽക്ക്.

320
00:29:02,450 --> 00:29:05,953
നിങ്ങളതാണോ ഇത്രേം നാൾ
സ്വയം പറഞ്ഞിരുന്നത്?

321
00:29:28,684 --> 00:29:29,643
ഹേയ്.

322
00:29:41,238 --> 00:29:42,239
എന്താടോ.

323
00:29:51,916 --> 00:29:53,501
പോട്ടെ.

324
00:30:02,218 --> 00:30:05,888
ഞാൻ ഫിലിപ്പൈൻസിൽ ജോളോ ദ്വീപിൽ
ഒരു ടീമിനെ നയിക്കുകയായിരുന്നു.

325
00:30:07,765 --> 00:30:11,852
ഹ്യൂഗോ മൽഡൊണാഡോയെയും അയാളുടെ തീവ്രവാദി
സെല്ലിനെയും തീർക്കാൻ ഞങ്ങളെ ഏൽപ്പിച്ചു.

326
00:30:13,771 --> 00:30:15,481
അവർ അപകടകാരികളാണെന്ന് അറിയാമായിരുന്നു,

327
00:30:15,564 --> 00:30:17,399
പക്ഷേ ഞങ്ങളവരെ വിലകുറച്ചു കണ്ടു.

328
00:30:42,716 --> 00:30:43,676
പോ!

329
00:30:43,759 --> 00:30:47,054
ഭൂഖണ്ഡങ്ങളെപ്പോലും ബന്ധപ്പെടുത്തുന്ന
ഒരു ശൃംഖല ഉണ്ടായിരുന്നു അവർക്ക്,

330
00:30:47,137 --> 00:30:48,847
ഞങ്ങൾ വരുന്ന വിവരം അവരറിഞ്ഞിരുന്നു.

331
00:30:49,306 --> 00:30:50,641
നിങ്ങളിത് കാണണം.

332
00:30:59,358 --> 00:31:02,152
ഈ ആളുകൾ കണ്ണിൽച്ചോരയില്ലാത്തവരായിരുന്നു.

333
00:31:03,320 --> 00:31:06,240
അവർ വീടുകൾ കത്തിച്ചിരുന്നു, കുടുംബങ്ങളെ
ഒന്നടങ്കം കൊന്നൊടുക്കിയിരുന്നു,

334
00:31:06,323 --> 00:31:08,242
ലക്ഷ്യം കാണാൻ എന്തും ചെയ്തിരുന്നു.

335
00:31:08,325 --> 00:31:12,830
ജങ്, റബേക്ക

336
00:31:19,378 --> 00:31:22,965
അവരുടെ പക്കൽ നിൻ്റെ ഫോട്ടോയും
ജനന സർട്ടിഫിക്കറ്റും ഉണ്ടായിരുന്നു...

337
00:31:24,842 --> 00:31:26,093
നിൻ്റെ സ്കൂൾ സമയവും.

338
00:31:28,512 --> 00:31:30,055
നമ്മളായിരുന്നു അവരുടെ ലക്ഷ്യം.

339
00:31:31,557 --> 00:31:35,144
നിന്നെ വീട്ടിൽവന്നു കൊണ്ടുപോകാൻ
പറ്റും മുൻപ് ഞങ്ങൾ ആക്രമിക്കപ്പെട്ടു.

340
00:31:35,227 --> 00:31:37,313
എൻ്റെ ടീമിലെ എല്ലാവരും കൊല്ലപ്പെട്ടു.

341
00:31:38,147 --> 00:31:42,443
ഞാൻ രക്ഷപ്പെട്ടു, പക്ഷേ ഞാൻ മരിക്കുന്നതു
വരെ അവരടങ്ങില്ലെന്നെനിക്ക് അറിയാമായിരുന്നു

342
00:31:42,526 --> 00:31:45,988
എന്നിലേക്ക് എത്തിപ്പെടാൻ
നിന്നെയും അവർ വേട്ടയാടി കൊല്ലുമെന്നും!

343
00:31:47,448 --> 00:31:49,033
അതിനാൽ ഞാൻ മരിക്കണമായിരുന്നു.

344
00:31:51,577 --> 00:31:52,494
അപ്പോൾ...

345
00:31:54,079 --> 00:31:58,000
മറ്റൊരു രാജ്യത്തിലെ പ്രശ്നക്കാരിൽനിന്ന്
എന്നെ രക്ഷിക്കാൻ വേണ്ടി നിങ്ങൾ മുങ്ങി.

346
00:31:59,501 --> 00:32:01,920
ഞാൻ കരുതിയത് ഇതാ ശരിയെന്നാണ്,

347
00:32:03,005 --> 00:32:04,590
ചെയ്യാൻ ബുദ്ധിമുട്ടാണെങ്കിലും.

348
00:32:04,673 --> 00:32:06,800
ഇങ്ങനെയാ ഒരു അച്ഛൻ ചെയ്യുകയെന്നാ
ഞാൻ കരുതിയത്.

349
00:32:09,219 --> 00:32:12,222
നോക്ക്, ഞാൻ നിന്നെ കൊണ്ടെത്തിച്ച
അവസ്ഥയുമായി താരതമ്യം ചെയ്യുകയല്ല...

350
00:32:14,975 --> 00:32:16,727
പക്ഷേ അതെന്നെ തകർത്തുകളഞ്ഞു.

351
00:32:25,569 --> 00:32:27,112
ഞാൻ നിന്നെ ഓരോ നാളും മിസ്‌ ചെയ്തു.

352
00:32:30,699 --> 00:32:34,787
ഓരോ നാളും എൻ്റെ തീരുമാനം തെറ്റായിരുന്നോ
എന്ന് ഞാൻ സ്വയം ചോദിച്ചു.

353
00:32:38,082 --> 00:32:41,669
പക്ഷേ നിന്നെ ഇവിടെ
എൻ്റെ മുന്നിൽ കാണുമ്പോൾ,

354
00:32:42,544 --> 00:32:43,754
ജീവനോടെ...

355
00:32:47,257 --> 00:32:48,884
എല്ലാം നല്ലതിനായിരുന്നെന്നു ഞാനറിയുന്നു.

356
00:33:02,564 --> 00:33:06,235
നിങ്ങൾ മരിച്ച ദിവസത്തെപ്പറ്റി
അറിയാൻ കഴിയുന്നതെല്ലാം ഞാൻ വായിച്ചു.

357
00:33:08,529 --> 00:33:10,322
മൽഡൊണാഡോ കൂടുതൽ ശക്തിപ്രാപിച്ചതേയുള്ളൂ.

358
00:33:13,409 --> 00:33:15,786
അതുകൊണ്ടാണോ നിങ്ങൾ
എന്നെ തേടി വരാതിരുന്നത്?

359
00:33:29,425 --> 00:33:31,677
ഹേയ്. കുഴപ്പമൊന്നുമില്ലല്ലോ?

360
00:33:32,344 --> 00:33:33,971
എന്നെ ആരോ
പിന്തുടരുന്നുണ്ടെന്നു തോന്നുന്നു.

361
00:33:34,638 --> 00:33:35,514
എന്ത്?

362
00:33:37,850 --> 00:33:39,977
ഞാൻ സംഭ്രമിക്കുകയാണെന്ന്
സ്വയം പറഞ്ഞുനോക്കി,

363
00:33:40,394 --> 00:33:42,813
പക്ഷേ റേഡിയോ പിടിച്ച
രണ്ടുപേർ ഉണ്ടായിരുന്നു, അവർ...

364
00:33:42,896 --> 00:33:44,648
അവർ കാഡിസിൻ്റെ ആളുകളാണെന്ന് തോന്നുന്നു.

365
00:33:46,775 --> 00:33:47,985
നീ എവിടെയാ?

366
00:33:48,068 --> 00:33:49,319
ദോങ്ദേഗു സ്റ്റേഷനിൽ.

367
00:33:51,321 --> 00:33:52,823
അവിടന്ന് പുറത്തുകടക്കാൻ പറ്റുമോ?

368
00:33:56,910 --> 00:34:00,122
ഞാൻ... ഇല്ല. അവരെന്നെ കണ്ടെത്തും.

369
00:34:01,123 --> 00:34:03,500
ശരി. ഞാൻ പറയുന്നത് കേൾക്ക്.

370
00:34:04,126 --> 00:34:08,172
നീ സുരക്ഷിതമായ എങ്ങോട്ടെങ്കിലും മാറണം.
കതകടച്ച് ഇരിക്കാൻ പറ്റുന്ന എങ്ങോട്ടേലും.

371
00:34:08,922 --> 00:34:11,800
ഞാൻ അടുത്തുണ്ട്.
പതിനഞ്ചു മിനിറ്റിൽ എത്താം, കേട്ടോ?

372
00:34:12,509 --> 00:34:14,344
ശരി. വേഗം വാ.

373
00:34:18,515 --> 00:34:20,309
അതൊരു സ്ത്രീയായിരുന്നില്ലേ?

374
00:34:22,644 --> 00:34:23,771
അതെൻ്റെ ഭാര്യ ആയിരുന്നു.

375
00:34:29,067 --> 00:34:30,110
കാഡിസ് അവരെ കണ്ടെത്തിയോ?

376
00:34:31,653 --> 00:34:32,488
ഉവ്വ്.

377
00:34:33,822 --> 00:34:35,824
നിങ്ങൾക്കെൻ്റെ സഹായം
ഉപയോഗിക്കാമെന്നു തോന്നുന്നു.

378
00:34:37,409 --> 00:34:39,203
-വച്ചുനീട്ടുകയല്ല കേട്ടോ.
-വേണ്ട.

379
00:34:40,370 --> 00:34:43,582
ഞാൻ നിന്നെ ഇങ്ങോട്ട് കൊണ്ടുവന്നത്
വീണ്ടും അപകടത്തിൽ ചെന്നുചാടാനല്ല.

380
00:34:43,665 --> 00:34:46,835
നിങ്ങൾ അവർക്കുവേണ്ടി പുറത്തുപോകുമ്പോൾ
ഞാൻ ചുമ്മാ ഇവിടെയിരിക്കണോ?

381
00:34:46,919 --> 00:34:49,421
എനിക്കുവേണ്ടി നിന്നെ കാത്തിരുത്താൻ
കഴിയില്ലെന്നറിയാം.

382
00:34:50,964 --> 00:34:52,591
പക്ഷേ ഞാൻ വിട പറയുന്നില്ല.

383
00:34:57,554 --> 00:34:58,555
ദയവുചെയ്ത്...

384
00:34:59,973 --> 00:35:01,016
ഇവിടെ ഇരിക്ക്.

385
00:35:03,060 --> 00:35:04,603
നിങ്ങൾ വീണ്ടും മരിച്ചാലോ?

386
00:35:04,978 --> 00:35:06,605
എന്നെ കൊല്ലാൻ അത്ര എളുപ്പമല്ല.

387
00:35:21,161 --> 00:35:22,579
കഴുത.

388
00:35:46,144 --> 00:35:47,104
പറ.

389
00:35:47,187 --> 00:35:49,189
ഞാനാണ്. ഒരു കാര്യമുണ്ട്.

390
00:36:08,625 --> 00:36:11,545
നാം ഇവിടെയുണ്ടെന്ന് അവൾക്കറിയാം.
നമുക്ക് ആക്രമിച്ചൂടേ?

391
00:36:11,628 --> 00:36:13,589
നമ്മുടെ ലക്ഷ്യം ഡേവിഡ്‌ ആണ്,
അയാളുടെ ഭാര്യയല്ല.

392
00:36:14,047 --> 00:36:16,216
-അയാൾ വരുമെന്ന് കരുതുന്നുണ്ടോ?
-ഉവ്വ്.

393
00:36:17,050 --> 00:36:18,802
ഡേവിഡ്‌ എപ്പോഴും ഹീറോ ആയിരിക്കും.

394
00:36:20,429 --> 00:36:23,515
നോക്കൂ, അയാൾക്ക് കാർപോവിൻ്റെ കാര്യം
അറിയാമെന്ന് എനിക്കറിയാം, പക്ഷേ...

395
00:36:25,309 --> 00:36:27,102
അയാൾ ഇപ്പോഴും ഒരു വെല്ലുവിളിയാണോ?

396
00:36:28,270 --> 00:36:32,566
അതായത്, അയാൾ കാഡിസിൽനിന്ന് രക്ഷപ്പെടാൻ
ശ്രമിക്കുന്നതുപോലാ എനിക്ക് തോന്നിയത്.

397
00:36:32,649 --> 00:36:34,318
നാമത് അനുവദിക്കണമെന്നാണോ?

398
00:36:35,569 --> 00:36:37,487
ചോദിച്ചെന്നേയുള്ളൂ.

399
00:36:39,698 --> 00:36:42,117
നിൻ്റെ കാഴ്ചപ്പാടിൽ
നിനക്കങ്ങനെ തോന്നുന്നത്,

400
00:36:42,743 --> 00:36:46,413
ഒരു ഇര എന്നല്ലാതെ ഒരു മനുഷ്യനായി
നീ അയാളെ കാണുന്നതുകൊണ്ടാ...

401
00:36:47,581 --> 00:36:51,335
ഇരയുടെ കഴുത്തിൽ മുറുകെ പിടിക്കണം,

402
00:36:51,418 --> 00:36:54,046
ചാവുന്നതുവരെ പിടി വിടാൻ പാടില്ല.

403
00:36:56,298 --> 00:36:57,382
മനസ്സിലായോ?

404
00:38:27,305 --> 00:38:29,057
കിഴക്കേ കവാടത്തിലാണ്. ഇവിടെ ഒന്നുമില്ല.

405
00:38:39,943 --> 00:38:41,486
ഇത് ലിം ആണ് സംസാരിക്കുന്നത്.

406
00:38:50,954 --> 00:38:52,831
ഹേയ്, ഈ ഏരിയയിൽ ശ്രദ്ധിക്ക്.

407
00:39:00,672 --> 00:39:03,050
റ്യു, കേൾക്കുന്നുണ്ടോ? റ്യു?

408
00:39:03,717 --> 00:39:05,052
എന്ത് കോപ്പാ നടക്കുന്നത്?

409
00:39:06,386 --> 00:39:08,388
ഡേവിഡ്‌ ആണ് ഇതിനുപിന്നിൽ.
അയാളിവിടെയുണ്ട്.

410
00:39:19,566 --> 00:39:20,901
എന്തേലും പ്രശ്നമുണ്ടോ?

411
00:39:21,401 --> 00:39:22,778
ലിം, സംസാരിക്ക്!

412
00:39:26,615 --> 00:39:28,492
ജുനോ, താൻ കേൾക്കുന്നുണ്ടെന്ന്
എനിക്കറിയാം.

413
00:39:30,869 --> 00:39:32,287
ഒരുപാട് നാളായല്ലോ.

414
00:39:33,955 --> 00:39:34,831
എന്തെങ്കിലും ചെയ്യ്‌.

415
00:39:36,625 --> 00:39:39,169
കാഡിസ് എന്നത് ഒരു മുറിയും നമ്മൾ
രണ്ടുപേരും ആയിരുന്ന കാലം ഓർമ്മയുണ്ടോ?

416
00:39:39,252 --> 00:39:40,629
കയ്യിലുള്ളത് കാണിക്ക്.

417
00:39:40,712 --> 00:39:43,799
എത്തിപ്പെടാനാകാത്ത വെറുമൊരു സ്വപ്നം
മാത്രമല്ല അതെന്നു ഞാൻ ഉറപ്പുതന്നില്ലേ?

418
00:39:44,633 --> 00:39:48,261
ലോകമെമ്പാടും ആളുകളുള്ള പ്രമുഖ കമ്പനിയാകും
നാമെന്ന് ഞാൻ പറഞ്ഞിരുന്നു.

419
00:39:48,970 --> 00:39:51,181
ഇത് നമ്മുടെ പാരമ്പര്യമാകുമെന്ന്
ഞാൻ പറഞ്ഞിരുന്നു.

420
00:39:51,264 --> 00:39:53,683
നമുക്ക് ഇത്രേം ക്യാമറകളിലേ ആക്സസ് ഉള്ളോ?

421
00:39:53,767 --> 00:39:55,477
നാമെന്താ അയാളെ കണ്ടെത്താത്തത്?

422
00:39:57,020 --> 00:39:58,355
ഞാൻ പറഞ്ഞത് സത്യമായി, ഇല്ലേ?

423
00:40:02,984 --> 00:40:04,402
സായവോങ് അയാളെ കണ്ടു.

424
00:40:04,486 --> 00:40:05,987
എങ്കിൽ അയാളെ തീർക്ക്.

425
00:40:06,947 --> 00:40:09,324
എന്നിട്ടിപ്പോഴിതാ,
താനെന്നെ കൊറിയയിൽ വേട്ടയാടുന്നു.

426
00:40:09,407 --> 00:40:10,283
അതെനിക്കു താ.

427
00:40:13,954 --> 00:40:16,123
ഞാൻ തനിക്ക് മറ്റൊരു വാക്കുകൂടി
തരാൻ പോവാണ്.

428
00:40:17,290 --> 00:40:21,837
താനെൻ്റെ കുടുംബത്തെ തൊട്ടാൽ തനിക്ക്
വേണ്ടപ്പെട്ട എല്ലാം ഞാൻ നശിപ്പിക്കും.

429
00:40:23,004 --> 00:40:24,506
തൻ്റേതായി ഒന്നും ബാക്കികാണില്ല.

430
00:40:25,757 --> 00:40:26,758
ഹായ് ഡേവിഡ്‌.

431
00:40:27,926 --> 00:40:29,469
തൻ്റെ ശബ്ദം കേട്ടതിൽ സന്തോഷം.

432
00:40:30,846 --> 00:40:34,182
താൻ മരിച്ചപോലെ നടിച്ചപ്പോൾ
ഞാനൊരു സാമ്രാജ്യം പടുത്തുയർത്തി.

433
00:40:34,975 --> 00:40:36,393
തനിക്കെന്നെ തൊടാൻ കഴിയില്ല.

434
00:40:36,476 --> 00:40:37,394
നമുക്ക് നോക്കാം.

435
00:41:21,855 --> 00:41:22,772
നടക്ക്.

436
00:41:22,856 --> 00:41:25,817
-ബാറിൽ ഇരിക്കാനല്ലേ ഞാൻ പറഞ്ഞത്.
-എനിക്ക് നിങ്ങടെ ഭാര്യയെ കാണണം.

437
00:41:26,818 --> 00:41:27,861
അതാ അയാൾ!

438
00:41:30,697 --> 00:41:32,032
അത് റബേക്കയാണ്.

439
00:41:33,575 --> 00:41:34,743
അവളയാളെ സഹായിക്കുകയാണ്.

440
00:41:44,294 --> 00:41:45,795
അവൾ അതിനകത്തുണ്ടെന്നു തോന്നുന്നുണ്ടോ?

441
00:41:45,879 --> 00:41:48,465
ഉവ്വ്. ആ ട്രെയിൻ നാല് മിനിറ്റിൽ
പോവുകയും ചെയ്യും.

442
00:41:48,548 --> 00:41:51,343
നിങ്ങൾ അവരുടെ കാര്യം നോക്കുമ്പോൾ
ഞാൻ പോയി നിങ്ങടെ ഭാര്യയെ കണ്ടാലോ?

443
00:41:51,426 --> 00:41:54,971
വേണ്ട. ഇവിടെ വന്ന സ്ഥിതിയ്ക്ക് എൻ്റെ കൂടെ
നിൽക്ക്. അവരുടെ ശ്രെദ്ധതിരിച്ചു ഓടിക്കാം.

444
00:42:03,438 --> 00:42:06,024
കഴിവതും വേഗം ട്രെയിനിലേക്ക് പോ.
അവിടെ വച്ചു കാണാം.

445
00:42:06,107 --> 00:42:07,025
പോ! വേഗം!

446
00:44:46,017 --> 00:44:48,978
നാശം! വാ.

447
00:44:49,062 --> 00:44:50,563
ശരി, ശരി.

448
00:44:52,649 --> 00:44:53,942
ശരി.

449
00:44:54,025 --> 00:44:56,152
ഇരിക്ക്.

450
00:44:57,946 --> 00:44:59,614
-ശരി.
-ഹേയ്.

451
00:45:00,490 --> 00:45:01,324
ദൈവമേ.

452
00:45:01,408 --> 00:45:03,576
-എനിക്കൊരു കാര്യം പറയാനുണ്ട്.
-അത് പിന്നെ പറയാം.

453
00:45:03,660 --> 00:45:06,413
-പറ്റില്ല.
-ഒന്നു വായടയ്ക്കാമോ?

454
00:45:06,496 --> 00:45:07,455
കുഴപ്പമില്ല.

455
00:45:15,505 --> 00:45:16,840
എന്തുപറ്റി?

456
00:45:16,923 --> 00:45:17,966
അച്ഛാ.

457
00:45:18,633 --> 00:45:20,176
അച്ഛാ, നിങ്ങൾക്ക് മുറിവേറ്റല്ലോ.

458
00:45:30,937 --> 00:45:32,188
നിങ്ങൾക്കൊരു മോളുമുണ്ടോ?

459
00:46:32,582 --> 00:46:34,584
ഉപശീർഷകം വിവർത്തനംചെയ്തത് ശ്യാം ടി.കെ.

