1
00:00:08,217 --> 00:00:10,928
ബട്ടർഫ്ലൈയിൽ ഇതിനുമുൻപ്...

2
00:00:11,011 --> 00:00:12,722
ഞാൻ പറഞ്ഞില്ലേ അതയാളാണെന്ന്.

3
00:00:12,805 --> 00:00:15,224
നിങ്ങളല്ലേ ഒമ്പത് വർഷം മുൻപ്
അയാളെ കത്തിച്ചത്.

4
00:00:15,307 --> 00:00:16,308
നമ്മെ ഒരാൾ ഒറ്റുന്നുണ്ട്.

5
00:00:16,392 --> 00:00:18,894
വിക്കി ലിൻവുഡ്,
എൻ്റെ സെക്യൂരിറ്റി ടീമിൻ്റെ തലവൻ.

6
00:00:20,938 --> 00:00:22,106
അച്ഛാ, നമുക്ക് പോണം.

7
00:00:23,399 --> 00:00:26,026
ഡോസൺ ഒരു ക്വോട്ട് വച്ചിട്ടുണ്ട്,
"ജുനോ ലൻഡിനും കാഡിസിനും

8
00:00:26,110 --> 00:00:27,903
എതിരെ ഉന്നതനിലയിലുള്ള
പ്രിവിലേജ്ഡ് സാക്ഷി."

9
00:00:27,987 --> 00:00:29,530
ഒലിവർ ഒരു പേടിത്തൊണ്ടനാ.

10
00:00:29,613 --> 00:00:32,783
ജുനോ അവനെ കൊല്ലുമെന്ന് അവൻ കരുതിയാൽ
അവൻ ഡോസണിൻ്റെ അടുത്തേക്ക് വരും.

11
00:00:32,867 --> 00:00:35,161
അവൻ്റെ അമ്മ അവൻ്റെ മരണം കൊതിക്കുന്നെന്ന്
അവൻ കരുതണമെന്നാണോ?

12
00:00:35,244 --> 00:00:37,872
അവനെ ഇങ്ങനെയേ പിടിപ്പിക്കാനാവൂ.

13
00:00:37,955 --> 00:00:40,124
അയാൾ എൻ്റെ മോനെ എന്തുചെയ്തെന്ന്
എനിക്കറിയണം.

14
00:00:40,916 --> 00:00:42,126
അച്ഛാ!

15
00:00:59,143 --> 00:01:00,311
ഇറങ്ങ്, വേഗം!

16
00:01:02,313 --> 00:01:03,147
ഹെൽമറ്റും താ.

17
00:03:29,793 --> 00:03:31,670
ജുനോയ്ക്ക് നിന്നോട് സംസാരിക്കണം.

18
00:04:34,191 --> 00:04:36,151
ബട്ടർഫ്ലൈ

19
00:04:58,465 --> 00:04:59,967
നിങ്ങൾക്കെന്നെ പേടിയാണോ?

20
00:05:00,050 --> 00:05:01,635
എനിക്ക് റിസ്ക്‌ കൈകാര്യം ചെയ്യാനറിയാം.

21
00:05:04,096 --> 00:05:05,723
ഞാനെപ്പോഴേലും ബാരണെപ്പറ്റി പറഞ്ഞിട്ടുണ്ടോ?

22
00:05:07,307 --> 00:05:08,225
ആര്?

23
00:05:08,308 --> 00:05:10,978
ഒലിവറിൻ്റെ പത്താം പിറന്നാളിന്
അവനൊരു നായയെ വേണമായിരുന്നു.

24
00:05:11,562 --> 00:05:14,189
ടിബറ്റൻ മാസ്റ്റിഫ്.
നീ അതിനെ കണ്ടിട്ടുണ്ടോ?

25
00:05:15,190 --> 00:05:17,151
കേട്ടിട്ട് കുഞ്ഞു നായയാണെന്ന്
തോന്നുന്നില്ല.

26
00:05:17,693 --> 00:05:20,404
കുറച്ചാഴ്ച കഴിഞ്ഞപ്പോഴേക്കും
അവൻ്റെ ഭാരം 180 പൗണ്ട് ആയി.

27
00:05:20,487 --> 00:05:22,656
ഒരു സിംഹത്തെപ്പോലെ ആയി.

28
00:05:22,740 --> 00:05:24,867
ഞാൻ പറയാം.
അവൻ നിങ്ങടെ എക്സിൻ്റെ കൂടെയായിരുന്നു

29
00:05:25,659 --> 00:05:26,827
അവനൊരു ഉശിരനായിരുന്നു.

30
00:05:26,910 --> 00:05:30,080
സദാ കുരച്ചുകൊണ്ടിരുന്നു,
നിക്കിൻ്റെ പറമ്പിലെ മുയലുകളെ കൊന്നു.

31
00:05:30,164 --> 00:05:31,832
അതൊന്നും എനിക്ക്
കുഴപ്പമുണ്ടായിരുന്നില്ല...

32
00:05:31,915 --> 00:05:34,543
അവൻ ഐസ്ക്രീം കിട്ടാനായി
ഒലിവറിനെ ആക്രമിക്കുന്നതുവരെ.

33
00:05:34,626 --> 00:05:36,462
ഐസ്ക്രീം എന്ത് ഫ്ലേവർ ആയിരുന്നു?

34
00:05:39,840 --> 00:05:41,175
അവൻ്റെ ഇനം ആയിരുന്നു പ്രശ്നം.

35
00:05:42,009 --> 00:05:45,512
ടിബറ്റൻ മാസ്റ്റിഫുകൾ ആയിരക്കണക്കിന്
വർഷങ്ങളായി ഇവിടുണ്ട്, പക്ഷേ അവ

36
00:05:45,596 --> 00:05:46,972
വളർത്തുമൃഗങ്ങളായി അധികമായിട്ടില്ല.

37
00:05:47,806 --> 00:05:49,933
ഞങ്ങൾക്കവനെ ദയാവധം ചെയ്യേണ്ടിവന്നു.

38
00:05:50,017 --> 00:05:52,853
ആ നായുടെ ഉള്ളിലെ
ചെന്നായയുടെ അംശം പോയിരുന്നില്ല.

39
00:05:53,937 --> 00:05:57,024
നിൻ്റെ ഉള്ളിലെയും ആ
ചെന്നായ ഇപ്പോഴും ഉണ്ട് , റബേക്ക.

40
00:05:59,777 --> 00:06:01,111
നിങ്ങളെന്നെ കൊല്ലാൻ പോവാണോ?

41
00:06:02,071 --> 00:06:03,280
ഞാനത് ചെയ്യണം.

42
00:06:03,363 --> 00:06:04,490
നീയെന്നെ വഞ്ചിച്ചു.

43
00:06:04,573 --> 00:06:06,366
നീ എൻ്റെ ജീവിതം തകർത്തു.

44
00:06:07,451 --> 00:06:09,286
അമ്മയില്ലാത്ത ഒരു കുട്ടിയായിരുന്നു ഞാൻ,

45
00:06:09,369 --> 00:06:10,913
നിങ്ങളെൻ്റെ അച്ഛനെ എന്നിൽനിന്നകറ്റി.

46
00:06:10,996 --> 00:06:12,831
നിങ്ങളെ വേദനിപ്പിക്കാനായിരുന്നില്ല അത്.

47
00:06:12,915 --> 00:06:15,084
ഞങ്ങൾക്കെന്തുണ്ടായാലും
നിങ്ങളത് കാര്യമാക്കില്ലായിരുന്നു

48
00:06:15,501 --> 00:06:19,171
പിന്നെ അദ്ദേഹം ജീവനോടെ ഉണ്ടെന്നറിഞ്ഞതും
ഞങ്ങളെ കൊല്ലാനും ശ്രമിച്ചിരുന്നു.

49
00:06:19,254 --> 00:06:20,255
ഡേവിഡ്‌ എന്നെ തേടി വന്നതാ.

50
00:06:20,339 --> 00:06:22,925
കാഡിസുമായി അയാൾ യുദ്ധം പ്രഖ്യാപിച്ചു.
ഞാനെന്തു ചെയ്യണമായിരുന്നു?

51
00:06:23,008 --> 00:06:24,718
ഉറപ്പാ, അത് വെറും ബിസിനസ് ആയിരുന്നു.

52
00:06:24,802 --> 00:06:28,639
നീയായിരുന്നു എൻ്റെ സ്ഥാനത്തെങ്കിൽ
എന്തു ചെയ്തേനെ, അതും എത്ര പെട്ടെന്ന്?

53
00:06:34,853 --> 00:06:36,814
-ഒലിവർ എങ്ങനെയാ പ്രതികരിച്ചത്?
-എന്തിന്?

54
00:06:37,981 --> 00:06:39,733
അവൻ്റെ നായയെ വിഷംകുത്തി കൊന്നതിനു.

55
00:06:39,817 --> 00:06:42,653
ബാരൺ ഒരു ആശ്രമത്തിൽ പാർക്കാൻ
പോയെന്നാ ഞങ്ങളവനോട് പറഞ്ഞത്.

56
00:06:47,699 --> 00:06:49,368
സത്യം മറയ്ക്കാൻ നിങ്ങളൊരു കഥ ചമച്ചു.

57
00:06:51,203 --> 00:06:52,830
എപ്പോഴാ നിങ്ങളവനോട്‌ സത്യം പറഞ്ഞത്?

58
00:06:53,539 --> 00:06:55,374
ചില രഹസ്യങ്ങൾ
ഞാനൊരിക്കലും പുറത്തുപറയാറില്ല.

59
00:07:00,003 --> 00:07:01,213
അതെടുത്തോളൂ.

60
00:07:01,296 --> 00:07:02,673
ഇതാണ് കൂടുതൽ പ്രധാനം.

61
00:07:03,507 --> 00:07:05,008
അക്കാര്യത്തിലെനിക്ക് സംശയമുണ്ട്‌.

62
00:07:07,469 --> 00:07:08,929
ഒലിവർ കീഴടങ്ങി.

63
00:07:10,305 --> 00:07:13,308
അവൻ ഡോസണുമായി
സാക്ഷി ഉടമ്പടി ഒപ്പുവച്ചു.

64
00:07:13,725 --> 00:07:15,811
അവൻ നിങ്ങൾക്കെതിരെ മൊഴി കൊടുക്കും,

65
00:07:15,894 --> 00:07:17,688
നിങ്ങൾ ജയിലിലാകും,

66
00:07:17,771 --> 00:07:21,441
കാഡിസ് എന്നെന്നേക്കുമായി തകരാനും പോവാണ്.

67
00:07:47,634 --> 00:07:48,760
അച്ഛാ!

68
00:07:51,930 --> 00:07:53,265
ഞങ്ങടെ കൊച്ചുറാണി.

69
00:07:54,266 --> 00:07:55,767
നിങ്ങൾക്ക് എന്തേലും പറ്റിയോ?

70
00:07:56,518 --> 00:07:57,644
ഇത് ശരിയാകും.

71
00:07:58,770 --> 00:08:01,356
റബേക്ക എവിടെ?
അവൾക്ക് കുഴപ്പമൊന്നുമില്ലല്ലോ?

72
00:08:04,776 --> 00:08:06,195
നമുക്ക് പിന്നീട് സംസാരിക്കാം.

73
00:08:11,450 --> 00:08:13,911
നിങ്ങളെ വീണ്ടും കാണാനാകുമെന്ന്
എനിക്കുറപ്പില്ലാരുന്നു.

74
00:08:19,416 --> 00:08:22,169
നിന്റെ അച്ഛനോട്
എനിക്കൊരു കാര്യം സംസാരിക്കാനുണ്ട്.

75
00:08:22,961 --> 00:08:23,962
അച്ഛാ,

76
00:08:24,296 --> 00:08:25,589
എനിക്ക് നിങ്ങളുടെ സഹായം വേണം.

77
00:08:26,715 --> 00:08:28,050
എനിക്ക് ആൾബലം വേണം.

78
00:08:28,258 --> 00:08:29,593
ഉപകരണങ്ങൾ,

79
00:08:30,093 --> 00:08:31,178
വാഹനങ്ങൾ,

80
00:08:31,762 --> 00:08:33,931
നിങ്ങൾക്ക് തരാനാകുന്ന എന്തും.

81
00:08:34,681 --> 00:08:36,725
എന്നെ സഹായിക്കാൻ
നിങ്ങൾക്ക് താല്പര്യമില്ലെന്നറിയാം.

82
00:08:36,808 --> 00:08:40,437
നിങ്ങളുടെ ജീവിതങ്ങളിൽ നിന്ന് ഞാൻ
എന്നേക്കുമായി പോയാലും ഒന്നുമില്ലെന്നറിയാം.

83
00:08:42,606 --> 00:08:44,358
പക്ഷേ റബേക്ക പിടിക്കപ്പെട്ടു.

84
00:08:45,984 --> 00:08:47,694
അവളെൻ്റെ മകളാണ്.

85
00:08:52,449 --> 00:08:53,450
ചേട്ടാ.

86
00:08:57,913 --> 00:09:01,875
റബേക്കയെ രക്ഷിക്കാൻ വേണ്ടുന്നത് കിട്ടാതെ
ഞാൻ പോവില്ല.

87
00:09:14,096 --> 00:09:15,097
ഞാൻ നിന്നെ സഹായിക്കാം.

88
00:09:17,140 --> 00:09:18,475
പക്ഷേ ഇത്തവണ,

89
00:09:18,558 --> 00:09:21,353
നീ എനിക്കുവേണ്ടി ഒരു കാര്യം ചെയ്യണം.

90
00:09:21,436 --> 00:09:22,354
അപ്പാ.

91
00:09:22,437 --> 00:09:24,982
ഡേവിഡിന് നിങ്ങൾക്കുവേണ്ടി
ജോലിചെയ്യാൻ താല്പര്യമില്ലെന്നറിയില്ലേ.

92
00:09:25,065 --> 00:09:28,735
ഡേവിഡ്‌ എന്നോട് പറ്റില്ലെന്ന് പറയാനുള്ള
അവസ്ഥയിലും അല്ലല്ലോ, അല്ലേ?

93
00:09:29,695 --> 00:09:32,739
നീ ഒരിക്കലും എൻ്റെ ജോലിയിൽ
താല്പര്യം പ്രകടിപ്പിച്ചിട്ടില്ല.

94
00:09:32,823 --> 00:09:34,825
പക്ഷേ അതത്ര എളുപ്പമല്ല.

95
00:09:34,908 --> 00:09:38,328
ഒരുപാട് ഉത്തരവാദിത്തങ്ങൾ, തലവേദനകൾ.

96
00:09:40,205 --> 00:09:41,081
അതെ.

97
00:09:42,791 --> 00:09:46,962
ഒരു സഹായം ചെയ്യാമെന്ന്
നീയെനിക്ക് വാക്കുതന്നാൽ,

98
00:09:48,046 --> 00:09:49,548
ഞാൻ നിന്നെ സഹായിക്കാം.

99
00:09:50,841 --> 00:09:52,467
എന്തായിത് ചേട്ടാ, ശരിക്കും...

100
00:09:56,430 --> 00:09:57,681
എന്തു സഹായമാ വേണ്ടത്?

101
00:09:58,307 --> 00:10:00,642
സഹായത്തിൻ്റെ കടം വയ്ക്കാവുന്ന
തരത്തിലുള്ള ആളല്ല എൻ്റെ അച്ഛൻ.

102
00:10:02,936 --> 00:10:04,354
അതിൽ കാര്യമുണ്ടോ?

103
00:10:06,690 --> 00:10:07,858
ഞാനത് ചെയ്യാം.

104
00:10:08,775 --> 00:10:09,776
നല്ലത്.

105
00:10:11,695 --> 00:10:13,363
പിന്നെന്താ വേണ്ടത്?

106
00:10:25,792 --> 00:10:27,919
ഡേവിഡ്‌ ആണോ
ഒലിവറിനെ എനിക്കെതിരെ തിരിച്ചത്?

107
00:10:29,463 --> 00:10:31,673
സത്യത്തിൽ അത്
ഞങ്ങൾ കുടുംബത്തോടെ ചെയ്തതാ.

108
00:10:32,466 --> 00:10:34,009
ഐഡിയ അച്ഛൻ്റെയായിരുന്നു,

109
00:10:34,092 --> 00:10:36,970
പക്ഷേ അത് നടത്താൻ എന്തൊക്കെ
ചെയ്യണമെന്ന് എനിക്കറിയാമായിരുന്നു.

110
00:10:37,679 --> 00:10:39,264
അതായത്
നീയെൻ്റെ കുടുംബത്തെ തകർത്തു?

111
00:10:39,890 --> 00:10:41,767
വിഷമം തോന്നുന്നുണ്ട്, അല്ലേ?

112
00:10:42,851 --> 00:10:46,605
അവൻ ഡോസണിനെതിരെ വലിയൊരു കളി
കളിക്കുകയാവും, ഞാൻ പരിശീലിപ്പിച്ചതു പോലെ.

113
00:10:46,688 --> 00:10:47,522
നിങ്ങൾ...

114
00:10:48,357 --> 00:10:49,608
നിങ്ങളവനെ
പരിശീലിപ്പിച്ചിട്ടില്ല.

115
00:10:49,691 --> 00:10:51,234
നിങ്ങളവനെ നശിപ്പിക്കുകയാ ചെയ്തത്.

116
00:10:51,318 --> 00:10:53,737
എന്നെ സംരക്ഷിക്കാൻ ഒലിവർ എന്തും ചെയ്യും.

117
00:10:53,820 --> 00:10:54,905
കാഡിസിനെ സംരക്ഷിക്കാൻ.

118
00:10:54,988 --> 00:10:57,074
കാഡിസിന് എന്തുണ്ടായാലും
ഒലിവറിനൊരു ചുക്കുമില്ല

119
00:10:57,949 --> 00:11:00,285
നിങ്ങളുടെ കൂടെ ഉണ്ടാവാൻ വേണ്ടിയാ
അവൻ അതിൽ ചേർന്നത്.

120
00:11:01,161 --> 00:11:02,662
അവന് കാഡിസ്
ഇഷ്ടല്ലെന്നുതോന്നുന്നു

121
00:11:02,746 --> 00:11:04,873
നിങ്ങൾക്ക് അവനെക്കാളേറെ അതിനോടാ സ്നേഹം.

122
00:11:05,582 --> 00:11:08,502
റബേക്ക, നീ പറയുന്നതെന്താണെന്ന്
നിനക്കറിയില്ല.

123
00:11:10,045 --> 00:11:11,463
കാഡിസ് ഒരു സ്ഥാപനമാണ്‌.

124
00:11:12,130 --> 00:11:13,465
ഒലിവറിനെ ഞാൻ സ്നേഹിക്കുന്നു.

125
00:11:14,257 --> 00:11:16,426
ഞാനിതുവരെ ചെയ്തതെല്ലാം അവനുവേണ്ടിയാണ്.

126
00:11:16,510 --> 00:11:17,844
കാഡിസ് തന്നെ അവനുവേണ്ടിയാണ്.

127
00:11:19,096 --> 00:11:20,514
അവൻ പാവമാണ്, എനിക്കതറിയാം.

128
00:11:20,597 --> 00:11:22,974
ഈ ലോകം അവനെപ്പോലുള്ളവർക്കായി
സൃഷ്‌ടിച്ചതല്ല.

129
00:11:23,058 --> 00:11:25,143
പക്ഷേ ഞാൻ കരുതി, "അതിൽ കാര്യമില്ലെന്നു,

130
00:11:25,227 --> 00:11:26,728
ഞാനവന് ഈ ലോകം തന്നെ നൽകും."

131
00:11:28,188 --> 00:11:30,857
ഞങ്ങളവൻ്റെ പോർഷേ പൊട്ടിച്ചു, അവൻ
കരുതുന്നത് നിങ്ങളാ അത് ചെയ്തതെന്നാ.

132
00:11:30,941 --> 00:11:33,318
അതുകൊണ്ടാ അവൻ
ഡോസണിൻ്റെ അടുത്തേക്കു പോയത്.

133
00:11:33,402 --> 00:11:35,695
അവൻ്റെ വിചാരം അമ്മ അവനെ
കൊല്ലാൻ നോക്കിയെന്നാ.

134
00:11:42,452 --> 00:11:43,453
എഴുന്നേൽക്ക്.

135
00:11:59,553 --> 00:12:01,054
നിങ്ങൾക്കവനെ നഷ്ടപ്പെട്ടു, ജുനോ.

136
00:12:11,982 --> 00:12:14,526
നിങ്ങടെ കത്തുന്ന സാമ്രാജ്യത്തിലേക്ക്
നോക്കാൻ സമയമായി.

137
00:12:15,318 --> 00:12:16,736
ഇനി അതിൽ കാര്യമില്ല.

138
00:12:18,738 --> 00:12:20,115
എനിക്ക് നീ മാത്രം മതി.

139
00:12:26,496 --> 00:12:28,165
എനിക്കൊരു കാര്യം അറിയണം ഡേവിഡ്‌.

140
00:12:28,832 --> 00:12:32,002
റബേക്കയെ അവർ പിടിച്ചുകൊണ്ടുപോയതാണോ, അതോ...

141
00:12:32,085 --> 00:12:33,628
അവൾ അവരുടെ കൂടെ പോയതാണോ?

142
00:12:36,131 --> 00:12:38,425
അവൾക്കായി സ്വന്തം ജീവൻ പോലും
പണയപ്പെടുത്തും മുൻപ്,

143
00:12:39,092 --> 00:12:41,219
അവൾ നിങ്ങടെ കൂടെ വരുമോ എന്ന്
ഉറപ്പുവരുത്തണം.

144
00:12:45,765 --> 00:12:47,184
അവളെ പിടിച്ചുകൊണ്ടുപോയതാ.

145
00:12:48,018 --> 00:12:50,520
ഞാനവളെ സംരക്ഷിക്കാഞ്ഞതുകൊണ്ടാ
അവളെ പിടിച്ചുകൊണ്ടുപോയത്.

146
00:12:52,606 --> 00:12:54,483
എനിക്കവളെ തിരികെ വേണം.

147
00:13:49,829 --> 00:13:51,581
ആഹാ. എന്തൊരു ആതിഥ്യമര്യാദ.

148
00:13:54,918 --> 00:13:57,045
അറിയാമോ, എൻ്റെ അച്ഛൻ എന്നെ തേടി വരും.

149
00:13:58,046 --> 00:13:59,756
അതാണോ നിനക്ക് വേണ്ടത്?

150
00:13:59,839 --> 00:14:01,800
നിൻ്റെ അച്ഛൻ നിന്നെ രക്ഷിക്കുന്നത്?

151
00:14:03,009 --> 00:14:04,302
എനിക്ക് വീട്ടിൽ പോയാൽ മതി.

152
00:14:04,844 --> 00:14:05,929
അതെവിടെയാ?

153
00:14:06,429 --> 00:14:09,391
ഡേവിഡ്‌, അയാളുടെ പുതിയ ഭാര്യ, മോൾ,
അവരുടെയൊക്കെ കൂടെയോ?

154
00:14:10,559 --> 00:14:12,686
ഡേവിഡ്‌ നിൻ്റെ അച്ഛനായിരിക്കാം,

155
00:14:12,769 --> 00:14:14,020
പക്ഷേ ഞാനാ നിൻ്റെ കുടുംബം.

156
00:14:15,355 --> 00:14:17,774
നീ എപ്പോഴും എനിക്ക് മോളെപ്പോലെയാണ്.

157
00:14:21,194 --> 00:14:23,321
അതിനു ഞാൻ നിങ്ങളോട് നന്ദി പറയണോ?

158
00:14:24,406 --> 00:14:26,658
എനിക്ക് അച്ഛനില്ലാതിരിക്കാൻ കാരണം
നിങ്ങളാണ്.

159
00:14:26,741 --> 00:14:30,036
ഞാനോ? ഞാനയാളെ വഞ്ചിച്ചു,
ഉപദ്രവിക്കാൻ ശ്രമിച്ചു. അത് സമ്മതിച്ചു.

160
00:14:30,120 --> 00:14:31,997
പക്ഷേ സ്വന്തം മരണം കെട്ടിച്ചമച്ച്

161
00:14:32,080 --> 00:14:35,250
ഒമ്പതു വർഷം മറഞ്ഞിരുന്നത്
അയാൾ തന്നെയാണ്.

162
00:14:35,333 --> 00:14:38,044
അയാൾക്ക് നിന്നെ കൂട്ടിക്കൊണ്ടുപോകാൻ
ആളെ അയക്കാമായിരുന്നു.

163
00:14:38,128 --> 00:14:39,296
ആളെന്നെ സംരക്ഷിക്കായിരുന്നു.

164
00:14:39,379 --> 00:14:42,757
ആണോ? അതോ പുള്ളിയുടെ
പുതിയ മോളെ സംരക്ഷിക്കുകയോ?

165
00:14:48,054 --> 00:14:49,681
അദ്ദേഹം എനിക്കായി തിരിച്ചുവന്നു.

166
00:14:50,348 --> 00:14:53,184
എന്നെ നിങ്ങളിൽനിന്ന് അകറ്റാനായി
എല്ലാം പണയപ്പെടുത്തി.

167
00:14:53,268 --> 00:14:55,312
കാരണം അയാൾക്ക് നിന്നെ നന്നാക്കണമായിരുന്നു.

168
00:14:58,690 --> 00:15:02,235
നോക്ക് റബേക്ക. നിനക്ക് കുഴപ്പമൊന്നുമില്ല.

169
00:15:06,698 --> 00:15:07,907
തീർച്ചയായും ഉണ്ട്.

170
00:15:09,993 --> 00:15:12,287
നിങ്ങൾക്ക് ഉപകാരപ്പെടുംവിധം
തകർന്നിരിക്കുകയാണ് ഞാൻ.

171
00:15:12,370 --> 00:15:15,248
നീ തകർന്നിരിക്കുകയല്ല.
നീ വളരെ മിടുക്കിയാണ്.

172
00:15:16,374 --> 00:15:19,294
അയാൾക്കത് കാണാനാകുന്നില്ലെങ്കിൽ
നിന്നെ അയാൾ സ്നേഹിക്കുന്നില്ല.

173
00:15:19,377 --> 00:15:23,006
നീയായിരുന്ന ആ പഴയ മണ്ടിപ്പെണ്ണ് എന്ന
ആശയത്തെയാ അയാൾ സ്നേഹിക്കുന്നത്.

174
00:15:29,638 --> 00:15:30,722
നീ എന്നെ സ്നേഹിക്കുന്നുണ്ടോ?

175
00:15:34,142 --> 00:15:35,226
ഉവ്വ്.

176
00:15:39,230 --> 00:15:42,484
നീ എന്താകണമെന്ന് ഞാനാഗ്രഹിച്ചോ, അതാണ്‌ നീ.

177
00:15:51,576 --> 00:15:53,995
ഞാനിപ്പൊ ചെയ്യുന്നത്
എനിക്ക് ചെയ്യാൻ കഴിഞ്ഞിരുന്നില്ലെങ്കിലോ?

178
00:15:54,579 --> 00:15:56,456
അങ്ങനെ ആയിരുന്നെങ്കിൽ,

179
00:15:56,539 --> 00:15:59,125
നിനക്ക് സ്വയം കണ്ണാടിയിൽ
തിരിച്ചറിയാൻ പോലും പറ്റില്ലായിരുന്നു.

180
00:16:01,670 --> 00:16:03,922
ജുങ് കുടുംബത്തിലെ അപമാനമായി
നിനക്ക് തുടരാം,

181
00:16:04,005 --> 00:16:06,758
അല്ലെങ്കിൽ എൻ്റെ കൂടെ വരാം.

182
00:16:10,011 --> 00:16:11,346
ഒരു ജെറ്റ് കാത്തുനിൽപ്പുണ്ട്.

183
00:16:11,930 --> 00:16:14,516
നമുക്ക് അതിൽ കേറി ഡോസണിന്
എത്താനാവാത്ത എങ്ങോട്ടെങ്കിലും പോവാം.

184
00:16:14,599 --> 00:16:16,434
പുതിയ സംഘമുണ്ടാക്കാം.
പുതുതായി തുടങ്ങാം.

185
00:16:17,602 --> 00:16:18,436
ഒരുമിച്ച്.

186
00:16:27,237 --> 00:16:28,863
ഞാൻ പറ്റില്ലെന്നു പറഞ്ഞാലോ?

187
00:16:29,614 --> 00:16:31,241
പറയില്ലെന്ന് പ്രതീക്ഷിക്കുന്നു.

188
00:16:54,973 --> 00:16:56,349
ഞാൻ നിന്നെയും മിസ്‌ ചെയ്തു.

189
00:16:58,309 --> 00:16:59,519
ജുനോ.

190
00:17:00,103 --> 00:17:01,104
പറ.

191
00:17:02,105 --> 00:17:03,648
എഫ്ബിഐ കാഡിസിലേക്ക് വരുന്നുണ്ട്.

192
00:17:04,190 --> 00:17:05,942
നമുക്ക് ഇപ്പോൾത്തന്നെ പോണം.

193
00:17:28,173 --> 00:17:29,591
താനിതുവരെ പോയില്ലേ.

194
00:17:31,384 --> 00:17:32,927
എൻ്റെ ജോലി ഇനിയും കഴിഞ്ഞിട്ടില്ല.

195
00:18:23,895 --> 00:18:26,314
നിൻ്റെ മോളെ കൊണ്ടുപോയവർ...

196
00:18:26,397 --> 00:18:27,607
അവർ ആരാണെന്ന് അറിയാമോ?

197
00:18:27,690 --> 00:18:28,525
അറിയാം.

198
00:18:28,608 --> 00:18:33,613
പക്ഷേ അതിലും പ്രധാനമായി,
അവർ എങ്ങോട്ട് പോവുകയാണെന്നും.

199
00:18:34,864 --> 00:18:37,951
അവൾ ഇഞ്ചിയോണിലുള്ള
തൻ്റെ പ്രൈവറ്റ് ജെറ്റിൽ കേറാൻ പോവാണ്.

200
00:18:41,287 --> 00:18:43,039
അവർ എല്ലാവരെയും തീർക്ക്,

201
00:18:43,122 --> 00:18:46,960
എൻ്റെ മോളെ അധികകാലം കാത്തിരുത്തരുത്.

202
00:18:47,502 --> 00:18:49,546
അതാ ഞാൻ ആലോചിക്കുന്നത്.

203
00:19:01,015 --> 00:19:02,767
എൻ്റെ പേര് ഡേവിഡ്‌ ജങ്.

204
00:19:03,893 --> 00:19:06,229
ചില ചീത്ത ആളുകൾ എൻ്റെ മോളെ
പിടിച്ചുകൊണ്ടുപോയി,

205
00:19:06,312 --> 00:19:07,856
എനിക്കവളെ തിരിച്ചുകൊണ്ടുവരണം.

206
00:19:09,148 --> 00:19:10,483
എനിക്ക് നിങ്ങളുടെ സഹായം വേണം.

207
00:19:23,329 --> 00:19:24,831
ഈ കത്തി കൊള്ളാം.

208
00:19:26,875 --> 00:19:28,793
എനിക്കായി മൂർച്ച കൂട്ടി വയ്ക്കാൻ
അവർ പറഞ്ഞോ?

209
00:19:40,388 --> 00:19:41,973
താൻ അവരെപ്പറ്റി സ്വപ്നം കാണാറുണ്ടോ?

210
00:19:43,308 --> 00:19:44,225
ആരെപ്പറ്റി?

211
00:19:51,149 --> 00:19:52,066
ഇല്ല.

212
00:19:54,319 --> 00:19:55,486
ഞാൻ സ്വപ്നം കാണാറില്ല.

213
00:20:27,352 --> 00:20:28,770
എഫ്ബിഐ വന്നിട്ടുണ്ട്.

214
00:20:34,734 --> 00:20:36,819
സെനറ്റർ ഡോസൺ നമ്മുടെ ഓഫീസ്
റെയിഡ് ചെയ്തു.

215
00:20:47,372 --> 00:20:49,332
എല്ലാ ഫയലുകളും.

216
00:20:49,707 --> 00:20:51,793
എല്ലാ ഹാർഡ് ഡ്രൈവുകളും, ഫോണുകളും.

217
00:21:01,344 --> 00:21:04,305
ഓരോ തുണ്ടു കടലാസിലെ കുറിപ്പുകൾ പോലും.

218
00:21:05,348 --> 00:21:06,599
എല്ലാം എടുക്കണം.

219
00:21:14,941 --> 00:21:15,775
ശരി.

220
00:21:19,362 --> 00:21:20,530
ഞാൻ അവരെ അറിയിക്കാം.

221
00:21:22,699 --> 00:21:25,201
ഒലിവറിനെ ഇന്ന്
പ്രൊട്ടക്റ്റീവ് കസ്റ്റഡിയിലേക്ക് മാറ്റും.

222
00:21:51,477 --> 00:21:52,687
കോൺവോയ് ഇൻബൗണ്ട്.

223
00:21:52,770 --> 00:21:55,314
-നിങ്ങടെ ലൊക്കേഷനിലേക്ക് മൂന്നു മിനിറ്റ്.
-ശരി.

224
00:22:14,250 --> 00:22:16,169
ഒലിവറിൻ്റെ കാര്യത്തിൽ സോറി.

225
00:22:17,670 --> 00:22:19,213
നീയങ്ങനെ കരുതുന്നില്ല.

226
00:22:22,467 --> 00:22:25,803
ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ?

227
00:22:30,099 --> 00:22:32,769
എന്നെ കൊണ്ടുപോവുന്നത്
എൻ്റെ അച്ഛനോട് പകരം വീട്ടാനാണോ?

228
00:22:35,730 --> 00:22:37,190
എനിക്ക് ഒലിവറിനെ നഷ്ടപ്പെട്ടു.

229
00:22:38,024 --> 00:22:39,734
ഇനി നിന്നെയും നഷ്ടപ്പെടുത്താൻ വയ്യ.

230
00:23:10,348 --> 00:23:11,766
അവിടെ എന്താ പ്രശ്നം?

231
00:23:11,849 --> 00:23:15,061
ട്രാഫിക് ലൈറ്റുകൾ കേടാണെന്ന്
തോന്നുന്നു. എന്തുചെയ്യും?

232
00:23:18,773 --> 00:23:20,024
എന്താ ചെയ്യേണ്ടത്?

233
00:23:20,108 --> 00:23:22,193
നാം നിർത്തുന്നില്ല. മനസ്സിലായോ?

234
00:23:22,276 --> 00:23:23,694
നമുക്ക് വേറെ വഴി പിടിക്കണം.

235
00:23:23,778 --> 00:23:27,657
ഇതിനു സമാന്തരമായി വലതുവശത്ത്
ഒരു തെരുവുണ്ട്. എന്റെ പിറകേ വാ.

236
00:23:56,102 --> 00:23:58,563
അവർ രണ്ടാമത്തെ റോഡിലേക്ക് പോവാണ് ഇപ്പോൾ.

237
00:23:58,646 --> 00:23:59,689
ടീം ഒന്ന്, പോ.

238
00:23:59,772 --> 00:24:01,190
റോഡ്‌ ബ്ലോക്ക് ഉണ്ടാക്ക്.

239
00:24:50,281 --> 00:24:52,116
നിങ്ങൾക്കെൻ്റെ അച്ഛനെ
ഇഷ്ടമായിരുന്നു അല്ലേ?

240
00:24:55,328 --> 00:24:56,662
പിന്നെന്താ ഉണ്ടായത്?

241
00:24:58,414 --> 00:25:02,168
ഡേവിഡിന്... ലോകത്തെപ്പറ്റി
നിഷ്കളങ്കമായ ഒരു കാഴ്ചപ്പാടാണ്.

242
00:25:02,877 --> 00:25:07,089
ഓരോ കാര്യങ്ങളും നാമുമൊക്കെ ശരിക്കുള്ളതിലും
നല്ലതാണെന്നാ പുള്ളിയുടെ വിചാരം.

243
00:25:10,301 --> 00:25:12,428
ചിലർ യാഥാർഥ്യത്തിൽ ജീവിച്ചേ മതിയാവൂ.

244
00:25:20,561 --> 00:25:21,562
റെഡി ആയിക്കോ.

245
00:25:21,646 --> 00:25:22,772
ശരി.

246
00:25:27,777 --> 00:25:28,736
എന്നോട് സംസാരിക്ക് ഷിൻ.

247
00:25:28,819 --> 00:25:31,239
ആളുകൾ സ്വസ്ഥാനങ്ങളിൽ ഉണ്ട്.
നമുക്ക് പോവാം.

248
00:25:31,781 --> 00:25:33,074
അയച്ചോ.

249
00:25:41,499 --> 00:25:42,541
നമ്മെ പെടുത്തിയിരിക്കുകയാ.

250
00:25:42,625 --> 00:25:43,501
ഡേവിഡ്‌ ആണ് അത്.

251
00:25:45,628 --> 00:25:47,463
ബാക്കപ്പ്! ബാക്കപ്പ്!

252
00:25:48,464 --> 00:25:49,715
മാറ്! മാറ്!

253
00:26:02,603 --> 00:26:04,063
ഞങ്ങളെ ഇവിടന്നു കൊണ്ടുപോ.

254
00:26:21,372 --> 00:26:24,542
അവർ കടന്നുകളഞ്ഞു!
ഞാനവരെ തടയാൻ നോക്കാം.

255
00:26:58,868 --> 00:26:59,994
പിന്നോട്ട് മാറ്!

256
00:27:53,881 --> 00:27:55,341
എന്തെങ്കിലും നിർദ്ദേശം?

257
00:27:55,841 --> 00:27:57,385
പെട്ടന്ന് അങ്ങ് ചാവല്ലേ.

258
00:28:26,205 --> 00:28:27,039
കർത്താവേ.

259
00:28:59,321 --> 00:29:00,823
അനങ്ങരുത്!

260
00:29:53,542 --> 00:29:56,921
ഇതാണ് അവസാനം, നായിൻ്റെ മോനേ.

261
00:32:04,965 --> 00:32:06,508
ഇറങ്ങ്!

262
00:33:19,331 --> 00:33:20,374
നീ ഓക്കേയല്ലേ?

263
00:33:22,042 --> 00:33:22,918
അതെ.

264
00:33:25,254 --> 00:33:26,255
ഗൺ എവിടെ?

265
00:33:27,172 --> 00:33:28,173
അവൻ മരിച്ചു.

266
00:33:33,095 --> 00:33:34,388
നിന്റെ കഥ കഴിഞ്ഞു ജുനോ.

267
00:33:35,013 --> 00:33:36,432
കാഡിസ് അവസാനിച്ചു.

268
00:33:39,143 --> 00:33:40,686
കാഡിസ് അവസാനിച്ചിരിക്കാം.

269
00:33:41,520 --> 00:33:42,479
പേരിൽ മാത്രം.

270
00:33:43,230 --> 00:33:44,732
പക്ഷേ അത് വെറുമൊരു പേരാണ്.

271
00:33:45,357 --> 00:33:46,567
എനിക്ക് അതിലധികമുണ്ട്.

272
00:33:46,650 --> 00:33:48,110
നീയെന്റെ കുടുംബത്തിൻ്റെ പിറകെ വന്നു.

273
00:33:48,193 --> 00:33:49,737
താൻ എൻ്റെയും.

274
00:33:51,572 --> 00:33:53,532
നമുക്ക് ഇപ്പോഴും
സംസാരിച്ച് പരിഹാരമുണ്ടാക്കാം.

275
00:33:54,366 --> 00:33:57,161
ഒരുമിച്ച് ചെയ്യാൻ കഴിയുന്ന
നല്ല കാര്യങ്ങളെപ്പറ്റി ഓർത്തുനോക്ക്.

276
00:33:57,244 --> 00:33:59,955
താൻ, ഞാൻ, റബേക്ക,

277
00:34:00,038 --> 00:34:01,248
നമ്മെ ആർക്കും തടുക്കാനാവില്ല.

278
00:34:01,331 --> 00:34:02,708
എൻ്റെ കുടുംബം!

279
00:34:06,795 --> 00:34:08,756
താനെന്നെ ക്രൂരമായി കൊല്ലില്ല.

280
00:34:09,298 --> 00:34:11,467
പോലീസുകാരുടെ കാര്യത്തിൽ
താൻ സാഹസം കാണിക്കില്ല.

281
00:34:11,550 --> 00:34:13,177
-റബേക്ക, എൻ്റെ പിറകിലേക്ക് മാറ്.
-ഇല്ല.

282
00:34:13,260 --> 00:34:14,219
മാറ്.

283
00:34:15,137 --> 00:34:16,472
എനിക്ക് അവർ മരിക്കണമെന്നില്ല.

284
00:34:17,848 --> 00:34:20,601
അവളെ വിട്ടയച്ചാൽ വേറെ ആളുകളെ കൂട്ടി
അവൾ നമ്മുടെ പിറകെ വരും.

285
00:34:20,726 --> 00:34:22,478
നാം ഒരിക്കലും സുരക്ഷിതരാവില്ല.
നിനക്കതറിയാം.

286
00:34:22,561 --> 00:34:23,979
അവർ എൻ്റെയൊരു ഭാഗമാണ് അച്ഛാ.

287
00:34:25,397 --> 00:34:27,566
ഞാനീ പറയുന്നതിൽ അർത്ഥമില്ലെന്നറിയാം...

288
00:34:29,067 --> 00:34:30,569
പക്ഷേ അവരെൻ്റെ ജീവിതത്തിൻ്റെ ഭാഗമാണ്.

289
00:34:32,196 --> 00:34:33,405
അവർ ജീവിച്ചുകാണണം എനിക്ക്.

290
00:34:35,908 --> 00:34:38,660
-പ്ലീസ്.
-അവൾ നിന്നെ പോവാൻ അനുവദിക്കില്ല.

291
00:34:39,661 --> 00:34:40,788
ശരിയാകാം.

292
00:34:42,956 --> 00:34:44,333
പക്ഷേ ഞാൻ അവരല്ലല്ലോ.

293
00:34:47,544 --> 00:34:48,754
നിങ്ങളും അവരല്ല.

294
00:34:51,799 --> 00:34:53,383
അച്ഛാ, പ്ലീസ്.

295
00:34:53,467 --> 00:34:54,843
അരുത്.

296
00:35:06,688 --> 00:35:08,398
പഴയ ഓഫർ ഇപ്പോഴും നിലനിൽക്കുന്നു.

297
00:35:12,236 --> 00:35:13,987
എൻ്റെ ഉത്തരവും പഴയതുതന്നെയാണ്.

298
00:35:16,156 --> 00:35:17,574
ഇടയ്ക്ക് കാണാം, ഡേവിഡ്‌.

299
00:35:22,496 --> 00:35:24,623
എന്നെ തൻ്റെ അടുത്തേക്ക് വരുത്തരുത് ജുനോ.

300
00:36:11,587 --> 00:36:12,421
ഹേയ്...

301
00:36:17,426 --> 00:36:18,594
അത് കൊള്ളാം.

302
00:36:25,642 --> 00:36:27,144
അവളെന്താ നിന്നോട് പറഞ്ഞത്?

303
00:36:28,061 --> 00:36:29,062
ജുനോ.

304
00:36:29,813 --> 00:36:31,607
നിന്നെ പിടിച്ചുവച്ചിരുന്ന സമയത്ത്.

305
00:36:31,815 --> 00:36:34,943
എനിക്ക് നിങ്ങടെ 'അച്ഛൻ ലോകത്തെ രക്ഷിച്ചു'
എന്ന പാഴ്ച്ചിന്തയെ കുളമാക്കണമെന്നില്ല,

306
00:36:35,027 --> 00:36:36,403
പക്ഷേ ഞാനാരുടേം ബന്ദി ആയിരുന്നില്ല.

307
00:36:37,070 --> 00:36:40,115
നമുക്ക് ഈ സംഭവം പ്രൊഫഷണൽസിനെപ്പോലെ
വിശദീകരിക്കണം.

308
00:36:40,198 --> 00:36:41,366
ഞാൻ നിങ്ങളുടെ ടീമംഗം അല്ല.

309
00:36:42,075 --> 00:36:43,368
അവളുടെ ആണോ?

310
00:36:49,708 --> 00:36:51,043
മറുപടി പറയണമെന്നില്ല.

311
00:36:51,835 --> 00:36:52,878
ഞാൻ ശരിക്കും പറഞ്ഞതാ.

312
00:36:57,215 --> 00:36:59,134
ജുനോ എന്നോട് ഒന്നും പറഞ്ഞിരുന്നില്ല.

313
00:36:59,843 --> 00:37:01,845
ഞാൻ കുറച്ചു മണിക്കൂർ ഒരു തടവറയിലായിരുന്നു.

314
00:37:01,929 --> 00:37:03,847
എൻ്റെ കൈവിലങ്ങ്
മേശയിൽ ബന്ധിപ്പിച്ചിരുന്നു.

315
00:37:03,931 --> 00:37:06,183
പിന്നെ അവരെന്നെ
ഒരു കൂട്ടം കാറുകളിൽ ഒന്നിലേക്ക് മാറ്റി.

316
00:37:07,893 --> 00:37:09,519
കൈവിലങ്ങ് ഇല്ലാതെ.

317
00:37:15,025 --> 00:37:16,276
ആളുകളെ മാറ്റിയതിനു നന്ദി.

318
00:37:18,320 --> 00:37:19,780
ഇപ്പോഴെങ്കിലും ചെയ്തത് നന്നായി.

319
00:37:54,147 --> 00:37:56,066
സെനറ്റർ ഡോസൺ വിജയം പ്രഖ്യാപിക്കുകയാണ്.

320
00:37:56,149 --> 00:37:58,193
സിഎൻഎൻ ഹെഡ്‌ലൈനുകൾ വിടാൻ തുടങ്ങി.

321
00:37:58,777 --> 00:38:02,155
"സ്വകാര്യ ചാര സംഘടന കാഡിസിനു മേൽ
നരഹത്യയുടെ അന്വേഷണം."

322
00:38:04,199 --> 00:38:07,703
അയാൾ ഈ സംഭവം ഉപയോഗിച്ച് വൈറ്റ് ഹൗസ് വരെ
എത്തിപ്പെടാൻ നോക്കും.

323
00:38:07,786 --> 00:38:10,998
ടാൻജിയേഴ്സിൽ നാം എത്തുമ്പോഴേക്കും
ഒരു പദ്ധതി തയ്യാറാക്കണം.

324
00:38:11,081 --> 00:38:12,791
കാഡിസ് നശിച്ചുപൊക്കോട്ടെ.

325
00:38:14,167 --> 00:38:15,669
ഞാൻ പുതിയതൊന്ന് പടുത്തുയർത്തും,

326
00:38:16,753 --> 00:38:20,716
അമേരിക്കൻ നിയമം പാലിക്കുന്നുവെന്ന്
നടിക്കേണ്ടാത്ത, കുറച്ചുകൂടി നല്ല എവിടേലും.

327
00:38:26,596 --> 00:38:27,681
ഒലിവർ

328
00:38:28,682 --> 00:38:29,808
ഒലിവർ?

329
00:38:29,891 --> 00:38:30,976
അമ്മേ?

330
00:38:33,478 --> 00:38:34,896
കോൾ റെക്കോർഡ്‌ ചെയ്യപ്പെടുന്നുണ്ട്.

331
00:38:35,355 --> 00:38:36,356
അറിയാം.

332
00:38:37,649 --> 00:38:39,818
-എനിക്ക് അറിയേണ്ടത് നിങ്ങൾ--
-ഞാനല്ല അത് ചെയ്തത്.

333
00:38:41,319 --> 00:38:42,571
ഡേവിഡ്‌ നമ്മെ ചതിച്ചതാ.

334
00:38:45,240 --> 00:38:47,242
നിന്നെ വേദനിപ്പിക്കുന്ന ഒന്നും
ഞാൻ ചെയ്യില്ല.

335
00:38:50,078 --> 00:38:51,705
അമ്മേ, എന്നോട് ക്ഷമിക്കണം.

336
00:38:54,207 --> 00:38:57,169
ദൈവമേ, ശരിക്കും സോറി. എനിക്കറിയില്ല
ഞാനെന്താ ചെയ്യുന്നതെന്ന്.

337
00:38:58,253 --> 00:38:59,796
എനിക്കറിയില്ല എന്തു പറയണമെന്ന്. ഞാൻ--

338
00:38:59,880 --> 00:39:01,339
ബാരണിൻ്റെ കാര്യത്തിൽ സോറി.

339
00:39:02,215 --> 00:39:03,050
എന്ത്?

340
00:39:03,133 --> 00:39:05,302
തെറ്റായ രീതിയിലുള്ള അമ്മ ആയതിന് സോറി,

341
00:39:05,385 --> 00:39:07,512
നിനക്ക് ആവശ്യമുള്ളതൊന്നും ആകാതിരുന്നതിന്.

342
00:39:09,097 --> 00:39:10,682
ഞാൻ അടുത്തുപോലും എത്തിയിരുന്നില്ല.

343
00:39:13,226 --> 00:39:14,811
എങ്കിലും നീയെൻ്റെ മോൻ തന്നെയാണ്.

344
00:39:16,271 --> 00:39:17,481
'ബാരൺ' എന്നാണോ അമ്മ പറഞ്ഞത്?

345
00:39:19,066 --> 00:39:21,693
ഞാൻ നിന്നോട് കർക്കശമായി
പെരുമാറുന്നുണ്ട് എന്നറിയാം, പക്ഷേ...

346
00:39:21,777 --> 00:39:23,153
അത് നീ എൻ്റെയായതുകൊണ്ടാ.

347
00:39:23,236 --> 00:39:24,863
ഞാൻ നിന്നെ സ്നേഹിക്കുന്നതുകൊണ്ടാ.

348
00:39:24,946 --> 00:39:26,448
നീയെന്നെ വിശ്വസിക്കില്ലായിരിക്കാം,

349
00:39:26,531 --> 00:39:29,743
അതാണ്‌ ഞാൻ അർഹിക്കുന്നത്.
നിൻ്റെ വെറുപ്പാണ് ഞാനർഹിക്കുന്നത്.

350
00:39:29,826 --> 00:39:31,411
പക്ഷേ നീയൊരു കാര്യം മനസ്സിലാക്കണം.

351
00:39:31,495 --> 00:39:32,996
അമ്മേ, എനിക്ക് കേൾക്കുന്നില്ല.

352
00:39:33,955 --> 00:39:37,167
നിനക്കെന്നെ
ഒരായിരം വട്ടം വേണമെങ്കിലും വഞ്ചിക്കാം...

353
00:39:37,250 --> 00:39:39,002
ഹലോ? അമ്മേ, ഞാനിവിടെയുണ്ട്.

354
00:39:39,086 --> 00:39:41,630
പിന്നെ, ഞാനൊരിക്കലും
നിൻ്റെ അമ്മയാവാതെ ഇരിക്കുകയുമില്ല.

355
00:39:45,258 --> 00:39:46,259
ഹലോ?

356
00:39:49,971 --> 00:39:51,306
ഒലിവർ.

357
00:40:32,848 --> 00:40:34,683
ഞാൻ കോളേജിൻ്റെ കാര്യം ആലോചിച്ചു കേട്ടോ.

358
00:40:37,644 --> 00:40:41,815
കാഡിസിൽ ട്രെയിനിംഗ് സമയത്ത് വഴിയിലൊക്കെ
കുറേ കുട്ടികളെ കാണുമായിരുന്നു,

359
00:40:41,898 --> 00:40:45,235
അപ്പോൾ ഞാൻ ചിന്തിച്ചിരുന്നു,
"ദൈവമേ, ഈ മണുക്കൂസുകളെ നോക്കിക്കേ.

360
00:40:45,318 --> 00:40:48,780
ഈ ബോധമില്ലാത്തവർ ഹോം വർക്ക് കഴിഞ്ഞ്
അച്ഛനമ്മമാരെ വിളിക്കുന്നുണ്ടാവും."

361
00:40:49,990 --> 00:40:51,366
എനിക്കവരോട് അസൂയ ആയിരുന്നിരിക്കാം.

362
00:40:52,200 --> 00:40:53,451
ഇപ്പോഴും വൈകിയിട്ടില്ല.

363
00:40:53,535 --> 00:40:55,829
-അതെനിക്ക് ചേർന്നതല്ല.
-ഹേയ്.

364
00:40:55,912 --> 00:40:59,332
നീ മിടുക്കിയാണ്. കഴിവുണ്ട്.
23 വയസ്സേ ആയിട്ടുള്ളൂ.

365
00:40:59,916 --> 00:41:01,751
നിനക്ക് ചെയ്യാൻ പറ്റാത്തതായി
അധികമൊന്നുമില്ല.

366
00:41:03,837 --> 00:41:05,839
ഒരുപക്ഷേ പ്രസിഡൻ്റ്‌ ആകാൻ മത്സരിക്കണ്ട.

367
00:41:06,339 --> 00:41:07,632
ഞാൻ നിനക്ക് വോട്ടു ചെയ്യും.

368
00:41:30,947 --> 00:41:32,949
എനിക്ക് അമേരിക്കയിലേക്ക്
തിരിച്ചുപോണമെന്നുണ്ട്.

369
00:41:33,033 --> 00:41:34,743
നമുക്ക് ലോസ് ആഞ്ചലസിലേക്ക് മാറാം.

370
00:41:37,037 --> 00:41:39,497
നിങ്ങൾക്ക് ഏതെങ്കിലും താരങ്ങളെ അറിയാമോ?

371
00:41:40,373 --> 00:41:41,416
ഇല്ല.

372
00:41:41,917 --> 00:41:43,668
ഏതെങ്കിലും വീഗൻസിനെ അറിയാമോ?

373
00:41:43,752 --> 00:41:46,379
അറിയാം. ഞാൻ താമസിക്കുന്ന
അവിടെ അത്തരത്തിൽ കുറെപ്പേരുണ്ട്.

374
00:41:46,463 --> 00:41:49,299
വീഗൻസ് ക്ഷീണിച്ച് എല്ലും തോലുമാണോ?

375
00:41:49,382 --> 00:41:50,383
എന്താ?

376
00:41:50,467 --> 00:41:52,636
-അല്ലെന്നു തോന്നുന്നു.
-അങ്ങനെ എവിടന്നാ കേട്ടത്?

377
00:41:52,719 --> 00:41:53,845
-ഇങ്ങു വാ.
-ശരി.

378
00:41:53,929 --> 00:41:55,931
നിനക്ക് ഒരുപാട് ചോദ്യങ്ങളുണ്ടല്ലോ.

379
00:41:56,473 --> 00:41:57,974
അതെ, അവൾക്ക് കൗതുകമുണ്ട്.

380
00:41:58,808 --> 00:41:59,893
എനിക്കും ഉണ്ടാവും.

381
00:42:00,894 --> 00:42:02,187
നിങ്ങൾക്ക് ടാക്കോസ് ഇഷ്ടമാണോ?

382
00:42:02,270 --> 00:42:04,022
എനിക്ക് ടാക്കോസ് ഭയങ്കര ഇഷ്ടമാ.

383
00:42:04,105 --> 00:42:05,774
അവൾ ടാക്കോസിനെപ്പറ്റി ഏറെ കേട്ടിട്ടുണ്ട്.

384
00:42:06,441 --> 00:42:09,653
കൊറിയയിൽ എല്ലാമുണ്ട്, പക്ഷേ
നല്ല മെക്സിക്കൻ ഫുഡ് കിട്ടാൻ പാടാ.

385
00:42:10,779 --> 00:42:13,365
അതിന് എപ്പോഴും മധുരമാണെന്നാ അപ്പ പറയാറ്.

386
00:42:14,324 --> 00:42:16,618
അത് ഞാൻ പറയുന്നതല്ലേ.
നീയത് എങ്ങനെ അറിഞ്ഞു?

387
00:42:20,872 --> 00:42:22,666
എനിക്ക് ഉറക്കം വരുന്നു.

388
00:42:31,633 --> 00:42:33,260
നല്ല സന്തോഷത്തിലാണല്ലോ.

389
00:42:36,054 --> 00:42:38,014
ഏറെ കാലമായി ഞാൻ ഇതിനായി കാത്തിരിക്കുന്നു.

390
00:42:45,897 --> 00:42:47,065
ഐ ലവ് യു.

391
00:42:52,988 --> 00:42:54,447
ശരി ഗയ്സ്.

392
00:43:02,539 --> 00:43:03,498
പോവാം?

393
00:43:05,083 --> 00:43:07,627
പോവുന്നതിനു മുൻപ് ഞാനൊന്നു
ബാത്ത്റൂമിൽ പോയി വരാം.

394
00:43:11,006 --> 00:43:12,048
ഞാനും ചെല്ലട്ടെ.

395
00:43:15,010 --> 00:43:16,428
അധികം വൈകിക്കല്ലേ.

396
00:43:31,943 --> 00:43:32,777
മിന്നി മോളേ.

397
00:43:33,403 --> 00:43:34,571
മിന്നി മോളേ.

398
00:43:36,156 --> 00:43:37,991
നിനക്ക് അമേരിക്കയിലേക്ക് പോണോ?

399
00:43:38,074 --> 00:43:39,576
ഹവായി.

400
00:43:39,659 --> 00:43:41,077
ഹവായി.

401
00:43:43,621 --> 00:43:45,123
അത് നല്ല ഐഡിയയാണ്.

402
00:44:03,016 --> 00:44:04,642
ഞാനിപ്പൊ വരാം, കേട്ടോ?

403
00:44:05,185 --> 00:44:08,897
ഇതാ. ഇവിടെ കിടക്ക്‌. കിടക്ക്.

404
00:44:20,867 --> 00:44:21,868
ഊഞ്ചു?

405
00:44:25,080 --> 00:44:26,498
ചക്കരേ, താൻ ഓക്കേയല്ലേ?

406
00:44:30,794 --> 00:44:31,795
റബേക്ക?

407
00:44:47,310 --> 00:44:49,062
ദൈവമേ!

408
00:44:49,896 --> 00:44:51,898
ഊഞ്ചു. ഊഞ്ചു.

409
00:44:51,981 --> 00:44:54,526
തനിക്ക് ബോധമുണ്ടോ? ഉണ്ടോ?

410
00:44:55,276 --> 00:44:57,737
നോക്കട്ടെ. നോക്കട്ടെ.

411
00:44:57,821 --> 00:44:59,989
നാശം. നാശം!

412
00:45:08,832 --> 00:45:09,749
ഞാൻ രക്ഷിക്കാം തന്നെ.

413
00:45:09,833 --> 00:45:13,878
ഞാനിവിടെയുണ്ട്. ശ്വാസമെടുക്ക്, കേട്ടോ?
ശ്വാസമെടുക്ക്.

414
00:45:15,380 --> 00:45:16,589
ശ്വാസമെടുക്ക്.

415
00:45:20,343 --> 00:45:21,928
മയങ്ങിപ്പോവല്ലേ.

416
00:45:23,304 --> 00:45:24,514
ആരാ ഇത് ചെയ്തത്?

417
00:45:25,807 --> 00:45:27,308
ആരാ ഇത് ചെയ്തത്?

418
00:45:32,897 --> 00:45:34,190
റബേക്ക ആണോ?

419
00:45:36,151 --> 00:45:37,652
റബേക്ക ആണോ?

420
00:45:41,489 --> 00:45:43,074
റബേക്ക!

421
00:45:46,536 --> 00:45:48,204
റബേക്ക!

422
00:46:38,379 --> 00:46:40,381
ഉപശീർഷകം വിവർത്തനംചെയ്തത് ശ്യാം ടി.കെ.

