1
00:00:45,000 --> 00:00:46,166
അന്ധകാരം!

2
00:00:51,416 --> 00:00:53,666
എല്ലായിടത്തും അന്ധകാരം.

3
00:00:55,583 --> 00:00:58,708
ധെെര്യത്തിൻ്റെയോ പ്രതീക്ഷയുടേയോ
സൂചനയേയില്ല.

4
00:01:00,791 --> 00:01:02,625
നിന്നെപ്പോലെ തന്നെ ഞാനും ഭയന്നിരുന്നു.

5
00:01:04,458 --> 00:01:07,750
പിന്നെ, ഞാൻ ഉത്തരം കണ്ടെത്തി.

6
00:01:09,000 --> 00:01:11,500
എല്ലാ ഭയവും, വേദനയും

7
00:01:13,833 --> 00:01:14,833
വിഷാദവും പോയി.

8
00:01:19,083 --> 00:01:21,041
ഞാൻ സ്വതന്ത്രനായി. അവസാനം.

9
00:01:23,791 --> 00:01:25,083
അതല്ലേ നിനക്ക് വേണ്ടിയിരുന്നത്?

10
00:01:33,000 --> 00:01:33,958
വരൂ.

11
00:01:34,625 --> 00:01:36,125
ഉത്തരം ഞാൻ കാണിച്ചു തരാം.

12
00:02:00,083 --> 00:02:01,625
സ്വയം പിന്നോട്ട് വലിക്കരുത്.

13
00:02:02,208 --> 00:02:03,750
വെറുതേയങ്ങ് വിട്ടേക്കൂ.

14
00:02:04,166 --> 00:02:05,250
ബാനി, കീഴടങ്ങൂ.

15
00:02:05,708 --> 00:02:06,750
എനിക്ക് കീഴടങ്ങൂ.

16
00:02:09,083 --> 00:02:09,916
പൃഥ്വി

17
00:04:00,625 --> 00:04:02,958
ഡോ. പൃഥ്വി
വിളിക്കുന്നു...

18
00:04:09,166 --> 00:04:12,125
നിങ്ങൾ വിളിക്കുന്ന നമ്പർ
ഇപ്പോൾ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.

19
00:04:12,208 --> 00:04:13,416
അല്പസമയത്തിന് ശേഷം വിളിക്കുക.

20
00:04:33,083 --> 00:04:35,333
-ഹലോ? അച്ഛാ.
-ഹലോ!

21
00:04:35,625 --> 00:04:37,500
അതെ അച്ഛാ, ഞാൻ ഓഫീസിൽ എത്തിയതേയുള്ളൂ.

22
00:04:37,708 --> 00:04:38,875
ഹലോ ബാനി.

23
00:04:39,750 --> 00:04:40,583
ഹലോ?

24
00:04:40,958 --> 00:04:42,625
ഹലോ? ഹലോ?

25
00:04:43,625 --> 00:04:47,375
-ഹലോ, അച്ഛാ.
-എന്ത് ഓഫീസ്? നീ നുണ പറയുന്നു.

26
00:04:48,625 --> 00:04:51,583
-അച്ഛാ, എന്താ അങ്ങനെ പറയുന്നത്?
-എനിക്കെല്ലാം അറിയാം.

27
00:04:52,291 --> 00:04:54,041
നിനക്ക് ജോലിയില്ല.
നീയൊരു ലൈംഗികത്തൊഴിലാളിയാ

28
00:04:57,666 --> 00:05:01,458
നീ എല്ലാം നശിപ്പിച്ചു.
നിനക്ക് നാണമുണ്ടെങ്കിൽ, പോയി സ്വയം ചാവ്.

29
00:05:08,375 --> 00:05:09,208
അച്ഛൻ

30
00:05:09,291 --> 00:05:10,625
ബാനി, നീ ഓക്കെയാണോ?

31
00:05:12,375 --> 00:05:13,291
എന്താ പറ്റിയത്?

32
00:05:14,250 --> 00:05:15,166
ബാനി!

33
00:05:23,166 --> 00:05:25,833
ഹലോ ബാനി, എന്താണ് പറ്റിയത്?

34
00:05:29,375 --> 00:05:30,583
നീ ഓക്കെയാണോ മോളേ?

35
00:05:32,333 --> 00:05:33,166
ബാനി.

36
00:05:35,333 --> 00:05:37,750
വേണ്ട.

37
00:06:37,041 --> 00:06:39,666
അന്ധേര

38
00:06:48,666 --> 00:06:51,875
ഒരു മാസത്തിന് ശേഷം

39
00:07:09,291 --> 00:07:10,125
ജയ് ഹിന്ദ് മാഡം.

40
00:07:14,958 --> 00:07:16,791
-അത് ഞാനെടുക്കാം.
-ഫയൽ ഞാൻ കൊടുത്തോളാം.

41
00:07:27,666 --> 00:07:30,333
പുതിയ നിയമങ്ങൾ ഉണ്ടാക്കും മുൻപ്
സർക്കാർ ചിന്തിക്കാറേയില്ല.

42
00:07:30,916 --> 00:07:32,333
പക്ഷേ നമ്മൾ അവ അനുസരിക്കണം.

43
00:07:32,541 --> 00:07:33,500
ഇതെന്താ പുതിയ ഒരെണ്ണം?

44
00:07:33,750 --> 00:07:36,458
സ്ത്രീകളുടെ കേസാണെങ്കിൽ,
ഒരു വനിതാ പോലീസുകാരി വേരിഫിക്കേഷൻ നടത്തണം.

45
00:07:36,541 --> 00:07:38,333
എന്തിന്? ഞാനെന്താ ജോലിയിൽ
കഴിവില്ലാത്തവൻ ആണോ?

46
00:07:39,000 --> 00:07:39,916
എനിക്കൊരു ആശയമുണ്ട്.

47
00:07:40,291 --> 00:07:43,791
സ്ത്രീ-പുരുഷ ശുചിമുറികൾ ഉള്ളതുപോലെ,
പോലീസ് സ്‌റ്റേഷനുകളും അങ്ങനെ വേണം.

48
00:07:43,958 --> 00:07:47,083
അപ്പോൾ എല്ലാവർക്കും മനസ്സിലാക്കാൻ കഴിയും
അവർ ആശ്വസത്തിനായി എവിടേക്ക് പോകണമെന്ന്.

49
00:07:48,666 --> 00:07:50,833
-ജയ് ഹിന്ദ് സർ.
-ജയ് ഹിന്ദ് കദം.

50
00:07:51,583 --> 00:07:54,875
ഇത് ആ ടിവി നടൻ്റെ ഭാര്യ
സഞ്ജന റെഡ്ഡിയുടെ മൊഴിയാണ്.

51
00:07:55,375 --> 00:07:57,750
മയക്കുമരുന്ന് കൊടുക്കുന്നുണ്ടെന്ന്
കുറ്റസമ്മതം നടത്തി.

52
00:07:58,458 --> 00:07:59,583
ആണോ?

53
00:08:06,500 --> 00:08:08,041
അപ്പോ, അവസാനം അവർ കുറ്റം സമ്മതിച്ചു.

54
00:08:08,916 --> 00:08:10,666
കദം തൻ്റെ റാപ്പിഡ് ഫയർ റൗണ്ട്
നടത്തിക്കാണും.

55
00:08:11,125 --> 00:08:12,375
അതിനാലാവും സത്യം പുറത്ത് വന്നത്.

56
00:08:12,916 --> 00:08:16,000
നിങ്ങൾ പോലീസിൽ നിന്ന് രാജിവെക്ക്.
സ്വന്തമായി ടോക്ക്-ഷോ തുടങ്ങ്.

57
00:08:16,500 --> 00:08:17,583
കോഫി വിത്ത് കദം.

58
00:08:21,291 --> 00:08:25,000
അതേയ് കദം,
ഒരാളെ കാണാനില്ലെന്നുള്ള ഒരു കേസുണ്ട്.

59
00:08:25,500 --> 00:08:26,666
ഒരു പെൺകുട്ടിയെ കാൺമാനില്ല.

60
00:08:26,750 --> 00:08:31,125
അവളുടെ പേര് ബാനി ബറുവ.
നായിക് അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ട്.

61
00:08:31,375 --> 00:08:34,791
കൊലപാതകം ഒന്നുമല്ല. പക്ഷേ അവളുടെ അച്ഛനത്
വിശ്വസിക്കുന്നില്ല. അയാളെന്നും വരുന്നു.

62
00:08:35,000 --> 00:08:37,666
-ഇപ്പോഴും അയാൾ പുറത്ത് ഇരിപ്പുണ്ട്.
-സർ, അയാളുടെ മകൾ ഒരു വേശ്യയാണ്.

63
00:08:37,791 --> 00:08:40,041
നായിക്, അത്തരം വാക്കുകൾ ഉപയോഗിക്കരുത്.

64
00:08:41,125 --> 00:08:42,500
ലൈംഗികത്തൊഴിലാളി എന്ന് പറയൂ.

65
00:08:42,875 --> 00:08:45,000
നിർബന്ധമായും എല്ലാവരോടും
ബഹുമാനത്തോടെ പെരുമാറണം.

66
00:08:45,166 --> 00:08:47,666
നിങ്ങൾക്ക് ഇഷ്ടമുള്ളത് വിളിച്ചോളൂ,
അവൾ ചെയ്തതിത് മാറ്റമില്ലല്ലോ.

67
00:08:47,916 --> 00:08:49,583
കദം, എനിക്ക് തോന്നുന്നത്

68
00:08:49,875 --> 00:08:54,166
ഇതിൽ നമുക്ക് വേണ്ടത്...
സ്ത്രീ സ്പർശമാണ്. കേട്ടോ?

69
00:08:54,583 --> 00:08:56,625
അവളുടെ അച്ഛനോട് സംസാരിക്ക്.
അയാളെ പറഞ്ഞ് മനസ്സിലാക്ക്.

70
00:08:56,791 --> 00:08:58,791
എന്നിട്ട്,
നായിക്കിൻ്റെ റിപ്പോർട്ടിൽ ഒപ്പിട്.

71
00:08:58,875 --> 00:08:59,708
കാര്യമെന്തെന്നാൽ...

72
00:08:59,791 --> 00:09:02,041
അവസാനം ഒരു വനിതാ പോലീസ്
ഒപ്പിടണമെന്നത് ഇപ്പോ നിർബന്ധമാണ്.

73
00:09:02,291 --> 00:09:04,166
കേസ് അവസാനിപ്പിക്കാൻ. കേട്ടോ?

74
00:09:04,708 --> 00:09:05,875
അത് ചെയ്തേക്കൂ.

75
00:09:10,375 --> 00:09:11,416
ശരി സർ.

76
00:09:15,291 --> 00:09:16,625
അവൾ ഒപ്പിടും.

77
00:09:18,541 --> 00:09:20,875
അപ്പോ നീ ആ പെൺകുട്ടിയെ കണ്ടു. എന്നിട്ടോ?

78
00:09:23,250 --> 00:09:26,416
അവൾ... ജനലിൻ്റെ സമീപത്ത്
നിൽക്കുകയായിരുന്നു.

79
00:09:28,083 --> 00:09:30,916
-പിന്നീട്...
-ആത്മഹത്യ?

80
00:09:36,333 --> 00:09:38,000
അവൾ സ്വമനസ്സാലേ ചാടിയതല്ല.

81
00:09:39,833 --> 00:09:43,458
ഏതോ ഒരു ശക്തി അവളെ ആ ജനലിലൂടെ
പുറത്തേക്ക് വലിച്ചെടുത്തതു പോലെ.

82
00:09:46,791 --> 00:09:47,666
ശക്തിയോ?

83
00:09:48,416 --> 00:09:49,666
അര് വലിച്ചെടുത്തു?

84
00:09:53,750 --> 00:09:56,416
-അവിടെ ഒരു നിഴൽ ഉണ്ടായിരുന്നു.
-ആരുടെ നിഴൽ?

85
00:09:57,041 --> 00:09:59,250
അല്ല, അതൊരു മനുഷ്യൻ്റെ നിഴൽ ആയിരുന്നില്ല.

86
00:10:00,125 --> 00:10:03,166
അന്ധകാരത്തെ സങ്കൽപ്പിക്കൂ.
എന്നാൽ ജീവനുള്ള അന്ധകാരം.

87
00:10:05,375 --> 00:10:08,291
എന്ത് കോപ്പാണ്?
എന്ത് കോപ്പാണ് ഞാൻ പറയുന്നത്?

88
00:10:08,791 --> 00:10:11,083
സാരമില്ല. യുക്തിയുമായി കൂട്ടികുഴക്കേണ്ട.
പറഞ്ഞോളൂ.

89
00:10:11,458 --> 00:10:13,416
മനസ്സിൽ വരുന്നത് പറഞ്ഞോളൂ.

90
00:10:14,125 --> 00:10:15,375
അതിന് ജീവനുണ്ടായിരുന്നു.

91
00:10:15,708 --> 00:10:17,250
അത് സ്വയമേ ചലിച്ചിരുന്നു.

92
00:10:17,750 --> 00:10:20,500
പിന്നെ, ആ അന്ധകാരം
ആ പെൺകുട്ടിയെ ജനലിലൂടെ വലിച്ചെടുത്തു.

93
00:10:24,208 --> 00:10:25,500
കാണാതായ ആളുകളുടെ രജിസ്ട്രേഷൻ ഫോം

94
00:10:25,583 --> 00:10:27,583
ഒരു വാക്കുപോലും പറയാതെ
അവൾ എന്തിന് സ്വയം ഒടുങ്ങണം?

95
00:10:27,666 --> 00:10:30,666
ഞങ്ങളെല്ലാം തമ്മിൽ നല്ല അടുപ്പമാണ്.
അവൾ എല്ലാം ഞങ്ങളോട് പറയാറുണ്ടായിരുന്നു.

96
00:10:31,250 --> 00:10:33,166
അവൾ ഒരു ലൈംഗിക തൊഴിലാളി
ആണെന്ന് പറഞ്ഞിരുന്നോ?

97
00:10:33,458 --> 00:10:35,958
അവൾ കോൾ സെൻ്ററിലാണ് ജോലി ചെയ്യുന്നതെന്ന്
എന്തിനാണ് കള്ളം പറഞ്ഞത്?

98
00:10:38,166 --> 00:10:41,958
നോക്കൂ സർ, കാണാതായ ഒരാളുടെ കേസിൽ
വേണ്ടുന്നതെല്ലാം ഞങ്ങൾ ചെയ്തു.

99
00:10:42,208 --> 00:10:43,208
ഫലമുണ്ടായില്ല.

100
00:10:43,416 --> 00:10:45,416
അതു മാത്രമല്ല, ബാനിയുടെ മാനസിക ആരോഗ്യം--

101
00:10:45,500 --> 00:10:47,625
അവൾ ഒരു ബെെപോളാർ ആയിരുന്നു.
ഒപ്പം ലെെഗിക തൊഴിലാളിയും.

102
00:10:48,291 --> 00:10:49,541
എന്നാൽ അവൾ എൻ്റെ മകളായിരുന്നു.

103
00:10:50,250 --> 00:10:52,708
അവളുടെ കേസിന്
ഒരു അന്വേഷണത്തിനുള്ള അർഹത പോലുമില്ലേ?

104
00:10:52,875 --> 00:10:54,166
ഞാൻ അങ്ങനെ എന്തെങ്കിലും പറഞ്ഞോ?

105
00:10:54,458 --> 00:10:57,000
ഞാൻ പറയുന്നത്, റിപ്പോർട്ട് അനുസരിച്ച്

106
00:10:57,083 --> 00:10:58,958
സംശയാസ്പദമായി ഒന്നുമില്ല എന്നാണ്.

107
00:10:59,166 --> 00:11:02,291
പിന്നെ എന്തിനാ അവൾ നിലവിളിച്ചേ? ഫോണിൽ ഞാൻ
ഹലോ, ഹലോ എന്ന് പറഞ്ഞുകൊണ്ടിരുന്നു,

108
00:11:02,666 --> 00:11:03,875
എന്നാൽ അവൾ ഒരക്ഷരം പറഞ്ഞില്ല.

109
00:11:04,875 --> 00:11:06,375
-അവൾ നിലവിളിച്ചെന്നോ?
-അതെ.

110
00:11:06,500 --> 00:11:08,208
-ഫോണിലോ?
-തീർച്ചയായും.

111
00:11:13,583 --> 00:11:15,000
അതൊന്നും ഇതിൽ പറഞ്ഞിട്ടില്ല.

112
00:11:15,416 --> 00:11:17,666
ഞാൻ... പറഞ്ഞിരുന്നു, ആ ഓഫീസർ...

113
00:11:19,125 --> 00:11:20,083
നായിക്കിനോട്.

114
00:11:26,583 --> 00:11:32,375
നിൻ്റെ ദുഃസ്വപ്നങ്ങളിൽ വരുന്ന
ഈ പെൺകുട്ടിയെ നിനക്ക് അറിയാമോ?

115
00:11:35,666 --> 00:11:40,833
ജയ്, ആ നിഴൽ നിൻ്റെ ഇരുളടഞ്ഞ ചിന്തകളുടെ
ഒരു പ്രതിഫലനമാകാം.

116
00:11:41,416 --> 00:11:42,708
ഞാനൊരു എംബിബിഎസ് വിദ്യാർത്ഥിയാ.

117
00:11:42,958 --> 00:11:45,958
കാൾ യങിനെപ്പറ്റിയും അദ്ദേഹത്തിൻ്റെ
നിഴൽ സിദ്ധാന്തവും എനിക്ക് നന്നായി അറിയാം.

118
00:11:47,500 --> 00:11:52,083
ഈ സ്വപ്നങ്ങളും ദുഃസ്വപ്നങ്ങളും, നിൻ്റെ
അപകടവുമായി ബന്ധപ്പെട്ടതാണെന്ന് കരുതുന്നോ?

119
00:11:52,708 --> 00:11:54,791
എന്തിനാണ് അപകടത്തെപ്പറ്റി
വീണ്ടും വീണ്ടും പറയുന്നത്?

120
00:11:55,041 --> 00:11:56,416
കൂടുതലായി എന്താണ് അറിയേണ്ടത്?

121
00:11:56,500 --> 00:11:58,916
ഞാൻ എല്ലാം പറഞ്ഞിരുന്നു.
ബാക്കിയൊന്നും എനിക്ക് ഓർമ്മയില്ല.

122
00:11:59,000 --> 00:12:03,416
ജയ്, നീ ഓർക്കുന്നില്ലെന്നോ
അതോ നീ മറക്കാൻ ശ്രമിക്കുകയാണെന്നോ?

123
00:12:04,500 --> 00:12:08,083
നിൻ്റെ സ്വപ്നങ്ങളും ദുഃസ്വപ്നങ്ങളും
തുടങ്ങിയത് ആ അപകടത്തിന് ശേഷമാണ്.

124
00:12:08,375 --> 00:12:10,708
ഒരുപക്ഷേ ആ അപകടമായിരിക്കും അതിൻ്റെ കാരണം.

125
00:12:10,916 --> 00:12:13,958
ജയ്, നീ ചെയ്യേണ്ടത്
നിൻ്റെ അപകടത്തെപ്പറ്റി സംസാരിക്കുകയാണ്.

126
00:12:14,416 --> 00:12:17,125
നിങ്ങൾക്കറിയാമോ? എനിക്ക് മടുത്തു.

127
00:12:18,250 --> 00:12:19,958
ജയ്!

128
00:12:23,208 --> 00:12:26,208
കേസ് അവസാനിപ്പിക്കൽ റിപ്പോർട്ട്

129
00:12:50,708 --> 00:12:52,500
അന്വേഷണ ഉദ്യോഗസ്ഥൻ്റെ ഒപ്പ്

130
00:12:52,583 --> 00:12:55,791
കൽപന കദം
പോലീസ് ഇൻസ്പെക്ടർ

131
00:13:01,333 --> 00:13:03,208
ഇത് അവസാനത്തേത് ആയിരുന്നു.

132
00:13:04,125 --> 00:13:06,875
നിങ്ങൾ ഒപ്പിടില്ല എന്ന്
ഞാൻ പന്തയം വെച്ചിരുന്നു.

133
00:13:08,083 --> 00:13:09,208
ഞാൻ തോറ്റു മാഡം,

134
00:13:30,000 --> 00:13:30,916
ഇതാ.

135
00:13:34,458 --> 00:13:36,458
ഡോക്ടർ അസീസിൻ്റെ സെഷൻ
എങ്ങനെയുണ്ടായിരുന്നു?

136
00:13:37,041 --> 00:13:38,250
അവസാന സെഷൻ ആയിരുന്നു.

137
00:13:38,625 --> 00:13:40,208
ഇനിയൊരിക്കലും ഞാൻ അങ്ങോട്ട് പോകില്ല.

138
00:13:40,291 --> 00:13:42,458
പിന്നെ നീ എങ്ങനെ മെച്ചപ്പെടും?
തന്നെത്താനോ?

139
00:13:45,875 --> 00:13:49,166
അദ്ദേഹത്തോടൊപ്പം കുറച്ച് സെഷനുകളിൽ
പങ്കെടുക്ക്. ഒരു അവസരം കൂടെക്കൊടുക്ക്.

140
00:13:50,375 --> 00:13:54,250
നീയെന്താ മര്യാദക്ക് ഭക്ഷണം കഴിക്കാത്തത്?
ഇന്നും ഒരുപാട് ബാക്കിവന്നു.

141
00:13:54,583 --> 00:13:57,541
കാരണം നിങ്ങൾ
പൃഥ്വിക്കും കൂടി ഉണ്ടാക്കി. വീണ്ടും.

142
00:16:09,875 --> 00:16:12,375
-വേഗം വേണം കേട്ടോ?
-നിങ്ങൾക്കെന്താ ഇത്ര തിടുക്കം?

143
00:16:12,666 --> 00:16:14,583
അതല്ല. സത്യത്തിൽ,
അതിഥികൾ കാത്തിരിക്കുന്നു.

144
00:16:51,916 --> 00:16:55,250
സംഭവത്തിന് ഒരാഴ്ച മുമ്പ് മുതൽ ആ രാത്രിക്ക്
ശേഷം വരെയുള്ള സിസിടിവി ദൃശ്യങ്ങൾ വേണം.

145
00:16:55,375 --> 00:16:58,625
മാഡം, അത് ഞങ്ങളുടെ കെെവശമില്ല.
ആ രാത്രിയിൽ സെർവർ റൂമിന് തീപിടിച്ചിരുന്നു.

146
00:16:59,000 --> 00:17:01,708
അഗ്നിശമന സേനയെ വിളിക്കേണ്ടതായി വന്നു.
മുഴുവൻ കത്തിപ്പോയി.

147
00:17:02,208 --> 00:17:03,416
മാഡം, നായിക് സാറിന് ഇതറിയാം.

148
00:17:05,875 --> 00:17:08,500
കനിട്ട്ക്കർ, അഗ്നിശമന വകുപ്പിൽ നിന്ന്
റിപ്പോർട്ട് സംഘടിപ്പിക്കണം.

149
00:17:08,625 --> 00:17:09,750
ശരി മാഡം.

150
00:17:11,208 --> 00:17:13,083
-നിങ്ങൾക്ക് നായകളെ ഇഷ്ടമാണോ?
-എന്താ?

151
00:17:14,375 --> 00:17:15,833
-നായകൾ?
-മനസ്സിലായില്ല?

152
00:17:16,375 --> 00:17:17,625
വേട്ടപ്പട്ടികളെപ്പറ്റി അറിയാമോ?

153
00:17:19,000 --> 00:17:20,458
വേട്ടക്കായാണ് അവയെ ഉപയോഗിക്കുന്നത്.

154
00:17:20,750 --> 00:17:23,458
ഒരിക്കൽ ഒരു മണം കിട്ടിയാൽ,

155
00:17:24,583 --> 00:17:25,625
പിന്നൊരിക്കലും മറക്കില്ല.

156
00:17:28,083 --> 00:17:32,875
ഞങ്ങളുടെ കെ.കെ മാഡം...
അവർ ശരിക്കും ഒരു വേട്ടപ്പട്ടിയെ പോലെയാണ്.

157
00:17:34,000 --> 00:17:37,166
ഞാൻ ഉറപ്പിച്ച് പറയുന്നു, അവർ കടിച്ചാൽ,

158
00:17:37,750 --> 00:17:41,083
നിങ്ങളുടെ നായിക് സാറിന് പോലും
രക്ഷിക്കാനാകില്ല.

159
00:17:42,541 --> 00:17:44,125
ഈ ഗ്ലാസ് പുതിയതായി ഇട്ടതാണോ?

160
00:17:48,166 --> 00:17:49,291
വരൂ.

161
00:17:52,791 --> 00:17:54,791
ഈ ഗ്ലാസ്... പുതിയതാണോ?

162
00:17:55,250 --> 00:17:59,208
മാഡം, അന്ന് രാത്രി, അഗ്നിശമന സേനക്ക്
അത് തകർക്കേണ്ടതായി വന്നു, അതുകൊണ്ട്...

163
00:18:00,208 --> 00:18:01,750
അന്ന് രാത്രി
കുറേ സംഭവങ്ങൾ ഉണ്ടായല്ലേ?

164
00:18:03,916 --> 00:18:06,916
അതിനാൽ, ബാക്കിയുള്ള ജീവനക്കാരോടും
സംസാരിക്കേണ്ടതുണ്ടെന്ന് തോന്നുന്നു.

165
00:18:08,041 --> 00:18:10,000
അന്ന് രാത്രി ഉണ്ടായിരുന്നവരുടെ
വിവരങ്ങൾ വേണം.

166
00:18:10,083 --> 00:18:11,500
-ശരി മാഡം.
-പക്ഷേ, നായിക് സർ...

167
00:18:14,291 --> 00:18:16,125
വരൂ.

168
00:18:18,916 --> 00:18:22,208
ഞാൻ പറഞ്ഞത് മറന്നോ? വേട്ടപ്പട്ടിയെപ്പറ്റി?

169
00:18:27,333 --> 00:18:29,583
ബോംബെ മൂൺ

170
00:18:33,250 --> 00:18:36,041
കനിട്ട്ക്കർ, ആ ക്യാമറ
ഹോട്ടലിലേത് അല്ലല്ലോ അല്ലേ?

171
00:18:36,208 --> 00:18:38,166
-അല്ല.
-ആ ഫൂട്ടേജുകൾ വേണം.

172
00:18:41,250 --> 00:18:44,666
കൊളോനോസ്കോപ്പിയിലൂടെ
ഐ.ബി.ഡി കണ്ടുപിടിക്കാൻ കഴിയും.

173
00:18:44,791 --> 00:18:46,416
അന്ധകാരത്തിന് ജീവൻ ഉണ്ടാകുമോ?

174
00:18:46,500 --> 00:18:49,583
ഈ കേസിലുള്ളത് വൻകുടലിലെ വ്രണമാണ്.

175
00:18:49,666 --> 00:18:51,041
ഇൻറ്റു ദ ഡാർക്‌നെസ് - അൺസീൻ
സൂപ്പർനാച്ചുറൽ ക്ലബ്

176
00:18:51,750 --> 00:18:54,458
ഹായ് കൂട്ടുകാരേ! അസാധാരണ കാര്യങ്ങളുടെ
ലോകത്തേക്ക് എന്നോടൊപ്പം

177
00:18:54,708 --> 00:18:56,125
സ്വാഗതം, ഞാൻ റൂമി,

178
00:18:56,333 --> 00:18:58,416
എൻ്റെ പുതിയ ഷോ, ഇൻറ്റു ദ ഡാർക്‌നെസ്,

179
00:18:58,500 --> 00:19:01,708
അൺസീൻ സൂപ്പർനാച്ചുറൽ ക്ലബ്,
എന്ന എൻ്റെ വ്ളോഗ് ടിവി ചാനലിൽ മാത്രം.

180
00:19:02,625 --> 00:19:04,666
ഗെെസ്, എല്ലാം നിർത്തിവെച്ച്
ചുറ്റുപാടേക്കും നോക്കൂ.

181
00:19:04,958 --> 00:19:07,083
ഈ ലോകം ഒരു ഇരുണ്ട ഇടമായി മാറുകയാണോ?

182
00:19:07,375 --> 00:19:10,166
പ്രതീക്ഷ മാഞ്ഞുപോകുന്നു.
അക്രമങ്ങളും കുറ്റകൃത്യങ്ങളും കൂടിവരുന്നു.

183
00:19:10,625 --> 00:19:13,166
ഇതിനെക്കുറിച്ച് കൂടുതലായി ഞാൻ പറഞ്ഞാലോ?

184
00:19:14,208 --> 00:19:18,625
ഈ അന്ധകാരം സാധാരണമല്ല, അസാധാരണമാണെന്ന്
ഞാൻ നിങ്ങളോട് പറഞ്ഞാലോ?

185
00:19:20,291 --> 00:19:23,208
നമ്മുടെ അജ്ഞതയാണ്
അന്ധകാരത്തിൻ്റെ ഏറ്റവും വലിയ ശക്തി.

186
00:19:24,083 --> 00:19:28,291
നമ്മളിത് അവഗണിക്കാൻ ശ്രമിക്കുന്നു, പക്ഷേ
ഓരോ നിമിഷവും അത് നമ്മെ നിരീക്ഷിക്കുന്നു.

187
00:19:28,750 --> 00:19:30,791
കൊളോനോസ്കോപ്പിയിൽ
എന്താണ് കാണാൻ കഴിയുന്നത്?

188
00:19:33,583 --> 00:19:35,583
കൊളോനോസ്കോപ്പിയിൽ
എന്താണ് കാണാൻ കഴിയുന്നത്?

189
00:19:37,750 --> 00:19:39,708
കൊളോനോസ്കോപ്പിയിൽ
എന്താണ് കാണാൻ കഴിയുന്നത്?

190
00:19:40,041 --> 00:19:42,958
അറിയാവുന്നത് ഇത് ഒരു ഇരുണ്ട
തുരങ്കത്തിനുള്ളിലേക്ക് പോകുന്നത് പോലെയാണ്.

191
00:19:44,041 --> 00:19:46,625
സൂര്യനോ അതിൻ്റെ രശ്മികൾക്കോ
കടക്കാൻ കഴിയാത്ത ഒരിടം.

192
00:19:47,208 --> 00:19:50,791
വിചിത്രം അല്ലേ? ഒരിക്കൽ ഇത് കണ്ടാൽ,
പിന്നെ നിങ്ങൾക്ക് കാണാതിരിക്കാനാവില്ല.

193
00:19:56,291 --> 00:19:58,083
ഹേയ്, നീ എവിടെ പോകുന്നു?

194
00:20:03,208 --> 00:20:05,541
വേഗം. ഒരിക്കൽ കൂടെ.

195
00:20:06,500 --> 00:20:08,291
താൻ എന്താടോ ചെയ്യുന്നത്? പിടിക്ക്.

196
00:20:10,208 --> 00:20:12,291
വായോ കൂട്ടുകാരേ! പിടിക്ക്.

197
00:20:15,541 --> 00:20:19,708
ഹേയ്, ചേച്ചി. ഇവൻ്റെ അമ്മക്ക്
നിങ്ങളെ കാണണം എന്നുണ്ട്.

198
00:20:22,166 --> 00:20:24,500
-എന്തിന്?
-ഇവൻ ക്രിക്കറ്റിന് അടിമയാണ്.

199
00:20:24,666 --> 00:20:25,791
ഉച്ചാടനം നടത്താനായി.

200
00:20:34,833 --> 00:20:37,125
-ഹലോ, എന്തൊക്കെയുണ്ട്?
-നന്നായി പോകുന്നു.

201
00:20:41,500 --> 00:20:43,708
റൂമി

202
00:20:46,083 --> 00:20:49,916
നിൻ്റെ പ്രിയപ്പെട്ട ബ്രൗണികൾ!
അനുഗ്രഹങ്ങൾ! മാമൻ

203
00:21:13,250 --> 00:21:15,916
അതിനാൽ അന്ധകാരത്തിൻ്റെ
കണ്ണുകളിലേക്ക് തറപ്പിച്ച് നോക്കുക.

204
00:21:16,125 --> 00:21:17,458
യാതൊരുതരം പേടിയോ ഭയമോ ഇല്ലാതെ.

205
00:21:17,875 --> 00:21:21,291
എന്നോടൊപ്പം, റൂമി
എൻ്റെ പുതിയ ഷോയിൽ, "ഇൻറ്റു ദ ഡാർക്‌നെസ്,"

206
00:21:21,791 --> 00:21:25,166
അൺസീൻ സൂപ്പർനാച്ചുറൽ ക്ലബ്,
എന്ന എൻ്റെ വ്ളോഗ് ടിവി ചാനലിൽ മാത്രം.

207
00:21:25,416 --> 00:21:28,291
ഈ വീഡിയോ ഇഷ്ടമായെങ്കിൽ
ലെെക്ക് ബട്ടൺ അമർത്താൻ മറക്കേണ്ട.

208
00:21:28,375 --> 00:21:31,041
എൻ്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
ഒപ്പം കമൻ്റും ചെയ്യൂ.

209
00:21:31,125 --> 00:21:33,750
വെറുതേയൊന്ന് ചുറ്റു നോക്കൂ.
ഒരുപാട് കാര്യങ്ങൾ നിങ്ങൾക്ക് കാണാനാകും.

210
00:21:33,875 --> 00:21:37,708
ഗാർഹിക പീഡനം, റോഡിലെ അക്രമം, ദുരന്തങ്ങൾ,
ആത്മഹത്യകൾ കൂടുന്നത് അങ്ങനെയുള്ളവ.

211
00:21:38,166 --> 00:21:42,250
പലപ്പോഴും, ഇത്തരം സംഭവങ്ങളിൽ
അമാനുഷികമായ അനുഭവങ്ങളോ,

212
00:21:42,500 --> 00:21:44,500
അല്ലെങ്കിൽ വിവരിക്കാനികാത്ത കാഴ്ചകളോ
ഉണ്ടാകാറുണ്ട്.

213
00:21:44,916 --> 00:21:46,916
അതിന് നിരവധി ഉദാഹരണങ്ങളുണ്ട്,

214
00:21:47,000 --> 00:21:49,833
ഡിട്രോയിറ്റ് കലാപകാലത്ത്
നൈൻ റൂജ് എന്ന ഭൂതത്തെ കണ്ടതുപോലെ.

215
00:21:49,916 --> 00:21:53,166
അല്ലെങ്കിൽ ഓസ്‌ട്രേലിയയിലെ കാട്ടുതീ
സമയത്ത്, ക്രാമ്പസ് ഭൂതം ഉണ്ടായിരുന്ന പോലെ.

216
00:21:53,250 --> 00:21:54,250
അങ്ങനെ ഒരുപാട് കഥകൾ.

217
00:21:54,833 --> 00:21:58,125
പിന്നെ വ്യക്തിപരമായി, ഞാൻ
വിശ്വസിക്കുന്നത്... ഇപ്പോ, എനിക്കറിയില്ല,

218
00:21:58,333 --> 00:22:00,875
തോന്നൽ എന്നാണോ അതോ
ആറാം ഇന്ദ്രിയം എന്നാണോ വിളിക്കേണ്ടതെന്ന്.

219
00:22:01,791 --> 00:22:05,208
എന്നാൽ ഇപ്പോൾ, നമ്മുടെ മുബെെയിലും
ഈ അസാധാരമായ സാന്നിദ്ധ്യം ഉണ്ട്.

220
00:22:07,791 --> 00:22:11,000
അതുകൊണ്ട്, അസാധാരണമായ എന്തെങ്കിലും
ആർക്കേലും അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ,

221
00:22:11,083 --> 00:22:12,208
ഭയവായി ഇതിൽ കൂട്ടിച്ചേർക്കൂ.

222
00:22:12,666 --> 00:22:13,958
ആദ്യം ആര് പറയും?

223
00:22:16,875 --> 00:22:20,500
നമ്മുടെ കൂടെയുള്ള ഒരു പുതിയ അംഗം
കെെ ഉയർത്തിയിട്ടുണ്ട്. ജയ് ഷേട്ട്.

224
00:22:20,666 --> 00:22:24,708
ഹായ് ജയ്. അൺസീൻ സൂപ്പർനാച്ചുറൽ ക്ലബിൽ
പങ്കെടുത്തതിന് നന്ദി. ഞങ്ങൾക്ക് കേൾക്കാം.

225
00:22:24,833 --> 00:22:26,333
ഇത് ഇപ്പോൾ തന്നെ നിർത്തണം.

226
00:22:26,708 --> 00:22:30,375
ആളുകളുടെ മാനസിക, മനഃശാസ്ത്ര പ്രശ്‌നങ്ങളെ
നിങ്ങൾ അസ്വഭാവിക സംഭവങ്ങൾ എന്ന് പറയുന്നു.

227
00:22:30,500 --> 00:22:33,583
എന്തിന് വേണ്ടി? സബ്സ്ക്രെെബറുമാർ,
കണ്ടെൻ്റ്, ലെെക്കുകൾ? എന്താ നിൻ്റെ അസുഖം?

228
00:22:33,666 --> 00:22:35,000
എടോ, അസുഖം എന്താണെന്ന് അറിയാമോ?

229
00:22:35,291 --> 00:22:39,208
അസ്വഭാവികമായ എന്തെങ്കിലും അനുഭവപ്പെടുന്നു,
പക്ഷേ അത് തുറന്ന് പറയാൻ ആകുന്നില്ല

230
00:22:39,291 --> 00:22:41,666
കാരണം ആളുകൾ വിധിക്കുമെന്നോ
കളിയാക്കുമെന്നോ ഭയപ്പെടുന്നു.

231
00:22:42,083 --> 00:22:45,250
ഇത്തരം അനുഭവങ്ങളെ മാനസിക പ്രശ്നമെന്ന്
വിളിക്കുന്നത് തന്നെ ഒരു രോഗമാണ്,

232
00:22:45,333 --> 00:22:47,208
വിവരംകെട്ട പൊട്ടാ.

233
00:22:47,458 --> 00:22:50,625
എൻ്റെ വ്ളോഗിൽ പൊട്ടത്തരം പറയരുത്.
മറ്റാരെങ്കിലും ഉണ്ടോ?

234
00:23:00,958 --> 00:23:03,833
മാഡം, ബാനിയുടെ കോൾ റെക്കോർഡുകൾ.

235
00:23:05,750 --> 00:23:08,250
ഹോട്ടലിലെ ജീവനക്കാരോട് സംസാരിച്ചോ?
എന്തേലും കിട്ടിയോ?

236
00:23:08,333 --> 00:23:11,666
അവർ പറയുന്നതും അതേകാര്യം തന്നെയാണ്,
തിരക്കഥ വായിക്കുന്നതു പോലെ.

237
00:23:16,541 --> 00:23:18,583
ഡോളിയാണ്. ഒരു നിമിഷം മാഡം.

238
00:23:19,291 --> 00:23:20,333
ഹലോ.

239
00:23:20,750 --> 00:23:23,250
എന്നെ തുടരെ തുടരെ വിളിക്കരുത്.
എനിക്ക് ഈ സമ്മർദ്ദം പറ്റില്ല.

240
00:23:45,791 --> 00:23:49,125
വിളിച്ചയാളെ കണ്ടെത്തൂ
കോൾ ലോഗ് - കോണ്ടാക്ട് - തിരയൽ

241
00:23:52,666 --> 00:23:54,416
ഡോക്ടർ. പൃഥ്വി ഷേട്ട്
വിളിക്കുന്നു...

242
00:23:54,708 --> 00:23:59,291
നിങ്ങൾ വിളിക്കുന്ന നമ്പർ സ്വിച്ച് ഓഫ്
ചെയ്തിരിക്കുന്നു, പിന്നീട് ശ്രമിക്കുക.

243
00:24:08,958 --> 00:24:13,208
പൃഥ്വി ഷേട്ട് - പാസ്‌വേഡ് - ലോഗിൻ

244
00:24:37,125 --> 00:24:39,583
പരിശീലിച്ചാൽ മാത്രമേ നീ പഠിക്കൂ. കേട്ടോ?

245
00:24:41,833 --> 00:24:43,041
വരൂ. പോകാം.

246
00:24:45,875 --> 00:24:49,708
പുതിയ കാർ എടുക്കുമ്പോൾ തേങ്ങ പൊട്ടിക്കും.
നിങ്ങൾക്ക് ഹെഡ്‌ലൈറ്റ് പൊട്ടിക്കണോ?

247
00:24:52,291 --> 00:24:56,041
സമാധാനിക്ക്. നമ്മുടെ പക്കൽ ഇതുണ്ടല്ലോ.
നമ്മുടെ ഭാഗ്യ ഇൻഷുറൻസ്.

248
00:25:07,750 --> 00:25:11,041
എം-ഇ-ഡി-എ-എൽ

249
00:25:12,500 --> 00:25:13,458
പാസ്‌വേഡ് തെറ്റാണ്

250
00:26:19,041 --> 00:26:19,916
എന്തുപറ്റി?

251
00:26:23,000 --> 00:26:24,250
പേടിസ്വപ്നം കണ്ടോ?

252
00:26:26,958 --> 00:26:28,208
ക്ലാസ്സിൽ പോകണ്ടേ?

253
00:26:34,166 --> 00:26:37,291
പോകുന്നില്ലെങ്കിൽ വേണ്ട. വിശ്രമിച്ചോളൂ.

254
00:26:37,666 --> 00:26:39,875
എനിക്ക് കുഴപ്പമൊന്നും ഇല്ല അമ്മേ.
എന്നെ വെറുതെ വിട്.

255
00:26:40,250 --> 00:26:42,125
ഞാൻ പൊരി ഉണ്ടാക്കിയിട്ടുണ്ട്.
കഴിക്കണം കേട്ടോ?

256
00:26:42,500 --> 00:26:44,750
പിന്നെ മരുന്ന് കഴിക്കാനും മറക്കരുത്.

257
00:26:46,875 --> 00:26:48,958
മോനേ, സമയത്തിന് കഴിക്കണം.

258
00:26:49,041 --> 00:26:51,666
കേട്ടോ? മറക്കരുത്. ഓക്കേ, ബെെ.

259
00:27:00,875 --> 00:27:04,500
ഡോക്ടർ. പൃഥ്വി ഷേട്ട്. ബാനി എപ്പോഴേലും
അയാളെപ്പറ്റി പറഞ്ഞിട്ടുണ്ടോ?

260
00:27:15,000 --> 00:27:15,833
ഇല്ല.

261
00:27:17,000 --> 00:27:21,041
സർ, കാണാതായ ദിവസം
ബാനി അയാളെ 13 തവണ വിളിച്ചിരുന്നു.

262
00:27:22,708 --> 00:27:24,083
അയാളെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല.

263
00:27:42,375 --> 00:27:44,125
ഞാൻ ബാനിയുടെ മുറി പരിശോധിച്ചോട്ടേ?

264
00:27:44,291 --> 00:27:46,125
ആവാം, തീർച്ചയായും. ഇതുവഴി.

265
00:28:47,791 --> 00:28:48,791
ആത്മാ ഹീലിംഗ്

266
00:28:48,875 --> 00:28:49,833
ഇതെന്താ...

267
00:28:50,791 --> 00:28:52,000
അത്മ?

268
00:28:54,625 --> 00:28:57,708
ചില തെറാപ്പികൾക്കായി
ബാനി അവിടെ പോകാറുണ്ടായിരുന്നു.

269
00:28:58,375 --> 00:29:00,666
അവിടെ പോയിവരുമ്പോൾ
അവൾക്ക് സുഖം തോന്നിയിരുന്നു.

270
00:29:01,541 --> 00:29:03,791
ബാനി ബറുവ
ഐഡി നമ്പർ: 4198

271
00:29:03,875 --> 00:29:05,125
കനിട്ട്ക്കർ, വരൂ.

272
00:29:56,125 --> 00:29:57,208
പുറത്തേക്ക് വാ.

273
00:29:58,250 --> 00:29:59,375
അവർ പോയി.

274
00:30:00,250 --> 00:30:01,291
വരൂ.

275
00:30:15,500 --> 00:30:19,833
ആത്മാ ഹീലിംഗ്

276
00:30:21,166 --> 00:30:22,833
ഇത് ഒരു വിദേശ രാജ്യം പോലെയുണ്ടല്ലോ.

277
00:30:22,916 --> 00:30:27,833
നമസ്കാരം, ഞാൻ ചൈതന്യ ശർമ്മ,
മാനേജിംഗ് ഡയറക്ടർ, ആത്മാ ഹീലിംഗ്.

278
00:30:28,666 --> 00:30:30,958
നടന്നാലോ. ദയവായി വരൂ.

279
00:30:59,416 --> 00:31:02,666
ഇത് ശ്രീമതി. ആയിഷ.
ഞങ്ങളുടെ ചീഫ് വെൽനസ് കൺസൾട്ടൻ്റ്.

280
00:31:03,625 --> 00:31:06,000
ഇവർ നിങ്ങളെ സഹായിക്കും. ഓക്കേ?

281
00:31:06,375 --> 00:31:07,750
-തീർച്ചയായും.
-ഞാൻ പോയ്ക്കോട്ടെ.

282
00:31:08,791 --> 00:31:10,500
ദയവായി ഇരിക്കൂ.

283
00:31:11,916 --> 00:31:15,708
ഒരാളെ കാണാനില്ല എന്നുള്ള ഒരു കേസുണ്ട്.
നിങ്ങളുടെ വിദ്യാർത്ഥിയാണ്, ബാനി ബറുവ.

284
00:31:17,250 --> 00:31:18,250
ഞാനൊന്ന് നോക്കട്ടെ.

285
00:31:23,875 --> 00:31:25,416
ഇപ്പോ നാല് മാസമായി.

286
00:31:26,750 --> 00:31:28,625
ബാനി ബറുവ ഇവിടെ വന്നിട്ടില്ല.

287
00:31:32,958 --> 00:31:36,083
ഇയാളെ നിങ്ങൾ ഇവിടെങ്ങാനും കണ്ടിട്ടുണ്ടോ?
ഡോ. പൃഥ്വി ഷേട്ട്.

288
00:31:55,875 --> 00:32:00,541
ഇല്ല.
ഇവിടെ പൃഥ്വി എന്ന് പേരുള്ള ആരുമില്ല.

289
00:32:02,958 --> 00:32:06,291
എനിക്ക് ബാനിയുടെ ഇൻസ്ട്രക്ടറുടെയും
ബാച്ച്മേറ്റുകളുടെയും വിവരങ്ങൾ വേണം.

290
00:32:06,458 --> 00:32:08,083
തരാമല്ലോ, ഞാൻ അത് എടുപ്പിക്കാം.

291
00:32:11,583 --> 00:32:14,125
നമ്മുടെ ഒരു വിദ്യാർത്ഥിയാണ്, ബാനി ബറുവ.

292
00:32:19,500 --> 00:32:21,333
ആരോ അത് എടുക്കുന്നുണ്ട്.
അല്പം സമയം എടുക്കും.

293
00:32:21,708 --> 00:32:23,708
അതുവരെ, കുടിക്കാൻ എന്തെങ്കിലും?

294
00:32:23,833 --> 00:32:25,000
ഗ്രീൻ ടീയോ അതോ മറ്റെന്തേലും?

295
00:32:25,208 --> 00:32:26,625
-വേണ്ട.
-ചായ.

296
00:32:27,083 --> 00:32:28,291
-തീർച്ചയായും.
-ചായ?

297
00:32:29,625 --> 00:32:32,375
-ഒരു കപ്പ് ചായ കൊണ്ടുവരൂ.
-സാധാരണ ചായ. കടുപ്പത്തിൽ.

298
00:32:33,000 --> 00:32:34,875
-മറ്റെന്തെങ്കിലും?
-കുറച്ച് ബിസ്കറ്റും.

299
00:32:35,208 --> 00:32:38,375
തീർച്ചയായും. ബിസ്കറ്റും.

300
00:32:39,041 --> 00:32:41,541
വെറും വയറ്റിൽ ചായ കുടിക്കരുതെന്ന്
ഡോളി പറഞ്ഞിട്ടുണ്ട്.

301
00:32:44,958 --> 00:32:48,166
ഒരു നിമിഷം, ഹലോ. അതെ, പറയൂ ഷിൻഡെ.

302
00:32:53,375 --> 00:32:55,208
ഇവിടെ മെഡിറ്റേഷൻ പഠിപ്പിക്കുന്നുണ്ടോ?

303
00:32:55,583 --> 00:32:58,750
വെറും മെഡിറ്റേഷൻ അല്ല. അതിനേക്കാളേറെ.

304
00:32:59,000 --> 00:33:01,291
കൂടുതൽ സങ്കേതികമായത്.
അതിനെ ആറ്റം എന്ന് വിളിക്കുന്നു.

305
00:33:01,916 --> 00:33:04,083
അഡ്വാൻസ്ഡ് ടെക്ക്- ഇനേബിൾടഡ്
മൈൻഡ്‌ഫുൾനെസ്.

306
00:33:04,833 --> 00:33:08,333
സത്യത്തിൽ, ഞങ്ങൾ പോലീസുകാർക്ക് വേണ്ടിയും
വർക്ക് ഷോപ്പുകൾ നടത്തുന്നുണ്ട്.

307
00:33:08,875 --> 00:33:11,625
പ്രത്യേകതരം തെറാപ്പി. എപ്പോഴേലും അതൊന്ന്
പരീക്ഷിക്കണം എന്നുണ്ടോ?

308
00:33:13,500 --> 00:33:16,583
തെറാപ്പിയിൽ എനിക്ക് താൽപ്പര്യമില്ല.

309
00:33:17,791 --> 00:33:18,958
ആർക്കാണ് താൽപര്യം ഉള്ളത്?

310
00:33:19,875 --> 00:33:22,083
ചിലപ്പോൾ നമുക്കത് വേണ്ടി വരും.
നമുക്ക് എല്ലാവർക്കും.

311
00:33:24,791 --> 00:33:28,791
എന്തായാലും, ഇതാണ് എൻ്റെ കാർഡ്.
മനസ്സ് മാറിയാലോ.

312
00:33:33,458 --> 00:33:36,583
മാഡം, നമുക്ക് പൃഥ്വി ഷേട്ടിൻ്റെ
വിലാസം കിട്ടി.

313
00:33:39,916 --> 00:33:41,541
നിങ്ങളുടെ സഹകരണത്തിന് നന്ദി.

314
00:33:46,291 --> 00:33:47,583
ബുധനാഴ്ച, ജൂലൈ 24
1 പുതിയ സന്ദേശം

315
00:33:53,125 --> 00:33:55,791
ജയ് ഷേട്ട്
അന്ധകാരത്തിന് ജീവൻ ഉണ്ടാകുമോ?

316
00:33:55,875 --> 00:33:57,125
ജയ് ഷേട്ട്?

317
00:34:01,708 --> 00:34:05,958
റൂമി
എടോ, നിങ്ങൾ ഇന്നലത്തെ മൊതല് തന്നെയാണോ?

318
00:34:06,125 --> 00:34:09,625
ജയ് ഷേട്ട്
അതിന് ജീവനോടെ വരാൻ പറ്റുമോ?

319
00:34:10,583 --> 00:34:12,791
റൂമി
എന്തിനാണ് ചോദിക്കുന്നത്?

320
00:34:19,416 --> 00:34:22,500
ജയ് ഷേട്ട്
കാരണം... ഞാൻ ആ അന്ധകാരം കണ്ടിട്ടുണ്ട്.

321
00:34:29,083 --> 00:34:32,125
റൂമി - ഈ വീഡിയോ കാണൂ. പ്രാദേശിക വാർത്താ
ചാനലിൽ നിന്നുള്ളതാണ്.

322
00:34:32,208 --> 00:34:33,625
അന്ധകാരം അവളെ വിഴുങ്ങി.

323
00:34:36,875 --> 00:34:41,166
അതൊരു നടനോ അല്ലേൽ രാഷ്ട്രീയക്കാരൻ്റെ മകളോ
ആയിരുന്നെങ്കിലോ?

324
00:34:41,875 --> 00:34:44,125
പോലീസുകാർ ഇതിൽ തന്നെ ശ്രദ്ധിച്ച്
ഇത് കണ്ടുപിടിച്ചേനെ.

325
00:34:44,208 --> 00:34:46,583
പോലീസ് ഇത് ഗൗരവമായി പരിഗണിക്കുന്നില്ല
എന്ന് എന്തേ തോന്നുന്നു?

326
00:34:46,666 --> 00:34:48,583
ആർക്കും അവളെ കണ്ടെത്താൻ കഴിയില്ല.

327
00:34:50,583 --> 00:34:53,541
ബാനി പോയി. അത് അവളെ കൊണ്ടുപോയി.

328
00:34:54,041 --> 00:34:55,083
ആര്?

329
00:34:57,208 --> 00:34:58,250
അന്ധകാരം.

330
00:35:00,708 --> 00:35:02,041
അത് എൻ്റെ മകളെ വിഴുങ്ങി.

331
00:35:02,500 --> 00:35:05,375
ഈ പ്രായമായ അമ്മ കടന്നുപോകുന്നത്
എന്തിലൂടെയാണെന്ന് നിങ്ങൾക്ക് കാണാൻ കഴിയും.

332
00:35:05,458 --> 00:35:08,125
കാണാതായ തൻ്റെ മകളെ ഓർത്ത്
അവർ എത്രത്തോളം ദുഃഖിക്കുന്നുണ്ടെന്ന്.

333
00:35:39,291 --> 00:35:42,791
-ഇത് പൃഥ്വി ഷേട്ടിൻ്റെ വീടാണോ?
-എന്തേ? എന്തുപറ്റി?

334
00:35:43,208 --> 00:35:46,166
-ഞങ്ങൾ അകത്തേക്ക് വന്നോട്ടേ?
-അവൻ വീട്ടിൽ ഇല്ല.

335
00:35:48,000 --> 00:35:50,500
മാറി നിൽക്ക്.

336
00:35:50,666 --> 00:35:53,458
വാറണ്ട് ഇല്ലാതെ നിങ്ങൾക്ക് ഇങ്ങനെ
ഇടിച്ചു കയറാൻ പറ്റില്ല.

337
00:35:53,708 --> 00:35:56,041
അതേയ്. എന്താണിത്?
വീട്ടിൽ ആരുമില്ലെന്ന് ഞാൻ പറഞ്ഞല്ലോ.

338
00:35:56,125 --> 00:35:58,375
എന്താണ് പ്രശ്നമെന്ന് പറയാമോ?
നിങ്ങൾ എന്താണ് തിരയുന്നത്?

339
00:35:58,500 --> 00:36:00,666
ഇങ്ങനെ ഇടിച്ചു കയറാൻ കഴിയുന്നതെങ്ങനെ?

340
00:36:00,750 --> 00:36:04,166
ആരുടെയെങ്കിലും വീട്ടിലേക്ക് ഇങ്ങനെ
അതിക്രമിച്ച് കയറാൻ എങ്ങനെ പറ്റും?

341
00:36:04,875 --> 00:36:06,791
മാഡം. വീട്ടിൽ വേറെ ആരുമില്ല.

342
00:36:07,166 --> 00:36:09,416
അവൻ്റെ ലാപ്ടോപ്പ്, ഫോൺ,
സ്മാർട്ട് വാച്ച്, എല്ലാം നോക്ക്.

343
00:36:09,583 --> 00:36:11,000
എന്തിനുള്ള പരിശോധനയാണ്?

344
00:36:11,500 --> 00:36:13,500
പ്രശ്നം എന്താണെന്ന് പറയാമോ?

345
00:36:15,250 --> 00:36:16,750
നിങ്ങളുടെ പേരെന്താണ്?

346
00:36:20,083 --> 00:36:22,125
-നിങ്ങളുടെ പേര് എന്താണ്?
-ജയ് ഷേട്ട്.

347
00:36:23,291 --> 00:36:24,375
നിങ്ങൾ പൃഥ്വിയുടെ സഹോദരനാണോ?

348
00:36:26,916 --> 00:36:28,875
-അയാൾ എവിടെ?
-ഞാൻ പറഞ്ഞല്ലോ അവൻ ഇവിടെ ഇല്ലെന്ന്.

349
00:36:29,041 --> 00:36:31,875
അതെനിക്ക് കാണാം.
നിങ്ങളുടെ മാതാപിതാക്കൾ എവിടെ?

350
00:36:32,958 --> 00:36:35,916
-എന്തിന്?
-ചോദ്യത്തിന് ഉത്തരം തന്നാൽ മതി. കേട്ടോ?

351
00:36:36,000 --> 00:36:37,083
നിങ്ങളുടെ
മാതാപിതാക്കൾ എവിടെ?

352
00:36:38,166 --> 00:36:40,166
-അമ്മ ഓഫീസിലാണ്.
-അച്ഛനോ?

353
00:36:42,833 --> 00:36:43,708
ഇത് പൃഥ്വിയുടേതാണോ?

354
00:36:43,791 --> 00:36:46,000
ലാപ്ടോപ്പും ഫോണും എൻ്റേതാണ്.
ദയവായി തിരികെ തരൂ.

355
00:36:46,083 --> 00:36:47,958
പൃഥ്വിയെ സ്റ്റേഷനിൽ കൊണ്ടുവന്ന്
സാധനങ്ങൾ എടുത്തോ.

356
00:36:48,041 --> 00:36:50,291
എന്നെ ഇങ്ങനെ ഉപദ്രവിക്കുന്നത് എന്തിനാണ്?
എന്താണ് കാര്യം?

357
00:36:51,833 --> 00:36:53,000
നിനക്ക് ഇവളെ അറിയാമോ?

358
00:37:01,291 --> 00:37:02,541
ഇവൾ പൃഥ്വിയുടെ കാമുകിയാണോ?

359
00:37:03,375 --> 00:37:04,333
എനിക്കറിയില്ല.

360
00:37:06,750 --> 00:37:08,416
ഇവൾ ആരാണെന്ന്
എനിക്കറിയില്ലെന്ന് പറഞ്ഞല്ലോ.

361
00:37:10,250 --> 00:37:12,875
എന്താ കാര്യം?
എന്താ ഇവിടെ നടക്കുന്നത്? ജയ്?

362
00:37:13,166 --> 00:37:15,666
ഞങ്ങൾക്ക് പൃഥ്വി ഷേട്ടിനെ കാണണം.
നിങ്ങൾ അയാളുടെ അമ്മയാണോ?

363
00:37:15,958 --> 00:37:19,666
അതെ. പക്ഷേ... നിങ്ങൾ എന്തിനാണ്
പൃഥ്വിയെ കാണുന്നത്?

364
00:37:20,458 --> 00:37:23,208
നിങ്ങൾക്ക് ഇവളെ അറിയാമോ?
ഇവളെ പൃഥ്വിക്കൊപ്പം കണ്ടിട്ടുണ്ടോ?

365
00:37:25,666 --> 00:37:27,666
ഇവളെ കാണാതായിട്ട് ഒരു മാസത്തോളമായി.

366
00:37:28,000 --> 00:37:30,125
ഇവളുടെ തിരോധാനത്തിൽ
പൃഥ്വിക്ക് പങ്കുള്ളതായി തോന്നുന്നു.

367
00:37:30,583 --> 00:37:32,291
-അങ്ങനെ വരാൻ വഴിയില്ല.
-എന്തുകൊണ്ട്?

368
00:37:49,833 --> 00:37:50,791
എന്നുതൊട്ടാണ്
ഇയാളിവിടെ?

369
00:37:52,208 --> 00:37:55,625
കഴിഞ്ഞ മാസം മുതൽ. ജൂൺ 22 മുതൽ.

370
00:37:57,708 --> 00:37:59,541
ഇരുപത്തിമൂന്ന്.

371
00:38:04,250 --> 00:38:05,083
ക്ഷമിക്കണം.

372
00:38:09,500 --> 00:38:12,625
-ഒരു നിമിഷം. എൻ്റെ ലാപ്ടോപ്പ്.
-ലാപ്ടോപ്പ് കൊടുത്തേക്ക്.

373
00:38:16,875 --> 00:38:18,250
പൃഥ്വിയുടെ ടാബ്‌ലെറ്റും ഫോണും.

374
00:38:18,333 --> 00:38:22,583
അത് ഞങ്ങൾ പരിശോധിച്ച ശേഷം തരാം.
ഇയാൾക്ക് ബോധം വന്നാൽ ഞങ്ങളെ അറിയിക്കണം.

375
00:38:24,416 --> 00:38:25,333
വരൂ.

376
00:38:33,666 --> 00:38:34,500
മാഡം, ഇനി എന്താണ്?

377
00:38:35,416 --> 00:38:37,500
ജൂൺ 23-നാണ് ബാനിയെ കാണാതായത്.

378
00:38:38,208 --> 00:38:40,541
22 മുതൽ ഇയാൾ കിടപ്പിലാണ്.

379
00:38:41,833 --> 00:38:42,666
ഇനി എന്താണ്?

380
00:38:42,750 --> 00:38:45,250
ബാനിയുടെ ഫോട്ടോ കണ്ടപ്പോൾ
അയാൾ ഞെട്ടിയത് ശ്രദ്ധിച്ചോ?

381
00:38:46,791 --> 00:38:49,083
താവഡെയെ അവൻ്റെ പിന്നാലെ വിടണം. വരൂ പോകാം.

382
00:38:52,875 --> 00:38:55,083
മാഡം, ഇതാ അഗ്നിശമനസേനയുടെ റിപ്പോർട്ട്.

383
00:38:56,708 --> 00:38:58,041
മാഡം, ഇത് വിചിത്രമല്ലേ?

384
00:38:59,375 --> 00:39:01,041
നായിക് ഇതൊന്നും പരിശോധിച്ചില്ല എന്നത്?

385
00:39:02,458 --> 00:39:05,458
കദം! എന്താ...

386
00:39:05,916 --> 00:39:07,458
ബാനിയുടെ ഫയലിലെ അപ്‌ഡേറ്റ് എന്താണ്?

387
00:39:07,625 --> 00:39:10,083
-വായിക്കാനുള്ള സമയം കിട്ടിയില്ല.
-എന്താണ് വായിക്കാനുള്ളത്?

388
00:39:10,333 --> 00:39:13,416
അവളൊരു ഭ്രാന്തി ആയിരുന്നു.
ആ കുടുംബത്തിന് മൊത്തം വട്ടാണ്.

389
00:39:13,750 --> 00:39:15,041
അവളുടെ അമ്മയും ഭ്രാന്തിയാണ്.

390
00:39:15,250 --> 00:39:17,041
അതിനാലാ അവളുടെ അച്ഛൻ
അവരെ കൂടെ കൊണ്ടുവരാത്തത്.

391
00:39:18,291 --> 00:39:21,458
ഗോഖലെ സാർ എന്താണ് പറഞ്ഞത്?
ഒപ്പിട്ട് കേസ് അവസാനിപ്പിക്കാൻ.

392
00:39:22,791 --> 00:39:24,166
സമയം കിട്ടിയാലുടൻ ഞാൻ അത് ചെയ്യും.

393
00:39:24,541 --> 00:39:25,625
എന്തിനാ ഇത്ര തിടുക്കം?

394
00:39:40,833 --> 00:39:43,958
മാഡം, അദ്ദേഹം പറയുന്നതിലും കാര്യമുണ്ട്.
അവളെ കണ്ടാൽ ഭ്രാന്തിയെപ്പോലെയാണ്.

395
00:39:44,666 --> 00:39:46,041
മാനസിക പ്രശ്നം ഉള്ളതുപോലെ.

396
00:39:47,958 --> 00:39:50,458
മാനസിക പ്രശ്നമൊന്നുമല്ല. ഇത് ഭയമാണ്.

397
00:39:51,958 --> 00:39:52,791
ഭയമോ?

398
00:40:01,666 --> 00:40:02,958
എനിക്കറിയാം ഈ ഭയം.

399
00:40:21,125 --> 00:40:21,958
ജയ് ഷേട്ട്?

400
00:40:22,500 --> 00:40:24,291
അതെ. ഹായ്.

401
00:40:27,250 --> 00:40:29,791
ഞാൻ ഭക്ഷണം കഴിക്കുന്നതിൽ വിരോധമുണ്ടോ?
എനിക്ക് നല്ല വിശപ്പുണ്ട്.

402
00:40:33,416 --> 00:40:34,500
മാമൻ
മൊബെെൽ

403
00:40:44,916 --> 00:40:45,750
പറയൂ.

404
00:40:48,708 --> 00:40:51,541
നിങ്ങളുടെ വീഡിയോയിൽ
അന്ധകാരത്തിനെക്കുറിച്ച് എന്തോ പറഞ്ഞല്ലോ.

405
00:40:52,958 --> 00:40:56,333
ഞാൻ ആ അന്ധകാരത്തിനെ കണ്ടു...
ബാനിയെ കൊണ്ടുപോകുന്നത്.

406
00:40:57,750 --> 00:40:58,833
ആ രാത്രി നിങ്ങളവിടെ ഉണ്ടായോ?

407
00:40:59,125 --> 00:41:02,875
കണ്ടെന്ന് പറഞ്ഞാൽ, അതായത്
ഞാൻ സ്വപ്നത്തിലാണ് കണ്ടത്. ഒരു ദുഃസ്വപ്നം.

408
00:41:03,291 --> 00:41:04,208
സ്വപ്നമോ?

409
00:41:06,250 --> 00:41:09,750
എടോ, ഓൺലെെനിൽ ഞാൻ ഒരുപാട്
ക്രൂശിക്കപ്പെട്ടു, മോശം പടങ്ങളും കിട്ടി.

410
00:41:09,833 --> 00:41:12,291
-പക്ഷേ ഈ സ്വപനത്തിൻ്റെ പരിപാടി കടന്നതാണ്.
-നിൽക്ക്.

411
00:41:13,875 --> 00:41:16,166
അരുത്. നിങ്ങൾ എന്നെ തെറ്റിദ്ധരിച്ചു.
ഞാൻ നുണയല്ല പറയുന്നത്.

412
00:41:16,250 --> 00:41:18,083
ഞാൻ ആ അന്ധകാരത്തെ നേരിട്ട് കണ്ടു.

413
00:41:21,416 --> 00:41:22,583
ജൂൺ 22ന്.

414
00:41:23,166 --> 00:41:25,416
ഞാനും എൻ്റെ സഹോദരനും ഒരു അപകടത്തിൽ പെട്ടു.

415
00:41:25,625 --> 00:41:27,791
ആ രാത്രി, ഞാൻ എൻ്റെ സ്വന്തം കണ്ണുകളാൽ
അന്ധകാരത്തെ കണ്ടു.

416
00:41:28,333 --> 00:41:30,000
പിറ്റേന്ന്, ജൂൺ 23ന്,

417
00:41:30,250 --> 00:41:33,041
അതേ അന്ധകാരം ബാനിയെ കവരുന്നത്
ഞാൻ സ്വപ്നത്തിൽ കണ്ടു.

418
00:41:33,333 --> 00:41:36,333
എന്താണ് നടക്കുന്നതെന്ന് എനിക്ക് അറിയില്ല.
എന്തേ ഇങ്ങനെ സംഭവിക്കുന്നു എന്നും.

419
00:41:36,625 --> 00:41:38,583
ആരോട് പറയണം? ആരെന്നെ വിശ്വസിക്കും?

420
00:41:38,916 --> 00:41:40,833
അതുകൊണ്ടാ ഞാൻ നിങ്ങളെ ബന്ധപ്പെട്ടത്.

421
00:41:42,958 --> 00:41:44,833
അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പറയ്.

422
00:41:52,666 --> 00:41:53,500
പൃഥ്വി!

423
00:42:11,375 --> 00:42:14,000
അപകടത്തിന് ശേഷം, എൻ്റെ ബോധം പോയി.

424
00:42:38,583 --> 00:42:39,458
പൃഥ്വി.

425
00:42:42,500 --> 00:42:43,333
പൃഥ്വി!

426
00:42:45,625 --> 00:42:46,541
പൃഥ്...

427
00:43:30,000 --> 00:43:31,000
പൃഥ്വി!

428
00:44:05,000 --> 00:44:10,083
പൃഥ്വി! ചേട്ടാ! എണീക്ക്!
നോക്ക്, ഞാനിവിടെ ഉണ്ട്.

429
00:44:11,541 --> 00:44:12,750
പൃഥ്വി!

430
00:44:20,041 --> 00:44:22,708
അതേയ്, എനിക്ക് ശരിക്കും
നിൻ്റെ സഹായം വേണം.

431
00:44:23,041 --> 00:44:25,666
ഞാൻ ഇതിലൂടെ കടന്നുപോകുന്നത്
എന്തുകൊണ്ടാന്ന് മനസ്സിലാക്കണം.

432
00:44:25,916 --> 00:44:29,791
ഈ അന്ധകാരം. ഇതിൻ്റെയെല്ലാം അർത്ഥമെന്താ?

433
00:44:32,250 --> 00:44:35,500
എനിക്കൊന്നും മനസ്സിലാകുന്നില്ല.

434
00:44:36,041 --> 00:44:38,875
ബാനിയും പൃഥ്വിയും തമ്മിൽ
എന്തോ ബന്ധമുണ്ടെന്നാ എനിക്ക് തോന്നുന്നത്.

435
00:44:39,416 --> 00:44:41,166
എങ്ങനെ? അതെനിക്ക് കണ്ടെത്തണം.

436
00:44:42,125 --> 00:44:46,208
എന്നെയൊന്ന്... ബാനിയുടെ അമ്മയെ കാണാൻ
സഹായിക്കാമോ?

437
00:44:46,833 --> 00:44:49,208
ദയവായി എന്നെ സഹായിക്കാമോ? പ്ലീസ്.

438
00:44:55,083 --> 00:44:56,083
ചെയ്യാം.

439
00:45:06,458 --> 00:45:08,958
-നന്ദി.
-നാളെ.

440
00:45:55,208 --> 00:45:56,541
കാറിൽ കയറ്.

441
00:46:00,583 --> 00:46:01,958
എന്താ നടക്കുന്നത്?

442
00:46:02,833 --> 00:46:04,333
നിനക്ക് എല്ലാം അറിയാം ജയ്.

443
00:46:07,666 --> 00:46:09,625
ജയ്, നീ എന്തിനാണ് അങ്ങനെ ചെയ്തത്?

444
00:46:09,708 --> 00:46:11,416
ഇല്ല, ഞാനൊന്നും ചെയ്തിട്ടില്ല.

445
00:46:11,791 --> 00:46:16,583
നിനക്ക് ഈ ലോകത്തോട് നുണ പറയാം,
നിന്നോട് പോലും പറയാം.

446
00:46:17,083 --> 00:46:21,625
പക്ഷേ അന്ധകാരം...
അതിന് എല്ലാം അറിയാം ജയ്.

447
00:46:26,916 --> 00:46:28,041
പൃഥ്വി!

448
00:48:59,333 --> 00:49:01,333
ഉപശീർഷകം വിവർത്തനംചെയ്തത് ഫെമി അലക്സ്

