1
00:00:21,666 --> 00:00:23,625
ഗംഭീരം ആയിട്ടുണ്ട് സർ. പോയാലോ.

2
00:00:30,583 --> 00:00:31,416
ഹേയ്, ഫിയോണ.

3
00:00:32,166 --> 00:00:34,750
-ജൂഡോ?
-പോലീസ് സ്റ്റേഷനീന്ന് അറിയിച്ചിരുന്നില്ലേ.

4
00:00:34,791 --> 00:00:38,166
ജൂഡ് റൊസാരിയോ സാറിന്
തൻ്റെ മകളുടെ ജന്മദിനത്തിൽ ആശംസകൾ നേരണം.

5
00:00:40,500 --> 00:00:43,708
വരുന്ന സമയം തീരുമാനിച്ചിരുന്നില്ലല്ലോ.
എൻ്റെ സൗകര്യവും നോക്കണ്ടേ?

6
00:00:43,916 --> 00:00:46,625
നമുക്ക് എന്തുചെയ്യാനാകും മാഡം?
ജൂഡ് സർ പോലീസിന് വലിയൊരു ഉപകാരിയാണ്

7
00:00:46,708 --> 00:00:49,875
അതിനാൽ അദ്ദേഹത്തെ സഹായിക്കാൻ
ഞങ്ങളും ബാധ്യസ്ഥരാണ്.

8
00:00:50,500 --> 00:00:52,125
പറ്റില്ല. ദയവായി
മുൻകൂട്ടി വിളിച്ചിട്ട് വാ.

9
00:00:52,541 --> 00:00:53,666
-ജൂലിയ!
-ക്ഷമിക്കണം.

10
00:00:53,875 --> 00:00:55,958
-മാഡം?
-ജൂലിയ!

11
00:00:56,750 --> 00:00:57,583
ജൂ...

12
00:00:57,916 --> 00:00:59,000
-ഫിയോണ!
-പ്ലേ ചെയ്യൂ അച്ഛാ...

13
00:01:00,166 --> 00:01:01,833
-പ്ലീസ്. പ്ലേ ചെയ്യൂ, പ്ലീസ്
-ആരാണത്?

14
00:01:03,375 --> 00:01:05,750
-പ്ലീസ്.
-മാഡം, ഞാൻ പറയുന്നതൊന്ന് കേൾക്കൂ.

15
00:01:05,833 --> 00:01:09,125
ഇദ്ദേഹം കുഞ്ഞിനെ അഞ്ച് മിനിട്ട് കണ്ടോട്ടെ,
മാഡം. ജന്മദിന ആശംസ നേർന്നോട്ടെ.

16
00:01:09,375 --> 00:01:11,750
പറ്റില്ല. ഇപ്പോൾ പറ്റില്ല.
പറയുന്നതൊന്ന് മനസ്സിലാക്ക്.

17
00:01:12,250 --> 00:01:13,833
അടുത്ത തവണയാവട്ടെ,
വരും മുമ്പ് അറിയിക്കൂ.

18
00:01:13,875 --> 00:01:15,083
ഇപ്പോൾ പോകൂ.

19
00:01:15,125 --> 00:01:16,250
വരൂ, പാടാം.

20
00:01:16,333 --> 00:01:19,958
ഹാപ്പി ബർത്തിഡേ റ്റൂ യൂ

21
00:01:20,291 --> 00:01:24,625
ഹാപ്പി ബർത്തിഡേ റ്റൂ യൂ

22
00:01:24,916 --> 00:01:29,791
ഹാപ്പി ബർത്തിഡേ, ഡിയർ ജൂലിയ

23
00:01:29,875 --> 00:01:33,166
ഹാപ്പി ബർത്തിഡേ റ്റൂ യൂ

24
00:01:37,750 --> 00:01:40,416
ജൂഡ്. ജൂഡ്.

25
00:01:41,541 --> 00:01:42,666
ജൂഡ്!

26
00:01:42,875 --> 00:01:44,625
വെറുതേ ഒരു സീൻ ഉണ്ടാക്കരുത്.

27
00:01:44,708 --> 00:01:48,000
ഒടുവിൽ ജൂലിയയുടെ ജീവിതത്തിൽ
അവൾ അല്പം സന്തോഷം കണ്ടെത്തിയതാണ്.

28
00:01:48,708 --> 00:01:50,750
നിങ്ങൾ ഞങ്ങളെ മറക്കണം.

29
00:01:53,916 --> 00:01:56,666
ഞാൻ യാചിക്കുകയാണ് ജൂഡ്.
ദയവായി ഞങ്ങളിൽ നിന്ന് അകന്ന് നിൽക്കൂ.

30
00:01:58,083 --> 00:01:58,958
പ്ലീസ്.

31
00:01:59,541 --> 00:02:00,875
-ഫിയോണ?
-എന്തോ?

32
00:02:00,958 --> 00:02:02,750
-ആരാണത്?
-ആരുമില്ല.

33
00:03:24,708 --> 00:03:27,541
അന്ധേര

34
00:03:44,083 --> 00:03:45,958
അവനെപ്പറ്റി നിങ്ങൾക്ക് എന്തറിയാം? പറയൂ.

35
00:03:49,416 --> 00:03:52,500
ഞാൻ ഇതിനോടകം പറഞ്ഞല്ലോ,
ഡാരിയസ് കൂപ്പർ ആരാണെന്ന് എനിക്കറിയില്ല.

36
00:03:53,541 --> 00:03:57,583
ഊബർലൈഫ് ഫാർമയുടെ
ഡയറക്ടർ ബോർഡിലെ അംഗം എന്നതാണേൽ,

37
00:03:58,041 --> 00:04:00,500
ആറ് വൃത്യസ്ത കമ്പനികളുടെ
ഡയറക്ടർ ബോർഡ് അംഗമാണ് ഞാൻ.

38
00:04:00,583 --> 00:04:02,125
അപ്പോ എനിക്ക് എന്ത് പറയാനാകും.

39
00:04:03,708 --> 00:04:04,833
നുണപറയുന്നത് നിർത്തെടോ.

40
00:04:06,333 --> 00:04:07,791
എനിക്കൊന്നും പറയാനില്ല.

41
00:04:08,541 --> 00:04:10,208
എനിക്ക് എൻ്റെ വക്കീലുമായി സംസാരിക്കണം.

42
00:04:10,791 --> 00:04:12,708
ഇതൊരു ഹോളിവുഡ് സിനിമ
ആണെന്നാണോ കരുതുന്നത്?

43
00:04:23,791 --> 00:04:26,250
ഇവരുടെ കാര്യമോ?
നിങ്ങൾക്ക് ഇവരെ അറിയാമോ?

44
00:04:28,500 --> 00:04:30,125
ഇവരെ രണ്ടുപേരെയും എനിക്കറിയില്ല.

45
00:04:31,833 --> 00:04:32,708
ഇത്...

46
00:04:34,166 --> 00:04:35,541
പൃഥ്വി, എൻ്റെ വിദ്യാർത്ഥിയാണ്.

47
00:04:36,041 --> 00:04:37,250
അതായത്, ആയിരുന്നു.

48
00:04:40,583 --> 00:04:43,208
ശരി. പൃഥ്വിയെക്കുറിച്ച് പറയൂ.

49
00:04:44,125 --> 00:04:47,625
മരണം നടന്നെന്ന് പറഞ്ഞശേഷം,
നിങ്ങൾ അവൻ്റെ ശരീരം എന്ത് ചെയ്തു?

50
00:04:54,208 --> 00:04:55,625
പറയാൻ!

51
00:04:57,750 --> 00:05:00,000
അവൻ തൻ്റെ അവയവങ്ങൾ
ദാനം ചെയ്യാൻ ആഗ്രഹിച്ചിരുന്നു.

52
00:05:01,416 --> 00:05:03,833
അവയവങ്ങൾ എടുക്കാൻ ഞങ്ങൾ അവൻ്റെ ശരീരം
ഒടിയിലേക്ക് കൊണ്ടുപോയി...

53
00:05:03,916 --> 00:05:06,500
ഹേയ്... ഞാനൊരു
മണ്ടി ആണെന്നാണോ നിങ്ങൾ കരുതിയത്?

54
00:05:08,125 --> 00:05:11,166
അവൻ്റെ ശരീരം കൊണ്ടുപോയത് ഒടിയിലേക്കല്ല
നിങ്ങളുടെ ലാബിലേക്കാണെന്ന് എനിക്കറിയാം.

55
00:05:12,708 --> 00:05:17,375
ആശുപത്രിയിൽ വെച്ച് അവന് ജീവനുണ്ടായിരുന്നു.
അവൻ മരിച്ചത് നിങ്ങളുടെ ലാബിൽ വെച്ചാണ്.

56
00:05:18,416 --> 00:05:19,333
അല്ലേ?

57
00:05:19,958 --> 00:05:20,916
വക്കീൽ.

58
00:06:00,708 --> 00:06:01,958
എന്തുപറ്റി ഇൻസ്പെക്ടർ?

59
00:06:02,041 --> 00:06:04,333
-ആയിഷ, എന്താണ് പറയൂ?
-കൽപന, ഞാൻ ആയാളെ കണ്ടു.

60
00:06:04,916 --> 00:06:07,000
-അയാൾ അത്മയിൽ ഉണ്ടായിരുന്നു.
-ആര്?

61
00:06:07,250 --> 00:06:08,125
ഡാരിയസ്.

62
00:06:09,458 --> 00:06:11,041
എന്നെ ആക്രമിച്ചവൻ.

63
00:06:11,416 --> 00:06:13,125
കൽപന, നീ അന്വേഷിക്കുന്നവൻ.

64
00:06:14,416 --> 00:06:17,083
-നീ ഇപ്പോൾ എവിടെയാണ്?
-അവൻ്റെ പിന്നാലെ. ഞാൻ അവനെ പിന്തുടരുകയാണ്.

65
00:06:19,625 --> 00:06:20,833
നാശം പിടിക്കാൻ!

66
00:06:21,458 --> 00:06:25,083
നിൻ്റെ ലെെവ് ലൊക്കേഷൻ അയയ്ക്കൂ.
ഞാൻ ഉടൻ അവിടെത്താം. ഒപ്പം ശ്രദ്ധിക്ക്,

67
00:06:25,291 --> 00:06:29,625
അയാൾ വളരെ അപകടകാരിയാണ്.
നീയവനെ പിന്തുടരുന്നത് അവൻ അറിയരുത്.

68
00:06:29,833 --> 00:06:33,000
-ശരി.
-എന്ത് വന്നാലും കാറിൽ നിന്ന് ഇറങ്ങരുത്.

69
00:06:33,458 --> 00:06:34,958
ഓക്കെ.

70
00:06:39,250 --> 00:06:40,166
എന്താ പറ്റിയത്?

71
00:06:40,250 --> 00:06:42,916
അയാളെ വിരട്ട്. അല്പം കൂടെ
സമ്മർദ്ദം ചെലുത്തിയാൽ, അയാൾ പറയും.

72
00:06:43,916 --> 00:06:46,041
നിങ്ങൾ ചോദ്യം ചെയ്യൽ
പാതിവഴിയിൽ നിർത്തുകയാണോ?

73
00:06:46,541 --> 00:06:47,583
ഡാരിയസിനെ കണ്ടെത്തി.

74
00:07:02,625 --> 00:07:04,625
നിങ്ങൾക്ക് ഭാഗ്യമുണ്ട്. മാഡം പോയി.

75
00:07:06,250 --> 00:07:08,125
അവർക്ക് ആണുങ്ങളെ പിടിക്കില്ല.

76
00:07:08,708 --> 00:07:10,583
അതുകൊണ്ടാണ് അവർ ഇതുവരെയും
കല്യാണം കഴിക്കാത്തത്.

77
00:07:12,125 --> 00:07:13,333
നിങ്ങളോ?

78
00:07:15,416 --> 00:07:17,375
ഇല്ലേ? അത് നന്നായി.

79
00:07:20,291 --> 00:07:21,333
ഡോളിയാണ്.

80
00:07:21,875 --> 00:07:23,041
ഡോളി എൻ്റെ ഭാര്യയാണ്.

81
00:07:23,833 --> 00:07:25,541
അവൾ എപ്പോഴും വിളിച്ചോണ്ടിരിക്കും.

82
00:07:26,000 --> 00:07:29,750
ഇന്ന് ഞങ്ങളുടെ വിവാഹ വാർഷികമാണ്.
ഞാൻ ഇവിടെയും.

83
00:07:30,291 --> 00:07:32,791
എൻ്റെ ജീവിതം എന്ത് കഷ്ടമാണല്ലേ?

84
00:07:36,125 --> 00:07:38,583
പറയൂ. സ്ഥലം എവിടെയാണ്?

85
00:07:40,666 --> 00:07:42,875
പറയാൻ. ലാബ് എവിടെയാണ്?

86
00:07:46,833 --> 00:07:49,333
15 മിനിറ്റ് (2.5 കിലോമീറ്റർ)
90 ഫീറ്റ് റോഡ് വഴി

87
00:07:56,416 --> 00:08:00,833
കണ്ടോ? വീണ്ടും എൻ്റെ ഭാര്യ.
എനിക്ക് ശരിക്കും വീട്ടിൽ പോകേണ്ടതുണ്ട്.

88
00:08:00,916 --> 00:08:02,708
പറയൂ. ലാബ് എവിടെയാണ്?

89
00:08:03,750 --> 00:08:05,750
എനിക്ക് എൻ്റെ വക്കീലിനോട് സംസാരിക്കണം.

90
00:08:06,333 --> 00:08:07,333
അപ്പോ നിങ്ങളത് പറയില്ലേ?

91
00:08:09,083 --> 00:08:11,791
നാശം. ഹേയ് താവഡെ!
കുത്തിവെയ്പ്പിന് തയ്യാറായിക്കോ.

92
00:08:12,041 --> 00:08:13,916
-എവിടെയാണ് കുത്തിവെയ്ക്കേണ്ടത്?
-ഇയാൾ പറയും.

93
00:08:14,000 --> 00:08:15,041
ഇയാൾ ഡോക്ടറല്ലേ.

94
00:08:15,291 --> 00:08:16,291
എന്ത് കുത്തിവെയ്പ്പാണ്?

95
00:08:16,958 --> 00:08:18,875
സത്യം പറയിക്കാനുള്ള കുത്തിവെയ്പ്പ്.

96
00:08:19,375 --> 00:08:20,875
നുണ പരിശോധന.

97
00:08:25,166 --> 00:08:28,291
സർ, ഇതിൽ സൂചിയില്ല.
ഞാൻ കടയിൽ പോയി ഒന്ന് വാങ്ങിവരാം.

98
00:08:28,541 --> 00:08:30,083
-ഹേയ് വേറൊരു ആശയമുണ്ട്.
-അതെന്താ?

99
00:08:30,291 --> 00:08:32,916
ഇന്നലത്തെ മരുന്ന് റെയിഡിൽ നിന്ന് കിട്ടിയ
ബാക്കി വന്ന സൂചികളുണ്ട്.

100
00:08:33,625 --> 00:08:35,666
-അതീന്ന് കുറച്ച് കൊണ്ടുവാ.
-ശരി.

101
00:08:35,750 --> 00:08:37,291
നിങ്ങൾ അത് ചെയ്യാനാവില്ല.

102
00:08:37,541 --> 00:08:40,250
-ഇത് നിയമ വിരുദ്ധമാണ്.
-നിയമത്തെപ്പറ്റി എന്നെ പഠിപ്പിക്കാൻ വരേണ്ട

103
00:08:40,416 --> 00:08:41,500
ഈ യൂണിഫോം നോക്ക്.

104
00:08:41,916 --> 00:08:43,250
ഞാൻ ആരാണെന്ന് മനസ്സിലായില്ലേ?

105
00:08:44,791 --> 00:08:47,791
അണുബാധിതമായ സൂചികൊണ്ട്
നിങ്ങൾക്കെന്നെ കുത്തിവയ്ക്കാനാവില്ല.

106
00:08:48,583 --> 00:08:50,625
ഞാൻ പറയുന്നു.
ഇത് ചെയ്യാൻ പറ്റില്ല. കേട്ടല്ലോ?

107
00:08:50,708 --> 00:08:51,875
സമാധാനിക്ക്.

108
00:08:51,958 --> 00:08:54,458
-ഇയാൾ ഇത് വൃത്തിയാക്കി. അല്ലേ?
-സോപ്പും വെള്ളവും കൊണ്ട്.

109
00:08:54,541 --> 00:08:55,916
നോക്ക്, ഇത് ചെയ്യരുത്.

110
00:08:56,000 --> 00:08:57,833
-വിടരുത്.
-ഇത് ചെയ്യാൻ കഴിയില്ല.

111
00:08:58,000 --> 00:08:59,416
ശരി, ഞാൻ പറയാം.

112
00:09:02,333 --> 00:09:05,333
നമുക്ക് പോകാം ഡോക്ടർ സഹയ്.
നിങ്ങൾ ഒന്നിനും ഉത്തരം കൊടുക്കേണ്ടതില്ല.

113
00:09:06,000 --> 00:09:07,916
നിങ്ങൾ എന്നെ കളിയാക്കുവാണോ?

114
00:09:08,583 --> 00:09:11,125
ഇത് വെള്ളമാണ്. ഇതൊരു സൂചിയും.

115
00:09:12,166 --> 00:09:14,875
നിയമവിരുദ്ധമായ തടവിൽ വെയ്ക്കൽ,
ഭീഷണിപ്പെടുത്തൽ,

116
00:09:15,125 --> 00:09:18,125
ബലപ്രയോഗം, പിന്നെ സമ്മർദ്ദവും.

117
00:09:18,958 --> 00:09:21,500
നിങ്ങളുടെ മുകളിലുള്ളവർക്ക്
ഒരു വലിയ റിപ്പോർട്ട് പ്രതീക്ഷിക്കാം.

118
00:09:22,583 --> 00:09:23,583
പോകാം.

119
00:09:46,375 --> 00:09:48,750
ഇപ്പോ, ശ്രദ്ധിച്ച് കേട്ടോളൂ സഹയ്.

120
00:09:51,125 --> 00:09:54,791
മുകളിൽ നിന്നുള്ള ഉത്തരവുകളുണ്ട്.
വീട്ടിൽ തന്നെ നിൽക്കൂ.

121
00:09:55,333 --> 00:09:57,416
ഊബർലൈഫിൻ്റെ പരിസരത്തെങ്ങും കാണാൻ പാടില്ല.

122
00:09:58,208 --> 00:10:01,833
അവസാന നടപടിക്രമത്തിനുള്ള സമയമാകുമ്പോൾ
വീണ്ടും നിങ്ങളെ ബന്ധപ്പെടും.

123
00:10:51,500 --> 00:10:53,458
ആയിഷ
വിളിക്കുന്നു...

124
00:10:58,791 --> 00:11:02,541
നിങ്ങൾ വിളിക്കുന്ന നമ്പർ ഇപ്പോൾ ലഭ്യമല്ല.

125
00:12:11,333 --> 00:12:12,250
ആയിഷ.

126
00:12:15,625 --> 00:12:16,916
-നീ ഓക്കെയാണോ?
-ഞാൻ ഓക്കെയാണ്.

127
00:12:17,125 --> 00:12:19,291
-ഞാനൊന്ന് വീണു.
-നിൻ്റെ ഫോണെവിടെ?

128
00:12:19,958 --> 00:12:21,458
ഫോൺ ഞാൻ താഴെയിട്ടു.

129
00:12:23,541 --> 00:12:26,291
ഇത് കേൾക്ക്. ലാബ് അകത്താണ്.

130
00:12:26,375 --> 00:12:28,833
-എന്ത്?
-ലാബ്.

131
00:12:29,041 --> 00:12:30,625
എനിക്ക് മനസ്സിലായില്ല.

132
00:12:32,416 --> 00:12:34,750
ലാബ്

133
00:12:35,791 --> 00:12:36,750
അകത്ത്.

134
00:12:38,250 --> 00:12:40,958
-നീ പുറത്ത് നിൽക്ക്.
-ഇല്ല, ഞാനും നിനക്കൊപ്പം വരുന്നു.

135
00:12:41,166 --> 00:12:42,791
-അരുത്.
-അതെ, ഞാനും വരുന്നു.

136
00:12:43,000 --> 00:12:44,833
-പറ്റില്ല.
-അത് പറ്റില്ല.

137
00:12:45,791 --> 00:12:47,000
പറ്റില്ല

138
00:12:58,833 --> 00:13:00,291
-ശരി, ശബ്ദമുണ്ടാക്കരുത്.
-ശരി.

139
00:13:49,333 --> 00:13:52,500
ഓ, കോപ്പ്! അപ്പോ,
ഇവിടെ നിന്നാണല്ലേ എല്ലാം നടക്കുന്നത്?

140
00:13:56,833 --> 00:13:57,750
ആയിഷ?

141
00:15:22,458 --> 00:15:23,541
ആയിഷ.

142
00:15:46,750 --> 00:15:48,958
ഈ കേസ് മുഴുവൻ നശിപ്പിച്ചു.

143
00:15:51,083 --> 00:15:53,208
കെ.കെ, എങ്ങനെ
അത്തരമൊരു മണ്ടത്തരം ചെയ്യാനായി?

144
00:15:55,083 --> 00:15:56,916
സാധാരണക്കാരിയെ ഉൾപ്പെടുത്തിയത് എന്തിനാണ്?

145
00:16:00,333 --> 00:16:02,208
ഡാരിയസ് ഇല്ലെങ്കിൽ,

146
00:16:02,625 --> 00:16:06,500
ആ ലാബും ഊബർലൈഫും തമ്മിലുള്ള ബന്ധം
തെളിയിക്കാൻ നമുക്ക് കഴിയില്ല.

147
00:16:06,583 --> 00:16:09,625
നമ്മൾ അവനെ ജീവനോടെ പിടിച്ചിരുന്നെങ്കിൽ
കാര്യങ്ങൾ മാറിമറിഞ്ഞേനെ.

148
00:16:12,958 --> 00:16:15,333
കേസ് അവസാനിച്ചു കെ.കെ.

149
00:16:53,875 --> 00:16:58,416
ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, ഈ കേസിന്
ഊബർലൈഫ് ഫാർമയുമായി ബന്ധമുണ്ട്.

150
00:16:58,500 --> 00:17:02,125
ഈ ലാബിൽ നിയമവിരുദ്ധമായ മരുന്നുകളുടെ
പരീക്ഷണങ്ങൾ നടക്കുന്നതായി പോലീസ് പറഞ്ഞു.

151
00:17:02,291 --> 00:17:05,500
ഇടിഞ്ഞുപൊളിഞ്ഞ അവസ്ഥയിലാണ്
ലാബ് കണ്ടെത്തിയത്.

152
00:17:05,625 --> 00:17:09,833
പേര് വൃക്തമാക്കാത്ത ഉറവിടങ്ങൾ അനുസരിച്ച്,
ഊബർലൈഫ് ഫാർമയാണ് ലാബിന് പണം നൽകിയിരുന്നത്.

153
00:17:09,875 --> 00:17:12,708
ഊബർലൈഫ് ഫാർമയുടെ സ്ഥാപകനും സിഇഒയുമായ
ശ്രീ. മധു ഉബെറായി,

154
00:17:12,750 --> 00:17:15,125
ഇന്ന് ഈ വിഷയത്തിൽ
തൻ്റെ നിലപാട് വ്യക്തമാക്കാൻ

155
00:17:15,208 --> 00:17:17,875
ഒരു പ്രസ്താവന പുറപ്പെടുവിക്കും
എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

156
00:17:18,000 --> 00:17:19,125
തിരികെ സ്റ്റുഡിയോയിലേക്ക്.

157
00:17:21,666 --> 00:17:24,500
അവിശ്വസനീയം. സഹയിയെ അങ്ങനെയങ്ങ് പോകാൻ
അവരെങ്ങനെ അനുവദിച്ചു?

158
00:17:24,583 --> 00:17:26,208
എടോ, അവർക്ക് വേറെ വഴിയില്ലായിരുന്നു.

159
00:17:26,291 --> 00:17:29,125
കോടതിയിൽ അവരെന്ത് പറയും?
ജയ് അത് ദർശനത്തിലൂടെ കണ്ടെന്നോ?

160
00:17:29,208 --> 00:17:32,333
പിന്നെ കൽപന പറഞ്ഞത്, കോടതിയിൽ
നമുക്ക് കത്യമായ തെളിവുകൾ വേണം.

161
00:17:32,708 --> 00:17:35,625
-പക്ഷേ, അയാൾ സത്യം പറയാൻ പോവുകയായിരുന്നു.
-അതെ, പക്ഷേ...

162
00:17:37,750 --> 00:17:38,583
മാമാ?

163
00:17:42,958 --> 00:17:44,166
-മാമാ,
-എന്താ.

164
00:17:44,250 --> 00:17:45,291
മാമൻ ഓക്കെയല്ലേ?

165
00:17:50,875 --> 00:17:52,916
നിങ്ങൾ എന്താ തിരയുന്നത്?

166
00:17:58,125 --> 00:18:01,791
ഇന്നലെ ജയ്യെ രക്ഷിച്ചപ്പോൾ ഞാൻ കണ്ടത്,
നിൻ്റെ അമ്മ പറഞ്ഞത് വിശ്വാസയോഗ്യമാക്കുന്നു

167
00:18:03,708 --> 00:18:05,208
അപ്പോൾ അവൾ പറഞ്ഞതെല്ലാം ശരിയായിരുന്നു.

168
00:18:09,875 --> 00:18:11,500
ഞാൻ അവളെ വിശ്വസിച്ചിരുന്നെങ്കിൽ.

169
00:18:14,208 --> 00:18:15,875
ഇവയെല്ലാം നിൻ്റെ അമ്മയുടേതാണ്.

170
00:18:17,083 --> 00:18:18,916
അവളുടെ അത്മാവിന് ശാന്തി കിട്ടട്ടെ.

171
00:18:33,750 --> 00:18:34,791
സബായുടെ രചനകൾ.

172
00:18:35,125 --> 00:18:39,250
ഒരുപക്ഷേ നിങ്ങൾ അന്വേഷിക്കുന്ന
ഉത്തരങ്ങൾ ഇതിലുണ്ടാകും.

173
00:18:44,791 --> 00:18:46,125
ഇതെന്താണ്?

174
00:18:49,333 --> 00:18:51,666
എതോ മരുന്നിൻ്റെ ഫോർമുല പോലെയുണ്ട്.

175
00:18:52,416 --> 00:18:56,583
നിൻ്റെ സഹോദരന് അസുഖം വന്നപ്പോൾ, സബാ
എതോ മരുന്നിൻ്റെ ഫോർമുല ഉണ്ടാക്കുവാരുന്നു.

176
00:18:56,791 --> 00:18:59,375
-അവൻ്റെ മരണ ശേഷം, അവൾ...
-ബാധ കേറി.

177
00:19:06,333 --> 00:19:07,625
പ്രകാശ്‌ഗഢ്
ഹെെവേ നമ്പർ 40

178
00:19:07,708 --> 00:19:08,750
പ്രകാശ്‌ഗഢ്?

179
00:19:09,750 --> 00:19:11,125
ഈ പേര് നല്ല പരിചയമുണ്ടല്ലോ.

180
00:19:15,750 --> 00:19:18,416
നാംദേവ് കാംബ്ലെ, പ്രകാശ്‌ഗഢ്.
കണ്ടിട്ട് ഏതോ വിലാസം പോലെയുണ്ട്.

181
00:19:23,333 --> 00:19:24,250
റൂമി?

182
00:19:31,625 --> 00:19:33,833
ആദ്യം, തമ. ഇപ്പോൾ പ്രകാശ്‌ഗഢ്.

183
00:19:35,375 --> 00:19:36,916
ഇത് ആകസ്മികം ആകാൻ ഇടയില്ല.

184
00:19:47,375 --> 00:19:48,250
ഹോ.

185
00:19:53,208 --> 00:19:54,166
ദെെവത്തിന് നന്ദി.

186
00:19:59,375 --> 00:20:00,208
നാശം.

187
00:20:02,416 --> 00:20:03,625
ഡോക്ടർ സഹയ്?

188
00:20:05,583 --> 00:20:06,916
ഹലോ ഓൾഗ.

189
00:20:07,000 --> 00:20:10,500
നിങ്ങൾക്ക് സുഖമില്ലെന്നും ഒരാഴ്ചത്തേക്ക്
വരില്ല എന്നും ഞാൻ കേട്ടല്ലോ.

190
00:20:11,750 --> 00:20:15,166
ഇല്ല, എനിക്ക് കുഴപ്പമൊന്നുമില്ല.
ഞാൻ ലാബിൽ ഒരു സാധനം മറന്നുവെച്ചു,

191
00:20:15,250 --> 00:20:17,500
അത് എടുക്കാൻ വന്നതാണ്.
ഞാൻ ഓക്കെയാണ്.

192
00:20:17,583 --> 00:20:18,875
പക്ഷേ കണ്ടിട്ട്
അത്ര ഓക്കെയല്ലല്ലോ

193
00:20:21,458 --> 00:20:22,708
എനിക്ക് കുഴപ്പമൊന്നുമില്ല.

194
00:20:24,708 --> 00:20:27,041
ഞാൻ... വളരെ നന്നായിരിക്കുന്നു.

195
00:20:29,208 --> 00:20:31,083
പൃഥ്വിയുടെ മൃതദേഹം
എവിടെയാണെന്ന് അറിയാമോ?

196
00:20:31,375 --> 00:20:34,375
അത് എവിടെയാണെന്ന് എനിക്കറിയില്ല.
ഉബെറായിയുടെ ആളുവന്ന് അത് കൊണ്ടുപോയി.

197
00:20:37,166 --> 00:20:38,041
അകത്തേക്ക് വാ.

198
00:20:46,875 --> 00:20:49,125
ഈ മുറി. ഇത് എവിടെയാണെന്ന്
നിങ്ങൾക്ക് അറിയാമോ?

199
00:21:03,125 --> 00:21:04,250
ഡേറ്റാ പിന്തുടരൂ സർ.

200
00:21:04,833 --> 00:21:05,958
ഡേറ്റാ പിന്തുടരൂ!

201
00:21:20,750 --> 00:21:22,250
ഡേറ്റാ പിന്തുടരൂ സർ.

202
00:21:22,333 --> 00:21:23,541
ഡേറ്റാ പിന്തുടരൂ!

203
00:21:49,333 --> 00:21:52,250
"അന്ധകാരത്തിൽ നിന്നാണ് തമ ഉണ്ടായത്.
അന്ധകാരം തമയിൽ നിന്നും.

204
00:21:52,625 --> 00:21:54,708
"നിഷാഗഢ് പർവ്വതത്തിൻ്റെ താഴ്വരയിൽ,

205
00:21:55,583 --> 00:21:57,583
"ഞാനൊരു വേട്ടക്കാരൻ
ഒരു വേട്ടക്കാരനെ പിന്തുടരുന്നു."

206
00:21:58,333 --> 00:22:00,958
"നിഷാഗഢ് എന്ന വലിയ പർവ്വതം
എൻ്റെ മുമ്പിലുണ്ട്.

207
00:22:01,250 --> 00:22:03,833
"അവസാനം, തമയെ നേരിടാൻ സമയമായി.

208
00:22:05,958 --> 00:22:07,333
"അന്ധകാരത്തിൽ നിന്നാണ് തമ ഉണ്ടായത്,

209
00:22:07,958 --> 00:22:09,875
"അന്ധകാരം തമയിൽ നിന്നും.

210
00:22:09,958 --> 00:22:13,000
"തമയെ കണ്ടെത്താൻ,
ഒരുവൻ അവൻ്റെ ദാഹം മനസ്സിലാക്കണം.

211
00:22:15,375 --> 00:22:18,666
"പുഴ, ഗ്രാമീണരുടെ കണ്ണുനീരിനാൽ കറുത്ത്,
പിന്നോട്ട് ഒഴുകുന്നു.

212
00:22:19,458 --> 00:22:22,625
"പർവ്വതത്തിൻ്റെ മുകളിലുള്ള
തമയുടെ ഗുഹയിലേക്ക്.

213
00:22:32,166 --> 00:22:34,500
"ഈ കണ്ണുനീരിനാലാണ്
തമയുടെ ദാഹം ശമിക്കുന്നത്.

214
00:22:35,958 --> 00:22:38,291
"അത് കുടിച്ചാൽ
അവൻ്റെ ശക്തി കൂടിക്കൊണ്ടിരിക്കും.

215
00:22:39,125 --> 00:22:41,625
"ആ കറുത്ത പുഴ എന്നെ തമയിലേക്ക് നയിച്ചു."

216
00:22:45,250 --> 00:22:48,416
കണ്ണുനീരിനാൽ നിറഞ്ഞ പുഴ, അത് തീർച്ചയായും
ആലങ്കാരികമായി പറഞ്ഞതാവും.

217
00:22:49,666 --> 00:22:50,958
പക്ഷേ എന്തിനെയാവും?

218
00:23:10,875 --> 00:23:16,291
ജാഗ്രത - അപകടകരമായ / വിഷ രാസവസ്തുക്കൾ
ഇവിടെ ഉപയോഗിക്കുന്നുണ്ട്

219
00:23:17,291 --> 00:23:18,625
ഡേറ്റാ പിന്തുടരൂ സർ!

220
00:23:18,708 --> 00:23:20,166
ഡേറ്റാ പിന്തുടരൂ!

221
00:23:23,041 --> 00:23:26,416
ഇപ്പോ എനിക്ക് മനസ്സിലാകുന്നുണ്ട് എന്തിനാ
അവർ ആളുകളുടെ ബോധമനസ്സിനെ പകർത്തുന്നതെന്ന്.

222
00:23:26,500 --> 00:23:28,791
-എന്തിനാണ്?
-ഡേറ്റാ പിന്തുടരൂ.

223
00:23:28,875 --> 00:23:32,000
ഈ ഡേറ്റാ നമ്മളുടെ ബോധമനസ്സാണ്
അതാണ് മെഷീൻ പകർത്തിയെടുത്തത്.

224
00:23:37,916 --> 00:23:40,208
ഗ്രാമീണരുടെ കണ്ണുനീരിനാൽ പുഴ കറുത്തു.

225
00:23:40,958 --> 00:23:43,500
ബാനി, ജൂഡ്, പൃഥ്വി പിന്നെ ഞാനും.

226
00:23:43,583 --> 00:23:48,000
ഞങ്ങളുടെ വിഷാദം, ആധി, വ്യാകുലത
എല്ലാം ഞങ്ങളുടെ മനസ്സിൽ നിന്ന് എടുത്തു.

227
00:23:48,083 --> 00:23:51,750
അത് തമയ്ക്ക് നൽകിയതാണെങ്കിലോ
അവനെ ശക്തനാക്കാനായി?

228
00:23:51,833 --> 00:23:52,958
അതുതന്നെ.

229
00:24:02,416 --> 00:24:05,625
"അന്ധകാരത്തിൽ നിന്നാണ് തമ ഉണ്ടായത്.
അന്ധകാരം തമയിൽ നിന്നും."

230
00:24:06,791 --> 00:24:08,083
നമുക്ക് തെറ്റി.

231
00:24:09,000 --> 00:24:12,166
തമ ഈ പരീക്ഷണത്തിൻ്റെ ഫലമായി ഉണ്ടായതല്ല.
അതായിരുന്ന അന്തിമലക്ഷ്യം.

232
00:24:14,916 --> 00:24:15,750
നാശം!

233
00:24:27,625 --> 00:24:29,708
പക്ഷേ, സഹയ് ഒരു ശാസ്ത്രജ്ഞനല്ലേ?

234
00:24:29,791 --> 00:24:31,208
അയാൾ എന്തിനാണ് ഇതൊക്കെ ചെയ്യുന്നത്?

235
00:24:33,416 --> 00:24:36,083
തമയെക്കുറിച്ച് സഹയ്ക്ക് എന്തെങ്കിലും
അറിയാമെന്ന് തോന്നുന്നില്ല.

236
00:25:31,666 --> 00:25:33,583
മധു ഉബെറായി
വിളിക്കുന്നു

237
00:25:37,750 --> 00:25:41,000
സഹയ്, നിങ്ങൾ ലാബിൽ നിന്ന്
മാറി നിൽക്കേണ്ടതല്ലേ.

238
00:25:41,541 --> 00:25:42,541
വീട്ടിൽ തന്നെ നിൽക്ക്.

239
00:25:42,708 --> 00:25:46,750
നിങ്ങൾ ജയിലിൽ പോകാതിരിക്കാൻ എന്തെല്ലാം
ചെയ്യണമെന്ന് നിങ്ങൾക്ക് വല്ല ധാരണയുമുണ്ടോ?

240
00:25:46,833 --> 00:25:49,791
നമ്മൾ തന്നെ ഒരു വ്യാജ ലാബ് ഉണ്ടാക്കിയിട്ട്
അത് നശിപ്പിക്കേണ്ടിവന്നു.

241
00:25:50,375 --> 00:25:52,583
നമ്മൾ ഈ പരീക്ഷണം നിർത്താൻ പോകുന്നു.

242
00:25:53,458 --> 00:25:55,291
എന്തോ പ്രശ്നമുണ്ട്, ശ്രീ. ഉബെറായി.

243
00:25:55,958 --> 00:25:58,250
സെർവർ റൂമിന് താഴെ,

244
00:25:58,333 --> 00:26:01,375
ഞാൻ... ഞാൻ കണ്ടു...

245
00:26:01,458 --> 00:26:04,625
നിങ്ങൾ എന്ത് കണ്ടാലും,
നിങ്ങളെന്ത് കരുതിയാലും,

246
00:26:05,291 --> 00:26:06,791
അതൊന്നും വിഷയമല്ല.

247
00:26:07,291 --> 00:26:10,958
-സർ, സുബോധത്തോടെ എനിക്ക്...
-സഹയ്,

248
00:26:12,125 --> 00:26:13,541
എനിക്ക് നിങ്ങളെ വളരെ ഇഷ്ടമാണ്.

249
00:26:14,583 --> 00:26:15,791
എപ്പോഴും അതുണ്ട്.

250
00:26:17,333 --> 00:26:18,791
പക്ഷേ നിങ്ങളെ ഒഴിവാക്കാൻ കഴിയും.

251
00:26:20,500 --> 00:26:22,250
ഡോക്ടർന്മാരുടെ ഭാഷയിൽ പറഞ്ഞാൽ,

252
00:26:22,958 --> 00:26:24,333
ഉപയോഗിച്ചിട്ട് കളയാം.

253
00:26:25,791 --> 00:26:29,458
നിങ്ങൾ സ്വമനസാൽ പ്രൊസീജിയർ
പൂർത്തിയാക്കിയാൽ,

254
00:26:31,500 --> 00:26:33,250
നിങ്ങളെ ജീവിക്കാൻ അനുവദിക്കും,

255
00:26:34,541 --> 00:26:36,666
മാത്രമല്ല വേദനയും കുറവായിരിക്കും.

256
00:26:37,875 --> 00:26:39,666
മറഞ്ഞിരിക്ക്.

257
00:26:44,916 --> 00:26:49,250
പ്രധാനപ്പെട്ട ഒരേയൊരു കാര്യം ആ പയ്യൻ...

258
00:26:52,083 --> 00:26:53,208
ഒമർ.

259
00:26:55,541 --> 00:26:58,166
അവൻ്റെ പ്രൊസീജിയർ പൂർത്തിയാക്കുന്നതിന്

260
00:26:58,791 --> 00:27:01,791
ആയിരിക്കണം നാം ഏറ്റവും
പ്രാധാന്യം കൊടുക്കേണ്ടത്.

261
00:28:01,416 --> 00:28:05,291
ഇതിനർത്ഥം ജൂഡിൻ്റെ കോമിക്ക് ബുക്ക്
സിദ്ധാന്തം ശരിയാണെന്നാണ്.

262
00:28:06,541 --> 00:28:07,708
ആദ്യം മുതൽ തന്നെ.

263
00:28:08,125 --> 00:28:12,250
അമ്മയെ വേട്ടയാടിയ അന്ധകാരം മറ്റാരുമല്ല
തമ ആയിരുന്നെന്ന് വിശ്വസിക്കാനാവുന്നില്ല.

264
00:28:13,416 --> 00:28:14,625
പക്ഷേ എനിക്ക് മനസിലാകാത്തത്,

265
00:28:15,083 --> 00:28:17,583
15 വർഷങ്ങൾക്ക് മുമ്പ്
അമ്മയ്ക്ക് ഇതെങ്ങനെ സംഭവിച്ചു?

266
00:28:19,375 --> 00:28:23,583
നിൻ്റെ സഹോദരന് ഒരു ചികിത്സയും ഫലിക്കാതെ
വന്നപ്പോൾ, സബാ മറ്റുവഴികൾ നോക്കാൻ തുടങ്ങി.

267
00:28:24,875 --> 00:28:26,708
ശാസ്ത്രത്തിനും അപ്പുറമുള്ള വഴികൾ.

268
00:28:30,625 --> 00:28:31,750
അവൾ വിഷാദത്തിൽ ആയിരുന്നു.

269
00:28:32,541 --> 00:28:33,416
നിരാശയായിരുന്നു.

270
00:28:35,458 --> 00:28:39,208
സബായുടെ നിരാശയാകാം
സബായെ കീഴടക്കാൻ തമയെ സഹായിച്ചത്.

271
00:28:40,041 --> 00:28:41,750
അതെ, പക്ഷേ അവരെന്തിന് ഇങ്ങനെ ചെയ്യണം.

272
00:28:42,625 --> 00:28:43,833
അവരൊരു ശാസ്ത്രജ്ഞ ആയിരുന്നു.

273
00:28:44,125 --> 00:28:45,750
അതിലൊന്നും കാര്യമില്ല റൂമി.

274
00:28:45,833 --> 00:28:49,250
വിഷാദവും നിസ്സഹായതയും
ഒരു വ്യക്തിയെ എന്തിനും പ്രേരിപ്പിക്കും.

275
00:29:19,208 --> 00:29:20,458
പ്രാതൽ തയ്യാറാണ്.

276
00:32:14,250 --> 00:32:15,125
ഡാഡ!

277
00:32:15,208 --> 00:32:16,041
ജൂൽസ്?

278
00:32:16,875 --> 00:32:17,916
ജൂലിയ!

279
00:32:18,208 --> 00:32:19,083
കുഞ്ഞേ.

280
00:32:20,250 --> 00:32:21,750
ജൂലിയ, നീ എവിടെയാണ് കുഞ്ഞേ?

281
00:32:29,833 --> 00:32:32,416
ഇത്... ഇത് അസാധ്യമാണ്.

282
00:32:35,041 --> 00:32:38,125
മണ്ടാ, ഇത് ജൂലിയ അല്ല. ഇത് ഞാനാണ്.

283
00:32:38,333 --> 00:32:39,166
ഹേയ്!

284
00:32:40,916 --> 00:32:43,583
നീ ഇതുമായി എവിടേക്കാണ്
പോകുന്നതെന്ന് എനിക്കറിയാം.

285
00:32:50,250 --> 00:32:52,083
പക്ഷേ നിനക്കെന്നെ ഉപദ്രവിക്കാനാവില്ല.

286
00:32:53,250 --> 00:32:54,541
എല്ലാ യുവി ലെെറ്റുകളും ഓൺ ആവട്ടെ!

287
00:33:07,125 --> 00:33:11,500
എന്നെ രക്ഷിക്കാൻ ഈ ലെെറ്റുണ്ട്.
നീ പോയി തുലയ്!

288
00:33:12,416 --> 00:33:15,125
സത്യ തമയ്ക്കുമുന്നിൽ തോൽക്കാറായിരുന്നു
എന്നാണ് ഇതിൽ പറയുന്നത്.

289
00:33:15,208 --> 00:33:18,041
അപ്പോൾ അവൻ്റെ ഗുരു അവനെ പഠിപ്പിച്ച
എന്തോ ഒന്ന് അവൻ ഓർത്തു.

290
00:33:18,375 --> 00:33:19,208
എന്താണത്?

291
00:33:19,708 --> 00:33:22,666
"ഉള്ളിലെ അന്ധകാരം എത്രത്തോളം കഠിനമാണേലും,

292
00:33:22,750 --> 00:33:25,666
"എപ്പോഴും അതിനുള്ളിൽ
ഒരു പ്രകാശ കിരണമുണ്ടാകും.

293
00:33:25,750 --> 00:33:28,750
"ആയിരം സൂര്യന്മാരേക്കാൾ
ശോഭയുള്ള ഒരു പ്രകാശം."

294
00:33:33,541 --> 00:33:36,708
കഴിഞ്ഞ രാത്രിയിൽ ആശുപത്രിയിൽ വെച്ച്
തമ എന്നെ അക്രമിച്ചപ്പോൾ,

295
00:33:37,000 --> 00:33:39,583
അവസാന നിമിഷം പൃഥ്വി എന്നെ രക്ഷിച്ചു.

296
00:33:39,666 --> 00:33:42,291
-പൃഥ്വിയോ?
-അവൻ കുട്ടിക്കാലത്തെ ചിലത് ഓർമ്മിപ്പിച്ചു.

297
00:33:43,458 --> 00:33:46,250
സന്തോഷകരമായ ഓർമ്മ. പ്രതീക്ഷ നൽകുന്ന ഓർമ്മ.

298
00:33:46,666 --> 00:33:48,791
നമ്മുടെ മെഡൽ ഓർമ്മയുണ്ടോ?

299
00:33:49,375 --> 00:33:51,291
നമ്മുടെ മെഡൽ ജയ്.

300
00:33:56,125 --> 00:33:59,625
പിന്നെ പെട്ടന്ന്
തമയുടെ ശക്തി കുറഞ്ഞതായി തോന്നി.

301
00:34:01,291 --> 00:34:02,958
അതിൻ്റെ അർത്ഥം എന്തായിരിക്കും?

302
00:34:08,416 --> 00:34:12,458
"ഈ ശക്തമായ പ്രകാശം നിൻ്റെയുള്ളിലുണ്ട്.
അതിനെ കണ്ടെത്തൂ സത്യാ!

303
00:34:12,541 --> 00:34:15,666
"അപ്പോൾ ഒരു അന്ധകാരവും
നിന്നെ തൊടാൻ ധൈര്യപ്പെടില്ല."

304
00:34:18,000 --> 00:34:19,000
റൂമി.

305
00:34:19,583 --> 00:34:24,500
ഈ ശക്തമായ പ്രകാശം
സൂര്യരശ്മിയോ യുവി ലെെറ്റോ അല്ല.

306
00:34:24,791 --> 00:34:26,791
ആ പ്രകാശം നമ്മുടെ ഉള്ളിലുള്ളതാണ്.

307
00:34:26,958 --> 00:34:28,666
പ്രതീക്ഷ.

308
00:34:32,625 --> 00:34:33,791
ജൂഡ്
വീഡിയോ കോൾ

309
00:34:33,875 --> 00:34:34,833
ജൂഡ്.

310
00:34:35,833 --> 00:34:37,708
ഗെെസ്, തമ എനിക്കായി വന്നു.

311
00:34:37,791 --> 00:34:39,291
-എന്ത്?
-നീ ഓക്കെയാണോ?

312
00:34:39,375 --> 00:34:40,500
ഞാൻ രക്ഷപ്പെട്ടെടോ.

313
00:34:40,875 --> 00:34:42,750
ഈ ലെെറ്റുകൾ പ്രവർത്തിക്കുമെന്ന്
ഞാൻ പറഞ്ഞതല്ലേ.

314
00:34:42,875 --> 00:34:46,041
തമയോട് പോരാടാനായി നിങ്ങളും കുറച്ച്
യുവി സ്റ്റിക്കുകൾ കെെയ്യിൽ കരുതണം.

315
00:34:46,208 --> 00:34:48,958
ജൂഡ്, അന്ധകാരത്തെ എതിരിടുന്ന പ്രകാശം
യുവി ലെെറ്റ് അല്ല.

316
00:34:49,166 --> 00:34:51,416
-അത് പ്രതീക്ഷയാണ്.
-പക്ഷേ ആ കോമിക്കിൽ...

317
00:34:53,416 --> 00:34:55,541
ജൂഡ്? ജൂഡ്, എന്താ നടക്കുന്നത്?

318
00:34:55,625 --> 00:34:57,958
-ജൂഡ്, എന്താപറ്റിയത്?
-ഈ ലെെറ്റുകൾ.

319
00:34:59,583 --> 00:35:01,458
എന്താ ഈ ലെെറ്റുകൾ പ്രവർത്തിക്കാത്തത്?

320
00:35:01,750 --> 00:35:03,583
റൂമി! ജയ്!

321
00:35:04,166 --> 00:35:05,166
ഡാഡി!

322
00:35:05,458 --> 00:35:06,750
ജൂഡ് ആരാണ് അവിടെ?

323
00:35:07,583 --> 00:35:09,625
ജൂഡ്? ജയ്, നമുക്ക് ഉടൻ
അവൻ്റെ അടുത്ത് എത്തണം.

324
00:35:11,083 --> 00:35:12,208
റൂമി?

325
00:35:25,666 --> 00:35:27,583
ജൂലിയക്ക് നിന്നെ വേണ്ട.

326
00:35:29,916 --> 00:35:31,625
നീയൊരു മോശം വൃക്തിയാണ്.

327
00:35:33,208 --> 00:35:34,458
ജൂഡ്, നീ അവിടുണ്ടോ?

328
00:35:37,666 --> 00:35:40,375
ജൂഡ്, എന്താ നടക്കുന്നത്?
എന്തെങ്കിലും പറയ്.

329
00:35:40,458 --> 00:35:43,875
ജൂഡ്, ഞങ്ങൾ അങ്ങോട്ട്
വന്നുകൊണ്ടിരിക്കുകയാണ്. ഉടൻ അവിടെത്തും.

330
00:35:53,458 --> 00:35:55,000
എല്ലാം കഴിഞ്ഞു.

331
00:35:56,375 --> 00:35:57,791
ഇനി കാര്യമൊന്നുമില്ല.

332
00:35:58,541 --> 00:36:00,458
ജൂഡ്, ഞാൻ പറയുന്നതൊന്ന് കേൾക്ക്.

333
00:36:00,541 --> 00:36:02,625
പ്രതീക്ഷ കൈവെടിയരുത് ജൂഡ്.
ഒന്ന് ശ്രദ്ധിക്ക്.

334
00:36:02,708 --> 00:36:05,083
സന്തോകരമായ കാര്യങ്ങൾ ചിന്തിക്ക്.
ജൂലിയയെപ്പറ്റി.

335
00:36:05,166 --> 00:36:08,125
ജൂഡ്, നീയാണ് എന്നും അവളുടെ ഡാഡി.
നീ അവളെ ഉടൻ കാണും.

336
00:36:08,333 --> 00:36:10,416
-പ്രതീക്ഷ കെെവെടിയരുത് ജൂഡ്.
-ഡാഡി?

337
00:36:12,625 --> 00:36:13,541
ഡാഡി?

338
00:36:17,375 --> 00:36:18,208
മോളേ.

339
00:36:20,333 --> 00:36:21,916
നീയെങ്ങനെ ഇവിടെയെത്തി കുഞ്ഞേ?

340
00:36:23,750 --> 00:36:26,125
അരുത്. അതിൽ വീഴരുത് ജൂഡ്.

341
00:36:26,208 --> 00:36:28,583
അവൾ ശരിക്കുള്ളതല്ല. അത് തമ ചെയ്യുന്നതാണ്.

342
00:36:28,666 --> 00:36:31,208
എന്തിനാണ് ഡാഡി?
എന്തിനാ നിങ്ങൾ മോഷ്ടിച്ചത്?

343
00:36:31,666 --> 00:36:32,750
നിങ്ങളൊരു കള്ളനാണ്.

344
00:36:32,833 --> 00:36:36,416
അല്ല. അല്ല മോളേ. ദയവായി അങ്ങനെ പറയരുത്.

345
00:36:36,791 --> 00:36:38,416
നിൻ്റെ ഡാഡി ഒരു മോശം വ്യക്തിയല്ല.

346
00:36:39,208 --> 00:36:41,166
മോളേ, എന്നോട് ക്ഷമിക്ക്.

347
00:36:42,458 --> 00:36:43,708
ഞാൻ ഇനിയത് ചെയ്യില്ല.

348
00:36:44,666 --> 00:36:46,291
ദയവായി എന്നോട് ക്ഷമിക്ക്.

349
00:36:47,041 --> 00:36:50,125
വാക്ക് തരുന്നു. അത് നേരെയാക്കാനായി
ഞാൻ എന്തുവേണേലും ചെയ്യാം.

350
00:36:50,375 --> 00:36:51,791
ഞാൻ നിനക്കായി എന്തും ചെയ്യാം.

351
00:36:52,208 --> 00:36:55,375
ശരി ഡാഡി. വരൂ.
എന്നെയൊന്ന് കെട്ടിപ്പിടിക്കൂ.

352
00:37:04,750 --> 00:37:06,750
ജൂഡ് അത് തമയാണ്. ജൂലിയ അല്ല.

353
00:37:06,833 --> 00:37:09,250
അവൾ പറയുന്നതൊന്നും വിശ്വസിക്കരുത്.
അത് ശരിക്കുള്ളതല്ല.

354
00:37:12,000 --> 00:37:13,000
കോപ്പ്!

355
00:37:13,083 --> 00:37:16,041
ഡാഡി, എന്താണ് ചെയ്യേണ്ടതെന്ന്
അറിയാമല്ലോ അല്ലേ?

356
00:37:19,208 --> 00:37:20,083
അറിയാം മോളേ.

357
00:37:20,791 --> 00:37:22,166
നിൻ്റെ ഡാഡിക്ക് അതിപ്പോൾ അറിയാം.

358
00:37:24,333 --> 00:37:26,916
ജൂഡ്, അതിൽ വീഴരുത്.
ഞങ്ങൾ അവിടെ എത്താറായി ജൂഡ്.

359
00:37:34,750 --> 00:37:35,666
ജയ്?

360
00:37:37,625 --> 00:37:38,458
ജയ്?

361
00:37:39,291 --> 00:37:40,791
ജയ്?

362
00:37:42,083 --> 00:37:43,083
ജയ്?

363
00:37:48,541 --> 00:37:50,875
ജൂലിയ

364
00:39:11,958 --> 00:39:13,083
ആയിഷ?

365
00:40:07,583 --> 00:40:08,458
നുണച്ചി.

366
00:40:11,916 --> 00:40:14,916
അടിക്കിവളെ. ഇവൾ ദുർമന്ത്രവാദം ചെയ്യുന്നു.

367
00:40:15,000 --> 00:40:18,875
ഇവളൊരു മന്ത്രവാദിനിയാണ്. ദുരാത്മാവിനെ
ഒഴിപ്പിക്കാൻ നമ്മൾ ഇവളെ അടിക്കണം.

368
00:40:19,375 --> 00:40:21,666
ഞാൻ പറഞ്ഞത് ശരിയല്ലേ മൂപ്പാ?
ഞാൻ പറഞ്ഞത് ശരിയല്ലേ കൂട്ടരേ?

369
00:40:21,875 --> 00:40:23,208
അതെ.

370
00:40:23,375 --> 00:40:24,666
മതിയാക്ക്.

371
00:40:25,250 --> 00:40:26,666
എല്ലാവരും ശാന്തരാകൂ.

372
00:40:27,166 --> 00:40:28,625
എന്താണ് നീതുവിന് പറയാനുള്ളത്?

373
00:40:28,708 --> 00:40:32,875
നിങ്ങൾ രണ്ടുപേർക്കും ഇടയിൽ സംഭവിച്ചതെല്ലാം
നിൻ്റെ സമ്മതത്തോടെ ആയിരുന്നോ?

374
00:40:33,250 --> 00:40:34,625
ഇവൾ പറയുന്നത് സത്യമാണോ?

375
00:40:36,875 --> 00:40:39,541
പറയ് കൽപന.
നീയെന്താ മിണ്ടാതിരിക്കുന്നത്? പറയ്!

376
00:40:40,583 --> 00:40:43,291
പറയ് കൽപന.
അദ്ദേഹം നിന്നോടാണ് ചോദിക്കുന്നത്.

377
00:40:44,208 --> 00:40:45,041
അല്ല.

378
00:40:46,541 --> 00:40:47,875
നീതു നുണ പറയുകയാണ്.

379
00:40:49,041 --> 00:40:53,250
-അവളെ അടിക്ക്!
-അവളുടെ മുഖത്ത് കറുത്ത ചായം തേയ്ക്ക്!

380
00:41:05,500 --> 00:41:06,333
നുണച്ചി!

381
00:41:08,083 --> 00:41:08,916
നുണച്ചി!

382
00:41:09,791 --> 00:41:11,250
-നുണച്ചി!
-അരുത് നീതു.

383
00:41:12,708 --> 00:41:13,541
നുണച്ചി!

384
00:41:13,625 --> 00:41:15,875
നിന്നെ അവർ കൊല്ലുമെന്ന്
എനിക്ക് അറിയില്ലായിരുന്നു.

385
00:41:16,500 --> 00:41:17,708
നുണച്ചി.

386
00:41:18,375 --> 00:41:19,958
ദയവായി ദൂരെ പോ.

387
00:41:20,708 --> 00:41:23,166
നുണച്ചി!

388
00:41:23,958 --> 00:41:25,791
നുണച്ചി!

389
00:41:26,625 --> 00:41:28,375
നുണച്ചി!

390
00:41:29,041 --> 00:41:32,125
നുണച്ചി!
നുണച്ചി!

391
00:41:32,208 --> 00:41:34,833
നുണച്ചി!
നുണച്ചി!

392
00:41:34,916 --> 00:41:35,875
നിർത്ത്!

393
00:41:59,500 --> 00:42:02,083
ദയവായി മാറി പോകൂ.
പിന്നോട്ട് പോകൂ, പ്ലീസ്.

394
00:42:02,166 --> 00:42:04,041
ഇവിടെ കൂട്ടംകൂടിയിട്ട് കാര്യമില്ല.

395
00:42:04,708 --> 00:42:06,708
-ഒരു നിമിഷം.
-മാഡം, ഒന്ന് മാറാമോ.

396
00:42:06,791 --> 00:42:08,541
മാഡം. പ്ലീസ്. വരുന്നു.

397
00:42:08,625 --> 00:42:09,708
-നമസ്കാരം സർ.
-എന്താ?

398
00:42:09,916 --> 00:42:15,083
സർ ജൂഡ് റൊസാരിയോ ഇവിടെയാണോ താമസിക്കുന്നത്?
അയാൾക്ക് ഒരു കോമിക് ബുക്ക് കൊടുക്കാനാണ്.

399
00:42:15,166 --> 00:42:17,708
നിങ്ങൾ അത് കൊടുക്കുന്നതിനെ പറ്റിയുള്ള
ആശങ്കയിലാണോ?

400
00:42:17,791 --> 00:42:21,250
നിർഭാഗ്യവശാൽ, അവസാനത്തെ താൾ കാണാനില്ല.

401
00:42:21,333 --> 00:42:24,375
മരിച്ച ആളോട് അല്പം ബഹുമാനം കാണിക്ക്.
പുറകിലേക്ക് മാറ്.

402
00:42:24,583 --> 00:42:27,791
ഈ കോമിക് ബുക്ക് കണ്ടെത്താനായി
ഞാൻ ഏറെ കഷ്ടപ്പെട്ടു.

403
00:42:27,875 --> 00:42:29,791
ഇനി ഞാൻ നാളെ വീണ്ടും
വരിക കൂടി ചെയ്യണോ.

404
00:42:29,875 --> 00:42:33,541
ഇവിടെ ഒരു മരണം നടന്നു. ഞാൻ താമസിക്കുന്നത്
ഇവിടെയാ. പക്ഷേ എന്നെ അകത്ത് കയറ്റുന്നില്ല.

405
00:42:33,625 --> 00:42:36,041
എനിക്ക് ഈ കോമിക്ക് ബുക്കൊന്ന്
കൊടുത്താൽ മതി.

406
00:42:36,125 --> 00:42:38,750
ആ വട്ടനെ നിങ്ങൾക്കറിയാമോ,
ജൂഡ് റൊസാരിയോ? അവൻ തന്നെ.

407
00:42:38,833 --> 00:42:41,375
ഞാൻ ഈ കോമിക്ക് ബുക്ക്
അവന് കൊടുത്തില്ലെങ്കിൽ,

408
00:42:41,458 --> 00:42:43,458
അവൻ എൻ്റെ കടയിൽ വന്ന് ബഹളം ഉണ്ടാക്കും.

409
00:42:43,541 --> 00:42:45,708
അയാൾ എൻ്റെ അയൽക്കാരനാണ്.
ഞാനിത് അയാൾക്ക് കൊടുക്കാം.

410
00:42:45,791 --> 00:42:46,750
-കൊടുക്കുമോ?
-ഉവ്വ്.

411
00:42:46,833 --> 00:42:48,750
-ഉറപ്പാണോ? നന്ദി.
-നൂറ് ശതമാനം.

412
00:42:48,916 --> 00:42:52,833
അതേയ്, ഞാനിത് നൽകാനായി നേരിട്ടു വന്നു
എന്നത് അയാളോട് പറയാൻ മറക്കരുത്.

413
00:42:52,916 --> 00:42:54,833
അല്ലെങ്കിൽ, അയാൾ കടയിൽ വന്ന്
ബഹളം ഉണ്ടാക്കും.

414
00:42:55,541 --> 00:42:58,500
വിഷമിക്കേണ്ട സർ.
അയാളിനി നിങ്ങളെ ശല്യപ്പെടുത്തില്ല.

415
00:42:59,208 --> 00:43:01,000
നന്ദി. വളരെ നന്ദി.

416
00:43:15,000 --> 00:43:19,208
നമസ്കാരം! ഞാൻ വൃതംഭര, നിങ്ങൾ കാണുന്നത്
24X7 സ്പെഷ്യൽ.

417
00:43:19,291 --> 00:43:22,166
ഷോയിലേക്ക് വന്നതിന്
വളരെയേറെ നന്ദിയുണ്ട് ശ്രീ. ഉബെറായി.

418
00:43:22,250 --> 00:43:25,208
ഇപ്പോൾ കുറച്ചു കാലമായി പൊതുജനങ്ങൾക്ക്
നിങ്ങളെ കാണാൻ കിട്ടാറില്ലായിരുന്നു.

419
00:43:25,375 --> 00:43:27,958
ഇന്ന്, സാഹചര്യങ്ങളുടെ സമ്മർദ്ദത്താൻ
മുഖം കാണിക്കേണ്ടതായി വന്നു.

420
00:43:28,125 --> 00:43:29,375
എന്ത് തോന്നുന്നു?

421
00:43:29,583 --> 00:43:33,958
ക്യാമറക്ക് മുന്നിൽ നിൽക്കാൻ ആഗ്രഹിക്കുന്ന
അഭിനേതാവോ രാഷ്ട്രീയക്കാരനോ അല്ല ഞാൻ.

422
00:43:34,541 --> 00:43:36,916
പക്ഷേ സാഹചര്യം അത് ആവശ്യപ്പെട്ടിരുന്നു.

423
00:43:37,291 --> 00:43:39,333
ഞാനും എൻ്റെ...

424
00:43:39,416 --> 00:43:41,666
മധു ഉബെറായി
ഊബർലൈഫ് ഫാർമയുടെ സ്ഥാപകനും സിഇഒയും

425
00:43:41,916 --> 00:43:43,958
എൻ്റെ കമ്പനിയുടെ സൽപ്പേരിന് കളങ്കമേറ്റു.

426
00:43:45,333 --> 00:43:49,416
എൻ്റെ ഭാഗം ആളുകളെ അറിയിക്കുക എന്നത്
എൻ്റെ ഉത്തരവാദിത്തമാണ്.

427
00:43:49,625 --> 00:43:53,375
അതെ. നിങ്ങളുടെ കമ്പനിയുടെ ബയോടെക് വിഭാഗം
ഊബർലൈഫ് ഫാർമ,

428
00:43:53,458 --> 00:43:56,208
ചില നിയമവിരുദ്ധമായ പരീക്ഷണങ്ങൾ
നടത്തുന്നതായി ആരോപണമുണ്ട്,

429
00:43:56,666 --> 00:43:58,583
അതും രോഗികളുടെ സമ്മതമില്ലാതെ.

430
00:43:59,708 --> 00:44:01,416
ഈ പരീക്ഷണങ്ങൾ കാരണം

431
00:44:01,500 --> 00:44:04,041
മൂന്ന് ജീവനുകൾ നഷ്ടമായെന്നും
ആരോപണമുണ്ട്.

432
00:44:05,291 --> 00:44:06,750
ഇത്തരം അഭ്യൂഹങ്ങളിൽ

433
00:44:08,458 --> 00:44:09,750
കുറച്ച് സത്യമുണ്ട്.

434
00:44:10,000 --> 00:44:13,708
നിങ്ങളുടെ കമ്പനി ഇത്തരം കാര്യങ്ങൾ
ചെയ്തിട്ടുണ്ടെന്ന് നിങ്ങൾ സമ്മതിക്കുകയാണോ?

435
00:44:14,208 --> 00:44:15,875
കൂടുതൽ അറിയാതെ
വെറുതേ നിഗമനങ്ങൾ നടത്തരുത്.

436
00:44:16,291 --> 00:44:19,333
ഞങ്ങളുടെ ആഭ്യന്തര അന്വേഷണത്തിൽ നിന്ന്
വ്യക്തമാകുന്നത്

437
00:44:19,416 --> 00:44:23,541
ഡാരിയസ് കൂപ്പർ എന്നൊരാൾ ഈ പരീക്ഷണങ്ങളുടെ
പിന്നിൽ ഉണ്ടായിരുന്നു.

438
00:44:24,166 --> 00:44:26,916
ആ പരീക്ഷണത്തിന് ഉപയോഗിച്ച ഉപകരണങ്ങൾ

439
00:44:27,000 --> 00:44:30,041
ഊബർലൈഫ് ഫാർമയിൽ നിന്ന് മോഷ്ടിച്ചതാണ്.

440
00:44:30,291 --> 00:44:32,541
ശരിക്കും പറഞ്ഞാൽ, ഡാരിയസ്
അത് ഒറ്റയ്ക്ക് ചെയ്തതല്ല.

441
00:44:32,958 --> 00:44:35,541
ഞങ്ങളുടെ ചില നിക്ഷേപകർക്കും
ഇതിൽ പങ്കാളിത്തമുണ്ട്.

442
00:44:35,958 --> 00:44:40,208
ഞങ്ങളുടെ കമ്പനി രേഖകൾ പരിശോധിക്കാനായി
ഞാൻ മാധ്യമങ്ങളെ ക്ഷണിക്കുകയാണ്.

443
00:44:41,958 --> 00:44:45,791
ഇയാളുമായി ഞങ്ങൾ ഒരുതരത്തിലുള്ള
ഇടപാടും നടത്തിയിട്ടില്ല.

444
00:44:49,208 --> 00:44:51,041
ഈ പരീക്ഷണം മൂലം ജീവൻ നഷ്ടപ്പെട്ട

445
00:44:52,458 --> 00:44:57,583
എല്ലാ ആളുകളുടെയും ബന്ധുക്കളെ
ഞാനെൻ്റെ പ്രാർത്ഥനയും അനുശോചനവും

446
00:44:58,958 --> 00:45:02,000
അറിയിക്കുന്നു.

447
00:45:05,458 --> 00:45:07,416
എന്നെ ഏറ്റവും കൂടുതൽ
വേദനിപ്പിക്കുന്ന കാര്യം

448
00:45:09,791 --> 00:45:12,875
അവരുടെ മൃതദേഹങ്ങൾ എവിടെയാണ് എന്നതിന്
ഒരു തുമ്പും ഇല്ല എന്നതാണ്.

449
00:45:16,041 --> 00:45:17,958
അതാണ് ശരിക്കുള്ള ദുരന്തം.

450
00:45:18,750 --> 00:45:21,125
ഊബർലൈഫ് ഫാർമ ഇതിൽ അപലപിക്കുന്നു.

451
00:45:23,375 --> 00:45:25,166
ഞാൻ ഇതിൽ അപലപിക്കുന്നു.

452
00:45:28,708 --> 00:45:30,333
നിങ്ങളുടെ ചാനലിലൂടെ,

453
00:45:30,416 --> 00:45:34,000
ഈ അവസരത്തിൽ പോലീസിനോട്
നന്ദി പറയാനും ഞാൻ ആഗ്രഹിക്കുന്നു,

454
00:45:34,083 --> 00:45:36,916
പ്രത്യേകിച്ച് ഓഫീസർ കൽപന കദത്തിനോട്.

455
00:45:37,000 --> 00:45:40,958
ഇപ്പോ നിരപരാധികളായ മനുഷ്യരുടെ ജീവിതത്തിന്
അപകടമൊന്നും ഇല്ല, അവർക്ക് നന്ദി.

456
00:46:27,000 --> 00:46:28,833
അപ്പോൾ, നിങ്ങൾ എങ്ങനെ പോലീസിനെ സഹായിക്കും?

457
00:46:29,208 --> 00:46:33,291
ഞാൻ പറഞ്ഞ പോലെ, ഞങ്ങളുടെ ആഭ്യന്തര
അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

458
00:46:34,291 --> 00:46:38,166
ഊബർലൈഫ് ഫാർമയിൽ നിന്ന് ഉപകരണങ്ങൾ കടത്താൻ
ഡാരിയസ് കൂപ്പറിന് എങ്ങനെ കഴിഞ്ഞു

459
00:46:38,750 --> 00:46:42,708
എന്നത് കണ്ടെത്തേണ്ടത് വളരെ നിർണ്ണായകമാണ്.

460
00:46:44,916 --> 00:46:48,500
അതിനായി, പോലീസുമായി പൂർണ്ണമായും
സഹകരിക്കാനായി

461
00:46:50,125 --> 00:46:52,500
ഞങ്ങൾ തയ്യാറാണ്.

462
00:47:39,083 --> 00:47:40,875
ഇവൻ അനുയോജ്യനാണ്. അല്ലേ?

463
00:47:41,833 --> 00:47:44,125
നിങ്ങൾക്ക് ഇപ്പോ സന്തോഷമായെന്ന് കരുതുന്നു.

464
00:47:47,250 --> 00:47:48,166
വേഗം ആയിക്കോട്ടെ.

465
00:47:49,666 --> 00:47:51,208
നമ്മൾ അടുത്തെത്തി ഡാഡി.

466
00:47:52,000 --> 00:47:53,208
കുറച്ച് കൂടി മാത്രം.

467
00:47:58,166 --> 00:48:00,208
എനിക്കായി നിങ്ങൾക്ക്
അത് ചെയ്യാനാകുമെന്ന് ഉറപ്പുണ്ട്.

468
00:48:07,708 --> 00:48:09,541
തമ തമത സുപഹിത.

469
00:48:22,958 --> 00:48:25,875
തമ തമത സുപഹിത

470
00:48:26,375 --> 00:48:28,583
തമ വരുന്നുണ്ട്.

471
00:50:27,250 --> 00:50:29,250
ഉപശീർഷകം വിവർത്തനംചെയ്തത് ഫെമി അലക്സ്

